🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 110

ennennum ente mathram

രചന: അനു

ചങ്കിൽ കെട്ടിയ വിഷമത്തിൽ മുറിഞ്ഞ് പോകുന്ന വാക്കുകൾ കൂട്ടിച്ചേർത്തു എങ്ങനെയോ പറഞ്ഞൊപ്പിച്ഛ് കണ്ണ് തുടച്ചു പുറത്തേക്ക് ഇറങ്ങാൻ പോയതും സിദ്ധു തിരിച്ചു എന്റെ അടുത്തേക്ക് തന്നെ വന്നു മുന്നിൽ നിന്ന് എന്റെ രണ്ട് കയ്യും അവന്റെ കയ്ക്കുള്ളിൽ പിടിച്ചു..... "നിന്നോളം,,,,,,,, നിന്നോളം ഞാൻ.... എന്റെ അച്ഛനെപ്പോലും...... സ്നേഹിച്ചിട്ടില്ല.... ഞാൻ ആദ്യമായും അവസാനമായും പ്രണയിച്ചത് നിന്നെയാണ്.... നിന്നെ മാത്രം...." ~~~~~~~ വണ്ടി എടുത്ത് അലക്ഷ്യമായി ഓടിക്കുമ്പോ മനസ്സ് ഭാരമൊഴിഞ്ഞ് ശാന്തമായിരുന്നു, എങ്കിലും കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി കൊണ്ടിരുന്നു... അവളോട് എല്ലാം തുറന്ന് പറഞ്ഞപ്പോ വല്ലാത്ത ആശ്വാസം തോന്നുന്നു..... ഡ്രൈവിങ് ഇടയിൽ വെള്ളം നിറയുന്ന കണ്ണ് കയ്യിലേക്ക് തുടയ്ച്ഛ് മുന്നോട്ട് നോക്കവേ തൊട്ട് മുന്നിലേക്ക് പാഞ്ഞ് വരുന്ന ട്രക്കിനെ നോക്കി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.... ~~~~~~~~~~ ഭ്രാന്ത് പിടിച്ച പോലെ എന്നെ നോക്കി നിറഞ്ഞ കണ്ണോടെ അത്യധികം വേദനയോടെ ഇഷ്ടത്തോടെ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് സിദ്ധു ധൃദിയിൽ കാറുമെടുത്ത് എങ്ങോട്ടോ പോയി.... ഞാൻ ഒരു ചോദ്യത്തിന് അവൻ ഒരുപാട് ഉത്തരങ്ങൾ പറഞ്ഞു... അതിൽ എനിക്ക് അറിയുന്നതും അറിയാത്തതും ഒക്കെ ഉണ്ടായിരുന്നു.... അവൻ പറയുന്നതൊക്കെ കേട്ട് മരവിച്ചു നിൽകാനല്ലാതെ മറുത്തൊരക്ഷരം പറയാൻ എന്റെ നാവ് പൊങ്ങിയില്ല....

ഒരു തരം ഭ്രാന്തമായ അവസ്ഥയിലായിരുന്നു അവന്റെ നില്പും നടപ്പും സംസാരവും നോട്ടവും ഒക്കെ.... അവൻ പോയി കുറച്ചു നേരം കൂടി ഞാൻ അങ്ങനെ തന്നെ അവിടെ അനങ്ങാതെ വിറങ്ങലിച്ഛ് നിന്നു.... പിന്നെ നിറ കണ്ണോടെ എല്ലാരേയും നോക്കി.... എല്ലാരുടേയും കണ്ണിൽ ചെറിയൊരു നനവുണ്ട്.. ആ നനവ് തുടച്ചു അവരൊക്കെ ഹാളിൽ നിന്ന് പലവഴിക്ക് നടന്ന് അകന്നതും ഞാൻ മാത്രം ഹാളിൽ ബാക്കിയായി.... പതിയെ മരവിച്ച മനസ്സുമായി ഞാനും റൂമിലേക്ക് നടന്നു.... റൂമിൽ ചെന്ന് ബെഡിന്റെ താഴേക്ക് ഊർന്നിറങ്ങി തല ബെഡിന്റെ മുകളിലേക്ക് ചാരി വെച്ചു കാൽമുട്ടുക്കൾ കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് കണ്ണടച്ച് ഇരുന്നു ..... സിദ്ധു..... സിദ്ധു.... എന്തൊക്കെയാ പറഞ്ഞത്...??? അറിയില്ല.....??? എനിക്ക്.... എനിക്കൊന്നും അറിയില്ല...... നിയന്ത്രണമില്ലാതെ, എന്തിനെന്ന് പോലുമറിയാതെ മിഴികൾ നിറഞ്ഞൊഴുകി... എന്തൊക്കെയോ ആലോചിച്ചു എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല, ആമി വന്ന് ചുമലിൽ കൈ വെക്കുമ്പഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്... ഞെട്ടലോടെ കണ്ണ് തുറന്ന് ഞാൻ അവളെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു... ഞാൻ കുറേ നേരം അവളെ അങ്ങനെ നോക്കി ഇരുന്നു....

ആമി പതിയെ എന്നെ പിടിച്ചു ബെഡിലേക്ക് ഇരുത്തിച്ഛ് അവളും അടുത്ത് വന്നിരുന്നു.... ഞാൻ അവളുടെ തോളിലേക്ക് തല ചാരിവെച്ചു... "സിദ്ധു..... അവൻ എന്നോട് എന്തൊക്കെയോ പറഞ്ഞു അല്ലേ ആമീ...??? പക്ഷേ,,,, എനിക്ക് ഒന്നും മനസ്സിലായില്ലടാ.... എനിക്കൊന്ന് മനസ്സിലാക്കി തരോ അതൊക്കെ...??? അവൻ പറഞ്ഞതിൽ എന്തെങ്ങിലും സത്യംണ്ടോ....പറ..... നിനക്ക് അറിയാന്ന് എനിക്ക് അറിയാം... പ്ലീസ് ഒന്ന് പറ......" "അവൻ പറഞ്ഞതെല്ലാം സത്യാണ് രാധൂ.... അവൻ പറഞ്ഞ ഒരോ വാക്കും,,, നോക്കും,,, എല്ലാം....." ആമി പറഞ്ഞു തീർന്നതും ഞാൻ തോളിൽ നിന്ന് തല നേരെ വെച്ച് ആശ്ചര്യത്തോടെ അവളെ നോക്കി ..... അവൾ എന്റെ മുഖത്തേക്ക് നോക്കാതെ അലക്ഷ്യമായി മുന്നോട് നോക്കി കൊണ്ട് തുടർന്നു.... "നീ അവനെ കാണുന്നതിനും അറിയുന്നതിനുമൊക്കെ എത്രയോ മുൻപ് അവൻ നിന്നെ കാണുകയും അറിയുകയും ചെയ്തിരുന്നു..... നിന്നെ കുട്ടനെ കൊണ്ട് കെട്ടിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു, ഞാൻ ഇടയ്ക്കിടെ നിന്നോട് പറയുന്നപോലെ ആ കാര്യം കുട്ടനോടും പറയായിരുന്നു... അപ്പഴൊക്കെ അവൻ അവന് മറ്റൊരു പെണ്കുട്ടിയെ ഇഷ്ടാണ് നിന്റെ രാധൂ നെ കെട്ടാനൊന്നും എന്നെ കിട്ടില്ല ന്ന് എന്നെ കളിയാക്കുമായിരുന്നു...

പക്ഷേ,, അവൻ സ്നേഹിച്ച ആ കുട്ടി നീയാണെന്ന് ഞാൻ പോലും ഈയിടെയാണ് അറിഞ്ഞത്.... നിന്നെ ഒരുപാട് ഇഷ്ടായിരുന്നു അവന്... ആയിരുന്നൂ ന്ന് അല്ല..... ഇപ്പഴും ആണ്... നിങ്ങളെ ജീവിതം ഇങ്ങനെയൊക്കെ ആവാൻ കാരണം ഞാനാ.... ഞാൻ മാത്രം.... ഞാൻ എല്ലാം അവനോട് തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാക്കില്ലായിരുന്നു.... ഞാൻ എന്റെ തെറ്റിനെ ന്യായീകരിച്ചു കൊണ്ട് എന്റെ ജീവിതം സേഫ് ആകിയപ്പോ തകർന്ന് പോയത് ഒരു തെറ്റും ചെയ്യാത്ത കുറേ നല്ല മനുഷ്യരുടെ ജീവിതമാണ്.... എന്റെ അച്ഛൻ, അമ്മ, ദേവു, നിന്റെ അച്ഛൻ,വീട്ടുകാര്... പിന്നെ എന്നെ എറ്റവും കൂടുതൽ സ്നേഹിച്ച എന്റെ കുട്ടൻ... എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ നിന്റെ ലൈഫ്... അങ്ങനെ എത്ര എത്ര ജീവിതങ്ങൾ ഞാൻ കാരണം തകർന്ന് തരിപ്പണമായി... മാപ്പ് പറയാനുള്ള അർഹത പോലും എനിക്കില്ല....!!!! നിമ്മിയുടെ കല്യാണം കൂടാൻ ഇവിടെ വന്നതിന് ശേഷം സിദ്ധുനോട് വീട്ടിലെ അമ്മയോ അച്ഛമ്മയോ മിണ്ടുന്നത് നീ ശ്രദ്ധിച്ചിട്ടുണ്ടോ...??? കണ്ടിട്ടുണ്ടോ...??? അന്ന് നിന്നെ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ആക്കി നിന്റെ അച്ഛന്റെ മരണാന്തരചടങ്ങുകൾ കഴിഞ്ഞ് ഞങ്ങൾ ഇവിടെ വന്ന് അന്ന് തന്നെ സിദ്ധു എല്ലാം എല്ലാരോടും പറഞ്ഞിരുന്നു.

അന്ന് ആദ്യമായി അച്ചമ്മ അവന്റെ മുഖത്ത് തല്ലി... അമ്മ കണ് വെട്ടത് പോലും കാണരുതെന്ന് വിലക്കി, മിണ്ടരുതെന്ന് ചട്ടം കെട്ടി.... പിന്നെ നിമ്മീടെ കല്യാണത്തിനാണ് അവൻ വീട്ടിലേക്ക് വരുന്നത്.... അതും നിമ്മി വാശി പിടിച്ചത് കൊണ്ട് മാത്രം.... നീ എങ്ങനെയാണോ അമ്മൂന്റെ കല്യാണം കൂടിയത് അതുപോലെ ഒളിച്ചും പാത്തുമാണ് അവനും കൂടിയത്... ആരുടേയും കൺ വെട്ടത്ത് പോലും വരാതെ... ആരോടും മിണ്ടാതെ... അന്യനെ പോലെ മാറി നിന്ന്....!!` അവൾ കണ്ണ് തുടയ്ച്ചു... "ഞാൻ ഒളിച്ചോടാൻ ഉണ്ടായ സാഹചര്യം ഇവിടെ ആരോടും പറയരുതെന്ന് അവൻ എന്നേയും വിലക്കി.... അമ്മയും അച്ഛമ്മയും മിണ്ടാതെ നിന്നത് അവനെ ഒരുപാട് വേദനിപ്പിച്ചിരുന്നു എങ്കിലും ഇതൊക്കെ ഞാൻ അർഹിക്കുന്നതാണെന്ന് ചിരിയോടെ പറഞ്ഞ് തള്ളുമായിരുന്നു...." അതേ,,,, ഞാനും ഇപ്പഴാണ് ഓർക്കുന്നത് അമ്മയോ അച്ഛമ്മയോ അവനെ കുറിച്ഛ് ചോദിക്കുന്നതോ പറയുന്നതോ ഞാൻ കേട്ടിട്ടില്ല... കല്യാണത്തിന്റെ ഇടയ്ക്ക് ഒരിക്കൽ പോലും അവരെ ഒരുമിച്ച് കണ്ടിട്ടില്ല... നിമ്മി പടിയിറങ്ങി പോകുമ്പോ പോലും ഉണ്ണിയും ഏട്ടനുമായിരുന്നു അമ്മയ്ക്കും അച്ഛമ്മയ്ക്കും ഇടംവലം നിന്നിരുന്നത്......

ആമി വീണ്ടും ഓരോന്ന് പറഞ്ഞോണ്ടിരുന്നു... എന്റെ മനസ്സും ചിന്തകളും അപ്പോഴേക്കും സിദ്ധുവിലേക്ക് ചേക്കേറിയിരുന്നു..... സിദ്ധു എന്നെ സ്നേഹിച്ചിരുന്നു, ഞാൻ ചിന്തിക്കുന്നതിലും മനസ്സിലാക്കിയത്തിനും അപ്പുറത്ത്... ഭ്രാന്തമായി, അഗാധമായി...... എന്തോ സത്യമാണെന്ന് മനസ്സ് പറഞ്ഞും വിശ്വസിക്കാൻ പറ്റുന്നില്ല.....!!!!! പക്ഷേ അന്ന് അവന്റെ ഓരോ വാക്കിലും നോക്കിലും ഞാൻ കണ്ടത് അതായിരുന്നില്ലേ....??? ഞാൻ വീണ്ടും ആമിയുടെ തോളിലേക്ക് ചാരി തല വെച്ചു.... പിന്നെ എപ്പഴോ ഉറക്കം കണ്ണിൽ തട്ടി..... കണ്ണ് തുറക്കുമ്പോ ഞാൻ ബെഡിൽ കിടക്കുകയായിരുന്നു.... ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലായിരുന്നു.... അതു കൊണ്ടോ എന്തോ ഉറക്കത്തിൽ ഞാൻ ഒന്ന് ഞെട്ടി എണീക്കുക പോലും ചെയ്തില്ല... പതിയെ ക്ലോക്കിലേക്ക് നോക്കി....3.00 മണി.... മെല്ലെ എണീറ്റ്‌ ഇരുന്നു.. തലയൊക്കെ വല്ലാതെ കനം വെച്ചിരിക്കുന്നു.... വെട്ടിപ്പൊളിയുന്ന വേദനയും... നേരെ നിൽക്കുന്നില്ല, കറങ്ങുന്ന പോലെ ഒരു തോന്നൽ.... എങ്ങനെയോ നടന്ന് അടുക്കളയിൽ എത്തി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു.... കാലി വയറിലേക്ക് തണുത്ത വെള്ളം ചെന്നതും വല്ലാത്തൊരു എരിച്ചിൽ...വയറ് കത്തിയാളുന്ന പോലെ പുകയുന്നു...

കൈ രണ്ടും വയറ്റിൽ ചുറ്റിപ്പിടിച്ഛ് കുറേ ഞാൻ ചുമരിൽ ചാരി നിന്നു... പെട്ടന്നാണ് ആമി കിച്ചണിൽ കയറി വന്നതും ഞാൻ ചാരി നിൽക്കുന്നത് കണ്ടപ്പോ അവള് വേഗം വന്ന പിടിച്ച് ഹാളിലെ ടേബിളിൽ ഇരുത്തിച്ചു... ഞാൻ വേണ്ടന്ന് കുറേ പറഞ്ഞെങ്കിലും ഫുഡ് കഴിക്കാഞ്ഞിട്ടാണ് ക്ഷീണം എന്ന് പറഞ്ഞു അവൾ നിർബന്ധിച്ചു ഫുഡ് കഴിപ്പിച്ചു.... എല്ലാരും ഉച്ചമയക്കത്തിൽ ആയതോണ്ട് ഹാളിൽ ഞാനും ആമിയും മാത്രമേ ഉണ്ടായിരുന്നുള്ളു... സിദ്ധുനെ കുറിച്ച് അവളോട് ചോദിച്ചാലോ ന്ന് ഞാൻ ഒരുപാട് ആലോചിച്ചു പിന്നെ എന്തോ വേണ്ടന്ന് വെച്ചു.... കല്യാണത്തിന്റെ അലച്ചിൽ കൊണ്ടാവും എനിക്ക് നല്ല ക്ഷീണം തോന്നി, കണ്ണൊക്കെ താനേ അടഞ്ഞ് പോകുന്ന പോലെ... ഞാൻ തളർച്ചയോടെ ടേബിളിൽ തലവെച്ഛ് കിടന്നതും റൂമിൽ പോയി കിടന്നോ ന്ന് പറഞ്ഞു ആമി തന്നെ വീണ്ടും എന്നെ റൂമിലേക്ക് ആക്കി... ഇന്നലെ പൊട്ടിയ ബോട്ടിലിന്റെ കഷ്ണങ്ങൾ എപ്പഴും റൂമിൽ ചിതറി കിടപ്പുണ്ട്... ഞാൻ പതിയെ അതൊക്കെ എടുത്ത് റൂമിലെ വേസ്റ്റ്‌ ഡസ്‌ബിനിലേക്ക് ഇട്ടു.... പിന്നെ സോഫയിൽ ചെന്നിരുന്നു..... പതിയെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..... എന്തോ ഒരു ഉൾ വിളിയിൽ ഞാൻ ഞെട്ടിയുണർന്നു... സമയം 10.00....

പിടഞ്ഞ് എണീറ്റ്‌ വേഗം ജനൽ തുറന്ന് പോർച്ചിലേക്ക് നോക്കി... ഇല്ല സിദ്ധുന്റെ കാർ അവിടെ ഇല്ല.... എന്താ അറിയില്ല വല്ലാത്തൊരു ടെൻഷൻ.... സിദ്ധു കണ്ണ് തുടച്ചു കൊണ്ട് ഇറങ്ങി പോകുന്നത് പല ആവർത്തി മനസ്സിൽ തെളിഞ്ഞതും ഞാൻ ഞെഞ്ചിൽ കൈ വെച്ചു.... ഭഗവാനേ....! ജനലിന്റെ അടുത്ത് നിന്ന് ഞാൻ റൂമിലേക്ക് നടന്നു... പെട്ടന്നാണ് ടേബിളിൽ എന്റെ ഫോൺ കണ്ണിൽ പെട്ടത്... ഞാൻ വേഗം എടുത്ത് സിദ്ധു ന്റെ നമ്പർ എടുത്ത് കുറച്ചു നേരം അങ്ങനെ ഒന്നും ചെയ്യാതെ നിന്നു, വേണമോ വേണ്ടയോ എന്ന മട്ടിൽ... പിന്നെ വേഗം കോൾ ബട്ടണ് ഞെക്കി വിറയലോടെ കാതോട് അടുപ്പിച്ചു... റിങ് ചെയ്തതല്ലാതെ കോൾ അവൻ എടുത്തില്ല... ഞാൻ വീണ്ടും വീണ്ടും ട്രൈ ചെയ്തു പക്ഷേ....!!!! കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ടപ്പോ തന്നെ പല തരത്തിലുള്ള ചിന്തകൾ മനസ്സിൽ കൂട് കൂട്ടാൻ തുടങ്ങി.... ന്റെ കൃഷ്ണാ സിദ്ധു എന്താ ഫോൺ എടുക്കാത്തത്....??? കരഞ്ഞോണ്ടാ ഇറങ്ങി പോയത്,,, ഭഗവാനേ ഇനി വല്ല അപകടവും....!!!!!!! കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണെ ദൈവേ,,സിദ്ധുന് ഒരാപത്തും വരുതല്ലേ.....!!!!! എന്നോടുള്ള ദേഷ്യം കൊണ്ടാവും കോൾ എടുക്കാത്തത്... ചിലപ്പോ ആമിയെ വിളിച്ചു കാണും...

ഞാൻ വേഗം ആമിയുടെ റൂമിലേക്ക് ഓടി.... കിതപ്പോടെ വാതിൽക്കൽ കുറച്ചു നേരം നിന്നു... മുട്ടാൻ കയ്യുയർത്തിയെങ്കിലും തിരിച്ചു നടന്നല്ലോന്ന് വിചാരിച്ചു... പക്ഷേ പല തരത്തിലുള്ള ചിത്രങ്ങൾ മനസ്സിൽ വീണ്ടും തെളിഞ്ഞപ്പോ ഞാൻ ഡോറിൽ മുട്ടി... രണ്ടാമത്തെ മുട്ടലിൽ തന്നെ അജു വന്ന ഡോർ തുറന്നു... "എന്താ രാധു....????? എന്താ നിന്റെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ....???? എന്താ.... എന്തു പറ്റി....?" അജു ചോദിച്ചപ്പഴേക്കും എനിക്ക് സങ്കടം ചങ്കിൽ വന്ന് കെട്ടിനിന്നിരുന്നു... ശബ്‌ദം ഒന്നും പുറത്തേക്ക് വരുന്നില്ല... തൊണ്ടയിൽ കുതിപ്പറിക്കുന്ന വേദനയും... കണ്ണൊക്കെ നിറഞ്ഞു കഴിഞ്ഞു... ഞാൻ ഒന്നും മിണ്ടാൻ വയ്യാതെ അവനെ നോക്കി കണ്ണ് നിറച്ചു... അപ്പോഴേക്കും ആമിയും അജൂന്റെ അടുത്ത് വന്നു നിന്നു..... "എന്താ രാധു...??? എന്താ പറ്റിയത്....????എന്തിനാ കരയുന്നത്......???" "അ.....അത്...അത് പിന്നെ ആമി... സി....സിദ്ധുനെ വിളിച്ചിട്ട് അ... അവൻ ഫോൺ എടുക്കുന്നില്ല.... എനിക്ക് എന്തോ വല്ലാത്തൊരു പേടിപ്പോലെ... ചിലപ്പോ ഞാൻ വിളിച്ചിട്ടാവും എടുക്കാത്തത്... നീ ഒന്ന് വിളിച്ചു നോക്ക് പ്ലീസ്.... എന്റെ ഒരു സമാധാനതിന് വേണ്ടിയാ എനിക്ക് എന്തോ വല്ലാത്തൊരു...... പ്ലീസ് അജു... നീ ഒന്ന് വിളിച്ചു നോക്ക്...!!!!"

ചങ്കിലെ വേദന കണക്കിലെടുക്കാതെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... "അതു പിന്നെ രാധു... ഞാൻ രാവിലെ തൊട്ട്......." അജു ~~~~~~~ "ആഹ്... ഞാൻ വിളിച്ചിരുന്നു രാധൂ.... അവന്....അവന് കുഴപ്പം ഒന്നും ഇല്ല..... കുറച് നേരം ഒറ്റയ്ക്ക് ഇരിക്കണം ന്ന് പറഞ്ഞു... അതോണ്ടാണ് വീട്ടിൽ വരാത്തതെന്ന്.... നിനക്കു അറിയില്ലേ അവന്റെ കാര്യം... അവനിങ്ങ് വന്നോളും... നീ സമാധാനം ആയിട്ട് പോയി കിടന്നോ.... നാളെ അവനിങ്ങ് വരും ചെൽ.....!!!!" രാധുനെ സമാധാനിപ്പിച്ചു റൂമിലേക്ക് പറഞ്ഞു വിട്ടു ഞാൻ വേഗം വാതിലടച്ചു.... "നീ എന്തിനാ ആമി അവളോട് കള്ളം പറഞ്ഞത്....????" "അജൂ.... ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ രാത്രി അവള് ഒരുപോള കണ്ണടക്കില്ല... നീ കണ്ടില്ലേ അവളുടെ കോലം...നല്ല ക്ഷീണണ്ട് അവൾക്ക്... ഇപ്പോ നല്ല റെസ്റ്റ് വേണം... അതോണ്ടാ നീ പറയാൻ തുടങ്ങുന്നതിന്റെ ഇടക്ക് കയറി കള്ളം പറഞ്ഞത്.... രാവിലെ പോയത് മുതൽ ഞാനും നീയും മാറിമാറി വിളിക്കല്ലേ അവനെ, പക്ഷേ ഇത്രയും നേരം ആയിട്ടും കുട്ടന്റെ ഒരു വിവരവും ഇല്ല... ഇനി ഏതായാലും നാളെ ആകട്ടെ.... ഒരു വഴി തെളിയതിരിക്കില്ല.....!!!!" ഒരു നേടുവീർപ്പോടെ പറഞ്ഞ് കൊണ്ട് ഞാൻ ബെഡിന്റെ അടുത്തേക്ക് നടന്നു...യി... രണ്ടു കണ്ണിലൂടെയും കണ്ണീർ കവിളിൽ നീറ്റൽ ഉണ്ടാക്കി ഒഴുകി ഇറങ്ങി.... "നിങ്ങള്..... നിങ്ങളെന്നെ തല്ലി അല്ലേ....??? നിങ്ങള് ചെയ്യുന്നതൊക്കെ സഹിച്ഛ് പൊറുപ്പ് .........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story