🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 125

ennennum ente mathram

രചന: അനു

 രണ്ട് മൂന്ന് വട്ടം കുടഞ്ഞ് മുടിയിലെ ഏകദേശം വെള്ളമൊക്കെ എന്റെ മേലായി തോന്നി അവൻ നിർത്തി കുറച്ഛ് കഴിഞ്ഞ് ഞാൻ കണ്ണ് തുറന്നു... എന്റെ മുഖത്തും കഴുത്തിലും ഷോള്ഡറിലും ഒക്കെ വെള്ളം തെറിച്ചു കിടക്കുന്നത് കണ്ട് ഞാൻ ദേഷ്യത്തോടെ സിദ്ധുനെ കണ്ണുരുട്ടി.... കുളിച്ചതാണെന്ന് കൂടി നോക്കാതെ എന്റെ മേലൊക്കെ വെള്ളാക്കി ദുഷ്ടൻ...!!!! കോന്തൻ കണാരൻ...!!!!! സിദ്ധു ചിരിച്ചോണ്ട് എന്നെ നോക്കി പുരികം ' എങ്ങനെയുണ്ട് ' ന്ന രീതിയിൽ പൊക്കി കാണിച്ചതും ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.... നെഞ്ചിൽ കൈ വെച്ഛ് അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവനെന്റെ കൈപിടിച്ചു കറക്കി കബോഡിന്റെ ഭിത്തിയോട് ചേർത്ത് നിർത്തിയിരുന്നു...... "എന്താടീ പൊട്ടിക്കാളി നോക്കി പേടിപ്പിക്കുന്നത്....???? ഉണ്ടക്കണ്ണി.....!!!!! എന്തേയ്,,,പണിഷ്മെന്റ് ഇഷ്ടായില്ലേ....???ഹ്മ്മം...?? ഇതെന്തിനാ തന്നതെന്ന് അറിയോ...???" ഒരു കൈ എന്റെ തലയ്ക്ക് സൈഡിൽ ഊന്നി നിർത്തിയും മറ്റേ കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ഛ് നിർത്തിച്ചും സിദ്ധു കള്ള ചിരിയോടെ ചോദിച്ചത് കേട്ട് ഞാൻ അവന്റെ കൈ വിട്ടീച്ഛ് മുഖം സൈഡിലേക്ക് വെട്ടിച്ഛ് കൈ കെട്ടി നിന്നു...

"പറഡീ പൊട്ടിക്കാളി... ഇതെന്തിനാ തന്നതെന്ന് അറിയോ ന്ന്...??" എന്റെ താടി തുമ്പിൽ പിടിച്ഛ് അവന്റെ മുഖത്തിന് നേരെ വെച്ഛ് അവൻ വീണ്ടും ചോദിച്ചത് കേട്ട് ഞാൻ പുച്ഛത്തോടെ മുഖം വെട്ടിച്ഛ് മൂളി... " മൂളിയാ പോരാ,, പറയണം... പറ എന്തിനാ....???" "ഇയാളെ തലയിലൂടെ വെള്ളം ഒഴിച്ചതിന്...!!!!" ദേഷ്യത്തോടെ അവന്റെ മുഖത്ത് നോക്കി പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും സൈഡിലേക്ക് നോക്കി നിന്നു... "ആഹ്..... അപ്പോ ഇനി ചെയ്യോ...???" "ഇല്ല.....!!!" "ഏഹ്ഹ്ഹ്....????" "ഇല്ല ന്ന്..!!!" ദേഷ്യത്തോടെ ഞാൻ കുറച്ഛ് ഉറക്കെ പറഞ്ഞ് കൊണ്ട് അവനെ തള്ളി മാറ്റി നടക്കാൻ തുനിഞ്ഞതും സിദ്ധു എന്നെ വീണ്ടും കബോഡിന്റെ ഭിത്തിയോട് ചേർത്ത് നിർത്തി... ദേഷ്യത്തോടെ അവനെ ഞാൻ സംശയത്തോടെ നോക്കി... "വിട്ട്... എനിക്ക് പോണം...!!!!" "ഓഹ്... പോവാല്ലോ.....!!!!!! പക്ഷേ....??? അതിന് മുൻപ്, ഇനിയും ഇങ്ങനെ ചെയ്യാൻ ഞാൻ വേറൊരു പണിഷ്മെന്റ് തരട്ടെ...??? ~~~~~~~ "ആഹ്.... ഏഹ്ഹ്ഹ്.......!!!!!!!!!" തെല്ല് ലാഘവത്തോടെ അവള് ആദ്യം ആഹ് ന്ന് പറഞ്ഞെങ്കിലും പിന്നെ തലയുയർത്തി എന്നെ നോക്കി അന്തം വിട്ടു.. ആ കണ്ണിലെ കുറുമ്പും മുഖത്തെ ദേഷ്യവും മാറി അത്ഭുതവും സംശയവും നിറയുന്നത് ഞാൻ നോക്കി നിന്നു....

"തരട്ടെ....????" ഞാൻ വീണ്ടും കുറച്ചൂടെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ഛ് പതിയെ പ്രണയർദ്രമായി ചോദിച്ചത് കേട്ട് അവള് എന്റെ രണ്ട് കണ്ണിലേക്കും മാറി മാറി നോക്കി.... ആ മുഖത്തും നെറ്റിയിലും കഴുത്തിലും ഷോള്ഡറിലും പതിഞ്ഞു കിടക്കുന്ന പളുങ്ക് പോലുള്ള വെള്ള തുള്ളിക്കളിലേക്ക് എന്റെ നേട്ടം പാറി വീണത് ശ്രദ്ധിച്ഛ അവളുടെ കണ്ണുകൾ പിടഞ്ഞു.. " തരട്ടേ.....????" " വേ.... വേ.. ണ്ട....!!!" ചോദ്യമാവർത്തിക്കുംതോറും അവളുടെ കരിനീല കണ്ണിൽ വർദ്ധിക്കുന്ന പിടച്ചിലും മുഖത്ത് നിറയുന്ന വെപ്രാളവും പരവേശവും കാണാൻ എന്നോണം ഞാൻ വീണ്ടും വീണ്ടും ചോദിച്ചു... വിക്കലോടെ അവള് പറഞ്ഞൊപ്പിച്ചതും ഞാൻ പതിയെ അവളുടെ അരക്കെട്ടിൽ കൈതലം അമർത്തിയിരുന്നു... ഒന്ന് പൊള്ളിപിടഞ്ഞ് കണ്ണിറുക്കിയടച്ഛ് കൊണ്ടവൾ തലകുനിച്ഛ് നിന്ന് ശ്വാസം വലിച്ചെടുത്തു..... ~~~~~~~ അവന്റെ ചൂടുള്ള കൈ അരക്കെട്ടിൽ പതിഞ്ഞതും എന്റെ വെപ്രാളവും പരവേഷവും പതിൻ മടങ്ങായി വർധിച്ചു....

ഹൃദയം പെരുമ്പറ കൊട്ടുന്ന പോലെ മിടിച്ചുയർന്നു... അതിപ്പോ പുറത്തേക്ക് വരുമോന്ന് പോലും ഞാൻ ഭയന്നു.... ഞാൻ വേഗം തലയുയർത്തി അവനെ നോക്കി... ഒരു വശ്യമായ ചിരിയോടെ അവന്റെ മുഖം എന്നിലേക്ക് അടുത്തതും കിതപ്പോടെ, വെപ്രാളത്തോടെ അവനെ തടയാൻ എന്നോണം വിളിക്കാനായി ഞാൻ വാ തുറന്നതും അരക്കെട്ടിൽ അമർന്ന് അവന്റെ കയ്യിലെ ചൂണ്ട് വിരൽ എന്റെ വിറയ്ക്കുന്ന ചുണ്ടിന് മേൽ പതിഞ്ഞിരുന്നു... ഞാൻ വിരലിലേക്കും അവനെയും മാറിമാറി നോക്കവേ നിഷേധർത്ഥത്തിൽ പതിയെ തലയാട്ടി അവന്റെ ചൂണ്ട് വിരൽ എന്റെ ചുണ്ടുകളെ തഴുകി തലോടി കടന്നുപോയി.... അവന്റെ കൈ എന്റെ ഇടത്ത് പിൻ കഴുത്തിലൂടെ വട്ടം സഞ്ചരിച്ച് പുറക്കിലെ നനഞ്ഞ് മുടി മുഴുവനും മുന്നിലേക്ക് എടുത്തിട്ടു.... തരിച്ഛ് ഞെട്ടലോടെ അവനെ നോക്കി നിൽക്കേ ആ മുഖം പതിയെ എന്റെ കഴുത്തിലേക്ക് മറയുന്നത് കണ്ട് ഞാൻ കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു... ഷോള്ഡറിൽ പതിയുന്ന അവന്റെ ചെറിയൊരു നിശ്വാസ വായു മാത്രം മതി എന്നെ തളർത്തി കളയാൻ എന്ന് എനിക്ക് തോന്നി..... ഇളം ചൂടുള്ള അവന്റെ ചുണ്ടുകൾ ഷോള്ഡറിൽ ഗാഢമായി പതിഞ്ഞതും വായിലൂടെ ശ്വാസം വലിച്ചെടുത്ത് ഞാൻ സാരിയിൽ മുറുക്കി പിടിച്ചു....

~~~~~~~~ അവളുടെ കഴുത്തിലും ഷോള്ഡറിൽ എന്റെ മുടിയിൽ നിന്ന് വീണ് തെറിച്ച വെള്ള തുള്ളികൾ എന്നെ വല്ലാതെ മോഹിപ്പിച്ചു.... ഷോള്ഡറിൽ വീണ് തിളങ്ങുന്ന ആ പളുങ്ക് മുത്തുക്കളെ ചുണ്ടുകൾ കൊണ്ട് ഞാൻ ഒപ്പിയെടുക്കുകബോ അവളുടെ ശരീരം ആലില പോലെ വിറയ്ച്ചിരുന്നു... "സി...... സി.....ദ്ധു..." വിറയ്ക്കുന്ന ആ സ്വരം എന്നിൽ തീർത്തത് ആവേശമായിരിക്കണം, ഷോള്ഡറിൽ നിന്ന് ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിലേക്ക് പതിയെ നീങ്ങവേ ഞാൻ അവളുടെ വിളിയ്ക്ക് മറുപടിയായി മൂളി..... "മ്മ്മ്......????" പിടഞ്ഞ് കയറുന്ന അവളുടെ കഴുത്തിലെ പച്ച ഞെരമ്പിൽ ആഴത്തിൽ ചുണ്ടുകൾ കൊണ്ട് മുദ്രണം ചാർത്തുമ്പോ എന്നെ തള്ളി മാറ്റാനായി എന്റെ നെഞ്ചിൽ ചേർന്ന അവളുടെ കൈകൾ ഉദ്ദേശ്യം മറന്ന് കൊണ്ട് കഴുത്തിലൂടെ ചുറ്റിയിട്ട ടവലിൽ മുറുക്കി പോയിരുന്നു.... "സി......സി..ദ്ധു.. ഞാ.... ഞാൻ... അ... അമ്മ..... " വിറയ്ക്കുന്ന അവളുടെ സ്വരം തടയാൻ എന്നോണം അവളുടെ അരക്കെട്ടിൽ ഞാൻ അമർത്തി പിടിച്ചു...

ഒന്ന് ഉയർന്ന പൊങ്ങി കൊണ്ട് ഞാൻ അരക്കെട്ടിൽ മുറുകിയ കയ്യിൽ അവളും അവളുടെ ഇടത്തേ കൈ അമർത്തി പിടിച്ചു... ~~~~~~~ ചെവിയിലും കവിളിലും ചേരുന്ന അവന്റെ ചുണ്ടുകളെ തടയാൻ ആവാതെ ഞാൻ തളർന്ന് പോയിരുന്നു.... അവന്റെ നനഞ്ഞ മീശയും താടിതുമ്പും കഴുത്തിലും കാതിലും കവിളിലും തണുപ്പോടെ പതിഞ്ഞപ്പോ, അവന്റെ ചുണ്ടിലേയും നിശ്വാസത്തിലേയും ചൂടിൽ ഞാൻ ഉരുക്കുകയായിരുന്നു.... എന്റെ ഹൃദയം മിടിപ്പേറി പൊട്ടിപോവുകയാണെന്ന് ഞാൻ പേടിച്ചു... വായിലെ മുഴുവൻ ഉമിനീര് ഗ്രന്ധികളും വറ്റി വരണ്ടു..... ആ നിശ്വാസം എന്നിൽ നിന്ന് അകന്നതും ഞാൻ പതിയെ കണ്ണ് തുറന്ന് സിദ്ധുനെ നോക്കി.... എന്നാൽ അവന്റെ അധരങ്ങൾ എന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുക്കയായിരുന്നു അപ്പോൾ.... വാ കൊണ്ടോ കൈകൾ കൊണ്ടോ അവനെ തടയാൻ ആവാത്ത വിധം ഞാൻ മരവിച്ഛ് പോയിരിക്കുന്നു... അടുക്കുംതോറും ഒരുതരം വിറയലും വെപ്രാളവും നിയന്ത്രിക്കാൻ കഴിയാത്ത വിധം എന്നിൽ പടർന്നു... അവന്റെ നിശ്വാസവായുവിലെ പൊള്ളുന്ന ചൂട് മേൽചുണ്ടിനെ പൊതിഞ്ഞതും എന്റെ കണ്ണുകൾ കൂബിയടയാൻ നിൽക്കേ ഡോറിൽ തട്ടി ആമി എന്നെ വിളിച്ചു..

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ സിദ്ധുനെ ശക്തിയിൽ പുറക്കിലേക്ക് ഉന്തിമാറ്റി ഞാൻ കാറ്റ് പോലെ ഡോറിന്റെ അടുത്തേക്ക് ഓടി..... ~~~~~~~ "രാധൂ.......!!!!! നിന്നെ എന്റെ കയ്യിൽ കിട്ടും... ഇതിന്റെ മുതലും പലിശയും കൂട്ട് പലിശയും വരെ ചേർത്ത് ഞാൻ അന്ന് ഈടാക്കും നോക്കിക്കോ...!!!!" അനു ഓടുന്ന വഴിയേ നോക്കി ഞാൻ വിളിച്ഛ് പറഞ്ഞു... ഞൊടിയിടയിൽ വാതില് തുറന്ന് പുറത്തേക്കിറങ്ങുന്ന അവളെ നോക്കി ഞാൻ ചിരിച്ച് പോയിരുന്നു..... നല്ല ഫ്ലോയിൽ വന്നായിരുന്നു, ആമി എല്ലാം നശിപ്പിച്ചു....!!!!! നിന്നെ ഉണ്ടല്ലോ......!!!!!!! പേടിച്ചരണ്ട ആ മുഖവും, ഇടറുന്ന സ്വരവും എല്ലാം ഓർക്കെ ചിരിയോടെ ഞാൻ ഒന്നൂടെ ബെഡിൽ കിടന്ന് ഉരുണ്ട് മറിഞ്ഞു കുളിക്കാൻ കയറി...... ~~~~~~~~ ഓടിപ്പോയി ആമിയെ കെട്ടിപ്പിടിക്കുമ്പോ എന്റെ വിറയലും വെപ്രാളവും ഒരല്പം പോലും കുറഞ്ഞിരുന്നില്ല.... ഉയർന്ന കേൾക്കുന്ന നെഞ്ചിടിപ്പും കിതപ്പും അടങ്ങുവോളം ഞാൻ അവളെ കെട്ടിപ്പിടിച്ഛ് നിന്നു... വെട്ടിവിയർത്തു നനഞ്ഞ് പോയിരുന്നു... ഒരു നിമിഷം മുൻപ് കഴിഞ്ഞ് പോയത് ഓർക്കെ പുഞ്ചിരിയോടെ ആമിയെ ഒന്നൂടെ ഇറുക്കിപ്പിടിച്ഛ് കവിളിൽ ഒരുമ്മ കൊടുത്തു.....

"എന്റെ മോളേ നിനക്കു കോടി പുണ്യം കിട്ടുമെഡീ... കോടി പുണ്യം....!!!!!!" അത് കേട്ട് എന്നെ അടർത്തി മാറ്റി ഒന്ന് വൃത്തിയായി നോക്കി ആമി ചിരിച്ചു "ഹ്മ്മം....???? ഞാൻ റോങ് ടൈമിൽ ആണെന്ന് തോന്നുന്നു മുട്ടി വിളിച്ചത്...?അല്ലേ...????" "ഏയ്‌.....!!!!! അല്ല മോളേ കററ്റ് ടൈം ആയിരുന്നു.....!!!" ഒരു നേടുവീർപ്പോടെ അവളെ കൂട്ടി നടന്ന് കൊണ്ട് ഞാൻ സന്തോഷത്തോടെ പറഞ്ഞു.. " ഞാൻ എന്റെ കുട്ടന്റെ ഭാഗത്ത് നിന്നാ പറഞ്ഞത്... " അവള് നിരാശയോടെ പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി ദഹിപ്പിച്ഛ് നല്ലോണം പുച്ഛിച്ചോണ്ട് പുറക്കിൽ നിന്നുള്ള അവളുടെ വിളി വകവെക്കാതെ ഞാൻ ധൃതിയിൽ താഴേയ്ക്ക് നടന്നു.... എല്ലാരും ആ കോന്തന്റെ ഭാഗത്താണല്ലോ എന്റെ ഭഗവാനേ.....!!!!!! ഞാനും ഏട്ടത്തിയും കൂടി പ്രാതൽ ഒക്കെ ടേബിളിൽ കൊണ്ട് വെച്ചതും ദേവുവും ഏട്ടനും ഉണ്ണിയും നിമ്മിയും അജുവും ആമിയും കഴിക്കാൻ തയ്യാറായി വന്നിരുന്നു... അവർക്കൊക്കെ വിളമ്പി കൊടുത്ത് ഫുഡ് കഴിക്കാൻ ഇരുന്നപ്പഴാണ് സിദ്ധു കോണിയിറങ്ങി വരുന്നത് കണ്ടത്... അവനെ കണ്ടതും എന്റെ ഹാർട്ട് ഇടിച്ചു കേറാൻ തുടങ്ങി... വല്ലാത്ത വെപ്രാളവും പരവേശവും, കയ്യും കാലും ഒക്കെ വിറച്ചിട്ട് മര്യാദയ്ക്ക് ഇരിക്കാൻ പറ്റുന്നില്ല.... ... അധികവും സിദ്ധു എനിക്ക് ഓപ്പോസിറ്റ് ആണ് ഇരിക്കാറ്, അതോണ്ടാണ് ഞാൻ അവനെ നോക്കാതെ ഫുഡിലേക്ക് കമിഴ്ന്ന് വീണ കണക്ക് അതിലേക്ക് നോക്കി കഴിച്ചോണ്ടിരുന്നത്.. പക്ഷേ, എന്നെ അറിക്കാൻ എന്നോണം ഒന്ന് അമർത്തി ചുമയ്ച്ഛ് കൊണ്ട് സിദ്ധു വന്നിരുന്നത് എന്റെ തൊട്ടടുത്ത സീറ്റിൽ ആയിരുന്നു... ~~~~~~~

തലയുയർത്തി എന്നെ നോക്കിയ അവളുടെ അടുത്തേക്ക് ഒന്നൂടെ കസേര നീക്കിയിട്ട് ഞാൻ ഇരിക്കുന്നത് കണ്ട് അവള് അന്തം വിട്ട് നോക്കുന്നത് ശ്രദ്ധിച്ഛ് ഞാൻ അവളെ നോക്കി ചുണ്ട് കൂർപ്പിച്ഛ് ആരും കാണാതെ കവിളിൽ ഒരുമ്മ കൊടുത്തു... കവിളിൽ കൈ ചേർത്ത് അവളെ കണ്ണ് ബുൾസൈ പോലെ മിഴിഞ്ഞ് വന്നു... ഞാൻ ഒന്നൂടെ ചുണ്ട് കൂർപ്പിച്ചതും അവള് വെപ്രാളത്തോടെ ഫുഡിലേക്ക് നോക്കി ഇരുന്നു.... "ഏട്ടത്തി... ആ ഓറഞ്ച് ജ്യൂസ് ഇങ്ങ് എടുത്തേ...???" നിമ്മി വെപ്രാളത്തോടെ എന്നെ ശ്രദ്ധിച്ഛ് കവിളിൽ കൈ വെച്ഛ് ഇരിക്കുന്ന അനു, നിമ്മി വിളിച്ചതും ചോദിച്ചതോന്നും കേട്ട മട്ടില്ല... നിമ്മി ഒന്നൂടെ വിളിച്ചതും അവള് ഞെട്ടി ഉണർന്നു.... ~~~~~~ "ആഹ്.... എ..... എന്താ.... നി..മ്മി..???" "അപ്പോ നേരത്തെ പറഞ്ഞതൊന്നും കേട്ടില്ലേ, ആ ജ്യൂസ് എടുക്കാൻ...???" "ആഹ്...!!!" ഞാൻ വേഗം എന്റെ അടുത്തുള്ള ജ്യൂസ് ജാർ എടുത്ത് അവളുടെ അടുത്തേക്ക് നീട്ടി... കഷ്ടകാലം ന്ന് പറയട്ടെ ജാർ കയ്യിൽ കിടന്ന് വിറക്കാൻ തുടങ്ങി... സിദ്ധു നെ കാണുമ്പഴേ കൊണ്ട്രോൾ പോകും, ഈ കോന്തനാണെങ്കിൽ എന്നോട് ഒട്ടിയാണ് ഇരിക്കുന്നത് പോരാത്തതിന് നേരത്തെ ആരും കാണാതെ ഒരുമ്മയും തന്നു... "

ഏട്ടത്തി എന്താ ഇങ്ങനെ വിറയ്ക്കുന്നത്..?? വല്ലാതെ വിയർക്കുന്നുംണ്ടല്ലോ...?? എന്താ...??" നിമ്മി "ഏ...ഏയ്‌....... ഒന്നുല്ല...." എല്ലാരും കൂടി എന്നെ നോക്കാൻ തുടങ്ങിയതും ഞാൻ ഒന്നൂടെ വിയർത്തു... ഈ കാര്യം അമ്മയോ ദേവുവോ ചോദിച്ചാൽ ഞാൻ എന്താ പറയാ.... ചുറ്റും നോക്കി ചിരിക്കാൻ ശ്രമിക്കുമ്പഴാണ് അമ്മ കറി തീർന്നിട്ട് എടുക്കാൻ പോകാൻ എണീറ്റത്... അമ്മയുടെ കയ്യിൽ നിന്ന് അത് നിർബന്ധിച്ഛ് വാങ്ങി ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു.... ~~~~~~~ കറിയെടുക്കാൻ പോയ ആളെ പിന്നെ ഹാളിലേക്ക് കണ്ടതേയില്ല... അവൾക്ക് പകരം ശാരദമ്മയാണ് കറി കൊണ്ട് തന്നത്.. അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോ ഞാൻ കഴിച്ചെന്ന് അവള് അവിടുന്ന് വിളിച്ഛ് പറഞ്ഞത്‌ കേട്ട് എല്ലാരും സംശയത്തോടെ ' എന്ത് പറ്റിയാവോ ' ന്ന് ചോദിക്കുന്നത് ശ്രദ്ധിച്ഛ് ഞാൻ ചിരിയടക്കി പിടിച്ഛ് പതിയെ തലയുയർത്തി നോക്കിയത് ആമിയുടെ മുഖത്തേക്ക് ആയിരുന്നു.... അവള് ആഗ്യഭാഷയിൽ ' എന്തിനാടാ ' ന്ന് കുസൃതിയോടെ ചോദിച്ചതും ഞാൻ ചിരിച്ചോണ്ട് സൈറ്റ് അടിച്ഛ് കാണിച്ഛ് എണീറ്റു.... ഓഫീസിൽ എത്തിയും ഇതൊക്കെ ആലോചിച്ചു ചിരിക്കലായിരുന്നു എന്റെ മെയിൻ പണി...... രാത്രി ഞാനും ഏട്ടനും വീട്ടിൽ എത്തിയപ്പോ എല്ലാരും ഫുഡ് കഴിക്കാൻ തുടങ്ങായിരുന്നു... വേഗം ഫ്രഷ് ആയി കോണിയിറങ്ങി വരുമ്പോ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു...

ചെയറിൽ ഇരുന്ന് മടിയിലെ സേതൂന് ഫുഡ് വാരി കൊടുക്കുന്ന അനൂനെ നോക്കി ഞാൻ കോണിയിറങ്ങി.... ~~~~~~~ ദൈവമേ ന്നെ പരീക്ഷിച്ചു മതിയായില്ലേ.... ഇത്രയും നേരം നോർമൽ ആയിരുന്ന ഹാർട്ടും ശ്വാസവും ദേ അവനെ കണ്ടപ്പോ അപ്പ്നോർമൽ ആയി.... സിദ്ധു എന്റെ ഓപ്പോസിറ്റ് വന്നിരുന്ന് ഫുഡ് കഴിച്ഛ് പോണവരേ ഞാൻ അങ്ങോട്ടും നോക്കാതെ സേതൂന് ഫുഡ് വാരി കൊടുത്തോണ്ടിരുന്നു.... ഇടയ്ക്ക് സേതു മതിയാക്കി പോയെങ്കിലും ഞാൻ രാവിലത്തെ പോലെ ഫുഡിലേക്ക് കമിഴ്ന്ന് വീണ് കഴിച്ചു.... അവൻ എണീറ്റ് വാഷ് റൂമിൽ കയറി കൈ കഴുകി മുകളിലേക്ക് കയറുന്നത് കണ്ട് വെറുതേ ഒരവിശ്യവും ഇല്ലാത്ത ഞാൻ മുകളിലേക്ക് നോക്കി.... ഞാൻ നോക്കാൻ കാത്ത് നിന്നെപ്പോലെ അവൻ അപ്പൊ തന്നെ തിരിഞ്ഞു നോക്കി എന്നോട് ' വേഗം വരാൻ ' കണ്ണോടും തലയോണ്ടും ആംഗ്യം കാണിച്ചത് കണ്ടതും സ്പോട്ടിൽ കഴിച്ചോണ്ടിരുന്ന ചോറ് നെറുകയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി...... ഒരു ചിരിയോടെ അവൻ മുകളിലേക്ക് കയറുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കേ അമ്മ എനിക്ക് വെള്ളം നിറച്ച ഗ്ലാസ് വായോട് വെച്ഛ് തന്നിരുന്നു.... ഭഗവാനേ.......!!!!!!!!!!! ......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story