🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 112

ennennum ente mathram

രചന: അനു

ഞങ്ങളുടെ നിൽപ്പിൽ നിന്നും മുഖത്തു നിന്നു തന്നെ അവർക്കെല്ലാം മനസ്സിലായി.... കൂട്ടത്തിൽ സിദ്ധുനെ ഞാൻ പരത്തിയെങ്കിലും നിരാശയായിരുന്നു ഫലം... നിമ്മിയെ അടർത്തി മാറ്റി നിർത്തി അമ്മ ഏട്ടന്റെ അടുത്തേക്ക് ഓടി പിടിച്ചു പുറത്തേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു...... "മോനെ കേശു.... സിദ്ധു.....?? മോനെ,,,,, നമ്മുടെ സിദ്ധു ഇവിടെ.....???ഇവിടെടാ....???" വീണ്ടും വീണ്ടും വാതിൽക്കലേക്ക് ഏന്തി നോക്കി കൊണ്ട് പ്രതീക്ഷയോടെ അമ്മ ഏട്ടനെ കുലുക്കി ചോദിച്ചു... ഏട്ടൻ ഒന്നും പറയാതെ അമ്മയെ നോക്കുക പോലും ചെയ്യാതെ തലകുനിച്ഛ് നിൽകുന്നത് കാണേ ഹൃദയത്തിൽ ആഴത്തിൽ എന്തോ ഇറങ്ങി പോകുന്ന പോലെ തോന്നി.... ആമി വേഗം അജൂന്റെ അടുത്തേക്ക് ഓടി ചെന്ന് നിന്ന് ആകാംഷയോടെ ചോദിച്ചു "അജൂ..... കു....കുട്ടൻ.... കുട്ടൻ എവിടെടാ.... പറ.....??? എ... എന്റെ കുട്ടന് എന്ത് പറ്റി...??? അവനെവിടെ....??എന്തെങ്കിലും പറ അജൂ....???" ഒന്നും മിണ്ടാതെ ഏട്ടനെ പോലെ തലകുനിച്ചു നിൽക്കുന്ന അജൂനെ പിടിച്ചു കുലുക്കി കൊണ്ട് അവൾ വീണ്ടും ചോദിച്ചു.... പക്ഷേ അജു പറയുന്നത് കേട്ടപ്പോ എന്റെ സർവ ഞാടീ ഞെരമ്പുകളും തളർന്ന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.... "അറിയില്ല.....സിദ്ധുന്റെ യാതൊരു വിവരവും ഇല്ല.... ഇവിടുന്ന് കുറച്ചു ദൂരെ ഒരിടത്ത് വെച്ച് ഇന്നലെ ഒരു കാർ ചെറുതായി ഒന്ന് ആക്‌സിഡന്റ് ആയിരുന്നു....

ആർക്കും അപത്തൊന്നും ഇല്ല... പക്ഷേ,,, സമയവും കാറിന്റെ കളർ ഒക്കെ വെച്ഛ് നോക്കുമ്പോ അത് സിദ്ധുന്റെ കാർ ആവാനാ സാധ്യത...." "അജൂ എന്റെ കുട്ടൻ...." "ഏയ്‌....പേടിക്കാൻ ഒന്നുല്ലടാ.... ആർക്കും ഒന്നും പറ്റിട്ടോന്നും ഇല്ല.... ജസ്റ്റ് ഒന്ന് ഒരഞ്ഞതേള്ളൂ... പക്ഷേ,,, അവൻ എങ്ങോട്ടാ പോയതെന്ന് ഒരു അറിവും ഇല്ല.... അതോണ്ട്..... അതോണ്ട് ഞങ്ങൾ..... പോലീസ് സ്റ്റേഷനിൽ കയറി പരാതി കൊടുത്തിട്ടുണ്ട്....." അവന്റെ നെഞ്ചോടെ ചേർന്ന് നിൽക്കുന്ന ആമിയെ ആശ്വസിപ്പിക്കാൻ എന്നോണം പതർച്ചയോടെ അജൂ പറയുന്നത് കേട്ട് എല്ലാരും തരിത്തു നിൽകുമ്പഴാണ് പെട്ടന്ന് ദേവു കുഴഞ്ഞു വീണത്..... ഏട്ടത്തി വേഗം പിടിച്ചത് കൊണ്ട് വീണ് ഒന്നും പറ്റിയില്ല... ഏട്ടനും അജുവും ഓടി വന്ന അച്ഛമ്മയെ റൂമിലേക്ക് പതിയെ നടത്തിച്ഛ് കൊണ്ടുപോവുമ്പഴും അവർക്ക് പുറക്കെ ഹാളിൽ നിന്നിരുന്ന ബാക്കി എല്ലാരും പോകുമ്പഴും ഞാൻ വിറങ്ങലിച്ഛ് അവിടെ തന്നെ അതേ നിൽപ്പ് നിന്നു.... വീണ്ടും ഞാൻ കാരണം....!!!!!!! ദേവൂന്റെ പേഴ്‌സണൽ ഡോക്ടറെ നിമ്മി കോൾ ചെയ്ത് നിമിഷങ്ങൾക്ക് അകം അദ്ദേഹം വീട്ടിൽ എത്തി.... " പെട്ടന്ന് ഉണ്ടായൊരു ഷോക്ക് അത്രേള്ളൂ... പേടിക്കാൻ ഒന്നും ഇല്ല....

പക്ഷേ ഓവർ ടെൻഷൻ അടിപ്പിക്കരുത്.. കാരണം അറിയല്ലോ..... അരയ്ക്ക് താഴോട്ട് കുഴഞ്ഞു പോയ ആളാണ് so,,, ഇനിയും ഒരു ഷോക്ക് താങ്ങാനുള്ള ശേഷി ശരീരത്തിനും മനസ്സിനും ഇല്ല...!!!!be careful.....!!!!" ഇത്രയും പറഞ്ഞു ഡോക്ടർ പോയി.... എല്ലാം കൂടി കണ്ടും കേട്ടും ഞാൻ എന്ത് ചെയ്യണം ന്ന് അറിയാതെ ദേവൂന്റെ ബെഡിന്റെ സൈഡിൽ നിലത്ത് ഇരുന്ന് തല കിടക്കയിലേക്ക് ചാച്ഛ് വെച്ഛ് കിടന്നു.... അമ്മയ്ക്ക് പ്രഷറിൽ ചെറിയ വ്യത്യാസം വരുന്നുണ്ട് , അതോണ്ട് ഏട്ടത്തിയും ആമിയും അമ്മയുടെ അടുത്താണ്... നിമ്മിയും ഏട്ടനും ഉണ്ണിയും ഹാളിൽ എവിടെയോ ഇരുപ്പുണ്ടാവും... കണ്ണടയ്ക്കെ സിദ്ധുവിന്റെ മുഖം മനസ്സിലേക്ക് ഓടിവന്നു.... നിറഞ്ഞ കണ്ണോടെ അവൻ അവസാനം പറഞ്ഞ വാക്കുകൾ ചെവിയിൽ അലയടിച്ചതും ശബ്ദം ഒട്ടും പുറത്ത് വരാത്ത രീതിയിൽ ഞാൻ മുഖം ബെഡിൽ അമർത്തി കരഞ്ഞു..... രണ്ടു ദിവസം മുൻപ് സന്തോഷം മാത്രം കളിയാടിയ വീടാണ് ഇതെന്ന് ഇപ്പോ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... അടക്കിപ്പിടിച്ച കരച്ചിലും പരിഭവവും പരാതിയും പല റൂമിൽ നിന്നു ഉയർന്നു കൊണ്ടിരുന്നു.... ഉച്ചയ്ക്കും ആരും ഒന്നും കഴിച്ചില്ല...

ദേവുന് മരുന്ന് കഴിക്കാൻ ഉള്ളതോണ്ട് ഫുഡ് നിർബന്ധമായും കഴിക്കണം.... അമ്മന്മാർ ദേവൂന് കഞ്ഞി ഉണ്ടാക്കി വെച്ചിരുന്നു.... ഞാൻ ഒരു പാത്രത്തിൽ കഞ്ഞി എടുത്ത ദേവൂന്റെ റൂമിലേക്ക് ചെന്നു.... കിടക്കയിൽ ചാരിയിരുന്നു എന്തോ ആലോചിച്ച് സങ്കടപ്പെടുന്ന ദേവൂനെ കണ്ടപ്പോ ചങ്ക് പൊടിഞ്ഞു.... ഞാൻ വേഗം അടുത്ത് ചെന്ന് ഇരുന്ന് കഞ്ഞി കോരി കൊടുക്കാൻ നോക്കിയെങ്കിലും ദേവു കുടിക്കാൻ കൂട്ടാക്കാതെ വിതുമ്പി .... "ന്റെ സിദ്ധു എന്തെങ്കിലും കഴിച്ചിട്ടുണ്ടാവോ എന്തോ.....??? ഇന്നലെ രാവിലെ ഇറങ്ങി പോയതാ,,,, ന്റെ ഭഗവാനേ ന്റെ കുട്ടി ഏത് അവസ്ഥയിൽ ആണാവോ....???? എനിക്ക് ഒന്നും വേണ്ട..... എനിക്ക് എന്റെ സിദ്ധു നെ കണ്ടാ മാത്രം മതി... ന്റെ സിദ്ധു നെ കാണാതെ ഞാൻ പച്ചവെള്ളം കുടിക്കില്ല.....!!!! എന്നാലും മോളേ..... പാവായിരുന്നില്ലേ ന്റെ സിദ്ധു..... നിനക്ക് ക്ഷമിക്കായിരുന്നില്ലേ അവനോട്..??? " ദേവൂന്റെ വാക്കുകൾ കേൾക്കെ ഞാൻ നിറഞ്ഞ കണ്ണോടെ തലയുയർത്തി നോക്കി... "ദേവൂ.... ഞാൻ.......!!!" ഞാൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും നിമ്മി റൂമിലേക്ക് കയറി വന്ന് എന്റെ കയ്യിൽ നിന്ന് ബൗൾ തട്ടിപ്പറിച്ചു വാങ്ങി...

ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കിയെങ്കിലും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിമ്മി ദേവൂന്റെ അടുത്ത് ഇരുന്ന് നിർബന്ധിച്ചു കഞ്ഞി കോരി കൊടുക്കാൻ തുടങ്ങിയിരുന്നു....... സങ്കടത്തോടെ ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.... ഞാൻ എന്റെ അമ്മൂനെ പോലെ കണ്ട കുട്ടിയാ.... ഇപ്പോ നിമ്മി പോലും എന്നെ...!!! ഓർത്തപ്പോ ചങ്കിൽ വേദന നിറഞ്ഞു... നിശബ്ദതമായി കരഞ്ഞ് കൊണ്ട് മുറിവിട്ടിറങ്ങി അമ്മയുടെ റൂമിലേക്ക് കയറി.... അവിടെ ഏട്ടത്തി അമ്മക്ക് കഞ്ഞി കോരി കൊടുക്കായിരുന്നു.. അമ്മയ്ക്ക് പ്രഷർ കുറഞ്ഞെന്ന് തോന്നുന്നു... അമ്മ കൂടി കുറ്റപ്പെടുത്തുന്നത് കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് അവിടെ നിന്നും മൗനമായി പിൻവാങ്ങി ഞാൻ മുകളിലേക്ക് നടന്നു.... കിളിവീട്ടിനെ ലക്‌ഷ്യം വെച്ഛ് നടക്കുമ്പഴാണ് സിദ്ധുന്റെ മുറിയുടെ മുന്നിൽ കാലുകൾ നിശ്ചലമായത്.... നിറഞ്ഞ കണ്ണോടെ ഞാൻ ഡോറിലേക്ക് നോക്കി... വന്നിട്ട് ഇത് വരേ എന്റെ കാലുകൾ അറിയാതെ പോലും ഇവിടെ നിന്നിട്ടില്ല, പക്ഷേ ഇപ്പോ..... പതിയെ ഹാൻഡിൽ പിടിച്ചു തിരിച്ചു ലോക്ക് തുറന്നു ഉള്ളിലേക്ക് കയറിയതും മേലാസകലം കോരി തരിക്കുമാറ് എന്തോ ഒന്ന് എന്നിലേക്ക് ഇരച്ചു കയറിയത് അറിഞ്ഞ് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.....

ഹൃദയമിടിപ്പ് പോലും ഒരുവേള കുതുച്ചുയർന്നിരുന്നു.. പതിയ കണ്ണ് തുറന്ന് ഞാൻ ചുറ്റും നോക്കി..... ഞാൻ പോയപ്പോ എങ്ങനെയായിരുന്നോ അതുപോലെ തന്നെയുണ്ട് റൂം, ഒരുമാറ്റവും വന്നിട്ടില്ല..... ഞാൻ പതിയെ നടന്ന ബെഡിന്റെ ഒരു സൈഡിൽ ഇരുന്ന് കിടക്കയിൽ വെറുതെ തലോടി.... അവന്റെ തലയണ എടുത്ത ഞെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ഛ് മുഖം പൂഴ്ത്തി വെച്ചു.... സിദ്ധു,,,,, അവൻ ഇവിടെ എവിടെയോക്കെയോ നിൽക്കുന്ന പോലെ ഒരു തോന്നൽ...എവിടെയോ അല്ലാ,, ദേ ഇവിടെ,, എന്റെ തൊട്ടടുത്ത്, എന്നെ നോക്കി ചിരിച്ഛ് ഇവിടെയെവിടെയോ....!!!! കണ്ണുകൾ ഒന്നൂടെ ഇറുക്കിയടച്ഛ് തലയണയിൽ മുഖം അമർത്തി വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ഛ് ഞാൻ കരഞ്ഞു..... പെട്ടന്നാണ് സിദ്ധു ന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ട് ഞാൻ ഞെട്ടി മുഖമുയർത്തി നോക്കിയത്, എന്റെ കണ്ണുകള, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...... എന്റെ മുന്നിൽ നറു ചിരിയോടെ കെകെട്ടി കബോഡിൽ ചാരി നിൽക്കുന്ന സിദ്ധു..... ആദ്യത്തെ അത്ഭുതം വിട്ട് മാറി എന്നിൽ ചിരി നിറഞ്ഞതും സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ഓടി ചെന്ന് ആവേശത്തോടെ തൊട്ടാൻ ആഞ്ഞതും അവൻ പൊടുന്നനെ മാഞ്ഞു പോയി.....

വെപ്രാളത്തോടെ ചുറ്റും അവനെ തിരയുമ്പഴാണ് ഫോൺ വീണ്ടും റിങ് ചെയ്തത്.... സിദ്ധു...... സിദ്ധു ഇപ്പോ ഇവിടെ... എന്റെ മുന്നിൽ..... ഇപ്പോ.... ഞാൻ കണ്ടതാണല്ലോ..?? സംശയത്തോടെ പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും അവനെ റൂമിൽ തിരഞ്ഞു... എന്റെ തോന്നാലാണെന്ന് ഓർക്കെ അവൻ ചാരി നിന്ന് കബോഡിൽ ഞാനും ചാരി നിന്നു... നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്... ടേബിളിൽ കുത്തിയിട്ട നിലയിൽ കണ്ട സിദ്ധു ന്റെ ഫോൺ ഞാൻ കയ്യിലെടുത്തു.... സിദ്ധു ഫോൺ കൊണ്ടാവാതെയാണോ പോയത്...??? പവർ ബട്ടണ് അമർത്തിയതും ലോക്ക് സ്ക്രീൻ തെളിഞ്ഞു... ഒരുപാട് മെസേജും, കോൾസും വന്ന് കിടക്കുന്നുണ്ട്.... അമ്മയുടെ, ആമിയുടെ, അജൂനെ, ഏട്ടന്റെ, അങ്ങനെ വീട്ടുക്കാരുടേയും ജയന്റെയും മറ്റും പല തരത്തിലുള്ള കോൾസ് കൊണ്ട് ഡിസ്‌പ്ലേ നിറഞ്ഞിട്ടുണ്ട്.... സൈഡിലേക്ക് swipe ചെയ്ത് കണ്ണീരോടെ അതൊക്കെ റിമൂവ് ചെയ്യുമ്പഴാണ് എന്റെ പേര് അവസാനമായി കണ്ടത്,' ANU🖤

' കണ്ണിൽ നിറഞ്ഞ് കവിഞ്ഞ വെള്ളം കാഴ്ച്ച മറയ്ച്ഛ്, ഒരു തുള്ളി ഫോണിലേക്ക് ഉറ്റി വീണു.... "നിന്നോളം,,,,,,,, നിന്നോളം ഞാൻ.... എന്റെ അച്ഛനെപ്പോലും സ്നേഹിച്ചിട്ടില്ല.... ഞാൻ ആദ്യമായും അവസാനമായും പ്രണയിച്ചത് നിന്നെയാണ്.... നിന്നെ മാത്രം...." സിദ്ധു പറഞ്ഞ ഈ വാക്കുകൾ ചെവിയിൽ പ്രതിധ്വനിച്ചതും മനസ്സിൽ ഒരുപാട് സന്തോഷം നിറഞ്ഞു... അവനിൽ നിന്ന് അങ്ങനെയൊന്ന് കേൾക്കാൻ ഞാൻ എത്ര മാത്രം കൊതിച്ചിട്ടുണ്ട്... അവസാനം കേട്ടപ്പോഴേക്കും....!!!! കയ്യിലെ ഫോണിലേക്ക് ഞാൻ ദയനീയമായി നോക്കി വെറുതേ വിരൽ കൊണ്ട് മുകളിലേക്ക്‌ നീക്കി... വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയായിരുന്നു swipe ചെയ്തത്, പക്ഷേ എന്റെ ഭാഗ്യമോ നിർഭാഗ്യമോ സിദ്ധു പ്രത്യേകിച്ച് ലോക്ക് ഒന്നും സെറ്റ് ചെയ്യാത്തത് കൊണ്ട് ഫോൺ സ്ക്രീൻ അണ്ലോക്ക് ആയി.... ഞാൻ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അവന്റെ വാൾ പേപ്പർ, അതും ഞാൻ അറിയാതെ എടുത്തത്..... കണ്ണീരിൽ കുതിർന്നൊരു ചിരി ചുണ്ടിൽ വിരിഞ്ഞു.. നിലത്ത് ബെഡിൽ ചാരി ഇരുന്ന് ഞാൻ വെറുതെ സ്ക്രോൾ ചെയ്തപ്പോ ഗ്യാലറി ഓപ്പൺ ആയി..

സാധരണ ഗാലറിയിൽ കാണുന്ന കുറച്ചു ഫോൾഡറുകൾ സിദ്ധു ന്റെ ഫോണിലും ഉണ്ടായിരുന്നു... ഫോൾഡർ ലിസ്റ്റ് മുകളിലേക്ക് നീക്കേ ഒരു ഫോൾഡറിൽ എന്റെ കണ്ണുകൾ ഉടയ്ക്കി... * my soulmate * ഈ പേരും ഫോൾഡറും മറ്റെവിടെയോ ഞാൻ കണ്ടിട്ടുണ്ട്...?? ആ പേര് ഒന്നൂടെ ഉച്ചരിച്ഛ് കൊണ്ട് ഓർമ്മക്കളിൽ അതിനായ് ഞാൻ ചികഞ്ഞു.... പെട്ടെന്ന് ആ പേര് ഞാൻ ആദ്യം കണ്ടത് ഓർമ വന്നു... സിദ്ധു ന്റെ ലാപ്പിൽ,, അന്ന് അവന്റെ ഷോൾഡർ തെന്നി ഞാൻ പ്രോജക്ട് ഫയൽ ടൈപ്പ് ചെയ്യാൻ സഹായിച്ചപ്പോ... അന്ന് അത് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും സിദ്ധു വന്നത് കൊണ്ട് കഴിഞ്ഞില്ല.... ആവേശത്തോടെ വർദ്ധിച്ച ആകാംഷയോടെ ഞാൻ ആ ഫോൾഡർ ഓപ്പണ് ചെയ്തതും ആദ്യം തെളിഞ്ഞത് ഞാനും സിദ്ധുവും നിൽക്കുന്ന അന്ന് അവൻ എന്നെ ഭീഷണിപെടുത്തി കല്യാണം കഴിച്ചപ്പോ എടുത്ത പിക് ആയിരുന്നു... സൈഡിലേക്ക് നീക്കുംതോറും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മറച്ചു.... വെറുപ്പിനിടയിലും അവൻ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുക്കളായിരുന്നു അതിൽ മുഴുവൻ.... പല സന്ദർഭങ്ങളിലായി ഞാൻ പോലും അറിയാതെ എടുത്ത കാൻഡിഡ് ഫോട്ടോസ് ആയിരുന്നു ആ ഫോൾഡർ മുഴുവൻ.... അതിൽ അധികവും ഞാൻ ഉറങ്ങുന്ന സമയങ്ങളിൽ എടുത്തതാണ്....

അന്ന് കനി ഞങ്ങളുടെ കൂടെ കിടക്കാൻ വന്നപ്പോ എടുത്ത ഞാനും കനിയും കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങുന്ന പിക്, സിദ്ധു വീണപ്പോ അവന് ഞാനായിരുന്നല്ലോ പ്രോജക്ടിന്റെ വർക് ടൈപ്പ് ചെയ്ത് കൊടുത്തത് അപ്പോ എടുത്ത ഞാൻ ലാപ്പിൽ സൈഡിൽ കിടന്നുറങ്ങുന്ന പിക്, ഞാനും കനിയും കൂടിയുള്ള വേറെയും ഒരുപാട് പിക്സ് അതിലുണ്ടായിരുന്നു.... അന്ന് get together ന് പോയപ്പോ ഞങ്ങൾ കളിച്ച കപ്പിൾ ഡാൻസിന്റെ വീഡിയോസും ഫോട്ടോസും... ഉത്സവത്തിന് തറവാട്ടിൽ വെച്ച് ചുറ്റുവിളക്ക് കത്തിക്കുന്നതും, കാവിൽ വിളക്ക് വെക്കുന്നതും, മഴ നോക്കി നിൽക്കുന്നതും, നനഞ്ഞതും, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തേവി കളിച്ചതും അങ്ങനെയങ്ങനെ ഞാൻ ഹാപ്പിയായി ഇരുന്ന ഓരോ മോമെന്റ്സും ഒന്നും പോലും വിട്ടാതെ എല്ലാം അവൻ ചിത്രങ്ങൾ ആക്കി ആ ഫോൾഡറിൽ സൂക്ഷിച്ചിട്ടുണ്ട്.... നിമ്മിയുടെ കല്യാണത്തിന് പോലും ഞാൻ അറിയാതെ അവൻ ഒരുപാട് പിക്സ് എടുത്തത് കാണേ എനിക്ക് ആശ്ചര്യമാണ് തോന്നിയത്... ഡിജെ നെറ്റ് ന്റെ ഇടയിൽ നിൽക്കുന്നതും, മ്യൂസിക് ബാന്റിന്റെ പാട്ട് കേൾക്കുന്നത് പോലും അവസാനങ്ങളിലേക്ക് ഇടം പിടിച്ചിട്ടുണ്ട്.....

എനിക്ക് സന്തോഷമാണോ സങ്കടമാണോ വരുന്നതെന്ന് അറിയില്ല.... അവൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നുണ്ട്... പക്ഷേ അതോടൊപ്പം തന്നെ ചങ്ക് പൊട്ടുന്ന വേദനയും തോന്നുന്നു.... പതിയെ ഫോൺ ബെഡിലേക്ക് ഇട്ട് ഒരു ശില പോലെ ഞാൻ ബെഡിലേക്ക് ഇരുന്ന് രണ്ട് കൈകൊണ്ടും തലയെ താങ്ങി നിർത്തി കണ്ണടച്ചിരുന്നു....... എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി, ഞാൻ അവനോട് പറഞ്ഞ ഓരോ വാക്കും നോക്കും ഓർക്കെ കണ്ണുകൾ നിർത്താതെ പെയ്തു... ഫോട്ടോയിൽ കണ്ട ഓരോ ചിത്രങ്ങളും സന്ദർഭങ്ങളം മനസ്സിലേക്ക് വീണ്ടും വീണ്ടും ഓടി വന്നോണ്ടിരുന്നു... എല്ലാം കൂടി തലയൊക്കെ പെരുകുന്ന പോലെ, വലിഞ്ഞു മുറുകി പെടുന്ന പോലെ ഒരു ഫീൽ... ബെഡിന്റെ സൈഡിൽ അലക്ഷ്യമായി വലിച്ഛ് ഇട്ട സിദ്ധുന്റെ വൈറ്റ് ഷർട്ട് ഞാൻ പതിയെ കയ്യിലെടുത്തു..... അവന് എറ്റവും പ്രിയപ്പെട്ട ഷർട്ട്... ഇമ്പോർടെന്റ് മീറ്റിങ് മാത്രം ഇടുന്ന അവന്റെ ലക്കി ഷർട്ട്.... മുഖത്തോടെ അടുപ്പിച്ഛ് അതിൽ നിറഞ്ഞ് നിൽക്കുന്ന സിദ്ധുന്റെ വിയർപ്പിന്റെയും പെർഫ്യൂംന്റെയും ഗന്ധം ഞാൻ ഉള്ളിലേക്ക് വലിച്ചെടുത്തു.... അവന്റെ മണം ശരീരമാക്കെ നിറയുന്ന പോലെ, എന്റെ തൊട്ടടുത്ത് അവനുള്ള പോലെ തോന്നിയതും ഷർട്ട് ഒന്നൂടെ നെഞ്ചോട് ചേർത്ത് അടക്കിപ്പിടിച്ഛ് കിടക്കയിലേക്ക് വീണ് ഞാൻ പൊട്ടിക്കരഞ്ഞു..

രാവിലെ എണീറ്റപ്പോ തലയൊക്കെ കനം വെച്ചിരുന്നു..... മൂക്കൊക്കെ അടഞ്ഞു തലക്ക് വല്ലാത്ത ഭാരവും വേദനയും.... വേഗം കുളിച്ചു പൂജാമുറിയിൽ കയറിയപ്പോ അമ്മ ഉണ്ടായിരുന്നു പൂജാമുറിയിൽ... പ്രാർഥിക്കുമ്പോ ആ കണ്ണുകൾ നിറഞ്ഞൊഴുക്കിയിരുന്നു.... അമ്മ പ്രാർത്ഥിച്ചു കഴിയുന്ന വരെ ഞാൻ അവിടെ നിന്നു.... കഴിഞ്ഞു എണീക്കാൻ തുടങ്ങവേ പെട്ടെന്ന് നിലകിട്ടാതെ അമ്മ വീഴാൻ പോയതും ഞാൻ ഓടിച്ചെന്ന് പിടിച്ചു നിർത്തി... അമ്മ കുഴപ്പം ഇല്ല ന്ന് പറഞ്ഞു എന്നെ നോക്കുക പോലും ചെയ്യാതെ, പാടെ അവഗണിക്കുന്ന പോലെ വേഗം എന്റെ കൈ വിടുത്തി അമ്മ പോകുന്നത് നിറഞ്ഞ് വരുന്ന കണ്ണോടെ ഞാൻ നോക്കി നിന്നു... പതിയെ പൂജാ മുറിയിലേക്ക് കയറി ചുമരിലെ എല്ലാ ദൈവങ്ങളെയും ഞാൻ നോക്കി... എന്ത്, പ്രാർത്ഥിക്കണം അങ്ങനെ പ്രാർത്ഥികണം ന്ന് അറിയില്ല... എന്തൊക്കെയോ പറയണം ന്ന് ഉണ്ട്, പക്ഷേ.... ഒത്ത നടുക്കുള്ള കൃഷ്ണ വിഗ്രഹത്തിലേക്ക് കണ്ണീരോടെ ഞാൻ കുറേ നേരം നോക്കി നിന്നു.... പിന്നെ മൗനമായി അവിടുന്ന് ഇറങ്ങി ഹാളിൽ എത്തിയപ്പോ എല്ലാരും പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു, പക്ഷേ,, ദേവുനെ മാത്രം കണ്ടില്ല....

എല്ലാരേയും ഒന്ന് നോക്കി ഒഴിഞ്ഞ ഒരു കസേരയിൽ ഞാൻ ഇരുന്ന് പ്ലേറ്റ് എടുത്ത് വെച്ചതും നിമ്മി ദേഷ്യത്തോടെ കഴിപ്പ് നിർത്തി പ്ലേറ്റ് മുന്നോട്ട് നീക്കി എണീറ്റ് പോകുന്നത് കണ്ട് ഞെട്ടലോടെ ഞാൻ സ്തംഭിച്ചു ഇരുന്നു.... കോണി ഓടിക്കയറി പോകുന്ന നിമ്മിയെ കുറേ നേരം നോക്കി ഞാൻ ടേബിളിന് ചുറ്റുമുള്ള ബാക്കി എല്ലാരേയും നോക്കി.... എന്നോടുള്ള അനിഷ്ടം അമ്മയിലും ഏട്ടനിലും ഏട്ടത്തിയിലും ഒക്കെ ചെറിയ രീതിയിൽ പ്രകടമായിരുന്നു..... നിമ്മി പോയതിന്റെ വയ്യാലെ തന്നെ ഉണ്ണിയും ഏട്ടനും എണീറ്റു.. അമ്മ കൂടി എണീക്കാൻ തുടങ്ങിയപ്പോ ഞാൻ വേഗം എന്റെ പ്ലേറ്റുമായി എണീറ്റ് അടുക്കളയിലേക്ക് നടന്നു... ആമിയുടെയും അജൂന്റെയും മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.. അവരുടെ മുഖത്തു കൂടി വെറുപ്പ് കണ്ടാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല.. കിച്ചണിൽ അവിടെ ഒരു മൂലയിൽ ഇരുന്ന് ദോശയുടെ ഒരു കഷ്ണം എടുത്തു വായിലേക്ക് വെച്ചു ചവച്ചു... ചങ്ക് പൊട്ടിപിളർന്നു കിടക്കുന്ന പോലെ എരിയുന്നു..... ഫുഡ് പോയിട്ട് ഉമിനീർ പോലും ഇറക്കാൻ കഴിയുന്നില്ല.... സഹിക്കാൻ പറ്റാത്ത വേദന കൂടി കൂടി വന്നപ്പോ കയ്യിലിരുന്ന ദേശ കഷ്ണം പ്ലേറ്റിലേക്ക് തന്നെയിട്ട് കൈ കഴുകി ദേവൂന്റെ റൂമിലേക്ക് നടന്നു....

നിമ്മി ദേവൂനെ പ്രാതൽ കഴിപ്പിച്ചു പ്ലേറ്റുമായി വന്നത് എന്റെ മുന്നിലേക്ക് ആയിരുന്നു... എന്നെ കണ്ടതും മുഖം വെട്ടിച്ചു കൊണ്ട് മറികടന്നു പോകാൻ നോക്കിയതും ഞാൻ അവളുടെ കൈ പിടിച്ച് നിർത്തിച്ചു.... കയ്യിലേക്കും എന്നെയും ഒന്ന് തറപ്പിച്ചു നോക്കുന്ന അവളെ വിളിക്കാൻ വാ തുറന്നതും, അവള് വെറുപ്പോടെ കൈ തട്ടി മാറ്റി എന്നെ രൂക്ഷമായി നോക്കി റൂമിന് ഇറങ്ങി.... വേദന ഉള്ളിൽ ഒതുക്കി ഞാൻ ദേവൂന്റെ നേരെ തിരിഞ്ഞു... എന്നെ കണ്ടപ്പോ ആ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടു.... ഞാൻ വേഗം ചെന്ന് അടുത്തിരുന്നു ദേവൂന്റെ കൈ പിടിച്ചു... "ദേവൂ....ഞാൻ.....!!" പറഞ്ഞു തുടങ്ങിയതും ദേവു എന്റെ കയ്ക്കുള്ളിൽ നിന്ന് കൈ പിൻവലിച്ചു എങ്ങോട്ടോ നോക്കി ബെഡിൽ ചാരി ഇരുന്നു.... നിറഞ്ഞ മിഴിയോടെ ദേവൂനെ ദയനീയമായി നോക്കി ഇടർച്ചയോടെ വീണ്ടും വിളിച്ചു... "ദേവൂ......!!" വിളിച്ചു തീരാൻ നിന്നില്ല, ദേവു തലയണ പുറകിൽ നിന്ന് ബെഡിലേക്ക് നേരെ വെച്ഛ്, എന്നോടൊരു വാക്ക് പോലും തിരിച്ഛ് പറയാതെ തിരിഞ്ഞു കിടന്നു.... കുറച്ചു സമയം കൂടി ഞാൻ അവിടെ തന്നെ ഇരുന്നു... പിന്നെ കിളിവീട്ടിലേക്ക് നടന്നു.... എന്റെ സങ്കടം കേൾക്കാൻ എന്നും ഈ മിണ്ടാ പ്രാണികൾ മാത്രേ ഉണ്ടായിരുന്നുള്ളൂ...

പക്ഷേ അമ്മയും നിമ്മിയും അവോയ്ഡ് ചെയ്തതിനേക്കാൾ ആയിരം ഇരട്ടി ഞാൻ വേദനിച്ചത് ദേവു ഒരു വാക്ക് പോലും മിണ്ടാതെ തിരിഞ്ഞു കിടന്നപ്പഴാണ്.... എത്ര പെട്ടന്നാ ഞാൻ ഈ വീട്ടിൽ ഒറ്റപ്പെടത്ത്.... ഒന്ന് കരയാൻ പോലും പറ്റുന്നില്ലല്ലോ ന്റെ ഭഗവാനേ....!!!!!! പറ്റുന്നില്ല സിദ്ധു,,,, ഇനിയും എനിക്ക് വയ്യ... ഇതിലും അധികം താങ്ങാൻ എനിക്ക് കഴിയില്ല..... എനിക്ക്....!!!!! നീ എവിടെയാ സിദ്ധു......??? ഇത്രയും കാലം വേദനിപ്പിച്ചിട്ടും മതിയായില്ലേ.....???? ഊഞ്ഞാലിൽ ഇരുന്ന് മുഖം കൈകൊണ്ട് അമർത്തി പൊത്തി ഞാൻ കരഞ്ഞു..... അടുത്താരോ വന്നിരുന്ന് പോലെ തോന്നിയപ്പോ ഞാൻ വേഗം കൈ മാറ്റി കണ്ണ് തുറന്ന് നോക്കി.... അടുത്തിരിക്കുന്ന ആളെ കൂടി കണ്ടപ്പോ ഇതു വരെ പിടിച്ചു കെട്ടിയ സങ്കടം മുഴുവൻ അണപൊട്ടി കെട്ടിപ്പിടിച്ചു ഞാൻ വാവിട്ട് കരഞ്ഞു...............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story