🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 127

ennennum ente mathram

രചന: അനു

  "പിന്നെ.... വായിലെ വെള്ളം ഒക്കെ വറ്റി വരണ്ട്‌ പോകും.... ഹാർട്ട് ഇപ്പൊ പൊട്ടി പോകുന്ന വിധം വേഗത്തിൽ മിടിക്കും... ശ്വാസം പോലും വിലങ്ങും...." "പിന്നെ...??" പിന്നെ..... പിന്നെ കയ്യും കാലും ഒക്കെ വിറയ്ക്കും, തളരുന്ന പോലെ.. വെള്ളം കുടിക്കണം ന്ന് തോന്നും..." "പിന്നെ.....????" "പിന്നെ....!!" "ആഹ് പിന്നെ.....???" "പിന്നെ..... പി..ന്നെ....???" ~~~~~~~~ ഞാൻ പറയുന്നതിന് അനുസരിച്ച് സിദ്ധു വീണ്ടും വീണ്ടും പിന്നെ, പിന്നെ ന്ന് ചോദിച്ചോണ്ട് അടുത്തേക്ക് വന്നോണ്ടിരുന്നത് ഞാൻ ശ്രദ്ദിച്ചിരുന്നില്ല.... കാരണം അവന്റെ സാമീപ്യം എന്നിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ഛ് ചിന്തിച്ഛ് അവനെ ബോധ്യപ്പെടുത്തുന്ന തിരയ്ക്കിലായിരുന്നു ഞാൻ.... പക്ഷേ,, പൊടുന്നനെ അവന്റെ ചൂടുള്ള ഉള്ളം കൈക്കൾ എന്റെ അരക്കെട്ടിൽ പതിയെ അമർന്നതും ഒന്ന് പൊള്ളിപ്പിടഞ്ഞ് ഞെട്ടലോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..... ... ഞൊടിയിടയിൽ അവൻ എന്നിലേക്ക് ചാഞ്ഞതും ഞാൻ രണ്ടടി വേച്ഛ് ഭിത്തിയിൽ ഇടിച്ഛ് നിന്നു... കണ്ണിൽ നിറഞ്ഞ പ്രണയത്തോടെ കുസൃതി നിറഞ്ഞ ചിരിയോടെ അവൻ കുഴയുന്ന ശബ്ദത്തിൽ പുരികം പൊക്കി കൊണ്ട് മെല്ലെ ചോദിച്ചു.... "പിന്നെ.....???"

"പി.....പി...ന്നെ....!!" കൊരുത്ത് പോയ അവന്റെ കണ്ണികളിലേക്ക് മാറിമാറി നോക്കി കൊണ്ട് പതർച്ചയോടെ ഞാൻ ഉമിനീരിറക്കി... "ആഹ്.... പിന്നെ....???" "പിന്നെ....പി.....പി... ന്നെ...... എ..... എനി...... എനിക്ക്.....!" "പിന്നെ നിനക്ക് വിക്കല് വരും.... ഹ്മ്മം....???" ~~~~~~ ഞാൻ ചോദിച്ചു കഴിഞ്ഞതും അവള് എന്റെ കണ്ണിലേക്ക് നോക്കി തന്നെ പതിയെ ആഹ് ന്ന അർത്ഥത്തിൽ തലയാട്ടി.... പിടയ്ക്കുന്ന കരിനീല മിഴികളിലേക്ക് ഉറ്റു നോക്കി തന്നെ എന്റെ കൈകൾ അവളുടെ സാരി വകഞ്ഞ് മാറ്റി കൊണ്ട് നഗ്നമായ ഇടുപ്പിലൂടെ പതിയെ നീങ്ങി ചുറ്റി പിടിച്ഛ് എന്റെ കാലിന്റെ മുകളിലേക്ക് അവളെ കയറ്റി നിർത്തി.... വിറയലോടെ അവളെന്റെ കഴുത്തിൽ വേഗത്തിൽ ചുറ്റിപിടിച്ഛ് ഉയരുന്ന ശ്വാസഗതിയോടെ എന്റെ കണ്ണിലേക്ക് നോക്കി.... "ഇത് ഒരു തരം രോഗമാണ്.... ഇതിനൊരു അടിപൊളി മരുന്നുണ്ട് തരട്ടെ....???" ഞാൻ കാര്യമായി നിറഞ്ഞ ചിരിയോടെ ചോദിച്ചത് കേട്ട് അവള് സംശയത്തോടെ എന്നെ നോക്കി ചിന്തിച്ഛ് നിൽകുന്നത് കണ്ട് ഞാൻ ഒന്നൂടെ അവളെ എന്നോട് ഇറുക്കിയണച്ഛ് ചോദിച്ചതും അവള് പതിയെ മൂളി തലയാട്ടി....

എന്നിലമർന്ന നിന്ന അവളുടെ മുറുക്കുന്ന ഹൃദയതാളവും ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളും ഞാൻ വ്യക്തമായി അറിഞ്ഞു.... അവളുടെ ശരീരത്തിലെ ചെറു ചൂട് എന്റെ ശരീരത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയതും ഞാൻ അവളോട് കണ്ണോണ്ട് കണ്ണടക്കാൻ പറഞ്ഞു..... അവള് സംശയത്തോടെ എന്നെ നോക്കിയതും ഒരു ചിരിയോടെ തല ചരിച്ചു ഞാൻ വീണ്ടും ഒന്നൂടെ ആഗ്യം കാണിച്ചത് കണ്ട് മുഴുവനായും വിട്ട് മാറാത്ത സംശയത്തോടെ അവള് പതിയെ കണ്ണുകൾ അടച്ചു.... അത് കാണേ ഒരു ചിരിയോടെ വിറയ്ക്കുന്ന വരണ്ട് പോയ അവളുടെ പനനീർ ചുണ്ടിക്കളിലേക്ക് പതിയെ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു.... ഒരു ഞെട്ടലോടെ മൂളി പിടഞ്ഞ് ഞൊടിയിടയിൽ അവളുടെ കണ്ണുകൾ മിഴിഞ്ഞ് തുറന്നു... ആ കൈകൾ എന്റെ ഷോള്ഡറിൽ മുറുക്കി അമർന്നു... എന്റെ കൈകൾ അവളുടെ വടിവൊത്ത അരക്കെട്ടിൽ വള്ളിപടർപ്പ് പോലെ വരിഞ്ഞു മുറുക്കി..... ~~~~~~~~ അവന്റെ ചൂടുള്ള നിശ്വാസം ചുണ്ടിൽ പതിഞ്ഞപ്പോതന്നെ കണ്ണ് തുറക്കാൻ ഞാൻ ഒരുങ്ങിയതാണ്, പക്ഷേ നിശ്വാസം പതിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ആ ചുണ്ടുകൾ എന്റെ അധരങ്ങളെ ആവേശത്തോടെ പൊതിഞ്ഞിരുന്നു.....

വലിച്ഛ് തുറക്കപ്പെട്ട എന്റെ കണ്ണുകൾ അവന്റെ കണ്ണിലെ കാന്തിക വലയത്തിൽ അകപ്പെട്ട് തളർന്ന് വീണ്ടും കൂമ്പിയടഞ്ഞു..... അരക്കെട്ടിൽ മുറുക്കുന്ന അവന്റെ ഇരുകൈക്കളിലെ രോമങ്ങൾ നഗ്നമായ ഇടുപ്പിൽ ഇക്കിളി കൂട്ടി ഉറസ്സി നീങ്ങവേ എന്റെ കൈകൾ അവന്റെ ഷോള്ഡറിൽ നിന്ന് പിൻകഴുത്തിലെ മുടിയിഴകളിലേക്ക് കൊരുത്തു..... ഒരു തരം സുഖമുള്ള തരിപ്പ് അവന്റെ ചുണ്ടുകളിൽ നിന്ന് പതിയെ താഴേക്ക് ഊഴ്ന്നിറങ്ങി... നനവൂറുന്ന അവന്റെ ചുണ്ടുകൾ നൽകുന്ന ചുംബനത്തിൽ വരണ്ട്‌ പോയ എന്റെ ചുണ്ടുകൾ ഉണർന്നു... എന്റെ കീഴ്ചുണ്ടിനെ ദന്തങ്ങളാൽ കടിച്ചെടുത്ത് അവൻ ഗാഢമായി ചുംബിച്ചുമ്പോ എന്റെ കാൽ വിരലുകൾ അവന്റെ കാലിലെ ഷൂ ലൈസിനിടയിലൂടെ കോർത്ത് ഇറുക്കിപ്പിടിച്ചു... "സ്സ്സ്.....സ്.....!!!!!" ~~~~~~ ചുംബനത്തിന്റെ തീവ്രതയിൽ അവളുടെ മൃദുലമായ ചുണ്ടിൽ ആവേശത്തോടെ ആഴ്ന്നു തുടങ്ങിയ എന്റെ പല്ലുകൾ സമ്മാനിച്ച വേദനയിൽ, അവൾ എന്റെ കാൽ പാദത്തിൽ വിരലുകൾ ഊന്നി ഉയർന്ന് പൊങ്ങി....

എന്റെ പിൻ കഴുത്തിൽ വേരൂന്നിയ അവളുടെ നീണ്ട നഖങ്ങൾ അതേ തീവ്രതയോടെ ഷോള്ഡറിലൂടെ ആഴത്തിൽ ഊർന്നിറങ്ങി എന്റെ ഷർട്ടിന്റെ ഇരു കോളറിലും മുറുക്കി വലിച്ഛടുപ്പിച്ചു... എന്റെ വലത് കൈ അവളുടെ വടിവൊത്ത അരക്കെട്ടിന്റെ ഇടത്തേ ഭാഗത്തെ ഒടിവിലും ഇടത് കൈ വലത്തേ ഭാഗത്തെ ഒടിവിലും അമർത്തി ഞെരിച്ചു.... വിട്ട് മാറാൻ സമ്മതിക്കാതെ ഞാൻ അവളിലേക്ക്, അവളുടെ നനവ് പടരുന്ന ചുണ്ടിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിൽ, ആവേശത്തോടെ ചുംബിച്ചു... മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കളങ്ങളിലെ ഉപ്പ് രസം പോലും എന്നെ വല്ലാതെ മോഹിപ്പിച്ചു... ശ്വാസത്തിന് വേണ്ടി പോലും അടർന്ന് മാറാൻ കഴിയാത്ത വിധം അവളുടെ ചുണ്ടുകളെ ഞാൻ ചുണ്ടുക്കളാൽ ബന്ധിച്ചു.... ~~~~~ ശ്വാസത്തിൽ അഭാവം എന്നിൽ വർദ്ധിക്കുന്നത് മനസ്സിലാക്കി മനസ്സില്ലാമനസോടെ സിദ്ധു അവന്റെ ചുണ്ടുകൾ വേർപ്പെടുത്തിയതും തളർച്ചയോടെ ഞാൻ അവന്റെ മാറിലേക്ക് ചാഞ്ഞ് പോയിരുന്നു...

കിതപ്പോടെ രണ്ട്, മൂന്ന് ശ്വാസം വലിയ വായ്യിൽ ഞാൻ വലിച്ചെടുത്തു.... കഴിഞ്ഞ നിമിഷങ്ങൾ ഓർത്ത് പുഞ്ചിരിയോടെ ഞാൻ വലത്തേ കൈ അവന്റെ ഇടനെഞ്ചിലേക്ക് ചേർത്തു... എത്ര ശാന്തമായാണ് അവന്റെ ഹൃദയം മിടിക്കുന്നത്.. ഞാൻ പതിയെ എന്റെ ഹൃദയത്തിലേക്ക് ശ്രദ്ധ ചെലുത്തി... അതേ താളം തന്നെയാണ് എന്റെ ഹൃദയത്തിനും... സ്നേഹിക്കുന്നവന്റെ തീവ്രമായ ഒരു ചുംബനത്തിന് ഇത്രെയേറെ ശക്തികൾ ഉണ്ടോ...?? കുറച്ഛ് മുൻപ് സിദ്ധു നെ പേടിച്ഛ് വെപ്രാളത്തോടെ വെട്ടിവിയർത്തു വിറയ്ച്ഛ് നിന്നത് ഓർക്കെ എനിക്ക് ചടപ്പ് തോന്നി.... നിയന്ത്രിക്കാൻ കഴിയാത്ത പോയ ഹൃദയമിടിപ്പും ഉയർന്ന താഴ്ന്ന ശ്വാസോച്ഛ്വാസവും ശാന്തമായത് ശ്രദ്ധിക്കവേ എന്നിൽ അത്ഭുതം നിറഞ്ഞു... എന്റെ ചുണ്ടുകളോട് എനിക്ക് വല്ലാത്ത കൊതി തോന്നി, ഈ കഴിഞ്ഞ കുറച്ഛ് നിമിഷം കൊണ്ട് തന്നെ അവന്റെ നൂറ് നൂറ് ചുംബനങ്ങൾ ഏറ്റുവാങ്ങിയത് ഓർക്കെ അസൂയ തോന്നി.... അവന്റെ മീശ തുമ്പുകൾ പോലും എന്നെ ഉമ്മ വെച്ചത് ഓർക്കെ ചുണ്ടിൽ നനുത്ത ചിരി വിടർന്നു.... എനിക്ക് വേണ്ടി മാത്രം മിടിക്കുന്ന ആ ഹൃദയത്തോട് കാതോർത്ത് ഞാൻ കണ്ണടയ്ച്ഛ് കിടന്നു... "അനൂസേ.....!!!!!"

ഇരു കൈക്കൊണ്ടും എന്നെ അടക്കി പിടിച്ഛ് അവന്റെ വിളി കേട്ടതും ചുണ്ടിലെ പുഞ്ചിരി ഒന്നൂടെ വിടർന്നു.. അത് ഒളിപ്പിക്കാൻ എന്നോണം ഞാൻ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... "ഇപ്പോ പേടിണ്ടോ...???" ചോദ്യം കേൾക്കെ നാണത്തോടെ മുഖം ഒന്നൂടെ കുനിച്ഛ് ഞാൻ ഇല്ലന്ന് തലയാട്ടി...... "തലയാട്ടിയാ പോരാ... വാ തുറന്ന് പറയണം... ഉണ്ടോ ഇല്ലയോ...???" "ഇല്ല.....!!!!" അവന്റെ ഷർട്ട് ബട്ടണിൽ വട്ടത്തിൽ വിരലോടിച്ഛ് കളിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു... "ഇങ്ങനെ തലകുനിച്ചല്ല..... നേരെ എന്റെ മുഖത്ത് നോക്കി പറയണം..."" അവൻ പറഞ്ഞത് കേട്ട് ഞാൻ ഇല്ലെന്ന് തലയാട്ടി.... "മുഖത്ത് നോക്കി പറയെടീ പൊട്ടിക്കാളി.....???" കപട ദേഷ്യത്തോടെ ഞാൻ വീണ്ടും ചോദിച്ചതും അവള് കെട്ടിപ്പിടിച്ഛ് നിന്നോണ്ട് തന്നെ തലയുയർത്തി എന്നെ നോക്കി.... കണ്ണിമ ചിമ്മാതെ, ചുണ്ടിൽ ഒളിപ്പിച്ഛ ചിരിയോടെ അവളെന്നെ അങ്ങനെ കണ്ണിലേക്ക് മാത്രം നോക്കി നിന്നു.... ~~~~~~~~ അവളുടെ നെറുക്കിൽ ഒരു സൈഡിലേക്ക് തെന്നിയ സിന്ദൂരത്തിലേക്കും വിയർപ്പിൽ കുതിർന്ന ചുവന്ന ശിങ്കാർ പൊട്ടിലേക്കും കരിമഷി പടർന്ന കണ്ണുകളിലേക്കുമായിരുന്നു എന്റെ നോട്ടം ആദ്യം പാഞ്ഞത്...

അവളെ അടർത്തി മാറ്റി നേരെ നിർത്തി പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് തെന്നിമാറിയ സിന്ദൂരവും വിയർപ്പിൽ കുതിർന്ന ചുവന്ന പൊട്ടും പടർന്ന് കരിമഷിയും ഞാൻ പതിയെ ഒപ്പിയെടുക്കുമ്പഴും അവളെന്നെ നിറഞ്ഞ ചിരിയോടെ കണ്ണെടുക്കാതെ നോക്കി നിന്നു..... എന്റെ നോട്ടം അവളുടെ ചുവന്ന് തുടുത്ത ചുണ്ടിലേക്ക് പാറിവീണു.. ഇളം റോസ് കളറിൽ നിന്ന് അവയ്ക്കൊരു ചുവപ്പ് രാശി കലർന്നിരിക്കുന്നു... തള്ളവിരലും ചൂണ്ട് വിരലും ഉപയോഗിച്ച് അവളുടെ കീഴ്ചുണ്ടിനെ ഞാൻ പതിയെ തലോടി "സ്സ്സ്....സ്... ആഹ്....!!!!!" ഞൊടിയിടയിൽ വേദനയോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.. നടുവിരൽ കൊണ്ട് ചുണ്ട് തൊട്ട് നോക്കി അവള് കബോഡിന്റെ അടുത്തുള്ള കണ്ണാടിയുടെ അടുത്തേക്ക് നടന്നു... ~~~~~~~ കണ്ണാടിയിലൂടെ നോക്കിയപ്പഴാണ് ഞാൻ ആ നഗ്‌ന സത്യം മനസ്സിലാക്കിയത്... ഈ കോന്തൻ എന്റെ ചുണ്ട് കടിച്ഛ് പൊട്ടിച്ചു.... സൈഡിൽ നിൽക്കുന്ന സിദ്ധുനെ ഞാൻ രൂക്ഷമായി നോക്കിയതും അവൻ വേഗം അടുത്തേക്ക് വന്നു എന്റെ ചുണ്ടിലേക്ക് നോക്കി....

"സോറി മോളേ.... നിന്നെ വേദനയാക്കണം ന്ന് ഞാൻ വിചാരിച്ചിരുന്നില്ല, പക്ഷേ പറ്റിപോയി.... നിന്റെ മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പിന് പോലും വല്ലാത്ത രുചിയായിരുന്നു, അപ്പോ പിന്നെ ഈ ചുണ്ടിന്റെ കാര്യം പറയണോ...?? ഒരുപാട് മോഹിച്ച കിട്ടിയപ്പോ ഞാൻ..... സത്യത്തിൽ,, മുഴുവനായും കടിച്ചെടുക്കാനാ തോന്നിയത്, ഈ ഒരു കടിയിൽ ഞാൻ എങ്ങനെയോ ഒതുകിയതാ.... അത് പോലും തന്നില്ലായിരുന്നെങ്കിൽ ചിലപ്പോ...!!!" ചുണ്ടിൽ പതിയെ തൊട്ട് മെല്ലെ ഊതികൊണ്ട് സിദ്ധു പറഞ്ഞതും അടിവയറ്റിൽ എന്തോ പിടഞ്ഞ് കയറിയപോലെ തോന്നി... ഞാൻ വീണ്ടും കണ്ണെടുക്കാതെ അവനെ നോക്കി നിന്നു.... "എന്താടീ കുരിപ്പേ കുറേ നേരം ആയല്ലോ ഇങ്ങനെ നോക്കുന്നത്...??? ദേ നിന്റെ മേൽചുണ്ട് ഫ്രീയാ, മരുന്ന് നമ്മുക്ക് ഒന്നൂടെ ട്രൈ ചെയ്താലോ...???" എന്റെ അടുത്തേക്ക് നീങ്ങി നിന്ന് വിരൽ കൊണ്ട് ചുണ്ടിൽ തട്ടി ചോദിച്ഛ്, ആ മുഖം എന്നോട് അടുത്തതും ഞാനവനെ പുറക്കിലേക്ക് തള്ളി മാറ്റി പൊട്ടിച്ചിരിച്ചു.... "അയ്യടാ,,,, മനമേ.....!!!!! കോന്തൻ കണാരൻ.....!!!!" "ഡീ....പൊട്ടിക്കാളി..... നിക്കെടീ അവിടെ.....????" വീണ സോഫയിൽ നിന്ന് ചാടി എണീറ്റ് സിദ്ധു എന്റെ നേരെ വരാൻ ആഞ്ഞതും ഞാൻ വേഗം ഓടിച്ചെന്ന് വാതിൽ തുറന്ന് പുറത്തേക്ക് ഓടിയില്ല,

അപ്പഴേക്കും ഇടനാഴിയിലൂടെ നടന്ന് ഞങ്ങളെ ഡോറിന്റെ മുന്നിൽ എത്തിയ ആമിയെ തട്ടി ഞാൻ വീഴാൻ പോയി... ആമി വേഗം എന്നെ പിടിച്ച് നിർത്തിച്ചതും ഞാൻ അവളെ കിതപ്പോടെ നോക്കി സൈക്കിളിൽ നിന്ന് വീണപ്പോലെ ചിരിച്ചു.... അപ്പഴേക്കും എന്റെ പിന്നാലെ വന്ന സിദ്ധു എന്നെ ചുറ്റി പിടിച്ചു... ഞാൻ വേഗം വെപ്രാളത്തോടെ അവന്റെ കൈതട്ടി മാറ്റി രൂക്ഷമായി നോക്കി കണ്ണ് കൊണ്ട് മുന്നിൽ നിൽക്കുന്ന ആമിയെ കാണിച്ചു കൊടുത്തു..... "ആഹാ...... എന്താ ഇവിടെ ഒരു ടോം ആൻഡ് ജെറി കളി,,,,ഏഹ്ഹ്ഹ്...????" "ഏയ്.....എന്ത് കളി..... ഒന്നുല്ല ആമി... അല്ലേ....????" ~~~~~~~ വാതിൽ കടന്നിട്ടും അനു അവിടെ തന്നെ നിൽക്കുന്നത് കണ്ടാണ് ഞാൻ വേഗം പിറകിലൂടെ ചെന്ന് വട്ടം ചേർത്തത്... അവള് അപ്പൊ തന്നെ കുതറി മാറി കണ്ണുരുട്ടി ആമിയെ കാണിച്ചു തന്നു..... അവളെ കണ്ടതും ഞാൻ അനൂന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ആമിയെ നോക്കി സൈറ്റ് അടിച്ചു.. അനു ആണെങ്കിൽ അവളെ നോക്കി ചടപ്പോടെ ചിരിച്ഛ് തോളിൽ നിന്ന് എന്റെ കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും ഞാൻ ഒന്നൂടെ ഉറപ്പിച്ഛ് അടുപ്പിച്ഛ് നിർത്തി.... "ഏയ് അത് വെറുതെ..... കുട്ടാ നീ പറ.... എന്താ....????"

"അത് ഞാൻ എന്റെ ഭാര്യയെ ഒന്ന് സ്നേഹിച്ചതായിരുന്നു,, രണ്ടാമത് ഒന്നൂടെ സ്നേഹിക്കാൻ നോക്കിയപ്പോ നിന്റെ രാധു ഓടികളഞ്ഞു അല്ലേ.....???" "ആഹാ...... ആണോ രാധൂ...???" ~~~~~~ ഛേ.... നല്ല ബെസ്റ്റ് ആങ്ങളയും പെങ്ങളും..... ഒന്നിനൊന്ന് മെച്ചം ന്ന് പറയാൻ ഇല്ലാ... ഒരു നാണവും ഇല്ലാത്ത രണ്ടെണ്ണം.... മനസ്സിൽ പറഞ്ഞ് സിദ്ധുനെ നോക്കി പേടിപ്പിച്ചു കാലിനൊരു ചവിട്ടും കൊടുത്തു ഞാൻ വേഗം മുന്നോട്ട് നടന്നു.... ഞാൻ ഇറങ്ങി നിന്നപ്പോഴേക്കും ടേബിളിൽ പ്രാതലിന്റെ ഐറ്റംസ് ഒക്കെ ഫുൾ സെറ്റ് ആയിരുന്നു.... പലരും ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു.... അമ്മയും ഏട്ടത്തിയും ഇരുന്നതും കൂടെ ഞാനും കയറി ഇരുന്നു... എന്റെ പുറക്കെ വന്ന സിദ്ധു എന്റെ നേരെ ഓപ്പോസിറ്റ് ചെയറിലും ആമി എന്റെ തൊട്ടടുത്തും വന്നിരുന്നു... ആമിയുടെ ആക്കി ചിരിയും നോട്ടവും ചോദ്യവും ഒക്കെ പാട്ടെ അവഗണിച്ചു കൊണ്ട് ഞാൻ ചപ്പാത്തി കഷ്ണം കറിയിൽ മുക്കി വായിലേക്ക് വെച്ചതും കണ്ണീന്ന് പൊന്നീച്ച പാറി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story