🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 116

ennennum ente mathram

രചന: അനു

ദേവുനോട് ചോദിച്ഛ് നോക്കിയാലോ സപ്രൈസിന്റെ കാര്യം.....???? ഏയ്‌... ഛേ... അതെങ്ങനാ ചോദിക്കാ... പറയോന്ന് കുറച്ഛ് നേരം കൂടി നോക്കാ.... ചായ പയ്യെ പയ്യെ കുടിച്ഛ് ദേവൂന്റെ വിളി പ്രതീക്ഷിച്ഛ് ഞാൻ കിച്ചണിൽ കുറേ നേരം നിന്നു... ഇവിടെ ജ്യോതിയും വന്നില്ല തീയും വന്നില്ല..... ഏതായാലും ഇനി നിന്നിട്ട് കാര്യല്ല, ചോദിക്കാ...!!! മനസ്സിൽ രണ്ടും കല്പിച്ചു ഞാൻ ദേവു ന്റെ അടുത്തേക്ക് ചെന്ന് നിന്നു... ദേവു ചായ കുടിച്ചോ ന്ന് ചോദിച്ഛ് എന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി വീണ്ടും അമ്മന്മാരോടുള്ള സംസാരത്തിന്റെ ഇടയിൽ ജോലിയിലേക്ക് ശ്രദ്ധിച്ചു..... "ദേ...ദേവൂ.....!!!!" എന്താ മോളേ.....???? നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ...???" എന്റെ നിപ്പും നോട്ടവും ചോദ്യമൊക്കെ കേട്ട് ദേവു തിരിഞ്ഞ് നിന്ന് സംശയത്തോടെ ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ വീണ്ടും ചോദിച്ചു... " ദേവുന്ന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ...???" "എന്ത് പറയാൻ....?" തിരിച്ഛ് ജോലിയിലേക്ക് ശ്രദ്ധിച്ഛ് എന്നെ തിരിഞ്ഞ് നോക്കി ചിരിയോടെ ചോദിച്ചു... "അല്ലാ...... വല്ല ന്യൂസോ.... സപ്രൈസോ.... മറ്റോ....!!!!!" ഞാൻ സംശയത്തോടെ വലിച്ഛ് നീട്ടി ആകാംഷയോടെ ദേവൂനോട് ചോദിച്ചത് കേട്ട് ദേവു പണി നിർത്തി തിരിഞ്ഞ് നിന്ന് എന്നെ അടിമുടി ഒന്ന് നോക്കി ഉഴിഞ്ഞ് നോക്കി.....

അത് കണ്ടതും ഞാനുള്ള മുപ്പത്തിരണ്ട് പല്ലും കാട്ടി പ്ലിങ്ങസ്യാ ഒന്ന് ഇളിച്ചു കാണിച്ചു..... പിന്നെ വേഗം വിഷയം മാറ്റി... "ദേ...ദേവൂ... സിദ്ധു.... എവിടെ....???" "ആ ഹാളിൽ ഇരിക്കുന്നത് കണ്ടിരുന്നല്ലോ....??? അവിടെ ഇല്ലേ...???" എന്നെ കുറുക്കനെ നോക്കി ദേവു പറഞ്ഞു... "ഇല്ല.... അവിടെ ഞാൻ കണ്ടില്ലല്ലോ.....??" "ആ.. എനിക്ക് അറിഞ്ഞൂടാ... ഇത്രയും നേരം അവിടെ ഇരിപ്പുണ്ടായിരുന്നു.... അലസമായി പറഞ്ഞു കൊണ്ട് ദേവു വീണ്ടും ജോലി തുടർന്നു.... മാക്രി എന്നെ വീണ്ടും പറ്റിച്ചു.... കോന്തൻ കണാരൻ.....!!! ദേഷ്യത്തോടെ സിദ്ധുനെ മനസ്സിൽ മുട്ടൻ ചീത്ത പറഞ്ഞു പിറുപിറുത്തു കിച്ചണിൽ നിന്ന് ഹാളിലേക്ക് നടന്ന് വരുമ്പഴാണ് പെട്ടെന്ന് എന്റെ കൈ ആരോ പിടിച്ച് വലിച്ചു സ്റ്റോർ റൂമിലേക്ക് ധൃതിയിൽ കയറ്റി വാതിലടച്ചത്... ഞാൻ പേടിച്ഛ് വെപ്രാളത്തോടെ ഒച്ചയെടുക്കാൻ നോക്കിയതും ഒരു കൈ എന്റെ വാ ബന്ധിച്ചു..... ഞാൻ പേടിയോടെ ആ കൈ തട്ടി മാറ്റാൻ പിടിച്ചതും എനിക്ക് മനസ്സിലായി ഇത് സിദ്ധുന്റെ കൈ ആണെന്ന്.... ദേഷ്യത്തോടെ കൈ തട്ടി മാറ്റി കുറച്ഛ് മാറി നിന്നു തിരിഞ്ഞു നോക്കി.... ഒരു വളിച്ച ചിരിയും ചിരിച്ചോണ്ട് രണ്ട് കയ്യും കെട്ടി നിൽക്കുന്ന സിദ്ധുനെ കണ്ടപ്പോ ഞാൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചു....

"ഞാൻ പേടിച്ചു പോയി...... അറിയോ....???" അവനെ രൂക്ഷമായി നോക്കി അമർഷത്തോടെ ഞാൻ പറഞ്ഞത് കേട്ട് അവനൊന്ന് ചിരിച്ചു... "ഇല്ല അറിയില്ല.... അതെന്താ സാധനം...!!!" ~~~~~~ എന്റെ ഹമ്മേ,,, പെണ്ണിന്റെ മുഖം ഒക്കെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ട്..... കിച്ചണിൽ വെച്ഛ് അച്ഛമ്മയോട് ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു... ദേഷ്യത്തോടെ അവള് വാതിലിന്റെ അടുത്തേക്ക് നടന്ന് തുറക്കാൻ നോക്കിയതും ഞാൻ വേഗം വാതിലിന്റെ മുന്നിൽ കയറി നിന്നു... അവള് അങ്ങോട്ട് നീങ്ങുമ്പോ അങ്ങോട്ടും ഇങ്ങോട്ട് നീങ്ങുമ്പോ ഇങ്ങോട്ടും ഞാൻ വഴി മുടക്കി മാറിമാറി നിന്ന് കളിച്ചതും അവള് ദേഷ്യം കടിച്ചു പിടിച്ച് കൊണ്ട് രണ്ട് കയ്യും കെട്ടി എന്നെ നോക്കി.... ഞാൻ സ്നേഹത്തോടെ കുറുമ്പ് നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് കണ്ണിമവെട്ടാത്തെ നോക്കിയതും അവള് വേഗം നോട്ടം പിൻ വലിച്ച് മുഖം വെട്ടിച്ഛ് സൈഡിലേക്ക് നോക്കി.... "മാറ്......!!!!!!" ~~~~~~ മാക്രി രാവിലെ തന്നെ എന്നെ ഫൂൾ ആകിയതും പോരാ, നിന്ന് കിണിക്കുന്നത് കണ്ടില്ലേ.... അവന്റെ ഈ ഒടുക്കത്തെ ഇളി കണ്ടിട്ട് വല്ലതും എടുത്ത് തലയ്ക്ക് അടിക്കാനാ തോന്നുന്നത്....

ബാക്കി ഉള്ളവനെ ദേവൂന്റെ മുന്നിൽ നാണം കെടുത്തിയതും പോരാഞ്ഞിട്ട് ഇപ്പോ ദാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാ.... ദേഷ്യത്തോടെ അവനെ നോക്കി നിൽക്കേ അവന്റെ കണ്ണുകളിൽ സ്നേഹവും പ്രണയവും നിറഞ്ഞതും എന്റെ കണ്ണിലൂടെ ശരീരത്തിലുടനീളം കറന്റ് പാസ്സ് ചെയ്ത അവസ്ഥയായിരുന്നു.... വേഗം നോട്ടം മാറ്റി ' മാറ് ' ന്ന് പറഞ്ഞപ്പോ ഒന്നൂടെ നെഞ്ചും വിരിച്ച് നിന്നു... "ഈ വിരിഞ്ഞ് ' മാറ് ' മതിയോ...???" കളിയാക്കികൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് അവനെ പുച്ഛത്തോടെ നോക്കി നെഞ്ചിൽ കൈവെച്ഛ് തള്ളി മാറ്റി നടക്കാൻ നോക്കിയതും അവൻ എന്റെ കൈ പിടിച്ഛ് വലിച്ഛ് ചുമരിനോട് ചേർത്ത് നിർത്തിയതും ഒരുമിച്ചായിരുന്നു... അവന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ ഞാൻ മുഖം വെട്ടിച്ഛ് കൈ കെട്ടി നിന്നു... "അപ്പോ പറയൂ ഭാര്യേ അനു....രാധേ... എന്താ നിന്റെ പ്രോബ്ലം....." ~~~~~~~ ഹോ.... എന്റെ പൊന്നോ എന്താ നോട്ടം..... ഞാൻ കത്തി പോവാഞ്ഞത് ഭാഗ്യം.... അവള് രൂക്ഷമായി ദേഷ്യം കടിച്ഛ് പിടിച്ഛ് നോക്കിയതും ഞാൻ നല്ലോണം ചിരിച്ചു കൊടുത്തു... എന്താ അറിയില്ല... അനൂനെ ഇങ്ങനെ വട്ട് പിടിപ്പിക്കാൻ നല്ല രസാ, കാരണം ദേഷ്യം പിടിക്കുമ്പോ അനൂന്റെ കുഞ്ഞ് മുഖം ഒന്ന് കാണണം... ന്റെ സാറേ....!!!!! എന്റെ നിപ്പും ചോദ്യവും ഒക്കെ കേട്ട് അവള് വീണ്ടും തള്ളി മാറ്റി പോകാൻ നോക്കിയതും ഞാൻ അവിടെ തന്നെ പിടിച്ചു നിർത്തിച്ചു....

. " ഹ,,,,, കാര്യം പറ...... എന്താ.... എന്തിനാ നീ ഇങ്ങനെ രാവിലെ തന്നെ ചൂടാവുന്നത്.....???" ഞാൻ സൗമ്യമായി ചോദിച്ചതും അവളിലെ ദേഷ്യം നിന്ന് കത്തി... "ദേ സിദ്ധു.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്...!!!! അല്ലെങ്കിൽ തന്നെ ഞാൻ ദേഷ്യം പിടിച്ചു നിൽക്കാ... എല്ലാം ചെയ്തു വെച്ചിട്ട് ചൂടാവുന്നത് എന്തിനെന്നോ....???" ശ്വാസം വലിച്ഛ് വിട്ട് അവള് ദേഷ്യത്തോടെ പറയുന്നത് കേട്ട് ഞാൻ സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു.... "ഞാൻ എന്ത് ചെയ്തൂന്നാ.... കുട്ടി പറയണേ...????" "രാവിലെ തന്നെ സപ്രൈസ് തേങ്ങാ, മാങ്ങാ, ന്നൊക്കെ പറഞ്ഞ് എന്നെ നാണം കെടുത്തിയില്ലേ...???" " അങ്ങനെ പറ..... !!! അപ്പോ അതാണോ കാര്യം...!!! ഞാൻ രാവിലെ നിന്നോട് എന്താ പറഞ്ഞത്,,നിനക്ക്‌ ഒരു സപ്രൈസ് ഉണ്ടെന്ന് മാത്രല്ലേ പറഞ്ഞുള്ളൂ, അത് അച്ഛമ്മയോട് പോയി ചോദിക്കാൻ ഞാൻ പറഞ്ഞോ......??? ഇല്ലല്ലോ... രാവിലെ മുതൽ അച്ചമ്മ നിന്നെ അന്വേഷിച്ചിരുന്നു.. അതോണ്ടാ ഞാൻ അച്ഛമ്മടെ അടുത്തേക്ക് പോകാൻ പറഞ്ഞത്... ഞാൻ പോകാനല്ലേ പറഞ്ഞുള്ളൂ ചോദിക്കാൻ പറഞ്ഞോ....??? എല്ലാം ഒപ്പിച്ചു വെച്ചത് നീ, എന്നിട്ട് ദേഷ്യം പിടിക്കുന്നത് എന്നോട്.... കൊള്ളാല്ലോ....!!!! ചേട്ടനോട് ഇങ്ങനെയൊന്നും സംസാരിക്കരുത് ബേബി മോളേ....

സംസാരിക്കരുത്.... വിഷമണ്ട്... സങ്കടണ്ട്.....!!!!" ~~~~~~ സിനിമ ഡയലോഗ് പറഞ്ഞ് വിഷമത്തോടെ മൂക്ക് വലിച്ഛ് സിദ്ധു കണ്ണു തുടക്കുന്നത് കണ്ടപ്പോ സത്യത്തിൽ ഞാൻ ചിരിച്ചു പോയി..... അവൻ പറഞ്ഞപ്പോലെ ദേവൂനോട് സപ്രൈസിന്റെ കാര്യം ചോദിക്കാൻ സിദ്ധു പറഞ്ഞിരുന്നില്ല.... അക്കിടി പറ്റിയെന്ന് ബോധ്യമായെങ്കിലും ഞാൻ അതിന്റെ അഹങ്കാരമൊന്നും കാണിച്ചില്ല... "എങ്കിൽ പറ.... എന്താ സപ്രൈസ്.....!!!" എക്‌സൈറ്റ്‌മെന്റോടെ അവന്റെ കണ്ണിലേക്ക് നോക്കി വീണ്ടും ആകാംഷയോടെ ഞാൻ ചോദിച്ചു..... "സോറി അത് ഡിക്ലയർ ചെയ്യാനുള്ള ടൈം ആയിട്ടില്ല...." എന്തോ വലിയ ആഭ്യന്തര ചർച്ചയുടെ റിസൾട്ട് പ്രഖ്യാപിക്കാൻ പറഞ്ഞ പോലെ തീയതിയും സമയവും ഒക്കെ നോക്കി അവൻ ഗമയിൽ ആയില്ല ന്ന് പറഞ്ഞത് കേട്ട് എനിക്ക് വീണ്ടും ദേഷ്യം വന്നു.. "ദേ സിദ്ധു... വെറുതെ കളിപ്പിക്കല്ലേ.... ഇനിയും നാണം കെടുത്തിയാൽ സത്യയിട്ടും ഞാൻ മിണ്ടില്ല.....!!" മുഖം വീർപ്പിച്ഛ് ഞാൻ സൈഡിലേക്ക് കൈകെട്ടി നിന്നു... "ഞാൻ അങ്ങനെ ചെയ്യോ...???" സിദ്ധു ചുണ്ട് പിളർത്തി സങ്കടത്തോടെ കൊച്ഛ് കുട്ടികൾ ചോദിക്കുന്ന പോലെ ചോദിച്ചത് കേട്ട് നേരെ നിന്ന് ഞാൻ അവനെ നല്ലോണം ഒന്ന് നോക്കി.. "ഞാനേ അങ്ങനെ ചെയ്യൂ.... സത്യം ചെയ്....!!!" കൈ നീട്ടി കണ്ണോടെ കയ്യിലേക്ക് കാണിച്ഛ് ഞാൻ പറഞ്ഞു... "നിനക്ക് എന്നെ ഇത്രയ്ക്കും വിശ്വാസം ഇല്ലേ അനൂ.....???"

നിരാശയോടെ അവൻ ചോദിച്ചത് കേട്ട് ചിരി വന്നെങ്കിലും ഞാൻ സ്‌ട്രോങ് ആയി നിന്നു... "ഒട്ടും ഇല്ല.... സത്യം ചെയ്....!!!" "മ്മ്മം... ഒക്കെ....!!!! എന്റെ ഭാര്യ അനുരാധ സിദ്ധാർത്ഥ് ആണേ സത്യം....." "മ്മ്മം...!!!!! ഇപ്പോ ഒക്കെ.....!!!!! വാ പോകാം,, അമ്മയും ദേവുവും അന്വേഷിക്കുന്നുണ്ടാവും...." വാതിൽക്കലേക്ക് നോക്കി ഞാൻ പറഞ്ഞത് കേട്ടിട്ടും സത്യം വെച്ച കയ്യിൽ പിടി വിട്ടാതെ അവൻ കളിക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി എന്താ ന്ന് ഒറ്റ പുരികം പൊക്കി ചോദിച്ചതും അവൻ ഒന്നുല്ലന്ന മട്ടിൽ ചുമൽ ഉയർത്തി... ഞാൻ വേഗം കൈ വിടുത്തി ഡോറിന്റെ അടുത്തേക്ക് നടന്ന് ഡോർ തുറക്കാൻ നോക്കിയതും അവൻ പിറകിൽ വന്ന് നിന്ന് ചൂണ്ട് വിരൽ കൊണ്ട് ഷോള്ഡറിൽ വീണ്ടും തോണ്ടി വിളിച്ചു.... എനിക്ക് ആണെങ്കിൽ അവന്റെ മുഖവും നിൽപ്പും എസ്പ്രെക്ഷനും ഒക്കെ കൂടി കണ്ടിട്ട് ചിരി വരുന്നുണ്ട്.... ചെറിയ കുട്ടികൾ കൊഞ്ചി കളിക്കുന്ന പോലെയാക്കി വെച്ചിട്ടുണ്ട് മുഖമൊക്കെ... തിരിഞ്ഞ് നോക്കിയപ്പോ മുഖത്ത് നാണമൊക്കെ വരുത്തി താഴേക്ക് നോക്കി നഖം കൊണ്ട് കളം വരക്കുന്ന സിദ്ധുനെ കണ്ട് ചിരിയടക്കാൻ ഞാൻ പെടാപ്പാട്..... ചെറിയ പിള്ളേരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടികൊണ്ട് കൈ നഖം കടിച്ഛ് അവൻ പതിയെ എന്റെ മുഖത്തേക്ക് നോക്കി.... ഞാൻ ചിരി കടിച്ചു പിടിച്ചു അവനെ അടിമുടി ഒന്ന് നോക്കി.... "മ്മ്മം.... എന്താ ഒരു വല്ലാത്ത ആടം....???"

ഞാൻ കുറച്ഛ് ഗൗരവത്തിൽ ചോദിച്ചത് കേട്ട് അവൻ നാണത്തോടെ എന്റെ അടുത്തേക്ക് വന്ന് എന്നോട് ചേർന്ന് നിന്ന് കൈ വിരൽ കൊണ്ട് ഭാര്യ ഭർത്താവിന്റെ ഷർട്ട് ബട്ടണിൽ പിടിച്ഛ് കളിക്കുന്ന പോലെ എന്റെ ഷോള്ഡറിൽ വട്ടത്തിൽ വരച്ഛ് കളിക്കാൻ തുടങ്ങി... 'അതേ... അതില്ലേ... അത്ണ്ടല്ലോ... അത് പിന്നെ..... നമ്മള് സത്യം ഒക്കെ ഇട്ട സ്ഥിതിക്ക്..." "ആഹ്...സ്ഥിതിയ്ക്ക്.....????" "ഒരു ഉറപ്പിന് ഞാനൊരു....." "മ്മ്മം... ഞാനൊരു......????" ചോദിച്ചു തീരലും അവൻ കുറച്ചൂടെ അടുത്തേക്ക് വന്നു നിന്നതും ഞാൻ ഡോറിൽ ചാരി.... സിദ്ധുന്റെ ഈ കളികണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യാ.... അവന്റെ ഈ പോക്ക് എങ്ങോട്ടാണ് ന്നൊക്കെ എനിക്ക് നല്ലോണം മനസ്സിലാവുന്നുണ്ട്.... അവൻ പിന്നെയും അത്,പിന്നെ, ഞാനൊരു എന്നൊക്കെ പറഞ്ഞു വീണ്ടും ഒട്ടി ഒട്ടി വരാൻ തുടങ്ങിയതും ഞാൻ അവനെ ചിരിയോടെ തള്ളി മാറ്റി..... "ഞാനൊരു ഉമ്മ തരണ്ട....!!!! ഉത്തരം കിട്ടിയല്ലോ...?? മോന്റെ വരവ് കണ്ടപ്പഴേ തോന്നി... ആഹ് പൂതി അങ്ങു മനസ്സിൽ വെച്ചേക്ക്... ആദ്യം സപ്രൈസ്,,, അതു കഴിഞ്ഞ് മതി ഉമ്മയും ബാപ്പയും ഒക്കെ....???? അവനെ നോക്കി നല്ലോണം ഒന്ന് പുച്ഛിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അവന്റെ മുഖം കാറ്റൊഴിഞ്ഞ ബലൂണ് പോലെ ഒഴിഞ്ഞു.. " അനൂ ഒന്നെങ്കിലും താടീ..... വെറുതെയൊന്നും അല്ലല്ലോ നല്ല അന്തസ്സായിട്ട് ഇരന്നിട്ടല്ലേ...???"

കുറുമ്പോടെ അവൻ പറഞ്ഞത് കേട്ട് ഞാൻ ഡോറിന്റെ ഹാൻഡിലിൽ പിടിച്ഛ് തിരിച്ചു.... " ഒന്നും ഇല്ല രണ്ടും ഇല്ല... രാവിലെ എന്നെ നാണം കെടുത്തിയില്ലേ,,, അതുള്ള ശിക്ഷയാ.....!!" ~~~~~~~ ഇത്രയും പറഞ്ഞ് എന്നെ നോക്കി ഒരു ലോഡ് പുച്ഛവും വാരിയെറിഞ്ഞ് അവൾ പതിയെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി ആരുമില്ലെന്ന് ബോധ്യമായപ്പോ ഒരു നേടുവീർപ്പോടെ എന്നെ നോക്കി ഇറങ്ങി നടക്കാൻ തുടങ്ങി, അവളെ പുറക്കേ തന്നെ നിരാശയോടെ ഞാനും നടന്നു..... പെട്ടന്ന് ഞാൻ വെറുതെ കിച്ചണിന്റെ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി ' ദേ അമ്മ ' ന്ന് ചുമ്മാ പറഞ്ഞതും അവള് വേഗം തിരിഞ്ഞ് പുറക്കിലേക്ക് നോക്കി... നോക്കിയ തകത്തിന് അവളെ കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ മുന്നോട് നടന്നു... കവിളിൽ കയ്യും വെച്ച് അന്തം വിട്ട് എന്നെ ഇമവെട്ടാതെ നോക്കുന്ന അവളെ തിരിഞ്ഞ് നോക്കി ചുണ്ട് കൂർപ്പിച്ഛ് ഒരുമ്മ കൂടി കൊടുത്ത് സൈറ്റ് അടിച്ഛ് ചിരിച്ചു കൊണ്ട് ഞാൻ ഹാളിലേക്ക് നടന്നു..... ~~~~~~~~ എന്താ ഇപ്പോ ഇവിടെ ഉണ്ടായേ.... അവനെ നോക്കി അന്തം വിട്ട് നിൽക്കേ ഞാൻ ഓർത്തു... ദൈവമേ,,,, ഇവനെ സൂക്ഷിക്കണം....!!!!!കവിളിൽ കയ്യും വെച്ഛ് അവൻ പോയ വഴിയേ തന്നെ നോക്കി നിൽക്കുമ്പഴാണ് പുറക്കീന്ന് അമ്മ തട്ടി വിളിച്ചത്....

എന്റെ കിളിപോയ നിൽപ് കണ്ട് അമ്മ കാര്യം തിരക്കിയെങ്കിലും ഞാൻ ഒന്നുല്ലെന്ന് തോള് കുലുക്കി പറഞ്ഞ് അമ്മയുടെ കൂടെ ഹാളിലേക്ക് നടന്നു...... ~~~~~~ പ്രാതൽ കഴിക്കുമ്പോ എന്റെ നേരെ മുന്നിൽ ഇരുന്ന അനുവിലേക്ക് ആയിരുന്നു എന്റെ ശ്രദ്ധ.... ഇടയ്ക്ക് ഇടംകണ്ണിട്ട് അവള് നോക്കുമ്പോ ഞാൻ സൈറ്റ് അടിച്ഛ് ചുണ്ട് കൂർപ്പിച്ഛ് ഒന്നൂടെ തരട്ടെ ന്ന് മുഖം കൊണ്ട് ചോദിക്കുമ്പോ അവള് വെപ്രാളത്തോടെ എല്ലാരേയും നോക്കി, എന്നെ നോക്കി കണ്ണുരുട്ടും.... അത് കണ്ട് അവള് നോക്കുമ്പഴോക്കെ ഞാൻ ഇത് ചോദിക്കാൻ തുടങ്ങിയതും അവള് ഫുഡിലേക്ക് തന്നെ നോക്കി ഇരുന്ന് കഴിക്കാൻ തുടങ്ങി.... പക്ഷേ,, അപ്പഴും അവളുടെ കരിനീലമിഴികൾ ഇടയ്ക്കിടെ അനുസരണകേട്ട് കാണിച്ചോണ്ടിരുന്നു.... അവള് മാക്സിമം എന്നെ നോക്കാതിരിക്കാൻ ശ്രമിക്കുന്നതും,

ഞാൻ ചുണ്ട് കൂർപ്പിക്കുമ്പോ മുഖത്ത് നിറയുന്ന വെപ്രാളവും കണ്ണിലെ പിടച്ചിലും, ചുണ്ടിൽ വിരിയുന്ന നാണവും ഞാൻ ആസ്വദിക്കുകയായിരുന്നു.. ~~~~~~~ ന്റെ കൃഷ്ണാ..... ഈ കോന്തൻ എന്റെ പൊക കണ്ടേ അടങ്ങൂനാണല്ലോ തോന്നുന്നത്... ഇത്രാന്ന് വെച്ചാ ഇങ്ങനെ പ്ളേറ്റിലേക്ക് തന്നെ തല കുമ്പിട്ട് ഇരിക്കാ... ഇരുന്ന് ഇരുന്ന് കഴുത്തും നട്ടെല്ലും വേദനിക്കാൻ തുടങ്ങി.... നേരെ നോക്കിയാ ആ പാക്കരൻ അപ്പോ തുടങ്ങും നോക്കി ആളെ കൊല്ലുന്ന പോലെ ചിരിക്കാനും ചുണ്ട് കൂർപ്പിക്കാനും.... അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ഞാൻ കളിക്കുന്ന പെടാപ്പാട് കണ്ട് ആമിയും നിമ്മിയും ഒരുമാതിരി ചിരി ചിരിക്കുന്നുണ്ട്... ഈ കോന്തന് ആണെങ്കിൽ അതൊന്നും ഒരു പ്രശ്നമേയല്ലാ, ഫുൾ ടൈം എന്നെ നോക്കിയാ തിന്നുന്നത്... ഒരുവിധത്തിൽ എങ്ങനെയോ അവനെ നോക്കാതെ ബാക്കി എല്ലായിടത്തേക്കും നോക്കി കഴിക്കുമ്പഴാണ് ദേവു ആ കാര്യം എല്ലാരോടും ആയിട്ട് പറഞ്ഞത്...............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story