🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 109

ennennum ente mathram

രചന: അനു

വാശിയോടെ ഇതു പറഞ്ഞത് മാത്രമേ ഓർമയുള്ളൂ അപ്പോഴേക്കും മുഖവും കഴുത്തും ശരീരവും ഒരുപോലെ അടികൊണ്ടു ഒരു സൈഡിലേക്ക് ഉലഞ്ഞ് പോയിരുന്നു..... നീറി പുകയുന്ന കവിളിൽ കൈ ചേർത്ത് വീറോടെ തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന സിദ്ധു നെയാണ്..... "ഇനി ഇതുപോലെ എന്തെങ്കിലും നിന്റെ വായീന്ന് വീണാൽ....." എന്നെ മുഖത്തേക്ക് നോക്കി കൈ ചൂണ്ടി കൊണ്ട് സിദ്ധു പറഞ്ഞതും എനിക്ക് ദേഷ്യവും സങ്കടവും അമർഷവും ഒക്കെകൂടി സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയി... രണ്ടു കണ്ണിലൂടെയും കണ്ണീർ കവിളിൽ നീറ്റൽ ഉണ്ടാക്കി ഒഴുകി ഇറങ്ങി.... "നിങ്ങള്..... നിങ്ങളെന്നെ തല്ലി അല്ലേ....??? നിങ്ങള് ചെയ്യുന്നതൊക്കെ സഹിച്ഛ് പൊറുപ്പ് നിൽക്കേണ്ട ഒരു കാലം ഉണ്ടായിരുന്നു എനിക്ക്...... പക്ഷേ,,, ഇന്ന്,,,, ഇപ്പോ,,,എനിക്കതിന്റെ ആവിശ്യം ഇല്ല...!!! ഈ കഴുത്തിൽ കിടക്കുന്ന സ്വർണചരട്ടിന്റെ അധികാരത്തിൽ അല്ലെ,,,,, നിങ്ങളെന്നെ ഇപ്പോ തല്ലിയത്, രാത്രി അങ്ങനെയൊക്കെ ചെയ്തത്... ഇതാ.... ഇനി ഈ പേരിൽ, ഇതിന്റെ അധികാരത്തിൽ, എന്റെമേൽ അവകാശം പറഞ്ഞ് നിങ്ങൾ വരരുത്.... ദാ,,, ഇവിടെ ഇപ്പോ ഇങ്ങനെ തീരാ നമ്മൾ തമ്മിലുള്ള ഈ താലി ബന്ധം പോലും...." ~~~~~~~~

കത്തുന്ന കണ്ണോടെ തിളയ്ക്കുന്ന പകയോടെ ഇത്രയും പറഞ്ഞു വാശിയോടെ താലി കഴുത്തിൽ നിന്ന് ഊരി ബലമായി എന്റെ കയ്യിലേക്ക് പിടിപ്പിച്ഛ് നടന്ന് പോകുന്ന അനൂനെ ഞാൻ നോക്കി വിറങ്ങലിച്ഛ് നിന്നു..... അവള് നടന്ന് നീങ്ങിയപ്പഴാണ് ഞാൻ ചെയ്ത് പോയതിനെ കുറിച്ച് ബോധം വീണത്.... ഓപ്‌സ്.... സിദ്ധു........!!!! നീ എന്തൊക്കെയാ ഈ കാണിക്കുന്നത്...... ദേഷ്യത്തോടെ ഞാൻ മുടിയിൽ വിരലോടിച്ചു..... അവള് അങ്ങനെയൊക്കെ പറഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല, വേണം ന്ന് വെച്ചല്ല, അപ്പഴത്തെ ദേഷ്യത്തിൽ അറിയാതെ തല്ലി പോയതാ.... പക്ഷേ അതിന് അവളിങ്ങനെ താലി വരെ ഊരിതന്ന് പോകുമെന്ന് ഞാൻ....!!!! ഞാൻ അവിടെ നിന്ന് അവളെ വീണ്ടും കുറേ വിളിച്ചെങ്കിലും അവള് അതൊന്നും ചെവി കൊള്ളാതെ കണ്ണു തുടച്ച് കൊണ്ട് മുന്നോട് നടന്ന് കൊണ്ടിരുന്നു... കയ്യിലേക്ക് അവള് ബലമായി പിടിപ്പിച്ച താലിയിലേക്ക് നോക്കി ദൃഢ നിശ്ചയതോടെ ഞാൻ മുറുക്കി പിടിച്ചു.... വേഗത്തിൽ കോണിയിങ്ങി പോകുന്ന അവളെ നോക്കി താലി പാന്റിന്റെ പോക്കറ്റിലേക്ക് ഭദ്രമായി ഇട്ട് നീട്ടിയൊരു ശ്വാസം വലിച്ചു വിട്ട് ഞാനും താഴേക്കിറങ്ങി.... ~~~~~~

സിദ്ധു ന്റെ വിളിക്കളെ വകവെയ്ക്കാതെ ഞാൻ വേഗത്തിൽ കോണിയിറങ്ങി ആരേയും നോക്കാതെ ഡോറിന്റെ അടുത്തേക്ക് നടന്നു... എന്റെ വരവ് കണ്ട് സോഫയിൽ ഇരിക്കുന്ന അജുവും ഉണ്ണിയും ഏട്ടനും ഒക്കെ ആശ്ചര്യത്തോടെ പരസ്പരം നോക്കികൊണ്ട് എണീറ്റ് നിന്നു... അജു വേഗം വന്ന് കാര്യം തിരക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ കരഞ്ഞോണ്ട് അവനെ മറികടന്ന് പോയ്ക്കൊണ്ടിരുന്നു... അജു എന്റെ മുന്നിൽ കയറി നിന്ന് കാര്യം തിരക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ഛ് നിന്ന് കണ്ണീർ വാർത്തു..... പെട്ടെന്നാണ് പുറകിൽ എന്തോ എറിഞ്ഞുടച്ച പോലെ വലിയൊരു സൗണ്ട് കേട്ടതും ഞാനും അജുവും ഞെട്ടി തിരിഞ്ഞു നോക്കി....കോണി പടിയുടെ മുകളിൽ ഇരുന്ന് വലിയ ഫ്‌ളവർവേസ് സോഫയുടെ നടുവിലുള്ള ടീപോയിൽ വന്ന് പതിച്ചപ്പോ അത് രണ്ടും പൊട്ടി തകർന്ന് സൗണ്ട് ആയിരുന്നു അത്... അത് കേട്ടതും അടുക്കളയിൽ നിന്ന് അമ്മയും ദേവുവും ആമിയും ഏട്ടത്തിയും ഒക്കെ വെപ്രാളത്തോടെ ഓടിവന്നു... പൊട്ടി ചിതറി കിടക്കുന്ന സാധനങ്ങളേയും അതിന്റെ അടുത്ത് നിൽക്കുന്ന സിദ്ധുനേയും കുറച്ഛ് മാറി ഞെട്ടി തരിച്ഛ് നിൽക്കുന്ന എന്നേയും അജുനേയും അവരൊക്കെ സംശയത്തോടെ മാറി മാറി നോക്കി....

അമ്മയും ദേവുവും എന്താ, എന്താ ഇതൊക്കെ, ഇതരാ പൊട്ടിച്ചത് ന്നൊക്കെ ഞങ്ങളോടായി ചോദിച്ഛ് തുടങ്ങിയതും സിദ്ധു ന്റെ ശബ്‌ദം അവിടെ ഉയർന്നു.... "മിണ്ടരുത്..... ഇവിടെ നിൽക്കുന്ന ആരും ഒരക്ഷരം മിണ്ടരുത്....!!!!! " സിദ്ധു അലറിയതും എല്ലാരും ഒറ്റയടിക്ക് മിണ്ടാതെ ആയി... ആമി എന്നെ നോക്കി കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചെങ്കിലും ഞാൻ തല കുനിച്ചു നിൽക്കുക മാത്രം ചെയ്തു.... ദേഷ്യത്തോടെ സിദ്ധു എന്റെ അടുത്തേക്ക് വന്നു..... "പൊയ്ക്കോ... നീ പൊയ്ക്കോ....... വീട്ടിലേക്കോ നാട്ടിലേക്കോ കാട്ടിലേക്ക്, ഏത് പാതാളത്തിലേക്ക് വേണെങ്കിലും പൊയ്ക്കോ പക്ഷേ,, എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടത്തിന് ശേഷം മാത്രം... അല്ലാതെ ഈ വീട്ടിന് പോയിട്ട് അവിടുന്ന് ഒരടി പോലും നീ മുന്നോട് വെക്കില്ല.... രണ്ടു മൂന്നു ദിവസം ആയി ഞാൻ നിന്റെ പുറകെ നടക്കുന്നു.... നിന്നോട് ഞാൻ എന്നോട് ക്ഷമിക്കാനോ പൊറുക്കാനോ മറ്റോ പറഞ്ഞോ... ഇല്ലല്ലോ...??? എനിക്ക് പറയാൻ ഉളളത് കേൾക്കാൻ മാത്രല്ലേ പറഞ്ഞുള്ളു... അല്ലേ....???

അല്ലേന്ന്...?? പലതവണ ഞാൻ നിന്നോട് സംസാരിക്കാൻ ശ്രമിച്ചു പക്ഷേ,,, നീ ഒരു തരത്തിലും കേൾക്കാൻ കൂട്ടാക്കിയില്ല... പക്ഷേ ഇപ്പോ.... നീ കേൾക്കും എനിക്ക് പറയാനുള്ളത് മുഴുവൻ.... കേട്ടിട്ടെ പോകൂ.....!!!!!!!! " എന്റെ അടുത്ത് വന്ന് ഭീക്ഷണിപ്പോലെ ദേഷ്യത്തോടെ അവൻ ഇത്രയും പറഞ്ഞത് കേട്ട് ഒരു പുച്ഛത്തോടെ ഞാൻ അവനെ നോക്കി.... വാശിയോടെ കണ്ണുകൾ അമർത്തി തുടയ്ച്ഛ് ധൈര്യത്തോടെ ഞാൻ അവന്റെ മുന്നിൽ നിന്നെങ്കിലും എന്നെ പറ്റിച്ഛ് കൊണ്ട് കണ്ണുകൾ വീണ്ടും പെയ്ത് കൊണ്ടിരുന്നു, ശബ്ദമിടറി...... "ഇന്നലെ രാത്രി പറഞ്ഞതും കാണിച്ചതും അല്ലാതെ ഇനിയും നിങ്ങൾക്ക് എന്താ പറയാനുള്ളത്.....??? പറ...... എന്താ അതിൽ കൂടുതൽ നിങ്ങൾക്ക് പറയാൻ ഉള്ളത് ന്ന്.....???? ഇത്രയും കാലം ഞാൻ കേട്ടതും അനുഭവിച്ചതും അല്ലാതെ അതിൽ കൂടുതൽ നിങ്ങൾക്ക് എന്താ എന്നെ കേൾപ്പിക്കാൻ ഉള്ളത്.... പറ...???? പറയാൻ.....?????" വാശിയോടെ അവന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് ഞാൻ അലറി....

കോളറിൽ നിന്ന് കൈ വലിച്ഛ് നിറഞ്ഞ കണ്ണുകൾ തുടയ്ച്ഛ് ഞാൻ വീണ്ടും അവനെ നോക്കി... "ഇത്രയും കാലം നിങ്ങള് പറയുന്നത് കേട്ട് അക്ഷരം പ്രതി അനുസരിച്ഛ് ഒരു കളിപാവ പോലെ ഇവിടെ നിങ്ങളെ ഇഷ്ടത്തിന് ജീവിച്ചവളല്ലേ ഞാൻ.... ഇത്രതവണ,,,,,,,, ഇത്രതവണ നിങ്ങൾ എന്നെ അപമാനിച്ചിട്ടുണ്ട്,, ഇല്ലേ...?? ഒരു അട്ടയെ പോലെ ഇവിടെ കടിച്ചു തൂങ്ങി കിടക്കാൻ നാണമില്ലേ ന്ന് പലപ്പോഴും നിങ്ങള് എന്നോട് ചോദിച്ചിട്ടില്ലേ....????? നിങ്ങളെ പണവും സ്വത്തും കണ്ടിട്ടാണ് ഞാൻ നിങ്ങളെ വിട്ടാതെ കൂടിയിരിക്കുന്നതെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ലേ.....??? ഇല്ലേ....???? പറ...???? ഞാൻ കാരണം അല്ലാഞ്ഞിട്ട് കൂടി തനിക്ക് വന്ന നഷ്ടങ്ങൾ എല്ലാം എന്നാൽ കഴിയുന്ന വിധം ഞാൻ തനിക്ക് തിരിച്ചു തന്നില്ലേ.....??? പകരം താൻ എനിക്ക് തന്നതോ.....??? കൊന്നു കളഞ്ഞില്ലെടോ താൻ എന്റെ പാവം അച്ഛനെ.....!!!!!!!! അതും നരകിപ്പിച്ഛ് വേദന തീറ്റിച്ചില്ലേ താൻ എന്റെ അച്ഛനെ.....!!!!! അതിനു മാത്രം എന്ത് തെറ്റാ ഞാനും എന്റെ അച്ഛനും ചെയ്തത്... പറ....????"

വീണ്ടും അവന്റെ കോളറിൽ തൂങ്ങി ദേഷ്യത്തോടെ ഇത് പറയുബോ ഹൃദയം വിങ്ങി പൊട്ടുന്ന പോലെ തോന്നി എനിക്ക്... വാക്കുകൾ കിട്ടുന്നില്ല... സങ്കടം കാരണം മുറിഞ്ഞ് പോവുന്നു... "തന്റെ അനിയത്തിയേയും അവളുടെ വയറ്റിൽ വളർന്നിരുന്ന കുഞ്ഞിനേയും കൊല്ലാത്തെ രക്ഷിച്ചതാണോ ഞാൻ ചെയ്ത തെറ്റ്....??? അവള് ആഗ്രഹിച്ചപ്പോലെ ജീവിക്കാൻ വഴിയൊരുക്കി കൊടുത്തതാണോ ഞാൻ ചെയ്ത തെറ്റ്.....???? അതോ,,,,വിഷം കുപ്പിയും കയ്യിൽ പിടിച്ചു നിന്നിരുന്ന അവളുടെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങി പോയതോ....???? പറ.....??? പറയാൻ.....???" അവനെ പുറക്കോട്ട് തള്ളി മാറ്റി ഞാൻ കിതപ്പടക്കി.... "ഇന്നലെ..... ഇന്നലെ ഇയാള് നടത്തിയല്ലോ അനിയത്തിന്റെ കല്യാണം... ഇത്രയ്ക്ക് ആർഭാടം ആയിരുന്നില്ലെങ്കിലും എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലൊരു കല്യാണം.... എന്റെ അനിയത്തി അമ്മൂന്റെ..... ഞാൻ ഒരുപാട് ഒരുപാട് ആഗ്രഹിച്ച എന്റെ അമ്മൂന്റെ കല്യാണം..... ചുറ്റിലും ആ നാട്ടിലെ സകലരും ഉണ്ടായിട്ടും ആ വീട്ടിൽ അന്ന് ഞാൻ ഒറ്റക്കായിരുന്നു....

സ്വന്തം അനിയത്തിന്റെ കല്യാണം ആരും കാണാതെ ഒളിച്ചും പാത്തും കണ്ടവളാ ഞാൻ.... വീട്ടിലെ വേലക്കാരിയ്ക്ക് പോലും എന്നെക്കാൾ സ്വാതന്ത്ര്യം ഉണ്ടായിരുന്നു അന്ന്... പക്ഷേ എനിക്ക് മാത്രം..... സഹിക്കാൻ പറ്റോ തനിക്ക്...??? പറ..???? പറ്റോ ന്ന്...??? ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്റെ അമ്മൂന്,,,, അതൊക്കെ ഞാൻ കാരണം,,,,, അല്ല... നിങ്ങള് കാരണം... നിങ്ങള് ഒരാള് കാരണം.......!!!!!!" ~~~~~~~ എന്റെ നേരെ വിരൽ ചൂണ്ടി അവള് കണ്ണീരോടെ ഉറഞ്ഞ് തുള്ളി പറയുന്നതൊക്കെ കേട്ട് ഞാൻ ഒന്നും മിണ്ടത്തെ അവളെ നോക്കി നിന്നു.... കിതയ്ച്ഛ് കൊണ്ട് അവള് ശ്വാസം തുടരെത്തുടരെ വലിച്ചെടുത്തു... വല്ലാതെ തളർന്ന് പോവുന്നുണ്ടായിരുന്നു പാവം... അവൾക്ക് പറയാനും ചോദിക്കാനും ഉള്ളതൊക്കെ പറഞ്ഞും ചോദിച്ചതും തീരട്ടെ ന്ന് ഞാനും കരുതി... അവള് മനസ്സിൽ അടക്കിപ്പിടിച്ഛ് കരച്ചിൽ, ക്രോധം, സങ്കടം, അമർഷം, വാശി എല്ലാം പെയ്ത് ഒഴിയാൻ ഞാൻ കാത്തിരുന്നു.... "അമ്മ..... എന്റെ അമ്മ പറഞ്ഞു.... അമ്മ വിധവ ആകാൻ കാരണം ഞാൻ ആണെന്ന്, ഈ ലോകത്ത് എന്റെ അമ്മ വെറുക്കുന്നത് എന്നെയാ ന്ന്.... ഇത്രയൊക്കെ എന്നോട് ചെയ്തിട്ട് ഇനിയും താൻ പറയുന്നത് ഞാൻ കേൾക്കണം അല്ലേ.....????

ഞാൻ കേൾക്കാം, ക്ഷമിക്കാ, പൊറുക്കാ പക്ഷേ,,, തിരിച്ചു തരാൻ പറ്റോ തനിക്ക് ഇതൊക്കെ.....???? മരിച്ഛ് ചാരമായി പോയ എന്റെ അച്ചനെ, സ്നേഹനിധിയായ എന്റെ അമ്മയെ, താൻ കാരണം എന്റെ അനിയത്തി ഉപേക്ഷിക്കേണ്ടി വന്ന അവളുടെ സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, എന്റെ വീട്ടുകാരെ, കുടുംബക്കാരെ, പറ്റോ.....???? എന്റെ കുടുംബത്തിന് നഷ്ടമായ മാനവും അഭിമാനവും തിരിച്ചു തരാൻ പറ്റോ നിങ്ങൾക്ക്.....???? പറ... പറ്റോ ന്ന്....??" എങ്ങി എങ്ങി കരഞ്ഞ് എന്റെ കോളറിൽ പിടിച്ചു തൂങ്ങി അനു ചോദിച്ച ഒരു ചോദ്യത്തിനും എന്റെ പകൽ കൃത്യമായ മറുപടി ഇല്ലായിരുന്നു..... വീണ്ടും വീണ്ടും അവള് ഓരോന്ന് പറഞ്ഞു പൊട്ടികരയാൻ തുടങ്ങി.. കോളറിൽ പിടിച്ച അവളുടെ കയ്യിൽ പിടിച്ഛ് നിസ്സഹായതയോടെ ഞാൻ അവളെ നോക്കി... "അനൂ...... നീ ഈ പറഞ്ഞോതൊന്നും തിരിച്ചു തരാൻ എനിക്ക് കഴിയില്ല... പക്ഷേ നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയും... മറ്റാരേക്കാളും നിന്നെ സ്നേഹിക്കാൻ എനിക്ക് പറ്റും......" ~~~~~~~

നിറഞ്ഞ കണ്ണോടെ സിദ്ധു പറഞ്ഞു തീർന്നതും ഞാൻ ദേഷ്യത്തോടെ എന്റെ കോളറിൽ നിന്ന് കൈ തട്ടി മാറ്റി കുറച്ചു വിട്ട് നിന്ന് അവന്റെ നേരെ കൈ വിരൽ ചൂണ്ടി...... "നിങ്ങള്...... നിങ്ങള് സ്വാർത്ഥനാ.... നിങ്ങൾക്ക് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല...... ഇപ്പോ,,,,, ഇപ്പോ കാണിക്കുന്ന ഈ സ്നേഹം പോലും കള്ളമാണ്, വെറും സഹതാപം... എന്റെ ജീവിതം നിങ്ങള് കാരണം തകർന്ന് പോയതോണ്ട് തോന്നുന്ന തുച്ഛമായ സഹതാപം.... എനിക്ക് വേണ്ട നിങ്ങളെ സ്നേഹം,,, ഇനിയും വേദനിക്കാൻ എനിക്ക് വയ്യ...." കരച്ചിലോടെ അവള് പറഞ്ഞ് നിർത്തിയതും ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു... "അല്ല അനൂ..... അങ്ങനെ അല്ല.... നീ പറഞ്ഞതൊക്കെ സത്യാ ഞാൻ നിഷേധിക്കുന്നില്ല,, ഞാൻ സ്വർത്ഥൻ തന്നെയാ.... ഞാൻ ചെയ്ത തെറ്റുകൾ ഓരോന്നും നീ എണ്ണി എണ്ണി പറഞ്ഞല്ലോ... നീ തെറ്റ് ചെയ്തിട്ടില്ലേ......? പറ....???? ചെയ്തിട്ടില്ലേ......???? വേറെ നിവൃത്തിയില്ലാതെ ആണെങ്കിലും നീ നിന്റെ കൂട്ടുകാരിയുടെ ജീവിതം സുരക്ഷിതമാക്കിയപ്പോ തകർന്ന് പോയ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.... നിന്റെ ആ ഒരു തീരുമാനത്തിന് ഞാൻ കൊടുക്കേണ്ടി വന്ന വില അത് എന്റെ അമ്മയുടെ താലിയായിരുന്നു.....

എന്റെ അച്ഛന്റെ ജീവൻ.... അതെന്താ നീ കാണാതെ പോയത്....????? അങ്ങനെയൊക്കെ ന്യായീകരിച്ചാലും നീ അങ്ങനെയായിരുന്നോ ചെയ്യേണ്ടിയിരുന്നത്....???? ഞാൻ എന്റെ അച്ഛൻ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടെന് നിനക്ക് അറിയാം ഇല്ലേ....???? നിന്റെ അച്ഛൻ കിടപ്പിലായത്തിന് ശേഷമാണ് മരിച്ചത്,, i know,,,,, ഞാൻ കാരണമാണ് നിന്റെ അച്ഛൻ കിടപ്പിലായത്..... പക്ഷേ,,,,, എന്റെ അച്ഛനോ എന്റെ മടിയിൽ കിടന്ന് ചങ്ക് പൊട്ടിയാ മരിച്ചത്... ഒരു ദിവസം കൊണ്ട് ഞാൻ സ്നേഹിച്ച രണ്ടു പേര് എന്നെ വിട്ട് പോയി, കുടുംബം തകർന്നു, അച്ഛമ്മ കുഴഞ്ഞ് വീണു, നാട്ടുകാരും വീട്ടുക്കാരും അപമാനിച്ചു, പരിഹസിച്ചു..... എന്തൊക്കെയാണെങ്കിലും അവളുടെ ജീവൻ രക്ഷിക്കാൻ ആണെങ്കിലും നീ ഞങ്ങളെ അറിയിക്കുക ആയിരുന്നില്ലേ ചെയ്യേണ്ടത്.... അറ്റ്ലീസ്റ്റ് അവളെ സേഫ് ആയ ഒരു സ്ഥലത്ത് എത്തിയിട്ടെങ്കിലും..?? ഒരു തവണ, ഒരൊറ്റ തവണ നീ അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ, ചെയ്തിരുന്നെങ്കിൽ, ഒരു പക്ഷേ എന്റെ അച്ഛൻ എന്നും ജീവനോടെ ഇരുന്നേനെ.....

ഒരു ദിവസം കൊണ്ട് ഒറ്റപ്പെടു പോയവളുടെ വേദന മനസ്സിലാവില്ലെന്ന് നീ പറഞ്ഞല്ലോ....?? എനിക്ക് മനസ്സിലാവും, മറ്റാരേക്കാളും ആ വേദനയുടെ ആഴവും പരപ്പും ഭീകരതയും ഒക്കെ കാരണം,,, ഞാൻ അത് അനുഭവിച്ചിട്ടുണ്ട്... ആരെയാ, അങ്ങനെയാ അശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെ ഭ്രാന്ത് പിടിച്ചിട്ടുണ്ട്... വേറെ ആര് ഈ തെറ്റ് ചെയ്തിരുനെങ്കിലും എനിക്ക് ഇത്രയും ദേഷ്യവും പകയും വെറുപ്പും ഉണ്ടാക്കില്ലായിരുന്നു പക്ഷേ,,,, നീ... നീ അങ്ങനെ ചെയ്തപ്പോ മാത്രം സഹിക്കാൻ പറ്റാത്തത്രയും തോന്നി.... അതിന്റെ കാരണം എന്താന്ന് അറിയോ നിനക്ക്....???? അത് എന്ത് കൊണ്ടാ ന്ന് അറിയോന്ന്...???? "നീ ഞാൻ സ്നേഹിച്ച ജീവനു തുല്യം പ്രണയിച്ച പെണ്ണായത്തോണ്ടാഡീ കോപ്പേ....!!!" എന്റെ രണ്ടു കൈതണ്ടയിലും പിടിച്ച് അമർത്തി അവന്റെ അടുത്തേക്ക് ചേർത്ത കൊണ്ട് സിദ്ധു പറഞ്ഞതും ഞാൻ അത്ഭുതത്തോടെ അവനെ നോക്കി..... ഒരു തരം മരവിപ്പ് ശരീരമാക്കേ പടർന്ന് കയറി..... ഞാൻ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നു..... എന്നെ വിട്ട് കണ്ണ് തുടച്ചു കൊണ്ട് അവൻ തിരിഞ്ഞു ഊരക്ക് കൈ കൊടുത്തു നിന്നു "എല്ലാം നഷ്ടപ്പെടപ്പോ നിന്നെയെങ്കിലും സ്വന്തമാകണമെന്നു ഒരു വാശിയായിരുന്നു....

അത് സ്വാർത്ഥതയാണെങ്കിൽ അങ്ങനെ,,, ഞാൻ സമ്മതിച്ചു... ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത്,, നഷ്ടങ്ങളുടെ കൂട്ടത്തിൽ നിന്നെ കൂടി തള്ളിവിട്ടാൻ തോന്നിയില്ല... നിന്നെ കൂടെ നഷ്ടപ്പെട്ടാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.... അതോണ്ട് തന്നെയാഡീ... ബ്ലാക്ക്‌ മെയിൽ ചെയ്തിട്ടാണെങ്കിലും നിന്നെ ഞാൻ കല്യാണം കഴിച്ചത്..... ഇവിടെ കൊണ്ട് വന്ന് നിന്നെ ദ്രോഹിക്കുമ്പഴോക്കെ മനസ്സിന്റെ ഒരു കോണ് കൊണ്ട് ഞാൻ വേദനിച്ചിട്ടുണ്ട്... നിന്നെ കാണുന്നത് ദേഷ്യവും വെറുപ്പും പകയും ഒക്കെയായിരുന്നെങ്കിലും,,,, ഇന്ന് വരേ നിന്നെ കല്യാണം കഴിച്ചതിൽ ഞാൻ സന്തോഷിച്ചിട്ടേള്ളൂ.... കല്യാണം കഴിഞ്ഞ് നീ എന്റെ കണ്മുന്നിൽ എന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോ എനിക്ക്... എനിക്ക് നിന്നെ വെറുക്കാനും ദ്രോഹിക്കാനും ഒന്നും സാധിക്കാതെ വന്നു.... എന്റെ സ്നേഹം ഒരിക്കലും നിന്റെ മുന്നിൽ വെളിപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചു കാരണം,,,, പിന്നെ എനിക്ക് നിന്നെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയില്ല....

അന്ന് നീ കുളത്തിൽ വീണില്ലേ,,, അന്ന്..... അന്ന് നീ കണ്ണ് തുറയ്ക്കുന്ന വരെ ഞാൻ അനുഭവിച്ചത്.... ജീവൻ പോകുന്ന പോലെയാ എനിക്ക്.... ശ്വാസം പോലും.....!!!! പിന്നെ അന്ന് മായ നിന്നെ അപകടപ്പെടുത്തിയപ്പോ,,, അന്ന് നീ സംസാരിക്കുന്ന വരേ ഞാൻ.... ഞാൻ ചത്ത് ജീവിക്കായിരുന്നു.......!!!!!" എന്റെ ഷോള്ഡറിൽ പിടിച്ഛ് ഉലയ്ച്ഛ് സിദ്ധു പറയുബോ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു, കിതച്ചിരുന്നു... എല്ലാം കേട്ട് മരവിച്ഛ് ഞാൻ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.... " അന്ന് നീ ഇവിടുന്ന് ഇറങ്ങി പോയില്ലേ,,, അന്ന് നിന്നോട് എല്ലാം പറയാൻ നിന്നതായിരുന്നു ഞാൻ, പക്ഷേ നീ വന്ന് പോവാണ്, ഇനി വരില്ല എന്നോക്കെ പറഞ്ഞപ്പോ നീ എന്റെ കണ്മുന്നിൽ നിന്ന് പോയാൽ ഞാൻ പതിയെ നിന്നെ മറക്കും ന്ന് വെറുതേ കരുതി.. അച്ഛന്റെ മുഖം ഉണങ്ങാത്ത മുറിവായി കിടക്കുന്ന അത്രയും കാലം ഉള്ള് തുറന്ന് നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.. ദേഷ്യം വന്നാലും സങ്കടം വന്നാലും ഞാൻ നിന്നെ വായ്യിൽ തോന്നിയത് വിളിച്ഛ് പറയുന്നത് നീ ഒരിക്കലും എന്നെ വിട്ട് പോവില്ലെന്ന് ഉറയ്ച്ച് വിശ്വസിച്ചത് കൊണ്ടാ.... അന്ന് നിമ്മിയുടെ കാര്യം കേട്ടപ്പോ നിയന്ത്രിക്കാൻ പറ്റിയില്ല...

ആമി കാരണം തകർന്ന പോയ കുടുംബം കരകേറി വന്നപ്പോ വീണ്ടും തകർന്ന് പോകുമോ ന്ന് ഞാൻ ഭയപ്പെട്ടു... നിന്നെ വേദനിപ്പിക്കണം ന്ന് വിചാരിച്ചല്ല അന്ന് അങ്ങനെയൊക്കെ പറഞ്ഞത്, എന്റെ സങ്കടവും വിഷമവും ദേഷ്യവും ഒക്കെ എന്റെ ഭാര്യയോട് അല്ലാതെ മറ്റാരോടാ ഞാൻ പറയാ.....????? ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് നീ ഇറങ്ങി പോയ ആ രണ്ടു മാസം ഞാൻ ഇങ്ങനെയാ ഇവിടെ ജീവിച്ചതെന്ന് അറിയോ നിനക്ക്.... ചോദിച്ഛ് നോക്ക് അമ്മയോട്, അച്ഛമ്മയോട്.... ഭ്രാന്തായിരുന്നു എനിക്ക്... ഞാൻ കാണുന്നതിലും കേൾക്കുന്നതിലും എന്തിന് ശ്വസിക്കുന്ന് വായുവിൽ പോലും നീ നിറഞ്ഞു നിന്നിരുന്നു... ഈ വീട്ടിൽ ഇവിടെ നോക്കിയാലും നീ, ഇവിടെ തിരിഞ്ഞാലും നീ... അതോണ്ട് ഞാൻ വീട്ടിൽ വരവും ഞാൻ നിർത്തി... ആമി വന്ന് എല്ലാ സത്യവും അറിഞ്ഞപ്പോ പിറ്റേന്ന് തന്നെ നിന്നെ കൂട്ടാൻ എല്ലാരേയും കൂടി വരാൻ നിന്ന എനിക്ക് കിട്ടിയത് നിന്റെ അച്ഛൻ മരിച്ച വാർത്തയാണ്... അവിടെ വന്ന് നിന്നെ കണ്ടപ്പോ, നിന്റെ അച്ഛനെ ഞാനാ കൊന്നതെന്ന് പറഞ്ഞപ്പോ തകർന്ന് പോയടാ ഞാൻ.....

നീ വിചാരിക്കുന്ന പോലെ എനിക്ക് നിന്നോടുള്ള സ്നേഹം സഹതാപം കൊണ്ട് ഉണ്ടായതല്ല, കള്ളമല്ല, എന്റെ പ്രണയം സത്യമാണ്... ഇതൊക്കെ നിന്നോട് പറയാൻ വേണ്ടിയാ ഞാൻ നിന്റെ പുറക്കെ നടന്നത്... മറ്റാരേക്കാളും നിന്നെ എനിക്ക് അറിയാം.... എന്നിട്ടും ഇന്നലെ രാത്രി നിന്നെയും അവനേയും ചേർത്ത് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് എന്റെ സങ്കടം കൊണ്ടാ.... എനിക്ക് കിട്ടാത്ത നിന്റെ സ്നേഹവും അറ്റൻഷനും ഒക്കെ മറ്റൊരാൾക്ക് കിട്ടുന്നത് കണ്ടപ്പോ സഹിച്ചില്ല... നീ അവനെ കെട്ടിപ്പിടിച്ഛ് കരഞ്ഞപ്പോ അത് എന്നെയായിരുന്നെങ്കിൽ ന്ന് ഞാൻ എത്ര മാത്രം ആഗ്രഹിച്ചൂന്ന് അറിയോ...?? എന്നെ നോക്കുമ്പോ ദേഷ്യം മാത്രം നിറയുന്ന നിൻ്റെ കണ്ണുകൾ അവൻ കാരണം സന്തോഷം കണ്ടപ്പോ ചങ്കിൽ ഒരായിരം മുള്ള് കുത്തിയിറങ്ങുന്ന പോലെയാ തോന്നിയത്.... നിയന്ത്രിക്കാൻ കഴിഞ്ഞില്ല... നീ പറഞ്ഞപ്പോലെ ഇതൊക്കെ എൻ്റെ സ്വാർത്ഥതയാണ്, അല്ലെന്നൊന്നും ഞാൻ പറയുന്നില്ല.. ഞാൻ സ്വാർത്ഥനാണ്.... ഞാൻ മാത്രല്ല ജീവന് തുല്യം സ്നേഹിക്കുന്ന എല്ലാരും സ്വാർത്ഥരാണ്....

അതോണ്ടാ ഞാൻ കുടിച്ചത്... പക്ഷേ,,,, സത്യയിട്ടും നിന്നെ വേദനിപ്പിക്കണന്നോ അങ്ങനെയൊക്കെ..... മറ്റ് ഉദ്ദേശ്യങ്ങളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല....... നീ പെട്ടെന്ന് വെറുപ്പാണ് അറപ്പാണ് എന്നൊക്കെ....... പറഞ്ഞപ്പോ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ആം സോറി....ആം റിയലി സോറി..... ഇനി..... ഇനി നിന്റെ കൺവെട്ടത് പോലും.....ഞാ......." ചങ്കിൽ കെട്ടിയ വിഷമത്തിൽ മുറിഞ്ഞ് പോകുന്ന വാക്കുകൾ കൂട്ടിച്ചേർത്തു എങ്ങനെയോ പറഞ്ഞൊപ്പിച്ഛ് കണ്ണ് തുടച്ചു പുറത്തേക്ക് ഇറങ്ങാൻ പോയതും സിദ്ധു തിരിച്ചു എന്റെ അടുത്തേക്ക് തന്നെ വന്നു മുന്നിൽ നിന്ന് എന്റെ രണ്ട് കയ്യും അവന്റെ കയ്ക്കുള്ളിൽ പിടിച്ചു..... "നിന്നോളം,,,,,,,, നിന്നോളം ഞാൻ.... എന്റെ അച്ഛനെപ്പോലും...... സ്നേഹിച്ചിട്ടില്ല.... ഞാൻ ആദ്യമായും അവസാനമായും പ്രണയിച്ചത് നിന്നെയാണ്.... നിന്നെ മാത്രം...." ............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story