എൻകാതലീ: ഭാഗം 99

enkathalee

രചന: ANSIYA SHERY

തലക്ക് കഠിനമായ വേദന തോന്നിയപ്പോഴാണ് സാതി കണ്ണ് തുറന്നത്.
അസഹനീയമായ വേദനയിൽ തലയിൽ കൈ വെക്കാൻ തുനിഞ്ഞപ്പോഴാണ് കൈ അനക്കാൻ പറ്റുന്നില്ലെന്നറിഞ്ഞത്.
പകപ്പോടെ സ്വയമൊന്ന് നോക്കി. ഒരു ചെയറിൽ കൈ കാലുകൾ കെട്ടിയിട്ട നിലയിലാണ് താൻ ഇരിക്കുന്നതെന്ന് അറിഞ്ഞതും പിടപ്പോടെ മിഴികൾ ഉയർത്തി ചുറ്റും നോക്കിയപ്പോഴാണ് ഒരു മരമില്ലിനുള്ളിലാണ് താൻ ഉള്ളതെന്ന സത്യം തിരിച്ചറിഞ്ഞത്.

"ഇതെവിടെയാണ്? ഞാനെങ്ങനെ ഇവിടെ..?"
ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ തലക്ക് കഠിനമായ വേദന.
ഒരു നിമിഷം ആ മുറിയിൽ നിന്ന് പുറത്തേക്കോടിയതും തലയിലെന്തോ വന്ന് പതിച്ചതും ഒരു ചിത്രമെന്ന പോലെ മുന്നിൽ തെളിഞ്ഞു വന്നു. അവസാനമായി ബോധം മറയുമ്പോൾ തന്നെ നോക്കി ചിരിക്കുന്ന അർണവിന്റെ മുഖം മാത്രമാണ് കണ്ടത്.


സങ്കടത്തിൻ അപ്പുറം വല്ലാത്ത ദേഷ്യം തോന്നി അവൾക്ക് അവനോട്..
കൂടെ നടണം ചതിച്ചവൻ..
അലക്സ് ഈ സത്യം അറിയുമ്പോഴുള്ള മാനസികാവസ്ഥ അവൾക്ക് ചിന്തിക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.


എന്നെ കണ്ട് പിടിക്കുന്നതിന് മുന്നേ തന്നെ അർണവിനെ കുറിച്ച് ഇച്ചായൻ എല്ലാം അറിഞ്ഞിട്ടുണ്ടാകണേ ഈശ്വരാ.. 
അല്ലെങ്കിൽ പെട്ടെന്ന് ഇവിടെ വെച്ച് കണ്ടാൽ ആ മനുഷ്യൻ തകർന്ന് തരിപ്പണം ആയിപ്പോകും..


---------


"ഒരു വിവരവും ലഭിച്ചില്ലല്ലേ..?"

മുന്നിൽ ഇരിക്കുന്ന ആരവിനെ നോക്കി അത് ചോദിക്കുമ്പോൾ അവനിൽ നിരാശ നിറഞ്ഞിരുന്നു.


"അന്വേഷിക്കാൻ ഇനി ഒരിടവും ബാക്കിയില്ല. ആദ്യം അവരുണ്ടായിരുന്നത്  ആ വീട്ടിൽ തന്നെയാണെന്ന് ഉറപ്പാണ്.
പക്ഷെ പിന്നീട് എവിടെപ്പോയെന്ന് അറിയില്ല.."


ദിയാൻ പറഞ്ഞു നിർത്തിയതും എന്തോ ഓർത്ത വണ്ണം ആലി അലക്സിന്റെ മുഖത്തേക്ക് നോക്കി.


"അല്ല ഇച്ചായാ.. ഒരു സംശയം...
ആ വീട് ആദ്യം കണ്ടു പിടിച്ചത് ഇച്ചായൻ അല്ലായിരുന്നോ.. അവിടേക്ക് പോകുന്നതിന് മുന്നേ ആ സ്ഥലത്തെ കുറിച്ച് ഇച്ചായൻ മാറ്റാരോടെങ്കിലും പറഞ്ഞിരുന്നോ..?"

അലക്സ് ഒരു നിമിഷം സംശയത്തോടെ അവളെ നോക്കി.


"ഞാൻ ആരോട് പറയാൻ.. എനിക്കാ സ്ഥലം ട്രേസ് ചെയ്ത് കണ്ട് പിടിച്ചു തന്നത് തന്നെ സഞ്ജുവാണ്... എനിക്കും അവനും ഒഴികെ മറ്റാർക്കും അതറിയില്ല.."

ഒന്ന് നിർത്തിയവൻ എന്തോ ചിന്തയിൽ തുടർന്നു.

"ആഹ്.. ഞാനവിടേക്ക് എത്തുന്നതിനു മുന്നേ അർണവിനോട് പറഞ്ഞായിരുന്നു. അങ്ങോട്ട് വരാൻ.. പക്ഷെ അവനെന്തോ തിരക്കുള്ളത് കാരണം വന്നില്ല. എന്തായാലും അവൻ ഇതിൽ പങ്കില്ല.."

ആത്മവിശ്വാസത്തോടെ പറഞ്ഞു നിർത്തിയവൻ..

"നിനക്കും അർണവിനും സഞ്ജുവിനും അറിയാം. അർണവ് അല്ലെങ്കിൽ പിന്നെ സഞ്ജുവാണോ..?"


"ഹേയ്.. അവനല്ലെന്ന് ഉറപ്പാണ്.. ഫാമിലി ആയിട്ട് അമേരിക്കയിൽ ആയിരുന്നു സഞ്ജു.. ഈ നാട്ടിലേക്ക് വന്നിട്ട് വെറും രണ്ടാഴ്ചയായിട്ടുള്ളു.. അതിനിടയിൽ വിഷ്ണുവിനെ കണ്ട് മുട്ടാൻ യാതൊരു സാധ്യതയും ഇല്ല.."


"ഇവര് രണ്ട് പേരുമല്ലെങ്കിൽ പിന്നെയാര്..?"


"സാതിയെ കാണാതായതിന്റെ ശേഷം അർണവേട്ടനെ കണ്ടിട്ടേയില്ലല്ലോ..?"

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ആലി നോക്കിയത് അലക്സിന്റെ മുഖത്തേക്കാണ്.


"നീ അവനെ സംശയിക്കേണ്ട ആലീ.. അവനെ കുറിച്ച് നിനക്കും നന്നായി അറിയാവുന്നതല്ലേ.."


"എന്നാലും അവൾ പറഞ്ഞത് തള്ളിക്കളയണോ..? അർണവിനെ ഇത് വരെ കണ്ടിട്ടേയില്ല.."


"വേണ്ട ദിയാൻ സാറേ.. വേറെ ആരെ വേണമെങ്കിലും സംശയിക്കാം.. പക്ഷെ അർണവ്.. അവനൊരിക്കലും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പാണ്..."

പറഞ്ഞു കൊണ്ട് തന്നെ ഫോൺ എടുത്തവൻ അർണവിന് വിളിച്ച് സ്പീക്കറിലിട്ടു.


"ഹലോ..."


"ആഹ്ടാ പറയ്..."


"നീ എവിടെയാ.. ഞാൻ പറഞ്ഞിരുന്നില്ലേ സാതിയെ കാണാൻ ഇല്ലെന്ന്.. നീ കൂടെ ഒന്ന് അന്വേഷിക്കുവോ.."

"ഞാൻ പനി പിടിച്ച് കിടപ്പായിരുന്നെടാ.. അതാ നിന്റെ അടുത്തേക്ക് വരാത്തത്.. എന്നാലും എനിക്ക് അറിയാവുന്നവരോട് പറഞ് ഞാനവളെ അന്വേഷിക്കുന്നുണ്ടെടാ.. നിന്റെ പെണ്ണ് എന്ന് പറയുമ്പോ എന്റെ അനിയത്തി കൂടെയല്ലേടാ.. നിന്റെ വേദന എനിക്കറിയാം. വിഷമിക്കാതിരിക്ക്.. സാതിയെ കിട്ടും.."

കാൾ കട്ട് ചെയ്ത് കൊണ്ട് പുച്ഛത്തോടെ അലക്സ് മുന്നിലുള്ളവരെ നോക്കി.


"ഇനി സംശയമുണ്ടോ നിങ്ങൾക്ക്..?"

ഇല്ലെന്ന് ഒരുമിച്ച് തലയാട്ടിയതും അലക്സ് ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങിപ്പോയി.


" എനിക്കെന്തൊക്കെയോ ഡൌട്ട് തോന്നുന്നു.."
അവൻ പോകുന്നതും നോക്കി നിൽക്കുന്നവരോടായി ആലി പറഞ്ഞതും മൂവരും ഒരുമിച്ച് അവളെ നോക്കി കണ്ണുരുട്ടി.


"അവൻ പറഞ്ഞത് നീയും കേട്ടതല്ലേ.."


"ഞാനൊന്ന് പറഞ് മുഴുവനാക്കട്ടെ എന്റെ സാറേ..."
ചാടിക്കടിക്കുന്നവൻ നേരെ പല്ല് കടിച്ച് ആലി പറഞ്ഞതും ദിയാൻ അവളെ അടിമുടിയൊന്ന് നോക്കി.


"നീ പറയ്...."
ആരവ് അവളോടായി പറഞ്ഞതും ആലിയൊന്ന് നിശ്വസിച്ചു.


"അർണവേട്ടനെ കുറിച്ച് നന്നായി എനിക്കും അറിയാവുന്നതാണ്. പക്ഷെ ഒരു മനുഷ്യന്റെ പുറം മോടി നോക്കി അയാളെ വിലയിരുത്തരുത് എന്നല്ലേ.. ഒരു പക്ഷെ എന്റെ സംശയം മാത്രമായിരിക്കാം.. എന്നാലും.."


"വളഞ് പിടിക്കാതെ കാര്യം പറയെടി.."

ദിയാൻ ഒച്ച വെച്ചതും ആലി അവനെ കണ്ണുരുട്ടി നോക്കി.

"പറഞ്ഞോണ്ട് ഇരിക്കുക തന്നെ അല്ലേ.. അതിനിടയിൽ സംസാരിക്കാൻ നിൽക്കരുത്.. സാറൊക്കെ അങ്ങ് കോളേജിൽ.. ഇവിടിപ്പോ ഞാൻ പറയുന്നത് കേൾക്കണമെന്നുണ്ടെങ്കിൽ ക്ഷമയോടെ ഇരിക്ക്.. കലിപ്പിനെ കൂടെ കൂട്ടണ്ട.."

ആവിയായപ്പോയ ദേഷ്യത്തോടെ ദിയാൻ അവളെ വാ പൊളിച്ചു നോക്കി. തന്നെ കണ്ടാൽ നിന്ന് വിറച്ചിരുന്ന പെണ്ണാണോ ഈ പറയുന്നത്..


"നീ പറയ് ആലീ..." അനു അക്ഷമനായി പറഞ്ഞതും ദിയാനിൽ നിന്ന് കണ്ണ് വെട്ടിച്ചവൾ അനുവിനെ നോക്കി.


"ഇന്നീ സമയം വരെ അർണവേട്ടനെ കുറിച്ച് യാതൊരു സംശയവും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ.. സാതിയെ കാണാതായിട്ട് ഇത് വരെ അർണവേട്ടനെ ആരും കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഒരു സംശയം.."


"അതവൻ തന്നെ പറഞ്ഞതല്ലേ..
പനി പിടിച്ച് കിടപ്പാണെന്ന്.."


"ഒന്ന് മിണ്ടാതിരിക്കോ.."
ആലി കലിപ്പിച്ചവനെ നോക്കിയതും അവളിൽ നിന്ന് മുഖം വെട്ടിച്ചു കൊണ്ട് ദിയാൻ ഇരുന്നു.


"Maybe.. പനി പിടിച്ചിരിക്കുവായിരിക്കും. പക്ഷെ.. കാണാത്ത സ്ഥിതിക്ക് അതുറപ്പിച്ച് പറയുന്നത് എങ്ങനെ.. കള്ളമായിക്കൂടാ എന്നില്ലല്ലോ..
അതുമല്ല..
ഇച്ചായൻ പറഞ്ഞത് പോലെ ആ സ്ഥലത്തെ കുറിച്ച് അറിയാവുന്നത് ആകെ രണ്ട് പേർക്ക് മാത്രമാണ്. അതിൽ രണ്ടാമത്തെ ആൾ അല്ല ഇതിൻ പിന്നില്ലെന്ന് ഉറപ്പാണ്.
പിന്നെയുള്ളത് അർണവേട്ടൻ..
ഇച്ചായൻ അവിടെ എത്തുന്നതിനു തൊട്ടു മുൻപാണ് അവരവിടെ നിന്ന് പോയത്. അതിന് തൊട്ട് മുമ്പ് തന്നെയായിരിക്കും അർണവേട്ടൻ മെസ്സേജും ചെയ്തിരിക്കുന്നത്.."


"അർണവിന് ഇതിൽ പങ്കുണ്ടെന്ന് നിനക്ക് ഉറപ്പുണ്ടോ..?"

"I Don't know..  മനസ്സെന്തോ ഇപ്പൊ അങ്ങനൊക്കെയാണ് പറയുന്നത്. ചിലപ്പോ ഇതെന്റെ വെറും സംശയം മാത്രമായിരിക്കും. ചിലപ്പോ സത്യവുമാകാം.."

"അലക്സിനോട് പറയണ്ടേ..?"

"വേണ്ട.. തെളിവുകൾ കയ്യിലില്ലാത്ത സ്ഥിതിക്ക് ഇച്ചായൻ അത് വിശ്വസിക്കില്ല. അതുമല്ല.. നമുക്ക് പോലും ഉറപ്പില്ല.. ഇതിന് പിറകിൽ അർണവേട്ടൻ തന്നെയാണോ എന്ന്.
ഇനി ഇച്ചായനെ അറിയിക്കുന്നുണ്ടെങ്കിൽ തന്നെ അത് നേരിട്ട് കാണിച്ചു കൊടുത്തിട്ടായിരിക്കണം.."


ദിയാൻ അവളെ തന്നെ ഉറ്റു നോക്കി. പിന്നെ  എഴുന്നേറ്റ് അവൾക്കടുത്ത് ചെന്നിരുന്നു. ആലി സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
അവനെന്തെന്ന് പിരികം ഉയർത്തിയതും അവൾ ചുമൽ കൂച്ചി.


****


"അവൾക്കെങ്ങനെ പറയാൻ തോന്നി അർണവിന് ഇതിൽ പങ്കുണ്ടെന്ന്.."

ബാൽക്കണിയിൽ ഇരിക്കുമ്പോഴും അലക്സിന്റെ ചിന്ത അതായിരുന്നു.

ആദ്യമായി കിട്ടിയ സൗഹൃദം.. തളരുമ്പോൾ താങ്ങായിരുന്നവൻ..
അപമാനിതനായ നിമിഷങ്ങളിൽ പോലും തഴയാതെ കൂടെ നിന്നവൻ..

ആ അവനെ സംശയിക്കാൻ ആലിക്ക് എങ്ങനെ തോന്നി.. തന്നോളം അവനെ അവൾക്ക് അറിയില്ലല്ലോ.. അതായിരിക്കും.

സ്വയം പറഞ്ഞവൻ റെയിലിങ്ങിൽ പിടിച്ച് കണ്ണുകളടച്ചു.

മുന്നിൽ തെളിഞ്ഞു വന്ന സാതിയുടെ രൂപം മിഴികളെ നനയിച്ചു.
ദിവസം ഒന്ന് കഴിഞ്ഞു അവളെ കാണാതായിട്ട്..

"നീ എവിടെയാ പെണ്ണേ..
വിഷ്ണൂ.. നിന്നെ ഞാൻ വെറുതെ വിടില്ലെടാ.."

അലർച്ചയോടെ മുഷ്ട്ടി ചുരുട്ടിയവൻ ഭിത്തിയിലേക്കിടിച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story