എൻകാതലീ: ഭാഗം 93

enkathalee

രചന: ANSIYA SHERY

"പോകണോ..?"

തന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് നടക്കുന്നവളെ നോക്കി ചോദിച്ചതും അവൾ വേണമെന്ന് തലയാട്ടി.

"എനിക്ക് പേടിയാ.."
സാതി പെട്ടെന്ന് കയ്യിലെ പിടി വിട്ട് കൈ കെട്ടി നിന്നു. അലക്സ് അവളെ ദയനീയമായി നോക്കി.

"പേടിയോ..? അതും കോളേജിലെ പിള്ളേരെ അടിച്ചും പേടിപ്പിച്ചും നടക്കുന്ന അസുരൻ..."

അതവൻ സഹിക്കാൻ കഴിഞ്ഞില്ല. ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിത്തമിട്ടവൻ വീട്ടിലേക്ക് കയറി. ബെല്ലടിച്ചു കൊണ്ട് അവളെ കലിപ്പിൽ നോക്കി നിന്നതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.

ഗായത്രിയെ കണ്ടതും സാതിയിലുള്ള അവന്റെ പിടി മുറുകി. ആ തലയിലുള്ള കെട്ട് കാണവേ വല്ലാത്തൊരു കുറ്റബോധം തോന്നിയവൻ..


"ആന്റിക്കെന്നതാ പറ്റിയേ..?"
അകത്തേക്ക് കയറിക്കൊണ്ട് സാതി ചോദിച്ചതും അവനവളിലെ പിടി അയച്ചു.

"അതൊന്ന് തെന്നി വീണതാ... മോൾ എങ്ങനെയാ അറിഞ്ഞേ.."

"അലക്സ് പറഞ്ഞു..."
അവരുടെ നോട്ടം അവനിലേക്കെത്തിയതും ഒരു പരിഭ്രമത്തോടെ അവൻ മുഖം തിരിച്ചു.

"അകത്തേക്ക് വാ മോളേ.."

"വാ.. ഇച്ചായാ..."
അകത്തേക്ക് നടക്കവേ പിറകിൽ നിൽക്കുന്നവനെ വിളിച്ചതും ഒന്ന് നിശ്വസിച്ചു കൊണ്ടവൻ അവൾക്ക് പിറകെ അകത്തേക്ക് കയറി.


സോഫയിൽ ലാപ്പിലും നോക്കി ഇരുന്ന ജേക്കബ് തല ഉയർത്തി നോക്കി.
സാതിയെ കണ്ടതും അയാളൊന്ന് പുഞ്ചിരിച്ചു.


"മോൾ തനിച്ചാണോ വന്നേ..?"

"അല്ല..."
എന്ന് പറഞ്ഞവൾ പിറകിലേക്ക് കണ്ണ് കാണിച്ചപ്പോഴാണ് അയാൾ അലക്സിനെ കണ്ടത്.

ലാപ് മടക്കി വെച്ച് എഴുന്നേറ്റ് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.

"എവിടേ പോയി കിടക്കുവായിരുന്നെടാ രണ്ട് ദിവസം... ഫോൺ വിളിച്ചാലും എടുക്കില്ല.. രണ്ടെണ്ണം ആദ്യമേ തരേണ്ടതായിരുന്നു.."

"പപ്പ നിന്ന് വഴക്കിടേണ്ട.. ഞാനിന്നലെ അർണവിന്റെ വീട്ടിൽ പോയപ്പോ തന്നെ അവനിവിടെ വിളിച്ച് പറഞ്ഞിട്ടുണ്ടാകും എന്നെനിക്കറിയാം.."

ഒരു പുച്ഛത്തോടെ അവൻ പറഞ്ഞതും സാതി സ്വയം തലക്കടിച്ചു.

"അതേടാ.. അവൻ പറഞ്ഞു.. അവനൊരുത്തൻ ഉള്ളത് കൊണ്ട് അറിഞ്ഞു. ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.. ഇവിടെ നീറി കഴിയുന്ന രണ്ട് മനുഷ്യരുണ്ട് എന്ന കാര്യം നീ എന്നെങ്കിലും ഓർത്തിരുന്നോ..?"


"ഇങ്ങനൊരു മകൻ ഉണ്ടെന്ന കാര്യം പോലും മറന്ന് ബിസിനസിലേക്ക് മാത്രം ഒതുങ്ങിക്കൂടിയ പപ്പയോട് ഞാനപ്പോ എത്ര പരാതി പറയേണ്ടി വരും.."

അവന്റെ മറുപടിയിൽ അയാൾ തരിച്ചു നിന്നു. സാതിയവനെ ദയനീയമായി നോക്കിയെങ്കിലും അവനവളെ നോക്കിയതേയില്ല. വല്ലാത്തൊരു ദേഷ്യത്തോടെ അവൻ മുകളിലേക്ക് പോയതും തളർച്ചയോടെ അയാൾ സോഫയിലേക്കിരുന്നു.

സാതി ഗായത്രിയെ നോക്കി. വാ പൊത്തി കരച്ചിൽ അടക്കി നിൽക്കുവാണ്.
അവളൊന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് ജേക്കബിനടുത്ത് മുട്ട് കുത്തിയിരുന്നു.


""അങ്കിൾ...""
അയാളവളെ തല ഉയർത്തി നോക്കി.

"ഞാൻ പറയാൻ പോകുന്ന കാര്യം അങ്കിൾ ഏത് രീതിയിൽ എടുക്കുമെന്ന് എനിക്കറിയില്ല. ഇച്ചായൻ ഇങ്ങനെ ആയതിന്റെ കാരണം അങ്കിൾ തന്നെയാണ്.."

ഒന്നും മനസ്സിലാകാതെ ജേക്കബ് അവളെ നോക്കി. അയാളെയും ഗായത്രിയേയും നോക്കി മമ്മയുടെ മരണത്തിന് ശേഷം അവൻ അനുഭവിച്ചതെല്ലാം പറഞ്ഞതും അയാളുടെ കണ്ണുകളൊന്ന് നിറഞ്ഞു.

"ഞാ.. ഞാൻ..."

"അങ്കിളൊന്നും പറയണ്ട.. കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇച്ചായനോട്‌ ചെന്ന് ഒന്ന് ഉള്ള് തുറന്ന് സംസാരിച്ചാൽ മതി.. എല്ലാം ശെരിയാകും.."

ഒരുറപ്പ് പോലെ പറഞ്ഞവൾ അയാളുടെ കൈകളിൽ പിടി മുറുക്കിയതും ജേക്കബ് അവളുടെ നെറുകിൽ ഒന്ന് തലോടി.

"ഞാ.. ഞാൻ പോയി നോക്കട്ടെ..."
ദൃതിയിൽ അതും പറഞ്ഞയാൾ മുകളിലേക്ക് പോയതും ഒരു പുഞ്ചിരിയോടെ സാതി ഗായത്രിക്ക് നേരെ തിരിഞ്ഞു.

"ഇനി നമ്മടെ ആന്റിയോടുള്ള പിണക്കം കൂടെ നമുക്ക് മാറ്റിയെടുക്കണ്ടെ..?"
കണ്ണിറുക്കി ചോദിച്ചതും ഒരു വിഷാദ ചിരിയോടെ അവർ പറഞ്ഞു.


"അതൊക്കെ ഞാനെന്നോ ഉപേക്ഷിച്ച സ്വപ്നമാണ് മോളേ.. വെറുതെ ആശ തരരുത്.."
പറയുമ്പോഴാ മിഴികൾ നിറഞ്ഞിരുന്നു.
സാതിയൊന്നും പറഞ്ഞില്ല.
മറുപടിയായവരെ ചേർത്ത് പിടിച്ചു.


---------------

ചെറു ചിരിയോടെ മുകളിൽ നിന്നിറങ്ങി വരുന്ന ജേക്കബിനെ കണ്ടപ്പോഴാണ് സാതി സംസാരം നിർത്തിയത്.

"കരച്ചിലും പിഴച്ചിലും കഴിഞ്ഞോ..?"

"പിന്നെ.. എന്റെ മോനല്ലേ.. അവനെന്നോട് തെറ്റി നിൽക്കത്തൊന്നും ഇല്ലാ..."

"ഉവ്വ.. ഉവ്വ... "

"കണ്ടില്ലേ സൂസമ്മേ.. നമ്മുടെ മരുമോൾ വന്നതിൽ പിന്നെ ചെറിയ മാറ്റമൊക്കെ അവൻ വന്നത്..."

"സൂസമ്മയോ..?"
സാതി മിഴിച്ചു നോക്കിയതും ജേക്കബ് ചിരിയോടെ ഗായത്രിയെ നോക്കി. അവരാണേൽ അവളുടെ മുഖത്ത് നോക്കാൻ കഴിയാതെ മുഖം താഴ്ത്തി.

"അത് പിന്നെ.. സ്നേഹം കൂടുമ്പോ അങ്ങനെയാ വിളിക്കാറ്..."
ഒരു ചളിപ്പോടെ അയാൾ പറഞ്ഞതും സാതി ചിരിയോടെ രണ്ട് പേരെയും നോക്കി.


"ആഹ് പിന്നെ... മോളൊന്ന് മുകളിലേക്ക് ചെല്ല്..  നിന്നെ ചോദിക്കുന്നുണ്ടവൻ.."


"ആ നേരത്ത് രണ്ട് പേർക്കും കൂടെ റൊമാൻസ് കളിക്കാൻ ആയിരിക്കും അല്ലേ.."

അയാളവളെ അടിക്കാനായി കയ്യുയർത്തിയതും സാതി മുകളിലേക്ക് ഓടി.


എന്തോ വല്ലാത്തൊരു സന്തോഷവും സമാധാനവും ഉള്ളിൽ നിറഞ്ഞ പോലെ..
സ്വന്തം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടാത്ത സ്വാതന്ത്ര്യവും സ്നേഹവും ഇവരിൽ നിന്ന് കിട്ടുന്നുണ്ട്.
സത്യത്തിൽ അലക്സിന്റെ ഭാഗ്യമാണ് ഇങ്ങനെയുള്ള പാരന്റ്സിനെ കിട്ടിയത്.

ചിന്തയിലായത് കൊണ്ട് തന്നെ മുറിയിലെത്തിയത് ഒന്നും അറിഞ്ഞിരുന്നില്ല.
പെട്ടെന്ന് ഒരു കൈ അരയിലൂടെ വന്ന് ചുറ്റിയതും പകപ്പോടെ അവളവന്റെ മുഖത്തേക്ക് നോക്കി.

"എന്നതാടീ മാനത്തും നോക്കി നടക്കുന്നേ..?"

"ഞാൻ നിന്നെ കുറിച്ച് ആലോചിച്ചതല്ലേ ന്റെ ഇച്ചായാ.."

"ആണോ..?" ഒരു കള്ളച്ചിരിയോടെ അവളെ തന്നിലേക്ക് അടുപ്പിച്ചതും അവൾ അവന്റെ കൈ വിടാൻ നോക്കി.

"വിടലക്സേ... ആരെങ്കിലും കാണും.."

"കണ്ടോട്ടെ.. അതിന് എന്താ.. നീയേ എന്റെ പെണ്ണാ..."

"നിനക്ക് നാണോം മാനോം ഇല്ലാ വെച്ച്.. എനിക്കുണ്ട്...."
എന്നും പറഞ്ഞവൾ അവനിലെ പിടി അയക്കാൻ ശ്രമിച്ചതും അവനവളെ പിടിച്ച് ചുമരോട് ചേർത്ത് നിർത്തി.

കണ്ണുരുട്ടി അവനെ നോക്കിയെങ്കിലും ചെക്കൻ ഒരു കുലുക്കവും ഇല്ല.. അവളുടെ ഇരു കൈകളേയും ചുമരിലേക്ക് ചേർത്ത് നിർത്തിയ ഉടനേ അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നിരുന്നു.

കൈകളിലെ പിടി അയഞ്ഞതും സാതി അവനെ തന്നോട് ചേർത്തു നിർത്തി.

"ഐ ലൗ യൂ ഡീ..."
അവളുടെ കഴുത്തിൽ ചുണ്ടമർത്തിയവൻ പറഞ്ഞതും അവളൊന്ന് പുളഞ്ഞു.

"ഇതെന്താപ്പോ പെട്ടെന്നൊരു സ്നേഹം..?"

"അപ്പൊ ഇത്രേം കാലം എന്നിൽ സ്നേഹം ഉണ്ടായിരുന്നില്ലെന്നാണോ നീ പറയുന്നത്.."
അവളിൽ നിന്ന് അകന്നു മാറി കലിപ്പിൽ അവൻ ചോദിച്ചതും സാതി പല്ല് കടിച്ച് അവനെ നോക്കി.

"ഈ അസുരനെ കൊണ്ട്.. എന്ത് പറഞ്ഞാലും കലിപ്പും കൊണ്ട് വന്നേക്കണം.. ന്റെ കൃഷ്ണാ.. ഇതിനെയൊക്കെ സഹിക്കുന്ന എനിക്ക്.... ആഹ്..."

പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ കഴുത്തിലവന്റെ പല്ലമർന്നതും സാതിയൊന്ന് പിടഞ്ഞു കൊണ്ട് അവന്റെ ഷോൾഡറിൽ പിടി മുറുക്കി.

അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെങ്കിലും അവളിൽ നിന്നുയരുന്ന ഗന്ധത്തിൽ അവനെല്ലാം മറന്നു പോയിരുന്നു.

കഴുത്തിൽ ഉടനീളം അവന്റെ ചുണ്ടുകൾ പാഞ്ഞു നടന്നു. വേദനിക്കാത്ത രീതിയിൽ കഴുത്തിലവൻ ആഞ്ഞു കടിക്കുമ്പോൾ അവളുടെ കൈകൾ അവന്റെ തലയിൽ അമർന്നു.

കഴുത്തിലടുനീളം പാഞ്ഞു നടന്നവന്റെ ചുണ്ടുകൾ മെല്ലെ താഴേക്കിറങ്ങി.
മാറിൻ മുകളിൽ അവ വന്നു നിന്നു.

ടോപ്പ് ആയതിനാൽ തന്നെ നീക്കാൻ കഴിയാതെ വന്നവന്റെ അധരങ്ങൾ ടോപ്പിന് മുകളിലൂടെ തന്നെ മാറിൽ അമർന്നു. നാവിനാൽ അവനവിടെയൊന്ന് തഴുകിയതും ഒരു പിടച്ചിലോടെ കണ്ണുകളിറുകെ അടച്ചവൾ.. 

പെട്ടെന്നവൻ അവളിൽ നിന്ന് അകന്നു മാറിയതും മിഴിഞ്ഞ കണ്ണുകളോടെ അവളവനെ നോക്കി.
ടോപ്പിൽ പിടിത്തമിട്ടവൻ അത് ഊരാനായി ശ്രമിച്ചതും..

""ഇച്ചായാ....""
എന്ന വിളിയോടൊപ്പം അവളവനെ തള്ളി മാറ്റിയിരുന്നു. അപ്പോഴാണ് അവനും ബോധം വന്നത്..

"സോറി.. സോറി ഡീ..  എന്റെ കണ്ട്രോൾ പോയി മോളേ.. നീ തള്ളിമാറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ്‌ നടന്നിരുന്നേനെ.."

ചിരിയോടെ പറയുന്നവനെ അവൾ കണ്ണ് കൂർപ്പിച്ചു നോക്കി. അവന്റെ നോട്ടം മാറിലേക്കാണെന്ന് കണ്ടവൾ ഷാൾ മാറിലേക്കിട്ടവനെ തുറിച്ചു നോക്കി.

"ഞാനങ്ങനെ നോക്കിയതല്ലെടീ.. ടോപ്പിന്റെ അവിടം നനഞ്ഞിട്ടുണ്ട്.. അതാ.."


"അസുരൻ ഉമ്മച്ചൻ.. 😬"
എന്ന് പറഞ് പോകാനായി തുനിഞ്ഞതും അവനവളെ പിറകിലൂടെ ചേർത്ത് പിടിച്ചിരുന്നു.


"നിന്നോട് അങ്ങനെ വിളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേടീ.."

"എന്നാ ചെയ്യാനാ.. ശീലമായിപ്പോയി..😌"

"ശിക്ഷ വേണ്ടേ..?😉"
കേട്ടതും പകപ്പോടെ സാതിയവനിൽ നിന്ന് അകന്നു മാറാൻ നോക്കി. എവിടേ ചെക്കൻ പിടിത്തം മുറുക്കിയെന്നല്ലാതെ അയച്ചില്ല.

"ഇപ്രാവശ്യത്തേക്ക് ഞാൻ ക്ഷമിച്ചിരുന്നു.."

"ഓഹ്.. നന്ദി സഹോദരാ..."

"ഡീ... ഡീ... "

"ഓഹ്... സോറി.. ഒരു ഫ്ലോയിൽ പറഞ്ഞപ്പോൾ വന്നതാ.."
എന്ന് പറഞ്ഞവൾ ഇളിച്ചതും അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.
പിൻ കഴുത്തിൽ മുഖം ചേർത്തവൻ ഒന്ന് ചുംബിച്ചു.

"പപ്പയോട് നീ എല്ലാം പറഞ്ഞല്ലേ..?"

"മ്മ്.. എന്താ.. അങ്കിൾ കരഞ്ഞോ..?"

"ആഹ്... കുറേ സോറിയും പറഞ്ഞു.."

"എന്തായാലും ഇപ്പൊ ഹാപ്പി അല്ലേ.."

"കുറച്ച്..."

"ബാക്കി ആര് കൊണ്ട് പോയി..?"
അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല.

"ആന്റിയോട് മിണ്ടുന്നില്ലേ..?"

"അവരോട് സംസാരിക്കാൻ എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.."

അതും പറഞ്ഞവൻ അവളിൽ നിന്ന് അകന്നു മാറി ബെഡ്‌ഡിൽ ചെന്നിരുന്നു.

"അതെന്താ പറ്റാത്തെ..?"
മറുപടിയൊന്നും നൽകാതെ അവൻ മുഖം തിരിച്ചതും അവളവന്റെ മുഖം തനിക്ക് നേരെ തിരിച്ചു.

"പറ ഇച്ചായാ...."

"നിനക്കറിയോ സാതീ.. എനിക്കീ സ്നേഹം പ്രകടിപ്പിച്ചു കാണിക്കാൻ ഒന്നും അറിയത്തില്ലായിരുന്നു. ചുറ്റുമുള്ളവർക്കൊന്നും എന്നോട് ഇഷ്ടമില്ലെന്നും ഞാനവരുടെ ആരുമല്ലെന്നുമായിരുന്നു ചിന്ത.. എന്നാ നിന്നോട് സംസാരിക്കുമ്പോഴുണ്ടല്ലോ..  നിന്നോട് വഴക്കിട്ടിരുന്നത് പോലും ഞാൻ ആസ്വദിച്ചിരുന്നു എന്നുള്ള സത്യം അറിഞ്ഞത് തന്നെ ഏറെ വൈകിയിട്ടാണ്. പിന്നെ നിനക്കെന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോഴും നിന്നെ സ്നേഹിച്ചപ്പോഴും നീ എന്റെ സ്വന്തമാണെന്ന് ഉള്ളുറച്ച് വിശ്വസിച്ചു.
അത് കൊണ്ടാണ് നിന്നോട് അടുക്കുന്ന സമയത്തൊക്കെ ഞാനാ സ്നേഹം പ്രകടിപ്പിക്കുന്നത്.. നിനക്കത് ശല്യമാണെന്നറിയാം... എന്നാ..."

പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവളവന്റെ അധരത്തിലേക്ക് അധരം ചേർത്ത് വെച്ചതും അവന്റെ കണ്ണുകൾ വിടർന്നു.


"ഞാൻ പറഞ്ഞു പൂർത്തിയാക്കിയില്ല.."
അവളകന്നു മാറിയതും ചിരിയോടെ പറഞ്ഞവനെ അവൾ സംശയത്തോടെ നോക്കി.

"നിനക്ക് ശല്യമാണെന്ന് അറിയാം. എന്നാലും ഞാനെന്റെ സ്നേഹം പ്രകടിപ്പിക്കും.. എന്ന് പറയാൻ വന്നതല്ലേ.. എന്തായാലും അത് കൊണ്ട് ഉപകാരം ഉണ്ടായി.. നീ ഇങ്ങോട്ട് തരുന്നതിൻ പ്രത്യേക ഒരു ഫീൽ ആട്ടോ..😉"

"തെണ്ടി..."
പല്ല് കടിച്ചവൾ തിരിഞ്ഞതും വാതിൽക്കൽ പകച്ചു നിൽക്കുന്നവനെ കണ്ട് ഒന്ന് പതറിയതും അലക്സിന്റെ കാലിൽ തട്ടിയവൾ അവന്റെ മടിയിലേക്ക് വീണു. അത് മുതലാക്കിയവൻ അവളുടെ വയറിലൂടെ കൈകൾ മുറുക്കി കഴുത്തിലേക്ക് മുഖം പൂഴ്ത്തി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story