🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 129

ennennum ente mathram

രചന: അനു

 സിദ്ധു ദേഷ്യത്തോടെ അമർത്തി മുരണ്ട് കൊണ്ട് മെയിൻ ലൈറ്റ് ഓഫാക്കി സീറോ ബൾബ് ഇട്ട് വന്ന് കിടന്നു..... എന്റെ രണ്ട് കണ്ണിലൂടെയും കണ്ണീർ ഒരു സൈഡിലേക്ക് ഒലിച്ചിറങ്ങി... സിദ്ധു ചൂടായപ്പോ എന്തോ വല്ലാത്ത സങ്കടം പോലെ... കുറച്ഛ് ദിവസങ്ങൾക്ക് ശേഷം അവൻ ആദ്യയിട്ടാ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്..... ചങ്കിൽ കെട്ടിയ കരച്ചിൽ അടക്കിപ്പിടിച്ഛ് ഏങ്ങുമ്പോ, അത് സിദ്ധു കേൾക്കാതിരിക്കാൻ ഞാൻ തലയണയിലേക്ക് മുഖം പൂഴ്ത്തി വെച്ചു.... പെട്ടന്നാണ് സിദ്ധുന്റെ കൈകൾ എന്റെ വയറിന് വട്ടം ചുറ്റി പിടിച്ഛ് അവനിലേക്ക് വലിച്ചെടുപ്പിച്ചു.... ~~~~~~~ മര്യാദക്ക് പറഞ്ഞപ്പോ അവൾക്ക് പറ്റില്ല.... അതോണ്ടാ കലിപ്പ് മോഡ് ഓണക്കിയത്... പേടിയോടെ അവള് ബെഡിൽ വന്ന അറ്റത്തേക്ക് ചുരുണ്ട് കൂടി കിടക്കുന്നത് കണ്ടപ്പോ സത്യത്തിൽ എനിക്ക് ചിരി വന്നു... ഇത്രെള്ളൂ,,, ഞാൻ ഒന്ന് ഒച്ചയിട്ടാ തീർന്നു.... പാവം..!!!! ലൈറ്റ് ഓഫാക്കി വന്ന് കിടന്ന് സൈഡിലേക്ക് നോക്കി, അവള് എതിർ വശത്തേക്ക് കിടക്കുന്നത് കണ്ടപ്പോ പതിയെ നീങ്ങി ചെന്ന് അവളെ അടുത്തേക്ക് വലിച്ചെടുപ്പിച്ചു.... താടി അവളുടെ ഷോള്ഡറിലേക്ക് കയറ്റി വെച്ചോണ്ട് പതിയെ കാതോരം ചെന്ന് അനൂ ന്ന് നീട്ടി വിളിച്ചു....

മറുപടിയായി കിട്ടിയ ഇടറിയ മൂളലിൽ വ്യക്തമായിരുന്നു അവള് കരയാണെന്ന്.... മെയിൻ ലൈറ്റ് ഇട്ട് ഞാൻ അവളെ നേരെ കിടത്തി.... അവളെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരും കലങ്ങിയ കണ്ണുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു..... "അയ്യേ...... ഇങ്ങനെയൊരു തൊട്ടാവാടി ഭാര്യയെയാണല്ലോ എനിക്ക് കിട്ടിയത്..... ഞാൻ വെറുതെ നിന്നെ ഒന്ന് ഞെട്ടിക്കാനും ഇവിടെ കിടത്താനും വേണ്ടി ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേഡീ....!! ഛേ ഛേ ഛേ....!!!! അതിനൊക്കെ പോയി എൻ്റെ പൊട്ടിക്കാളി ഇങ്ങനെ കരഞ്ഞല്ലോ..??? കണ്ണൊക്കെ തുടച്ചേ......??? അയ്യയ്യോ,,,,ഇത്രേള്ളൂ നീ....??? ഇന്ന് രാവിലെ കിച്ചണിൽ നിന്ന് എന്നെ ഉള്ളി എറിഞ്ഞ് വീഴ്ത്താൻ നോക്കിയ ആള് തന്നെ ആണോ ഇത്....???? ഛേ....മോശം.....!!!!" ഇടത്തേ കൈ കൊണ്ട് തല താങ്ങി നിർത്തി വലത്തേ കൈ കൊണ്ട് നിറഞ്ഞ് തൂവുന്ന അവളുടെ കണ്ണുകൾ അമർത്തി തുടച്ചു.... എന്റെ മൂക്കത്ത് ചൂണ്ട് വിരൽ വെച്ഛ് കളിയാക്കി കൊണ്ട് ഞാൻ പറഞ്ഞതും അവളുടെ ചുണ്ടുകൾ വുതുമ്പി, താടി വിറച്ചു... "അത്... സിദ്ധു ദേഷ്യം പിടിച്ചതോണ്ടാ.... എനിക്ക് സങ്കടായത്.....!!!!" കരഞ്ഞ് കൊണ്ട് മുഖം വെട്ടിച്ഛ് അനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു...

ഒരു കൊച്ഛ് കുഞ്ഞിന്റെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം... " അയ്യേ....!!!!! ഞാൻ വെറുതെ തമാശയ്ക്ക് ദേഷ്യം പിടിച്ചതല്ലേ......????എന്റെ അനുകുട്ടിയോട് ഈ കോന്തൻ ചൂടാവോ....??? ഞാൻ നിന്റെ കോന്തൻ അല്ലേ...??? നിന്റെ മാത്രം കോന്തൻ കണാരൻ....!!!!" ഞാൻ ചോദിച്ഛ് തീർന്നതും അവള് എന്റെ കണ്ണിലേക്ക് നോക്കി നാണത്തോടെ ചിരിച്ചത് കണ്ട് ഞാൻ അവളുടെ താടി പിടിച്ചു കുലുക്കി.... "ആഹാ.... എന്താ പുഞ്ചിരി....!!!!" അവളപ്പോ തന്നെ നീട്ടി എരിവ് വലിച്ചു.... ദൈവമേ പണി ഞാൻ വീണ്ടും ഇരന്ന് വാങ്ങാണല്ലോ....???? ഏതു നേരത്താണാവോ താടി പിടിച്ച് കുലുക്കി സ്നേഹം പ്രകടിപ്പിക്കാൻ തോന്നിയത്....!!!! വേദനയോടെ കണ്ണിറുക്കിയടച്ച് പോയ കണ്ണുകൾ പതിയെ തുറന്നു അവളെന്നെ നോക്കി.... ഞാൻ ദയനീമായി അവളെ നോക്കിയതും അവള് നിറഞ്ഞ ചിരി തിരിച്ചു തന്നു.... പതിയെ അവളുടെ ചുണ്ടിൽ ഞാൻ വിരലോടിച്ചു... എൻ്റെ കൊന്ത്രൻ പല്ല് പറ്റിച്ച പണിയാ... ചെറിയ ഒരു പോറലെ ഉള്ളൂയെങ്കിലും നല്ല വേദന കാണും..... വിരൽ മുറിവിൽ തട്ടിയതും അവള് എരിവ് വലിച്ചോണ്ട് ആവൂ ന്ന് നിലവിളിച്ചു.... "സോറി...!!!" ഞാൻ കെഞ്ചി സങ്കടത്തോടെ പറഞ്ഞത് കേട്ട് അവള് ഒന്നുല്ല എന്ന മട്ടിൽ ചിരിയോടെ രണ്ട് കണ്ണും അടച്ചു തുറന്നു...

ചുണ്ടിലെ ചെറിയ മുറിവിൽ പതിയെ ചുംബിച്ചു... ബെഡിന്റെ സൈഡിലുള്ള വലിപ് തുറന്ന് ഓലമെന്റ്റ്‌ എടുത്ത് ഊതികൊണ്ട് അവളുടെ ചുണ്ടിൽ പതിയെ തേച്ചു കൊടുത്തു... കണ്ണിമപോലും വെട്ടാതെ ചുണ്ടിൽ നിറഞ്ഞ് നിൽക്കുന്ന മായാത്ത ചിരിയോടെ അനു എന്റെ മുഖത്തേക്ക് നോക്കി കിടന്നു... ഞാൻ സംശയത്തോടെ പുരികം പൊക്കി എന്താ ന്ന് ആഗ്യത്തിൽ ചോദിച്ചതും അവള് ഒന്നുല്ല ന്ന് പതിയെ തലായട്ടി എന്നോട് ചേർന്ന് കെട്ടിപ്പിടിച്ഛ് എന്റെ നെഞ്ചിലെ ഹൃദയഭാഗത്തേക്ക് കയറി കിടന്നു..... ~~~~~~ രാവിലെ എണീറ്റത്തും എന്നെ ചുറ്റി പിടിച്ച സിദ്ധുന്റെ കൈകളെ പതിയെ എടുത്തു മാറ്റി ഞാൻ ബാത്റൂമിലേക്ക് കയറി.... കുളിച്ചിറങ്ങി ബെഡിലേക്ക് സംശയത്തോടെ നോക്കി... പൊതുവെ ഞാൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും വർക് ഔട്ട് ചെയ്യാൻ പോകാറുള്ള ആളിന് ഇതെന്തു പറ്റി....??? ബെഡിൽ തന്നെ പുതച്ചു മൂടി കിടപ്പണല്ലോ...???? ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം വൈകിയത് കണ്ട് ഞാൻ വേഗം സിദ്ധു വിളിച്ചു... "സിദ്ധു എണീറ്റേ.....??? സമയം ഒരുപാട് ആയിട്ടോ...?? അല്ലാ,, ഇന്ന് കുട്ടന് വർക് ഔട്ട് ചെയ്യാനും ഓഫീസിൽ പോകാനും ഒന്നുംല്ലേ....????" എവടെ.....!!!!!

ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് വായിലെ വെള്ളം വറ്റിച്ചത് മിച്ചം... ആ കോന്തൻ മുഷിച്ചിലോടെ നീട്ടി മൂളി തലവഴി പുതപ്പ് ഒന്നൂടെ മൂടി അവൻ തിരിഞ്ഞു കിടന്നു.... ആഹാ കൊള്ളാല്ലോ കളി....!!!!!! മുടിയൊക്കെ വിടർത്തിയിട്ട്, കണ്ണും പൊട്ടും സിന്ദൂരവും ഇട്ട്, താലി പുറത്തേക്ക് വലിച്ചോണ്ട് ഞാൻ സിദ്ധു അടുത്തേക്ക് ചെന്ന് പതിയെ മുഖത്ത് നിന്ന് പുതപ്പ് മാറ്റി.... ഹാവൂ....!!!!!!!! എത്ര ഭംഗിയായിട്ടാ കിടന്ന് ഉറങ്ങുന്നത്..... ചെറിയ കുഞ്ഞുങ്ങള് പോലും ഇത്രയും ക്യൂട്ട് ആയി കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല....!!! ബെഡിനോട് ചേർന്നുള്ള ജഗിൽ വെള്ളം കണ്ടതും ഞാൻ ആവേശത്തോടെ അത് കയ്യിൽ എടുത്തു..... ഉയ്യൂ...... എന്റെ കൃഷ്ണാ....!!!! മറന്ന് പോയതാ... ഒരു വട്ടം വെള്ളമൊഴിച്ചത്തിന്റെ ക്ഷീണം ഇത് വരേ മാറീട്ടില്ല.... ഞാൻ പേടിയോടെ ജഗ് അത് വെച്ച അതേ സ്ഥാനത്ത് തന്നെ വെച്ഛ് നെഞ്ചിൽ കൈ ചേർത്ത് നെടുവീർപ്പിട്ടു....!!!!! എന്നാലും അങ്ങനെ വെറുതേ പോവാൻ പറ്റില്ലല്ലോ,വേറെ ഇപ്പോ എന്താ ചെയ്യാ.....???? ന്ന് അട്ടത്തേക്ക് നോക്കി ആലോചിച്ചപ്പഴാണ് തലയിൽ ബൾബ് കത്തിയത്...

വിടർത്തിയിട്ട മുടി മുഴുവനും മുന്നിലേക്ക് എടുത്തിട്ട് എന്റെ എതിർവശത്തേക്ക് തിരിഞ്ഞ് കിടക്കുന്ന സിദ്ധുന്റെ അടുത്തേക്ക് കുറച്ഛ് ആഞ്ഞ് മുടിത്തുമ്പിലെ വെള്ളം അവന്റെ മുഖത്തേക്ക് കുടയാൻ ഒരുങ്ങിയതും സിദ്ധു എന്റെ കൈ പിടിച്ച് വലിച്ചോണ്ടു ബെഡിലേക്ക് എടുത്ത് ഇട്ടതും ഒരുമിച്ചായിരുന്നു..... ~~~~~~ അനു പുതപ്പെടുത് മാറ്റി കൊഞ്ചലോടെ നോക്കി നിന്നതും ജഗ് എടുത്ത് പേടിയോടെ അതവിടെ തന്നെ വെച്ചതും, മുഖത്തേക്ക് വെള്ളം കുടയാൻ ഒരുങ്ങിയതൊക്കെ ഒളിക്കണ്ണാലെ ഞാൻ നോക്കി കിടക്കയായിരുന്നു....പക്ഷേ ഉറങ്ങി കിടക്കുന്ന എന്റെ ഭാഗത്ത്‌ നിന്ന് ഇങ്ങനെയൊരു പ്രതികരണം അവള് തീരെ പ്രതീക്ഷിച്ചില്ലെന്ന എന്റെ തൊട്ടടുത്തേക്ക് കൈ പിടിച്ഛ് വലിച്ഛ് കിടത്തിയപ്പോ അവളുടെ മുഖത്തുണ്ടായ പേടിയിൽ നിന്ന് എനിക്ക് വ്യക്തമായി.... കിതപ്പോടെ ശ്വാസം വലിച്ചെടുത്ത് ഉയർന്നപൊങ്ങുന്ന അവളുടെ നെഞ്ചിലേക്ക് ഞൊടിയിടയിൽ തല കയറ്റി വെച്ഛ് അരക്കെട്ടിലൂടെ ചുറ്റി പിടിച്ഛ് ഞാൻ കമിഴ്ന്ന് കിടന്നു.... " എന്ത് പണിയാ സിദ്ധു കാണിച്ചേ.....??? ഞാൻ കുളിച്ചതാ, പൂജാ മുറിയിൽ കയറാൻ ഉള്ളതായിരുന്നു...?? ഛേ.......!!!!" മുഷിച്ചിലോടെ കുറച്ഛ് ദേഷ്യത്തിൽ അനു പറഞ്ഞത് കേട്ട് ഞാൻ ഒന്നൂടെ അവളെ ഇറുക്കി പിടിച്ഛ് നെഞ്ചിൽ അമർന്ന് കിടന്നു...

ഇപ്പോ കുളിച്ചതോണ്ടോ എന്തോ അവളുടെ ശരീരത്തിന് ഒരു വല്ലാത്ത തണുപ്പ് നിറഞ്ഞ് നിന്നു... പ്രത്യേകിച്ച് സൈഡ് മറച്ഛ സാരിയ്ക്ക് ഇടയിലൂടെ ഞാൻ അമർത്തി പിടിച്ഛ് നഗ്‌നമായ അവളുടെ അരക്കെട്ടിന്....!! "പ്ലീസ് അനൂ,,,,, ഒരഞ്ച് മിനിറ്റ് ഇവിടെ കിടക്ക്.....??" "അയ്യടാ.... അഞ്ചും ഇല്ല, പത്തും ഇല്ലാ.... കുട്ടൻ എണീറ്റേ...????" എന്നെ തള്ളി മാറ്റാൻ ശ്രമിച്ഛ് കൊണ്ട് അനു പറഞ്ഞതും ചുളുങ്ങി കൊണ്ട് ഒന്നൂടെ ആ മാറിലേക്ക് മുഖമുരസ്സി കുറുക്കി കിടന്നു... അതിൽ അവളൊന്ന് പിടഞ്ഞത് ഞാൻ നന്നായി അറിഞ്ഞു.. എന്നെ തള്ളി മാറ്റാൻ നെഞ്ചിൽ ചേർത്ത കൈ ഒന്ന് വിറച്ചു.. ചുണ്ടിൽ മൊട്ടിട്ട നനുത്ത ചിരിയോടെ ഞാൻ കണ്ണടച്ഛ് കിടന്നു.... "സി...സിദ്ധു വിട്ട്..... ഞാൻ പോട്ടെ..... താഴെ.... എല്ലാരും അന്വേഷിക്കും... ഇപ്പോ.... തന്നെ സമയം.... ഒരുപാട് വൈകി....." വിക്കി വിക്കി അവള് പറഞ്ഞൊപ്പിക്കുമ്പോ ഇടറുന്ന ആ സ്വരത്തിനും മുറുക്കുന്ന ഹൃദയതാളത്തിനും ഞാൻ ചെവിയോർത്ത് കിടന്നു.... ~~~~~~ ഭഗവാനേ ഈ കോന്തൻ എന്റെ ജീവൻ എടുക്കൂന്നാ തോന്നാണെ...!!!! സാരിയ്ക്കിടയിലൂടെ മാറിലേക്ക് ഊർന്നിറങ്ങുന്ന അവന്റെ ചുട് നിശ്വാസത്തിൽ ഹാർട്ട് ബീറ്റൊക്കെ കുതിച്ഛ് കേറുന്നുണ്ട്, ഇടുപ്പിൽ അമർന്ന് അവന്റെ കൈവിരലുകളുടെ ചെറിയ ഇളകങ്ങൾ പോലും എന്നിൽ തീർക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്... വയറ് കാളി പോകുന്നു പോലെ...

അതോണ്ട് അധികം ബലം പിടിക്കാതെ അനങ്ങാതെ ഞാൻ അവിടെ കിടന്നു.... "ആഹ്... അഞ്ച് മിനിറ്റായി.... ഇനി വിട്ട് പോട്ടെ..... മാറിക്കെ.....???? ഇന്ന് വർക്ക് ഔട്ടും ഓഫീസിൽ പോകും ഒന്നുംല്ലേ..???" അവനെ ബലമായി തള്ളിമാറ്റി ഞാൻ ചോദിച്ചത് കേട്ട് അവൻ തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി വീണ്ടും പഴേ പോലെ എന്നെ കെട്ടിപ്പിടിച്ഛ് മാറിൽ തലചായ്ച്ഛ് കിടന്നു..... "സമയം ഇനിയും ഉണ്ട്.. ഇന്ന് ലേറ്റ് ആയി പോയാ മതി... ഒരു രണ്ട് മിനിറ്റ് കൂടി പ്ലീസ്....???" "ദേ സിദ്ധു തമാശ കാണിക്കല്ലേ....??? മതി മതി ഇത്രയും നേരം കെട്ടിപ്പിടിച്ചു തന്നല്ലേ കിടന്നത്...???ഇത്രമതി...!!!! അവനെ തള്ളി മാറ്റി ഉയർന്നതും സിദ്ധു അതേപോലെ എന്നെ വീണ്ടും കിടത്തി തലയുയർത്തി നോക്കി.... "അതെന്ത് പറച്ചിലാഡീ ഭാര്യേ...??? ഏഹ്ഹ്...???? നിന്നെ അല്ലാതെ ഞാൻ വേറെ ആരെ കെട്ടിപ്പിടിച്ചു കിടക്കാനാ..... നമ്മുക്ക് കുറച്ചൂടെ ഇങ്ങനെ കിടക്കാന്നേ...???" " സിദ്ധു കിടന്നോ.... എന്നെ വിട്ടേക്ക്, എനിക്ക് താഴേ ഒരുപാട് പണിയുണ്ട്.. മാറിക്കെ...???" ഞാൻ പറഞ്ഞതൊന്നും വകവെക്കാതെ സിദ്ധു പിന്നെയും ഓരോന്ന് പറഞ്ഞോണ്ട് എന്നെ പിടിച്ചു കൂട്ടി കിടന്നു... ഞാൻ തള്ളി മാറ്റാൻ നോക്കിയതും അവൻ കൂടുതൽ എന്നോട് പറ്റി ചേർന്ന് പറ്റി ചേർന്ന് കിടന്നു..... സമയം നീക്കിയതും ഞാൻ സിദ്ധുനെ ബലമായി സൈഡിലേക്ക് തള്ളിമാറ്റി എണീക്കാൻ ഉയർന്നതും സിദ്ധു ബാലൻസ് കിട്ടാതെ താഴേക്ക് വീഴാൻ പോയി...

അത് കണ്ടതും ഞാൻ വേഗം അവന്റെ രണ്ട് കോളറിൽ പിടിച്ച് എന്റെ അടുത്തേക്ക് തന്നെ വലിച്ചതും സിദ്ധു എന്റെ മേലേക്ക് വന്ന് വീണു ഞാൻ കിടക്കയിൽ അമർന്നു..... വശ്യമായ ചിരിയോടെ സിദ്ധു ഇടത്തേ കൈ ബെഡിൽ കുത്തി തലതാങ്ങി എന്നെ നോക്കി.. "അനൂസേ..... നിനക്ക് എന്നെ ഒരുപാട് ഇഷ്ടാല്ലേ...????" കുസൃതിയും പ്രണയവും ഒരുപോലെ നിറഞ്ഞ അവന്റെ ചോദ്യം കേട്ട് ഞാൻ പുച്ഛത്തോടെ ചുണ്ട് സൈഡിലേക്ക് കോട്ടി.... "എനിക്കോ....????? ഇയാളെയോ....???? ഇഷ്ടോ.....???? ആരു പറഞ്ഞു....??? എനിക്ക് അത്ര വലിയ ഇഷ്ടോന്നുല്ല.... ആഹ് പിന്നെ കെട്ടിയോൻ ആയി പോയില്ലേ... വേറെ നിവൃത്തിയില്ലല്ലോ..!!!!" ഒരു നേടുവീർപ്പോടെ ഞാൻ ഇത് പറഞ്ഞു കഴിഞ്ഞപ്പോ സിദ്ധുന്റെ മുഖം ഒന്ന് കാണാനായിരുന്നു.... ഇതു വരെ മുഖത്തുണ്ടായിരുന്ന ചിരിയൊക്കെ അങ്ങു മാഞ്ഞു... "ഓഹ് എന്നിട്ടാണോ അപ്പോ നീ എന്നെ വീഴാതെ പിടിച്ച് നിർത്തിയത്...???ഇഷ്ടല്ലെങ്കിൽ വീണോട്ടെ ന്ന് വെക്കല്ലേ വേണ്ടത്... എന്തിനാ പിടിച്ച് വലിച്ചത്....????" മുഖം കനപ്പിച്ഛ് കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു... കുശുമ്പ് നിറഞ്ഞ അവന്റെ മുഖത്തേക്ക് ഞാൻ നോക്കി കിടന്നു....

"അത് പിന്നെ.... എന്റെ കഷ്ടകാലത്തിന് ഇയാള് വീണ് നടുവിനോ കാലിനോ വല്ലതും പറ്റിയാൽ ഞാൻ തന്നെ നോക്കണ്ടേ...??? അതോണ്ടാ....!!!! അല്ലാതെ ഇയാളോട് ഇഷ്‌ടം ഉണ്ടായിട്ടൊന്നും അ....ല്ല....!!!" അവനെ നോക്കി ഗമയിൽ ഞാൻ പറഞ്ഞു... "ഓഹോ... അങ്ങനെ ആണോ...???" വലിയ വായിൽ ഓഹോ പറഞ്ഞ് അവനെന്നോട് ചോദിച്ചതും ഞാൻ അവൻ പറഞ്ഞപോലെ വലിയ വായ്യിൽ തലയാട്ടി മറുപടി പറഞ്ഞു.. "ഓഹോ....അങ്ങനെയാണ്... എന്തേയ്....????" ~~~~~~ അവള് മുഖത്ത് നിറഞ്ഞ ചിരിയും നാണവും ഒളിപ്പിച്ചു വെച്ചോണ്ട് എന്നെ നോക്കി ചോദിച്ചതും ഞാൻ വീണ്ടും വീണ്ടും ആണോ ന്ന് ചോദിച്ചോണ്ട് അവളെ ഇക്കിളിയാക്കാൻ തുടങ്ങി.... "ഹഹ...സിദ്ധു വേണ്ടട്ടോ... ഹഹ...വിട്ട്... മതി.....ഹഹഹ..... നിർത്തിക്കൊ.... സിദ്ധേട്ടാ പ്ലീസ് വിട്ട്... ഞാൻ... ഹഹ...വെറുതേ പറഞ്ഞതാ...." പൊട്ടിച്ചിരിക്കുന്നതിന്റെ ഇടയിൽ അവള് എങ്ങനെയോപറഞ്ഞൊപ്പിച്ഛ് എന്നെ തള്ളി മാറ്റി പോകാൻ നോക്കിയതും ഞാൻ അവളുടെ രണ്ടു കയ്യും വിടർത്തി പിടിച്ച് അവളിലേക്ക് അമർന്ന് കിടന്നു... "സി...സിദ്ധു... വേണ്ടട്ടോ....!!!" കൈ വിട്ടീക്കാൻ ശ്രമിച്ഛ് കൊണ്ട് അനു പതർച്ചയോടെ പറഞ്ഞ് തീർക്കുന്നതിന് മുൻബെ തന്നെ എന്റെ വശത്തേക്ക് തെന്നി കിടക്കുന്ന അവളുടെ സമൃദ്ധമായ മുടിയിലേക്ക് ഞാൻ മുഖം ചേർത്തിരുന്നു... കാച്ചെണ്ണയുടെ മണമുള്ള അവളുടെ നനഞ്ഞ മുടിയിലേക്ക് ഞാൻ എന്റെ മുഖം ഒളിപ്പിച്ചു....

~~~~~~~ മുടിയിൽ പടരുന്ന അവന്റെ നിശ്വാസവയുവിലെ ചൂട് മുടിയിഴക്കളിലൂടെ തലയോട്ടിയിൽ നിറഞ്ഞ് തരിത്ത് കയറി... കുതറി കളിക്കുന്ന എന്റെ കൈ വിരലുകളെ അവൻ വിരലുകൾ കോർത്തു..... മുടിയിൽ നിന്ന് അവന്റെ മുഖം കഴുത്തിലേക്ക് അമരുന്നത് പൊള്ളുന്ന ചൂടോടെ ഞാൻ അറിഞ്ഞു... "സി....സി..ദ്ധു...... ഞാൻ..... പൊക്കോ....." മീശത്തുമ്പ് ഉരസ്സി നീങ്ങി കഴുത്തിൽ ചേരുന്ന അവന്റെ ചൂടുള്ള ചുണ്ടുകളുടെ സ്പർശനത്തിൽ എന്റെ ഹൃദയം ഉച്ചസ്ഥയിയിൽ മടിച്ചു... തൊണ്ടകുഴിയിലൂടെ ഉമിനീർ അമർന്നിറങ്ങി... കിതപ്പോടെ ഉയർന്ന് പൊങ്ങിയ നെഞ്ചകം അവനിൽ ഒന്നൂടെ ചേർന്നു..... ~~~~~~ ആവേശത്തോടെ അവളുടെ കഴുത്തിൽ നിന്ന് വലിച്ചെടുത്തു ശ്വാസത്തിലൂടെ സോപ്പിന്റെ മാദക സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറി... ഞാൻ ശ്വാസം ആവോളം വലിച്ചെടുത്തു വിട്ട് കൊണ്ട് നാണത്തോടെ എന്റെ മുഖത്തേക്ക് നോക്കാതെ മുഖം വെട്ടിച്ഛ് കിടക്കുന്ന അനൂനെ ഞാൻ ചിരിയോടെ നോക്കി.... "ഉഫ്ഫ്....!!!!!! നമ്മുടെ ബാത്റൂമിലെ സോപ്പിന് ഇത്രയ്ക്ക് സ്മെൽ ഉണ്ടായിരുന്നോ....??ഇത്രയും കാലം കുളിച്ചിട്ട് ആ സോപ്പിന് ഇത്രയും നല്ല സ്‌മേൽ ഉള്ളതായി എനിക്ക് ഒരിക്കലും തോന്നിട്ടില്ല ല്ലോ....???

ഒന്നൂടെ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി ശ്വാസം വലിച്ചെടുത്ത് കൈയിൽ തലതാങ്ങി നിർത്തി സംശയത്തോടെയുള്ള എന്റെ ആലോചന കണ്ട് അനു ഗമയിൽ എന്നെ നോക്കി..... "അങ്ങനെയാ നല്ല ആൾക്കാര് കുളിച്ചാൽ.... ഇങ്ങനെ മനം മയക്കുന്ന സുഗന്ധമൊക്കെ വരും....!!!!! പക്ഷേ സിദ്ധുനെ പോലുള്ള കോന്തൻ കുളിച്ചാ സ്‌മേൽ വരൂല്ല... മനസ്സിലായോ.....???" അനു എന്നെ നോക്കി കളിയാക്കി പറഞ്ഞത് കേട്ട് ഞാൻ തിരിച്ഛ് അവളെ നോക്കി.... ഓ..... ആയിക്കോട്ടെ.....!!! എനിക്ക് ഒരു പ്രശ്നോല്ല....!!!! അതല്ലാ.... എനിക്കൊരു ഡൗട്ട്.....??? ഈ നല്ലാൾക്കാരുടെ കൂടെ കുളിച്ചാൽ എന്നെ പോലുള്ള പാവം കോന്തന്മാർക്കും സ്‌മേൽ കിട്ടോ....???? ~~~~~~~ മീശ തുമ്പ് കുസൃതിയോടെ പിരിച്ഛ് കയറ്റി ഒറ്റകണ്ണിറുക്കി ഒരുമാതിരി ചിരിയും ചിരിച്ചോണ്ട് എന്നെ ചൂഴ്ന്ന് നോക്കി സിദ്ധു പറഞ്ഞത് കേട്ട് അവനെ ഞാൻ കുറുക്കനെ നോക്കി.... അവൻ ഡൗട്ട് ന്ന് പറഞ്ഞപ്പോതന്നെ എനിക്ക് തോന്നിയതാ ഇങ്ങനെ എന്തെങ്കിലും കൊനിഷ്ട് ആവും ന്ന്.. "ഛേ....വൃത്തിക്കേട്ട ജന്തു......!!!! ഈ സിദ്ധുന്ന് ഒരു നാണവും ഇല്ല.....!! കോന്തൻ...!!!" ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ചു

"പിന്നെ,,,, കൂടെ കുളിക്കുന്നതിന് എന്താ ഇത്ര നാണിക്കാൻ....??? വല്ലവളുന്മാരുടെ കൂടെ ഒന്നും അല്ലല്ലോ എന്റെ സ്വന്തം ഭാര്യയുടെ കൂടെ അല്ലേ...?? ഓഹ്.....നിനക്ക് വേണ്ടേ വേണ്ട...!!! ഞാൻ വേറെ ആരെങ്കിലും കൂടെ കുളിച്ചോളാം.... സ്‌മേൽ കിട്ടോ ന്ന് അറിയല്ലോ....????" എന്നും പറഞ്ഞ് എണീറ്റ് പോകാൻ നോക്കിയ സിദ്ധുന്റെ കോളറിൽ ഞാൻ വാശിയോടെ പിടിച്ചു... അയ്യടാ കോന്തന്റെ മനസ്സിലിരിപ്പ് കണ്ടില്ലേ....???? അതങ്ങു പള്ളിയിൽ പോയി പറഞ്ഞാ മതി... എന്നെ അല്ലാതെ വേറെ ആരെങ്കിലും നോക്കിയാൽ തന്നെ നിങ്ങളെ ഈ രണ്ട് കണ്ണ് ഞാൻ കുത്തി പൊട്ടിക്കും,, പിന്നെ അല്ലേ കുളി....???" സിദ്ധു ന്റെ കോളറിൽ പിടിച്ഛ് ഞാൻ ഉറഞ്ഞ് തുള്ളി... "ദേ,, മനുഷ്യാ സ്വന്തമായിട്ട് കുളിച്ചിട്ട് കിട്ടുന്ന സ്‌മേൽ മതി കേട്ടല്ലോ....????" "മ്മ്മം....!!!" "എന്താ നിങ്ങളെ മൂളലിൽ ഒരു നിരാശ പോലെ....???? വേറെ ആരെങ്കിലും കൂടെ കുളിക്കണം ന്ന് തോന്നുന്നോ...???" "അയ്യോ വേണ്ടേയ്..... ഞാൻ സ്വന്തയിട്ട് തന്നെ കുളിച്ചോളാം...." പേടിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ചിരി കടിച്ഛ് പിടിച്ചു... "ആഹ്... എന്നാ മാറിക്കെ ഞാൻ പോട്ടെ...??? ഇപ്പോ തന്നെ കുറേ സമയം ആയി... മാറിക്കെ....???" എണീക്കാൻ പൊങ്ങിയതും ദേ കോന്തൻ വീണ്ടും പിടിച്ഛ് കിടത്തുന്നു... ഇവനെ മിക്കവാറും ഞാൻ തന്നെ കൊല്ലും....!!! "അല്ല നിക്ക് പോവല്ലേ...?? ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു....

അത് പിന്നെ...???" ദേ സിദ്ധു തമാശ കാണിക്കല്ലേ... മാറിക്കെ... താഴെ എല്ലാരും ആന്വേഷിക്കുന്നുണ്ടാവും...!!! ഇനി എന്ത് കാര്യാ പറയാൻ ഉള്ളത്....????" ~~~~~~ ദേഷ്യത്തോടെ അനു ചോദിച്ഛ് നിർത്തിയതും ഞാൻ അവളെ മുഖത്തേക്ക് നോക്കി പല്ല് പുറത്ത് കാണിക്കാതെ കൊഞ്ചലോടെ ചിരിച്ചു... "അതില്ലേ... അതണ്ടല്ലോ... അത് പിന്നെ..... ഞാനൊരു ഉമ്മ തരട്ടെ.....????" "മിണ്ടി പോവരുത്....!!!! ഒന്നിന്റെ ക്ഷീണം മാറിയിട്ടില്ല.... മാറിക്കെ അങ്ങോട്ട്...???? മാത്രോല്ല,,, പല്ല് പോലും തേച്ചിട്ടില്ല കോന്തൻ... എപ്പഴാ ഉമ്മ....!!!! ആദ്യം കുട്ടൻ പോയി പല്ല് തേക്ക് എന്നിട്ട് മതി ഉമ്മയും ബാപ്പയും ഒക്കെ.... പല്ല് തേക്കാതെയൊന്നും എന്നെ ഉമ്മ വെക്കണ്ട... ഞാൻ സമ്മതിക്കില്ല....!!!! എന്നെ നോക്കി പുച്ഛിച്ഛ് കറുവോടെ അനു കൈ കെട്ടി സൈഡിലേക്ക് നോക്കി കിടന്നത് കണ്ട് ഞാൻ അവളെ രൂക്ഷമായി നോക്കി.... പല്ല് തേക്കാതെ ഉമ്മ വെക്കാൻ സമ്മതിക്കില്ല പോലും... എന്നാ അതൊന്ന് അറിയാണോല്ലോ..!!!! "ആഹാ... അങ്ങനെയാണോ....??" "ആഹാ അങ്ങനെ ആണെങ്കിൽ.....???" "എന്നാ പിന്നെ നിന്നെ ഉമ്മ വെച്ചിട്ടെ പല്ല് തേക്കൻ പോണുള്ളൂ.... അത്രന്നെ...!!!!!" പറഞ്ഞു തീരാൻ നിന്നില്ല അതിന് മുന്നേ തന്നെ സിദ്ധു എന്നെ ഉമ്മ വെക്കാൻ തുടങ്ങിയിരുന്നു....

ഞാൻ മുഖം വെട്ടിച്ഛ് മാറ്റാൻ നോക്കിയെങ്കിലും സിദ്ധു സമ്മതിക്കാതെ കവിളിലും നെറ്റിയിലും കണ്ണിലും മൂക്കിലും ഒക്കെ ഉമ്മ കൊണ്ട് മൂടി.... ഞാൻ അവന്റെ നെഞ്ചിൽ കൈ വെച്ഛ് ബലമായി തള്ളിമാറ്റാൻ നോക്കിയതും അവനെന്റെ രണ്ടു കയ്യും വിടർത്തി രണ്ട് ഭാഗത്തേക്ക് പിടിച്ഛ് വെച്ചു..... മുഖത്ത്, എന്റെ ചുണ്ടിൽ ഒഴിക്കെ അവന്റെ ചുണ്ട് പതിയാത ഒരു സ്ഥലം പോലും ഇല്ലായിരുന്നു..... വാശി തീർക്കും പോലെ കുറേ ഉമ്മ വെച്ച് കഴിഞ്ഞ് സിദ്ധു എന്നെ നോക്കി ഇളിച്ചു കാട്ടി... വത്തൂരി...!!!!! അവന്റെ അടുത്ത വരവ് ചുണ്ടിലേക്കാണെന്ന് മനസ്സിലായതും ഞാൻ അവനെ തള്ളിമാറ്റി ബെഡിൽ നിന്ന് എണീറ്റ് നിന്നു.... അവനെ നോക്കി കളിയാക്കുന്ന രീതിയിൽ തംമ്പ്സ് ഡൗണ് കാണിച്ഛ് നാക്ക് ചെറുതായി സൈഡിലേക്ക് നീട്ടി ഞാൻ ചിരിച്ചു... എന്റെ തളളലിൽ പുറക്കിലേക്ക് മലർന്ന് പോയ സിദ്ധു ചാടി എണീറ്റ് ഇരുന്ന് ഡീ ന്നും വിളിചോണ്ട് എന്റെ അടുത്തേക്ക് ആഞ്ഞതും ഞാൻ വാതിൽക്കലേക്ക് പാഞ്ഞിരുന്നു.... ഡോർ തുറന്ന് തിരിഞ്ഞ് അവനെ നോക്കി പോടാ കോന്തൻ കണാരാ ന്ന് ഞാൻ നീട്ടി വിളിച്ഛ് പൊട്ടിച്ചിരിച്ഛ് കൊണ്ട് താഴേക്ക് ഓടി............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story