🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 114

ennennum ente mathram

രചന: അനു

" നീ...നീ എവിടെയാ സിദ്ധു......? എവിടെയാ നീ....? ആം സോറി എനിക്ക്... എനിക്കൊന്നും അറിയില്ലായിരുന്നു.... ഒന്നും..... ഒന്നും..... പറയായിരുന്നില്ലേ... ഒരു വട്ടമെങ്കിലും... നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാണ് സിദ്ധു... നീയല്ലാതെ എനിക്ക്....!!!!!" ** സൂര്യൻ ഉച്ചിയിൽ നിന്ന് പുറകോട്ട് സഞ്ചരിച്ചു തുടങ്ങി..... താഴേക്ക് പോലും ഇറങ്ങാതെ ഞാൻ അങ്ങനെ തന്നെ അവിടെ ഇരുന്നു.... ഉച്ചയ്ക്ക് ആമി വന്ന് ഫുഡ് കഴിക്കാൻ ഒരുപാട് വിളിച്ഛ് നിർബന്ധിച്ചെങ്കിലും പോയില്ല..... ഒന്നിനും വയ്യ എനിക്ക്... നിമ്മിയുടെ മുഖത്തെ ദേഷ്യം കാണാൻ, അമ്മയുടെ തളർന്ന് മുഖം, ദേവൂന്റെ അവഗണന ഇനിയും അതൊന്നും കാണാൻ വയ്യ.... ഏട്ടൻ പറഞ്ഞത് ഓരോന്ന് ആലോചിക്കുംതോറും കണ്ണിൽ വെള്ളം വറ്റുന്നില്ല.... അവൻ ഒന്നും പറ്റില്ലെന്ന് മനസ്സിൽ നൂറവർത്തി പറഞ്ഞു പഠിപ്പിച്ചോണ്ടിരുന്നു... പെട്ടെന്ന് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടത്... ഭഗവാനേ...!!!! ഞാൻ അറിയാതെ കൈ നെഞ്ചോട് ചേർത്ത് മനസ്സിൽ വിളിച്ഛ് പോയി..... സംശയത്തോടെ സിദ്ധു ആവണേ ന്ന പ്രതീക്ഷയോടെ ഊഞ്ഞാലിൽ നിന്ന് എണീറ്റ് ബാൽകണിയിലെ റൈലിങ്ങിൽ ചാരി നിന്ന് പ്രാർത്ഥനയോടെ താഴേക്ക് നോക്കി.....

കണ്ണിലെ കൃഷ്ണമണികൾ ഒന്നൂടെ വികസിച്ഛ് ഹൃദയം ദ്രുതഗതിയിൽ മിടിപ്പേറി ശ്വാസം വിലങ്ങി നിന്നപ്പഴും നാവ് ചലിച്ചു... "സിദ്ധു..... സിദ്ധുന്റെ കാർ........!!!!" മുൻ വാതിലിന്റെ മുന്നിലെ കാർപോർച്ചിലേക്ക് കയറ്റി നിർത്തിയ സിദ്ധു ന്റെ കാറിന്റെ പിൻവശം കണ്ടതും തളർച്ചയോടെ ഞാൻ ബാൽക്കണിയുടെ കൈവരിയിൽ ഞാൻ കൈ മുറുക്കി.... ഭഗവാനേ സിദ്ധുന്റെ കാറല്ലേ ഇത്....?? സിദ്ധു വന്ന് കാണോ..???? അതോ എനിക്ക് തോന്നുന്നതാണോ..?? ന്റെ കൃഷ്ണാ സിദ്ധു വന്നതാക്കണേ....!!! കണ്ണടച്ഛ് മനസ്സുരുക്കി പ്രാർത്ഥിക്കുമ്പഴാണ് താഴെ നിന്ന് അമ്മയുടെ ' മോനെ സിദ്ധു ' ന്നുള്ള വിളി കാതിൽ പതിഞ്ഞത്... ഞൊടിയിടയിൽ കണ്ണ് തുറന്ന് താഴേ ഹാളിലേക്ക് ശ്രദ്ധ കൊടുത്ത് ഞാൻ വീണ്ടും പോർച്ചിലേക്ക് നോക്കി.... അതേ സിദ്ധുന്റെ കാർ തന്നെ... സിദ്ധു വന്നു.... ഒരു നിമിഷം പോലും പാഴാക്കാതെ ഹാളിലേക്ക് ഓടുമ്പോ എനിക്ക് അറിയില്ല സന്തോഷം ആണോ സങ്കടം ആണോ എന്നിൽ നിറഞ്ഞു തൂവിയതെന്ന്.... ക്ഷണനേരം കൊണ്ട് കോണിപടിയിറങ്ങി ഹാളിലേക്ക് കടന്നതും സിദ്ധുനെ കെട്ടിപ്പിടിച്ഛ് നിൽക്കുന്ന അമ്മയേയും ദേവൂനേയും നിമ്മിയേയും കണ്ട് ഞാൻ രണ്ടടി പുറക്കിലേക്ക് വെച്ഛ് കോണി പടിയിൽ ചാരി നിന്നു.....

ഓടിച്ചെന്ന് അവനെ ഇറുക്കി കെട്ടിപ്പിടിച്ഛ് ആ ഞെഞ്ചിൽ ചാഞ്ഞു പൊട്ടിക്കരയണമെന്ന് മനസ്സ് വല്ലാതെ കൊതിച്ചെങ്കിലും എന്ത് കൊണ്ടോ അവനെ കണ്ടതും കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട പോലെ അനങ്ങാതെ നിന്ന് പോയി...... കിതപ്പടക്കാൻ കഴിയാതെ ആഞ്ഞ് ആഞ്ഞ് ശ്വാസം വലിച്ചെടുത്ത് വിട്ടുമ്പോ ഹൃദയം മിടിപ്പേറി പൊട്ടിപ്പോകുമോ ന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു..... കയ്യും കാലും ശരീരമാക്കെ തളർന്ന് വീണ് പോയല്ലോ ന്നുള്ള പേടിയിൽ ഞാൻ കൈ കോണിപ്പടിയിൽ മുറുക്കി പിടിച്ചു.... എല്ലാരേയും ഒരു ചിരിയോടെ ആശ്വസിപ്പിക്കുന്ന സിദ്ധുനെ കണ്ണെടുക്കാതെ നോക്കുമ്പോ കണ്ണീർ നിറഞ്ഞ് തൂവി ഇടയ്ക്കിടെ കാഴ്ച മറയ്ച്ഛ് കൊണ്ടിരുന്നു... പൊടുന്നനെ എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക് വന്നതും പതർച്ചയോടെ ഞാൻ എല്ലാരേയും വെപ്രാളത്തോടെ നോക്കി തലതാഴ്ത്തി നിന്നു.... കുറച്ചു കഴിഞ്ഞതും എല്ലാരുടെയും സന്തോഷ പ്രകടനങ്ങളും പരാതി പരിഭവങ്ങളും അരങ്ങൊഴിഞ്ഞു അവിടം നിശബ്ദത തളം കെട്ടി... എല്ലാ ചോദ്യങ്ങൾക്കും നിറഞ്ഞ ചിരിയല്ലാതെ സിദ്ധു മറ്റൊരു മറുപടിയും നൽക്കിയില്ലായിരുന്നു.... ഞാൻ പതിയെ തല ഉയർത്തി നോക്കവേ കെട്ടിപ്പിടിച്ചു നിൽക്കുന്ന നിമ്മിയെ അടർത്തി മാറ്റി സിദ്ധു എനിക്ക് നേരെ വരാൻ തുടങ്ങിയതും തല കുനിക്കാൻ പോലും മറന്ന് കൊണ്ട് വറ്റിവരളുന്ന തൊണ്ട നനയ്ക്കാൻ ഞാൻ പാഴ്ശ്രമം നടത്തി കൊണ്ടിരുന്നു.....

അവനെ കെട്ടിപ്പിടിക്കാൻ വെമ്പുന്ന മനസ്സിനെ നിയന്ത്രിച്ച് കരച്ചിലും സങ്കടവും കടിച്ചു പിടിച്ച് കൊണ്ട് ഞാൻ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.... പക്ഷേ സിദ്ധു എന്നെ ഞെട്ടിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെയാണ് അടുത്ത് വന്ന് നിന്നത്.... അവന്റെ കണ്ണിലെ ആ പഴയ തിളക്കം മടങ്ങി വന്നിരുന്നു.... ഞാൻ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും അവനെ നോക്കി.... എന്നെ നോക്കി ഒന്നൂടെ ചിരിച്ഛ് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു എൻവലപ്പ് പുറത്തെടുത്ത് എനിക്ക് നേരെ നീട്ടി.... ഞാൻ സംശയത്തോടെ അവനെയും കടലാസിലേക്കും മാറിമാറി നോക്കി..... "സ്നേഹിക്കുന്ന ആള് എന്ത് ചോദിച്ചാലും കൊടുക്കണംന്ന് അല്ലേ.... നീ ചോദിച്ചില്ലേ അന്ന് നീ എന്തു ചോദിച്ചാലും തരുമോന്ന്...???? തരും.... നീ എന്തു ചോദിച്ചാലും ഞാൻ തരും കാരണം,,, നിന്നോളം ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല.... സ്നേഹിക്കുന്നുമില്ലാ... അതോണ്ട് മടിക്കാതെ വാങ്ങിച്ചോള്ളൂ നീ ആഗ്രഹിച്ചത് തന്നെയാ ഡിവോഴ്സ് പേപ്പർ...!!" സിദ്ധു പറഞ്ഞു തീർന്നതും കയ്യും കാലും തളർന്ന ഞാൻ താഴേക്ക് ഊർന്ന് വീണ് പോയെന്ന് പോലും തോന്നിപ്പോയി എനിക്ക്... ഡിവോഴ്സ് പേപ്പർ എന്ന വാക്ക് പല ആവർത്തി കാതിൽ മുഴങ്ങികൊണ്ടിരുന്നു.....

ഒരു ഹാളിലെ ചുമരുകളിൽ തട്ടി പ്രതിധ്വനികുന്ന പോലെ... തൊണ്ടയൊക്കെ വറ്റി വരണ്ട് പൊട്ടുന്നു.. ശ്വാസം പോലും കിട്ടുന്നില്ല.... ഒരായിരം അമ്പുകൾ ഒന്നിച്ച് നെഞ്ചിൽ കുത്തിയിറങ്ങിയപ്പോലെ.... ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ സിദ്ധുനെ ദയനീയമായി നോക്കി... അവന്റെ മുഖത്തും കണ്ണിലും ഒരു ദയാധാക്ഷണ്യവും ഇല്ലാത്ത ചിരിയും തിളക്കവും നിറഞ്ഞു നിൽക്കുന്നത് കണ്ടതും എനിക്ക് ദേഷ്യവും സങ്കടവും കരച്ചിലും ഒക്കെക്കൂടി നിയന്ത്രിക്കാൻ കഴിഞ്ഞില്ല...... എന്റെ എല്ലാ സങ്കടവും ദേഷ്യവും അമർഷവും എല്ലാം കൂടി കയ്യിലേക്ക് ആവാഹിച്ചു സ്വരുക്കൂട്ടി സിദ്ധുന്റെ മുഖം അടക്കി കരണകുറ്റി നോക്കി ഒരെണ്ണം അങ്ങ് കൊടുത്തു.... എന്റെ കൈയ്ക്ക് എത്രയും ശക്തിയുണ്ടായിരുന്നെന്ന് സിദ്ധു മുഴുവനായും ഒരു സൈഡിലേക്ക് വേച്ചു ചരിഞ്ഞ് പോയപ്പഴാണ് എനിക്ക് മനസ്സിലായത്..... കവിളിൽ കൈ ചേർത്തു കൊണ്ട് ആശ്ചര്യത്തോടെ എന്നെ നോക്കുന്ന സിദ്ധുന്റെ കോളറിൽ ഞാൻ ദേഷ്യത്തോടെ പിടിച്ചു. ഉലച്ചു........ "എ..... എവിടെയായിരുന്നു... ഈ കഴിഞ്ഞ... മൂന്ന് ദിവസം...???? എവിടെയായിരുന്നൂ....ന്ന്.... പറ..... പ...പറയാൻ.....???? എവിടെന്നോ, എന്താന്നോ, അങ്ങാനെയാന്നോ ഒന്നും....ഒന്നും പറയാതെ പോയിട്ട് ഇ...ഇപ്പോ കേറി വന്നേക്കുന്നു......

ഡിവോഴ്സ് പേപ്പറും പൊക്കി പിടിച്ചോണ്ട്...... ~~~~~~~~ ദേഷ്യവും സങ്കടവും കൊണ്ട് അവൾ വല്ലാതെ കിതയ്ച്ഛ് വിറക്കുന്നുണ്ടായിരുന്നു.... മുഖമൊക്കെ ചുവന്ന്, കണ്ണും മുഖമൊക്കെ കരഞ്ഞ് വീങ്ങിയത് കാണേ എന്റെ ചങ്ക് പിടഞ്ഞു..... കണ്ടാ തന്നെ അറിയാം ഈ കഴിഞ്ഞ മൂന്ന് ദിവസം അവള് ഇവിടെ എങ്ങനെയാ നിന്നതെന്ന്..... ഡിവോഴ്സ് പേപ്പർ ഒക്കെ നീട്ടി പഞ്ച് ഡയലോഗ് പറഞ്ഞു മുഴുമിക്കുന്നതിന്റെ മുൻപ് തന്നെ അവളുടെ കൈ കവിളിൽ വന്ന് പതിഞ്ഞിരുന്നു.... എന്റെ ഭാര്യ ആയതോണ്ട് പൊക്കി പറയാന്ന് വിചാരിക്കല്ലേ... നല്ല അഡാർ അടിയായിരുന്നു.... അണ്ണയിലെ പല്ല് രണ്ടെണ്ണം ഇളകിയോന്നൊരു ഡൗട്ട്..... ഡൗട് അല്ല ഇളക്കിട്ടുണ്ട്.... അതിന്റെ ഷോക്കിൽ നിൽകുമ്പഴാണ് പെണ്ണ് ദേഷ്യം കൊണ്ട് കത്തുന്ന കണ്ണോടെ എന്റെ കോളറിൽ കയറി പിടിച്ച് കൊണ്ട് അലറാൻ തുടങ്ങിയത്.... വല്ലാതെ തളർന്ന് പോകുന്നുണ്ടായിരുന്നു.. അവളുടെ കൈ മുട്ടിൽ പിടിച്ഛ് ഞാൻ അവളെ വീഴാതെ താങ്ങി നിർത്തി.... ഞാൻ എല്ലാം കേട്ട് മിണ്ടാതെ അവളെ നോക്കി നിൽക്കുന്നത് കണ്ടതും അവള് എന്റെ കയ്യിൽ നിന്നും ഡിവോഴ്സ് പേപ്പർ പിടിച്ചു വാങ്ങി ദേഷ്യത്തോടെ പിച്ചി ചീന്തി കളഞ്ഞ് എന്നെ രൂക്ഷമായി നോക്കി.... ഇനിയും നിങ്ങളോട് വാചകം അടിച്ചു നിന്നാൽ ഇവള് ചിലപ്പോ എന്നെ വെട്ടി മുറുക്കി സൂപ്പാക്കും, അതോണ്ട് മിണ്ടാതെ നിന്നു.... എനിക്ക് അറിയാം..

ഈ കഴിഞ്ഞ മൂന്ന് ദിവസം ഞാൻ എവിടെ ആയിരുന്നൂന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്... ഇപ്പൊ ശെരിയാക്കി തരാം... ആദ്യം നിങ്ങളെ അനൂന്റെ കയ്യിന് വാങ്ങാനുള്ളതും കിട്ടാനുള്ളതും ഒക്കെ വാങ്ങാട്ടെ എല്ലാം കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കിൽ വരാം.... "ഈ കഴിഞ്ഞ മൂന്ന് ദിവസം ഞാൻ ഇവിടെ എങ്ങനെയാ ജീവിച്ചതെന്ന് അറിയോ...???? അറിയോ......ന്ന്.....!!???? ഉരുക്കയിരുന്നു ഞാൻ, വെന്ത് നീറായിരുന്നു ഞാൻ അറിയോ....???? തീയായിരുന്നു എന്റെ ഉള്ള് നിറയെ.... തീ...... എന്നിട്ട് ഇപ്പൊ വന്നേക്കുന്നു ഡിവോഴ്‌സും പൊക്കിപ്പിടിച്ചോണ്ട്...... സൗകര്യം ഇല്ല എനിക്ക്....... എന്നെ കൊന്നാലും ഞാൻ നിങ്ങൾക്ക് ഡിവോഴ്സ് തരൂല്ല...." എന്റെ കോളറിൽ പിടിച്ചു ഉലച്ഛ് അലറി പറഞ്ഞ് കൊണ്ട് അവള് പൊട്ടികരഞ്ഞു..... "സ്നേ....സ്നേഹവാ, ഇഷ്ടാവാ ന്നൊക്കെ ഇയാള് വെറുതെ പറയാ..... എന്നെ സ്നേഹിക്കുന്നുണ്ടെന്ന് കളളം പറയാ...... സ്നേഹിക്കുന്നുണ്ടായിരുന്നുനെങ്കിൽ എന്നെ എങ്ങനെ തീ തീറ്റിക്കായിരുന്നോ.....???? ഇത്രയും ആളുകൾ എന്റെ ചുറ്റും ഉണ്ടായിട്ടും കഴിഞ്ഞ മൂന്ന് ദിവസം ഞാൻ ഈ വീട്ടിൽ ഒറ്റക്കായിരുന്നു അറിയോ...????? എല്ലാരും.... എല്ലാരും എന്നെ ഒറ്റപ്പെടുത്തി....

അമ്മയും ദേവുവും എന്തിന് ഞാൻ അനിയത്തിയെ പോലെ സ്നേഹിച്ച നിമ്മിപോലും എന്നെ മനസ്സിലാക്കിയില്ല.... അന്ന്.... അന്ന് പറഞ്ഞില്ലേ എന്നോട് എന്നെ ഇനി ഒരിക്കലും ഒറ്റയ്ക്ക് ആകില്ലെന്ന്, എന്നിട്ടും എന്നെ ഒറ്റയ്ക്ക് ആക്കി പോയില്ലേ...?? ഇല്ലേ...???? പറ....???? ഒരു കൊല്ലം ഇയാള് ഇയാളുടെ ദേഷ്യവും പകയും വെറുപ്പും ഒക്കെ എന്നോട് കാണിച്ചൂ, വെറും മൂന്നേ മൂന്ന് ദിവസം ഞാൻ തിരിച്ഛ് കാണിച്ചപ്പോ നിങ്ങൾക്ക് സഹിക്കാൻ പറ്റിയില്ലല്ലേ...????? മിണ്ടാതെ നടന്നപ്പോ സങ്കടം വന്നല്ലേ....?? അപ്പോ ഇത്രയും കാലം ഞാൻ സഹിച്ചതോ....??? ഞാൻ മരം ഒന്നുംല്ല... എനിക്കുംണ്ട് ഫീലിംഗ്‌സ്..... എനിക്ക് എന്റെ ഫീലിംഗ്‌സ് എക്സ്പ്രെസ് ചെയ്യാനുള്ള അവകാശം പോലും ഇല്ലേ...... പറ... ഇല്ലെന്ന്....????? ദേഷ്യവും സങ്കടവും ഒക്കെ കാണിച്ചത് ഞാൻ ഭാര്യയായതോണ്ടാണെന്ന് പറഞ്ഞില്ലേ...?? ഞാനും എന്റെ സ്വന്തം ആയതോണ്ടാ ദേഷ്യം കാണിച്ചത്... അതെന്താ എനിക്ക് ഇതൊന്നും പറ്റില്ലേ,, പറ...??? എന്റെ വാശി ഞാൻ പിന്നെ ആരോടാ കാണിക്കാ... പറ...??" ഇത്രയൊക്കെ ചോദിച്ചിട്ടും തിരിച്ചോരക്ഷരം പറയാതെ എന്നെ നോക്കി നിൽക്കുന്ന സിദ്ധുനെ നോക്കി ദേഷ്യത്തോടെ കുലുക്കി ഞാൻ ചോദിച്ചു..

"ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ വാ തുറന്ന് എന്തെങ്കിലും ഒന്ന് പറ സിദ്ധു.....!!!!" " Am,,,,,,am sorry.....!!! " പറഞ്ഞ് തീരാൻ ഇടയില്ലാത്ത സിദ്ധു നിറഞ്ഞ കണ്ണോടെ ദയനീയമായി എന്നെ നോക്കി അരുമയായി പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു.... കത്തി നിന്ന് എന്റെ ദേഷ്യവും സങ്കടവും പരാതിയും പരിഭവവും അലിഞ്ഞില്ലാതാവാൻ അവന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾക്ക് ധാരാളമായിരുന്നു..... ആ വിരിഞ്ഞ നെഞ്ചോട് ചേർന്ന് സിദ്ധുനെ ഞാൻ ഇറുക്കി കെട്ടിപ്പിടിച്ചു... എത്രത്തോളം അവനിലേക്ക് ചേരാൻ പറ്റുമോ അത്രയും പറ്റിചേർന്ന് മുഖം ആ നെഞ്ചിൽ അമർത്തി, ഹൃദയത്തിലേക്ക് കാതടുപ്പിച്ഛ് എനിക്കായ് മാത്രം മിടിക്കുന്ന താളം കേട്ട് ഞാൻ നിന്നു..... എന്റെ അതേ അളവിൽ സ്നേഹത്തോടെ വാത്സല്യത്തോടെ സിദ്ധു എന്നെയും ചേർത്ത് അടക്കി പിടിച്ഛ് ഒരു കൈ നെറുകയിൽ മൃദുവായി തടവി തന്നു കൊണ്ടിരുന്നു..... മനസ്സിലെ ഭാരം മുഴുവൻ ഇറങ്ങി ഒരു തൂവൽ പോലെ അവനോട് ചേർന്ന് എത്ര നേരം നിന്നെന്ന് അറിയില്ല.... ഇത്രയും കാലം ഞാൻ അനുഭവിക്കാത്ത സന്തോഷവും സമാധാനവും മനസ്സിൽ നിറഞ്ഞു.. കുറച്ഛ് കഴിഞ്ഞ് സിദ്ധു എന്നെ പതിയെ നേരെ നിർത്തിയതും ഞാൻ നിറഞ്ഞ മിഴിയോടെ അവനെ നോക്കി... കണ്ണീരിന്റെ തിളക്കം ആ കണ്ണിലും ഉണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു....

എന്റെ മുഖത്തേക്ക് പാറി വീണ് കിടന്ന മുടിയിഴകൾ എല്ലാം ഒതുക്കി പെയ്യുന്ന കണ്ണുകൾ അമർത്തി തുടച്ചു തന്നു.... "എന്തിന്നായിരുന്നു സിദ്ധു ഇതൊക്കെ....???? എന്റെ കാര്യം പോട്ടെ, എന്നെ വേദനിപ്പിക്കുന്നതും ഇങ്ങനെ തീ തീറ്റിക്കുന്നതും നിങ്ങൾക്ക് ഒരു ഹരമാണ്, പക്ഷേ അതിന് വേണ്ടി എന്തിനാ വെറുതെ ഇവിടെ ഉള്ളവരെ ഇങ്ങനെ പേടിപ്പിച്ചത്.... അമ്മയോടും ദേവൂനോട് എങ്കിലും പറയായിരുന്നില്ലേ ഇവിടെ പോവാ, എങ്ങോട്ടാ ന്ന്, അറ്റ്ലീസ്റ്റ് ഫോൺ ചെയ്‌തെങ്കിലും.... നിമ്മിയും ആമിയും എല്ലാരും എത്രമാത്രം വിഷമിച്ചൂന്ന് അറിയോ....???" "ആര്..... ഇവരോ....???" ഒരു നേടുവീർപ്പോടെ കാര്യമായി സിദ്ധു എന്നോട് ചോദിക്കുന്നതിനോടൊപ്പം എന്നെ പിടിച്ചു അവരുടെ അഭിമുഖമായി നിർത്തിച്ചതും ഞാൻ സംശയത്തോടെ അവിടെ നിരന്ന് നിൽക്കുന്ന എല്ലാരേയും നോക്കി..... എല്ലാരും കള്ളചിരിയോടെ എന്നെയും സിദ്ധുനേയും നോക്കി നിൽക്കാ...... ആമി കൈ മുന്നിലേക്ക് കെട്ടിവെച്ഛ് എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു..... നിമ്മി ദേവൂന്റെ പിന്നിൽ ഒളിച്ചു സാരി കൊണ്ട് മുഖം മറച്ഛ് ചെറിയൊരു സൈഡിലൂടെ ഒളിഞ്ഞ് നോക്കി.... ഏട്ടത്തി ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ മറ്റെവിടെയോ നോക്കി നിൽകാ.... ദേവു മൂക്കത്ത് വിരൽ വെച്ഛ് കഷ്ടംന്നുള്ള മട്ടിൽ.... അമ്മ എന്നെ നോക്കി വൃത്തിയായി ഒന്ന് ചിരിച്ചു....

അജൂ ആണെങ്കിൽ എന്തോ വല്യ പണിയെടുത്ത പോലെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ വടിച്ചു കളയുന്ന പോലെ കാണിച്ഛ് ഊരയ്ക്ക് കൈ കൊടുത്ത് ശ്വാസം വലിച്ഛ് വിട്ടു..... ഏട്ടൻ കള്ളി വെളിച്ചതായപ്പോലെ ഇളിച്ചു കാട്ടി.... ഉണ്ണി മാക്രി തൂണിന്റെ സൈഡിൽ മറഞ്ഞു നിന്ന് ഇതൊക്കെ വീഡിയോ പിടിക്കാ.... എല്ലാം കൂടി കണ്ടതും അടക്കിപ്പിടിച്ഛ് ദേഷ്യവും സങ്കടവും പൂർവാധികം ശക്തിയോടെ തിരിച്ഛ് കയറി... എന്റെ തോളിൽ വെച്ച സിദ്ധു ന്റെ രണ്ട് കയ്യും തട്ടിയേറിഞ്ഞ് ഞാൻ പല്ല് ഞെരിച്ഛ് എല്ലാത്തിനെയും മാറി മാറി നോക്കി.... " ഓഹോ..... അപ്പോ എല്ലാരും കൂടി ചേർന്നുള്ള പ്ലാനിങ് ആണല്ലേ...???? എല്ലാരും കൂടി എന്നെ പൊട്ടിയാക്കിയതാല്ലേ...??? പറ്റിച്ചതാല്ലേ...???" സിദ്ധു രൂക്ഷമായി നോക്കി കിതപ്പോടെ ഞാൻ ചോദിച്ചതും അവൻ അയ്യോ ഞാനല്ല ന്ന് മട്ടിൽ തലയാട്ടി മുന്നിൽ നിൽക്കുന്ന ആമിയെ ചൂണ്ടികാട്ടി... ഞാൻ ദേഷ്യത്തോടെ ആമിയെ നോക്കിയപ്പോ ആമി നിമ്മിയെ, നിമ്മി ഏട്ടത്തിയെ, ഏട്ടത്തി ഉണ്ണിയെ,ഉണ്ണി അനന്തേട്ടനെ അങ്ങനെ അങ്ങനെ വിരലുകൾ നീണ്ടു നീണ്ടു പോയി.....

എല്ലാം കൂടി കണ്ട് ഭ്രാന്ത് കയറി ഞാൻ ദേഷ്യത്തോടെ ആമിയുടെ അടുത്തേക്ക് നടന്നതും ആമി ഓടി, നിമ്മിയെ നോക്കിയപ്പോ അവളും.... "ആമി... മര്യാദക്ക് അവിടെ നിന്നോ.... നിമ്മി..... നിക്കെടീ അവിടെ.... ഉണ്ണി.... ഡാ.... ക്യാമറ ഓഫ് ചെയ്യടാ..... നിമ്മി...... ആമി..... അനന്തേട്ടാ... എല്ലാം അവിടെ നിന്നോട്ടോ, ഇല്ലെങ്കിൽ ഞാൻ വല്ലത്തുമെടുത്ത് എറിയും......!!!!" ആ വലിയ ഹാളിൽ നാലും നാലുപാട് ഓടി ഇവരെയൊക്കെ പിറക്കേ ഓടി പിടിക്കാൻ കഴിയാതെ ഞാൻ നടുവിൽ എല്ലാത്തിനെയും നോക്കി ദഹിപ്പിക്കാൻ തുടങ്ങിയതും എന്നെ നോക്കി അവരൊക്കെ കളിയാക്കി ചിരിച്ചു... അതൂടെ കണ്ടപ്പോ എനിക്ക് സങ്കടവും ദേഷ്യവും ചങ്കിൽ കെട്ടി..... ~~~~~~~ വിതുമ്പലോടെ വിങ്ങി പൊട്ടി എല്ലാരേയും ദേഷ്യത്തോടെ നോക്കി അവള് സോഫയിൽ ചെന്നിരുന്നു മുഖം പൊത്തി പിടിച്ചു കരയാൻ തുടങ്ങിയതും ഓരോ മൂലയിൽ പോയി നിന്നവരൊക്കെ പരസ്പരം നോക്കി അവളെ അടുത്തേക്ക് പതിയെ പേടിച്ഛ് പേടിച്ഛ് വന്നു..... അവളുടെ ഒരു സൈഡിൽ ആമിയും മറുസൈഡിൽ നിമ്മിയും സോഫയിൽ അല്പം വിട്ട് ഇരുന്നു....

കുഴപ്പം ഇല്ലെന്ന് കണ്ടപ്പോ രണ്ടു പേരും കുറച്ചൂടെ നീങ്ങി ഇരുന്നു അപ്പഴും പ്രേശ്നമില്ലന്ന് കണ്ട് കുറച്ചൂടെ നീങ്ങി അവളോട് ചേർന്നിരുന്നു.... പെട്ടന്ന് അവൾ തലയുയർത്തി രണ്ട് പേരെയും തറപ്പിച്ചു നോക്കി എണീറ്റ് പോകാൻ നോക്കിയതും ആമി തോളിലൂടെ കയ്യിട്ട് ബലമായി അവിടെ തന്നെ ഇരുത്തിച്ചു...... " വേണ്ട... ആരും എന്റെ അടുത്തേക്ക് വരണ്ട, ഒന്നും പറയും വേണ്ട..... നിങ്ങൾ എല്ലാരും കണക്കാ..... കെട്ടിയോനും വീട്ടുകാരും ഒക്കെ...!!!! എന്നെ വിഷമിപ്പിക്കാനും കരയിപ്പിക്കാനും മാത്രാ നിങ്ങളൊക്കെ.... എനിക്ക് അറിയാം ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ല... വിട്ട് ഞാൻ പോട്ടെ.....???" ആമിയുടെ കൈ തട്ടി മാറ്റി അവള് എണീക്കാൻ നോക്കിയതും ആമി വീണ്ടും അവളെ അവിടെ പിടിച്ഛ് ഇരുത്തി..... "നീ ഇനി ഒരിക്കലും കരയാതിരിക്കാനാ ഇങ്ങനെ ചെയ്തത്..... സത്യത്തിൽ ഇത്രയൊന്നും ഞങ്ങളും വേണമെന്ന് വിചാരിച്ചതല്ല..... പിന്നെ നീ അബിനും വില്ലിനും അടുക്കാഞ്ഞാൽ എന്താ ചെയ്യാ....??? ഒരുപാട് സങ്കടപെട്ട് കിട്ടുന്ന സന്തോഷത്തിന് ഒരു പ്രത്യേക ഭംഗിയാ.... അവന് പറയാൻ ഉള്ളത് പോലും കേൾക്കാതെ നീ ഡിവോഴ്സ്, അത്, ഇത് ന്നൊക്കെ പറഞ്ഞാ, ഞങ്ങൾ അതെങ്ങനെയങ്ങ് സമ്മതിച്ഛ് തരും ന്ന് കരുതിയോ നീ....??? ആമി പറഞ്ഞത് കേട്ട് അവളെ ഒന്ന് തറപ്പിച്ഛ് നോക്കി ദഹിപ്പിച്ഛ് സങ്കടത്തോടെ അവള് അമ്മയേയും ദേവൂനേയും നോക്കി....

."എന്നാലും അമ്മയും ദേവുവും ഇതിന് കൂട്ട് നിൽക്കുംന്ന് ഞാൻ കരുതിയില്ല.... ദേവു എന്നോട് മിണ്ടാതെ നിന്നപ്പോ... എനിക്ക്.... എനിക്ക്...!!" സങ്കടത്താൽ അവളുടെ വാക്കുകൾ മുറിഞ്ഞു.. കണ്ണുകൾ നിറഞ്ഞു... അത് കണ്ടതും അമ്മയും ദേവുവും അവളുടെ അടുത്തേക്ക് ഓടി ചെന്നു.... " ന്റെ പൊന്ന് മോളേ..... ദേ നിന്റെ നാത്തൂന്മാര് രണ്ടാളും ഭീഷണി പെടുത്തി വെച്ചേക്കായിരുന്നു എന്നെയും അമ്മയെയും... ജീവനിൽ കൊതി ഉണ്ടായി പോയി, പിന്നെ നീയും സിദ്ധുവും സ്നേഹിച്ഛ് ജീവിക്കുന്നത് കാണാനുള്ള കൊതിയും അതാ.... " അമ്മ " ന്റെ കുട്ടിനോട് ഞാൻ മിണ്ടാതെ നിന്നത് ദേഷ്യം കൊണ്ടൊന്നും അല്ലട്ടോ..... എനിക്ക് അങ്ങനെ നിന്നോട് മിണ്ടാതെ നിൽക്കാൻപറ്റോ മോളേ...??? മിണ്ടിയാൽ ചിലപ്പോ ഞാൻ അറിയാതെ സത്യം പറഞ്ഞു പോകും.. അങ്ങനെ പറഞ്ഞ് പോയാൽ നിന്റെ പുന്നാര പെങ്ങള് എന്നെ വെച്ചേക്കില്ലായിരുന്നു അതോണ്ടാ... നിന്റെ മുഖവും സങ്കടവും കാണാൻ പറ്റാഞ്ഞിട്ടാ രാവിലെ ഞാൻ തിരിഞ്ഞു കിടന്നത്.... " ദേവു അവളെ തഴുകി തലോടി വാത്സല്യത്തോടെ എല്ലാരും അവരുടെ കാരണങ്ങൾ പറഞ്ഞു അവളെ ബോധ്യപ്പെടുത്താൻ തുടങ്ങി...

എല്ലാത്തിന്റെയും മാസ്റ്റർ പ്ലാൻ നിമ്മിയുടെയാണെന്ന് കേട്ട് അവള് നിമ്മിയെ നോക്കി സങ്കടത്തോടെ കണ്ണ് നിറച്ചതും നിമ്മി അവളെ കെട്ടിപ്പിടിച്ഛ് കരഞ്ഞതും ഒരുമിച്ചായിരുന്നു..... " പിണങ്ങല്ലേ ഏട്ടത്തി..... എനിക്ക് എന്റെ ഏട്ടത്തിയെ വേണം, ഏട്ടത്തിയും ഏട്ടനും സന്തോഷയിട്ട് ജീവിക്കുന്നത് കാണണം... നിങ്ങൾ രണ്ടാളും പരസ്പരം ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട്, എന്നിട്ടും ഈഗോയും വാശിയും കെട്ടിപ്പിടിച്ഛ് സ്വയം നീറി നീറി ആർക്കും ഇല്ലാണ്ട് ഇങ്ങനെ ജീവിക്കുന്നത് കണ്ടപ്പോ സഹിച്ചില്ല.... ഇത് കുറച്ഛ് കൂടിപോയന്ന് അറിയാം പക്ഷേ, കലങ്ങി തെളിയും ന്ന് ഉറപ്പായിരുന്നു... സത്യത്തിൽ ഏട്ടത്തിയോട് ദേഷ്യപ്പെട്ടപ്പോ എനിക്ക് അത്രമാത്രം സങ്കടം വന്നെന്ന് അറിയോ...??? ഏട്ടത്തിയെ അറിയാഞ്ഞിട്ടോ, മനസ്സിലാക്കാഞ്ഞിട്ടോ ഒന്നും അല്ല... എനിക്ക് എന്റെ ഏട്ടത്തിയെ ഒരുപാട് ഒരുപാട് ഇഷ്ടായതോണ്ടാ, ഒരുപാട് ഒരുപാട് മനസ്സിലാക്കിയത് കൊണ്ടാ, നിങ്ങളെ രണ്ടാളുടേയും സ്നേഹം അടുത്തറിഞ്ഞത് കൊണ്ടാ, ഏട്ടത്തി സന്തോഷായി ജീവിക്കുന്നത് കാണാൻ വേണ്ടിയാ ഞാൻ...!!!!! ഇതല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞില്ല... ഏട്ടത്തിയെ വേദനിപ്പിക്കണം ന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല...

ഏട്ടത്തി ആയിട്ടല്ല, ചേച്ചി ആയിട്ടേ കണ്ടിട്ടുള്ളൂ, ഇനി കാണുംള്ളൂ... എന്നോട് പിണങ്ങി മാത്രം നിൽക്കല്ലേ ഏട്ടത്തി... ഏട്ടത്തി വേണെങ്കിലും തല്ലിക്കൊ പിണങ്ങി നിൽക്കല്ലേ പ്ലീസ്...." ~~~~~~~ കരചിലടക്കി സങ്കടത്തോടെ നിമ്മി എന്നെ ഇറുക്കിപ്പിടിച്ഛ് പറഞ്ഞത് കേട്ട് ഞാൻ അവളെ വാത്സല്യത്തോടെ തഴുകി... എന്നെ ഇവരൊക്കെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്, എന്റെ സന്തോഷത്തിന് ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നുണ്ടെന്ന് ഓർക്കുംതോറും സന്തോഷവും സങ്കടവും തോന്നുന്നു... ഞാൻ വേദനിച്ചതിനേക്കാൾ നിമ്മിയും ആമിയും ഇവിടെ ഓരോരുത്തരും വേദനിച്ചത് ഓർക്കെ കരച്ചിൽ വരുന്നു... നിമ്മിയെ കെട്ടിപ്പിടിച്ഛ് ഞാൻ കരയാൻ തുടങ്ങിയതും ആമി രണ്ടളേയും ആശ്വസിപ്പിച്ചു.. ആമിയെ നോക്കി ഞാൻ വീണ്ടും കുറുമ്പോടെ മുഖം കറുപ്പിച്ചതും ആമി എന്നെ ചിരിപ്പിക്കാൻ എന്നോണം ഇക്കിളി ആകാൻ തുടങ്ങി... ആദ്യമൊക്കെ ഞാൻ പിടിച്ചു നിന്നെങ്കിലും നിമ്മി കൂടി കൂടിയപ്പോ ഞാൻ സോഫയിൽ നിന്ന് എണീറ്റ് വേണ്ടാന്ന് പറഞ്ഞു പിറകോട്ട് നടന്ന് പുറകിൽ ആരെയോ തട്ടി നിന്നു.. ആ കോന്തനെ ആണെന്ന് കണ്ടതും കരഞ്ഞു കലങ്ങിയ കണ്ണോടെ ഞാനവനെ നോക്കി ദഹിപ്പിച്ചു..

അത് കണ്ട് അവൻ ചിരിക്കാൻ നോക്കിയതും വേദനയോടെ കവിളിൽ കൈ വെച്ഛ് എരിവ് വലിച്ചു.... "ഹോ.... എന്തൊരു അടിയാടീ കുരിപ്പേ അടിച്ചത്... പല്ല് പറിഞ്ഞു പോയി കാണും....?? ഹോ എന്തൊരു വേദനയാടീ...????? നിന്റെ കൈ എന്താ ഉരുക്കണോ....???? അമ്മേ....!!!" കവിളിൽ കൈവെച്ഛ് ഇളക്കി കൊണ്ട് അവൻ എന്നെ നോക്കി പറഞ്ഞത് കേട്ട് അമ്മ അവനെ അടുമുടിയൊന്ന് സൂക്ഷിച്ഛ് നോക്കി.... "രണ്ടെണ്ണം കൂടി കൊടുക്കെന്റെ മോളേ... അവൻറെ ഒരു വാശിയും പകയും... പെങ്ങള് ചാടിപോയത്തിന് കൂട്ടുകാരിയെ കെട്ടി പ്രതികാരം ചെയ്തേക്കുന്നു....!!!!" അമ്മ "അത്.... പിന്നെ... ഞാൻ....ഒരു വെറൈറ്റിയ്ക്ക്....!!!" ഞങ്ങളെ നോക്കി ഇളിച്ഛ് കാട്ടി ചമ്മി നാറി സിദ്ധു പറഞ്ഞത് കേട്ട് ദേവു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്ന് നിന്നു... " വെറൈറ്റി,,,, നല്ല തല്ല് കിട്ടേണ്ട സമയം കഴിഞ്ഞ് ചെക്കന്... പാവം ന്റെ മോള് കുറേ അനുഭവിച്ചു... ഇനി നീ ഇവളെ ഏതെങ്കിലും ചെയ്തതെന്ന് കേൾക്കട്ടെ...!!!" ദേവു സിദ്ധു ന്റെ ചെവി പിടിച്ഛ് തിരിച്ഛ് കൊണ്ട് ദേവു പറഞ്ഞതും അവൻ നിന്ന് സരിഗമ പാടാൻ തുടങ്ങി.... "ഹുയ്യൂ.... ആഹ്.... അച്ചമ്മേ.... ഹൂ.... ആഹ് വിട്ട്... വിട്ട്... ഹോ എന്റെ ചെവി....

ഇപ്പോ നിങ്ങളൊക്കെ ഒരു സെറ്റ് ഞാൻ ഔട്ട്..." കുശുബോടെ സിദ്ധു പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാരും അവനെ നോക്കി ചിരിച്ചു... അഹങ്കാരത്തോടെ ഞാൻ അവനെ നോക്കിയതും അവൻ എന്റെ കുറച്ചൂടെ അടുത്തേക്ക് വന്ന് നിന്നു... "ചിരിക്കുന്നോടീ... പൊട്ടിക്കാളി.....??" "അങ്ങനെ തന്നെ വേണം.... കയ്യിലിരിപ്പോണ്ടല്ലേ.....??? ഇനി എന്നെ ഏതെങ്കിലും ചെയ്താ ഞാൻ ദേവൂനോട് പറഞ്ഞ് കൊടുക്കും.." പുച്ഛത്തോടെ ഞാൻ പറഞ്ഞത് കേട്ട് അവൻ എന്റെ കാതോട് അവൻ ചുണ്ടടുപ്പിച്ചു... "ഓഹോ അങ്ങനെയാണോ...... എന്നാ എന്റെ കയ്യിലിരിപ്പ് മോള് കാണാൻ പോകുന്നേള്ളൂ, പിന്നെ അതൊക്കെ ദേവൂനോട് പറയുന്നത്... അതെനിക്ക് ഒന്ന് കേൾക്കണം....!!!!" എന്തോ അർത്ഥം വെച്ഛ് അവൻ പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ അവനെ നോക്കി... പുഞ്ചിരിയോടെ അവൻ എന്നെയും.... ചുറ്റും പെട്ടെന്നുയർന്ന ചുമയും മുക്കലും മൂളലും കേട്ടപ്പോ ഞാൻ വേഗം മുഖം വെട്ടിച്ചു..... പെട്ടന്ന് തല വെട്ടിച്ചിട്ടൊ എന്തോ തല കറങ്ങുന്ന പോലെ ഒരു തോന്നി, തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്... കാൽ നിലത്ത് ഉറയ്ക്കാത്ത പുറകിലേക്ക് വേച്ഛ് പോകുന്നു... വെള്ളത്തിന് ദഹിക്കുന്ന പോലെ, വയർ വേദനിക്കുന്നു... ഞാൻ വേഗം തലയിൽ കൈ വെച്ച് ക്ഷീണത്തോടെ അടഞ്ഞ് പോകുന്ന കണ്ണുകൾ വലിച്ഛ് തുറന്ന് സിദ്ധു നെ വിളിക്കാൻ ആഞ്ഞതും കാല് കുഴഞ്ഞു പോയിരുന്നു...........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story