എൻകാതലീ: ഭാഗം 94

enkathalee

രചന: ANSIYA SHERY

""ഇച്ചായാ..""

"എന്നതാടീ..."
അവളുടെ കഴുത്തിൽ നിന്ന് മുഖമുയർത്താതെ തന്നെ അവൻ ചോദിച്ചതും സാതിയവനെ തള്ളി മാറ്റി.

"എന്താ നി..."
ചോദിച്ചു പൂർത്തിയാക്കിയില്ല.  നോട്ടം വാതിലിനരികിലേക്ക് നീണ്ടതും അവിടെ നിൽക്കുന്ന അർണവിനെ കണ്ട് ഒന്ന് ഞെട്ടി.
പിന്നെ ഒരു കൂസലുമില്ലാതെ എഴുനേറ്റു.

"എന്താടാ പന്നി.."

"ആഹ് ബെസ്റ്റ്.. ഈ ചോദ്യം ഞാൻ അങ്ങോട്ടാണ് ചോദിക്കേണ്ടത്.. നീ എന്താടാ ഈ കൊച്ചിനെ ചെയ്തേ.."

കലിപ്പിൽ പാഞ്ഞു വന്നവൻ ചോദിച്ചതും അലക്സ് പിരികമുയർത്തി. അതോടെ അവന്റെ വാ അടഞ്ഞു.

"നീ എന്നെ എത്ര വേണമെങ്കിലും പേടിപ്പിച്ചോ.. എന്നാലും ഞാനിതിൻ സമ്മതിക്കില്ല. കല്യാണത്തിൻ മുന്നേ നീ വല്ല കന്നം തിരിവും കാണിക്കുന്നുണ്ടോ നോക്കാൻ അങ്കിൾ എന്നെയാ ഏൽപിച്ചിരിക്കുന്നത്... വാ കൊച്ചേ.."

എന്നും പറഞ്ഞവളുടെ കയ്യിൽ പിടിച്ചവൻ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും അലക്സ് മുന്നിലേക്ക് കയറി നിന്നു.

"ഇപ്പൊ നീ ഇവളെ കൊണ്ട് പൊക്കോ.. പക്ഷെ ഇപ്പൊ പറഞ്ഞത്.. ഇവളെ ഞാൻ ഇനിയും കാണും.. തൊടും.. വേണേൽ ഉമ്മ വെക്കേം ചെയ്യും.. അത് വേണ്ടാന്ന് ഇവൾക്ക് പോലും പറയാൻ പറ്റില്ല..."

അർണവ് ദയനീയമായി സാതിയെ നോക്കി.

"ന്റെ കൊച്ചേ.. നിനക്ക് വേറെ ഒരുത്തനേം പ്രേമിക്കാൻ കിട്ടിയില്ലേ..?"

"നിന്റെ കൊച്ചോ.."
അവൻ കലിപ്പിൽ ചോദിച്ചതും അർണവ് കൈ കൂപ്പി സാതിയേം കൊണ്ട് അവിടെ നിന്നോടി.


----------------


"എടീ.. അങ്ങേർക്ക് ഇത്തിരി പോലും ഉളുപ്പ് ഇല്ലെടി.. ആ അർണവേട്ടന്റെ മുന്നിൽ വെച്ച് എന്തൊക്കെയാ വിളിച്ച് പറഞ്ഞേ.. ഒക്കെ കഴിഞ്ഞ് താഴെ ചെന്നപ്പോ അർണവേട്ടന്റെ കളിയാക്കലും.."

അലക്സിന്റെ വീട്ടിൽ പോയ സംഭവം എല്ലാം സാതി പറയുന്നത് ആലി താടക്ക് കയ്യും കേട്ടിരുന്നു. ക്യാന്റീനിൽ ഇരുന്നാണ് രണ്ടിന്റേം സംസാരം. അനുവാണേൽ ഇന്ന് ലീവും..

"ഇച്ചായൻ നല്ല റൊമാന്റിക് ആണല്ലേ.."
മിഴികൾ വിടർത്തി ആലി ചോദിച്ചതും സാതി അവളെ പല്ല് കടിച്ച് നോക്കി.


"സ്വന്തം അനുഭവത്തിൽ വരുമ്പോ മനസ്സിലാകും.."

"ഓഹ്.. അതിന് നമുക്കൊക്കെ എവിടേ ചെക്കൻ..."

"എന്തോ.. എങ്ങനെ.. ആ പാവം സാർ പിറകെ നടന്ന് ഇഷ്ടം പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത ആളല്ലേ നീ.. എന്നിട്ടാ അവളുടെ ഒരു..."

"ഇനിപ്പോ സാറിനെ പ്രേമിച്ചാലും ഇച്ചായനെ പോലെ പ്രതീക്ഷ ഇല്ലെടി.. ഇങ്ങേർ ആകെ വരുന്നത് കയ്യിലും നെറ്റിയിലും ഉമ്മ വെക്കാനാ.. ഒരു വട്ടം എങ്ങാണ്ടോ കവിളത്തും കിട്ടി.. അതൊക്കെ ഞാൻ നിനക്കും തരുന്നത്.. റൊമാന്റിക് എന്ന് പറഞ്ഞാൽ ഇച്ചായനെ പോലെയാ.. ഹാ.. അതിനും വേണം യോഗം.."

നിരാശയോടെ പറഞ്ഞവൾ സാതിയെ നോക്കിയതും അവളുടെ തന്റെ നോട്ടം പിറകിലേക്ക് ആണെന്ന് ആലിയും തിരിഞ്ഞു നോക്കി.
കൈ കെട്ടി ഗൗരവത്തിൽ നിൽക്കുന്ന ദിയാനെ കണ്ടതും ആലി പകപ്പോടെ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.

"അത്.. ഞാൻ.. സാറിനെ അല്ല.. സാറിനെ ആണ്.. ശേ.. എന്നാൽ ഞാൻ അങ്ങോട്ട്.. എന്നും പറഞ്ഞവൾ സാതിയുടെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ നിന്നോടി.


--------------


ചെമ്പക മരച്ചുവട്ടിൽ എത്തിയപ്പോഴാണ് ആലി ഓട്ടം നിർത്തിയത്. കിതച്ചു കൊണ്ട് അവൾ ബെഞ്ചിലേക്കിരുന്നു.

പെട്ടെന്ന് സാതി പൊട്ടിച്ചിരിച്ചതും ആലി അവളെ പല്ല് കടിച്ചു നോക്കി.

"എന്തിനാടീ വെറുതെ നിന്ന് ചിരിക്കുന്നത്.."

"ഉയ്യോ.. ന്റമ്മേ... ഇനിയുള്ള നിന്റെ അവസ്ഥ ഓർത്ത്‌ ചിരിച്ചതാ.. "

"എ... എന്ത്‌ അവസ്ഥ.."

"ഒന്നുല്ല.. കുട്ടിക്ക് വഴിയേ മനസ്സിലായിക്കോളും..."
ചിരി കടിച്ചു പിടിച്ചവൾ പറഞ്ഞതും ആലി മുഖം തിരിച്ചു.


അവൾ പറഞ്ഞ പോലെ എന്തെങ്കിലും.. ഹേയ്.. ലിപിയിൽ വായിച്ച സ്റ്റോറിയിലെ നായകന്മാരെ ഓർമ്മ വന്നതും അവൻ പെട്ടെന്ന് വാ പൊത്തി. പടച്ചോനെ.. ഇനി എങ്ങാനും പിടിച്ച് കിസ്സോ.. അമ്മാതിരി ഡയലോഗ് അടിക്കുവേം ചെയ്തു.


"നിനക്കപ്പോ സാറിനെ ഇഷ്ടമാണല്ലേ..?"
ആലി ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്നവളെ നോക്കി.

"അല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇഷ്ടാണ്."

"എന്നിട്ടെന്താ നീ പറയാത്തത്..?"
ആകാംക്ഷയോടെ ചോദിച്ചതും ആലിയൊന്നും മിണ്ടിയില്ല.

"പറ ആലീ..."

"അറിയില്ല സാതീ.. എന്തോ ഒന്ന് പിറകോട്ട് വലിക്കുന്നു. കോളേജിൽ ചേർന്ന സമയത്തൊരിക്കൽ അനുവിനേയും കൂട്ടി നോട്ട് കാണിക്കാൻ വേണ്ടി സാറിന്റെ അടുത്തേക്ക് ചെന്ന എന്നോട് സാർ പറഞ്ഞ വാക്കുകളൊന്നും ഉള്ളിൽ നിന്ന് പോണില്ല. എന്തിനാ ശെരിക്ക് അന്നെന്നോട് ദേഷ്യപ്പെട്ടത് പോലും എന്നെനിക്കറിയില്ല. അന്ന് സാർ പറഞ്ഞതൊക്കെ നിന്നോടും പറഞ്ഞതല്ലേ.. എന്തോ.. അതൊക്കെ ഓർമ്മ വരുമ്പോ ഇതൊക്കെ തെറ്റാണെന്ന് തോന്നും.."


"അപ്പൊ അതാണോ നിന്റെ പ്രശ്നം..?"

"മ്മ്..."

"അപ്പൊ അതിന്റെ സത്യാവസ്ഥ അറിഞ്ഞാൽ നിന്റെ ഇഷ്ടം പുറത്ത് വരോ.."

"അറിയില്ല.. വരുമായിരിക്കും.."
സാതിയൊന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് ആലിയുടെ കയ്യിൽ ചേർത്ത് പിടിച്ചു.


***


"ആഹ്.. അമ്മേ..."

പുറത്തിട്ട് തന്നെ നല്ല അടി കിട്ടിയതും അനു ചാടി എഴുന്നേറ്റു.


"ഈ ടോം ആൻഡ് ജെറിയും കണ്ടിരിക്കാൻ ആണോടാ നീ ലീവെടുത്തത്.."

"അതിനിപ്പോ എന്താ.. എന്നും കോളേജിൽ തന്നെ അല്ലേ.. എനിക്കും ഒരു റസ്റ്റ്‌ വേണ്ടേ മമ്മി.."

"അവന്റൊരു മമ്മി.. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. ഈ ശവത്തിന്റെ അർത്ഥവും വെച്ചുള്ള പേര് എന്നെ വിളിക്കരുതെന്ന്.."
അതും പറഞ്ഞവർ അവന്റെ കയ്യിലിരുന്ന ചിപ്സ് പിടിച്ചു വാങ്ങി.

"അമ്മേ..."

"വിരുന്നുകാർ വല്ലോം വന്നാൽ കൊടുക്കാൻ വെച്ച ബേക്കറി ഒക്കെ എടുത്ത് വിഴുങ്ങിക്കോ.. ഇതിനെയൊക്കെ ഏത് നേരത്താണാവോ തോന്നിയത്..  അതെങ്ങനെ തന്തയും കണക്കല്ലേ.."


നട്ടുച്ച വെയിലും കൊണ്ട് പുറത്ത് നിന്ന് വന്ന അച്ഛൻ അത് കേട്ടതും ദയനീയമായി അവനെയൊന്ന് നോക്കി.

"ഏത് നേരത്താണാവോ ഇവനെയൊക്കെ.."
ബാക്കി പറയാതെ അയാളൊന്ന് നിശ്വസിച്ചു.

എന്റെ വിധി... സ്വയം പറഞ്ഞു കൊണ്ട് അച്ഛൻ വേഗം അകത്തേക്ക് നടന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story