🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 123

ennennum ente mathram

രചന: അനു

ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.... ദൂരെ നിന്ന് കണ്ടപ്പോ തന്നെ അവളെ മുഖത്ത് സന്തോഷം വിരിന്നത് ഞാൻ കണ്ടിരുന്നു, അതോണ്ട് തന്നെ വണ്ടി പാർക്ക് ചെയ്യാൻ പോലും ഇടതരാതെ അവള് ചാടി ഇറങ്ങി ബീച്ചിലേക്ക് ഓടി നടന്നു... ഞാൻ വണ്ടി ഓർക്ക് ചെയ്യുന്നതിനോടൊപ്പം ' സൂക്ഷിച്ചു പോകാൻ ' വിളിച്ഛ് പറഞ്ഞതെന്നും അവള് കേട്ടിട്ടില്ലന്ന് തോന്നുന്നു... എന്തോ സ്വർഗ്ഗത്തിൽ എത്തിയപ്പോലെ അവള് മുന്നോട് നടന്നു... ഞാൻ വണ്ടി പാർക്ക് ചെയ്ത പുറക്കെ ഞാനും..... ~~~~~~ സിദ്ധു അവിടെ എത്തുന്ന വരെ ബീച്ചിലേക്കാണ് പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.... അവിടെ എത്തിയതും സിദ്ധുനെ നോക്കാതെ ഞാൻ മുന്നോട് ഓടിയിരുന്നു.... തിരയെ കാലിൽ തൊട്ടാതെ കബളിപ്പിച്ച് കൊണ്ട് ഞാൻ മുന്നിലേക്കും പുറക്കിലേക്കും തിരാമലയ്ക്ക് അനുസരിച്ച് നടന്നും ഓടിയും കളിച്ചോണ്ടിരുന്നു... വലിയൊരു തിരമാല ഓളങ്ങളെ തള്ളിമാറ്റി എന്റെ അരികിലേക്ക് വന്നതും ഞാൻ പുറകിലേക്ക് വേഗത്തിൽ ചുവട് വെച്ചെങ്കിലും പെട്ടന്ന് ആരെയോ ഇടിച്ഛ് നിന്നു.... അത് സിദ്ധു ആണെന്ന് മനസ്സിലാക്കാൻ എനിക്ക് തിരിഞ്ഞു നോക്കേണ്ട ആവിശ്യം ഇല്ലായിരുന്നു....

എന്റെ തോളിലേക്ക് താടി കയറ്റി വെച്ഛ് രണ്ട് കൈകൊണ്ടും കൂട്ടിപ്പിടിച്ഛ് ചേർന്ന് നിൽക്കുമ്പോ ആ വലിയ തിരയുടെ ചെറിയ ഓളം എന്റേയും സിദ്ധുന്റേയും കാലുകളെ ഒരുപോലെ നനച്ഛ് കടന്ന് പോയിരുന്നു.... ഒന്നൂടെ ഇറുക്കിപ്പിടിച്ഛ് ചേർന്ന് നിന്ന് സിദ്ധു ചോദിച്ചു.... "ഇഷ്ടായോ എന്റെ പൊട്ടിക്കാളിയ്ക്ക്....???? ഹ്മ്മം...???" "മ്മ്മം... ഒരുപാട്... ഒരുപാട്... ഒരുപാട് ഇഷ്ടായി....!!!!!" "ബീച്ചോ....????? അതോ കൊണ്ട് വന്ന ആളെയോ...????" ~~~~~~~~ ഞാൻ അങ്ങനെ ചോദിച്ചതും അവള് ഇടം കണ്ണിട്ട് എന്നെ നോക്കി നാണത്തോടെ ചിരിച്ചു... ഞാൻ ഒന്നൂടെ എന്നിലേക്ക് മുറുക്കി അടുപ്പിച്ചതും അവളുടെ ശ്വാസഗതി ഉയർന്നത് ഞാൻ അറിഞ്ഞു... ഞാൻ കാതോരം ചേർത്ത് ഊതി കൊണ്ട് പതിയെ ഒന്നൂടെ ചോദിച്ചതും അവള് ഷോൾഡറും കഴുത്തും ഒരുപോലെ വെട്ടിച്ഛ് പുഞ്ചിരിയോടെ പതിയെ മുഖം തിരിച്ഛ് എന്റെ കണ്ണിലേക്ക് നോക്കി.... അത് കാണേ ഞാൻ അവളെ എന്റെ നേരെ തിരിച്ഛ് പിടിച്ഛ് നിർത്തിയതും അവള് തല താഴ്ത്തി നിന്നു.... ഞാൻ അവളുടെ താടി പിടിച്ചു മുകളിലേക്ക് ഉയർത്തി... "പറയെടോ ഭാര്യേ,,,,, ബീച്ചോ....???? കൊണ്ടു വന്ന ആളിനെയോ..??? പറ....???" "ആഹ്.... അത്‌പിന്നെ.... ബീച്ചും ഇഷ്ടായി.... പിന്നെ.... കൊണ്ട് വന്ന ആളേയും....!!!" ~~~~~~~

എത്രയും അവന്റെ മുഖത്ത് നോക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഞാൻ തല താഴ്ത്തി നിന്നു... സിദ്ധു വീണ്ടും തല കുനിച്ഛ് മ്മ്മ്, മ്മ്മ്, ആണോ എന്ന അർത്ഥത്തിൽ മൂളി ശെരിക്കും, സത്യായിട്ടും, എന്നൊക്കെ എന്നെ കളിപ്പിക്കാൻ എന്നോണം കുത്തി കുത്തി എന്റെ മുഖത്തേക്ക് കുനിഞ്ഞ് നോക്കി ചോദിക്കാൻ തുടങ്ങിയതും ഞാൻ നാണത്തോടെ അവന്റെ നെഞ്ചോട് തല ചായ്ച്ഛ് ചേർന്ന് കെട്ടിപ്പിടിച്ചു... അത് കണ്ട് സിദ്ധു പൊട്ടിച്ചിരിച്ഛ് കൊണ്ട് എന്നേയും കെട്ടിപ്പിടിച്ചു... അവന്റെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകതണ്ട്... ആ കണ്ണുകളിൽ എന്തോ അവൻ ഒളിപ്പിച്ഛ് വെച്ചിട്ടുണ്ട്, പ്രണയമാണോ, കുറുമ്പാണോ, കുസൃതിയാണോ അറിയില്ല, പക്ഷേ... എന്റെ ശ്വാസത്തെ പോലും ഞൊടിയിടയിൽ വിലക്കാൻ പാകത്തിന് അതിലെന്തോ ഉണ്ട്... ഓരോ തവണ ആ കണ്ണിലേക്ക് നോക്കുമ്പഴും എന്തോ ഒന്ന് എന്റെ മേലാക്കെ വ്യാപിക്കുന്ന പോലെ... ഒരു കാന്തിക വലയം അവനിലേക്ക് വലിച്ചടിപ്പിക്കുന്നു...

കുറെ നേരം അങ്ങനെ തന്നെ ആ തിരകളെ സാക്ഷിയാക്കി കൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ഛ് നിന്നു... അപ്പഴാണ് കുറച്ചകലെ ഉന്തു വണ്ടി കണ്ടത്... " ഹായ് സിദ്ധു..... എനിക്ക് നെല്ലിക്ക വാങ്ങി താ....!!!! " ആവേശത്തോടെ അവനിൽ നിന്ന് അടർന്ന് മാറി അങ്ങോട്ട് കൈ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു "ഏഹ്ഹ്,,,,എന്താ... നെല്ലിക്കെ....???" "ആഹ്...... വാ... ദാ നോക്ക് കണ്ടില്ലേ ഉന്തു വണ്ടി.... വാ എനിക്ക് നെല്ലിക്കയും, ഐസ് ഒരത്തിയും വാങ്ങി താ... വാ....!!!!" ~~~~~~ ഒന്ന് നോക്കാനോ, പറയാനോ സമ്മതിക്കാതെ അവള് എന്നെയും വലിച്ചോണ്ടു വണ്ടിയുടെ അരികിലേക്ക് ആ പൂഴിമണലിലൂടെ വേഗത്തിൽ നടന്നു... ആ വണ്ടിയിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ വാങ്ങി കൂട്ടി ഒരു കവറിലാക്കി അവളെ കയ്യിൽ പിടിച്ഛ് കൂടാതെ കുറേ വാങ്ങി എന്റെ കയ്യിലും തന്നു... മിക്സഡ് ഐസ് ഒരത്തി അവിടുന്ന് തന്നെ തിന്ന് ബാക്കിയെല്ലാം വാങ്ങി പിടിച്ഛ് അവള് വീണ്ടും തിരയിലൂടെ നടക്കാൻ തുടങ്ങി..... നെല്ലിക്ക ഒന്നെടുത്ത് കടിച്ചു മ്മ്മം ന്ന് പതിയെ തലയാട്ടി ആസ്വദിച്ഛ് മൂളി കൊണ്ട് കണ്ണടച്ചു നടന്നു..

ഒരു നെല്ലിക്ക വാ കൊണ്ട് കടിച്ഛ് പിടിച്ചു മറ്റൊന്ന് കവറിൽ നിന്ന് എടുത്ത് എന്റെ നേരെ നീട്ടികൊണ്ട് കഴിക്കാൻ കണ്ണു കൊണ്ട് മൂളി പറഞ്ഞു.... " അയ്യേ എനിക്ക് വേണ്ട..... ഇതൊക്കെ ഏത് കാലം ഇട്ട് വെച്ചതാണോ ആവോ...??? ദേ ഈ കടലിലെ വെള്ളം എടുത്ത് ഉപ്പിലിട്ട് വെച്ചതാവും... എനിക്ക് ഒന്നും വേണ്ട... എനിക്ക് ഇത്തരത്തിൽ വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നത് ഇഷ്ടല്ല, പിന്നെ നീ ആദ്യായിട്ട് പറഞ്ഞതോണ്ട് വാങ്ങി തന്നതാ....!!!!" ഞാൻ അവജ്ഞതയോടെ നെല്ലികയിലേക്ക് നോക്കി പറഞ്ഞു തീർന്നതും അവള് വേഗം നെല്ലിക്ക കവറിലേക്ക് തന്നെ ഇട്ടോണ്ട് എന്നെ ഒന്ന് നോക്കി.... "ഓ... വലിയൊരു വൃത്തിക്കാരൻ.... വേണ്ടങ്കിൽ വേണ്ട.... ഞാൻ നിർബന്ധിക്കുന്നില്ല.....!!!!" ഞാൻ പറയാൻ കാത്തു നിന്ന പോലെ അവള് എന്റെ കയ്യിൽ ഉള്ളതെല്ലാം വാങ്ങി പിടിച്ഛ് എന്നെ ഒന്ന് പുച്ഛിച്ഛ് സൈഡിലെ സ്റ്റോണ് ബെഞ്ചിൽ കയറി ഇരുന്ന് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.... ഞാൻ അപ്പഴത്തെ ഒരു ഇതിന് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവള് നിർബന്ധിച്ചാൽ കഴിക്കാനുള്ള രീതിയിൽ ആയിരുന്നു.. പക്ഷേ അവൾ വേണ്ടെങ്കിൽ കഴികണ്ട ന്ന് തീർത്ത് പറഞ്ഞ് കളഞ്ഞു.. ഒന്ന് നിർബന്ധിച്ചൂടെഡോ, ല്ലേ...???

അവളെ കൂടെ സ്റ്റോണ് ബെഞ്ചിൽ പോയി ഇരുന്ന് അവള് മാങ്ങയും നെല്ലിക്കയും ഒക്കെ ആസ്വദിച്ചു കഴിക്കുന്നത് നോക്കി നിന്നു.. സത്യം പറയാല്ലോ, മണവും, അനൂന്റെ അസ്വദിച്ചുള്ള കഴിപ്പും ഒക്കെ കണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഊറാൻ തുടങ്ങി... വായിൽ നിറഞ്ഞ വെള്ളം അവള് കാണാതെ ഇറക്കി ഞാൻ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പക്ഷേ അവളുടെ മൂളലും ആസ്വാദനവും കൂടി കൂടി വന്നു.... മണം മൂക്കിലേക്ക് ഇടിച്ചു കയറാൻ തുടങ്ങിതും സഹികെട്ട് മാനം പോയാലും വേണ്ടിയില്ല ന്ന് കരുതി അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.... " അ... അനൂ... ഒന്നിങ്ങു തന്നേ... ഞാൻ ടേസ്റ്റ് ഉണ്ടോന്ന് നോക്കട്ടെ...???" "ആയ്യോ വേണ്ട... വൃത്തിക്കെട്ട സ്ഥലത്ത് നിന്ന് വാങ്ങിയതല്ലേ... സിദ്ധു കഴികണ്ട.. പിന്നെ ഇയാള് ഇങ്ങനെയുള്ള ഐറ്റംസ് ഒന്നും കഴിക്കാറില്ലല്ലോ... അതോണ്ട് ഒട്ടും വേണ്ട..." എന്നെ നോക്കാതെ ഉപ്പിലിട്ട മാങ്ങാ കഷണം കടിച്ഛ് മുറിച്ഛ് എരിവ് വലിച്ഛ് കൊണ്ട് അനു പറഞ്ഞത് കേട്ട് ഞാൻ അവളുടെ അടുത്തേക്ക് കുറച്ഛ് നീങ്ങിയിരുന്നു... " അല്ല ടേസ്റ്റ് അറിയാൻ....????" ഓ,,,, ടേസ്റ്റ് അറിയാൻ ആണോ, അതിന് എന്തിനാ ഇഷ്ടമില്ലാത്ത സാധനം കഴിക്കുന്നത് ഞാൻ പറഞ്ഞു തരാല്ലോ..

സിദ്ധു പറഞ്ഞാ വിശ്വസിക്കില്ല, അപാര ടേസ്റ്റാ.. മാങ്ങ, ഉപ്പും മുളക്കും ഒക്കെ ചീഞ്ഞ്..... ഹോ.... അടിപൊളി, പിന്നെ ഈ മുളകിന്റെ മസാല കൂടി ആയപ്പോ ഉഫ്ഫ്ഫ്ഫ്...!!!!! കിടു.... കിടു...." ചുണ്ടൊക്കെ നക്കി തുടയ്ച്ഛ് വായിൽ ഊറിയ ഉമിനീര് ഉള്ളിലേക്ക് വലിച്ഛ് ഇറക്കി, എരിവ് വലിച്ഛ് കൊണ്ട് അനു പറഞ്ഞത് കേട്ട് ഞാൻ കൊതിയോടെ ഉമിനീരിറക്കി.... " അങ്ങനെ..... അങ്ങനെ നീ പറഞ്ഞാൽ പോരാ... എനിക്ക് ടെസ്റ്റ് അറിയണം.... ഒന്ന് എനിക്കും താ...???" ഞാൻ പറഞ്ഞ് നിർത്തിയതും അവള് അടുത്ത കൈതച്ചക്ക വട്ടത്തിൽ മുറിച്ചത് എടുത്ത് പിടിച്ഛ് എന്നെ നോക്കി... "കടലിലെ വെള്ളത്തിൽ ഉണ്ടാകുന്നതാ ന്ന് പറഞ്ഞിട്ട്....!!!!" "അത് സാരല്ല.... എപ്പഴെങ്കിലും കഴിക്കുന്നോണ്ട് കുഴപ്പല്ല..." " വയറ് ചീത്തയാവും.... ഏതോ കാലം ഉണ്ടാക്കി വെച്ചതാവും....!!!" " സാരല്ല... ഞാൻ സഹിച്ചു.... വയറ് ചീത്തയായാൽ നാളെ ലീവ് എടുക്കാ..." ഈ കുരിപ്പിനെ ഞാൻ ഇന്ന്... അവള് മനപ്പൂർവ്വം കുത്തി കുത്തി ചോദിക്കാ... എനിക്ക് ആണെങ്കിൽ കൊതി മൂത്ത് ക്ഷമ കെട്ടു...

കൈതച്ചക്കയുടെ മധുരവും ഉപ്പിന്റെ പുളിയും മുളകിന്റെ എരിവും എല്ലാം കൂടി ചേർന്ന് മണം എന്റെ മൂക്കിലേക്ക് ഓരോ ശ്വാസത്തിലും ഇരച്ഛ് കയറുവാ.. അനു ആണെങ്കിൽ ഒരു തരത്തിലും തരുന്നൂല്യ... "അങ്ങനെ പറയല്ലേ....അതൊക്കെ ബുദ്ധിമുട്ടാവില്ലേ സിദ്ധു.... സിദ്ധു കഴികണ്ട....!!!!!" ~~~~~~ സിദ്ധു ന്ന് കൊതി വരുന്നുണ്ടെന്ന് ഇരിപ്പ് കണ്ടപ്പഴേ എനിക്ക് തോന്നി... അതോണ്ടാ കുറച്ചധികം ആസ്വദിച്ചു കഴിച്ചതും ടേസ്റ്റ് അങ്ങോട്ട് വിസ്തരിച്ഛ് പറഞ്ഞ് കൊടുത്തതും... ഹോ എന്തൊക്കെ ഡയലോഗ് ആയിരുന്നു...!!!! അങ്ങനെ നമ്മുടെ ഉപ്പിലിട്ട നെല്ലിക്കെയേയും മാങ്ങയേയും കൈതച്ചക്കയേയും ഒക്കെ ഇൻസൾട് ചെയ്തിട്ട് അത്ര പെട്ടെന്ന് അങ്ങു കൊടുക്കാൻ പറ്റോ... നിങ്ങള് പറ...??? അതാ,,, സിദ്ധു പറഞ്ഞ ഡയലോഗ് അതേ പോലെ തിരിച്ചു ചോദിച്ചത്.... ഞാൻ ഒരുതരത്തിലും കൊടുക്കില്ലെന്ന് കണ്ടതും സിദ്ധു തട്ടിപ്പറിക്കാൻ നോക്കി... ഞാൻ വിട്ടോ... കവറോടെ എടുത്ത് ഓടാൻ തുനിഞ്ഞതും സിദ്ധു കൈ പിടിച്ചു അവിടെ തന്നെ ഇരുത്തിച്ചു....

ഞങ്ങളുടെ പിടിയും വലിയും കൂടിയപ്പോ കവർ പൊട്ടി എല്ലാം നിലത്തു വീണു... ഞാൻ ദേഷ്യത്തോടെ സിദ്ധുനെ നോക്കിയതും അവൻ ഇൻ ഹരിഹർ നഗറിലെ ജഗിതീഷ് ഏട്ടനെ പോലെ ' ഞാൻ മാത്രല്ല, അവരൊക്കെ ഉണ്ട് ' എന്ന കണക്ക് പരുങ്ങി കളിച്ഛ് എന്നെ നോക്കി ചിരിച്ചു.... "സമാധാനം ആയല്ലോ....?????ഇതൊക്കെ ആർക്കും ഇല്ലാണ്ട് ആകിയപ്പോ തൃപ്തിയായല്ലോ...????" ദേഷ്യത്തോടെ ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ദയനീയമായി നോക്കി... " അത്.... അത് പിന്നെ നീ തരാഞ്ഞിട്ടല്ലേ ഞാൻ....???? സാരല്ല, പോയത് പോട്ടെ, വാ നമ്മുക്ക് വേറെ പോയി വാങ്ങാം....!!! ~~~~~~~ അവളെ ഒന്ന് തണുപ്പിച്ച് തിരിഞ്ഞ് നോക്കിയപ്പോ ഉന്തു വണ്ടി കിടന്നയിടത്, ഒരു ഉറുമ്പ് പോലും ഇല്ലായിരുന്നു.... ഞാൻ വളിച്ച ചിരിയോടെ അവളെ നോക്കിയപ്പോ അവള് എന്നെ ദഹിപ്പിക്കാൻ പാകത്തിന് നോക്കി ദേഷ്യത്തോടെ പല്ല് കടിച്ചു..... "സോറി.....!!!!!!! നീ ഇങ്ങനെ ഹീറ്റ് ആവല്ലേ.... നമ്മുക്ക് പിന്നെ ഒരു ദിവസം വന്ന് വാങ്ങിക്ക പോരെ....????" "ഇനിയിപ്പോ അതല്ലാതെ വേറെ നിവൃത്തിയില്ലല്ലോ....!!! 😏😏😏😏😏😏

വാ പോകാം....!!!" ~~~~~~ സിദ്ധുന്റെ മുന്നിൽ ദേഷ്യം കാണിച്ചെങ്കിലും തിരിഞ്ഞു വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോ ഞാൻ ചിരിക്കായിരുന്നു.... പാവം സിദ്ധു... കവർ പൊട്ടി നിലത് വീണപ്പഴും ഇപ്പോ ഞാൻ ദേഷ്യം പിടിച്ചപ്പഴും ആ മുഖം ഒന്ന് കാണാനായിരുന്നു.... സിദ്ധു പോയി വണ്ടി എടുത്ത് എന്റെ മുന്നിൽ നിർത്തിയതും ഞാൻ കറുവോടെ മുഖം വെട്ടിച്ചു.... " ഹോ ന്റെ പൊന്ന് അനൂ,,, നീ ഇങ്ങനെ മുഖം വെട്ടിക്കല്ലേ പ്ലീസ്... ഞാൻ വേണെങ്കിലും അയാളുടെ വീട്ടിൽ ചെന്ന് വാങ്ങിച്ചോണ്ട് വരാ.... വേണോ...????" "ആഹ് വേണം.....!!!!" അവന്റെ മുഖത്തേക്ക് നോക്കി ഞാൻ ഗൗരവത്തിൽ കാര്യമായി പറഞ്ഞത് കേട്ട് അവൻ അന്തം വിട്ട് എന്നെ നോക്കി.... "ങേ....???? ഇത്തരം സൈറ്റുവേഷനിൽ നീ വേണ്ടന്നല്ലേ പറയേണ്ടത്... അതല്ലേ അതിന്റെ ഒരു രീതി....??? നീ എന്താടീ ഭാര്യേ ഇങ്ങനെ....??? ~~~~~~~~ അവളുടെ മറുപടി കേട്ട് ഞാൻ അന്തം വിട്ട് പോയി... അല്ല,,, സാധരണയായി എല്ലാരും വേണ്ടന്നല്ലേ പറയാറ്... അല്ലേ...???

ആണ്, പക്ഷേ ഈ കുരിപ്പ്‌,, എന്താണാവോ വേണം ന്ന് പറഞ്ഞത്.... ഇനി ഇപ്പൊ ഇമോഷണല്ലേ വർക്ക് ആവൂ.... ഞാൻ അവളെ നോക്കി ഒന്നൂടെ സോറി പറഞ്ഞതും അവളെന്നെ നോക്കി ചിരിച്ചു... ഹാവൂ...ഭാഗ്യം....!!!!! വണ്ടി പിന്നെയും ടൗണിലൂടെ വെറുതേ രണ്ട് മൂന്ന് വട്ടം കറങ്ങി.... പിന്നെ അധികം വൈകിക്കാതെ തട്ടുകടയിൽ കയറി നല്ല അടിപൊളി സ്ട്രീറ്റ് ഫുഡ് കഴിച്ചു ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു.... റൂമിൽ എത്തിയപ്പഴാണ് റൂം സെറ്റ് ചെയ്തതൊക്കെ ഞാൻ കണ്ടത്... ക്യാൻഡിൽസ് ഒക്കെ കെട്ട് ഒലിച്ചിറങ്ങി നാശമായിട്ടുണ്ട്.... അനു വന്ന പാടെ ഫ്രഷ് ആവാൻ പോലും നിൽക്കാത്തെ ഗുഡ് നെറ്റ് പറഞ്ഞു ബെഡിലേക്ക് വീണു... അവൾക്ക് നല്ലോണം ഉറക്കം വന്നിട്ടുണ്ട്... ഇങ്ങോട്ടുള്ള യാത്രയിൽ ബൈക്കിൽ പുറകിൽ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങായിരുന്നു.... ഞാൻ ഫ്രഷ് ആയി വന്നപ്പഴേക്കും ആള് നല്ല ഉറക്കം പിടിച്ചിരുന്നു... അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അവളോട് ചേർന്ന് കെട്ടിപ്പിടിച്ഛ് ഞാനും കിടന്നു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story