എൻകാതലീ: ഭാഗം 91

രചന: ANSIYA SHERY

"ഇന്നെന്താടാ പതിവില്ലാത്തൊരു ഒരുക്കം..?"

പിറകിൽ നിന്നുയർന്ന ചോദ്യം കേട്ടതും കയ്യിൽ തേച്ച ക്രീം മുഖത്തേക്ക് തേച്ചു കൊണ്ട് അനു തിരിഞ്ഞു.


"ഇന്ന് പുതിയ പിള്ളേർ വരുമെടാ... അവരുടെ മുന്നിൽ കുറച്ച് ലുക്കിൽ നില്കണ്ടേ.. 😌"

"ഓഹ്.. അതായിരുന്നോ.. അതിന് ഇങ്ങനെ വലിച്ചു വാരി തേച്ചിട്ടൊന്നും കാര്യമില്ല.. കുരങ്ങൻ എന്നും കുരങ്ങൻ തന്നെയാ..."

"ഡാ... ഞാൻ നിന്റെ ചേട്ടനാ.." അനു കലിപ്പിൽ അടിക്കാനായി തുനിഞ്ഞതും അവൻ മുറിയിൽ നിന്നിറങ്ങി ഓടിയിരുന്നു.

"ഛേ.. രാവിലെ തന്നെ തെണ്ടി മൂഡ് കളഞ്ഞു.."
പല്ല് കടിച്ചു കൊണ്ട് അനു സങ്കടത്തോടെ വീണ്ടും ക്രീം എടുത്ത് മുഖത്തേക്ക് തേക്കാൻ തുടങ്ങി.


--------------


"എടീ.. ന്റെ പെണ്ണിനെ ഞാൻ കണ്ടെത്തി.."
നെഞ്ചിൽ കൈ വെച്ച് വിടർന്ന കണ്ണുകളോടെ അനു പറഞ്ഞത് കേട്ട് രണ്ടും അവനെ നോക്കി.


"നിന്റെ പെണ്ണോ..?"
സാതി സംശയത്തോടെ ചോദിച്ചതും അനുവിന്റെ മിഴികൾ വിടർന്നു.

"ആഹ്ടീ... ദേ നോക്ക്.. നിന്റെ പെണ്ണ് ഇവിടെ തന്നെ ഉണ്ടെടാ എന്ന് പറഞ് ഈ നെഞ്ച് മിടിക്കുന്നത് നിങ്ങൾ കേൾക്കുന്നില്ലേ...😍"

"ഇല്ലല്ലോ..."

"നീ ചിലക്കരുത്... ഇഷ്ടവും പറഞ് നിന്റെ പിറകെ നടക്കുന്ന സാറിനെ നോക്കി കൊഞ്ഞനം കുത്തുന്ന നിനക്കിതിനെ കുറിച്ച് ഒന്നും അറിയില്ല.. സോ.. ചുപ് രഹോ.."

കിട്ടേണ്ടത് കിട്ടിയതും ആലിയുടെ വാ അടഞ്ഞു. മുഖം വീർപ്പിച്ചു കൊണ്ടവൾ ചെമ്പക ചുവട്ടിലെ ബെഞ്ചിൽ ചെന്നിരുന്നു.

"എടാ.. ആ പെണ്ണ് തെറ്റി..."
സാതി പറഞ്ഞപ്പോഴാണ് അനു ചുറ്റുമുള്ള പെമ്പിള്ളേരിൽ നിന്ന് കണ്ണ് മാറ്റിയത്.
അവൻ ആലിയേ നോക്കിയതും മുഖം  വീർപ്പിച്ചിരിക്കുന്നത് കണ്ട് ചെന്ന് തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.

"എന്താടാ..."
കലിപ്പിൽ അവൾ ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു.


"ചോറി..."

"നിന്റെ ശാലിനിക്ക് കൊണ്ട് കൊടുക്ക്.."

"ഓഹ്.. എന്ത് പറഞ്ഞാലും അവളെ വലിച്ചിട്ടോണം.. ഏത് നേരത്താണോ ആ കാര്യം പറയാൻ തോന്നിയത്.."

"നീ എപ്പോഴും സാറിനെയും വലിച്ചിഴക്കാറില്ലേ..."


""എക്സ്ക്യൂസ്മീ...""

"യെസ്.. എസ്‌ക്യൂസ്..."
അതും പറഞ് തിരിഞ്ഞ അനു മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ടതും സ്റ്റക്ക് ആയി. കണ്ണുകൾ വിടർന്നു. പിന്നെ നെഞ്ചിൽ കൈ വെച്ചു.

ഒരു ചുരിദാറാണ് വേഷം. ഇരു വശത്തേക്കും മുടി മെടഞ്ഞിട്ടിരിക്കുന്നു. നെറ്റിൽ ഒരു കുഞ്ഞു പൊട്ടും കണ്ണിൽ കരിമഷിയും മാത്രം.


"നിങ്ങൾ ന്യൂസ്‌ അഡ്മിഷൻ ആണോ..?"

"അല്ല.. പീജി ഫൈനൽ ഇയർ ആണ്.. എന്തേ..?"

"Ma english ഫസ്റ്റ് ക്ലാസ്സ്‌ ഏതാണെന്ന് കാണിച്ച് തരാവോ..?"

"അപ്പൊ നമ്മുടെ ഡിപ്പാർട്മെന്റ് ആണല്ലേ.."

"നിങ്ങൾ ഇംഗ്ലീഷ് ആണോ.."

"അതേ.."

"ഓഹ് നൈസ് റ്റു മീറ്റ് യൂ.. ഞാൻ ശാലിനി.."

"ങ്ങേ.. ശാലിനിയോ..?"
അത് വരെ ചിന്തയോടെ നിന്ന അനു പകപ്പോടെ ചോദിച്ചതും അവളവനെ മിഴിച്ചു നോക്കി.


"അതേ.. എന്തേ..?"

"നതിങ്.. താൻ വാ.. ക്ലാസ് കാണിച്ചു തരാം.. അവൻ ഭ്രാന്തായിട്ട് പറയുന്നതാ.."

സാതി പറഞ്ഞതും അനു അവളെ പല്ല് കടിച്ച് നോക്കി. അവനെ ഒന്ന് നോക്കിയവൾ സാതിയുടെ കൂടെ പോയതും ആലി അവനെയൊന്ന് തോണ്ടി.


"എന്താ മോനേ ഒരിളക്കം..."

"എടീ.. ഞാൻ പറഞ്ഞില്ലേ.. എനിക്കുള്ള പെണ്ണ് ഇവിടെ തന്നെ ഉണ്ടെന്ന്.. അത് അവളാടീ.. എന്റെ ശാലു..."

ശാലുവോ..?"
ആലി കണ്ണ് മിഴിച്ച് ചോദിച്ചതും അനു നാണത്തോടെ ചിരിച്ചു കൊണ്ട് തലയാട്ടി.

"അതേ.. ന്റെ മാത്രം ശാലു..🙈"

"എടാ.. ഇനി അത് നിന്റെ പഴയ കാമുകി ആയിരിക്കോ.."


"ഓഹ് പിന്നെ.. അവളെ കണ്ടാൽ എനിക്ക് മനസ്സിലാകില്ലേ.."

"അന്നത്തെ ആ ചെറിയ കുട്ടിയല്ല ഇന്ന്.."
അതും പറഞ് ആലി പോയതും ഇനി അവൾ പറഞ്ഞത് ശെരിയാണോ എന്ന സംശയത്തോടെ അനു നിന്നു.


-------------

ശാലിനിക്ക് ക്ലാസ്സ് കാണിച്ചു കൊടുത്ത് തിരിച്ചു വരുന്ന വഴിക്കാണ് അലക്സിനെ കണ്ടത്..

"അലക്സേ.."
എവിടെ ചെക്കൻ വിളി കേൾക്കുന്നേ ഇല്ല. സാതി വേഗം അവനടുത്തേക്ക് ഓടി ചെന്നു.

"ഒന്ന് വിളിച്ചാൽ വിളി കേട്ടൂടെ അസുരാ നിനക്ക്..."
കലിപ്പിൽ അവൻ മുന്നിലേക്ക് കയറി നിന്നവൾ ചോദിച്ചതും പെട്ടെന്നവൻ അവളെ വലിച്ച് അടുത്ത് കണ്ട തൂണിന്റെ മറവിലേക്ക് ചേർത്ത് നിർത്തിയിരുന്നു.

അവളെന്തോ ചോദിക്കാൻ തുനിഞ്ഞതും അതിനു മുന്നേ അവളുടെ കഴുത്തിലേക്കവൻ മുഖമമർത്തി.
പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിൽ സാതിയൊന്ന് പിടച്ചു.
അവളുടെ മിഴികൾ ചുറ്റും ഓടി നടന്നു.

പിന്നെ അവനെ പിടിച്ചു മാറ്റാനായി തുനിഞ്ഞതും കഴുത്തിൽ പതിഞ്ഞ നനവറിഞ്ഞവളുടെ കൈകൾ താണു.

""എന്നതാ പറ്റിയെ ഇച്ചാ..""
അവൾ പറഞ്ഞു നിർത്തിയില്ല. അതിനു മുന്നേ അവനവളെ ഒന്നൂടെ വരിഞ്ഞു മുറുക്കി.

അവളവനെ ബലമായി അടർത്തി മാറ്റി. നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണുകൾ കണ്ടവളുടെ ഉള്ളൊന്ന് പിടഞ്ഞു.

"എന്താ പറ്റിയേ.. ന്നോട് പറ.."
അവന്റെ മുഖം കയ്യിലെടുത്തവൾ ചോദിച്ചെങ്കിലും അവനൊന്നും മിണ്ടാതെ അവളെ വരിഞ്ഞു മുറുക്കി.
അവൾ തടയാനും പോയില്ല.

ചേർത്ത് പിടിക്കാനായി പോയതും പെട്ടെന്നവൻ അവളിൽ നിന്ന് അകന്നു മാറി നടന്നിരുന്നു.
അവന്റെ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്നറിയാതെ നിന്നവൾ അവന്റെ പിറകെ ഓടിയതും ബൈക്കിൽ കയറി പോകുന്നവനെയാണ് കണ്ടത്.

കണ്ണുകളൊന്ന് നിറഞ്ഞു. പിന്നെ എന്തോ ഓർമ്മ വന്നതും അർണവിനെ തിരഞ് ഓടി.
ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവനവിടെ ഉണ്ടായിരുന്നു. വേഗം അവനടുത്തേക്ക് ചെന്നു.

കാര്യം ചോദിച്ചപ്പോൾ അവനും ഒന്നും അറിയില്ലായിരുന്നു. ഞാൻ നോക്കട്ടെ എന്ന് പറഞ്ഞവൻ ക്ലാസ്സിൽ നിന്ന് പോയതും സാതി വേഗം ഫോൺ എടുത്ത് അലക്സിൻ വിളിച്ചു.
പക്ഷെ അവൻ കാൾ എടുക്കുന്നുണ്ടായിരുന്നില്ല.


ഇവിടെ ഇരുന്നാൽ ഇനി സമാധാനം കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് തന്നെ ആലിയോടും അനുവിനോടും പറഞ്ഞവൾ വീട്ടിലേക്ക് പോയി.


***

പിറ്റേന്ന് കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് വീട്ടിലേക്ക് ആലിയുടെ ഉമ്മയും പൊടിയും കൂടെ കയറി വന്നത്.
അവന്റെ നോട്ടം അവർക്ക് പിറകിലേക്ക് നീങ്ങി.
ആലി കൂടെ ഇല്ലെന്ന് മനസ്സിലായതും നിരാശയോടെ മുഖം തിരിച്ചവരെ നോക്കി ചിരിച്ചു.

"എന്താ ഹൈറുമ്മാ പതിവില്ലാതെ രാവിലെ തന്നെ.."

"അത് മിശുമോനേ.. ഞങ്ങളൊന്ന് ടൌൺ വരെ പോകുവാണ്. വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്. കീ ഇവിടെ തന്നിട്ട് പോകാം എന്ന് കരുതി.."

"ഓഹ്.. അതായിരുന്നോ.. ഇവിടെ വെച്ചാ മതി.. ഉമ്മ ഉണ്ടല്ലോ.. ലിയ പോയിട്ടുണ്ടാകും അല്ലേ..?"

"ഇല്ല.. അതാ ഞാൻ പറയാൻ വന്നത്. അവൾക്ക് വയ്യ.. കിടക്കുവാണ്.. ഈ സമയത്ത് അവൾ അകത്ത് നിന്ന് വാതിൽ പൂട്ടിയാൽ ശെരിയാകില്ല. അതാ ഇവിടെ ഏൽപിച്ച് പോകാം എന്ന് കരുതിയത്. അവൾ വിളിക്കുക വല്ലോം ചെയ്‌താൽ പോയി നോക്കിയാൽ മതി.."

"എന്താ ലിയക്ക് പറ്റിയേ..?"
വെപ്രാളത്തോടെ അവൻ ചോദിച്ചതും അവരൊന്ന് പുഞ്ചിരിച്ചു.

"അത് മാസാമാസം ഉണ്ടാകുന്ന വയർ വേദനയാണ്. അല്ലാതെ പേടിക്കാനൊന്നുമില്ല. ഞങ്ങളെന്നാ ഇറങ്ങട്ടെ. ഉമ്മാനോട് മോൻ പറഞ്ഞാ മതി."

അതും പറഞ്ഞവർ പോയെങ്കിലും അവൻ ഇരിപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല.
അവളൊറ്റക്ക് അവിടെ.. അതും ഈ വയ്യാത്ത സമയത്ത്..

ചിന്തയോടെ ഇരിക്കുന്ന സമയത്താണ് ഉമ്മ വന്ന് തലക്കിട്ട് കൊട്ടിയത്.


"ഹൈറേടെ ശബ്ദം കേട്ടിരുന്നല്ലോ.. അവളെവിടെ എന്നിട്ട്..?"

"ഹൈറുമ്മ പോയി.. ടൗണിൽ പോകുവാണെന്ന് പറയാൻ വന്നതാ.."
അത്ര മാത്രമേ അവൻ പറഞ്ഞുള്ളു.

"നീ ഇന്ന് പോകുന്നില്ലേടാ.."

"ഇല്ല.. ഇന്നൊരു മൂഡില്ല.."

മറ്റൊരു ചോദ്യം എത്തും മുന്നേ അവൻ വേഗം മുറിയിലേക്ക് പോയി.
മാറ്റി ഒരുങ്ങി വന്ന ഈ ചെക്കൻ ഇതെന്തു പറ്റി എന്നോർത്തവർ വാ പൊളിച്ചു.

വീട്ടിൽ ഇരുന്നിട്ടും ദിയാനൊരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വേഗം ഫോൺ എടുത്ത് ആലിയുടെ നമ്പറിലേക്ക് വിളിച്ചു.
പക്ഷെ അവൾ കാൾ എടുക്കുന്നുണ്ടായിരുന്നില്ല.
അത് കണ്ടതും മറുത്തൊന്ന് ചിന്തിക്കാതെയവൻ കീയും എടുത്ത് ഗസ്റ്റ് ഹൗസിലേക്ക് പാഞ്ഞു.

ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഒരു മുറിയിൽ നിന്ന് ആലിയുടെ കരച്ചിൽ കേട്ടതും ഒത്തായിരുന്നു.
അവൻ വേഗം ശബ്ദം കേട്ട മുറിയിലേക്ക് ഓടിയതും ബെഡ്‌ഡിൽ കിടന്ന് പുളയുന്നവളെ കണ്ട് കാലുകൾ നിശ്ചലമായി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story