🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 130

ennennum ente mathram

രചന: അനു

 അവനെ നോക്കി കളിയാക്കുന്ന രീതിയിൽ തംമ്പ്സ് ഡൗണ് കാണിച്ഛ് നാക്ക് ചെറുതായി സൈഡിലേക്ക് നീട്ടി ഞാൻ ചിരിച്ചു.... പുറക്കിലേക്ക് മലർന്ന് കിടന്ന സിദ്ധു ചാടി എണീറ്റ് ഇരുന്ന് ഡീ ന്നും വിളിചോണ്ട് എന്റെ അടുത്തേക്ക് ആഞ്ഞതും ഞാൻ വാതിൽക്കലേക്ക് പാഞ്ഞിരുന്നു.... ഡോർ തുറന്ന് തിരിഞ്ഞ് നോക്കി അവനെ നോക്കി പോടാ കോന്തൻ കണാരാ ന്ന് ഞാൻ നീട്ടി വിളിച്ഛ് പൊട്ടിച്ചിരിച്ഛ് ഞാൻ റൂമിനിറങ്ങി.... *********** "അനൂ......... അനൂ........ അനൂ........!!!! "ആഹ്.... ദാ വരണൂ...." ഹോ, ഇങ്ങേരെ കൊണ്ട് തോറ്റല്ലോ ദൈവേ.....!!!! ഏതെന്തിനാണവോ സിദ്ധു ഇങ്ങനെ കൂവി വിളിക്കുന്നത്..?? ഡ്രെസ്സ് ഒക്കെ ബെഡിൽ എടുത്ത് വെച്ചതാണല്ലോ...??? അടുക്കളയിൽ നൂറ് കൂട്ടം പണി കിടക്കുമ്പഴാ സിദ്ധുന്റെ വിളി.. ഇന്ന് അമ്മമാർ ആരും വന്നിട്ടില്ല... ശാരദമ്മയുടെ മോള് ഡെലിവറിയ്ക്ക് കൂട്ടി കൊണ്ട് വന്നിട്ടുണ്ട് അതോണ്ട് രണ്ട് മൂന്ന് മാസത്തേക്ക് അമ്മയെ നോക്കണ്ട... യശോദമ്മയ്ക്ക് ഇന്നൊരു കല്യാണത്തിന് പോകാൻ ഉള്ളതോണ്ട് അമ്മയും ഇല്ല... അവര് രണ്ടാളും ഇല്ലാത്തോണ്ട് ഞാനും അമ്മയും ദേവുമാണ്... പോരാത്തതിന് ഇന്ന് അമ്മ എണീക്കാൻ കുറച്ഛ് നേരം വൈകി...

ഏട്ടത്തിയ്ക്ക് പീരിയഡ്സ് അയതോണ്ട് കിച്ചണിലേക്ക് കണ്ടില്ല.... ആകെ മൊത്തത്തിൽ നിന്ന് തിരിയാൻ സമയമില്ലാത്ത നിൽകുമ്പഴാ സിദ്ധുന്റെ വിളി കൂടി... അതിന്റെ കുറവൂടെ ഉണ്ടായിരുന്നുള്ളൂ..... വിളി കൂടിയതും, ദോശ ചുട്ടുന്നത് തൽക്കാലം ആമിയെ ഏൽപ്പിച്ഛ് ഞാൻ ധൃതിയിൽ മുകളിലേക്ക് ഓടി കയറി.... റൂമിന്റെ ഡോറിൽ എത്തിയപ്പഴേക്കും ഞാൻ കിതച്ഛ് പോയിരുന്നു... വേഗം റൂമിലേക്ക് കയറി നിന്നതും കണ്ണാടിയിൽ നോക്കി മൂളിപ്പാടും പാടി മുടി ചീക്കുന്ന സിദ്ധു കണ്ട് വലിയൊരു ശ്വാസം വലിച്ചെടുത്ത് കിതപ്പടക്കി അവന്റെ പിന്നിൽ ചെന്ന് നിന്ന് ദേഷ്യത്തോടെ ഇടത്തേ എളിയിൽ കൈ കുത്തി.... "എന്താ......????? എന്തിനാ വിളിച്ചു കൂവിയേ....????" "ദേവ്യീ.....!!!!!!!!!" എന്റെ പെട്ടെന്നുള്ള വരവും ചോദ്യവും കേട്ട് ഞെട്ടി പിടഞ്ഞ് സിദ്ധു തിരിഞ്ഞ് നോക്കി, ഞാനാണെന്ന് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ഛ് കബോഡിൽ ചാരി നിന്നു.... "ഹോ... എന്റെ നല്ല ജീവൻ അങ്ങ് പോയി...!!!!" ~~~~~~~

ഇന്നും പതിവ് പോലെ കുളിച്ചിറങ്ങിയപ്പോ അവള് ഡ്രെസ്സ് ഒക്കെ എടുത്തു വെച്ച് പോയിരുന്നു.... അലക്കി തേച്ഛ് വെടിപ്പായി മടക്കി വെച്ഛ് ഷർട്ടിലേക്ക് ഞാൻ സാകൂതം നോക്കി... ആഹാ എത്ര മനോഹരമായ ബട്ടണ്....!!!! മുകളിൽ നിന്ന് രണ്ടാമത്തെ ബട്ടണ് എന്റെ മനസ്സ് വായിച്ച പോലെ ഒറ്റ വലിക്ക് പൊട്ടി കയ്യിൽ പോന്നു... ടെലിപ്പത്തി.... ടെലിപ്പത്തി....!!!! പക്ഷേ ഈ കുരിപ്പ് ഇങ്ങനെ വന്ന് ഞെട്ടിക്കും ന്ന് ഞാൻ ഒട്ടും കരുതിയില്ല... ദേഷ്യത്തോടെ എന്നെ നോക്കി എളിയിൽ കൈകുത്തി നിർത്തി കിതപ്പോടെ ശ്വാസം വലിച്ഛ് വിടുന്ന അനൂനെ നോക്കി ഇളിച്ചോണ്ട് ഞാൻ നേരെ നിന്നു... "എന്താ....??? ഡ്രസ് ഒക്കെ എടുത്ത് വെച്ചിട്ടല്ലേ ഞാൻ പോയത്, പിന്നെ എന്തിനാ വിളിച്ചത്...????" ~~~~~ ദേഷ്യത്തോടെ ഞാൻ ചോദിച്ചു തീർന്നതും അവൻ നോട്ടം നിർത്തി രണ്ട് കയ്യും നിവർത്തി എന്റെ നേരെ നിന്നു..... ഞാൻ സംശയത്തോടെ അവനെ നോക്കി... ത്രീ ഫോർത്തിന് മുകളിൽ ഷർട്ട് വെറുതെ ഇട്ടിട്ടുണ്ടെന്നേള്ളു, ബട്ടണ്സ് ഒന്നും ഇട്ടിട്ടില്ല...

ഒന്നും മനസ്സിലാവത്തെ ഞാൻ അവനെ നോക്കി ചോദിച്ചു..... "എന്താ....????" "ഡ്രസ് ഒക്കെ എടുത്ത് വെച്ഛ് പോയി, പക്ഷേ നീ ഇത് കണ്ടോ....???? ഈ ഷർട്ടിന്റെ ബട്ടണ് പോയി കിടക്കാ...?? ഇതൊന്നും നോക്കാതെ എടുത്ത് വെച്ചതും പോരാ, ഞാൻ വിളിച്ചതാ ഇപ്പം കുറ്റം....??? നോക്ക്... ഇനി ഇപ്പോ ഞാൻ ഇതെങ്ങനെ ഇട്ട് പോകും.....??? പറ....??? കയ്യിലെ ബട്ടണും, ബട്ടണ് അടർന്ന് പോന്ന ഷർട്ടിലെ ഗ്യാപ്പും എന്റെ നേരെ നീട്ടി കാണിച്ഛ് ഗൗരവത്തോടെ കാര്യമായി സിദ്ധു പറഞ്ഞത് കേട്ട് കുറുക്കനെ ഞാൻ അവനെ അടുമുടിയൊന്ന് നോക്കി... "അലക്കി, ഉണക്കി, ഇന്നലെ ഇസ്തിരിയിട്ട്, നേരത്തെ ഇവിടെ എടുത്ത് വെയ്ക്കുന്ന വരേ ഷർട്ടിനും ബട്ടണും ഒരു ഞുളിവ്‌ പോലും ഇല്ലായിരുന്നു.... പിന്നെ ബട്ടണ് മാത്രം ഇത്ര പെട്ടെന്ന് അങ്ങനെ പൊട്ടി...??? ഏഹ്ഹ്ഹ്...??? " അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി മുഖം ചരിച്ഛ് കൈകെട്ടി ഞാൻ ചോദിച്ചത് കേട്ട് അവൻ വേഗം കണ്ണ് വെട്ടിച്ഛ് സൈഡിലേക്ക് നോക്കി വെപ്രാളത്തോടെ പറഞ്ഞു....

"നീ....നീ അങ്ങനെ സൂക്ഷിച്ചു നോക്കൊന്നും വേണ്ട ഞാൻ പൊട്ടിച്ചതോന്നും അല്ല....!!!!! ഇട്ടാൻ എടുത്തപ്പോ ബട്ടണ് അടർന്ന് ദേ കിടക്കുന്നു എന്റെ കയ്യിൽ.... ഞാൻ... ഞാൻ എന്ത് ചെയ്യാനാ....???" "ഓഹോ അങ്ങനെയാണോ....??? എന്നാ വേറെ ഷർട്ടിട്ട് പൊയ്ക്കോ...???" അവനെ തന്നെ നോക്കി ചോദിച്ചു... "ഏയ് അത് പറ്റില്ല.....!!!! എനിക്ക്.... എനിക്ക് ഇന്നൊരു ഇമ്പോർടെന്റ് കോണ്ഫറൻസ്ണ്ട്..... അതോണ്ട് ഇത് തന്നെ ഇട്ടണം....!!!" സിദ്ധു വെപ്രാളത്തോടെ തപ്പി തടഞ്ഞ് പറയുന്നത് കേട്ട് ഞാൻ വീണ്ടും കൈ എളിയിൽ കുത്തി ഒറ്റപുരികം പൊക്കി വലത്തേ കൈ വിരൽ ഷർട്ടിലേക്ക് ചൂണ്ടി.... "അതിനിത് വൈറ്റ് ഷർട്ട് അല്ലല്ലോ....???" "അല്ലാ... എന്നാലും,,,,,, പക്ഷേ ഇന്ന് എനിക്ക് ഇതുതന്നെ ഇട്ടണം.... മൈൻഡ് സെറ്റ് ആകിപ്പോയി.... ഒന്ന് ബട്ടണ് പിടിപ്പിച്ഛ് താഡോ.....പ്ലീസ്....!!!" എന്റെ അടുത്തേക്ക് നീങ്ങി നിന്ന് കണ്ണോണ്ട് കൊഞ്ചി സിദ്ധു ദയനീയമായി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... "മ്മ്മം... മ്മ്മ്....!!!!

എനിക്ക് അറിയാ കറങ്ങി തിരിഞ്ഞു വരുന്നത് അങ്ങോട്ടാണെന്ന്.... സത്യം പറ കോന്താ മനപ്പൂർവ്വം പൊട്ടിച്ചതല്ലേ....????" ഞാൻ ചോദിച്ചു തീർന്നതും മുഖത്ത് സത്യസന്ധത വാരിതൂക്കി സിദ്ധു അല്ലെന്ന് തലയാട്ടി... "അയ്യോ അനൂ.... ഞാൻ അങ്ങനെ ഒ....." അയ്യോ കനു.....!!!! ഉരുള്ളല്ലേ.... ഉരുള്ളല്ലേ.... വീണേടത് കിടന്ന് ഉരുള്ളല്ലേ...??? സിദ്ധുന് എല്ലാം തമാശയാ.... താഴെ നൂറ് കൂട്ടം പണിയുണ്ട് അറിയോ..?? ഞാനും അമ്മയും ദേവുവും മാത്രേള്ളൂ അതൊക്കെ ചെയ്യാൻ....???" ~~~~~~~ കള്ളം അവള് കയ്യോടെ കണ്ടുപിടിച്ചെങ്കിലും മേശ വലിപ്പിൽ നൂലും സൂചിയും തിരിഞ്ഞ് കൊണ്ട് അവൾ ഇതൊക്കെ എന്നോട് പറഞ്ഞോണ്ടിരുന്നു... തിരഞ്ഞ് കണ്ടുപിടിച്ച് സൂചിയിൽ നൂൽ കോർത്ത് കൊണ്ട് അവള് വീണ്ടും എന്റെ അടുത്തേക്ക് വന്ന് നിന്ന് എന്നെ കണ്ണ് കുറുക്കി നോക്കി ശ്വാസം വലിച്ഛ് വിട്ടു.... "മ്മ്മം.... ഷർട്ട് ഊരിതാ....????" "എന്തിന്...????" സംശയത്തോടെ ഞാൻ ചോദിച്ചതും നൂല് റെഡിയാക്കി അറ്റത്ത്‌ കുടുക്ക് ഇട്ട് കൊണ്ട് അനു എന്റെ മുഖത്തേക്ക് നോക്കി...

"അപ്പോ തുന്നണ്ടേ....????" "അതിനെന്തിനാ മുത്തേ ഷർട്ട് ഊരുന്നത്...???? ഇതിന് ഊരിയാൽ ഞുളിയൂലേ അനൂസേ.....?? നീ ഇങ്ങനെ തുന്നിക്കോ പ്ലീസ്.....???" ~~~~~~~ സിദ്ധു കൊഞ്ചലോടെ ചിണുങ്ങി പറഞ്ഞത് കേട്ട് ഞാൻ ഇത്രയും നേരം പിടിച്ഛ് നിർത്തിയ ചിരി പൊട്ടി വിരിഞ്ഞു്.... ഇടത്തേ കൈ കൊണ്ട് ചുണ്ട് പതിയെ പൊത്തി സിദ്ധു നെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു... എനിക്കറിയാ,,, ബട്ടണ് സിദ്ധു മനപ്പൂർവ്വം പൊട്ടിച്ചതാണെന്ന്... എന്നിട്ട് വെറുതെ ഓരോ മുടന്തൻ ന്യായം പറയാ... പാക്കരൻ....!!! കളളി പിടിക്കപ്പെട്ട ഒരു കൊച്ഛ് കുഞ്ഞിന്റെ നാണവും ചിരിയും കൊഞ്ചലും അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു..... " ഞാൻ നിന്നെ ഒന്ന് കൈകൂപ്പി തൊഴുത്തോട്ടെ എന്റെ സിദ്ധു....!!!!!! അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ,,,,, ഇത്രയും നേരം ഞാൻ നിന്റെ കൂടെയായിരുന്നില്ലേ കോന്തൻ കണാരാ..??? ഇപ്പഴല്ലേ താഴേക്ക് ഇറങ്ങിയത്....???" ഞൊടിയിടയിൽ ഇടത്തേ കൈയാൽ അരയിലൂടെ ചുറ്റി പിടിച്ഛ് അവനോട് ചേർത്ത് കൊണ്ട് അവനെന്റെ കണ്ണിലേക്ക് നുരുഞ്ഞ് പൊങ്ങുന്ന പ്രണയത്തോടെ നോക്കി....

"ഈ ആയുസ്സ് മുഴുവൻ എന്നോട് ചേർന്ന്, എന്നോടൊപ്പം അങ്ങോട്ടും പോവാതെ നീ നിന്നാലും എനിക്ക് മതിയാവില്ല അനൂ.... BECAUSE..... BECAUSE I LOVE YOU..... I LOVE YOU FROM THE BOTTOM OF MY HEART, SOUL, BREATH....." അവന്റെ കണ്ണിലേക്ക് നോക്കി സ്വയം മറന്ന് ഞാൻ നിന്ന് പോയിരുന്നു... ആ കണ്ണുകൾ നിറഞ്ഞിരുന്നോ...?? അറിയില്ല.... പ്രണയത്തേക്കാൾ മറ്റെന്തൊക്കെയോ ആ കണ്ണിൽ നിറഞ്ഞ് തൂവുന്ന പോലെ.... എന്റെ രണ്ട് ഷോള്ഡറിലും പിടിച്ഛ് അവൻ കണ്ണാടിയുടെ മുന്നിലേക്ക് നിർത്തിച്ഛ് ഇടത്തേ കൈ കൊണ്ട് ഞാൻ മുകളിലേക്ക് ഉയർത്തി കെട്ടിവെച്ഛ് മുടി അഴിച്ഛ് മുഴുവനാവും എടുത്ത് ഇടത്തേ ഭാഗത്തേക്ക് ഇട്ടു.... എന്താ നടക്കുന്നത് ന്ന് അറിയാതെ അന്തം വിട്ട് നിൽക്കുന്ന എന്നെ, അവൻ അവന്റെ രണ്ട് കൈയോണ്ടും എന്റെ കൈക്കളെ കൂട്ടിപ്പിടിച്ഛ് വയറിന് മുകളിലൂടെ ചുറ്റിപ്പിടിപ്പിച്ഛ് അവനോട്, അവന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്ത് നിർത്തി... എന്റെ തോളിലേക്ക് താടി കയറ്റി വെച്ഛ് എന്റെ കൂടെ കണ്ണാടിയിലേക്ക് നോക്കി......

എന്തിനോ എന്റെ ഹൃദയം മിടിപ്പേറി... ഉയരുന്ന ശ്വാസഗതിയോടെ ഞാൻ തലചരിച്ഛ് അവനെ നോക്കി.... "രാധൂ....!!!!!" പ്രണയത്താൽ ആർദ്രമായ കുഴുയുന്ന അവന്റെ ശബ്ദം എന്റെ കാതോരം എനിക്കായ് മാത്രം മന്ത്രിക്കവേ ഒരുവേള എന്റെ ഹൃദയം പോലും നിശ്ചലമായി വിറങ്ങലിച്ചു, ശ്വാസം വിലങ്ങി, ആഴത്തിൽ ആ സ്വരം എന്നിൽ വേരിറങ്ങി പോകുന്നത് അറിഞ്ഞ് കണ്ണുകളടച്ഛ് തളർച്ചയോടെ ഞാൻ അവനോട് ചാരി നിന്നു.... "രാധൂ....!!" "മ്മ്മ്....!!!!!" ~~~~~~~ വീണ്ടും വിളിക്കവേ എന്നോട് ചാരി നിന്ന അനു ഒരു ഞെട്ടലോടെ മൂളിയെങ്കിലും ആ മിഴികൾ എനിക്ക് നേരെ തുറന്നില്ല.... അടഞ്ഞ് കിടക്കുന്ന അവളുടെ കണ്ണുകൾ ഒരുവേള എന്നിൽ ശൂന്യമായ അന്ധകാരം തീർത്തപ്പോലെ... എനിക്ക് ഏറെ പ്രിയപ്പെട്ട ആ കരിനീലമിഴികളിലെ നക്ഷത്ര തിളക്കതിന് എന്റെ ശ്വാസം വിലക്കാൻ പോലും ശക്തിയുണ്ടെന്ന് ഞാൻ വെപ്രാളത്തോടെ തിരിച്ചറിഞ്ഞു... "രാധൂ... കണ്ണ് തുറന്ന് എന്നെ നോക്ക് പ്ലീസ്.... ഇല്ലെങ്കിൽ ഞാൻ മരിച്ഛ് പോവും... പ്ലീസ്...!!!!!"

പറഞ്ഞ് തീർന്നതും ഞൊടിയിടയിൽ അനു കണ്ണ് തുറന്ന് തല ചരിച്ഛ് എന്നെ നോക്കി... ഇത് വരേ ഞാൻ അനുഭവിച്ച വീർപ്പ്മുട്ടൽ നിമിഷനേരം കൊണ്ട് മാഞ്ഞു... കണ്ണിമ്മ വെട്ടാതെ എന്നെ നോക്കുന്ന അവളുടെ കണ്ണുക്കളിൽ എവിടെയോ ഞാൻ കുരുങ്ങി പിടഞ്ഞു.... "ഹോ.... ഇങ്ങനെ നോക്കല്ലേ രാധൂ....!!!" അവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി പിടിച്ഛ് ഞാൻ പറഞ്ഞത് കേട്ട് പതിയെ ചിരിച്ഛ് കൊണ്ട് അവള് തലകുനിച്ഛ് നിന്നു... ~~~~~~~ " നിനക്ക് അറിയോ രാധൂ.....??? എനിക്ക്.... എനിക്ക് അസൂയയാണ് പെണ്ണേ,,, എന്നേക്കാൾ നിന്നോട് ചേർന്ന് നിൽക്കുന്ന ഓരോന്നിനോടും, എല്ലാത്തിനോടും എനിക്ക് ഒരുതരം കുശുമ്പാണ്........!!!!!!" സിദ്ധു എന്നെ കണ്ണാടിയിലൂടെ നോക്കി പറയുന്നത് കേട്ട് ഞാൻ തലയുയർത്തി അവനെ സംശയത്തോടെ നോക്കി.... " ദേ..... നിന്റെ നെഞ്ചോരം,,,,, ആ ഹൃദയത്തോട് വിയർപ്പൊട്ടി കിടക്കുന്ന ഞാൻ കെട്ടിയ താലിയോട്.....!!!! നിന്റെ നെറുക്കിൽ ഒരിക്കലും മായാതെ, എന്റെ പ്രണയത്തിൽ ഉദിച്ഛ് നിൽക്കുന്ന ചുവന്ന സൂര്യനോട്....!!!!!

ഓരോ നിമിഷവും നിന്റെ ശ്വാസകോശത്തിൽ നിറഞ്ഞ് നിന്നിലലിഞ്ഞ് ലയിച്ഛ് ചേരുന്ന ശ്വാസ വായുവിനോട്...!!!! എന്തിനേറെ,,,,, നിന്നിൽ പൊടിയുന്ന നനുത്ത വിയർപ്പ് കണങ്ങളോട് പോലും എനിക്ക് ഒരുതരം ദേഷ്യമാണ്....!!! ഇത്രത്തോളം നിന്നോട് ചേർന്ന് നിൽക്കുന്നത് കാണുമ്പോ അസൂയയാണ്...!!!! അത്രത്തോളം നിന്നോട് ഒട്ടി ചേരാൻ കഴിയാത്തതിൽ എനിക്ക് ദുഃഖമാണ്...!!! എനിക്ക് നിന്നോട് പ്രണയമല്ല രാധൂ.... എന്റെ ശ്വാസത്തിൽ പോലും നിന്റെ നിശ്വാസം കലരണമെന്ന സ്വാർത്ഥമായ വാശിയാണ്...!! നിന്റെ ശരീരത്തിലെ ഓരോ രോമക്കൂപ്പവും എന്റെ വിയർപ്പിന്നാൽ മാത്രം കുതിരണം.... ശ്വാസത്തിന് പോലും കടന്ന് വരാൻ കഴിയാത്ത വിധം നിന്റെ ചുണ്ടുകളെ എന്റെ ചുണ്ടിനാൽ ബന്ധിക്കണം.... ഞാൻ നൽകുന്ന വേദനയിൽ നിന്റെ കൺ കോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളിക്കളെ പോലും എനിക്ക് ഗാഢമായി ചുംബിക്കണം....!!!!! നിന്നിലെ ഓരോ അണുവിലും ഞാൻ മാത്രം നിറയണമെന്ന് ഭ്രമമാണ് രാധൂ.....!!!!

എന്നിലെ ഭ്രാന്ത് നീയാണ്, നിന്നോടുള്ള ഭ്രാന്തമായ പ്രണയമാണ്..." കണ്ണിടിയിലൂടെ അവനെ കണ്ണെടുക്കാതെ നോക്കി കാതോർക്കുമ്പോ,,, അവന്റെ വാക്കുകളിൽ എന്റെ ശരീരത്തിലെ ഓരോ രോമാക്കൂപ്പങ്ങളും എണീറ്റ് നിന്ന് വിറ കൊണ്ടിരുന്നു... അവന്റെ നെഞ്ചിലെ ചൂടിൽ ഇത്രമേൽ പറ്റി ചേർന്ന് നിന്നിട്ട് പോലും തലയോട്ടി മുതൽ ഉള്ളം കാൽ വരെ ഞാൻ തണുത്തുറഞ്ഞ് മരവിച്ചു പോയിരിക്കുന്നു... തൊണ്ട കുഴിയിലൂടെ സാവധാനം ഇറങ്ങി പോകുന്ന ഉമിനീരിൽ പോലും തണുപ്പ്... സിദ്ധുന്റെ പ്രണയത്തിൽ തുടിച്ച ഏതാനും വാക്കുകൾക്ക് മുന്നിൽ പോലും ഞാൻ വിവശയായിരിക്കുന്നു..... ഷോള്ഡറിൽ പതിഞ്ഞ അവന്റെ ചൂടുള്ള ചുംബനമാണ് എന്നെ ആ മരവിപ്പിൽ നിന്ന് ഉണർത്തിയത്... ചെവിയിൽ അലയടിക്കുന്ന അവന്റെ നിശ്വാസ ചൂടിൽ സിദ്ധുന്റെ പല്ലുകൾ കാതിൽ പതിയെ താഴുന്നത് ഞാൻ അറിഞ്ഞു... "സി....സിദ്ധേ..ട്ടാ...!!!" കഴുത്തിടുക്കിലേക്ക് ഊർന്നിറങ്ങുന്ന അവന്റെ നിശ്വാസ ചൂടിൽ ഒരുക്കിയൊലിച്ഛ് കൊണ്ട് ഇടർച്ചയോടെ ഞാൻ വിളിച്ചു....

"മ്മ്മ്.....?????" അവന്റെ പ്രണയം നിറഞ്ഞ മൂളലിൽ തളർച്ചയോടെ ഞാൻ അവന്റെ ചുമലിലേക്ക് ചാരി..... "ഞാ..ൻ.... താഴേ..യ്ക്ക്.. പോ... പൊ..ക്കോട്ടെ...???" നാവ് പോലും കുഴഞ്ഞ് പോകുന്നു... വാക്കുകൾക്ക് ഇത്രയും ക്ഷാമമോ...??? ഞൊടിയിടയിൽ എന്നെ തിരിച്ഛ് നിർത്തി സിദ്ധു എന്റെ മുഖം അവന്റെ കൈ കുമ്പിളിൽ കോരിയെടുത്ത് സീമന്തരേഖയിൽ അമർത്തി ചുംബിച്ചതും എന്റെ കണ്ണുകൾ താനേ അടഞ്ഞു.... "എനിക്ക് ബട്ടണ് തുന്നി തന്നില്ല...???" ~~~~~~~~ ഇരു കണ്ണിലും ചുംബിച്ഛ് കുസൃതി നിറഞ്ഞ നിരാശയോടെ ഞാൻ പറഞ്ഞു.... "തു...ന്നി.. ത..രാ" ചുവപ്പ് രാശി വീണ അവളുടെ രണ്ട് കവിളിലും ചുംബിക്കുമ്പോ വിറയ്ക്കുന്ന അവളുടെ ചുണ്ടിൽ നിന്ന് അടർന്ന് വീണ് വാക്കുകൾ പോലും വിറച്ചിരുന്നു... വിയർപ്പ് പൊടിഞ്ഞ അവളുടെ മേൽചുണ്ടിലേക്ക് കണ്ണുകൾ പാറി വീണതും എന്റെ ചുണ്ടുകൾ അവിടം അമർത്തി ചുംബിച്ചിരുന്നു.... കീഴ്ചുണ്ടിനേക്കാൾ മൃദുലമാണ് അവളുടെ മേൽചുണ്ടെന്ന് എനിക്ക് തോന്നി, പൊടിഞ്ഞ വിയർപ്പിന് പോലും ലഹരി നിറയ്ക്കുന്ന രുചി....

പതിയെ അവളുടെ കീഴ്ചുണ്ടിലേക്ക് ചുണ്ടുകൾ അരിച്ചിറങ്ങി, ഒട്ടും നോവിക്കാതെ ആ പനനീർ ചുണ്ടിനെ ഞാൻ സ്വയം മറന്ന് നുണഞ്ഞു.... ശ്വാസം വിലങ്ങുന്ന വെപ്രാളത്തിൽ അവളുടെ കൈകൾ എന്റെ കോളറിൽ മുറുക്കിയതും അവളിൽ നിന്ന് അല്പം മാറി ബട്ടണ് തുന്നാൻ പാകത്തിന് ഞാൻ നിന്നു... ഇടയ്ക്ക് അപ്പഴേ അവളുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി വീണ് പോയ നൂലും അതിൽ കോർത്ത സൂചിയും ഞാൻ നിലത്ത് നിന്ന് എടുത്ത് അവളുടെ വിറയ്ക്കുന്ന കയ്യിലേക്ക് കൊടുത്തു... സൂചി നൂലിൽ കോർത്തത് കൊണ്ട് കണ്ടു പിടിക്കാൻ എളുപ്പം കഴിഞ്ഞു.... കിതപ്പോടെ വിറയ്ക്കുന്ന കൈകളാൽ ബട്ടണ് ഷർട്ടിനോട് ചേർത്ത് വെച്ഛ് തുന്നുമ്പോ എന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു... അത് അറിയുന്നത് കൊണ്ട് തന്നെ എന്നെ നോക്കാൻ വെമ്പുന്ന മിഴികളെ തടഞ്ഞ് ഷർട്ടിലേക്ക് മാത്രം അവള് നോക്കി....

ചെന്നിയിലൂടെ പതിയെ ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളിക്കൾ, വലിച്ചെടുക്കുന്ന ഓരോ ശ്വാസോച്ഛ്വാസത്തിലും ഉയർന്ന താഴുന്ന അവളുടെ നെഞ്ചകം, കഴുത്തിലെ ഒടിവുകളിൽ കൂടി ഉരുണ്ട് ഇറങ്ങി തൊണ്ട കുഴിയിൽ നിറയുന്ന വിയർപ്പ് തുള്ളി, അവൾ അമർത്തിയിറക്കിയ ഉമിനീരിൽ ഉയർന്ന തൊണ്ട കുഴിയിൽ നിന്ന് ഞൊടിയിടയിൽ മാറിടുക്കിലേക്ക് ഓടി ഒളിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി.... ചെന്നിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് ചാലുക്കളെ അനു സൂചി പിടിച്ച വലം പുറം കയ്യാൽ തുടച്ചു... ഇടയ്ക്കിടെ നാവുകൊണ്ട് അവള് ചുണ്ട് നനയ്ക്കുന്നത് ഞാൻ കണ്ണെടുക്കാതെ നോക്കി... മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ പുറം കയ്യാൽ അവള് കോതി ചെവിയ്ക്ക് പിറക്കിലേക്ക് മറ്റുമ്പഴും അവ അനുസരണയില്ലാതെ മുന്നിലേക്ക് വീണ് കൊണ്ടിരുന്നു......

വീണ്ടും അവയെ കോതി മാറ്റാൻ ഉയർന്ന അനൂന്റെ കൈകൾക്ക് മുന്നേ അവ ഞാൻ ചെവിയ്ക്ക് പുറക്കിലേക്ക് ഒതുക്കി വെച്ചിരുന്നു... ഒരു നിമിഷം ആ ഉയർന്ന കണ്ണുകളിൽ എന്റെ മുഖം തെളിഞ്ഞു... വേഗം വീണ്ടും ഷർട്ടിലേക്ക് നോക്കുന്ന ആ മിഴികളിൽ നാണത്തിൽ കുതിർന്ന ഒരു നറു ചിരി തത്തി കളിച്ചു...... ബട്ടണ് തുന്നി നൂല് കടിച്ഛ് പൊട്ടിച്ഛ് സൂചി അവൾ ചുണ്ടോട് ചേർത്ത് കടിച്ഛ് പിടിച്ഛ് നൂല് ഒന്നൂടെ കെട്ടിത്തരാൻ തുടങ്ങി... നനവൂറുന്ന ആ ചുണ്ടിൽ അമർന്ന് കിടക്കുന്ന ആ സൂചിയോട് എനിക്ക് എന്തില്ലാത്ത ദേഷ്യം തോന്നി... വാശിയോടെ സൂചി അവളുടെ ചുണ്ടിൽ നിന്ന് വലിച്ചെടുക്കുമ്പോ ഒരു ഞെട്ടലോടെ തലയുയർത്തി നോക്കിയതും ഞാൻ കണ്ണും ചിമ്മി കാണിച്ഛ് ചിരിച്ചു...............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story