🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 119

ennennum ente mathram

രചന: അനു

കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പഴാണ് അടുത്ത് ആരോ വന്ന് നിന്നപ്പോലെ തോന്നിയത്, അധികാരത്തോടെ എന്നോട് ഇത്രമേൽ ചേർന്ന് നിന്നിട്ടുണ്ടെങ്കിൽ അത് സിദ്ധു മാത്രമാവും ന്ന് എനിക്ക് ഉറപ്പായിരുന്നു.. പതിയെ പൊതിയുന്ന ആ പെർഫ്യൂം ഗന്ധം ഒരു ചിരിയോടെ ഞാൻ എന്നിലേക്ക് വലിച്ചെടുത്തു.... ഒളിക്കണ്ണിട്ട് നോക്കി ഞാൻ വീണ്ടും കാണാത പോലെ കണ്ണടച്ചു നിന്നു... എന്റെ കാതിന്റെ അരികിലേക്ക് വന്ന് 'അനൂസേ' ന്ന് അവൻ പതിയെ ആർദ്രമായി മൊഴിഞ്ഞതും ഉള്ളിൽ നിറഞ്ഞ ചിരി അടക്കിപ്പിടിച്ഛ് കണ്ണു തുറന്ന് സിദ്ധുനെ മൈൻഡ് ചെയ്യാതെ, അങ്ങോട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ ശ്രീകോവിലേക്ക് നോക്കി തൊട്ട് തൊഴുത് സിദ്ധുന്റെ മുന്നിലൂടെ തിരിഞ്ഞു പോകാൻ നോക്കിയതും അവന്റെ കൈകൾ എന്റെ കഴുത്തിലേക്ക് നീട്ടതും ഒരുമിച്ചായിരുന്നു... അത്ഭുതത്തോടെ അന്തം വിട്ട് വാ പൊളിച്ചു അവനെ തലയുയർത്തി നോക്കവേ കുസൃതി നിറഞ്ഞൊരു കള്ള ചിരിയുണ്ടായിരുന്നു ആ മുഖത്ത്... കണ്ണിൽ സന്തോഷത്തിന്റെ തിളക്കവും... ആശ്ചര്യത്തോടെ ഞാൻ ആദ്യം അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നെങ്കിലും, പിന്നേ എന്റെ കഴുത്തിലേക്ക് നീട്ട നിൽക്കുന്ന അവന്റെ കൈക്കളിലേക്ക് ആ നോട്ടം പാറി വീണു...

അപ്പഴാണ് കഴുത്തിൽ മാലകളോടൊപ്പം തിളങ്ങുന്ന താലി എന്റെ കണ്ണിൽപ്പെട്ടത്ത്... സംശയത്തോടെ ഉള്ളം കൈയിൽ താലി കോരിയെടുത്തു... അതേ,,, അന്ന് സിദ്ധുനോടുള്ള വാശിയ്ക്ക് ഞാൻ അവന്റെ കയ്യിൽ ഊരിക്കൊടുത്ത അതേ താലി.... ഈ താലിയുടെ കാര്യം സത്യത്തിൽ ഞാൻ മറന്ന് പോയിരുന്നു... സന്തോഷം കൊണ്ട് നിറയുന്ന മിഴികൾ ഉയർത്തി സിദ്ധുനെ നോക്കുമ്പോ കണ്ണീർ കവിളിലൂടെ അനുസരണയില്ലാതെ ഒളിച്ചിറങ്ങിയിരുന്നു... അപ്പഴേക്കും ആമിയും നിമ്മിയും ഞങ്ങളെ അടുത്തേക്ക് വന്ന് എന്റെ പുറക്കിൽ നിന്ന്, താലി നല്ലോണം മുറുക്കി കെട്ടി മുന്നിലേക്ക് ഇട്ട് തന്നു.. അവരെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ വീണ്ടും എന്റെ താലിയിലേക്ക് തന്നെ മിഴികൾ പായിച്ചു... ഇത്രയും നാൾ തോന്നാത്ത എന്തോ ഒന്ന് എനിക്ക് ഇപ്പോ ഈ താലിയോട് തോന്നുന്നു... ഉള്ളം കയ്യിലേക്ക് ചേർത്ത് താലി ഞാൻ ചുരുട്ടി മുറുക്കി പിടിച്ചു.. പൊടുന്നനെ സിദ്ധു കവിളിൽ വിരല് കൊണ്ട് തോണ്ടിയതും ഞാൻ വേഗം തലയുയർത്തി അവനെ നോക്കി....

നിറഞ്ഞ ചിരി ഒട്ടും മായാതെ ആമി നീട്ടിയ ഇലചീന്തിലെ സിന്ദൂരചെപ്പിൽ നിന്ന് നുള്ളിയെടുത്ത ഒരു നുള്ള് സിന്ദൂരത്താൽ അവനെന്റ് സീമന്തരേഖയെ ചുവപ്പണിയിച്ചു.... ആ നിമിഷം, ഞാൻ പോലുമറിയാതെ കൃഷ്ണനെ മനസ്സിൽ സ്മരിച്ചു കൊണ്ട് എന്റെ കൈ നെഞ്ചോട് ചേർന്നു, കണ്ണുകൾ കൂമ്പിയടഞ്ഞിരുന്നു... അതിന്റെ ബാക്കിയെന്നോണം കണ്ണിൽ തളം കെട്ടി നിന്ന കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.... "കണ്ഗ്രാസ് ഏട്ടത്തി അമ്മേ" പുറക്കിൽ നിന്ന് എന്റെ കാതോരം വന്ന് ആമി പറഞ്ഞതും കണ്ണ് തുറന്ന് ഞാനവളെ നോക്കി.... തല ചരിച്ചു ചിരിയോടെ എന്നെ നോക്കുന്ന ആമിയെ കരച്ചിലോടെയാണ് ഞാൻ കെട്ടിപ്പിടിച്ചത്..... " എടീ പോത്തേ എന്തിനാഡീ കരയുന്നത്....???" കൃതിമ ദേഷ്യത്തോടെ ചോദിച്ഛ് എന്നെ അടർത്തി മാറ്റി അവളുടെ മുന്നിലേക്ക് നിർത്തി.... കരഞ്ഞ് കൊണ്ട് വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് ഞാൻ ചിരിച്ചു.... "ഹാ... ദേ പിന്നെയും.....!!! എന്റെ രാധു,,,, ഇനി എന്തിനാ നീ കരയണേ.. ആഹാ ഇത് നല്ല കൂത്ത്.... ഞാൻ ആദ്യയിട്ടാ ഇങ്ങനെ ചിരിച്ചോണ്ട് കരയുന്ന ആളെ കാണുന്നത്...." "എനിക്ക്.... എനിക്ക് അറിയില്ല ആമി..... സത്യയിട്ടും എനിക്ക് അറിയില്ല....."

"അയ്യോ...... ഈ പെണ്ണിന്റെ ഒരു കാര്യം... നീ കണ്ണൊക്കെ തുടച്ചേ...???? ചടങ്ങുകൾ ഇനിയുംണ്ട് കഴിഞ്ഞിട്ടില്ല...." ആമി തന്നെ എന്റെ കണ്ണൊക്കെ തുടച്ചു സിദ്ധുനോട് ചേർത്ത് നിർത്തി.... ആദ്യമായി അവന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് വല്ലാത്ത ചടപ്പ് തോന്നി.. അതോണ്ട് തന്നെ അവനോട് ചേർന്ന് നിന്നിട്ടും ഞാൻ മുഖത്തേക്ക് ഞാൻ നോക്കിയതേയില്ല.... ഏട്ടൻ എനിക്കും അവനും തുളസി മാല നീട്ടി... ~~~~~~~ കെട്ടിപ്പിടുത്തവും കരച്ചിലും ഒക്കെ കഴിഞ്ഞ് ആമി അനൂനെ എന്റെ അടുത്തേക്ക് നിർത്തിയെങ്കിലും അവള് എല്ലാരേയും ഒന്ന് നോക്കി ചിരിച്ഛ് തല കുനിച്ചു നിന്നതല്ലാതെ എന്റെ മുഖത്തേക്ക് നോക്കിയതേയില്ല.... ഏട്ടൻ മാല എനിക്കും അവൾക്കും നീട്ടിയതും ഞങ്ങൾ വേഗം വാങ്ങി കയ്യിൽ പിടിച്ചു..... ചടങ്ങ് അനുസരിച്ഛ് വധു ആണല്ലോ ആദ്യം മാല ഇട്ടേണ്ടത്.... ഏട്ടൻ അവളോട് മാല ഇട്ടോളാൻ പറഞ്ഞതും അവള് ചടപ്പോടെ എനിക്ക് അഭിമുഖമായി നിന്നു..... പിന്നെ പതിയെ എല്ലാരേയും നോക്കി ചിരിച്ഛ് വേണമോ വേണ്ടയോ എന്ന മട്ടിൽ മാല ഇട്ടാൻ പാകത്തിന് പിടിച്ഛ് എന്റെ കുറച്ചൂടെ അടുത്തേക്ക് വന്ന് നിന്നു... അത് കണ്ടതും ഞാൻ പതിയെ രണ്ട് ചുവട് പുറകിലേക്ക് വെച്ചു..

അപ്പോ തന്നെ അവള് രണ്ടടി മുന്നോട് വെച്ച് എന്റെ മുഖത്തേക്ക് നോക്കി മാല ഇട്ടാൻ ഓങ്ങിയതും ഞാൻ വീണ്ടും ഒരടി പുറകിലേക്ക് വെച്ചു.... ഞാൻ കളിപ്പിച്ചതാണെന്ന് മനസ്സിലായതും അവള് ദേഷ്യത്തോടെ എന്നെ കൂർപ്പിച്ഛ് നോക്കി.... എന്റെ കൂട്ടത്തിൽ കൂടി ആമിയും നിമ്മിയും അമ്മയും ദേവുവും ഒക്കെ അവളെ നോക്കി ചിരിക്കുന്നത് കണ്ടതും അവള് അവരെയും ദേഷ്യത്തോടെ നോക്കി... അത് കണ്ട് അവരൊക്കെ വേഗം ചിരി നിർത്തി എന്നോട് ദേഷ്യപ്പെട്ടെങ്കിലും അവള് എല്ലാരേയും നോക്കി ദഹിപ്പിച്ചു കൊണ്ട് മുഖം വെട്ടിച്ചു കൈ താഴ്ത്തി നിന്നു.... ഞാൻ ചിരി നിർത്തി അവളുടെ അടുത്തേക്ക് ചെന്ന് ' ഒക്കെ റെഡി ' എന്ന അർത്ഥത്തിൽ മൂളിയെങ്കിലും അവളെന്നെ ഒന്ന് അടിമുടി നോക്കി വീണ്ടും അങ്ങനെ തന്നെ മുഖം വെട്ടിച്ഛ് നിന്നു.... ഞാൻ കുറച്ചൂടെ അടുത്തേക്ക് ചെന്ന് തല കുനിച്ചു ഇട്ടോളൂ എന്ന അർത്ഥത്തിൽ വീണ്ടും മൂളിയെങ്കിലും അവള് അപ്പഴും കട്ടക്ക് അങ്ങനെ തന്നെ മുഖം വെട്ടിച്ചു നിന്നു.... ദൈവമേ പണിപ്പാളി.....!!!! ഞാൻ ദയനീയമായി ഒരു ആശ്രയമെന്നോണം ആമിയേയും നിമ്മിയേയും അമ്മയേയും ഒക്കെ നോക്കിയെങ്കിലും അവരൊക്കെ 'ഞങ്ങൾ ആരും ഇതൊന്നും കാണുന്നില്ലേ ' എന്ന മട്ടിൽ പല ഭാഗങ്ങളിലേക്ക് നോക്കി നിന്നു.... ഇത് വരേ കൂടെ നിന്നിട്ട് ഒരു പ്രശ്നം വന്നപ്പോ കാല് മാറിയത് കണ്ടില്ലേ...???

ഞാൻ വീണ്ടും അനൂനെ നോക്കി... ഹ്മ്മം...ഹ്മ്മം... നോ രക്ഷ.... സഹതാപത്തിന്റെ കണിക പോലും ഇല്ല..... ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കുറച്ചൂടെ നിഷ്‌കു ഭാവത്തിൽ അവളെ നോക്കി കണ്ണ് കൊണ്ട് ' ഇട്ടെഡോ ' എന്ന് കെഞ്ചിയെങ്കിലും അവള് മുഖം വെട്ടിച്ഛ് ആ നിൽപ്പ് തന്നെ തുടർന്നു... കാല് പിടിക്കേണ്ടി വരുമോ...??? വെറുതേ ഒരു ആവശ്യവും ഇല്ലായിരുന്നു... ഇനി ഇപ്പോ അറ്റകൈ തന്നെ പ്രയോഗിക്കാം ന്ന് മനസ്സിൽ ഉറപ്പിച്ഛ് കുറച്ഛ് ഗൗരവത്തിൽ അവളുടെ അടുത്ത് നിന്ന് കുറച്ഛ് വിട്ട് നിന്നു... നല്ല അന്തസ്സായി അവളെ മുന്നിൽ മുട്ട് മടക്കി അങ്ങോട്ട് ഇരുന്ന് കൈ കൂപ്പി പിടിച്ചു നിസ്സഹായത്തോടെ കെഞ്ചി...... "പ്ലീസ്....!!!!!" ആദ്യം അന്തം വിട്ട് വാ പൊളിച്ഛ് നിന്നെങ്കിലും പിന്നെ വെപ്രാളത്തോടെ ചുറ്റും നോക്കി അവളെന്റെ അടുത്തേക്ക് വന്നു..... " സിദ്ധു എന്താ ഈ കാണിക്കുന്നത്....???എണീറ്റെ..... ദേ.... എല്ലാരും നോക്കുന്നു.....!!!!" എന്നെ പിടിച്ഛ് എണീപ്പിച്ഛ് കുറുക്കനെ ഒന്ന് നോക്കി.... ഞാൻ ഒന്നൂടെ ഇളിച്ഛ് കാട്ടി കെഞ്ചിയതും അവള് മനോഹരമായി പുഞ്ചിരിച്ഛ് കൊണ്ട് മാല എനിക്ക് നേരെ ഉയർത്തി... തല അവൾക്ക് നേരെ കുനിച്ഛ് ആ പുഷ്പഹാരം ഞാൻ എന്റെ ഹൃദയം കൊണ്ട് സ്വീകരിച്ചു... തിരിച്ഛ് എന്റെ കയ്യിൽ ഹാരം ഞാൻ അവളുടെ കഴുത്തിലേക്ക് അണിയിച്ഛ് ചേർത്ത് പിടിച്ചു..... ~~~~~~~ ഹല്ല പിന്നെ നമ്മളോടാ കളി......

ഇന്നലെ തൊട്ട് തുടങ്ങിയതാ കോന്തൻ എന്നെ കളിപ്പിക്കാൻ.... പക്ഷേ സിദ്ധു ഒരിക്കലും എന്റെ മുന്നിൽ അങ്ങനെ മുട്ട് കുത്തിയിരുന്ന് കെഞ്ചുമെന്ന് ഞാൻ കരുതിയതേയില്ല.... പരസ്പരം മാലയണിഞ്ഞു ഞങ്ങൾ ചേർന്ന് നിന്നതും ആമിയും നിമ്മിയും ഞങ്ങളെ മേൽ പൂക്കൾ വിതറി..... അവര് ഫോട്ടോസും വിഡിയോസും സെൽഫീസും മറ്റും എടുക്കുന്നത് ചിരിയോടെ കണ്ട് നിൽകുമ്പഴാണ് കൂട്ടത്തിൽ ആ മുഖം എന്റെ കണ്ണിൽപെട്ടത്..... വിശ്വാസം വരാതെ ഞാൻ അവിടേക്ക് തന്നെ സൂക്ഷ്മമായി നോക്കി... പിന്നെ സംശയത്തോടെ സിദ്ധുനേയും... അവൻ എപ്പോഴെത്തേയും പോലെ എന്നെ നോക്കി സൈറ്റ് അടിച്ച് കൊണ്ട് ചിരിച്ചോണ്ട് എന്റെ തോളിൽ നിന്ന് കയ്യെടുത്തതും ഞാൻ അവരുടെ അടുത്തേക്ക് ഓടി.... "അമ്മൂ.....!!!" കണ്ണീരിൽ കുതിർന്ന സന്തോഷത്തോടെ ഞാനവളെ കെട്ടിപ്പിടിച്ചു.... " സ്വന്തം ചേച്ചിയുടെ കല്യാണം, അതും ഇങ്ങനെ സ്വന്തം കെട്ടിയോന്റെ കൂടെ കാണാനുള്ള ഭാഗ്യം അധികം അനിയത്തിന്മാർക്കൊന്നും കിട്ടികാണില്ല..... അപ്പോ ഞാൻ ഭാഗ്യവതിയാ അല്ലേ കണ്ണേട്ടാ.....???" എന്നെ അടർത്തി മാറ്റി സംശയം അഭിനയിച്ഛ് കൊണ്ട് അമ്മു കണ്ണനെ നോക്കി ചോദിച്ചത് കേട്ട് ഞാൻ ചടപ്പോടെ തലകുനിച്ചു നിന്നു..... "അച്ചോടാ.....!!!!!!!! ദേ നോക്കിക്കേ കണ്ണേട്ടാ എന്റെ ചേച്ചി കുട്ടിക്ക് നാണം വന്നു.... നോക്കിക്കേ.... നോക്കിക്കേ...???"

എന്റെ മുഖം താടിയിൽ പിടിച്ഛ് ഉയർത്തി കൊഞ്ചിച്ഛ് കൊണ്ട് അമ്മു പറഞ്ഞത് കേട്ട് ഞാൻ വേഗം അവളുടെ കൈ തട്ടി മാറ്റി... " ഒന്ന് പോ അമ്മൂ.... എനിക്ക് നാണം ഒന്നും വന്നില്ല....!!" കുറച്ചു കൃതിമ ദേഷ്യം കലർത്തി ഇത്രയും പറഞ്ഞ് ഞാൻ വീണ്ടും തലകുനിച്ഛ് നിന്നു... കണ്ണനെ നോക്കി ചിരിച്ഛ് അവള് രണ്ട് കൈകൊണ്ടും എന്റെ മുഖം കോരിയെടുത്ത് ചിരിയോടെ നെറ്റി ചുളിച്ച് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... "എവിടെ നോക്കട്ടെ......??? ഹോ,,, എന്റെ ഭഗവാനേ.... മുഖത്ത് നിന്ന് ചോര തൊട്ടെടുക്കാ...!!!" എന്റെ മുഖത്ത് തൊട്ട് നോക്കി കൊണ്ട് അവള് കളി പറഞ്ഞത് കേട്ട് എല്ലാരും എന്നെ നോക്കി കളിയാക്കാൻ തുടങ്ങി... കുറുമ്പോടെ അമ്മൂന്റെ കയ്യിൽ തല്ലി ഞാൻ ചടപ്പോടെ തല കുനിച്ഛ് നിന്നതും അവള് എന്നെ പിടിച്ച് സിദ്ധുന്റെ കൂടെ നിർത്തിച്ഛ് എനിക്കും അവനും നേരെ ഓരോ ചെറിയ ബോക്സ് നീട്ടി.... "ഇത് എന്റെ ചേച്ചിക്കുട്ടീടെ കല്യാണത്തിന് അനിയത്തി കുട്ടിയുടെ വക ഒരു ചെറിയ ഗിഫ്റ്റ്....!!!" ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി നിന്നതും അവള് ബോക്സിലേക്ക് കണ്ണ് കാണിച്ഛ് തുറക്കാൻ പറഞ്ഞു... ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ബോക്സ് തുറന്നു..

. *അനു സിദ്ധ* ന്ന് സ്വർണലിപിയിൽ എഴുതിയ മനോഹരമായ രണ്ട് മോതിരങ്ങൾ ആയിരുന്നു ആ കുഞ്ഞ് പെട്ടിയിൽ... എന്റേയും സിദ്ധുന്റേയും കണ്ണുകൾ അത് കണ്ട് ഒരുപോലെ വിടർന്നിരുന്നു... " എങ്ങനെയുണ്ട് പേര്... നിങ്ങളെ രണ്ടാളെയും പേര് ചേർത്ത് ഞാൻ ഉണ്ടാക്കിയതാ.... കൊള്ളവോ ഏട്ടാ....??" " അടിപൊളി....!!!!!! ഒന്നും പറയാനില്ല കിടു.....!!!!!! " ~~~~~~~ അമ്മുവും കണ്ണനും വരുന്നത് അനൂന് മറ്റൊരു സപ്രൈസ് ആയിരുന്നു... അവരെ കണ്ട് അവള് വൻഡർ അടിച്ചു നിന്നത് കാണാൻ നല്ല രസമായിരുന്നു.... പക്ഷേ, ഈ മോതിരം അവളെ പോലെ തന്നെ എനിക്കും ഒരു വമ്പൻ സപ്രൈസ് ആയിരുന്നു... അമ്മു കണ്ടെത്തിയ പേര് കൊള്ളാം, അനുസിദ്ധ... മോതിരം പരസ്പരം വിരലിൽ അണിയിച്ഛ് അമ്പലവും പരിസരവും ഒക്കെ ഒന്നൂടെ ചുറ്റി തൊഴുത്ത്, കുറേ പിക്കും സെൽഫിയും ഒക്കെ എടുത്തു.... കൂട്ടത്തിൽ നിമ്മിയും ആമിയും ഒന്ന് കൂടി അവിടെ വെച്ച് മാലയിട്ടു... അച്ഛമ്മയുടെ നേർച്ച ഉണ്ടായിരുന്നു... സേതുവിന് ചോറും കൊടുത്തു.... എല്ലാം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കല്യാണസദ്യ കൂടി കഴിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്.... ~~~~~~

ട്രാവലറിൽ ഞാൻ വിൻഡോ സീറ്റിലും അവൻ തൊട്ടടുത്തുമായാണ് ഞങ്ങൾ ഇരുന്നത്..... അമ്മുനേയും കണ്ണനേയും വീട്ടിലേക്ക് ഒരുപാട് നിർബന്ധിച്ചെങ്കിലും വന്നില്ല.. കണ്ണന് നാട്ടിൽ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു പ്രോഗ്രാംസ് ഉണ്ടത്രേ... ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ഛ് കല്യാണം കഴിക്കണമെന്ന് എന്റെ സ്വപ്നമായിരുന്നു.... ഞാൻ പലപ്പോഴും അമ്മയോടും അച്ഛനോടും മറ്റും അത് പറഞ്ഞിട്ടുംണ്ട്.... എന്റെ മനസ്സറിഞ്ഞ് ഞാൻ പറയാതെ തന്നെ സിദ്ധു അതെനിക്ക് സാധിച്ഛ് തന്നു.... സൈഡ് സീറ്റിൽ അവന്റെ കൈതണ്ടയിൽ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ഛ് തോളിൽ ചാരി കിടന്നു... വണ്ടി നീങ്ങി " ഗുരുവായൂർ " എന്ന് എഴുതിയ ബോർഡ് കടന്നപ്പോ, എല്ലാ പ്രാവിശ്യവും അമ്പലത്തിൽ നിന്ന് തിരികെ വരുമ്പോ തോന്നുന്ന മിസ്സിങ്ങും സങ്കടവും എനിക്ക് തോന്നിയതേയില്ല... പകരം ഉള്ള് നിറയെ പറഞ്ഞറീക്കാൻ പറ്റാത്ത സന്തോഷമായിരുന്നു... എന്തൊക്കെയോ തിരിച്ഛ് കിട്ടിയ ആശ്വാസമായിരുന്നു... കഴുത്തിൽ തിളങ്ങുന്ന താലിയിലേക്ക് ഞാൻ സ്നേഹത്തോടെ നോക്കി... അവകാശത്തോടെ അധികാരത്തോടെ ഇതണിയാൻ പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.... ഇങ്ങനെ ഒരു വിവാഹം പോലും ഞാൻ സ്വപ്നം കണ്ടിട്ടില്ല....

അതല്ലെങ്കിലും പ്രതീക്ഷിക്കാതെ കിട്ടുന്നതിന് എപ്പഴും സൗന്ദര്യം കൂടുതൽ ആയിരിക്കുമില്ലേ....??? വണ്ടി മുന്നോട്ട് നീങ്ങവേ അമ്പലത്തിൽ നിന്ന് കേൾക്കുന്ന മണിനാദം അകന്ന് അകന്ന് പോയ്കൊണ്ടിരുന്നു.. ഒന്നൂടെ അവന്റെ കയ്യിൽ മുറുക്കി പിടിച്ഛ്, വിരലിൽ വിരൽ കോർത്ത് ഞാൻ കണ്ണടയ്ച്ഛ് കിടന്നു..... ~~~~~~ വണ്ടിയിൽ കയറി ഇരിക്കാൻ നേരം കിട്ടിയില്ല അപ്പോഴേക്കും ജയൻ തുടങ്ങി.... അവനോട് സംസാരിച്ഛ് കാര്യങ്ങൾ ഒക്കെ പറഞ്ഞൊതുകി കോൾ കട് ചെയ്ത അനൂനെ നോക്കിയപ്പോ അവള്, എന്റെ കൈ തണ്ടയിൽ പിടിച്ഛ് തോളിൽ ചാരി നല്ല സുഖമായി ഉറങ്ങുന്നതാണ് കണ്ടത്... ഒരു കൈ എന്റെ ഇടത് കൈവിരലിൽ കോർത്ത് മുറുക്കി പിടിച്ചിട്ടുണ്ട്.... പതിയെ കൈ അവളുടെ നെറുകയിൽ തലോടി ഞാൻ ചുവപ്പണിയിച്ച സീമന്തരേഖയിൽ മൃദുവായി ചുബിച്ചു... ഒന്ന് കുറുക്കി മൂളി അവൾ ഒന്നൂടെ മുറുക്കെ പിടിച്ച് ചേർന്നത് ചിരിയോടെ ഞാൻ നോക്കി ഇരുന്നു... ഇന്നലെ രാത്രിയിലെ ഉറക്ക് കാണും, കഥകളിയും കൃഷ്ണനാട്ടവും ഒക്കെ കണ്ട് വൈകിയാണ് കിടന്നത് നിർമാല്യം തൊഴാൻ നേരത്തെ എണീക്കുകയും ചെയ്തിരുന്നു....

അവളുടെ കഴുത്തിലെ താലിയിലേക്കും, കയ്യിലെ അമ്മു കൊണ്ട് തന്ന മോതിരത്തിലേക്കും, നെറ്റിയിലെ സിന്ദൂരത്തിലേക്കും ഞാൻ ഒരുവേള നോക്കി... ഇത് വരേ തോന്നാത്ത, കാണാത്ത ഒരു തിളക്കവും സൗന്ദര്യവും താലിയ്ക്ക് വന്ന പോലെ... ഉറക്കത്തിന്റെ ഗാഢതയിൽ പതിയെ അയഞ്ഞ് തുടങ്ങുന്ന അവളുടെ കൈ മുറുക്കി പിടിച്ഛ് അവളുടെ തലയിലേക്ക് തല ചാരി പതിയെ ഞാനും കണ്ണടച്ചു...... ~~~~~~~~~ കണ്ണ് തുറന്നപ്പോ ആദ്യം കണ്ടത് സിദ്ധുന്റെ രോമാവൃതമായ നെഞ്ചാണ്... പതിയെ തലയുയർത്തി നോക്കിയപ്പോ ഒരു ചിരിയോടെ എന്നെ നെഞ്ചോട് ചേർത്ത് അടക്കിപ്പിടിച്ഛ് നോക്കി ഇരിക്കുന്ന സിദ്ധുനെയും കണ്ടു... ഒരു കൈ കൊണ്ട് ഞാൻ അവനെ ചുറ്റിപ്പിടിച്ചത് ശ്രദ്ധിച്ചപ്പോ എനിക്ക് ചടപ്പ് തോന്നി.... മടിയോടെ ഞാൻ അകന്ന് മാറി നേരെ ഇരുന്നു... " ഗു....ഡ് മോർണിംഗ്..... " മുന്നിലെ സീറ്റിലേക്ക് ആഞ്ഞ് തലമുട്ടിച്ഛ് എന്നെ നോക്കി വലിച്ഛ് നീട്ടി സിദ്ധു വിഷ് ചെയ്തത് കേട്ട് ഞാൻ ഒരു മടിയോടെ അവനെ നോക്കി... " എന്തൊരു ഉറക്കവായിരുന്നു...!!" കണ്ണൊക്കെ തിരുമ്മി, പാറിപ്പറന്നു കിടക്കുന്ന മുടിയൊക്കെ ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കി, വാ പൊത്തിപ്പിടിച്ചു കോട്ടുവാ ഇട്ട് കൊണ്ട് ഞാൻ ഒരു ചിരിയോടെ സിദ്ധുനെ നോക്കി.... വണ്ടി ഓടാതെ നിർത്തിയിട്ട പോലെ അനങ്ങാതെ നിൽകുന്നത് ഞാൻ അപ്പഴാ ശ്രദ്ധിച്ചത്... " ഇതെന്താ വണ്ടി അനങ്ങാത്തത്...???

ചായ കുടിക്കാൻ നിർത്തിയയേക്കാണോ...???" ഞാൻ സംശയത്തോടെ ചോദിച്ചത് കേട്ട് അവൻ ഹാൻഡിലിൽ മുകളിൽ കൈ മുട്ട് കുത്തി നിർത്തി തല താങ്ങി... " ചായയോ...??? ഇപ്പഴോ....??? സമയം എത്രയായീന്നാ...??? നമ്മള് വീട്ടിലെത്തി,,, അറിയോ....???" "ഏഹ്ഹ്ഹ്...???" വിൻഡോ മറച്ച കർട്ടൻ നീക്കി സിദ്ധു പറഞ്ഞത് വിശ്വാസിക്കാതെ ഞാൻ പുറത്തേക്ക് നോക്കി... അതേ വീട്ടിന്റെ പോർച്ചിലാണ് വണ്ടി കിടക്കുന്നത്... അത്ഭുതത്തോടെ ഞാൻ നേരെയിരുന്ന കയ്യിലെ വാച്ചിലേക്ക് നോക്കി... ഭഗവാനേ..... ആറ് മണി.... ഹോ,,,, എന്ത് ഉറക്കവാ ഞാൻ ഉറങ്ങിയത്, വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല.... ആലോചിച്ഛ് ഒരു നേടുവീർപ്പോടെ ഞാൻ പുറക്കിലേക്ക് ചാഞ്ഞ് ഇരുന്നു... "എന്നിട്ട് നമ്മളെന്താ ഇറങ്ങാതെ ഇവിടെ ഇരിക്കുന്നത്....???" സംശയം തീരത്തെ ഞാൻ വീണ്ടും സിദ്ധുന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..... "ആഹ്....ബെസ്റ്റ്... നീ എന്നേയും കെട്ടിപ്പിടിച്ഛ് വിട്ടാതെ കിടന്ന് ഉറങ്ങല്ലായിരുന്നോ, അപ്പൊ പിന്നെ ഞാൻ എങ്ങനാ എണീക്കാ....???" സിദ്ധു പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ വെപ്രാളത്തോടെ വയറ്റിന്ന് ഒരു ആന്തൽ അങ്ങ് കേറി.. ഞാൻ വേഗം അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി നേരെ ഇരുന്ന് മറ്റെങ്ങോട്ടോ നോക്കി പതർച്ചയോടെ പറഞ്ഞു... "ഞാ....ഞാൻ..... ഇയാളെ കെട്ടിപ്പിടിച്ചൊന്നും ഇല്ല....!!! മാറിക്കേ,,,,, എനിക്ക് പോണം...??" ~~~~~~

വെപ്രാളത്തോടെ അവള് ചുറ്റും നോക്കി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു... "പൊയ്ക്കോ...???" പറയാൻ കാത്ത് നിന്ന് പോലെ അവള് എണീക്കാൻ തുനിഞ്ഞതും എന്നെ നോക്കി ' മാറാൻ 'കണ്ണ് കാണിച്ചു.. അത് മനസ്സിലായതും ഞാൻ അവളെ നോക്കി മനാസ്സിലാവതത് പോലെ ഇരുന്നു... അത് കണ്ട് അവൾ വീണ്ടും കണ്ണോട് മാറാൻ പറഞ്ഞു, അപ്പഴും ഞാൻ മനസ്സിലാവതത് പോലെ നടിച്ചു... "എണീറ്റ് മാറിക്കെ സിദ്ധു.... ഞാൻ പോട്ടേ...???" "പൊയ്ക്കോ... ഞാൻ പിടിച്ഛ് വെച്ചോ, ഇല്ലല്ലോ...??? പൊയ്ക്കോ...!!!" "ഇയാള് മാറാതെ ഞാൻ എങ്ങനാ പോവാ...???" കുറച്ഛ് ദേഷ്യത്തോടെ അവള് പറഞ്ഞ് നിർത്തിയതും ഞാൻ കൈ മാറ്റി സീറ്റിലേക്ക് തന്നെ ചാഞ്ഞിരുന്ന് കൈ കൊണ്ട് അവൾക്ക് മുന്നിലൂടെ വഴി കാട്ടി... " പൊക്കോള്ളു....!!!" ~~~~ "സിദ്ധു എന്താ ഈ കാണിക്കുന്നത്....??? മാറിക്കെ എനിക്ക് പോണം... ദേ എല്ലാരും ആന്വേഷിക്കുന്നുണ്ടാവും ട്ടോ...??? "ആയിക്കോട്ടെ...!!!!" ദൈവമേ ഈ കോന്തനെ കൊണ്ട് ഞാൻ തോറ്റല്ലോ...!!! ഇതിലൂടെ അങ്ങനെയാ പോവാ....???? ഞാൻ വീണ്ടും മാറാൻ പറഞ്ഞെങ്കിലും സിദ്ധു ഏത് ഭാഗത്തൂന്ന ന്ന് പോലും നോക്കാതെ അലസമായി തറുതല പറഞ്ഞ് അങ്ങനെ തന്നെ കൈകെട്ടി ഇരുന്നു..

വേറെ നിവൃത്തിയില്ലാതെ ഞാൻ സീറ്റിൽ എണീറ്റ് നിന്ന് ഇറങ്ങാൻ വേണ്ടി തപ്പി കളിച്ചു, അത് കണ്ടെങ്കിലും സിദ്ധു മാറുമെന്ന് പ്രതീക്ഷിച്ചു... എവടെ....??? നിരാശയോടെ ഞാൻ വീണ്ടും സീറ്റിലേക്ക് ചാടി ഇരുന്ന് ദേഷ്യത്തോടെ സിദ്ധു നെ കുറേ നേരം നോക്കി... "ദേ നോക്ക്... അമ്മയോ ആമിയോ ഇപ്പോ അന്വേഷിച്ഛ് വരും ട്ടോ....?? അല്ലാ സിദ്ധുന് ഇറങ്ങൊന്നും വേണ്ടേ...?? എന്തിനാ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്...!!!" "അങ്ങനെ പ്രത്യേകിച്ച് ആവിശ്യം ഒന്നുല്ല... എന്നാലും ഞാൻ ഇപ്പോ വീട്ടിലേക്ക് ഇല്ലാ അത്രതന്നെ...??" ദേ പിന്നേം....!!! സിദ്ധു എന്താ ഉദ്ദേശിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ...??? ഇനിയും ഇവിടെ നിന്നാ നാണക്കേട്ടാവും.... ഒരു നേടുവീർപ്പോടെ അവനെ കുറുബോടെ നോക്കി ഞാൻ പതിയെ എണീറ്റ് അഡ്ജസ്റ്റ് ചെയ്ത് നിന്നു.. ~~~~~~~ അവള് എനിക്ക് അഭിമുഖമായി നിന്ന് പതിയെ മുന്നിലൂടെ കാലെടുത്ത് വെച്ഛ് നീങ്ങി തുടങ്ങി.. എന്റെ കാല് തട്ടി വീഴാൻ പോയതും അവള് രണ്ട് കയ്യും ഞാൻ ഇരിക്കുന്ന സീറ്റിൽ എന്നെ ഉള്ളിലാക്കി പിടിച്ഛ് മറികടന്ന് ട്രാവലറിന്റെ നടുവിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ഞാൻ അവളെ എടുത്ത് എന്റെ മടിയിലേക്ക് കയറ്റിയിരുത്തിയതും ഒരുമിച്ചായിരുന്നു.....

അരക്കെട്ടിലൂടെ മുറുക്കി പിടിച്ഛ് എന്റെ മടിയിലേക്ക് ഇരുത്തുമ്പോ അവളൊന്ന് പൊള്ളി പിടഞ്ഞ് പോയിരുന്നു... ബാലൻസ് കിട്ടാതെ എന്റെ ഞെഞ്ചിലേക്ക് അവള് ഇടിച്ഛ് നിന്നു..ഉയർന്ന പൊങ്ങുന്ന ശ്വാസനിശ്വാസങ്ങളെ അടക്കിപ്പിടിച്ഛ് ഞെട്ടലോടെ അവളെന്നെ നോക്കി... നേരത്തെ കൈ കുത്തി ഇറങ്ങിയപ്പോ എന്റെ നേരെ തൂങ്ങിയാടിയ താലി ഞാൻ പതുക്കെ ഉള്ളം കയ്യിലേക്ക് കോരിയെടുത്തു... അവളുടെ നെറ്റിയിൽ നെറ്റിമുടിച്ഛ് ആ പിടയുന്ന കരിനീല മിഴികളിലേക്ക്‌ ഞാൻ ഉറ്റു നോക്കി... "അന്ന്,,,, അന്ന് നീ പറഞ്ഞില്ലേ..... എന്നോട്,,,,,,,, ഒരു താലിയുടെ മഹത്വത്തെ കുറിച്ഛ്, അതിന്റെ പവിത്രതയെ കുറിച്ഛ്, ഭാര്യാഭർതൃ ബന്ധത്തെ കുറിച്ഛ്....... അന്ന് പറഞ്ഞില്ലേ,,, ഇതിൽ നിറയെ പകയാണെന്ന്, ഇതിന്റെ ഓരോ തരിയിലും നിറഞ്ഞു നിൽക്കുന്നത് എന്റെ പ്രതികാരവും വെറുപ്പും, അറപ്പും മാത്രമാണ് ന്ന് .... എന്നാ,,, അങ്ങനെയല്ല അനൂ.... ഈ താലി നിറയെ വേദനയാണ്, കടമയ്ക്കും നിസ്സഹായതയ്ക്കും ഇടയിൽ പെട്ടപോയവന്റെ ഞെഞ്ച് നീറുന്ന പൊള്ളുന്ന ചൂട്, തന്റെ പ്രണയത്തെ ദൂരെ നിന്ന് നോക്കിക്കാണാൻ വിധിക്കപ്പെട്ട ഒരുവന്റെ മനസ്സാണിത്.... ~~~~~~~

സിദ്ധു പറഞ്ഞത്‌ കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു, കാരണം അത്രയേറെ വേദന ആ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു... താലിയിലേക്ക് ഉറ്റു നോക്കി ഇടറുന്ന സ്വരത്തോടെ അവൻ പറയുന്നത് കേട്ട് ഞാനും ആ താലിയിലേക്ക് നോക്കി.... "അന്നും ഇന്നും ഇതിലെ ഓരോ തരിയിലും പ്രണയമുണ്ട്, സ്നേഹമുണ്ട്, കരുതലുണ്ട്... പക്ഷേ, എന്നിട്ടും ഞാൻ നിന്നെ വേദനിപ്പിച്ചിട്ടേള്ളൂ, തള്ളിപറഞ്ഞിട്ടേള്ളൂ, അപമാനിച്ചിട്ടേള്ളൂ.. എങ്കിലും,,, നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്... നീ എന്റെ മാത്രമാണ്... എന്റെ മാത്രം....." എന്റെ നെറ്റിയിൽ അരുമയായി ചുബിച്ഛ് കൊണ്ട് അവൻ പറഞ്ഞു നിർത്തിയതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ ചെറിയ തെളിനീർ തിളകമുണ്ടായിരുന്നു... പക്ഷേ അവനോട് എന്ത് പറയണം, അങ്ങനെ പറയണം ന്ന് എനിക്ക് അറിയില്ല... ഞാൻ അവനെ ഉള്ളം കയ്യിൽ ചേർത്ത് തലോടുന്ന താലിയിലേക്ക് എന്റെ കൈ ചേർത്ത് മുറുക്കിപ്പിടിച്ചു..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story