🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 117

ennennum ente mathram

രചന: അനു

അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ഞാൻ കളിക്കുന്ന പെടാപ്പാട് കണ്ട് ആമിയും നിമ്മിയും ഒരുമാതിരി ചിരി ചിരിക്കുന്നുണ്ട്... ഈ കോന്തന് ആണെങ്കിൽ അതൊന്നും ഒരു പ്രശ്നമേയല്ല ന്ന് മട്ടിൽ ഫുൾ ടൈം എന്നെ നോക്കിയാണ് തിന്നുന്നത്... ഒരുവിധത്തിൽ എങ്ങനെയോ അവനെ നോക്കാതെ ബാക്കി എല്ലായിടത്തേക്കും നോക്കി കഴിക്കുമ്പഴാണ് ദേവു ആ കാര്യം എല്ലാരോടും ആയിട്ട് പറഞ്ഞത്...... "ഏഹ്ഹ്ഹ്......?????!!!!!!!!!! സത്യം....??????!!!!!" ദേവു പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ആവേശത്തോടെ ഫുഡിൽ നിന്ന് പെടുന്നനെ തലയുയർത്തി ഞാൻ ചോദിച്ഛത് കേട്ട് എല്ലാരും അത്ഭുതത്തോടെ എന്നെ നോക്കി.... ദേവു പറഞ്ഞത്‌ കേട്ട്, ആ ആവേശത്തിൽ, സന്തോഷത്തിൽ ചോദിച്ചപ്പോ സൗണ്ട് കുറച്ചധികം കൂടിപ്പോയിരുന്നൂ ന്ന് എല്ലാരുടേയും അന്തംവിട്ടുള്ള ഇരിപ്പും എന്നെ നോക്കുന്ന നോട്ടവും കണ്ടപ്പോ എനിക്ക് വ്യക്തമായി..... കഴിപ്പ് പോലും നിർത്തി എല്ലാരും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് സൈക്കിളിൽ നിന്ന് വീണ അവസ്ഥ ആയിരുന്നു എനിക്ക്... എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കാട്ടി ഞാൻ വേഗം അടുത്തിരുന്ന ദേവുവിലേക്ക് തിരിഞ്ഞു....

"ദേവൂ.... സത്യണോ....????? സത്യണോ പറഞ്ഞത്....????" ആശ്ചര്യം ഒട്ടും കുറയാതെ ഞാൻ വീണ്ടും ചോദിച്ചു..... "ആഹ് മോളേ... സിദ്ധു നിന്നോട് പറഞ്ഞില്ലേ...???? ഇന്നലെ മോള് നേരത്തെ കിടന്നതോണ്ട് കേൾക്കാതെ പോയതാ.... രാവിലെ ഞാൻ അവനോട് പറയാൻ പറഞ്ഞായിരുന്നല്ലോ, അവൻ പറഞ്ഞില്ലേ...???" പ്ളേറ്റിലെ ചപ്പാത്തി കഴിച്ചോണ്ട് തന്നെ ദേവു ചോദിച്ചത് കേട്ട് ഞാൻ രൂക്ഷമായി സിദ്ധുനെ നോക്കിയതും ആ മാക്രി എന്നെ സൈറ്റ് അടിച്ചു കാണിച്ചു.... കോന്തൻ.....!!!! ഹോ,,,, അങ്ങനെ വരട്ടെ.... അപ്പോ സിദ്ധു പറഞ്ഞ സപ്രൈസ് ഇതാണ്... ഞാൻ നോട്ടം സൈഡിലേക്ക് മാറ്റി മനസ്സിൽ ചിന്തിച്ചു കൊണ്ട് വീണ്ടും അവനെ നോക്കി.... എന്റെ മനസ്സ് വായിച്ച പോലെ അവൻ അതെന്ന് തലയാട്ടുന്നത് കണ്ട് ഞാൻ അവനെ നോക്കി പുച്ഛിച്ഛ് ചുണ്ട് രണ്ട് ഭാഗത്തേക്കും വേഗത്തിൽ കോട്ടി ദേവൂന്റെ നേരെ തിരിഞ്ഞു... ദേവൂന്റെ വലത്തേ കൈതണ്ടയിൽ എന്റെ രണ്ട് കൈയോണ്ടും പിടിച്ച് ഉരുട്ടി കൊണ്ട് ആവേശത്തോടെ വീണ്ടും എപ്പഴാ, എങ്ങനെയാ, ആരൊക്കെയാ, എന്നൊക്കെ വഴിക്കും വഴിക്കും ഫുഡ് കഴിക്കാൻ സമ്മതിക്കാതെ ഞാൻ ചോദിച്ചോണ്ടിരുന്നു.....

"ന്റെ ഭഗവാനേ..... ഈ കൊച്ചിനെ കൊണ്ട് തോറ്റല്ലോ ഞാൻ....!!!! ഇതൊന്നു കഴിക്കാൻ സമ്മതിക്കോ നീ.....!!!" സഹികെട്ട് ദേവു എന്നെ നോക്കി കളിയായി പറഞ്ഞത് കേട്ട് ചിണുങ്ങി കൊണ്ട് ഞാൻ വീണ്ടും ദേവൂന്റെ കൈ പിടിച്ഛ് ഉരുട്ടാൻ തുടങ്ങി.... " അതൊക്ക കഴിക്കാം ദേവൂ.... ആദ്യം ഇത് പറ..... പ്ലീസ്...!!!! നമ്മൾ എപ്പഴാ പോണേ, എങ്ങനെയാ പോണേ, ഇതിലാ പോണേ, ആരൊക്കെയാ, എന്നാ തിരിച്ചു വരാ, പറ..... സന്തോഷം കൊണ്ടല്ലേ ചോദിക്കുന്നത്.... പറ ദേവൂ...????" ഞാൻ വീണ്ടും ദേവൂന്റെ കയ്യിൽ പിടിച്ച് കെഞ്ചി ചോദിക്കുന്നത് കേട്ട് ബാക്കി എല്ലാരും നല്ല ചിരിയായിരുന്നു.... ദേവൂ പറഞ്ഞു കുടുങ്ങിയല്ലോ ദൈവമേ ന്നുള്ള മട്ടിൽ തലയിൽ കൈ വെച്ചു എന്നെ നോക്കി ചിരിച്ചു...... "എന്റെ അനൂ... നീ എന്തിനാ ഇങ്ങനെ excited ആവുന്നത്..... ഇത്രക്ക് ഇഷ്ടണോ അവിടെ....????" "അയ്യോ,,,,,, ഏട്ടത്തി എന്തായീ പറയുന്നത്....????ഇഷ്ടണോന്നോ.....??? എന്റെ ഫേവറേറ്റ് സ്ഥലത്ത്, എനിക്ക് എന്തിഷ്ടാന്ന് അറിയോ അവിടെ, എന്റെ ജീവൻ തന്നെ എവിടെയാന്ന് തോന്നാറുണ്ട്..... കണ്ടോ... ദേ.... നോക്കിക്കേ....?? പറഞ്ഞപ്പോ തന്നെ രോച്ചാമ്മം വരുന്നു ദേ.....!!!!!" ~~~~~~~

ഏട്ടത്തിയുടെ നേരെ കൈ ചൂണ്ടിക്കാട്ടി കാട്ടി കൊടുക്കുമ്പോ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു.... നിങ്ങൾക്ക് ഇപ്പഴും കാര്യം പിടികിട്ടിയില്ലല്ലേ.....???? ഞങ്ങൾ എല്ലാരും ഇന്ന് വൈക്കീട്ട് ഗുരുവായൂർ അമ്പലത്തിൽ പോകാൻ പ്ലാൻ ചെയ്തിരിക്കാ.... ഈ കാര്യം എല്ലാരോടും ഒന്നൂടെ അച്ഛമ്മ പറഞ്ഞപ്പോ അനു ഉണ്ടാക്കിയ കോലഹലമാണ് നിങ്ങൾ ഇപ്പോ കണ്ടത്.... അച്ഛമ്മയ്ക്ക് സ്വര്യം കൊടുക്കാതെ അവള് വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചോണ്ടിരുന്നു... അത് കണ്ട് ചിരിക്കലായിരുന്നു എനിക്കും ബാക്കിയുള്ളവർക്കും പിന്നെ അങ്ങോട്ട് മെയിൻ പണി... ഇടയ്ക്ക് അവളെ വട്ടാക്കാൻ അച്ഛമ്മയോട് അവള് ചോദിക്കുന്ന ചോദ്യത്തിന് ഞാൻ എന്തെങ്കിലും കൗണ്ടർ അടിച്ചാൽ കുറുക്കനെ പോലെ കുറുങ്കണ്ണ് വെച്ച് അവളെന്നെ നോക്കി പേടിപ്പിക്കും.... അവളുടെ ആവേശവും ഉത്സാഹവും സന്തോഷവും ഒക്കെ കണ്ടപ്പോ അച്ഛമ്മ യാത്ര കുറച്ചു നേരത്തെയാക്കി... കുറച്ചു നേരം കൂടി അവിടെ സ്പെന്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ഒരു 11.00 ,12.00 മണിയാക്കുമ്പോ ഇവിടുന്ന് ഇറങ്ങാന്നുള്ള തീരുമാനത്തിൽ എത്തി..... കേട്ട പാതി കേൾക്കാത്ത പാതി അവള് തുള്ളിച്ചാടി പാക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞു മുറിയിലേക്ക് ഓടി.....

അവൾക്ക് പുറക്കേ ഫുഡ് കഴിച്ചു കഴിയുന്നതിനനുസരിച്ചു ഓരോരുത്തരായി മുറികളിലേക്ക് നീങ്ങി.... ഞാൻ അവിടെ ഇരുന്നു... കാരണം എനിക്ക് ഇന്ന് ഓഫീസിൽ പോവാതിരിക്കാൻ കഴിയില്ല.... വൈകുന്നേരം പോകുന്ന പോലെയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്, ഇതിപ്പോ ആകെ കുഴയൂല്ലോ...??? അവളെ മുഖം കണ്ടപ്പോ വൈകുന്നേരം തന്നെ പോയ മതിയെന്ന് തറപ്പിച്ഛ് പറയാനും തോന്നിയില്ല.... ഇതിപ്പോ അച്ഛമ്മയോടൊ അമ്മയോടൊ പറഞ്ഞാൽ ഓഫീസിൽ പോണ്ടാ ന്ന് കട്ടായം പറയും...!!!! അനൂനോട് പറഞ്ഞാ, എന്നാ വൈകുന്നേരം തന്നെ പോവാ ന്ന് വെക്കും... ഒരുപാട് ആഗ്രഹിച്ഛ് സന്തോഷത്തോടെ തുള്ളിച്ചാടി പോയതാ പാവം, ഇനി ഇപ്പോ മാറ്റിയാൽ സങ്കടാവും... എന്തു ചെയ്യുമെന്ന് ചിന്തിച്ചു കൈ കഴുകി നടന്ന് വരുമ്പഴാണ് ആമി ടേബിൾ ക്ലീൻ ചെയ്യാൻ വന്നത്.... അവളോട് മാത്രം ഞാൻ ഓഫീസിൽ പോവാണ് അങ്ങോട്ട് എത്തിക്കോളാമെന്ന് പറഞ്ഞ് സോപ്പിട്ട് വേഗം ആരും കാണാതെ എക്സ്സ്‌പെഷ്യലി അമ്മയും അച്ഛമ്മയും കാണാതെ കാറെടുത്ത് ഓഫീസിലേക്ക് കത്തിച്ചു വിട്ടു..... ~~~~~~~ റൂമിൽ ചെന്നതും ഞാൻ കുറേ നേരം കണ്ണാടിനോക്കി ചാടിത്തുള്ളി കളിച്ചു....

ബെഡിലും സോഫയിലും ഒക്കെ ഇരുന്ന്, റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വട്ടം കറങ്ങി ബെഡിലേക്ക് മലർന്ന് കിടന്നു.... സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു... മൊത്തത്തിൽ തല തിരിഞ്ഞു പോയപ്പോലെ.... കൈയും കാലും ഒക്കെ എക്സൈറ്റ്മെന്റ് കൊണ്ട് വിറക്കുവാ... എത്ര കാലായിട്ടുള്ള ന്റെ ആഗ്രഹാ ന്റെ കൃഷ്ണാ..... നീ സാധിച്ചു തരാൻ പോണത്....... വൈകുന്നേരം ഇറങ്ങി നാളെ രാവിലെ നിർമാല്യം തൊഴുത് പോരാമെന്നായിരുന്നു പ്ലാൻ, എന്റെ സന്തോഷം കണ്ടപ്പോ ദേവൂ ഇപ്പൊ തന്നെ പുറപ്പെടാമെന്ന് പറഞ്ഞപ്പോ ദേവൂനെ കെട്ടിപ്പിടിച്ഛ് ഞാൻ ഞെക്കി കൊല്ലാഞ്ഞത് ഭാഗ്യം...... അല്ലെങ്കിലും ദേവു മുത്താണ്.... മുത്ത്..... കബോഡ് തുറന്ന് എന്തൊക്കെയോ വാരിവലിച്ച് ഇട്ടു... സാരി മാറ്റി മാറ്റി മടുത്തു... അപ്പഴാണ് ആമി വന്ന് ഡോറിൽ മുട്ടിയത്.... " അതേയ്,,,, പോകുമ്പോ നീ ഇഷ്ടമുള്ള സാരിയുടുത്തോ, നാളെ രാവിലെ നമ്മുക്ക് എല്ലാർക്കും സെറ്റ് സാരി ഒപ്പിക്കാ...!!!" ആമി പറഞ്ഞത് കേട്ട് ഞാൻ ആവേശത്തോടെ തലയാട്ടി സമ്മതിച്ഛ് തിരിഞ്ഞപ്പഴാണ് എനിക്ക് സെറ്റ് സാരിയില്ല ഓര്മവന്നത്... എന്റെ സെറ്റ് സാരികളൊക്കെ അന്ന് തറവാട്ടിൽ ആയി പോയിരുന്നു...

ഞാൻ നിരാശയോടെ ഇല്ല ന്ന് പറഞ്ഞപ്പോ ഗുരുവായൂർ ന്ന് ഒന്ന് വാങ്ങാമെന്ന് പറഞ്ഞ് ആമി പ്രോബ്ലം പരിഹരിച്ചു...... അങ്ങനെ എന്റേത് സെറ്റ് ആയി, ഇനി സിദ്ധുന്റെ.... കബോഡ് തുറന്നപ്പഴാണ് ഓർത്തത്.... സിദ്ധു ഇവിടെ, ഇവിടെയെങ്ങും കാണുന്നില്ലല്ലോ....??? ഈ കോന്തൻ കണാരന് പാക്ക് ചെയൊന്നും വേണ്ടേ...???? ഞാൻ അവനെ തിരഞ്ഞു റൂമിൽ നിന്ന് താഴേക്കിറങ്ങി.... ഹാളിലും കോലായിലും ഒക്കെപോയി നോക്കിയെങ്കിലും കണ്ടില്ല... ഇത്ര പെട്ടെന്ന് സിദ്ധു ഇതെവിടെ പോയി.....? ഫോണിൽ വിളിച്ഛ് നോക്കാ ന്ന് മനസ്സിൽ കണക്ക് കൂട്ടി നിരാശയോടെ ഞാൻ വീണ്ടും മുകളിലേക്ക് കയറുമ്പഴാണ് സേതൂന്റെ ഫീഡിങ് ബോട്ടിലും കൊണ്ട് ആമി റൂമീന്ന് ഇറങ്ങി വരുന്നത് കണ്ടത്‌.. വെറുതെ ആമിയോട് ഒന്ന് ചോദിച്ചതാ, അപ്പോ അവളാ പറഞ്ഞത് ആ മാക്രി ഓഫീസിൽ പോയെന്ന്.... ആമി പറഞ്ഞത് കേട്ടതും ഇതു വരെ ഉണ്ടായ സന്തോഷം ഒക്കെ ഒറ്റയടിക്ക് മാഞ്ഞു പോയി.... വേദനയോടെ സങ്കടം ചങ്കിൽ കെട്ടി..... നിറഞ്ഞ കണ്ണ് ആമി കാണാതിരിക്കാൻ ഞാൻ തല കുനിച്ചു നിന്നു തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവളെന്നെ പിടിച്ഛ് നിർത്തി മുഖം കയ്യിൽ കോരിയെടുത്തു....

" അവൻ തീർച്ചയായും വരും... എനിക്ക് വാക്ക് തന്നിട്ടാ പോയത്.. അവൻ അമ്പലത്തിലേക്ക് എത്തിക്കോളും നീ വെറുതെ കണ്ണ് നിറയ്ക്കണ്ട..." ആമി എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞത് കേട്ട് ഞാൻ വെളുക്കനെ ഒന്ന് ചിരിച്ഛ് റൂമിലേക്ക് നടന്നു.... ഓഫീസിൽ പോയ പിന്നെ സിദ്ധു മറ്റൊന്നിനെ കുറിച്ചും ചിന്തിക്കില്ല... ഫുൾ കോണ്വെൻട്രേക്ഷൻ ജോലിയിൽ തന്നെയാവും... എന്നാലും ആമിയോട് വാക്ക് പറഞ്ഞ സ്ഥിതിക്ക് അവൻ വരാതിരിയ്ക്കില്ല.... എങ്കിലും എന്നോട് കൂടിയൊന്ന് പറഞ്ഞിട്ട് പോകായിരുന്നല്ലോ....??? ഇത് വരേ ഉണ്ടായിരുന്നു സന്തോഷം ഒക്കെ ഈ സങ്കടത്തിന് വേണ്ടി ആയിരിക്കും.... സിദ്ധു നോട് എന്തോ വല്ലാത്ത ദേഷ്യം തോന്നുന്നു... ബെഡിൽ ഇരുന്ന് നിശബ്ദതമായി കരയുമ്പഴാണ് നിമ്മി വിളിച്ചത്... ഞാൻ വേഗം കണ്ണ് തുടയ്ച്ഛ് ബാഗും എടുത്ത് താഴേയ്ക്കിറങ്ങി... സിദ്ധു മുങ്ങിയ വിവരം അമ്മയും ദേവുവും വണ്ടിയിൽ കയറാൻ നിൽക്കുമ്പഴാണ് അറിഞ്ഞത്... ദേവു സ്പോട്ടിൽ തന്നെ അവനെ ഫോണിൽ വിളിച്ചെങ്കിലും ജയേട്ടനാണ് കോൾ അറ്റൻഡ് ചെയ്തതും സംസാരിച്ചതും... ഫോൺ വെച്ഛ് ദേവു കുറേ അവനെ ചീത്ത പറഞ്ഞു അവസാനം ഞാനും ആമിയും ഒരുവിധം അവൻ അങ്ങോട്ട് എത്തും ന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു..

അവൻ അമ്പലത്തിലേക്ക് എത്താതിരിക്കട്ടെ ബാക്കി ഞാൻ അപ്പോ പറയുന്നുണ്ട് എന്ന് ഭീക്ഷണി പോലെ പറഞ്ഞാണ് ദേവു വണ്ടിയിൽ കയറിയത്.... ഞങ്ങൾ കുറേ പേരുള്ളത് കൊണ്ട് ഉണ്ണി ട്രാവൽസിൽ വിളിച്ചു പറഞ്ഞു ട്രാവലർ ബുക്ക് ചെയ്തിരുന്നു..... സിദ്ധു ഇല്ലാത്തത് എനിക്ക് ഒഴിച്ചാൽ ബാക്കി യാത്ര അടിപൊളിയായിരുന്നു.. ഇടയ്ക്ക് രണ്ട് വട്ടം ആ കോന്തൻ വിളിച്ചെങ്കിലും ഞാൻ കോൾ അറ്റെന്റ് ചെയ്യാൻ നിന്നില്ല.. പിന്നെ ആമിയെ വിളിക്കുന്നതും മറ്റും കേട്ടു... ഞാൻ മൈൻഡ് ചെയ്യാനേ പോയില്ല.... യാത്രയ്ക്ക് ഇടയ്ക്കുള്ള ഒരു ഹോട്ടലിൽ കയറി സദ്യ കഴിച്ചതും, തുടർന്നുള്ള യാത്രയും പുറത്തെ കാറ്റും എല്ലാം കൂടി ആയപ്പോ ഓരോരുത്തരായി സൈഡ് ആയി തുടങ്ങി... അധികം വൈകാതെ തന്നെ എല്ലാരും ഉറങ്ങി, എനിക്ക് എന്തോ ഉറക്കം വന്നില്ല..... ഒരുപാട് ഇഷ്ടമാണെങ്കിലും ഞാൻ ആകെ രണ്ട് വട്ടമേ ഗുരുവായൂരിൽ വന്നിട്ടുള്ളു.... അതും കൊട്ടിയൂർ പോയപ്പഴും നാലമ്പലയാത്ര പോയപ്പഴും ഇടയ്ക്കുള്ള അമ്പലങ്ങളിൽ ദർശനം നടത്തുന്ന കൂട്ടത്തിൽ ഒന്ന് കയറിയിറങ്ങി അത്ര തന്നെ..... എന്റെ ഫേവറേറ്റ് സ്ഥലങ്ങളിൽ എറ്റവും മുന്നിൽ നിൽക്കുന്ന സ്ഥലമാണ് ഗുരുവായൂർ....

അവിടുത്തെ ശാന്തസുന്ദരമായ എപ്പഴും പ്രാർത്ഥനയും മന്ത്രോച്ചാരണം മാത്രം മുഴങ്ങുന്ന അന്തരീക്ഷവും, ഓരോ ആണുവിലും നിറഞ്ഞ് നിൽക്കുന്ന ദൈവ ചൈതന്യവും, ചന്ദനം മണക്കുന്ന കാറ്റും, കൊടിമരവും, ഒക്കെ എത്ര കണ്ടാലും എനിക്ക് മതിവരാറില്ല.... ഇവിടെ വന്നാൽ ഞാൻ വീട്ടിലേക്ക് പോരാൻ കൂട്ടാക്കാതെ ശാട്യം പിടിക്കുമായിരുന്നു ന്ന് അച്ഛൻ ഇടയ്ക്ക് എന്നെ കളിയാക്കാറുണ്ടായിരുന്നു.. മടിയിൽ കിടന്നുറങ്ങുന്ന കനിയെ ഒന്നൂടെ ചേർത്ത് മാറോടട്ടക്കി പിടിച്ഛ് പുറം കാഴ്ചകളിലേക്ക് ഊളിയിട്ട് ഓരോന്ന് ആലോചിച്ഛ് ഇരിക്കേ എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു....... മണിയടി കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്...... ഗുരുവായൂർ അമ്പലത്തിന്റെ ഒത്ത നടുക്ക് മുന്നിലായുള്ള കൊടിമരത്തിന്റെ മുകൾ ഭാഗമാണ് ഞാൻ ആദ്യം കണ്ടത്...... കേരളത്തിലെ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്ന്. ഓരോ ശ്വാസത്തിലും മഹാവിഷ്ണു കുടികൊള്ളുന്ന ഇടം.... നഗരം നശിച്ചുകൊണ്ടിരിക്കുമ്പോൾ ദ്വാരകയിലെ തന്റെ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം എടുത്ത് കേരളത്തിൽ സ്ഥാപിക്കാൻ ശ്രീകൃഷ്ണൻ മുനിമാരായ വായുദേവനോടും ബ്രഹസ്പതിയോടും ആവശ്യപ്പെട്ടുകയും, അവർ ഇരുവരും ആ ശ്രീകൃഷ്ണന്റെ വിഗ്രഹം ഗുരുവായൂരിൽ സ്ഥാപിക്കുകയും ചെയ്തതായാണ് ഐതിഹ്യം.....

"ഗുരുവായുർ" എന്ന പേര് അവരുടെ രണ്ട് പേരുകളുടെയും ലയനമാണ് (ഗുരു" ബ്രഹസ്പതി, "വായു" ദേവ)... ഇവിടം ഭോലോക വൈകുണ്ഠ അഥവാ, ഭൂമിയിലെ മഹാവിഷ്ണുവിന്റെ വാസസ്ഥാനം എന്നാണ് പറയുന്നത്... അച്ഛൻ പണ്ടൊരിക്കൽ പറഞ്ഞ് തന്നത് ഞാൻ ഓർത്തു.... ആവേശത്തോടെ എല്ലാരോടും ഗുരുവായൂർ എത്തി ന്ന് പറയാൻ വേണ്ടി തിരിഞ്ഞ് വണ്ടിയിലേക്ക് നോക്കിയപ്പോ അമ്മയും ദേവുവും ഏട്ടനും ഒഴിക്കേ ബാക്കി എല്ലാം വെട്ടിയിട്ട വാഴ കണക്ക് കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്..... ആമി അജുവിന്റെ തോളിൽ ചാരിയും നിമ്മി അപ്പൂന്റെ തോളിൽ ചാരിയും ഏട്ടത്തി ഏട്ടനെ ചാരിയും ഉറങ്ങുന്നത് കണ്ടപ്പോ സിദ്ധുനെ കൊല്ലാനുള്ള ദേഷ്യം തോന്നി..... മാക്രി, കോന്തൻ കണാരൻ, പാക്കരൻ.... എന്നെ ഒറ്റക്കാക്കി പോയില്ലേ...?? ദുഷ്ടൻ..!!! ഇങ്ങു വരട്ടെ മിണ്ടില്ല ഞാൻ.... നോക്കിക്കോ....😏😏😏 മനസ്സിൽ സിദ്ധുനെ കുറേ ചീത്ത വിളിച്ചു കുശുബ് പിടിച്ച് അവിടെ തന്നെ ഇരുന്നു.... ഇവിടെ ഇറങ്ങിക്കോളാൻ ഡ്രൈവർ പറഞ്ഞതും അമ്മ എല്ലാരേയും വിളിച്ചുണർത്തി.. ഇറങ്ങി നിൽക്കേ എന്റെ വീർത്ത് കെട്ടിയ മുഖം കണ്ടിട്ടാവും ആമി തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അവൻ വരും ന്ന് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ഞാൻ ചിരിച്ചോണ്ട് സേതുനെ എടുത്തു.....

ഉച്ച പൂജ കഴിഞ്ഞു നടയടച്ച നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്... അതോണ്ട് തന്നെ പുറത്തിന് തൊഴാനെ പറ്റിയുള്ളൂ..... ദീപാരാധനയ്ക്ക് തൊഴാമെന്ന് പറഞ്ഞു ഞങ്ങൾ റൂമിലേക്ക് നടന്നു..... പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും വെവേറെയായി രണ്ട് റൂംസ് ട്രാവൽ ഏജൻസി നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നത് കൊണ്ട് തിരഞ്ഞു നടക്കേണ്ടി വന്നില്ല..... ബാഗും മറ്റും റൂമിൽ വെച്ച് ഒന്ന് ഫ്രഷ് ആയി ഞങ്ങൾ അവിടെയൊക്കെ ചുറ്റിനടന്ന് കാണാൻ പുറത്തേക്കിറങ്ങി.... ആദ്യം പോയത് ആനപന്തിയിലേക്ക് ആയിരുന്നു.... അമ്പത്, അറുപതോളം ആനകൾ ഇപ്പോ ഇവിടെ ഉണ്ട്... അവിടെ ചെന്ന് നിന്ന് ആനകളുടെ അലർച്ചയും ചിന്നം വിളിയും സ്മെലും എല്ലാം കൂടി കനി മടുപ്പോടെ പേടിച്ഛ് എന്നെ ചാരി നിന്നതും ഞാൻ വേഗം അവളെ കയ്യിൽ എടുത്ത് പിടിച്ചു... തറവാട്ടിലെ അനന്തനുമായി കനി നല്ല കൂട്ടാ, ഒരുപക്ഷേ ഇത്രയും ആനകളേയും സൗണ്ടും സ്മെലും എല്ലാം കൂടി കണ്ടിട്ടാവും പേടിച്ചത്... പക്ഷേ സേതു ഭയങ്കര ചിരിയാ.. അവിടെയുള്ള ഒരു കുട്ടിയാനയെ കണ്ട് അതിന്റെ അടുത്തേക്ക് പോകാൻ വേണ്ടി അജൂന്റെ കയ്യിൽ നിന്ന് ഉലഞ്ഞും താഴേക്ക് ഊർന്നിറങ്ങിയതും കളിക്കുന്നുണ്ട്...

തൊട്ടണം ന്ന് പറഞ്ഞ്‌ അവൻ വാശി പിടിച്ഛ് കരയാൻ തുടങ്ങിയതും ദേവു വേറെ നിവൃത്തിയില്ലാതെ അതിന്റെ അടുത്തുള്ള പാപ്പാനോട് ചോദിച്ഛ് അവനെ ഒന്ന് തൊടീച്ചു... അടുത്തേക്ക് ചെല്ലുമ്പോ തന്നെ സേതു പേടിച്ഛ് കരയും ന്ന് ഞങ്ങളൊക്കെ കരുതിയെങ്കിലും അവൻ ആനയുടെ ചെവിയും തുമ്പികയ്യും ഒക്കെ തൊട്ടും പിടിച്ചും വലിച്ചും നല്ല കളി.... അത് കണ്ട് കനിയോട് നിനക്ക് തൊട്ടണോ ന്ന് വെറുതെ ചോദിച്ചെങ്കിലും അവൾ അപ്പോ തന്നെ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ഛ് തോളിലേക്ക് വേണ്ട ന്ന് തലയാട്ടി കൊണ്ട് ചാഞ്ഞ് കിടന്നു.... കുറച്ഛ് നേരം കൂടി അവിടെ നിന്ന് പിന്നെ ഞങ്ങൾ അടുത്തുള്ള മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലും ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തി... ഇടയ്ക്ക് കേശവന്റെ പ്രതിമയ്ക്ക് അരികിൽ ചെന്നിരുന്നു.. ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്ക് വശത്തുള്ള വലിയ രുദ്രതീർത്ഥം എന്നറിയപ്പെടുന്ന കുളം ചുറ്റികാണുമ്പോ, ആയിരക്കണക്കിന് വർഷങ്ങളായി ശിവൻ ഈ കുളത്തിന്റെ തെക്കേ കരയിൽ കുളിക്കാറുണ്ടെന്നും അതോണ്ടാണ് ഈ കുളത്തിന് ശിവന്റെ മറ്റൊരു നാമമായ ' രുദ്ര ' കൂട്ടിച്ചേർത്ത് ' രുദ്രതീർത്ഥം ' ന്ന് വിളിക്കുന്നതെന്നും ദേവു പറഞ്ഞു തന്നു...

അവിടെ കണ്ട ആന പ്രതിമയുടെ മുകളിൽ കയറ്റി ഇരുത്തി സേതു ന്റെ ഒരുപാട് ഫോട്ടോസും വീഡിയോസും ഒക്കെ എടുത്ത് സന്ധ്യ അകാറായപ്പോ ഞങ്ങൾ റൂമിലേക്ക് തന്നെ തിരിച്ചു പോന്നു... കുളിച്ചു ഫ്രഷ് ആയി ദീപാരാധനയ്ക്ക് എന്നോണം ഞങ്ങൾ വീണ്ടും അമ്പലത്തിലേക്ക് ഇറങ്ങി..... സമയം ഇത്രയും ആയിട്ട് സിദ്ധു വന്നില്ലല്ലോ, ഞാൻ മനസ്സിൽ ചോദിച്ചു... മിക്കവാറും മറന്ന് പോയി കാണും... അവന്റെ കൂടെ കൈ കോർത്ത് ചുറ്റിയടിച്ഛ് കാണണം ന്നും ഒരുമിച്ച് തൊഴണം ന്നും ഒക്കെ ഒരുപാട് മനക്കോട്ട കെട്ടിയിരുന്നു... ദുഷ്ടൻ...!!! മിണ്ടരുത് അവനോട്... കോന്തൻ കണാരൻ...!!! ഇപ്പോ തീർത്ഥാടന സീസണ് അല്ലാതത്തോണ്ടു വലിയ തിരക്കൊന്നും ഇല്ലാ.... അതോണ്ട് നടയിൽ തന്നെ ചെന്ന് കുറച്ഛ് നേരം നിൽക്കാൻ പറ്റി..... നട അടച്ചിട്ടിരിക്കുകയാണ്.... എന്താന്ന് അറിയില്ല,,,, ഹൃദയ മിടിപ്പൊക്കെ കൂടി കൂടി വരുന്നു... എനിക്ക് കേൾക്കാൻ ഇപ്പോ എന്റെ ഹൃദയം മിടുക്കുന്നതിന്റെ ശബ്ദവും താളവും..... ആദ്യമായി അച്ഛന്റെ കൂടെ വന്നപ്പോ തോന്നിയ അതേ എക്സൈറ്റ്മെന്റും സന്തോഷവും എന്നെ പൊതിയുന്നത് ഞാൻ അറിഞ്ഞു.... ഉള്ളം കാലിൽ നിന്ന് ഉയരുന്ന തണുപ്പ് ശരീരത്തിൽ ആകെ നിറഞ്ഞ് ശിരസ് വരെ എത്തി നിൽക്കുന്നു...

കൃഷ്ണ രൂപം കാണാനുള്ള അടങ്ങാത്ത ആഗ്രഹം ഉള്ളിൽ നുരഞ്ഞ് പൊങ്ങി തൂവുന്നു.. സന്തോഷവും ആഹ്ലാദവും ആവേശവും കാരണം കൂപ്പി പിടിച്ച കൈ വിരലുകളും നിലത്ത് ഉറയ്ക്കാത്ത കാലും വിറച്ഛ് കൊണ്ടിരുന്നു... നട തുറന്നതും പ്രാർത്ഥനകളും ആരവങ്ങളും കാതിലേക്ക് ഇടിച്ചു കയറി... ശ്വാസം വിലങ്ങി, കണ്ണിമപോലും വെട്ടാതെ സ്വയം മറന്ന് കൊണ്ട് കുറേ നേരം ഞാൻ ആ കൃഷ്ണ വിഗ്രഹത്തെ നോക്കി നിന്നു... പ്രാർത്ഥനക്കളാലും മണിനാദത്താലും ശബ്ദമുഖരിതമായ അവിടെ നിൽക്കുമ്പഴും എന്റെ ഉള്ളിൽ ഞാനും കൃഷ്ണനും മാത്രം ഉള്ള പോലെ ഒരു ഫീൽ ആയിരുന്നു.... സന്തോഷമാണോ സങ്കടമാണോ അറിയില്ല,, പക്ഷേ കവിളിണക്കളെ നനച്ഛ് കൊണ്ട് കണ്ണീർ ഒലിച്ചിറങ്ങിയതും അവ പതിയെ അടഞ്ഞു.... എന്താ പ്രാർത്ഥിക്കുന്നതെന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല... മനസ്സ് ഒഴിഞ്ഞ് കിടക്കുകയാണോ, അതോ ഞാൻ അറിയാതെ മൗനമായി മനസ്സെതെങ്കിലും കൃഷ്ണനോട് പറയുന്നുണ്ടോ...??? കുറേ എന്തൊക്കെയോ പറയണമെന്നുണ്ട്, പ്രാർത്ഥിക്കണമെന്നുണ്ട് പക്ഷേ എന്താ പറയേണ്ടത്, പ്രാർത്ഥിക്കേണ്ടത് ന്ന് അറിയാത്ത ഒരുതരം അവസ്ഥ.... കണ്ണ് തുറന്ന് വീണ്ടും ശ്രീകോവിലേക്ക് നോക്കി നിന്നു...

ചതുർബുഹമായ കൈകളിൽ യഥാക്രമം പാഞ്ചജന്യ, സുദർശചക്രം, മോദാക്കി എന്നിവ പിടിച്ഛ് കഴുത്തിൽ തുളസി കോർത്ത താമര മാലയോടെ ദീപശോഭയിൽ നിറഞ്ഞ് നിൽക്കുന്ന ഉണ്ണിക്കണ്ണനെ നിറഞ്ഞ മിഴിയോടെ നോക്കി വിതുമ്പുന്ന ചുണ്ടോടെ ഞാൻ കൈകൂപ്പി നിന്നു.... ദേവു വന്ന് ചുമലിൽ കൈ വെച്ചപ്പഴാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് ഉണർന്നത്... കണ്ണീരൊഴുക്കി കലങ്ങിയ എന്റെ കണ്ണുകളിലേക്ക് നോക്കി ദേവു വാത്സല്യത്തോടെ എന്റെ കവിളിൽ തലോടി... " എന്താ മോളേ...... എന്തിനാ ന്റെ കുട്ടി കരഞ്ഞേ...???? " " അറിയില്ല ദേവൂ... ചിലപ്പോ സന്തോഷം കൊണ്ടാവും കണ്ണ് നിറഞ്ഞത്..." നിറഞ്ഞ ചിരിയോടെ കണ്ണുകൾ അമർത്തി തുടയ്ച്ഛ് പറഞ്ഞ് കൊണ്ട് ഞാൻ ചുറ്റും നോക്കി.... എല്ലാരും തൊഴുത്തിറങ്ങി, ആദ്യത്തെ തിരക്കൊക്കെ അങ്ങ് ഒഴിഞ്ഞു.... " ബഹളവും തിക്കും തിരക്കും കാരണം സേതു കരഞ്ഞപ്പോ അവര് എല്ലാരും പുറത്തേക്കിറങ്ങി.... വാ നമ്മുക്ക് കുറച്ഛ് വഴിപാട് കഴിക്കാൻണ്ട്.." ചുറ്റും ബാക്കിയുള്ളവരെ പരത്തുന്ന എന്നെ നോക്കി ഉത്തരമെന്നോണം അമ്മ പറഞ്ഞത് കേട്ട് ചിരിച്ഛ് ഞാനും അമ്മയും ദേവുവും കൗണ്ടറിലേക്ക് നടന്നു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story