🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 111

ennennum ente mathram

രചന: അനു

"അജൂ.... ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ രാത്രി അവള് ഒരുപോള കണ്ണടക്കില്ല... നീ കണ്ടില്ലേ അവളുടെ കോലം...നല്ല ക്ഷീണണ്ട് രാധൂന്, അവൾക്ക് ഇപ്പോ വേണ്ടത് നല്ല ഉറക്കാണ്... അതോണ്ടാ നീ പറയാൻ തുടങ്ങുന്നതിന്റെ ഇടക്ക് കയറി കള്ളം പറഞ്ഞത്.... രാവിലെ പോയത് മുതൽ ഞാനും നീയും മാറിമാറി വിളിക്കല്ലേ അവനെ, പക്ഷേ ഇത്രയും നേരം ആയിട്ടും കുട്ടന്റെ ഒരു വിവരവും ഇല്ല... ഇനി ഏതായാലും നാളെ ആകട്ടെ.... ഒരു വഴി തെളിയതിരിക്കില്ല.....!!!!" ഒരു നേടുവീർപ്പോടെ പറഞ്ഞ് കൊണ്ട് ഞാൻ ബെഡിന്റെ അടുത്തേക്ക് നടന്നു... ~~~~~~~ ആമിയുടെ വാക്കിന്റെ പുറത്ത് സമാധാനത്തോടെ ഞാൻ കിടന്നുറങ്ങി... രാവിലെ എണീറ്റ് കുളിച്ചു വേഗം താഴേക്ക് നടന്നു.... അടുക്കളയിൽ അമ്മയും ദേവുവും അമ്മമാരും ഏട്ടത്തിയും ആമിയും ഒക്കെ ഉണ്ടായിരുന്നു, എങ്കിലും ആർക്കും മുഖത്തൊരു സന്തോഷമോ പ്രസരിപ്പോ ഇല്ല... ഇന്നലെ ഉണ്ടായ സംഭവങ്ങൾ എല്ലാരേയും നല്ലോണം ബാധിച്ചിട്ടുണ്ടെന്നു മുഖം കണ്ടാൽ അറിയാം..... എല്ലാരും ഉണ്ടായിട്ടും കിച്ചണിൽ ആരും അനക്കവും ഇല്ലാത്ത പോലെ, ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല.... പൊട്ടിച്ചിരിക്കളും കളിതമാശകളും കേട്ടിരുന്നു അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും മാത്രം മുഴങ്ങി... ഞാൻ കേറി ചെന്നതും എല്ലാരും എന്നെ നോക്കി ശാന്തമായി ഒന്ന് പുഞ്ചിരിച്ചു... അവരെ ബോധിപ്പിക്കാൻ എന്നോണം ഞാൻ വെറുതെ ചുണ്ടുകൾ ചിരിക്കും വിധം ചലിപ്പിച്ഛ് അടുക്കള പണിയിൽ ശ്രദ്ധിച്ചു..... പ്രാതലിന് സമയം ആയപ്പോ എല്ലാരും ടേബിളിൽ വന്നിരുന്നു...

ഞാനും ഏട്ടത്തിയും കൂടി എല്ലാം എല്ലാർക്കും സേർവ് ചെയ്തു കൊടുത്ത് അവസാനം ഞങ്ങളും ഇരുന്നു.... അവിടേയും നിശ്ശബ്ദതയെ ഭേദിച്ച് കുറേ നേരത്തേക്ക് പാത്രങ്ങൾ മാത്രം സംസാരിച്ചു.... "സിദ്ധു.... സിദ്ധു നിന്നെ വിളിച്ചായിരുന്നോ ആമി മോളേ.....?? ഇന്നലെ പോയത് തൊട്ട് ഞാൻ വിളിക്കാ റിങ് പോവുന്നതല്ലാതെ അവൻ എടുക്കുന്നേയില്ല..... ഞാൻ വിളിച്ചാൽ എടുത്തിലെങ്കിലും സമയം കിട്ടുമ്പോ അവൻ തിരിച്ചു വിളിക്കാറാണ് പതിവ്... ഇന്നലെ ഞാൻ എത്രയൊക്കെ വിളിച്ചിട്ടും അവൻ ഫോൺ എടുത്തതൂല്ല്യ തിരിച്ചു ഇങ്ങട്ട് വിളിച്ചതൂല്ല്യാ....???? ഒരുപാട് വിഷമിച്ചാ ന്റെ കുട്ടി ഇറങ്ങി പോയത്.... എല്ലാം കൂടി ഇന്നലെ ഒരുപോള കണ്ണടക്കാൻ കഴിഞ്ഞില്ല എനിക്ക്..... നിന്നെ വിളിച്ചിരുന്നോ അവൻ.....????" ദേവൂന്റെ അവസാന വാചകങ്ങളിൽ സങ്കടം അലതല്ലി വിറച്ചിരുന്നു... പറഞ്ഞു നിർത്തിയതും എല്ലാരുടെയും ധൃഷ്ടി എന്റെ നേർക്കായി വരുന്നത് കണ്ടതും ഞാൻ തലകുനിച്ഛ് ആമിയ്ക്ക് കാതോർത്തു... അവളുടെ മറുപടി ഒന്നു കേൾക്കാത്തത് കണ്ടപ്പോ ഞാൻ പതിയെ തലയുയർത്തി അവളെ നോക്കി... അവള് പരിഭ്രമത്തോടെ അജുവിനെ നോക്കി ഇരിക്കായിരുന്നു....

അജുവിന്റെ മുഖത്തും കാര്യമായ ടെൻഷൻ ഞാൻ ശ്രദ്ധിച്ചു.... അവര് രണ്ടാളിൽ മാത്രമല്ല, ഏട്ടനിലും ഉണ്ണിയിലും ഒക്കെ അതേ പേടി ഞാൻ നോട്ട് ചെയ്തു..... ഇവരൊക്കെ എന്തോ ഒളിക്കുന്ന പോലെ ഒരു തോന്നൽ.... ദേവു വീണ്ടും ചോദിച്ചപ്പോ ആമി വെപ്രാളത്തോടെ ആഹ് വിളിച്ചിരുന്നുന്ന് മാത്രം മുഖത്ത് നോക്കാതെ പറഞ്ഞ് വേഗം എണീറ്റു.... അല്ല,,, അവള് എന്തോ ഒളിക്കുന്നുണ്ട്.. അവളുടെ മുഖവും സംസാരവും ഒക്കെ എന്നെ അത് വിശ്വസിപ്പിച്ഛ് കൊണ്ടിരുന്നു..... അവൾക്ക് പുറക്കേ ഓരോരുത്തരായി പ്രാതൽ കഴിച്ചു എണീറ്റ് പോയി.... ഞാനും ഏട്ടത്തിയും പാത്രങ്ങളും മറ്റും എടുത്തോണ്ട് അടുക്കളയിലേക്ക് നടന്നു..... ടേബിൾ തുടയ്ക്കാൻ വന്നപ്പഴാണ് ആമിയും അജുവും ഏട്ടനും എല്ലാരും കൂടി എന്തൊക്കെയോ സ്വകാര്യമെന്നോണം ഹാളിലെ ഒരു കോർണറിലെ സോഫസെറ്റിൽ ഇരുന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.... വേഗം മേശ തുടച്ച് ക്ലോത്ത് കൊണ്ട് വെച്ഛ് ഞാൻ അവരുടെ അടുത്തേക്ക് നടന്നു... എന്നെ കണ്ടതും എല്ലാരും സംസാരം നിർത്തി എന്നെ നോക്കി ചിരിക്കാനും വിഷയം മാറ്റുന്നതും ശ്രദ്ധിച്ഛ് കൊണ്ട് തന്നെ ഞാൻ ആമിയുടെ അടുത്തേക്ക് ചെന്നു......

"ആമി സത്യം പറയണം, സിദ്ധു നിന്നെ വിളിച്ചിരുന്നോ...???? ആരെ വിളിച്ചില്ലെങ്കിലും സിദ്ധു ദേവുനെ വിളിക്കാത്തിരിക്കില്ല, പോയിട്ട് ഇത്ര നേരായിട്ടും സിദ്ധു ദേവു നെ വിളിച്ചിട്ടില്ല.... നിന്നോട് ദേവു വിളിച്ചിരുന്നോ ന്ന് ചോദിച്ചപ്പോ നിന്റെ മുഖത്ത് നിറഞ്ഞ പേടിയും വെപ്രാളവും ഞാൻ ശ്രദ്ധിച്ചതാ.... എനിക്ക് സത്യം അറിയണം...പറ....??? എനിക്ക് അറിയാം നിങ്ങളൊക്കെ എന്തൊക്കെയോ ഒളിക്കുന്നുണ്ട്... പറ.....? സിദ്ധു എവിടെയാ..??? അവന്... അവനെന്തെങ്കിലും ആപത്ത് പറ്റിയോ...??? സത്യം പറയണം...??" കരച്ചിലിന്റെ വക്കോളമെത്തി ഞാൻ വിതുമ്പി പറഞ്ഞത് കേട്ട് ആമി വെപ്രാളത്തോടെ ചുറ്റും നോക്കി എന്റെ നേരെ ചരിഞ്ഞ് ഇരുന്നു... "രാധു.... നീ ഇങ്ങനെ കരഞ്ഞു ബഹളം വെക്കല്ലേ, ആരെങ്കിലും കേൾക്കും....!!" സത്യം പറഞ്ഞാൽ അറിയില്ല എനിക്ക്.... എനിക്കന്നല്ല ഇവിടെ ആർക്കും അറിയില്ല അവൻ എവിടെയാന്നോ, എങ്ങനെയാന്നോ, ഏത് അവസ്ഥയിയാന്നോ ഒന്നും.....!!!! നീ....നീ ടെൻഷൻ അടിക്കണ്ടന്ന് വെച്ചാ ഞാൻ രാത്രി കള്ളം പറഞ്ഞത്.....!" കാര്യമായി ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി ശ്രദ്ധയോടെ ആമി പറയുന്നത് കേട്ടതും എനിക്ക് കയ്യും കാലും ഒക്കെ തളരുന്ന പോലെ തോന്നി... ഭഗവാനേ സിദ്ധു......

ഞാൻ കരയാൻ തുടങ്ങിയതും ആമി എന്നോട് കരച്ചിൽ നിർത്താനും അമ്മയോ, അച്ഛമ്മയോ കണ്ടാൽ ആകെ പ്രശ്നം ആകുമെന്നും പറഞ്ഞപ്പോ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു..... അധികം വൈകാതെ തന്നെ ഏട്ടനും അജുവും ഉണ്ണിയും കൂടി സിദ്ധുനെ അന്വേഷിച്ചു ഇറങ്ങിയിരുന്നു.. ഞാൻ ആമിയെ കെട്ടിപ്പിടിച്ചു ശബ്‌ദം അടക്കിപ്പിടിച്ഛ് കരഞ്ഞു..... "ഞാ... ഞാൻ കാരണാ സിദ്ധു......!!!! ഞാൻ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയതാ.... എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി സഹിക്കാൻ പറ്റാതെ വന്നപ്പോ ഞാൻ...... അവന്.... അവനെന്തെങ്കിലും പറ്റിക്കാണോ ആമി....??? ഇന്നലെ രാത്രി തൊട്ട് എനിക്ക് എന്തോ വല്ലാത്ത പേടി... എനിക്ക്.... എനിക്ക് അവനെ കാണണം ആമി....!!!" "രാധു നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല മോളേ...!!!!! ദേ നോക്ക്,,,, എന്നെ നോക്ക്.... ഇല്ലടാ... അവന്... കുട്ടന് ഒന്നും പറ്റില്ല.... സങ്കടം വന്നാൽ അവനിങ്ങനെ ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോകുന്നത് പതിവാ... ഇതിപ്പോ ഫോൺ എടുക്കാത്തത് കൊണ്ടാ...വേറെ പ്രോബ്ലം ഒന്നും ഇല്ല.... നീ വിഷമിക്കണ്ട....!!" ആമി എന്നെ അടർത്തി മാറ്റി എന്റെ കണ്ണിലേക്ക് നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി മൂളി.. എന്നെ സമാധാനിപ്പും വിധം ആമി വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞെങ്കിലും എന്നിലെ പേടി കൂടി കൂടി വന്നു...

എങ്കിലും ആമിയുടെ വാക്കുകളിൽ നിറഞ്ഞ് നിന്ന് അവനൊന്നും പറ്റില്ല ന്ന ആത്മവിശ്വാസം എനിക്ക് ചെറിയൊരു ആശ്വാസം തന്നു... സേതു കരഞ്ഞത് കേട്ട് ആമി വേഗത്തിൽ എണീറ്റ് പോയതും ഞാൻ സോഫയിൽ ചാരി ഇരുന്ന് കണ്ണടയ്ച്ഛ് കൃഷ്ണനെ മനസ്സിൽ ധ്വനിച്ചു നെഞ്ചോട് കൈ ചേർത്തെങ്കിലും താലി തടഞ്ഞില്ല..... ഇന്നലത്തെ ദേഷ്യത്തിൽ താലി ഊരി സിദ്ധുന് കൊടുത്തത് എനിക്ക് അപ്പഴാ ഓർമ വന്നത്.... ആ നേരം അങ്ങനെ ചെയ്യാൻ തോന്നിയതിൽ ഞാൻ എന്നെ തന്നെ ശപിച്ചു.... കയ്ക്കുള്ളിൽ താലിയുണ്ടെന്ന് സങ്കൽപ്പിച്ഛ് ഞാൻ നെഞ്ചിൽ കൈ ചുരുട്ടി പിടിച്ചു.... ഭഗവാനേ...... സിദ്ധുന് ഒരാപത്തും പറ്റരുതേ... ഒരു പോറൽ പോലും ഏൽക്കാതെ അവനെ എനിക്ക് തിരിച്ചു തരണേ.....!!! പിന്നെ അങ്ങോട്ടുള്ള ഓരോ സെക്കൻഡിന് പോലും ഓരോ മണിക്കൂറിന്റെ ദൈർഘ്യം ഉള്ളപ്പോലെ തോന്നി..... സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നു..... ഇഴഞ്ഞു ഇഴഞ്ഞു സമയം ഉച്ചയോട് അടുക്കാൻ തുടങ്ങിയതും മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്ന് പോലെ സൗണ്ട് കേട്ടു..... ആമിയുടെ തോളിൽ ചാരി ഇരിക്കുന്ന ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി ആശ്ചര്യത്തോടെ അവൾ എന്നേയും....

. ഞങ്ങൾ രണ്ടാളും വേഗം ഡോറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ഡോർ തുറന്ന് നിമ്മി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... ഒരു നിമിഷം ഞെട്ടി തരിച്ചു കൊണ്ട് ഞാനും അവളും പരസ്പരം നോക്കി, പിന്നെ വെപ്രാളത്തോടെ നിമ്മിയേയും... ഞാനോ അമിയോ അവളെയൊട്ടും ഇവിടെ ഇപ്പോ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.... എന്നെ നോക്കിയ അവളുടെ മുഖത്ത് ദേഷ്യം നിറയുന്നത് ഞാൻ കണ്ടു.... കണ്ണിൽ നിന്ന് ഒഴുക്കി വരുന്ന കണ്ണീര് വാശിയോടെ തുടച്ചു കൊണ്ട് ദേഷ്യത്തോടെ അവൾ എന്റെ അടുത്ത് വന്നു നിന്നു... ആമി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും നിമ്മി വേണ്ട എന്ന് മട്ടിൽ ആമിയുടെ നേരെ കൈ ഉയർത്തി കാണിച്ചു.... എല്ലാം കണ്ട് ചെറിയൊരു വെപ്രാളത്തോടെ ഞാൻ നിമ്മിയെ നോക്കി..... "എന്റെ ഏട്ടൻ എവിടെ ഏട്ടത്തി.....??" ദേഷ്യത്തിന്റെ ചൂടും ചൂരും ഒട്ടും കുറയ്ക്കാതെ വാശിയോടെ ഉറച്ച ശബ്ദത്തോടെ അവളെന്നോട് ചോദിക്കുന്നത് കണ്ടപ്പോ സത്യത്തിൽ എനിക്ക് പേടി തോന്നി... കാരണം സിദ്ധു നെ പോലെതന്നെയാണ് നിമ്മിയും ദേഷ്യം വന്നാൽ അവളെ നിയന്ത്രിക്കാനും സമാധാനിപ്പിക്കാനും വല്യ പാടാണ്.... ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി കണ്ണ് നിറച്ചു.....

എന്റെ അടുത്തേക്ക് വന്ന് നിന്ന് കുറച്ചൂടെ ഉച്ചത്തിൽ ദേഷ്യത്തോടെ അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു.... ആമി ചുറ്റും നോക്കി അവളെ നിശബ്ദമാക്കാൻ ആവത് ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മിയുടെ ശബ്ദം കൂടി കൂടി വന്നോണ്ടിരുന്നു.... ആമി ഈ ബഹളം കേട്ട് അമ്മയോ അച്ഛമ്മയോ വരുമോന്നുള്ള പേടിയിൽ ചുറ്റും നോക്കി കൊണ്ടിരുന്നു... ഞാൻ അപ്പഴും ഒന്നും മിണ്ടാതെ അവളെ നോക്കി മൗനമായി കരഞ്ഞു.... എന്റെ മൗനം അവളിലെ ദേഷ്യത്തെ ആളിക്കത്തിച്ചതും എന്നെ ബലമായി പിടിച്ചു കുലുക്കി കൊണ്ട് അവൾ അലറി..... "ഏട്ടത്തി എന്റെ ഏട്ടൻ ഇവിടേന്ന്...???" പിന്നെ അവളുടെ കൈകൾ അയഞ്ഞു വന്നു എന്നെ കെട്ടിപ്പിടിച്ഛ് കുറച്ഛ് പൊട്ടികരഞ്ഞു, പിന്നെ അടർന്ന് മാറി നിന്ന് ചുവന്ന് കലങ്ങിയ കണ്ണോടെ സങ്കടത്തോടെ എന്നെ നോക്കി.... "പറ ഏട്ടത്തി..... എന്റെ ഏട്ടൻ എവിടെ...???" "എനി..... എനിക്ക് അറിയില്ല മോളേ...... എനിക്ക്.... എനിക്ക് ഒന്നും അറിയില്ല..... ഞാൻ.... എനിക്ക്....." അവളെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി ഞാൻ പറഞ്ഞൊപ്പിച്ചു.... അത് കേട്ടതും അവള് പൊട്ടിക്കരഞ്ഞു കൊണ്ട് ആമിയെ നോക്കി ചോദ്യം വീണ്ടും ചോദിച്ചു.....

ആമിയും ആദ്യം കരഞ്ഞെങ്കിലും പിന്നെ കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു കൊടുത്തു.... "ഏട്ടനെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പഴേ ഞാൻ കരുതിയതാ ഇവിടെ എന്തോ പ്രശ്നം ഉണ്ടെന്ന്..... ഇന്നലെ വല്യേട്ടനെ വിളിച്ചപ്പോ എന്നെ വിശ്വസിപ്പിക്കാൻ എന്നോണം എന്തൊക്കെയോ പറഞ്ഞു... ചേച്ചിയെ വിളിച്ചപ്പോ ചേച്ചിയും എങ്ങും തൊട്ടാത്തെ എന്തൊക്കെയോ പറഞ്ഞോപ്പിച്ചു..... ഇപ്പോ,,,, ഇന്ന് ഉണ്ണിയെ വിളിച്ചപ്പോ അവനാ പറഞ്ഞത് ഏട്ടനെ കാണാനില്ല ന്ന്...!!!" ഇത്രയും ആമിയെ നോക്കി കരഞ്ഞോണ്ട് പറഞ്ഞ് നിമ്മി കത്തുന്ന ദേഷ്യത്തോടെ എന്നെ നോക്കി എന്റെ മുന്നിൽ വന്ന് നിന്നു.... "ഏട്ടത്തിക്ക്..... ഏട്ടത്തിക്ക് തൃപ്തിയായില്ലേ ഇപ്പോ...???? സന്തോഷം ആയില്ലേ...???? എന്തിനായിരുന്നു ഇതൊക്കെ,,,,, ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടില്ലേ, എന്റെ ഏട്ടൻ ഏട്ടത്തിയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്, ഒരുപാട് ഇഷ്ടമാണെന്ന്... ഇല്ലേ.....???? എനിക്ക് അറിയാം... ഞാൻ കണ്ടിട്ടുണ്ട്, അടുത്തറിഞ്ഞിട്ടുണ്ട്, ഏട്ടന് ഏട്ടത്തിയോടുള്ള സ്നേഹത്തിന്റെ ആഴം.... എന്നിട്ടും,,,,, എന്തിനായിരുന്നു ഇതൊക്കെ.... പാവായിരുന്നില്ലേ എന്റെ ഏട്ടൻ...!!!!" ദേഷ്യത്തിലും അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ വേദന തളം കെട്ടിയിരുന്നു.... ഞാൻ അവളോട് എന്താ, എങ്ങനെയാ പറയേണ്ടത്, എങ്ങനെയാ സമാധാനിപ്പിക്കേണ്ടത് ന്ന് അറിയാതെ മരവിച്ഛ് നിന്നു....

എന്റെ നീറുന്ന ഉള്ളം ഞാൻ ആരോടാ പറയാ...?? അതരാ ഒന്ന് മനസ്സിലാക്കാ...?? എന്നെ നോക്കി പൊട്ടി കരഞ്ഞു കരച്ചിലടക്കി കണ്ണുകൾ അമർത്തി തുടയ്ച്ഛ് അവളെന്നെ നോക്കി.... "എന്റെ ഏട്ടന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ.....!!!!!!???" ഭീഷണി പോലെ എന്നെ നോക്കി ഇത്രയും പറഞ്ഞ നിമ്മിയുടെ കണ്ണിലെ തീയിൽ ഞാൻ വെന്ത് നീറി പോയി... പക്ഷേ,, അപ്പഴാണ് എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന അമ്മയേയും ദേവൂനേയും ഞങ്ങൾ മൂന്നാളും കണ്ടത്..... ആമിയും ഞാനും വെപ്രാളത്തോടെ, പേടിയോടെ പരസ്പരം നോക്കി.... നിമ്മി അപ്പോഴേക്കും സങ്കടത്തോടെ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു തുടങ്ങിയിരുന്നു.... ദേവു ആശ്ചര്യത്തോടെ ഞങ്ങളെ തന്നെ കണ്ണെടുക്കാതെ നോക്കി.... ആമി കാര്യം പറയാൻ എന്നോണം അടുത്തേക്ക് പോകാൻ നോക്കിയതും വാതില് തുറന്നു അജുവും ഉണ്ണിയും ഏട്ടനും അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു..... ഞങ്ങളുടെ നിൽപ്പിൽ നിന്നും മുഖത്തു നിന്നു തന്നെ അവർക്കെല്ലാം മനസ്സിലായി.... കൂട്ടത്തിൽ സിദ്ധുനെ ഞാൻ പരത്തിയെങ്കിലും നിരാശയായിരുന്നു ഫലം... നിമ്മിയെ അടർത്തി മാറ്റി നിർത്തി അമ്മ ഏട്ടന്റെ അടുത്തേക്ക് ഓടി പിടിച്ചു പുറത്തേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story