എൻകാതലീ: ഭാഗം 97

enkathalee

രചന: ANSIYA SHERY

"സഞ്ജു.. ലൊക്കേഷൻ കിട്ടിയോ.."


"യെസ്.. ഞാനത് നിന്റെ വാട്സ്ആപ്പിലേക്ക് അയച്ചിട്ടുണ്ട്.."

മറുവശത്ത് നിന്ന് മറുപടി ലഭിച്ചതും അലക്സ് വേഗം കാൾ കട്ട് ചെയ്ത് വാട്സ്ആപ്പ് എടുത്തു നോക്കി.
അതിലയച്ച ലൊക്കേഷനിലേക്ക് അവൻ ഉറ്റു നോക്കി.

പിന്നെ വേഗം ബാക്ക് അടിച്ചു അർണവിന്റെ നമ്പറിൽ വിരലമർത്തി.

--------------

"നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നത്.. അല്ല ഇത് അർണവേട്ടൻ അല്ല.. അർണവേട്ടൻ ഒരിക്കലും ഇങ്ങനെ അല്ല.."

കിതപ്പോടെ പറഞ്ഞു നിർത്തുമ്പോൾ കണ്ണുകളൊന്ന് കലങ്ങിയിരുന്നു. അർണവ് അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.


"അതേ.. നിങ്ങൾ കണ്ട അർണവ് അല്ല ഞാൻ.. ഇപ്പൊ നിന്റെ മുന്നിൽ നില്കുന്നതാണ് യഥാർത്ഥ അർണവ്.. ഇത് വരെ ഉണ്ടായിരുന്നതെല്ലാം വെറും മുഖം മൂടി മാത്രമായിരുന്നു.."

ഒരു ഭ്രാന്തനെ പോലെ പറയുന്നവളെ അവൾ മിഴികൾ അടർത്തി മാറ്റാതെ നോക്കി. ഇത് വരെ താൻ കണ്ട അർണവിന്റെ ഓർമ്മകൾ മനസ്സിൽ മിന്നി മാഞ്ഞു.

പെട്ടെന്ന് അർണവിന്റെ ഫോൺ അടിഞ്ഞതും സാതി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

"ഓഹ്.. ദാ.. അലക്സ് തന്നെ വിളിക്കുന്നുണ്ടല്ലോ.. നിന്റെ കാണാഞ്ഞിട്ടാകും.."

സാതിയുടെ മിഴികൾ വിടർന്നു. എങ്ങനെയെങ്കിലും അലക്സിനെ എല്ലാം അറിയിക്കണമെന്നുള്ള ഉദ്ദേശത്തോടെ മാർഗത്തിനായി അവൾ ചുറ്റും നോക്കി.


"രക്ഷപ്പെടാനുള്ള മാർഗമാണെങ്കിൽ നോക്കണ്ട.. വിഷ്ണു.. ഞാനീ കാൾ അറ്റൻഡ് ചെയ്ത് വരാം.. നീ ഇവളെ ഒന്ന് നോക്ക്.."

അതും പറഞ്ഞവൻ ഫോണുമായി പുറത്തേക്ക് പോയതും പ്രതീക്ഷ നഷ്ടപ്പെട്ട പോലെ അവൾ വിഷ്ണുവിനെ നോക്കി. അടിമുടി ചുഴിഞ്ഞുള്ള അവന്റെ നോട്ടത്തിൽ ഇരച്ചു കയറിയതും അവനെ ദേഷ്യത്തോടെ നോക്കി.


"ശെടാ.. എന്നാലും ഒരു വർഷം കൂടെ ഉണ്ടായിരുന്നിട്ടും നിന്നെ ഞാൻ നല്ല വണ്ണം ഒന്ന് ശ്രദ്ധിച്ചത് പോലുമില്ലല്ലോ.. കുഴപ്പമില്ല.. ഇനി നമ്മുടെ രണ്ടാം കല്യാണത്തിന് ശേഷം ഞാൻ കണ്ടോളാം.."

അവന്റെ സംസാരം തന്നിലെ ദേഷ്യത്തെ കൂട്ടിയതും സാതിയവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.

"നിന്നെപ്പോലൊരു ചെറ്റയെ ഞാൻ ഇനി ഒരിക്കലും കെട്ടത്തില്ലെടാ.."

"കൂടുതൽ ഡയലോഗ് വേണ്ട മോളെ..  ഒരു തവണ കയ്യിൽ നിന്ന് വഴുതി പോയതാണ് നീ.. ഇനി അങ്ങനെ ഒരിക്കലും ഉണ്ടാകില്ല.. ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല.."

അവളടിച്ച കവിളിൽ തഴുകിക്കൊണ്ട് പറയുന്നവനെ അവൾ വെറുപ്പോടെ നോക്കി.

പെട്ടെന്ന് വെപ്രാളത്തോടെ മുറിയിലേക്ക് കയറി വന്ന അർണവിനെ കണ്ട് വിഷ്ണു വേഗം ചാടി എഴുന്നേറ്റു.


"വിഷ്ണു.. നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മുങ്ങണം.. ആ അലക്സ് എങ്ങനെയോ നമ്മളിവിടെയുള്ള കാര്യം അറിഞ്ഞിട്ടുണ്ട്.. എനിക്ക് ഇവിടുത്തെ ലൊക്കേഷൻ അയച്ചു തന്നിട്ടാണ് അവൻ കാൾ കട്ട് ചെയ്തത്.. അവനെത്രയും പെട്ടെന്ന് ഇവിടെ എത്തും.."


സാതിയുടെ മിഴികൾ വിടർന്നു.. അലക്സിനെ കാണാൻ അവളുടെ ഉള്ള് വെമ്പി.. അവനെത്രയും പെട്ടെന്ന് ഇവിടെ എത്തിയിരുന്നെങ്കിൽ...

പെട്ടെന്ന് അർണവിന്റെ നോട്ടം സാതിയിലേക്കെത്തിയതും അവന്റെ കണ്ണുകൾ ചുരുങ്ങി.
അവളെ ആകെയൊന്ന് നോക്കിയതിൻ ശേഷം നോട്ടമവളുടെ ഡ്രെസ്സിന്റെ പോക്കറ്റിൽ എത്തിയതും നിമിഷ നേരം കൊണ്ടവൻ അവളുടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തിരുന്നു.


"പന്ന പുന്നാര മോൾ.. ബാഗ് വലിച്ചെറിഞ്ഞപ്പോ ഇതും അതിലുണ്ടാകും എന്നാ കരുതിയത്.. പക്ഷെ ഇത് പോക്കറ്റിലുമിട്ടോണ്ടായിരുന്നു ഇത്രയും നേരം ഇരുന്നത്.."

അവളെ നോക്കി അലറിപ്പറഞ്ഞവൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വലിച്ചെറിഞ്ഞു.

സാതി ദേഷ്യത്തോടെ അവനെ നോക്കി. ഇത്രയും നേരം ഉണ്ടായിരുന്ന പ്രതീക്ഷ അത് മാത്രമായിരുന്നു. പക്ഷെ അതുമിവൻ..

രണ്ട് പേരുടെയും ശ്രദ്ധ തന്നിൽ നിന്ന് മാറിയതും പെട്ടെന്നവൾ ചാടി എഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു.
ഡോർ കടന്ന് പുറത്തേക്ക് എത്തിയില്ല.
അതിന് മുന്നേ പിറകിലെന്തോ ശക്തമായി വന്നിടിച്ചു.


"അആഹ്...."
നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന നനവിനോടൊപ്പം വേദനയും കൂട്ടിനെത്തിയതും മുന്നിലെ കാഴ്ചകൾക്ക് മങ്ങൽ ബാധിച്ചു.

--------------

ലൊക്കേഷൻ അനുസരിച്ച് അലക്സ് ചെന്നെത്തിയത് ഒരു വീടിന്റെ മുന്നിലായിരുന്നു. ചുറ്റും ഇരുട്ടാണ്. അത് പോലും ശ്രദ്ധിക്കാതെയവൻ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി മുന്നിലെ കതക് തുറന്നോ എന്ന് പോലും നോക്കാതെ ചവിട്ടി പൊളിച്ച് അകത്തേക്ക് പാഞ്ഞു.


മൊബൈലിലെ ഫ്ലാഷ് അടിച്ചു കൊണ്ടവൻ ചുറ്റും ഓടിച്ചു.

"സാതീ.. സാതീ..."
അവളുടെ പേര് പല തവണ വിളിച്ചു കൊണ്ടവൻ ആ വീട് മുഴുവൻ ഓടി നടന്നു. കണ്ട സ്വിച്ചുകളെല്ലാം ഓൺ ചെയ്തവൻ വീട്ടിലെ വെട്ടത്തിലും അവള്കായി പരതി നടന്നു.
അവളുടെ എന്നല്ല ഒരു മനുഷ്യകുഞ്ഞിന്റെ ശബ്ദം പോലും ആയ വീട്ടിൽ നിന്നുയർന്നില്ല എന്നത് അവന്റെ ഉള്ളിലെ ദേഷ്യത്തെയും സങ്കടത്തെയും കൂട്ടി. അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ട പോലെ അവൻ ആ റൂമിലെ കട്ടിലിലേക്കിരുന്നു.


"എവിടെയാ പെണ്ണേ നീ..."
വാക്കുകൾ ഇടറിപ്പോയി.  ചുറ്റും മിഴികൾ പായിച്ചവന്റെ നോട്ടം തറയിൽ കിടക്കുന്ന ഫോണിലേക്കെത്തിയതും ഓടിച്ചെന്ന് അത് എടുത്തിരുന്നു.

"ഇത്.. ഇത്.. സാതീടെ ഫോൺ അല്ലേ.. അപ്പൊ അതിനർത്ഥം അവളിവിടെ ഉണ്ടായിരുന്നു.. പക്ഷെ എവിടേ..."

പകപ്പോടെ പറഞ്ഞവൻ പുറത്തേക്ക് പാഞ്ഞു. ഡോർ കടക്കും മുന്നേ തറയിലെ നനവിലവന്റെ മിഴികൾ തങ്ങി നിന്നു.


"ബ്ല.. ബ്ലഡ്..."
പകപ്പോടെ പറഞ്ഞവന്റെ ഉള്ളിൽ ഭയം നിറഞ്ഞു.

****


ഭയങ്കര തലവേദന ആയത് കൊണ്ട് തന്നെ തലേന്നവൾ ഫോൺ നോക്കിയിരുന്നില്ല.

പതിവ് പോലെ രാവിലെ എഴുന്നേറ്റ് ചായയും കുടിച്ച് ഫോൺ എടുത്തപ്പോഴാണ് സാതിയുടെ മെസ്സേജ് കണ്ടത്.


"ഇന്നലെ അയച്ചതാണല്ലോ.."
എന്ന് ചിന്തിച്ചവൾ മെസ്സേജ് ഓപ്പൺ ചെയ്തതും പകപ്പോടെ കണ്ണുകൾ വിടർന്നു.


"ഞാൻ അപകടത്തിലാണ് രക്ഷിക്കണം " എന്നുള്ള അവളുടെ മെസ്സേജിന്റെ കാര്യമറിയാതെ ആലി സംശയിച്ചു നിന്നു.

പെട്ടെന്നെന്തോ ഓർത്ത പോലെ ആരവിൻ വിളിച്ചതും അവനിൽ നിന്ന് കേട്ട വാക്കുകൾ അവളിൽ ഞെട്ടൽ നിറച്ചു.


"പടച്ചോനെ.. ന്റെ സാതി.."
കണ്ണുകൾ നിറഞ്ഞു. പെട്ടെന്ന് തന്നെ അനുവിനോട് കാര്യം പറഞ്ഞവൾ ഉമ്മാക്കടുത്തേക്ക് ഓടി.


സാതിയുടെ വീട്ടിൽ പോകുവാണെന്ന് മാത്രമേ ഉമ്മയോട് പറഞ്ഞുള്ളു..

ഗേറ്റിനടുത്തേക്ക് നടക്കുമ്പോഴാണ് തനിക്കടുത്തേക്ക് വരുന്ന ദിയാനെ കണ്ടത്.


"ഈ രാവിലെ തന്നെ നീയെവിടേക്കാ പോകുന്നത്.. "

"എ... എവിടേക്കും ഇല്ല സാർ.."
പരിഭ്രമത്തോടെ പറഞ്ഞു നിർത്തിയതും ദിയാൻ അവളെ സംശയത്തോടെ നോക്കി. പെട്ടെന്ന് കയ്യിലിരുന്ന ഫോൺ അടിഞ്ഞതും ഒരുമിച്ചായിരുന്നു.

ദിയാനെയൊന്ന് ഒന്ന് നോക്കി കാൾ അറ്റൻഡ് ചെയ്തതും പെട്ടെന്നവൻ ആ ഫോൺ വാങ്ങി സ്പീക്കറിലിട്ടു.


"ആലീ.. ഞാൻ പറയുന്നത് കേൾക്ക്.. സാതീടേ ഫോൺ ഇപ്പൊ സ്വിച്ച് ഓഫ് ആണ്. അത് വരെ ഉണ്ടായിരുന്ന ലൊക്കേഷൻ ട്രൈസ് ചെയ്തപ്പോ അറിഞ്ഞത് അത് ഒരു വീട് ആണെന്നാണ്. നമുക്കാദ്യം അവിടെ പോയി നോക്കാം.. നിന്നെ അറിയുന്നത് കൊണ്ട് പറയുവാ.. നീ തനിച്ച് ഒന്നും ചെയ്യരുത്.. ഞാൻ കൂടെ വന്നിട്ട് ഇറങ്ങിയാൽ മതി.."

മറുപടിക്ക് കാക്കാതെ അവൻ കാൾ കട്ട് ചെയ്തതും വലിഞ്ഞു മുറുകിയിരിക്കുന്ന ദിയാന്റെ മുഖത്തേക്ക് അവൾ നോക്കി.


"ഓഹ്.. അപ്പൊ ആരുമറിയാതെ സ്വയം ഇൻവെസ്റ്റിഗേഷൻ ഇറങ്ങിയതാണല്ലേടീ..?"

അവന്റെ അലർച്ചയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു. ഒപ്പം ദേഷ്യവും..

"അപ്പൊ എന്റെ കൂട്ടുകാരിക്ക് ഒരാപത്ത് ഉണ്ടാകുമ്പോ ഞാൻ നോക്കി നിൽക്കണോ.."
ശബ്ദമുയർത്തി തന്നെ ചോദിച്ചതും അവൻ പെട്ടെന്നവളുടെ കൈ പിടിച്ച് പിറകിലേക്ക് മടക്കി തന്നിലേക്ക് വലിച്ചു.
ആലി പകപ്പോടെ ചുറ്റും മിഴികൾ ഓടിച്ചു.


"തനിച്ചിറങ്ങിപ്പോയിട്ട് നിനക്ക് വല്ലതും പറ്റിയാൽ ഞാൻ തനിച്ചാവില്ലെടീ.."

ഇടർച്ചയോടെ ചോദിച്ചവന്റെ മിഴികളിലേക്കവൾ ഉറ്റു നോക്കി. പിന്നെ അത് കാര്യമാക്കാതെ ഇടുപ്പിൽ അമർന്ന അവന്റെ കൈകൾ എടുത്തു മാറ്റി.


"എനിക്ക് ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ.. ഇപ്പൊ പ്രശ്നം എന്റെ സാതിക്കാണ്. അവളേത് അവസ്ഥയിൽ കൂടിയാണെന്ന് അറിയില്ല.."

"അവൾക്കെന്തേലും പറ്റാൻ അലക്സും നമ്മളുമൊക്കെ സമ്മതിക്കോ.. പിന്നെ ഇത്രയും കാലം അവളെ കണ്ടത് കൊണ്ട് പറയുവാ.. ഏത് സിറ്റുവേഷനേയും ധൈര്യത്തോടെ നേരിടാനുള്ള കഴിവ് അവൾക്കുണ്ട്.. പെട്ടെന്നെന്നൊന്നും തളർന്നു പോകില്ല.."


പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും ബൈക്കിൽ അനു അവർക്കടുത്തേക്ക് വന്നിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story