🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 122

ennennum ente mathram

രചന: അനു

മുടി എല്ലാം കൂടി വാരി മുകളിലേക്ക് ക്രാബ് ചെയ്ത് കെട്ടി വെച്ചിട്ടുണ്ട്.... നെറ്റിയിൽ ചെറിയൊരു ചുവന്ന പൊട്ട് അല്ലാതെ മറ്റൊരു മേയ്കപ്പും ആ മുഖത്ത് ഇല്ലെങ്കിൽ കൂടി അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു... ~~~~~~~ താഴേക്കിറങ്ങി വന്ന് സിദ്ധു ന്റെ മുന്നിൽ നിന്നെങ്കിലും അവൻ എന്തോ പോയ എതിനെയോ പോലെ നിൽക്കുന്നത് കണ്ടതും ഞാൻ മുഖത്തേക്ക് കൈ വീശി... മ്മ്മം... മ്മ്മം.... നോ രക്ഷ.....!!! ഞാൻ വെറുതെ ചുറ്റും നോക്കി... ഞാനും അവനും അല്ലാതെ മറ്റാരേയും ഈ ഇരുണ്ട വെളിച്ചത്തിൽ ഞാൻ കാണുന്നില്ല.... ന്റെ കൃഷ്ണാ ഇങ്ങേരുടെ ഫ്യൂസ് പോയോ....??? രണ്ടും കല്പിച്ഛ് ഞാൻ അവന്റെ മുഖത്തേക്ക് വിരൽ ഞൊടിച്ചതും സിദ്ധു പെട്ടെന്ന് ഞെട്ടി ചുറ്റും നോക്കുന്നത് കണ്ട് ഞാൻ വാ പൊത്തി ചിരിച്ചു.... "ഏത് ലോകത്താ....??? വാ പോകാം..." "ആരാ.....??? എങ്ങോട്ടാ....????" "ങേ....???" പൊട്ടൻ വെടിക്കെട്ട് കണ്ടപ്പോലെ നിൽക്കുന്ന സിദ്ധുനെ ഞാൻ ഒന്ന് പിടിച്ചു കുലുക്കിയതും അവൻ അവന്റെ തലയൊക്കെ ഒന്ന് ഇളക്കി, നെറ്റിയിൽ കൈകൊണ്ട് രണ്ട് തട്ട് തട്ടി കുലുക്കി നേരെ നിന്ന് എന്നെ നോക്കി..... പിന്നെ രണ്ടടി പുറകോട്ട് വെച്ഛ് എന്നെ അടിമുടി നോക്കി വീണ്ടും അടുത്തേക്ക് വന്നു നിന്നു.....

അവന്റെ ഓരോ കോപ്രായം കണ്ട് ഞാനും അവനെ അന്തം വിട്ട് അടിമുടി നോക്കി... "എന്താ....???? " അവൻ ചിരിച്ചോണ്ട് ഒന്നുല്ല ന്ന് ചുമൽ ഉയർത്തിയതും ഞാൻ കുറച്ഛ് ദേഷ്യത്തോടെ അവനെ നോക്കി.... "ഇങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നോക്കി നിൽക്കാതെ വാ സിദ്ധു ടൈം ഇല്ലാ.....!!!" പറഞ്ഞ് നടക്കാൻ തുടങ്ങിയതും അവനെന്റെ അടുത്തേക്ക് വന്ന് നിന്ന് കണ്ണിലേക്ക് നോക്കി.. "അല്ല അനൂ ഇനിപ്പോ റൈഡിന് പോണോ...????? വണ്ടി ഓടിക്കാൻ കോണ്സെന്ട്രേക്ഷൻ കിട്ടുമെന്ന് തോന്നുന്നില്ല മോളേ,,, പ്രത്യേകിച്ച് നീ..... ഇങ്ങനെ കൂടെയുള്ളപ്പോ.. നീ ഇത്രയ്ക്ക് ഹോട്ട് ആയിരുന്നോ....????" ഒറ്റകണ്ണിറുക്കി സിദ്ധു ചോദിച്ചത് കേട്ട് കയ്യിലെ രോമങ്ങൾ മുഴുവൻ ഒറ്റയടിക്ക് എണീറ്റ് നിന്നു... എങ്കിലും അവനെ നോക്കി കണ്ണുരുട്ടി "ദേ സിദ്ധു തമാശ പറയാതെ വാ പോകാം.....??" "തമാശയല്ലന്റെ ഭാര്യേ.... കാര്യം.... U are looking so hot dear🔥🔥" വശ്യതത്തോടെ സിദ്ധു എന്നെ അവനിലേക്ക് വലിച്ചെടുപ്പിച്ഛ് പറഞ്ഞ വാചകങ്ങൾ കേട്ട് തൊണ്ടയാക്കെ വറ്റി വരണ്ട് പോയെങ്കിലും, ഞൊടിയിടയിൽ ഉമിനീരിറക്കി അവന് മുഖം കൊടുക്കാതെ അവന്റെ നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റി മുന്നോട് നടക്കാൻ ആഞ്ഞു...

പക്ഷേ സിദ്ധു ഞാൻ പിടിച്ച കൈ തിരിച്ഛ് പിടിച്ഛ് കറക്കി മുന്നിലേക്ക് നിർത്തിച്ചു... എന്റെ കണ്ണ് രണ്ടും കൈകളാൽ പൊത്തി കൊണ്ട് കാതോട് ചുണ്ട് ചേർത്ത് പറഞ്ഞു.... "u have a surprise dear.....!!!" അവന്റെ നിശ്വാസം കഴുത്തിലും ചെവിയിലും ഇക്കിളിയാക്കി കടന്നു പോയപ്പോ ഞാൻ ഒന്ന് ഞെട്ടി പിടഞ്ഞു.... മറുത്തൊന്നും പറയാതെ നിറഞ്ഞ എക്‌സൈറ്റ്മെന്റോടെ ഞാൻ അവനെ അനുസരിച്ച് മുന്നോട് നടന്നു... കോലായിലെ സ്റ്റെപ്പ് കഴിഞ്ഞു നടത്തം തുടർന്നപ്പോ പാർക്കിങ് ഏരിയയിലേക്കാണെന്ന് എനിക്ക് മനസ്സിലായി... എന്നിട്ടും ഞാൻ എങ്ങോട്ടാ, എവിടേക്കാ, എന്താ, എന്നോക്കെ വെറുതെ സിദ്ധുനോട് ചോദിച്ചോണ്ടിരുന്നു.... അതിന് മറുപടിയായി അവൻ ദാ എത്തി, ഒരു നാലടി കൂടി, രണ്ടടി കൂടി എന്നൊക്കെ ഒരു മുഷിച്ചിലും കൂടാതെ പറഞ്ഞോണ്ടിരുന്നു..... കുറച്ചൂടെ മുന്നോട്ട് നടന്ന് സിദ്ധു പൊടുന്നനെ നിന്നെങ്കിലും ഇത് വരെ നടന്ന ഒരു ഫ്ലോയിൽ ഞാൻ വീണ്ടും മുന്നോട് കാലെടുത്തു വെച്ചു.. സിദ്ധു അതുപോലെ പുറകിലേക്ക് വലിച്ചതും ഞാൻ അവനോട് ചേർന്ന് നിന്നു..... പതിയെ കണ്ണിനെ മറച്ചു വെച്ച അവന്റെ കൈകൾ മാറ്റി കാതോരം വന്ന് എന്നോട് കണ്ണു തുറന്നോളാൻ പറഞ്ഞു.... ~~~~~~

നിറഞ്ഞ ചിരിയോടെയാണ് അവള് കണ്ണ് തുറന്നത്...അതും പതിയെ.... കണ്ണ് തുറന്ന് സപ്രൈസ് കണ്ടതും അവളുടെ കരിനീല മിഴികൾ അത്ഭുതം കൊണ്ട് വികസിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു.... സപ്രൈസ് കണ്ട് ആദ്യം അവള് അന്തം വിട്ട് വാ തുറന്ന് നോക്കിയെങ്കിലും ഞൊടിയിടയിൽ അത് ചുണ്ടിൽ ചിരിയായി മാറി രണ്ടു കൈക്കൊണ്ടും അത്ഭുതത്തോടെ വാ പൊത്തി നിന്നു... പിന്നെ ചിരിച്ചോണ്ട് അവളെന്നെയും സപ്രൈസും മാറി മാറി നോക്കി കൊണ്ട് സിദ്ധൂ നീട്ടി വിളിച്ഛ് എന്നെ കെട്ടിപ്പിടിച്ചു... ~~~~~~~ കണ്ണ് തുറന്ന് സപ്രൈസ് കണ്ട് വിശ്വാസം വരാതെ അത്ഭുതവും സന്തോഷവും കൊണ്ട് ഞാൻ അവനെ ഇറുക്കി കെട്ടിപ്പിടിച്ഛ് നെഞ്ചോട് ചേർന്ന് നിന്നു... നിങ്ങൾക്ക് ഇപ്പഴും സപ്രൈസ് എന്താണെന്ന് പിടികിട്ടിയില്ലല്ലേ.... ഞാൻ പറഞ്ഞു തരാം... അതൊരു ബ്ലാക്ക്‌ പൾസർ ആയിരുന്നു... ഓൾ മോസ്റ്റ് എല്ലാ പെണ്കുട്ടികൾക്കും ബൈക്ക് ഭയങ്കര ഇഷ്ടായിരിക്കും.... ബുള്ളറ്റിനോടയിരിക്കും കൂടുതൽ പ്രിയം പക്ഷേ,,,,

എനിക്ക് എറ്റവും ഇഷ്ടം പൾസറാ, അതും black 150 model... വണ്ടി കണ്ടാൽ അറിയാം പുതിയതാണ് നമ്പർ പ്ലേറ്റ് പോലും ഇട്ടിട്ടില്ല... നല്ല അടിപൊളി ഒരു പൾസർ.... സന്തോഷവും എക്‌സൈറ്റ്മെന്റും എല്ലാം കൂടി എനിക്ക് എന്താ ചെയേണ്ടതെന്ന് അറിയാതെയാ ഞാൻ സിദ്ധുനെ ഇറുക്കി കെട്ടിപ്പിടിച്ചത്..... സന്തോഷം കൊണ്ട് ഞാൻ അവനോട് എന്തൊക്കയോ വാതോരാതെ നിർത്താതെ പറഞ്ഞോണ്ടിരുന്നു... അത്രയ്ക്ക് ഞാൻ ഹാപ്പിയായിരുന്നു.... കാരണം, ആദ്യം അഗ്രഹിച്ച പോലെ ഗുരുവായൂർ വെച്ഛ് കല്യാണം, നെറ്റ് റൈഡ്, ദേ ഇപ്പോ ആഗ്രഹിച്ച അതേ ബൈക്ക്... സിദ്ധു ന്ന് എന്റെ ആഗ്രഹങ്ങൾ അങ്ങനെ ഇത്ര കൃത്യമായി മനസ്സിലാവുന്നു...?? ആമിയാവുമോ...?? ഞാൻ എത്രയൊക്കെ കാറികൂവി ബഹളം വെച്ചിട്ടും സിദ്ധു ഒരക്ഷരം മിണ്ടാതെ അനങ്ങാതെ നിൽക്കുന്നത് ഞാൻ ഇപ്പഴാണ് ശ്രദ്ധിച്ചത്.... വേഗം തലയുയർത്തി നോക്കി.... സിദ്ധു എന്താ സംഭവിക്കുന്നത് എന്ന് പോലും അറിയാതെ ഞെട്ടിത്തരിച്ചു പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത് കണ്ടതും ഞാൻ എന്നെ ഒന്ന് നോക്കി.... ഞൊടിയിടയിൽ കൈ വിട്ടുത്തി പുറകിലേക്ക് കെട്ടി അവനിൽ നിന്ന് അടർന്ന് മാറി ചടപ്പോടെ തലകുനിച്ചു നിന്നു...

പിന്നെ പതിയെ തലയുയർത്തി വാ പൊത്തി നിൽക്കുന്ന സിദ്ധു നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി.... അയ്യേ.....!!!! ഛേ.... നാണം കെട്ടല്ലോ....!!!!! സിദ്ധുന്റെ മുഖത്ത് എങ്ങനെ നോക്കും ന്റെ കൃഷ്ണാ....!!!! താഴേക്ക് നോക്കി മനസ്സിൽ ചോദിച്ഛ് കൊണ്ട് ഞാൻ പതിയെ ഒറ്റ കണ്ണടച്ചു കൊണ്ട് ഞാൻ വീണ്ടും അവനെ നോക്കി... അവന്റെ മുഖത്ത് ഒരു ചെറിയ കുസൃതി നിറഞ്ഞ ചിരി വിരിഞ്ഞു കിടപ്പുണ്ടായിരുന്നു.... ചെറുതായി തലയാട്ടി കൊണ്ട് അവനെന്നെ അടിമുടി നോക്കിയതും ഞാൻ വേഗം നല്ലോണം ഇളിച്ചു കാട്ടി നിന്ന് പരുങ്ങി.... "അത്....അത്‌പിന്നെ... സിദ്ധു....ഞാൻ അപ്പഴത്തെ ആവേശത്തിൽ...... അറിയാതെ..... സന്തോഷം വന്നപ്പോ... കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വന്നപ്പോ....😁😁😁" ~~~~~~ കാൽ നിലത്തു ഉറപ്പിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തപ്പി കളിച്ചു കൊണ്ട് അവള് ചടപ്പോടെ പറഞ്ഞൊപ്പിക്കുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.... " ആഹാ.... കണ്ട്രോൾ പോയാ ഈ ഇങ്ങനെയൊക്കെ ചെയ്യോ...??? ദൈവമേ കുറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ എന്റെ ചാരിത്രം... കഷ്‌മലി.....!!!!!" അവളെ അടുത്തേക്ക് ചെന്ന് നിന്ന് തലതാഴ്ത്തി പതുകെ ചോദിച്ഛ് ഞാൻ കൈ രണ്ടും എന്റെ മാറിൽ പിണച്ഛ് കൊണ്ട് തിരിഞ്ഞ് നിൽക്കുന്നത് കണ്ട് അനു അന്തം വിട്ട് നിന്നെങ്കിലും പിന്നെ ചുളുങ്ങി കൊണ്ട് മുഖം വെട്ടിച്ഛ് സൈഡ് ചരിഞ്ഞ് നിന്നു...

സത്യത്തിൽ അവള് പെട്ടന്ന് കെട്ടിപ്പിടച്ചപ്പോ ഉള്ളിലൂടെ കറന്റ് പാസ്സ് ചെയ്തു പോലെ എനിക്ക് ഷോക്കടിച്ചു പോയി..... മേലൊക്കെ ഒരു തരിപ്പ് കയറിയപ്പോലെ ഒരു ഫീൽ.. ആദ്യമേ അവള് ചടച്ഛ് നിൽകായിരുന്നു, ഇപ്പോ ഞാൻ ഇങ്ങനെ പറയുക കൂടി ചെയ്തപ്പോ മൊത്തത്തിൽ സൈഡ് ആയി..... പാവം.... ഞാൻ ബൈക്കിൽ കയറിയിരുന്നു വണ്ടി സ്റ്റാർട്ടാക്കി അവളെ നോക്കിയതും എന്നെ നോക്കാതെ അവള് വേഗം പിന്നിൽ കയറി കുറച്ഛ് ഡിസ്റ്റസ് ഇട്ട് ഇരുന്നു... പക്ഷേ,,, ഞാൻ ഗിയർ ചവിട്ടി ക്ലച്ഛ് റിലീസ് ചെയ്തതും വണ്ടി മുന്നോട്ട് ഒന്ന് ആഞ്ഞു.. അതിന്റെ പ്രതിപ്രവർത്തനമെന്നോണം അവള് മുന്നോട് ആഞ്ഞു കൈ എന്റെ തോളിലേക്ക് അറിയാതെ വെച്ഛ് പോയി..... ഞാൻ തിരിഞ്ഞു തോളിലേക്ക് നോക്കി ചിരിച്ചതും അവള് വേഗം കൈ വലിച്ഛ് മുഖം വെട്ടിച്ചു....വണ്ടി ഗേറ്റ് കടന്ന് സ്പീഡിൽ വിജനമായ റോഡിലൂടെ മുന്നോട് കുതിച്ചു... അവള് എന്നെ ഒന്ന് പിടിക്കുകപ്പോലും ചെയ്യാതെ തുടയിൽ കയ്യും വെച്ച് നല്ല സ്റ്റൈലിൽ വണ്ടിയിൽ ബാലൻസ് ചെയ്ത് ചുറ്റും നോക്കി കൊണ്ടിരുന്നു..... ദൂരം പിന്നിട്ടതും അവള് ഒതുക്കി വെച്ച മുടി കാറ്റിന് തലോടാൻ സ്വതന്ത്രമാക്കി കൊണ്ട് രണ്ട് കയ്യും വിടർത്തി തല പുറക്കിലേക്ക് മലർത്തി കാറ്റിനെ അവളിലേക്ക് ആവാഹിച്ചു...

നിറഞ്ഞ ചിരിയോടെ കണ്ണടച്ചു അവള് ഇരിക്കുന്നത് കണ്ടപ്പോ വെറുതെ എനിക്കൊരു കുസൃതി തോന്നി... ഞൊടിയിടയിൽ ഞാൻ ബ്രേക്കിൽ കൈയമർത്തി പിടിച്ചു, ഞാൻ ഉദ്ദേശിച്ച പോലെ ആ സ്പോട്ടിൽ തന്നെ അവള് എന്നെ ഇടിച്ഛ് ചേർന്ന് നിന്നു.. കൈകൾ എന്നെ വരിഞ്ഞു ചുറ്റി.... വേഗം കൈ വിട്ട് നേരെ ഇരുന്ന് കണ്ണാടിയുടെ എന്നെ കുറച്ഛ് രൂക്ഷമായി സംശയത്തോടെ നോക്കി... ഞാൻ അപ്പൊ തന്നെ അവളെ നോക്കി കുറുമ്പോടെ സൈറ്റ് അടിച്ചു കാണിച്ചതും അവള് മുഖം കൂർപ്പിച്ഛ് എന്നെ നോക്കി കപട ദേഷ്യത്തോടെ കുറുമ്പോടെ എന്നെ നോക്കി എന്റെ പുറത്ത് നല്ല രണ്ട് കുത്ത് തന്നു... "മനപ്പൂർവ്വം ബ്രേക്ക് പിടിച്ചതാല്ലേ...??? " "പിന്നെ അല്ലാണ്ട്....!!!!!!!! നീ എന്തൊരു ഭാര്യയാടീ ഭാര്യേ.....!!!! നെറ്റ് റൈഡിന്, അതും സ്വന്തം കെട്ടിയോന്റെ കൂടെ പോകുമ്പോ എങ്ങനെ എട്ടടി വിട്ടാണോ ഇരിക്കാ...??? ആരെങ്കിലും കണ്ടാൽ നീ ലിഫ്റ്റ് ചോദിച്ചു കേറിയതാണെന്ന് കരുതൂല്ലൂ കുരിപ്പേ....???? ഇങ്ങനെ ഒരു അണ് റൊമാറ്റിക് ഭാര്യയാണല്ലോ എനിക്ക് കിട്ടിയത്...??" മുകളിലേക്ക് നോക്കി സങ്കടത്തോടെ എത്രയും പറഞ്ഞ് മുഖം വീർപ്പിച്ഛ് സിദ്ധു നേരെ നോക്കി വണ്ടി ഓടിക്കുന്ന സിദ്ധു നെ നോക്കി ഞാൻ ചിരിയടക്കി പിടിച്ചു...

സത്യം പറഞ്ഞാൽ അവനോടു ചേർന്ന് ഒട്ടിയിരിക്കണന്നൊക്കെ എനിക്കും ആഗ്രഹംണ്ട്... പക്ഷേ എന്തോ ഒരു ചടപ്പ് പോലെ തോന്നി അതാ വിട്ട് ഇരുന്നത്... പക്ഷേ,,,, സിദ്ധു പറഞ്ഞത് കേട്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല.. എത്രത്തോളം ചേർന്നിരിക്കാൻ പറ്റോ അത്രത്തോളം അവനോട് ചേർന്നിരുന്നു.... രണ്ടു കൈകൊണ്ടും അവനെ മുറുക്കി കെട്ടിപ്പിടിച്ഛ് പുറത്ത് അമർന്ന് ചാരി ഇരുന്ന് പതിയെ മുഖയുയർത്തി അവന്റെ കാതോരം ചുണ്ട് ചലിപ്പിച്ചു... "ഇത്രയ്ക്ക് റൊമാന്റികായ മതിയോ ചേട്ടാ....????" കുഴയുന്ന ശബ്ദത്തോടെ വിവശയായി ഞാൻ ചോദിച്ചതും സിദ്ധു വണ്ടി പെട്ടെന്ന് സൈഡാക്കി എന്നെ നോക്കി... "ഹോ... എന്റെ പൊന്നോ.....!!!!! മതി മോളേ മതി....!!! ഇനിയും നീ എങ്ങനെ ചേർന്ന് ഇരുന്ന് റൊമാന്റിക് ആവണ്ട... ചിലപ്പോ ഞാൻ വണ്ടി വീട്ടിലേക്ക് തിരിച്ചു വിട്ട് പോകും... വേണോ....???" ഞാൻ ചോദിച്ചത് പോലെ ആവസാനത്തേക്ക് അവൻ പ്രണയർദ്രമായി ചോദിച്ചതും ഞാൻ അവന്റെ ചുമലിൽ സ്നേഹത്തോടെ തല്ലി... "സി......ദ്ധു.....!!!" ~~~~~~~~

നീട്ടി വിളിച്ചോണ്ട് അവള് പുറത്ത് തബല വായിക്കാൻ തുടങ്ങിയതും ഞാൻ പൊട്ടിച്ചിരിച്ഛ് കൊണ്ട് വീണ്ടും വണ്ടി മുന്നോട്ട് എടുത്തു.... എന്നെ ഒന്നൂടെ ഇറുക്കി പിടിച്ഛ് അവളെന്റെ പുറത്തേക്ക് മുഖം ചേർത്ത് ഇരുന്നു... ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.... ദൂരെ നിന്ന് കണ്ടപ്പോ തന്നെ അവളെ മുഖത്ത് സന്തോഷം വിരിന്നത് ഞാൻ കണ്ടിരുന്നു, അതോണ്ട് തന്നെ വണ്ടി പാർക്ക് ചെയ്യാൻ പോലും ഇടതരാതെ അവള് ചാടി ഇറങ്ങി ബീച്ചിലേക്ക് ഓടി നടന്നു... ഞാൻ വണ്ടി ഓർക്ക് ചെയ്യുന്നതിനോടൊപ്പം ' സൂക്ഷിച്ചു പോകാൻ ' വിളിച്ഛ് പറഞ്ഞതെന്നും അവള് കേട്ടിട്ടില്ലന്ന് തോന്നുന്നു... എന്തോ സ്വർഗ്ഗത്തിൽ എത്തിയപ്പോലെ അവള് മുന്നോട് നടന്നു... ഞാൻ വണ്ടി പാർക്ക് ചെയ്ത പുറക്കെ ഞാനും............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story