🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 118

ennennum ente mathram

രചന: അനു

" ബഹളവും തിക്കും തിരക്കും കാരണം സേതു കരഞ്ഞപ്പോ അവര് എല്ലാരും പുറത്തേക്കിറങ്ങി.... വാ നമ്മുക്ക് കുറച്ഛ് വഴിപാട് കഴിക്കാൻണ്ട്.." ചുറ്റും ബാക്കിയുള്ളവരെ പരത്തുന്ന എന്നെ നോക്കി ഉത്തരമെന്നോണം അമ്മ പറഞ്ഞത് കേട്ട് ചിരിച്ഛ് ഞാനും അമ്മയും ദേവുവും കൗണ്ടറിലേക്ക് നടന്നു... കുറേ നേർച്ചയും കാഴ്ചയും വഴിപാടും ഒക്കെ ഉണ്ടായിരുന്നു കഴിപ്പിക്കാൻ... അധികവും എന്റെ പേരിൽ തന്നെയാണ്... അന്ന് മായ കാരണം ഹോസ്പിറ്റലിൽ ആയപ്പോ നേർന്നതും മെന്റൽ ഹോസ്പിറ്റലിൽ ആയപ്പോ നേർന്നതും അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു... പിന്നെ മക്കളുടെ പേരിലും ബാക്കി ഉള്ളവരുടെ പേരിലും ഒക്കെ വഴിപാട് കഴിപ്പിച്ചു കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒന്ന് ഫ്രീ ആകാൻ..... പ്രസാദം ഒക്കെ വാങ്ങികഴിഞ്ഞതും ഞങ്ങൾ പുറത്തിറങ്ങി അവരുടെ അടുത്തേക്ക് നടന്നു..... ഉണ്ണിയുടെ ഒക്കത്ത് ഇരിക്കുന്ന സേതുവിന്റെ കയ്യിൽ ഒരു വലിയ കാറുണ്ടായിരുന്നു... അത് സേതു ഉണ്ണിയുടെ മേലൂടെയും തലയിലൂടെയും ഒക്കെ ഉരുട്ടി കളിച്ചോണ്ടിരുന്നു... ഞാൻ അടുത്ത് ചെന്ന് ആര് വാങ്ങിതനത്താ, ന്നൊക്കെ കൊഞ്ചിച്ഛ് ചോദിച്ചെങ്കിലും മൂപ്പര് അതൊന്നും ശ്രദ്ധിക്കാതെ ഭയങ്കര കളീലാണ്....

അപ്പഴാണ് കനി ഓടി വന്ന് കെട്ടിപ്പിടിച്ചതും ഞാൻ നിറഞ്ഞ ചിരിയോടെ അവളുടെ അരികിൽ മുട്ട് കുത്തിയിരുന്നു... കനിയുടെ കയ്യിലും ഉണ്ടായിരുന്നു അവളോളം പോരുന്ന ഒരു വലിയ ഡോൾ...... "ജെറിമ്മാ.....ജെറിമ്മാ... കണ്ടോ....!! എന്റെ ഡോൾ കണ്ടോ....!!" ആവേശത്തോടെ എനിക്ക് നേരെ നീട്ടിക്കൊണ്ട് കൊഞ്ചലോടെ ഡോളിനനുസരിച്ചു തല കുലുക്കി അവള് പറഞ്ഞത് കേട്ട് ഞാൻ അവളെ അരികിലേക്ക് ചേർത്ത് പിടിച്ചു ഡോൾ വാങ്ങി..... "ഹായ്.....!!!! ആഹാ.....നല്ല അടിപൊളി ഭംഗിയുള്ള ഡോൾ ആണല്ലോ.... ജെറിയമ്മേടെ കനി മോളേ പോലെ തന്നെ ചുന്ദരിയായ ക്യൂട് ആയ ഡോൾ...... ജെറിയമ്മയ്ക്ക് തരോ ഈ ഡോൾ.... പ്ലീസ്...???" അവളെ കുശുമ്പേറ്റാൻ വെറുതെ ഞാൻ ചോദിച്ചതിന് കനി പറഞ്ഞ മറുപടി ശെരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു.... പറഞ്ഞത് വിശ്വാസം വരാതെ ഞാൻ സംശയത്തോടെ അവളോട് ഒന്നൂടെ ചോദിച്ചു..... "ആര്....ആര് വാങ്ങി തന്നതാ ന്നാ മോളിപ്പോ പറഞ്ഞത്....??ചെറിയച്ഛനോ....???? ഏതു ചെറിയച്ഛൻ..??? ഉണ്ണി ചെറിയച്ഛനല്ലേ....??? " "അല്ല.... ന്റെ ചെറിയച്ഛൻ......!!!" എന്റെ കയ്യിൽ നിന്ന് ഡോൾ വാങ്ങി പിടിച്ഛ് ഇത്രയും പറഞ്ഞ് കനി ഏട്ടത്തിയുടെ അരികിലേക്ക് ഓടി പോയി...

ഞാൻ വേഗം എണീറ്റ് നിന്ന് ധൃതിയിൽ ആമിയുടെ അടുത്തേക്ക് നടന്ന് അവളെ നോക്കാതെ ചുറ്റും തിരഞ്ഞ് നോക്കി വെപ്രാളത്തോടെ ചോദിച്ചു.... "ആമി.... സിദ്ധു.....സിദ്ധു വന്നോ....??? എവിടെ എന്നിട്ട്....??? ഞാൻ.... ഞാൻ കണ്ടില്ലല്ലോ...????എവിടെയാ പോയത്....?? ഇവിടെ എങ്ങും കാണുന്നില്ലല്ലോ....????" കനി ചെറിയച്ഛൻ വാങ്ങി തന്നതാണെന്ന് തന്നയല്ലേ പറഞ്ഞത്...??? ആണല്ലോ....!!! പക്ഷേ എന്നിട്ട് സിദ്ധുനെ ഞാൻ ഈ കൂട്ടത്തിലെങ്ങും കാണുന്നില്ലല്ലോ...???? ആൾകൂട്ടത്തിലും, അമ്പലത്തിലും, കടക്കളിലും അങ്ങനെ പലയിടത്തുമായി എന്റെ കണ്ണുകൾ ആവേശത്തോടെ സിദ്ധുനെ തേടി അലഞ്ഞെങ്കിലും, അവനെ പോയിട്ട് അവന്റെ നിഴലിനെ പോലും എനിക്ക് കാണാൻ സാധിച്ചില്ല.... ഞാൻ ഇത്രയൊക്കെ ഒറ്റ ശ്വാസത്തിൽ ചോദിച്ചിട്ടും ആമി ഒന്നും പറയാത്തത് ശ്രദ്ധിച്ഛ്, ഞാൻ തിരച്ചിൽ നിർത്തി ആമിയെ നോക്കി.... ഞാൻ എന്തോ വട്ട് പറയുന്ന കണക്ക് ഇതെന്ത് കൂത്ത് എന്ന മട്ടിൽ അവളെന്നെ നോക്കുന്നത് കണ്ട് ഞാൻ സംശയത്തോടെ എന്താ ന്ന് ചോദിച്ചു.... അവള് അജൂനെയും ഉണ്ണിയേയും മാറിമാറി നോക്കി എന്റെ നേരെ തിരിഞ്ഞു....

"നീ എന്തൊക്കെ വട്ടാ രാധൂ ഈ ചോദിക്കുന്നത്...??? പിച്ചും പേയും പറയാ...??? നമ്മള് ദീപാരാധന തൊഴാൻ കയറിയപ്പോ തൊട്ട് അവൻ നമ്മുടെ കൂടെ ഉണ്ടല്ലോ...??? തൊഴാൻ നിന്നപ്പോ അവൻ നിന്റെ തൊട്ടടുത്തല്ലേ വന്ന് നിന്നത്...???? " കളിയാക്കുന്ന പോലെ എന്നെ അടിമുടി നോക്കി തലയാട്ടി ആമി പറയുന്നത് കേട്ട് ഞാൻ പകച്ചു നിന്ന് വാ തുറന്ന് പോയി.... "എന്റെ അടുത്തോ....???? ഇപ്പോ...??? ആമി...... ഞാൻ കണ്ണു തുറക്കുമ്പോ എന്റെ അടുത്ത് ആരും ഇല്ലായിരുന്നു.... സത്യം.... അമ്മയോട് ചോദിച്ചു നോക്ക്.... വേണ്ട ദേവൂനോട് ചോദിച്ചു നോക്ക്.... " ഞാൻ അവളെ നോക്കി കാര്യമായി പറഞ്ഞെങ്കിലും അവള് ഒരു നേടുവീർപ്പോടെ മുഖം വെട്ടിച്ചു.... "ഒന്ന് പോ രാധൂ..... അത്രയും അടുത്ത് അവൻ വന്ന് നിന്നിട്ട് നീ കണ്ടില്ല ന്ന് പറഞ്ഞാ.... ഞാൻ കണ്ടതാ നിങ്ങൾ രണ്ടാളും കൂടി പ്രാർത്ഥിക്കുന്നത്.... അത് ഇനിപ്പോ അമ്മയോടും അച്ഛമ്മയോടും ചോദികണ്ട ആവിശ്യം ഒന്നും ഇല്ല.... തെളിവ് ഞാൻ തന്നെ കാണിച്ചു തരാം.... ദേ നോക്ക്....??" ഇത്രയും പറഞ്ഞ് ഫോൺ ലോക്ക് തുറന്ന് അവൾ എനിക്ക് നേരെ നീട്ടി..... സംശയത്തോടെ ഫോൺ വാങ്ങി നോക്കിയ ഞാൻ വീണ്ടും അന്തം വിട്ടു....

നടയുടെ പുറത്ത് നിന്ന് ആമിയെടുത്ത ഞാനും സിദ്ധു വും പ്രാർത്ഥിച്ചു നിൽക്കുന്ന ഒരു പിക് ആയിരുന്നു അത്.... സൈഡിലേക്ക് നീക്കിയപ്പോ അവൻ കണ്ണ് തുറന്ന് ശ്രീകോവിലേക്ക് നോക്കുന്നതിന് പകരം എന്നെ കൈകൂപ്പി നോക്കി നിൽക്കുന്ന മറ്റൊരു പിക്കും ഉണ്ടായിരുന്നു.... അത് കാണേ എന്റെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു, എങ്കിലും ഞാൻ സംശയത്തോടെ ആ രണ്ട് പികും തിരിച്ചും മറിച്ചും സൂം ചെയ്തു നോക്കി അതേ.... ആമി പറഞ്ഞപോലെ ഇത് കുറച്ഛ് മിനിട്ടുകൾക്ക് മുന്നേ എടുത്ത പിക് തന്നെയാണ്... പിക്ന്റെ താഴെ ഡേറ്റും ടൈമും കൊടുത്തിട്ടുണ്ട്... പക്ഷേ എന്നിട്ട് സിദ്ധു ഇവിടെ....??? ഫോൺ തിരിച്ഛ് കൊടുത്ത് അവനെ ഒന്ന് കാണാനുള്ള മോഹത്തോടെ ഞാൻ വീണ്ടും വീണ്ടും ചുറ്റും തിരഞ്ഞു.... കൂടെ വരാതെ മുങ്ങിയതും പോരാ, വന്നിട്ട് മുന്നിലേക്കും വരുന്നില്ലല്ലോ ആ കോന്തൻ... എനിക്ക് ദേഷ്യമാണോ സങ്കടമാണോ ന്ന് അറിയില്ല, കണ്ണൊക്കെ നിറഞ്ഞ് തൂവറായി..... ആമിയോട് അവൻ എവിടെന്ന് വീണ്ടും ചോദിക്കാൻ മുതിർന്നതും എന്റെ ഫോണ് റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.. ഒരു ഞെട്ടലോടെ ഫോണിലേക്ക് നോക്കിയ എന്റെ സങ്കടവും ദേഷ്യവും അതിരില്ലാത്ത സന്തോഷത്തിന് വഴിമാറുന്നതും ചുണ്ടിൽ ചിരി വിരിയുന്നതും ഞാൻ അറിഞ്ഞു...... ആവേശത്തോടെ ആകാംഷയോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത ചെവിയോട് ചേർത്തു.....

"ഹലോ....... സിദ്ധു...... ഹലോ..... എവിടെയാ....???? എവിടെ പോയിയിരിക്കാ....??? സിദ്ധു കേൾക്കുണ്ടോ....???ഹലോ.....?? സിദ്ധു എവിടാ ഉള്ളത്....?? കേൾക്കുന്നുണ്ടോ...??? പ്ലീസ്... പറ.... "രാധൂ...." അത്യധികം സ്നേഹത്തോടെ, പ്രണയത്തോടെ, വശ്യതയോടെ അരുമയായി എനിക്ക് മാത്രം കേൾക്കാൻ അവന്റെ നൽകിയ ആ ശബ്ദശകലം, ഒരു നിമിഷം കൊണ്ട് തന്നെ സുഖമുള്ളൊരു നോവായി കർണപദത്തിലൂടെ അവന്റെ വിളിയിൽ നിലച്ഛ് പോയ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങി തുടിച്ഛ്, അടിവയറ്റിൽ തണുപ്പായി വ്യാപിച്ചിരുന്നു..... വറ്റിവരണ്ട് പോയ തൊണ്ടക്കുഴിയിലേക്ക് കഷ്ടപ്പെട്ട് ഒരു തുള്ളി ഉമിനീര് ഇറക്കികൊണ്ട്, ഞാൻ ഫോൺ മുറുക്കിപ്പിടിച്ഛ് കണ്ണുകളടച്ഛ് തലകുനിച്ഛ് നിന്നു.... "രാധൂ...." എടുക്കാൻ മറന്ന് പോയ് ശ്വാസം വലിച്ചെടുത്ത് കണ്ണ് തുറന്ന് നേരേ നോക്കി... "മ്മ്മംമ്മം.....!!!!!" "ഞാൻ നിന്റെ തൊട്ടടുത്തുണ്ട്.... എനിക്ക് നിന്നെ കാണാം... എന്നെ കാണാൻ കൊതിക്കുന്ന നിന്റെ കണ്ണിലെ ആ തിളകം, അല്പനേരം കൊണ്ട് വരണ്ട് പോയ നിന്റെ ചുണ്ടിൽ ഇപ്പഴും തങ്ങി നിൽക്കുന്ന ചിരി, കയ്യിൽ മുറുക്കുന്ന ഫോൺ, തേര് പിടിച്ച സാരി... അങ്ങനെ എല്ലാം..... എല്ലാം ഞാൻ കാണുന്നുണ്ട്....!!!!" ~~~~~~~~

ഞാൻ പറയുന്നത് കാതോർത്ത് നിൽക്കേ അവളിൽ വന്ന മാറ്റങ്ങളെ അവള് പോലും നോട്ട് ചെയ്തത് ഞാൻ പറഞ്ഞപ്പഴാണ്... വെപ്രാളത്തോടെ ചുണ്ട് നനച്ഛ് ഉമിനീരിറക്കി കൊണ്ട് അവള് വീണ്ടും എന്നെ തിരഞ്ഞു.. ആയിരം ദീപ ശോഭയിൽ നിറഞ്ഞു നിൽക്കുന്ന കൃഷ്ണ വിഗ്രഹത്തെക്കാൾ പ്രകാശം ഉണ്ടായിരുന്നു അവളുടെ ആ കരിനീല കണ്ണിൽ.... ഞാൻ രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും ദേഷ്യവും വാശിയും കാണിച്ഛ് ഫോൺ എടുക്കാതെ നിന്ന പെണ്ണാ, രാധൂ ന്നുള്ള ഒരൊറ്റ വിളിയിൽ ഇങ്ങനെ വിറങ്ങലിച്ഛ് നിന്ന് പോയത്... നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്തിനാ ഈ ഒളിച്ചു കളീന്ന്....??? ഞാൻ ഒരു സപ്രൈസ് ന്റെ കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ....??? ആ സപ്രൈസിന് വേണ്ടിയാണ് ഈ കണ്ണ്പ്പൊത്തി കളി..... ~~~~~~ "എന്നിട്ട് എവിടെ...??? ഞാൻ കാണുന്നില്ലല്ലോ.....??? എന്തിനാ ഈ ഒളിച്ഛ് കളി...??? ദേ,,,,,എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.... എന്നോട് ഒരു വാക്ക് പോലും പറയാതെ ഓഫീസിൽ പോയതും എന്നെ ഒറ്റയ്ക്ക് ഇവിടം വരേ ഇരുത്തിച്ഛ് കൊണ്ടുവന്നതും പോരാ ഇപ്പോ ദേ മുന്നിലേക്കും വരുന്നില്ല...!!??" "ഹോ എന്റെ ഭാര്യേ..... നീ ഇങ്ങനെ ചൂടാവല്ലേ... എന്നെ ഒന്ന് പറയാൻ അനുവദിക്കൂ..... പ്രിയം വധേ....???"

അവൻ പറഞത് കേട്ട് ദേഷ്യത്തോടെ മുഖം വീർപ്പിച്ഛ് ഞാൻ അലസമായി പറഞ്ഞു... "ആഹ്....പറ... എന്താ.....????" ഇങ്ങനെയാണോ ഒരു ഭാര്യ ഭർത്താവിനോട് കാര്യം പറയാൻ പറയുന്നത്.....??? കുറച്ചു മയത്തിൽ, സോഫ്റ്റ് ആയിട്ട്, സ്വീറ്റ് ആയിട്ട് ചോദിച്ചേ....???" ന്റെ കൃഷ്ണാ,,, ശ്രീനിവാസൻ എന്തോ ഒരു ഫിലിമിൽ ചോദിച്ചപ്പോലെ ഞാൻ നിന്നോട് ചോദിച്ഛ് പോവാ, ' ഒരു ഉലക്ക കിട്ടോ..?? ' ഇങ്ങനെയാണ് ഭാവി പോക്കെങ്കിൽ മിക്കവാറും ഞാൻ ഈ മാക്രി സിദ്ധുനെ തല്ലി കൊല്ലും... അല്ലെങ്കിൽ തന്നെ ദേഷ്യം പിടിച്ചു നിൽകാ... അപ്പഴാണ് കോന്തന്റെ ഒരു കൊഞ്ചൽ.... എനിക്ക് പെരുത്ത് കേറുന്നുണ്ട്.... അനൂ കൂൾ,,,, ആവിശ്യം നിന്റെയാണ്..... ഞാൻ കണ്ണടച്ഛ് ദീർഘമായി ഒരു ശ്വാസം വലിച്ച് വിട്ട് കണ്ണ് തുറന്നു...... "ആഹ്... അങ്ങനെ തന്നെ... ഇനിയൊന്ന് ചിരിച്ചേ...??? കണ്ണടയ്ച്ഛ് തുറക്കവേ ഫോണിലൂടെ അവൻ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ആൾക്കൂട്ടത്തിൽ അവനെ ശരവേഗത്തിൽ തിരഞ്ഞു.. അവൻ ഇവിടെ എവിടെയോണ്ട്...?? എന്നിൽ ഞാൻ അറിയാത്ത, ശ്രദ്ധിക്കാത്ത ചെറിയ മൂവ്മെന്റ് പോലും അവൻ കാര്യമായി നിരീക്ഷിക്കുന്നുണ്ട്... അവനിവിടെ എവിടെയോ തന്നെ ഉണ്ട്, എനിക്ക് കാണാൻ പറ്റുന്ന സ്ഥലത്ത്.. പക്ഷേ... ഇവിടെ....??? ഞാൻ ഓരോന്ന് ചിന്തിച്ചു നിന്നതും.... " ഡീ പൊട്ടിക്കാളി,,, ഞാൻ ഇത് തൂണിന്റെ മറവില്ലാ ന്ന് ചിന്തിച്ഛ് നിന്ന് സമയം കളയാതെ ഒന്ന് ചിരിക്കെഡോ....!!!! "

അവൻ പറഞ്ഞത് കേട്ട് മുഖം വെട്ടിച്ഛ് ഞാൻ ചിരി കടിച്ഛ് പിടിച്ചു നിന്നു.... പക്ഷേ ആ മാക്രി പോരട്ടെ, ആഹ് വരട്ടെ, കുറച്ചൂടി, അല്പം കൂടി, ഇപ്പൊ പൊട്ടും, ദാ,പൊട്ടി എന്നൊക്കെ പറയാൻ തുടങ്ങിയതും ഞാൻ അറിയാതെ ചിരിച്ഛ് പോയി... ~~~~~~~ അവളെ കുറുമ്പിനും വാശിയ്ക്കും ദേഷ്യത്തിലും മുകളിൽ എന്റെ വാക്കുകൾ അവളിൽ തീർത്ത ചിരി കണ്ടതും ഓടി ചെന്ന് അവളെ ഇറുക്കി കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പൽ കൊണ്ടിരുന്നു... നാണവും പ്രണയവും ഒരുപോലെ നിറയുന്ന അവളുടെ ആ ചിരിയിൽ, ചുവപ്പരാശി വീണ കവിളിൽ, നക്ഷത്രം തിളങ്ങുന്ന കണ്ണിൽ, എവിടെയോ ഞാൻ ഭ്രമിച്ചു പോകുന്നു... " അനൂ പ്ലീസ്‌..... ഇങ്ങനെ ചിരിക്കെല്ലെടീ....? ഞാൻ മരിച്ചു പോകും...!!!!" "ചിരിച്ചില്ലേ ഇനി പറ..... പ്ലീസ്... എവിടെയാ...?? എന്തിനാ ഇതൊക്കെ....??" ചുളുങ്ങി കൊണ്ട് സങ്കടത്തോടെ അനു ചോദിച്ചു... " ആദ്യത്തെ ചോദ്യത്തിന്റെ ആൻസർ, രാവിലെ നിന്നോട് പറയാതെ പോയത് എന്തിനാ ന്ന് വെച്ചാ,, നീ ഒരുപാട് ആഗ്രഹിച്ഛ്, അച്ഛമ്മയോടൊക്കെ പറഞ്ഞ് നേരത്തെ പോകാൻ സെറ്റ് ആക്കി നിൽക്കുമ്പോ ഞാൻ വന്ന ഓഫീസിൽ പോണം ന്ന് പറഞ്ഞാൽ അതോടെ നീ വൈകുന്നേരം തന്നെ പോകാ ന്ന് പ്ലാൻ മറ്റും.. നീ ഒരുപാട് ആഗ്രഹിച്ചതല്ലേ അതോണ്ട് പൊയ്ക്കോട്ടെ ന്ന് വെച്ചു..... ഇനി രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം,, ഇന്ന് രാവിലെ ഞാനൊരു സപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലായിരുന്നോ....??

ആ സപ്രൈസ് എന്താന്ന് അറിയണ്ടേ നിനക്ക്.....??? എന്റെ പൊട്ടിക്കാളിക്ക് സപ്രൈസ് ഒരുപാട് ഇഷ്ടല്ലേ....???" "ആഹ്....ആണ്... പക്ഷേ,,,,, അതിന് ഇങ്ങനെയൊരു ഒളിച്ചു കളിയുടെ ആവിശ്യം എന്താ.....?? ഞാൻ സപ്രൈസിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടില്ല പ്രോമിസ്.... പ്ലീസ് പറ എവിടാ ഉള്ളത്....??? ഞങ്ങളെ അടുത്തേക്ക് ഇനിയെങ്കിലും വന്നൂടെ....????" യാചിക്കുന്ന പോലെ പറഞ്ഞ് ഒപ്പിക്കുന്നതിനിടയ്ക്ക് ഇടറുന്ന, പതറിപോകുന്ന അവളുടെ സ്വരത്തിൽ ഉണ്ടായിരുന്നു ബാക്കിയെല്ലാം.. " ഞാൻ പറഞ്ഞില്ലേ അനൂ....... സപ്രൈസിന് ഈ ഒളിച്ചു കളി അത്യാവിശ്യാ.... പ്ലീസ് നല്ല കുട്ടിയല്ലേ...???" "പക്ഷേ സിദ്ധു..... ഞാൻ.... എനിക്ക്..??' " ഒന്നും പറയണ്ട...അപ്പോ നാളെ രാവിലെ കാണാം..." ഇനിയും അവളോട് സംസാരിച്ചാ ഞാൻ സപ്രൈസും ഈ ഒളിച്ഛ് കളിയും ഒക്കെ മാറ്റിവെച്ഛ് അവളുടെ അടുത്തേക്ക് ഓടി പോയി പോകും, അതോണ്ടാ അവള് മറ്റെങ്കിലും പറയും മുൻബേ വേഗം കോൾ ഡിസ്ക്കണറ്റ് ആക്കി കളഞ്ഞത്... ~~~~~~~~ "സി....സിദ്ധു.... ഹലോ....ഹലോ.....!!!" ശ്ശെ.... കോന്തൻ കോൾ കട് ചെയ്തല്ലോ... ഈ സിദ്ധു ന്റെ ഒരു കാര്യം...

ഒരു പുഞ്ചിരിയോടെ ഫോണ് നെറ്റിയിൽ മുട്ടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞതും ഒരു കള്ള ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ആമിയെ കണ്ട് ഞാൻ മുപ്പത്തിരണ്ട് പല്ലും ഇളിച്ചു കാണിച്ചു കൊടുത്തു... ഹല്ല പിന്നെ....!!! സിദ്ധു എന്തു പ്ലാൻ ചെയ്താലും ആമിയോട് പറയാതിരിക്കില്ല ന്ന് എനിക്ക് അറിയാം... ഇതും ആ വത്തൂരിക്ക്‌ അറിയാന്ന് അവൾടെ ആ തിരുമോന്തയും ഇളിയും കണ്ടാൽ മനസ്സിലാവും.... ആങ്ങളയും പെങ്ങളും കൂടി എന്തൊക്കെയോ രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ട്.... സോംതിങ് ഫിഷി....!!! രാത്രിയിലെ കഥകളിയും കൃഷ്ണനാട്ടവും ഒക്കെകഴിഞ്ഞു വന്ന് കിടക്കുമ്പോൾ തന്നെ സമയം പുലർച്ചയോട് അടുത്തിരുന്നു.... ഒന്ന് കണ്ണടച്ചപ്പഴേക്കും അലാറം കിടന്ന് അടിയാനും തുടങ്ങി. 3.00 തൊട്ട് 3.20 വരേ നിർമാല്യം ദർശനമുണ്ടാവും, അതോണ്ട് അത് തൊഴാൻ ഞങ്ങൾ എല്ലാരും വേഗം എണീറ്റു.. നിമ്മിയെ കുത്തിപോക്കാൻ കുറച്ചധികം മെനികേടേണ്ടി വന്നു... അമ്മയും ദേവുവും കുളിച്ഛ് കഴിഞ്ഞപ്പോ ഞാൻ കയറി. കുളി കഴിഞ്ഞ് ഇന്നലെ അമ്മവാങ്ങി തന്ന സെറ്റ് സാരി എടുത്ത് നിവർത്തി.... കരയിൽ ബ്ലാക്ക് ഷെയ്ഡ് കണ്ടപ്പോ തന്നെ മനസ്സിലായി ആരാ സെലക്ട് ചെയ്‌തതെന്ന്‌, ഒരു ചിരിയോടെ അതൊക്കെ ഞൊറിഞ്ഞുടുത്തു....

നിമ്മി ഞങ്ങൾക്ക് എല്ലാരും ഒരേ പോലെ മാലയും കമ്മലും ഒക്കെ സെറ്റ് ആക്കിയിരുന്നെങ്കിലും നിർമാല്യം തൊഴാൻ നേരം വൈകിയപ്പോ വാകചാർത്തും മറ്റും തൊഴാൻ പോകുമ്പോ ഇട്ടമെന്ന് ദേവു പറഞ്ഞതും അതൊന്നും ഇട്ടാൻ നിൽക്കാതെ വേഗം അമ്പലത്തിലേക്ക് ഓടി..... ഗുരുവായൂർ അമ്പലത്തിൽ കുളിച്ചു നിർമാല്യം തൊഴണം എന്നത് എന്റെ ഒരു പൂതിയായിരുന്നു...എക്കാലത്തെയും എന്റെ ആഗ്രഹങ്ങളിൽ ഒന്ന്.. അതെന്തായാലും ഭംഗിയായി സാധിച്ചു.... അമ്മയും ദേവുവും ബാക്കി ചടങ്ങുകൾ ഒക്കെ കാണാൻ അമ്പലത്തിൽ തന്നെ നിന്നു, എനിക്കും ഏട്ടത്തിയ്ക്കും അവരെ കൂടെ കാണാൻ നിൽക്കണം ന്ന് ഉണ്ടായിരുന്നു, പക്ഷേ നിർമാല്യം തൊഴുത്ത് കഴിഞ്ഞപ്പോ തന്നെ ഞങ്ങളെ പുന്നാര നാത്തൂൻസ് മുല്ലപ്പൂ ഒക്കെ വാങ്ങി ഞങ്ങളെ പിടിച്ഛ് കൂട്ടി വീണ്ടും റൂമിലേക്ക് പോന്നു... സേതുനേയും കനിയേയും നോക്കാൻ നല്ലോണം സുഖായിട്ട് ഉറങ്ങി കൊണ്ടിരുന്ന അജൂനെ കുത്തിപൊക്കി കൊണ്ടോന്നതായിരുന്നു ആമി, ഞങ്ങൾ തൊഴുത്ത് വന്നപ്പോ കനിയേയും സേതൂനേയും ഒരുപോലെ കെട്ടിപ്പിടിച്ഛ് കിടക്കുന്ന അജൂനെയാണ് കണ്ടത്.... അപ്പുവും, ഏട്ടനും, സിദ്ധുവും ഒക്കെ റൂമിൽ നല്ല ഉറക്കമാണെന്ന് അജു വന്നപ്പോ പറഞ്ഞിരുന്നു...

ഞങ്ങൾ റൂമിൽ കയറിയതും ആമി വീണ്ടും അജൂനെ ആമി തട്ടി വിളിച്ഛ് എണീപ്പിച്ഛ് പിടിച്ഛ് പുറത്താക്കി.... പിന്നെ അങ്ങോട്ട് ഗംഭീര ഒരുക്കമായിരുന്നു ആമിയും നിമ്മിയും... എടുപിടീന്ന് ഉടുത്ത സാരിയൊക്കെ നല്ലോണം ഞൊറിഞ്ഞ് ഉടുത്ത്, ഒരേ പോലെ മാലയും കമ്മലും ഒക്കെ ഇട്ട്, മേയ്ക്കപ്പ് ഒക്കെ ചെയ്ത്, മുല്ലപ്പൂ ഒക്കെ വെക്കുന്ന രണ്ടാളേയും കണ്ട് ഇവര് കല്യാണത്തിന് പോവാണോ ന്ന് പോലും ഞാനും ഏട്ടത്തിയും ശങ്കിച്ചു... അത് കൂട്ട് അടിപൊളിയായ ഒരുങ്ങീട്ടുണ്ട്...... ഞാൻ കനിയേയും സേതൂനെയും എണീപ്പിച്ഛ്, അധികം വെള്ളമൊന്നും തലയിൽ ആക്കാതെ കുളിപ്പിച്ഛ്, ഡ്രസ് ഒക്കെ ഇട്ടീച്ചു....കനിക്ക് കടുംപച്ച നിറത്തിലുള്ള പട്ട് പാവാടയും സേതൂന് സാധാ ബനിയനും ത്രീ ഫോർത്തും ആയിരുന്നു കരുതിയിരുന്നത്... ഡ്രസ് ഇട്ട് കഴിഞ്ഞതും സേതു വീണ്ടും ഉറങ്ങി... ഞാൻ കനിയ്ക്ക് വാലിട്ട് കണ്ണൊക്കെ എഴുതി സുന്ദരിയാക്കി... വെറുതേ നോക്കി ഇരുന്ന് എന്നേയും ഏട്ടത്തിയേയും വരേ പിടിച്ചിരുത്തി അവര് രണ്ടാളും കൂടി മേയ്ക്കപ്പ് ഇട്ടീച്ചു.. അങ്ങനെ ഒരു മൂന്ന്, നാല് മണിക്കൂർ നീണ്ട ഒരുക്കം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങുബോ നേരം പരപരാന്ന് വെളുത്തിരുന്നു.... ഞാൻ വേഗം അമ്മയുടേയും ദേവൂന്റേയും അടുത്തേക്ക് ചെന്ന് നിന്നു... ആമിയും നിമ്മിയും ഏട്ടത്തിയും ഒക്കെ ഭർത്താവിന്റെയും മക്കളുടെയുമൊക്കെ കൂടെ നിന്ന് സെൽഫിയും ഫോട്ടോസും ചറപ്പറ എടുത്തബോ,

ഇവിടെ ഞാൻ ഒരുത്തി മാത്രം കുന്തം വിഴുങ്ങുന്ന പോലെ നോക്കി നിൽക്കുന്നു.... അല്ലെങ്കിലും, അവരെയൊക്കെ കണ്ട് അസൂയപെട്ട് നിൽക്കാനേ എനിക്ക് അന്നും ഇന്നും യോഗള്ളൂ.... എനിക്കുള്ള ഒരു കോന്തൻ എവിടാന്നു പോലും അറിയില്ല.... ഒരു സപ്രൈസും ഒളിച്ഛ് കളിയും... ഇന്ന് കാണാന്നല്ലേ ആ മാക്രി പറഞ്ഞത്,, ഇങ്ങോട്ട് വരട്ടെ വെച്ചിട്ട് ഞാൻ.....!!!!! ഇവിടെയെവിടെയെങ്കിലും കാണും പാക്കരൻ... ഞാൻ എത്രയൊക്കെ ഒരുങ്ങി നിൽക്കുന്നത് കണ്ടിട്ടെങ്കില്ലും ആ ജന്തുന്ന് ഒന്ന് വരാൻ തോന്നുന്നില്ലല്ലോ ന്റെ കൃഷ്ണാ... ഇങ്ങനെയൊരു അണ് റൊമാറ്റിക് കെട്ടിയോനെ ആണല്ലോ നീ ഇത്രയും കഷ്ടപ്പെട്ട് എനിക്ക് തന്നത്.... ഹോ.... ദേ മനസ്സിൽ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വന്നല്ലോ മെസേജ്... ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ മുന്നിൽ വരാതെ ഒളിച്ചു നിന്ന് മെസേജ് അയക്കാനും എന്റെ unexpected പിക് അയക്കാനും.... ഒരു നേടുവീർപ്പോടെ ഞാൻ മെസേജ് ഓപ്പൺ ചെയ്തു..... ഞാൻ ഇവിടെ നിൽക്കുന്ന ഒരു അടിപൊളി പിക് ആയിരുന്നു അത്... സത്യം പറഞ്ഞാൽ അത് കണ്ടപ്പോ സന്തോഷം ഒക്കെ തോന്നി എങ്കിലും ആ മാക്രി ഇവിടെയെവിടെയോ നിന്ന് എന്നെ സൂം ചെയ്ത വാച്ച് ചെയ്യായിരിക്കും ന്ന് നല്ലോണം അറിയാവുന്നത് കൊണ്ട് ഞാൻ ഒന്ന് പുച്ഛിച്ചു കൊണ്ട് ഫോണ് ഓഫാക്കി നേരെ നിന്നു... അവൻ കണ്ടോട്ടെ എന്ന് വിചാരിച്ചു പിന്നെ വന്ന മെസേജ് ഒന്നും ഞാൻ തുറന്നു നോക്കിയില്ല....

പൂജ കഴിഞ്ഞ് നട തുറന്നെന്ന് അമ്മ പറഞ്ഞതും ഞങ്ങൾ എല്ലാരും കുളിപ്പിച്ചു ഒരുക്കിയ കുഞ്ഞികണ്ണനെ കാണാൻ വീണ്ടും അമ്പലത്തിലേക്ക് കയറി... സിദ്ധുനെ കുറിച്ച് ആലോചിച്ചു കൊണ്ടാണ് ഞാൻ കണ്ണന്റെ മുന്നിൽ നിന്നത്..... ' ഭഗവാനേ......!!!!! കൃഷ്ണാ... എന്താ പറയേണ്ടത് പ്രാർത്ഥിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല... എല്ലാം കാണുകയും അറിയുകയും ഒക്കെ ചെയ്യുന്നവനല്ലേ നീ... ഒരുപാട് ദുഃഖങ്ങൾ നീ എനിക്ക് തന്നിട്ടുണ്ട്.... പക്ഷേ അതൊക്കെ അതിലും കൂടുതൽ സന്തോഷം നൽകാൻ വേണ്ടിയാണെന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം.... എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും ഒക്കെ, എന്നും, അപ്പഴും എന്റെ കൂടെ വേണം, എനിക്ക് അത് മാത്രം മതി...... കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പഴാണ് അടുത്ത് ആരോ വന്ന് നിന്നപ്പോലെ തോന്നിയത്, ഇവിടെ ഇത്രയും പേരുടെ ഇടയിൽ അതും ഇത്ര അധികാരത്തോടെ എന്നോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിൽ അത് സിദ്ധു മാത്രമാവും ന്ന് എനിക്ക് ഉറപ്പായിരുന്നു... പതിയെ ശ്വാസത്തിൽ കലരുന്ന പെർഫ്യൂം ഗന്ധം ഒരു ചിരിയോടെ ഞാൻ എന്നിലേക്ക് വലിച്ചെടുത്തു..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story