🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 108

ennennum ente mathram

രചന: അനു

നിലയുറയ്ക്കാത്ത കാലുകൾ വളച്ഛ് വെച്ഛ് എന്നെ തന്നെ നോക്കി കയ്യിലെ ബോട്ടിലിൽ നിന്ന് മദ്യം കുടിച്ഛ് കൊണ്ട് ആടിയാടി അടുത്തേക്ക് വരുന്ന സിദ്ധുനെ സംശയത്തോടെ ഞാൻ നോക്കി..... അവൻ അടുക്കുംതോറും ഇരട്ടിക്കുന്ന ഭയം ഉള്ളിലൊതുക്കി പുറത്ത് കാണിക്കാതെ ഞാൻ അവിടെ തന്നെ നിന്നു അവനെ നോക്കി.... വല്ലാതെ വിയർത്ത് കുളിച്ചിട്ടുണ്ട് സിദ്ധു.. കണ്ണൊക്കെ തീകട്ട പോലെ ചുവന്നിരിക്കുന്നു... കുടിക്കുന്നതിനോടെപ്പം വായ്യിൽ നിന്ന് മദ്യം ഒലിച്ഛ് താടി തുമ്പിലൂടെ നിലത്തേക്ക് ഉറ്റി വീഴുന്നത് കാണേ ഞാൻ അറപ്പോടെ നെറ്റി ചുളുക്കി.... പതിയെ പതിയെ എന്നെ തന്നെ നോക്കി ആടി ആടി അവൻ അടുത്തേക്ക് വരുംതോറും പേടി എന്നിൽ വല്ലാതെ സ്വാധീനം ചെലുത്തുന്ന പോലെ.... ഹൃദയ മിടിപ്പൊക്കെകൂടി വരുന്നു... ശ്വാസം വിലങ്ങുന്നു.. വലിയൊരു ശ്വാസം വായിലൂടെ വലിച്ചെടുത്ത് വിട്ട് ഞാൻ ഉമിനീരിറക്കി... അവൻ അടുത്തെത്തിയതും ഞാൻ പേടിയോടെ ഒരടി പുറകിലേക്ക് വെക്കാൻ നോക്കിയെങ്കിലും കബോഡിൽ തട്ടി അങ്ങനെ തന്നെ നിന്നു.... റൂമിൽ ഞാനും അവനും മാത്രമേള്ളൂ, ഡോർ ലോക്കഡ് ആണെന്നൊക്കെ ഓർക്കുംതോറും ഒരു തുള്ളി ഉമിനീർ പോലും ഇറക്കാൻ ഇല്ലാതെ തൊണ്ടയൊക്കെ വറ്റി വരണ്ട് പോയി..... എന്നെ കണ്ണെടുക്കാതെ നോക്കി കുടിച്ചോണ്ട് തന്നെയാണ് സിദ്ധു ഇവിടം വരെ ആടിയാടി വന്നത്...

അവൻ എന്റെ കുറച്ഛ് മുന്നിലെത്തിയതും പൊടുന്നനെ നിന്നു മുഖം ചെരിച്ചു ചിരിച്ചോണ്ട് എന്നെ നോക്കി നിന്നു... അത് കാണേ ഞാൻ പതിയെ തലകുനിച്ഛ് താഴേയ്ക്ക് നോക്കി നിന്നതും അവന്റെ കയ്യിലെ ബോട്ടില് താഴെ വീണ് ചിതറിയതും ഒരുമിച്ചായിരുന്നു... ഞെട്ടി വെപ്രാളത്തോടെ മുഖയുയർത്തി അവനെ നോക്കവേ എനിക്ക് മനസ്സിലായി അവൻ അത് മനപ്പൂർവ്വം താഴേക്ക് ഇട്ട് പൊട്ടിച്ചതാണെന്ന്..... കിതപ്പടക്കി പേടിയോടെ ഞാൻ നോക്കിയതും ഒരു ചിരിയോടെ അവനെന്റെ തൊട്ടടുത്ത് വന്നു നിന്നു.... തൊട്ടടുത്ത് അതു ഇങ്ങനെ സിദ്ധു നിൽകുന്നതിന്റെ പേടികൊണ്ടോ എന്തോ എനിക്ക് നല്ലോണം ഒന്ന് ശ്വാസം വലിക്കാൻ പോലും കഴിഞ്ഞില്ല... കണ്ണൊക്കെ എന്തിനോ നിറഞ്ഞു.... കയ്യും കാലൊക്കെ തളർന്ന് പോകുന്നു... ശരീരം വല്ലാതെ വിറയ്ക്കുന്നു..... ഞെട്ടിച്ഛ് കൊണ്ട് പെട്ടന്നാണ് അവനെന്നെ ഇറുക്കി കെട്ടിപ്പിടിച്ചത്... എനിക്ക് അനങ്ങാൻ പോയിട്ട് ശ്വാസം വിട്ടാൻ പോലും പറ്റാത്ത വിധത്തിൽ ശ്വാസം മുട്ടിക്കുന്ന പോലെ അത്രയ്ക്ക് ഗാഢമായി അവൻ എന്നെ അവനിലേക്ക് ചേർത്ത് നിർത്തി... അവനിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തിയതും ഞാൻ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു.....

ഞൊടിയിടയിൽ കുതറി മാറാനും അവനെ തള്ളി മാറ്റാനും ഒക്കെ നോക്കിയെങ്കിലും കഴിഞ്ഞില്ല.... കൈ രണ്ടും സിദ്ധുന്റെ കരവലയത്തിനുള്ളിൽ കുടുങ്ങി കിടക്കാണ്... അവന്റെ കുറ്റി താടിയും മീശയും കഴുത്തിൽ ഉരസി നീങ്ങി... ചുണ്ടുകൾ ഭ്രാന്തമായി കഴുത്തിൽ പതിഞ്ഞതും ഞാൻ വിറയ്ച്ഛ് പോയി... അവന്റെ പിടിത്തത്തിൽ പെട്ട് മുന്താണി പിൻ പൊട്ടി ഷോള്ഡറിൽ കുത്തിയിറങ്ങിയതും ഞാൻ വേദനയോടെ കണ്ണുകൾ ഇറുക്കിയടച്ചു... കൈ രണ്ടും അവന്റെ നെഞ്ചിൽ വെച്ഛ് തള്ളി മാറ്റാൻ നോക്കിയതും അവൻ ഒന്നൂടെ ബലമായി അവനിലേക്ക് മുറുക്കി പിടിച്ചു... മേടഞ്ഞ് കെട്ടി മുല്ലപ്പൂ വെച്ച മുടിയിൽ അവൻ ഒരു കൈ കൊണ്ട് അമർത്തി പിടിച്ചു... ഞെരിഞ്ഞമ്മരുന്ന മുല്ലപ്പൂ മണം നിമിഷം നേരം കൊണ്ട് മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ അലിഞ്ഞ് ചേർന്നു.... മുന്താണി പ്ലീറ്റ് അഴിഞ്ഞ് സാരി തെന്നി മാറിയ ഷോള്ഡറിൽ നിന്ന് അവന്റെ ചുണ്ടുക്കളും നിശ്വാസവും ഭ്രാന്തമായി താഴേയ്ക്ക് ഒഴുകി പൊള്ളുന്നത് അറിഞ്ഞതും സർവശക്തിയിൽ എടുത്ത് ഞാൻ അവനെ തള്ളിമാറ്റി... മുന്നോട്ട് അവനെ തള്ളിമാറ്റിയതിന്റെ ഊക്കിൽ ഞാൻ പിറക്കോട്ട് വേച്ഛ് കബോഡിൽ ഇടിച്ചു നിന്നു... പക്ഷേ സിദ്ധു ബാലൻസ് കിട്ടാതെ സോഫയിൽ തട്ടി മറഞ്ഞു നിലത്തേക്ക് കമിഴ്ന്ന് വീണു....

കബോഡിൽ അള്ളിപ്പിടിച്ചു കിതപ്പോടെ ഷോള്ഡറിൽ നിന്ന് തെന്നി മാറിയ സാരി വാരി വീണ്ടും ഷോള്ഡറിലേക്ക് കയറ്റി ഞാൻ ഡോറിന്റെ അടുത്തേക്ക് ഓടി വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സിദ്ധു ഹാൻഡ് ലോക്ക്ഡ് ആക്കിയിരുന്നു... ഇനി ഇപ്പൊ അമ്മയ്ക്കോ ദേവുനോ സിദ്ധുനോ അല്ലാതെ മറ്റാർക്കും ഇത് തുറക്കാൻ കഴിയില്ല പേടിയോടെ മനസിൽ ഓർത്തു ഞാൻ തിരിഞ്ഞു നോക്കവേ മുഖമുയർത്തി എന്നെ നോക്കി വാശിയോടെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സിദ്ധുനെ കണ്ടതും ഞാൻ വെപ്രാളത്തോടെ വേഗം ഡോറിൽ ശക്തിയോടെ മുട്ടി.. "അമ്മേ........ ദേവൂ..... ആമി......!!!! അമ്മേ..... അ.... മ്മേ....!!!! അമ്മേ..!!!!!" ഉച്ചത്തിൽ ഇടറുന്ന ശബ്ദത്തോടെ നിറയുന്ന കണ്ണുകളോടെ ഞാൻ ഉറക്കെ ഇവരെയൊക്കെ മാറി മാറി വിളിക്കാനും ഡോറിൽ ശക്തിയിൽ മുട്ടാനും തുടങ്ങിയപ്പോഴേക്കും സിദ്ധു വന്നെന്റെ വാ പൊത്തിപ്പിടിച്ചിരുന്നു... ഞാൻ തല്ലിയും കുത്തിയും അവന്റെ കൈ വിട്ടീക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല... ഡോറിന്റെ അടുത്തു നിന്നു സിദ്ധു എന്നെ ബലമായി റൂമിലേക്ക് തന്നെ പിടിച്ഛ് തള്ളിയതും കുറച്ചു മുന്നോട് വേച്ച് കൊണ്ട് ഞാൻ വെപ്രാളത്തോടെ അവനെ തിരിഞ്ഞു നോക്കി..

എന്നെ നോക്കി ചിരിച്ചു ഷര്ട്ടിന്റെ കയ്യിൽ ചുണ്ട് അമർത്തി തുടച്ഛ് ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെക്കുന്നതിനോടൊപ്പം തന്നെ അവൻ പല്ലി ചിലയ്കുന്ന പോലെ സൗണ്ട് ഉണ്ടാക്കികൊണ്ടിരുന്നു.... എല്ലാം കൂടി അപ്പോഴേക്കും കണ്ണിൽ നിന്ന് ധാരധാരയായി വെള്ളം ഒലിച്ചിറങ്ങി.... എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധം പേടി എന്നിൽ വ്യാപിച്ചു.... "നീ എവിടെ കിടന്ന് കാറി കൂവിയാലും ഒരു ഈച്ചപ്പോലും ഇവിടേക്ക് വരില്ല.... കാരണം,,, അതോന്നും ഈ റൂം വിട്ട് പുറത്തു പോവില്ല...." അവൻ നിറഞ്ഞ പുച്ഛത്തോടെ നാക്ക് കുഴഞ്ഞു വഴുവഴുപ്പോടെ പറയുന്നത് കേട്ട് കരയാൻ വെമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് ഉമിനീരിറക്കി കൊണ്ട് ഭയത്തോടെ ചുറ്റും കണ്ണോടിച്ചു.... സിദ്ധു വീണ്ടും അടുത്തേക്ക് വരാൻ തുടങ്ങിയതും അവനെ മറികടന്ന് ഞാൻ ഡോറിന്റെ അടുത്തേക്ക് ഓടാൻ നോക്കി, പക്ഷേ അപ്പഴേക്കും ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ഛ് അവൻ ചുമരിനോട് ചേർത്തു നിർത്തി..... ഞാൻ വീണ്ടും പേടിയോടെ കുതറി മാറാൻ നോക്കിയതും അവൻ എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു പുറകിലേക്ക് ആക്കി അവനോടു അടുപ്പിച്ചു നിർത്തി.... ആ സമയം അവന്റെ മുഖത്ത് ചിരിയായിരുന്നില്ല ഒരു തരം ദേഷ്യമായിരുന്നു നിറഞ്ഞത്....

"എന്താടീ ഞാൻ കെട്ടിപ്പിടിക്കുമ്പോ മാത്രം നിനക്ക് ഇത്ര ചൊറിച്ചില്.... ഏഹ്ഹ്ഹ്....????? ഇന്ന് താഴെ,,,, ഡൈനിങ് ഹാളിൽ,,,, അതും അത്രയും പേരുടെ മുന്നിൽ വെച്ച് ഏതോ ഒരുത്തനെ കയറി കെട്ടിപ്പിടിക്കുമ്പോ ഞാൻ ഈ അമ്മയെ വിളിക്കലും കുതറി മാറലും ഒന്നും കണ്ടില്ലല്ലോ...." അവൻ പറയുന്നത് കേട്ട് വേദനയയോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി... പുച്ഛഭാവത്തോടെയുള്ള അവന്റെ നോട്ടം കണ്ടെത്തും ഞാൻ ദേഷ്യത്തോടെ കുതറി.... അവൻ ഒന്നൂടെ കൈ തിരിച്ചു കൊണ്ട് കൂടുതൽ അവനിലേക്ക് ചേർത്ത് നിർത്തി "അവനെ കെട്ടിപ്പിടിച്ചാൽ കിട്ടുന്ന അതേ സുഖം തന്നെയാഡീ എന്നെ കെട്ടിപ്പിടിച്ചാലും കിട്ടുന്നത്.....!!!" "ഛേ...!!!!!!" ദേഷ്യവും അമർഷവും ഉള്ളിലടക്കി പിടിച്ഛ് കത്തുന്ന കണ്ണോടെ അവനെ ഒന്ന് നോക്കി വെറുപ്പോടെ ഞാൻ മുഖം വെട്ടിച്ചു വാശിയോടെ കുതറി മാറി കൊണ്ട് ഞാൻ അവന്റെ കോളറിൽ കയറി പിടിച്ചു... "എനിക്ക്..... എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു... നിങ്ങളെ മനസ്സ് ഇത്രക്കും ദുഷിച്ചു കിടക്കാണെന്ന് ഞാൻ അറിഞ്ഞില്ല.... കിച്ചൻ.... കിച്ചനെനിക്ക് എന്റെ...സ്വന്തം അങ്ങളെയെ പോലെയാ....ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്ന കളികൂട്ടുക്കാരാ.....

എന്നാലും.... നിങ്ങള്... ഛേ.....!!!!!!! അവനെ പുറക്കിലേക്ക് തള്ളിമാറ്റി പോകാൻ നോക്കിയതും അവൻ വീണ്ടും എന്നെ ചുമരിനോട് തന്നെ ചേർത്ത് നിർത്തി.... കത്തികയറുന്ന ദേഷ്യത്തോടെ ഞാൻ അവനെ നോക്കി..... "അവൻ ആങ്ങളെയെ പോലെയല്ലേ....!!! ഞാൻ നിന്റെ ഭർത്താവിനെ പോലെയല്ല,, ഭർത്താവ് തന്നെയാ... അപ്പോ അവനെക്കാൾ അധികാരവും അവകാശവും നിന്നിൽ എനിക്കുണ്ട്....." എൻ്റെ കഴുത്തിലെ താലിയിൽ കിള്ളി കൊണ്ട് വലിയ കാര്യത്തിൽ അവൻ പറഞ്ഞത് കേട്ട് നിറഞ്ഞ പുച്ഛത്തോടെ ഞാൻ അവനെ നോക്കി.... "നാണാവുന്നില്ലേ നിങ്ങൾക്ക് ഇത് പറയാൻ,,,, ഭർത്താവാണുപോലും....!!!!! വല്യ കാര്യത്തിൽ പറഞ്ഞല്ലോ..... ഞാൻ ഒന്ന് ചോദിച്ചോട്ടെ...???? നിങ്ങള് എന്നെങ്കിലും,,,, ഈ കഴിഞ്ഞ രണ്ട് കൊല്ലത്തിൽ എപ്പഴെങ്കിലും എന്നെ ഒരു ഭാര്യയായിട്ട് പോട്ടെ, ഒരു മനുഷ്യജീവി ആയിട്ടെങ്കിലും കണ്ടിട്ടുണ്ടോ.....????? വേണ്ട..... അതൊക്കെ പോട്ടെ.... എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി,,,, ഇത് ഇതിയാള് കെട്ടിത്തന്നതാണോ.....??? പറ...???? ഇയാള് കെട്ടി തന്നതാണോ ന്ന്...???" കഴുത്തിൽ കിടന്ന താലി അവന് വേറെ ഉയർത്തി കാട്ടി ദേഷ്യത്തോടെ ഞാൻ ചോദിച്ചത് കേട്ടതും അവന്റെ മുഖത്ത് നിറഞ്ഞ് നിന്ന് പുച്ഛഭാവം പതിയെ മാറി... തല കുനിച്ഛ് നിന്നു.... "അന്ന്,,, അന്ന് താലി കാണാതെ തിരയാൻ പോയി ഞാൻ തറവാട്ടിലെ കുളത്തിൽ വീണപ്പോ ഇയാള് ചോദിച്ചത് എനിക്ക് ഇപ്പഴും ഓർമയുണ്ട്...

വെറുമൊരു താലിയല്ലേ ഇതെന്ന്, നിൻ്റെ ജീവൻ ഒന്നും അല്ലല്ലോ ന്ന്...??? അതേ,,,നിങ്ങൾക്ക് ഇത് വെറുമൊരു മാലയാണ്... സ്വർണം ഉരുക്കി ഉണ്ടാക്കിയ ഒരു ചെയിനും അതിന്റെ അറ്റത് കിടക്കുന്ന ഒരു ലോക്കറ്റും.... പക്ഷേ,ഒരു താലിയിൽ രണ്ട് കുടുംബത്തിന്റെ ഒത്തുചേരലുണ്ട്, അത് അണീക്കുന്നവന്റെ കരുതലുണ്ട്, സ്നേഹമുണ്ട്, സന്തോഷമുണ്ട്.. അണിയുന്നവളുടെ വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്,പ്രണയമുണ്ട് അങ്ങനെ അങ്ങനെ ഒരുപാട്.... ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ ജീവനേക്കാൾ വിലമതിക്കുന്ന ഒന്നാ, അവളെ കഴുത്തിൽ ഭർത്താവ് അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ അനുഗ്രഹത്താൽ അഗ്നിയെ സാക്ഷി നിർത്തി കെട്ടുന്ന താലി,,,, പക്ഷേ,,,, എന്റെ കഴുത്തിൽ കിടക്കുന്ന ഈ അഞ്ച് പവന്റെ സ്വർണമാലയ്ക്ക് ഇതൊന്നും ഇല്ലാ,,,, ഈ പറഞ്ഞ മഹത്വമില്ല,വിശ്വാസമില്ല, കരുതലില്ല, സ്നേഹമില്ല..... ഇതിൽ നിറയെ പകയാണ്, ഇതിന്റെ ഓരോ തരിയിലും നിറഞ്ഞു നിൽക്കുന്നത് നിങ്ങളുടെ പ്രതികാരവും വെറുപ്പും, അറപ്പും മാത്രമാണ് .... പക്ഷേ,,, എനിക്ക് അങ്ങനെയല്ല,,,,,, എനിക്ക് ഇതിൽ നിങ്ങള് പണയം വെച്ച എന്റെ അച്ഛന്റെ ജീവൻ കാണാം, എന്റെ അമ്മയുടെ കണ്ണീര് കാണാം, എന്റെ അനിയത്തിയുടെ നിസ്സഹായത നിറഞ്ഞ മുഖം കാണാം....... ഒരു താലിയുടെ മാഹാത്മ്യം നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല....

പവിത്രമായ ഭാര്യാഭർത്തു ബന്ധത്തെ കുറിച്ചും നിങ്ങൾക്ക് മനസ്സിലാവില്ല.... അറപ്പാ എനിക്ക്..... നിങ്ങളെ കാണുന്നത് തന്നെ എനിക്ക് അറപ്പും വെറുപ്പും ആണ്... ഞാൻ... ഞാൻ ഈ ലോകത്തൊരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെയാ.... നിങ്ങളെ മാത്രം..... എനിക്ക് ഇഷ്ടല്ല.... നിങ്ങൾ എന്റെ അടുത്ത വരുന്നതോ, കാണുന്നതോ എന്തിന് നിങ്ങളെ കുറിച്ഛ് ഓർക്കുന്നത് പോലും എനിക്ക് ഇഷ്ടല്ല...." മനസ്സിൽ അടക്കിപ്പിടിച്ഛ് നിന്നതൊക്കെ ഒറ്റ ശ്വാസത്തിൽ അവനോട് പറഞ്ഞ് കിതാപ്പോടെ ഞാൻ നിന്നു... പക്ഷേ അതു വരെ കുനിഞ്ഞ് നിന്ന് സിദ്ധുന്റെ തല പതിയെ എനിക്ക് നേരെ ഉയർന്നു, തീ പാറുന്ന കണ്ണുകളോടെ... അവന്റെ മുഖം ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു, കവിൽത്തടം വിറയ്ച്ചു.... വന്യമായ എന്തോ ഒരു ഭാവം അവന്റെ ചുവന്ന കണ്ണിൽ തിളങ്ങി.... "അപ്പോ,,,, അപ്പോ നിനക്ക്,,, നിനക്കെന്നെ അറപ്പാണ്, വെറുപ്പാണ്, ഈ ലോകത്ത് നീ എറ്റവും കൂടുതൽ വെറുക്കുന്നത് എന്നെ ആണ് അല്ലേടീ.....???? അല്ലേ..!!!!!!!!! എങ്കിൽ ആ അറപ്പും വെറുപ്പും കുറച്ചു നേരത്തേക്ക് സഹിക്കാൻ നീ തയ്യാറായിക്കോ...." അവന്റെ അവസാന വാക്കുകൾ ഹൃദയത്തിൽ വെള്ളടി വെട്ടിയപോലെ പ്രഹരമേല്പിച്ചു...

പേടിയോടെ പുറക്കോട്ട് നീങ്ങാൻ നോക്കവേ അവന്റെ രണ്ട് കയ്യിലും പിടുത്തമിട്ടിരുന്നു.... "സിദ്ധു... വിട്ട്...... വിട്ടാൻ...." അവന്റെ കൈ പിടിയിൽ നിന്ന് കുതറി മാറി നെഞ്ചിൽ കൈ ചേർത്ത് പുറക്കോട്ട് തള്ളി മാറ്റാൻ ശ്രമിച്ഛ് കൊണ്ട് വെപ്രാളത്തോടെ ഞാൻ പറഞ്ഞു... എന്റെ എതിർപ്പുകളെ നിഷ്പ്രയാസം തട്ടിയെറിഞ്ഞു അപ്പഴേക്കും എന്റെ വലത്തേ കൈ പുറക്കിലേക്ക് വളയ്ച്ഛ് പിടിച്ഛ് എന്നെ അവനോട് ചേർത്ത് നിർത്തിയിരുന്നു... ക്ഷണനേരം കൊണ്ട് മറ്റേ കൈ മുടികുത്തിന് അമർത്തി പിടിച്ഛ് അവൻ എന്റെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ചു... പേടിയോടെ ഇടത്തേ കൈ അവന്റെ നെഞ്ചിൽ വെച്ഛ് തള്ളിമാറ്റാൻ ശ്രമിക്കെ അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിനെ പൊതിഞ്ഞിരുന്നു..... ഞാൻ മുഖം വെട്ടിക്കാൻ നോക്കുന്നതിനനുസരിച്ചു അവൻ മുടികുത്തിൽ അമർത്തി പിടിച്ഛ് എനിക്കൊന്ന് അനങ്ങാൻ പോലും കഴിയാത്ത വിധത്തിൽ അവനോട് അടുപ്പിച്ചു വെച്ചു.. അവൻ കടിച്ചെടുത്ത എൻ്റെ കീഴ് ചുണ്ടിൽ നിന്ന് നിമിഷനേരം കൊണ്ട് അവന്റെ ചുണ്ടിലെ മദ്യത്തിന്റെ രൂക്ഷമായ ഗന്ധവും രുചിയും എന്നിൽ ആകെ പടർന്നു... മിഴിഞ്ഞ് വന്ന കണ്ണുകൾ ഞാൻ ഇറുക്കിയടച്ചു..... അവനെ തള്ളിമാറ്റാൻ നെഞ്ചിൽ ചേർത്ത കൈക്കും പുറക്കിൽ വിട്ടീക്കാൻ കുതറുന്ന കൈക്കും തളർച്ച ബാധിക്കുന്നത് വേദനയോടെ ഞാൻ അറിഞ്ഞു... മദ്യത്തിന്റെ കയ്പ്പ് എന്നിൽ പതിയെ ആഴ്ന്നിറങ്ങി...

കണ്ണിലെ ഉപ്പ്‌രസം ചുണ്ടിലെ കൈപ്പിന് കൂട്ടായി ഒലിച്ചിറങ്ങി.... ശരീരം മുഴുവൻ തളർന്ന് പോകുന്ന പോലെ... നേരേ നിൽക്കാൻ പോലും കഴിയുന്നില്ല.... ശ്വാസം വിലങ്ങി തുടങ്ങിയതും എന്റെ വിരൽ നഖങ്ങൾ അവന്റെ വലം നെഞ്ചിൽ ആഴത്തിൽ പോറി... ദീർഘമായ ചുംബനത്തിന് ശേഷം അവന്റെ കൈകൾ അയഞ്ഞു, ചുണ്ടുകൾ എന്നിൽ നിന്ന് വേർപ്പെട്ടു... പുച്ഛത്തോടെ എന്നെ പുറകിലേക്ക് തള്ളി മാറ്റി സിദ്ധു ആടിയാടി ബെഡിലേക്ക് മറിഞ്ഞു വീണു.... ഒന്ന് കരയാൻ പോലും കഴിയാതെ അതുപോലെ ഞാൻ ചുമരിലൂടെ ഊർന്ന താഴെ ചാരി ഇരുന്നു... ഒരു തരം മരവിപ്പായിരുന്നു കുറച്ഛ് നേരത്തേക്ക് എനിക്ക്... കുറച്ഛ് മുൻബെ നടന്നത് ഓർക്കെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... സിദ്ധു.... എന്നെ...!!!! മുഖം കാൽ മുട്ടിനിടയിലേക്ക് പൂഴ്ത്തികൊണ്ടു ഞാൻ പൊട്ടിക്കരഞ്ഞു.... എന്നോട് തന്നെ വല്ലാത്ത ദേഷ്യവും അറപ്പും വെറുപ്പും തോന്നി..... ~~~~~~~~ തല പെട്ടിപൊളിയുന്ന വേദനയോടെയാണ് കണ്ണ് വലിച്ഛ് തുറന്നത്..... ഞെരുക്കത്തോടെ ബെഡ് ഹെഡിനോട് ചേർന്നുള്ള ടേബിളിലെ ക്ലോക്കിലേക്ക് നോക്കി...10 മണി... ചാടി എണീറ്റ് ഞാൻ തലയിൽ കൈ വെച്ചു.... ഹോ,,,,,, ഇത്രയും....

ഇത്രയും നേരം ഞാൻ ഉറങ്ങിയോ...??? പെട്ടെന്ന് എണീറ്റത്തോണ്ട് തല ഉറയ്ക്കുന്നില്ല... വല്ലാതെ ഭാരം വെച്ചപോലെ ഒരു ഫീൽ... കണ്ണൊക്കെ താനേ വീണ്ടും അടഞ്ഞ് പോവുന്നു... ഞാൻ രണ്ട് കൈയും നെറ്റിയിൽ അമർത്തി പിടിച്ചു.... തല വേദനിച്ചിട്ട് വയ്യല്ലോ.... ഫ്രഷ് ആയാൽ ചിലപ്പം മാറുവായിരിക്കും മനസ്സിൽ പറഞ്ഞ് കൊണ്ട് കാൽ താഴേക്ക് ഇറക്കി ചപ്പൽ ഇട്ടാൻ നോക്കുമ്പഴാണ് നിലത്തു പൊട്ടിക്കിടക്കുന്ന ബോട്ടിലിലേക്ക് കണ്ണ് പോയത്...... ഒരു ഞെട്ടലോടെ കഴിഞ്ഞ രാത്രിയെ കുറിച്ഛ് ഞാൻ ഓർത്തു.. കൃത്യമായി, തുടർച്ചയോടെ ഒന്നും ഓര്മ വന്നില്ലെങ്കിലും അവിടെ ഇവിടെ ആയി പലതും മനസ്സിൽ തെളിഞ്ഞു... ഛേ... സിദ്ധു..... എന്തൊക്കെയാടാ ചെയ്തു കൂട്ടിയത്.... തലമുടിയിൽ വിരൽ ഓടിച്ചു കൊണ്ട് ഞാൻ വേഗം ബെഡിൽ ഫ്ലോറിലേക്ക് നിന്ന് വെപ്രാളത്തോടെ ചുറ്റും പരത്തി..... സോഫയിൽ ഉണർന്നിരിക്കുന്ന അനുനെ കണ്ടതും ഹൃദയം പൊട്ടിപോവും വിധം മിടിപ്പുയർന്നു.... ടെൻഷനോടെ ഞാൻ മുടിയിൽ കോതി വലിച്ഛ് ഊരയ്ക്ക് കൈ കൊടുത്തു.... ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും...???? എന്താ ഞാൻ അവളോട് പറയാ.....???? ബോധമില്ലാതെ ഓരോന്ന് ചെയ്ത് കൂട്ടുമ്പോ ആലോചിക്കണായിരുന്നു ഇതൊക്കെ....

അല്ലെങ്കിലെ അവള് ഇടഞ്ഞ് നിൽക്കാ അതിന്റെ പുറമേ ഇതും കൂടി... സിദ്ധു.... How could you do this to her...... Damit...... അമർഷത്തോടെ പല്ല് കടിച്ഛ് ഞാൻ എന്നോട് തന്നെ പറഞ്ഞു.. ഞാൻ എണീറ്റെന്ന് തോന്നിയതും അവള് കണ്ണ് തുടച്ചു ഡോറിന്റെ അടുത്തേക്ക് നടന്ന് കൈകെട്ടി നിന്നു.... നേരെ ഡോറിലേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു.... "വാതില് തുറക്ക്..????" ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി നിന്നു... "അനു.... ഞാൻ... അത് പിന്നെ ഇന്നലെ ഞാ.... ആം...!!!" ഞാൻ തപ്പിയും തടഞ്ഞും പറഞ്ഞു തുടങ്ങിയതും അനു കൈ ഉയർത്തി വേണ്ടന്ന് കാണിച്ചു കൊണ്ട് വീണ്ടും ഡോർ തുറക്കാൻ ആവിശ്യപ്പെട്ടു.... ഞാൻ വീണ്ടും കണ്വിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അവള് തയ്യാറായിരുന്നില്ല.... എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവള് വീണ്ടും വീണ്ടും ഡോർ തുറക്കാൻ മാത്രം പറഞ്ഞോണ്ടിരുന്നു..... "അനു... പ്ലീസ്...... ആം സോറി....!!! അറിയാതെ... ഞാൻ...എനിക്ക്.... ആം..." "വാതില് തുറക്കുന്നോ അതോ ഞാൻ....????" കത്തുന്ന ദേഷ്യത്തോടെ എന്നെ നോക്കി അവൾ രൂക്ഷമായി ചോദിച്ചു "അനു..... ഞാൻ... ഞാൻ തുറക്കാം.... പക്ഷേ,,, ഞാൻ.... എനിക്ക് പറയാൻ..." "അമ്മേ....!!!" വാതിലിൽ കൈകൊണ്ട് ആഞ്ഞു തല്ലി കൊണ്ട് അവൾ അലറി...

വാതിലിൽ അടിച്ച സൗണ്ട് വെച്ച് നോക്കുമ്പോൾ കൈ പൊട്ടിപോവുമെന്ന ഉറപ്പാണ്, എന്നോടുള്ള ദേഷ്യമാണ് അവള് ഡോറിൽ തല്ലി കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല..... അവൾ വീണ്ടും വീണ്ടും ശക്തിയോടെ തല്ലാൻ തുടങ്ങിയതും വേറെ നിവൃത്തിയില്ലാതെ ഞാൻ ഡോർ തുറന്നു... റൂമിൽ നിന്ന് വേഗത്തിൽ ഇറങ്ങി ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയ അവളെ ഞാൻ കൈ പിടിച്ചു നിർത്തിച്ചു "അനു..... പ്ലീസ്......." "കൈ വിട്ട്.....!!" കൈ വിട്ടീക്കാൻ ശ്രമിച്ഛ് കൊണ്ട് എന്നേ നോക്കാതെ അവള് ദേഷ്യത്തോടെ പറഞ്ഞു.... അനു.... ഞാൻ എന്നെ ന്യായീകരിക്കല്ല... ഞാൻ ചെയ്തത് തെറ്റാണ്... എങ്കിലും എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടിട്ട് പോ പ്ലീസ്....." "കൈ വിട്ടാൻ.....!!" "ഇല്ല പറയുള്ളത് പറയാതെ ഞാൻ കൈ വിട്ടില്ല....." ഇതു വരെ മുഖത്തു നോക്കാതെ നിന്ന് അവൾ വിറയ്ക്കുന്ന മുഖത്തോടെ തീ കത്തുന്ന കണ്ണോടെ എന്നെ തിരിഞ്ഞു നോക്കി,ബലമായി എന്റെ കൈ വിടുത്തി മാറ്റാൻ തുടങ്ങി... ഞാൻ വിട്ടാതെ പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു..... "അനൂ....പ്ലീസ്.... ഐ ബേഗ്ഗ് യൂ..... ഒന്ന് കേട്ടൂടെ...???" അവളുടെ കൈ എന്നിൽ നിന്ന് ബലമായി വേർപ്പെടുത്തി ദേഷ്യവും അമർഷവും പല്ലിൽ കടിച്ഛ് പിടിച്ഛ് വാശിയോടെ പറഞ്ഞു....

" നിങ്ങൾക്ക് പറയാണുള്ളതൊക്കെ ഇന്നലെ രാത്രി തന്നെ ഞാൻ കേട്ടു... അതിൽ കൂടുതൽ എന്താ ഇനി നിങ്ങൾക്ക് പറയാൻ ഉള്ളത്.....???? ഇനി ഉണ്ടെങ്കിൽ തന്നെ എനിക്ക് കേൾകണ്ട.....!!!" ഇത്രയും പറഞ്ഞ് ശരവേഗത്തിൽ മുന്നോട്ട് നടന്ന് അവളുടെ പുറക്കെ ഞാനും നടന്നു... "അനു ഞാൻ പറഞ്ഞില്ലേ,,,, ഞാൻ ചെയ്തത് തെറ്റാ.. ന്യായീകരിക്കല്ല.... അത്... ഞാൻ..... അപ്പോഴത്തെ സിറ്റുവേഷനിൽ അങ്ങനെ ചെയ്തു പോയതാ ഞാൻ... നിന്നെ വിഷമിപ്പിക്കണം ന്ന് ഞാൻ മനസ്സാ വജാ വിചാരിച്ചിട്ടില്ല.... മദ്യം തലയ്ക്ക് പിടിച്ചപ്പോ പറ്റിപ്പോയതാ.... അതിന് ഇത്രയേ വട്ടം സോറി പറഞ്ഞു കഴിഞ്ഞു....!!" ഞാൻ പറഞ്ഞത് കേട്ട് നിറഞ്ഞ പുച്ഛത്തോടെ അവളെന്നെ നോക്കി... "ഇന്നലെ രണ്ട് ഇറക്ക് മദ്യം കുടിച്ചപ്പോ നിങ്ങൾക്ക് അങ്ങനെയൊക്കെ തോന്നിയെങ്കിലും നാളെ കുറച്ചധികം കുടിച്ചാൽ നിങ്ങള് എന്നെ മറ്റാർക്കെങ്കിലും വിൽക്കാനും മടിക്കില്ല..... നിങ്ങൾക്ക് വേണ്ടത് ഒരു ഭാര്യയെ അല്ലാ,,, നിങ്ങൾക്ക് വഴങ്ങി തരുന്ന ഒരു വെപ്പാട്ടിയെയാണ്..." ~~~~~~~~~ വാശിയോടെ ഇതു പറഞ്ഞത് മാത്രമേ ഓർമയുള്ളൂ അപ്പോഴേക്കും മുഖവും കഴുത്തും ശരീരവും ഒരുപോലെ അടികൊണ്ടു ഒരു സൈഡിലേക്ക് ഉലഞ്ഞ് പോയിരുന്നു..... നീറി പുകയുന്ന കവിളിൽ കൈ ചേർത്ത് വീറോടെ തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന സിദ്ധു നെയാണ്................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story