🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 115

ennennum ente mathram

രചന: അനു

ചുറ്റും പെട്ടെന്നുയർന്ന ചുമയും മുക്കലും മൂളലും കേട്ടപ്പോ ഞാൻ വേഗം മുഖം വെട്ടിച്ചു..... പെട്ടന്ന് തല വെട്ടിച്ചിട്ടോ എന്തോ തല കറങ്ങുന്ന പോലെ തോന്നി, തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്... കാൽ നിലത്ത് ഉറയ്ക്കാത്ത പുറകിലേക്ക് വേച്ഛ് പോകുന്നു... വെള്ളത്തിന് ദഹിക്കുന്ന പോലെ, വയർ വേദനിക്കുന്നു... ഞാൻ വേഗം തലയിൽ കൈ വെച്ച് ക്ഷീണത്തോടെ അടഞ്ഞ് പോകുന്ന കണ്ണുകൾ വലിച്ഛ് തുറന്ന് സിദ്ധുനെ വിളിക്കാൻ ആഞ്ഞതും കാല് കുഴഞ്ഞു പുറകിലേക്ക് വീഴാൻ പോയിരുന്നു.... സിദ്ധു വെപ്രാളത്തോടെ എന്താ അനൂ ന്ന് ചോദിച്ചു കൊണ്ട് എന്നെ പിടിച്ചു നിർത്തിച്ചു... അപ്പോഴേക്കും എല്ലാരും എനിക്ക് ചുറ്റും കൂടി.. ഞാൻ തലയിൽ കൈ വെച്ചു കൊണ്ട് തന്നെ ഒന്നുംല്ല, തല കറങ്ങുന്ന പോലെ തോന്നി, ഇപ്പൊ കുഴപ്പം ഒന്നുല്ല, എന്നൊക്കെ പറഞ്ഞതേ ഓർമയുള്ളൂ ചീത്തയുടെ പൊടിപൂരമായിരുന്നു... എനിക്ക് അല്ലാട്ടോ, എന്റെ കോന്തൻ കണാരനും പുന്നാര നാത്തൂന്മാർക്കും... അവര് കാരണം ആണല്ലോ ഞാൻ പട്ടിണിയായത്.... ഇതിന്റെ എല്ലാത്തിന്റെയും പിന്നിലെ കറുത്ത കരങ്ങൾ ആമിയുടേയും നിമ്മിയുടേയും ആയതോണ്ട് അവർക്ക് കുറച്ചധികം കേട്ടു....

കൂട്ടത്തിൽ സിദ്ധുന്നും അമ്മ നല്ലോണം കൊടുത്തു, അതോടെ ഞാൻ ധന്യയായി.... ഇതൊക്കെ കണ്ടും കേട്ടും ഞാൻ നല്ല ക്ലോസപിൽ അവരുടെ ഒക്കെ മുഖത്ത് നോക്കി അമ്മയും ദേവുവും കാണാതെ ചിരിച്ചു കൊടുത്തു... സിദ്ധുന്റെ മുഖത്തു നോക്കി കുറച്ചധികം ചിരിച്ചു ഒരു പഞ്ചിന് ഒരു ലോഡ് പുച്ഛവും വാരി വിതറി... ഹല്ല പിന്നെ, കോന്തൻ കണാരൻ...!!!!! പക്ഷേ,,, ആ ചിരിയ്ക്ക് ആയുസ്സ് വളരെ കുറവായിരുന്നൂന്ന് അമ്മയും ദേവുവും കൂടി ഒരു ചാക്ക് അരിയുടെ ചോറ് എന്നെ കുത്തിയിരീപ്പിച്ഛ് തീറ്റിക്കുന്ന വരെ ഞാൻ അറിഞ്ഞില്ല സുഹൃത്തുക്കളേ....!!! എന്നോട് ആരും പറഞ്ഞില്ല😢😢....!!! പ്ളേറ്റിൽ കുന്ന് പോലെ കിടക്കുന്ന ചോറ് തിന്ന് തീർക്കാൻ ഞാൻ പെടാപ്പാട് പെടുമ്പോ ആ മാക്രിക്കൾ എന്റെ അടുത്ത ഇടംവലം ചെയറിൽ വന്നിരുന്ന് കഴിക്ക് അനൂ,കുറച്ചു കറിയൊഴിക്കട്ടെ, ഉപ്പേരി വിളമ്പട്ടെ, മോരും കൂട്ടി, തൈരും കൂട്ടി അല്പം എന്നൊക്കെ ആക്കി ചോദിക്കുന്നതും പോരാഞ്ഞിട്ട് തീരുന്നതിന് അനുസരിച്ച് വീണ്ടും വീണ്ടും പ്ലൈറ്റിലേക്ക് ഇട്ടും നല്ലോണം താങ്ങുന്നുണ്ട്....

ബ്ലഡി ഗ്രാമവാസീസ്....!!!! പ്ളേറ്റിലെ ചോറ് എകദേശം തീർന്നത് കണ്ട് ആശ്വാസത്തോടെ ഒരു നേടുവീർപ്പിട്ടോണ്ട് എണീക്കാൻ തുനിഞ്ഞതും ആ മാക്രി കോന്തൻ കണാരൻ ' ദേ അമ്മേ.... അനൂ ന്ന് കുറച്ചൂടെ ചോറ് വേണം ' ന്ന് കിച്ചണിലേക്ക് നോക്കി വിളിച്ചു കൂവിയത് കേട്ട് എന്റെ കണ്ണ് തള്ളി പോയി.... അത് കേൾക്കേണ്ട താമസം പ്ലേറ്റിൽ വീണ്ടും ചോറ് നിറഞ്ഞു.... എന്റെ ദൈവമേ ഞാൻ വയർ പൊട്ടി ചാവൂന്നാ തോന്നുന്നത്... ദയനീയമായി പ്ളേറ്റിലേക്ക് നോക്കി മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ ദേഷ്യത്തോടെ രൂക്ഷമായി കോന്തനെ നോക്കി... ഞാൻ നോക്കുന്നത് കണ്ടതും അവൻ വേഗം നോട്ടം തെറ്റിച്ഛ് ഫോൺ എടുത്ത് വെറുതെ ചെവിയിലേക്ക് വെച്ഛ് ഹലോ, ഹലോ, കേൾക്കുന്നുണ്ടോ, ഹലോ എന്നൊക്കെ ചോദിക്കുന്നത് കേട്ട് ഞാൻ കണ്ണ് കുറുക്കി അവനെ നോക്കി പല്ല് കടിച്ചു..... അവസരം മുതലെടുക്കാണല്ലേ സജീ.....!!! മാക്രി ജന്തു.....!! മനസ്സിൽ അവനെ കുറേ ചീത്ത വിളിച്ഛ് ഞാൻ വീണ്ടും പ്ളേറ്റിലേക്ക് നോക്കി...

എങ്ങനെയോ ആ ചോറിന്റെ പകുതി വരെ കഴിച്ചോപ്പിച്ചു.... ഇനി കഴിച്ചാൽ ഞാൻ വയറു പൊട്ടി ചാവുമെന്നും ഛർദ്ദിക്കും ന്നൊക്കെ ദേവൂന്റെ വയ്യാലെ നടന്ന് കുറേ പറഞ്ഞപ്പോ ഒന്നമർത്തി മൂളികൊണ്ട് ദേവു കൈ കഴുകികൊള്ളാൻ പറഞ്ഞത് കേട്ട് ഞാൻ ആശ്വാസത്തോടെ ശ്വാസം വലിച്ഛ് വിട്ടു.... ഹാവൂ സമാധാനം ആയി.... ഇനി ഒരാഴ്ചത്തേക്ക് എനിക്ക് ഫുഡ് വേണ്ട.. വേഗം പോയി കൈ കഴുകി വന്ന് സോഫയിൽ ഇരുന്നു.... എല്ലാരും അവിടെ ഇരിപ്പുണ്ടായിരുന്നു... പ്ലാനിങ്ങിനെ കുറിച്ചും മറ്റും നിമ്മിയോടും ആമിയോടും ചോദിച്ഛ് അറിഞ്ഞ് എല്ലാത്തിനും കണക്കിന് കൊടുത്തു... സത്യത്തിൽ സിദ്ധു കാണാതായതും നിമ്മി വരുന്നതും അച്ഛമ്മ കുഴഞ്ഞ് വീണതും അമ്മയുടെ പ്രഷർ കുറഞ്ഞതും ഒന്നും പ്ലാനിൽ ഇല്ലായിരുന്നു... ഇന്നലെ ഉച്ചയ്ക്ക് തന്നെ സിദ്ധു ആമിയെ വിളിച്ചിരുന്നു.. ബാക്കി ഇങ്ങോട്ട്, ഇന്ന് ദേഷ്യം കാണിച്ചതും അവോയ്ഡ് ചെയ്തതും മാത്രേ പ്ലാനിങ് ഉള്ളൂ...... കുറേ നേരം കൂടി ഇരുന്ന് സംസാരിച്ഛ് സമയം സന്ധ്യയോട് അടുത്തതും അനന്തേട്ടൻ തിരിച്ഛ് പോയി.... ഏട്ടൻ പോയി കുറച്ചു കഴിഞ്ഞതും അപ്പു വന്നു....

വന്നു കയറിയപ്പോ തന്നെ നിമ്മി വള്ളിപുള്ളി തെറ്റാതെ നടന്നതൊക്കെ അപ്പൂനോട് പറഞ്ഞ് ഷൂട്ട് ചെയ്ത ക്ലിപ്പ് കൂടി കാണിച്ഛ് കൊടുത്തു... ഇതൊക്ക കണ്ടും കേട്ടും ചെക്കൻ അന്തം വിട്ട് എന്നെയും സിദ്ധുനേയും എന്തോ അന്യഗ്രഹജീവികളെ പോലെ മിഴിച്ഛ് നോക്കുന്നത് കണ്ട് ആമിയും ഏട്ടത്തിയും അജുവും ഉണ്ണിയും ഏട്ടനും കിടന്ന് ചിരിക്കായിരുന്നു.... ഞാനും സിദ്ധുവും ചടപ്പോടെ തല കുനിച്ചു നിന്നതല്ലാതെ ആരെയും മുഖത്തോട് നോക്കിയതേയില്ല... ഞങ്ങളെ കളിയാക്കി കൊല്ലുമ്പഴാണ് പെട്ടന്നാണ് ദേവു ദേഷ്യത്തോടെ ഹാളിലേക്ക് വന്ന് നിന്ന് ഊരയ്ക്ക് കൈ കൊടുത്ത് എന്നെ നോക്കിയത്..... നല്ല ക്ഷീണം ഉള്ളതോണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞിട്ട് നേരെ പോയി കിടന്ന് ഉറങ്ങിക്കോളാൻ പറഞ്ഞതായിരുന്നു... സംസാരിച്ചിരുന്ന് ആ കാര്യം വിട്ട് പോയി... പതിയെ എണീറ്റ് നിന്ന് ദേവൂനെ നോക്കി പുളിങ്ങാ തിന്ന പോലെ ഇളിച്ചു കാണിച്ചതും, ദേവു നോക്കി ദഹിപ്പിച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് കൈ ചൂണ്ടി.... ഞാൻ അനുസരണയോടെ നടന്ന് കോണികയറാൻ തുടങ്ങിയതും സിദ്ധുന്റെ ഫോണ് റിങ് ചെയ്ത് കേട്ട് രണ്ട് പടി കയറി അവിടെ നിന്ന് താഴേക്ക് നോക്കി.... ~~~~~~~~

മടിയോടെ അവള് റൂമിലേക്ക് പോകുന്നത് നോക്കി നിൽകുമ്പഴാണ് എന്റെ ഫോൺ റിങ് ചെയ്തത്... നോക്കിയപ്പോ ജയനാണ്.. ഇന്ന് ഫോൺ എടുത്ത് നോക്കിയപ്പോ കോൾസിന്റെയും മെസേജിന്റെയും മേളയായിരുന്നു... ഇതിപ്പോ ജയനാണ്... ഇതവന്റെ ഇന്നത്തെ ഇരുപതാമത്തെ കോൾ ആണ്.... രണ്ടു ദിവസം ആയി ഓഫീസിൽ പോയിട്ട്, അതോണ്ട് തന്നെ ഒരുപാട് വർക്ക് പെന്റിങ്ങിൽ ഉണ്ടാവുന്ന് ഉറപ്പാണ്.. ഏതായാലും അവിടം വരേ ഒന്ന് പോയിട്ട് വരാം... കോൾ എടുത്ത് ഞാൻ വരാന്ന് പറഞ്ഞപ്പഴാണ് ഇന്നൊരു മേജർ വീഡിയോ കോണ്ഫറൻസ് ഉള്ളകാര്യം അവൻ ഓർമിപ്പിച്ചത്... ലാപ് ഓഫീസിൽ ആയിപ്പോയി, അല്ലെങ്കിൽ ഇവിടുന്ന് അറ്റൻഡ് ചെയ്താ മതിയായിരുന്നു..... ഞാൻ വേഗം ഓഫീസിലേക്ക് എന്നോണം ഹാളിൽ നിന്ന് പുറത്തേക്ക് നടക്കുമ്പഴാണ് അവളെ ഓർമവന്നത്... ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവള് അവിടെ തന്നെ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.... ~~~~~~ സിദ്ധു പോകുന്ന പോകിൽ പൊടുന്നനെ നിന്ന് തിരിഞ്ഞു നോക്കി ചിരിച്ചോണ്ട് ശബ്ദം എടുക്കാതെ വാ കൊണ്ടും കൈ കൊണ്ടും ' ഞാൻ വേഗം വരാം, നീ പോയി സുഖായിട്ട് ഉറങ്ങിക്കോ '

എന്ന് ആഗ്യം കാണിച്ഛ് പറഞ്ഞത് കണ്ട് ഞാൻ ചിരിയോടെ തലയാട്ടി... എന്നെ നോക്കി സൈറ്റ് അടിച്ചു റ്റാറ്റാ പറഞ്ഞ് അവൻ കാറെടുത്ത് പോയതും ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ഞാൻ റൂമിലേക്ക് നടന്നു..... ~~~~~~~~ കോണ്ഫറൻസും, പെന്റിങ് വർക്ക്‌സും ഒക്കെ തീർന്ന ഞാൻ വരുമ്പോഴേക്കും സമയം ഒരുപാട് വൈക്കിയിരുന്നു.... ആരെയും ഉണർത്താതെ വാതിൽ തുറന്ന് അകത്തു കയറി റൂമിലേക്ക് നടന്നു.... ഡോർ തുറന്ന് ബെഡിലേക്ക് നോക്കിയ ഞാൻ കണ്ടത്, എന്റെ വൈറ്റ് ഷർട്ട് നല്ലോണം നിവർത്തി വിരിച്ച് പോക്കറ്റിന്റെ ഭാഗത്തേക്ക് തല വെച്ച് സുഖായിട്ട് കിടന്നുറങ്ങുന്ന അനൂനെയാണ്... പതിയെ ശബ്ദമുണ്ടാക്കാതെ അവളെ അടുത്തേക്ക് നടന്ന് ബെഡിൽ ഇരുന്നു... രണ്ടു മൂന്ന് ദിവസം ആയിക്കാണും മര്യാദയ്ക്ക് ഒന്ന് ഉറങ്ങീട്ട്... പാവം ഞാൻ കാരണം ഒരുപാട് അനുഭവിച്ചിട്ടുണ്ട്, എന്നിട്ടും സ്നേഹിച്ചിട്ടേള്ളൂ... അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ചെവിക്ക് പിറക്കിലേക്ക് മാടിയൊതുക്കി കവിളിൽ വാത്സല്യത്തോടെ തഴുകി.... ഒരു കൊച്ഛ് കുഞ്ഞിന്റെ നിഷ്കളങ്കതയാണ് അവള് കിടന്ന് ഉറങ്ങുമ്പോ... ഒരു പ്രത്യേക ഭംഗിയാ, ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നും....

അല്ലെങ്കിൽ അനു കിടന്നുറങ്ങുന്നത് കാണാൻ എനിക്ക് വലിയ ഇഷ്ടാ.... ആ സമയം അവളുടെ മുഖത്തെ നിഷ്കളങ്കതയ്ക്ക് മാറ്റ് കൂടും... കുറേ നേരം ഞാൻ അവളെ തന്നെ നോക്കി അവിടെ തന്നെ ഇരുന്നു... പിന്നെ കുളിച്ചു ഫ്രഷ് ആയി സോഫയിൽ ചെന്ന് കിടന്നു.... ~~~~~~ ഇന്നലെ കട്ടയ്ക്ക് ഫുഡ് കഴിഞ്ഞതോണ്ടാണെന്ന് തോന്നുന്നു, കിടന്നത് മാത്രേ എനിക്ക് ഓർമയുള്ളൂ, പിന്നെ അറിയുന്നത് എപ്പഴാ.... കണ്ണ് തുറന്ന് ബെഡിൽ ചന്ദനപ്പടിയിട്ട് ഇരുന്ന് ആദ്യം ചുറ്റും തിരഞ്ഞത് സിദ്ധുനെ ആയിരുന്നു... പക്ഷേ,, ആ അവനെ അവിടെയൊന്നും കണ്ടില്ല... അവനെ കുറിച്ച് ഓർക്കുമ്പോ തന്നെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിയും,സന്തോഷവും ഉന്മേഷവും കൊണ്ട് മനസ്സ് നിറയും..... ഞാൻ വീണ്ടും റൂമിൽ സിദ്ധുനെ പരതിയെങ്കിലും നിരാശയായിരുന്നു ഫലം.... നേടുവീർപ്പോടെ ബെഡിൽ നിന്ന് ഇറങ്ങി സിദ്ധു വർക്ഔട് ചെയ്യുന്ന സ്ഥലത്തേക്ക് നടക്കാൻ തുനിഞ്ഞപ്പഴാണ് ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷന്റെ സൗണ്ട് കേട്ടത്... വല്ല കസ്റ്റമ്മർ കെയർ ആവും എങ്കിലും ഞാൻ ഫോണ് കയ്യിലെടുത്തു നോക്കി.... സിദ്ധു.....!! സ്ക്രീനിൽ തെളിഞ്ഞ ആ പേരു വായിച്ചതും ഞാൻ ആവേശത്തോടെ വേഗം ലോക്ക് തുറന്ന് മെസേജ് ഓപ്പൺ ചെയ്തു...

* Good morning maa dear sunshine * മെസേജ് വായിച്ചതും ചിരിയോടെ കീഴ് ചുണ്ട് കടിച്ഛ് കൊണ്ട് സന്തോഷത്തോടെ ഫോൺ ഞാൻ താടിയിൽ മുട്ടിച്ചു... പിന്നെ റൂം മുഴുവൻ ഒന്നൂടെ തിരിഞ്ഞു, അപ്പോ ദേ അടുത്ത മെസേജ്... ഞാൻ ആശ്ചര്യത്തോടെ മെസേജ് ഓപ്പൺ ചെയ്തു.... * എനിക്ക് അറിയാം.... നീ ഇപ്പോ റൂമിൽ എന്നെ തിരയുകയാണെന്ന് ബട്ട്,, തിരഞ്ഞിട്ട് കാര്യമില്ല, കാരണം ഞാൻ ഇപ്പോ റൂമിൽ ഇല്ല.....!!!! പിന്നെ എന്റെ വൈഫിന്ന് ഒരു സപ്രൈസ് ണ്ട്.... so,,,, വേഗം കുളിച്ചു നല്ല ചുന്ദരി കുട്ടിയായി താഴേക്ക് ചെന്നേ.... അവിടെ അച്ഛമ്മ നിന്നെ വൈറ്റ് ചെയ്ത നിൽപ്പുണ്ട്....!!!* മെസേജ് വായിച്ഛ് സംശയത്തോടെ ഞാൻ വീണ്ടും റൂം മുഴുവൻ ഒന്നൂടെ അവനെ നോക്കി.... ഇല്ല.... സിദ്ധു പോയിട്ട് ഞാൻ അല്ലാതെ ഒരു ഈച്ചപ്പോലും ഈ റൂമിൽ ഇല്ല....!!!! കോമ്മണ് ഏരിയയിൽ അല്ലാതെ അവൻ ഇനി റൂമിലും ക്യാമറ വെച്ചിട്ടുണ്ടോ...???? ചുമരിലേക്കും കോർണറിലേക്കും മാറിമാറി സംശയത്തോടെ ഞാൻ നോക്കി.. ഏയ്... അതൊന്നും ഇല്ല... പക്ഷേ,,,, എങ്ങനെ.....????? ഇങ്ങനെ കൃത്യമായി എങ്ങനെ...??? ആഹ്.. എന്തോ ആട്ടെ....!!!! എന്നാലും എന്താക്കും ആ സർപ്രൈസ്...???? ഇപ്പോ തന്നെ ദേവൂനോട് പോയ്‌ ചോദിച്ചാലോ.....????

തലപ്പുകയ്ഞ്ഞ് ആലോചിച്ഛ് നില്കുമ്പോ ദേ അടുത്ത മെസേജ്.... പക്ഷേ ഇപ്രാവശ്യം ഒരു വോയ്സ് ആയിരുന്നു.... ഞാൻ വേഗം പ്ലൈ ആക്കി ചെവിയോട് ചേർത്തു.... * നോക്കി നിൽക്കാതെ പോയ്‌ കുളിക്കെടി പൊട്ടിക്കാളി * അത് കേട്ട് തീരും മുന്നേ ഞാൻ കുളിമുറിയിൽ കയറി കുളി തുടങ്ങിയിരുന്നു... 😄😄😄 ~~~~~~~ എണീറ്റ് വരുന്നത് കാണാതത് കൊണ്ട് അച്ഛമ്മ പറഞ്ഞത് കേട്ട് അവളെ തിരക്കി വരുമ്പോഴാണ് ബെഡിൽ ഇരുന്ന് ദിവാസ്വപ്നം കാണുന്നത് കണ്ടത്.... അപ്പൊ തോന്നിയ ഒരു ചെറിയ കുസൃതി, ഡോറിൽ മറഞ്ഞു നിന്ന് ഫോണ് എടുത്ത മെസേജ് അയച്ചു..... എന്റെ ഓരോ മെസേജും അവള് എക്സൈറ്റ്മെന്റോടെ വായിക്കുന്നത് കണ്ടപ്പോ വീണ്ടും വീണ്ടും അയച്ചു.... കുളിക്കാൻ പറഞ്ഞുള്ള വോയ്സ് കേട്ട് ഞെട്ടികൊണ്ട് അവള് ബാത്റൂമിലേക്ക് ഓടുന്നത് കണ്ടപ്പോ പുറത്ത് നിന്ന് ഞാൻ വാ പൊത്തി ചിരിക്കായിരുന്നു...... ~~~~~~~ വേഗം കുളിച്ചു ഒരുങ്ങി നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.... ദേവുവും അമ്മയും എന്തോ കാര്യമായ പണിയിലായിരുന്നു.... കൂട്ടിന് അമ്മമാരും ണ്ട്.... ഞാൻ കുറേ നേരം അവിടെ ചുറ്റി പറ്റി നിന്നെങ്കിലും ആരും എന്നെ കണ്ടില്ല...

പിന്നെ ദേവൂ ന്ന് വിളിച്ചു അടുത്തേക്ക് ചെന്നു പിറക്കിലൂടെ കെട്ടിപ്പിടിച്ഛ് കവിളിൽ ഒരുമ്മ കൊടുത്തു..... ദേവൂ വാത്സല്യത്തോടെ കവിളിൽ തഴുകി ക്ഷീണം ഒക്കെ മാറിയോ, നല്ലോണം ഉറങ്ങിയോ എന്നൊക്കെ ചോദിച്ഛ് കൊണ്ട് എനിക്ക് ഒരു ഗ്ലാസ് ചായ തന്നു വീണ്ടും പണിയിൽ ശ്രദ്ധിച്ചു.... ചായ ഒന്ന് കുടിച്ഛ് ഞാൻ ദേവൂനെ നിരീക്ഷിക്കാൻ തുടങ്ങി.... ദേവു എന്താ ഒന്നും പറയാത്തത്....??? ഇനി ആ കോന്തൻ എന്നെ പറ്റിച്ചതാണോ...??? ഏയ്.... സിദ്ധു ഇനി അങ്ങനെ ചെയ്യോ...?? പക്ഷേ ഹാളിൽ സിദ്ധുനേയും കണ്ടില്ലല്ലോ....?? അടുത്ത പറ്റിക്കൽ പരിപാടി ആവോ...?? ആണെങ്കിൽ ആ കോന്തനെ ഞാൻ ഇന്ന് വെട്ടിക്കൊല്ലും.... ദേവുനോട് ചോദിച്ഛ് നോക്കിയാലോ സപ്രൈസിന്റെ കാര്യം.....???? ഏയ്‌... ഛേ... അതെങ്ങനാ ചോദിക്കാ... പറയോന്ന് കുറച്ഛ് നേരം കൂടി നോക്കാ.... ചായ പയ്യെ പയ്യെ കുടിച്ഛ് ദേവൂന്റെ വിളി പ്രതീക്ഷിച്ഛ് ഞാൻ കിച്ചണിൽ കുറേ നേരം നിന്നു... ഇവിടെ ജ്യോതിയും വന്നില്ല തീയും വന്നില്ല..... ഏതായാലും ഇനി നിന്നിട്ട് കാര്യല്ല, ചോദിക്കാ...!!! മനസ്സിൽ രണ്ടും കല്പിച്ചു ഞാൻ ദേവു ന്റെ അടുത്തേക്ക് ചെന്ന് നിന്നു... ദേവു ചായ കുടിച്ചോ ന്ന് ചോദിച്ഛ് എന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി വീണ്ടും അമ്മന്മാരോടുള്ള സംസാരത്തിന്റെ ഇടയിൽ ജോലിയിലേക്ക് ശ്രദ്ധിച്ചു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story