എൻകാതലീ: ഭാഗം 95

enkathalee

രചന: ANSIYA SHERY

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് തന്നെ തന്നെ നോക്കി കാറിൻ മുന്നിൽ നിൽക്കുന്ന ദിയാനെ കണ്ടത്.

"അപ്പൊ സാറെല്ലാം തീരുമാനിച്ചിട്ടുണ്ട്.."
ഒരാക്കിച്ചിരിയോടെ സാതി കാതിൽ പറഞ്ഞതും ആലി അവളെ പല്ല് കടിച്ച് നോക്കി.

"മിണ്ടാണ്ട് നടക്കെടി.."
എന്നും പറഞ് ആലി അവനെ നോക്കാതെ നടന്നതും ലിയാ എന്നുള്ള വിളി കാതിൽ പതിഞ്ഞിരുന്നു.


"ഞാൻ പറഞ്ഞില്ലേ.. സാർ നിന്നെ കൊണ്ടേ പോകൂ.. ഇത് നല്ല സമയം ആണെടീ.. നീ എന്നോട് പറഞ്ഞില്ലേ.. അതൊക്കെ സാറിനോട്‌ തന്നെ അങ്‌ ചോദിച്ചോ.."
ആലി അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ തിരിഞ്ഞ് ദിയാനെയും..

"എന്താ സാർ..."

"നമുക്കൊരുമിച്ച് പോകാം.. വാ.."

"ഞാനില്ല സാർ.. ബസ്സിന് വന്നോളാം.."

"നിന്നോട് വരുമോ എന്നല്ല ചോദിച്ചത്..  വരാനാണ്.... വന്ന് കാറിൽ കയറെടി.."

അവന്റെ ഒറ്റ അലർച്ചയിൽ ആലി ഓടിക്കേറി കാറിൽ കയറിയിരുന്നു.
സാതി അവൾക്ക് തമ്പ്സ് അപ്പ് കാണിച്ചതും ആലി അവളെ കണ്ണുരുട്ടി നോക്കി.


"താനും കയറിക്കോ.. പോകുന്ന വഴിക്ക് ഇറക്കാം.."

"ഓഹ് വേണ്ട സാർ.. ഞാൻ ബസ്സിന്‌ പൊക്കോളാം.. നിങ്ങടെ കാര്യം നടക്കട്ടെ.."
ഒരാക്കിച്ചിരിയോടെ പറഞ്ഞവൾ പോയതും ഒരു ചമ്മിയ ചിരിയോടെ ദിയാൻ കാറിലേക്ക് കയറി.

തൊട്ടടുത്ത സീറ്റിൽ നോക്കിയതും ആലി അടുത്തില്ലെന്ന് കണ്ടവൻ കലി കയറി.

""ആലിയാ...""
ഒരലർച്ച ആയിരുന്നവൻ..!


"എ... എന്താ സാർ...?"
പുറത്തേക്ക് നോക്കിയിരിക്കുവായിരുന്ന ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.


"കാറിൽ കയറിയാൽ ഫ്രന്റ്‌ സീറ്റിൽ ഇരിക്കണമെന്ന് ഇനി നിന്നോട് പ്രത്യേകിച്ച് പറയണോ..?"

"അത്.. സാർ..."

"വന്നിരിക്കെടി..."
അവൻ അലറിയതും ആലി വേഗം ഡോർ തുറന്ന് ഫ്രന്റ് സീറ്റിൽ വന്നിരുന്നു.

സീറ്റ് ബെൽറ്റ് ഇടാനായി അവൻ വന്നതും അത് തടഞ്ഞു കൊണ്ട് അവൾ തന്നെ ഇട്ടു.

"എനിക്കറിയാം.. ഞാൻ പഠിച്ചു..😌"

ഒരു ഗമയോടെ പറഞ്ഞവളെ ചിരിയോടെ നോക്കി അവൻ കാർ എടുത്തു.

--------------

സ്റ്റോപ്പിൽ ബസ്സിന് വേണ്ടി കാത്തു നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ബൈക്ക് മുന്നിൽ വന്നു നിന്നത്.
ആളെ കണ്ടതും വേഗം നോട്ടം മാറ്റി.

"സാതീ...."
അവൾ വിളി കേൾക്കുന്നില്ലെന്ന് കണ്ടവൻ ദേഷ്യം വന്നു.
ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയവൻ അവളുടെ കയ്യിൽ പിടിച്ചു.

"എന്താടാ അസുരാ..."
അവന്റെ കൈ തട്ടി മാറ്റിയവൾ ചോദിച്ചതും അവൻ കണ്ണുരുട്ടി അവളെ നോക്കി.


"നീ കണ്ണുരുട്ടുവൊന്നും വേണ്ട.. ഞാൻ നിന്നോട് ഇനി മിണ്ടില്ല.."

"അതിന് ഞാൻ എന്നതാടീ ചെയ്തേ..?"

"എന്താ ചെയ്തതെന്നോ.. നീ അന്നെന്നോട് സത്യം ചെയ്തത് ഓർമ്മയില്ലേ.. ഇനി ക്ലാസ്സ്‌ കട്ട് ആക്കില്ലെന്ന്.. എന്നിട്ട് ഇന്ന് എവിടെ ആയിരുന്നു.."

"ഓഹ് അതോ.. അതിന്ന് ഒരു മൂഡില്ലായിരുന്നു.."

"എന്നാ ആ മൂഡും കെട്ടിപ്പിടിച്ച് അവിടെ നിന്നോ.."
അതും പറഞ്ഞവൾ അടുത്ത് വന്നു നിന്ന ബസ്സിലേക്ക് ഓടിക്കയറി.
അവൾ പോകുന്നതും നോക്കി മുഖവും വീർപ്പിച്ച് നിന്നവൻ നേരെ സാതിയൊന്ന് കണ്ണിറുക്കി കാണിച്ചതും അവന്റെ ചൊടികൾ വിടർന്നു.


------------


കാർ നീങ്ങിയിട്ടും അവൾ മൗനമായി ഇരിക്കുന്നത് കണ്ടവൻ ദേഷ്യം വന്നു തുടങ്ങി.

"ലിയാ..."


"എന്താ സാർ..."

"എന്തേലും ഒന്ന് പറയെടി..."

"സാറിൻ സുഖമല്ലേ..?" സംശയത്തോടെ ചോദിച്ചവളെ അവൻ പല്ല് കടിച്ച് നോക്കി.
അവനിൽ നിന്ന് മറുപടിയൊന്നും ഇല്ലെന്ന് കണ്ടവൾ പുറത്തേക്ക് നോക്കിയിരുന്നു.

"നീയെന്നാ ഇഷ്ടം തുറന്ന് പറയുന്നത്?"
അവളൊന്നും പറഞ്ഞില്ല. അതവനെ ദേഷ്യം പിടിപ്പിച്ചു.


"ലിയാ... നിന്നോടാണ് ഞാൻ ചോദിക്കുന്നത്.."
അവന്റെ സ്വരം കടുത്തതും ആലി അവന്റെ മുഖത്തേക്ക് നോക്കി.


"സാറിനോട് ഞാനൊരു ചോദിക്കട്ടെ?"

അവന്റെ നെറ്റി ചുളിഞ്ഞു. എന്നാലും ഒന്ന് മൂളി.

"സാറിൻ ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല.. പറഞ്ഞാൽ ചിലപ്പോൾ ഓർമ്മ വന്നേക്കും. മുമ്പൊരിക്കൽ സാറെന്നോട് ലൈബ്രറിയിൽ വെച്ച് ചൂടായത് ഓർമ്മയുണ്ടോ..?"

"എന്ന്...?"

"എനിക്കും അനുവിനും ഇമ്പോസിഷൻ തന്നിട്ട് എഴുതി കാണിക്കാൻ പറഞ്ഞിട്ട് കാണിക്കാൻ വന്നപ്പോൾ സാറെന്നോട് കാര്യമില്ലാതെ ചൂടായില്ലേ.. അതെന്തിനായിരുന്നു.."

ആ ദിവസം ഓർമ്മയിലൂടെ മിന്നി മാഞ്ഞതും അവന്റെ മുഖം വലിഞ്ഞു മുറുകി. റോഡിന്റെ സൈഡിലേക്ക് കാർ നിർത്തിയവൻ ആലിക്ക് നേരെ തിരിഞ്ഞു.

"ശിഫയെ നിനക്ക് എങ്ങനെയാ പരിചയം..?"

"അത്... കോളേജിൽ വെച്ച് കണ്ടിട്ട്.. എ.. എന്തേ..?"
അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ പരിഭ്രമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

"എന്നാൽ അവളെ എനിക്ക് നേരത്തേ അറിയാം.. ശീ ഈസ്‌ മൈ കസിൻ.."

"കസിനോ..?"
ആലിയുടെ കണ്ണുകൾ രണ്ടും മിഴിഞ്ഞു.

"അതേ... അവൾക്കെന്നെ പണ്ടേ ഇഷ്ടമായിരുന്നു. എനിക്കവളോട് അങ്ങനെയൊന്ന് തോന്നിയിട്ടുമില്ല. 
ക്ലാസ്സിൽ വെച്ച് നിന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നിന്നോട് എന്തോ ഇഷ്ടമുണ്ടെന്ന് അവൾ മനസ്സിലാക്കി. അപ്പൊ ഞാൻ പ്രേമിക്കുന്ന പെണ്ണായ നീ വന്ന് നിന്റെ കൂട്ടുകാരിക്കാണ് എന്നെ ഇഷ്ടം എന്ന് പറയുമ്പോ സ്വാഭാവികം ആയിട്ടും എന്നെ അത് ദേഷ്യം പിടിപ്പിക്കും. അങ്ങനെ നിന്നെ വെറുക്കുമെന്ന് അവളും കരുതി.."

"പ.. പക്ഷെ.. അവളെന്നോട് പറഞ്ഞത് അവൾക്ക് സാറിനെ ഇഷ്ടമുള്ള കാര്യം അറിയില്ലായിരുന്നു എന്നാണല്ലോ.."

"അങ്ങനെ പറഞ്ഞാൽ നീ പറയില്ലെന്ന് കരുതിക്കാണണം.."

"മ്മ്..." അവളൊന്ന് മൂളി പുറത്തേക്ക് നോക്കിയിരുന്നു.

"പിന്നെ ഞാനന്ന് നിന്നോട് ദേഷ്യപ്പെട്ടത് അവളോടുള്ള ദേഷ്യം നിന്നെ കണ്ടപ്പോൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. അപ്പൊ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. നിന്റെ കോളേജിലാണ് ഞാൻ പഠിപ്പിക്കുന്നതെന്ന് അവളെങ്ങനെയോ അറിഞ്ഞു. അന്നാ ദിവസം പാരന്റ്സിനേയും കൂട്ടി വീട്ടിൽ വന്ന് എന്നെ marry ചെയ്യണമെന്ന് പറഞ്ഞു. പിന്നെ നിന്നെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾക്കിട്ട് ഒന്ന് പൊട്ടിച്ച് കോളേജിലേക്ക് വന്നതും എത്തിപ്പെട്ടത് നിന്റെ മുന്നിൽ തന്നെ.."

"എന്നെക്കുറിച്ച് മോശമായി എന്താ പറഞ്ഞത്.."

"അ.. അത്.. ഒന്നുല്ല..."

"പറഞ്ഞോന്നെ.. കഴിഞ്ഞ കാര്യമല്ലേ അതൊക്കെ.."

"അത് പിന്നെ.. അവൾക്കിഷ്ടമാണെന്നുള്ള കാര്യം നീയെന്നോട് പറഞ്ഞില്ലായിരുന്നോ.. അതവൾ വീട്ടിൽ വെച്ച് പറഞ്ഞത് നിനക്കാണ് എന്നെ ഇഷ്ടം. നീ എന്നെ പ്രൊപ്പോസ് ചെയ്തു എന്നാണ്. പിന്നെ പഠിപ്പിക്കുന്ന സാറിനെ പ്രേമിച്ചു എന്ന് പറഞ് നിന്നെ കുറിച്ച് തരം താഴ്ത്തിക്കെട്ടലും.."

ആലിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ കാണുമെന്ന് തോന്നിയതും മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

ഇത്.. ഇതിനെ കുറിച്ചോർത്ത് തന്നെയല്ലേ ഞാൻ പേടിച്ചത്..

""ലിയാ....""
തൊട്ടടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടതും ആലി പകപ്പോടെ തിരിഞ്ഞു നോക്കി. അധിക ദൂരമൊന്നുമില്ലാതെ തന്നോട് അടുത്ത് നില്കുന്നവനെ അവൾ നിറഞ്ഞ മിഴികളാൽ നോക്കി.


"ഈ ചെറിയ കാര്യത്തിൻ വരെ കരയുന്നത് അത്ര നല്ലതല്ലാട്ടോ.."
ഒരു ശാസനയോടെ പറഞ്ഞവൻ അവളുടെ മിഴികൾ തുടച്ചു കൊടുത്തു.

"അവൾ പറഞ്ഞത് സത്യം തന്നെയല്ലേ.."
അവനെ നോക്കി ചുണ്ട് ചുളുക്കി ചോദിച്ചതും അവന്റെ നെറ്റി ചുളിഞ്ഞു.

"എന്ത് സത്യം..?"

"ഒരു സാറും സ്റ്റുഡന്റും എങ്ങനെയാ സ്നേഹിക്കുക.. മാതാ പിതാ ഗുരു ദൈവം എന്നല്ലേ.."

"ഓഹ്.. ഈ പെണ്ണിനെ കൊണ്ട്.."
കണ്ണുരുട്ടിയവൻ അവളുടെ തലയിലൊന്ന് മേടി.


"ഞാനൊന്ന് ചോദിക്കട്ടെ.. നിന്നെ കെട്ടിയതിന് ശേഷമാണ് നിന്റെ ട്യൂട്ടർ ആയി ഞാൻ വന്നതെന്ന് ഇമേജിൻ ചെയ്യുക.. അപ്പൊ നീ എന്ത് ചെയ്യും.. എന്നെ ഡിവോഴ്സ് ചെയ്യുവോ.."

തെല്ലൊന്ന് ആലോചിക്കാതെ ആലി ഇല്ലെന്ന് തലയാട്ടിയതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

"പക്ഷെ, നമ്മൾ തമ്മിൽ കല്യാണം കഴിച്ചിട്ടില്ലല്ലോ.."

"എന്താ നിനക്കിപ്പോ കെട്ടണോ..?"
ഗൗരവത്തിൽ അവൻ ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി.
ഒന്നമർത്തി മൂളിയവൻ സീറ്റിൽ നേരെയിരുന്നു.


-------------

സ്റ്റോപ്പിൽ നിർത്തിയതും ബസ്സിൽ നിന്നിറങ്ങി സാതി മുന്നോട്ട് നടന്നു.

വീടിനടുത്ത് എത്തിയില്ല.. പെട്ടെന്ന് മുന്നിലൊരു കാർ വന്നു നിന്നതും അവളുടെ നോട്ടം അങ്ങോട്ട് നീണ്ടു.

കാറിന്റെ വിൻഡോ ഓപ്പൺ ആയതും അകത്തിരിക്കുന്നവനെ കണ്ടവൾ പകച്ചു.

""വി.. വിഷ്ണു...""

പിറകിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നോട്ടം അങ്ങോട്ട് നീണ്ടു.
എന്തോ പറയാനായി വാ തുറന്നതും അതിന് മുന്നേ അവളുടെ വാ അവൻ പൊത്തിയിരുന്നു.
കണ്ണുകളിൽ പകപ്പ് നിറഞ്ഞു.
പിന്നെ മെല്ലെ അവ അടയാൻ തുടങ്ങി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story