🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 131

ennennum ente mathram

രചന: അനു

 ബട്ടണ് തുന്നി നൂല് കടിച്ഛ് പൊട്ടിച്ഛ് സൂചി അവൾ ചുണ്ടോട് ചേർത്ത് കടിച്ഛ് പിടിച്ഛ് നൂല് ഒന്നൂടെ കെട്ടിത്തരാൻ തുടങ്ങി... നനവൂറുന്ന ആ ചുണ്ടിൽ അമർന്ന് കിടക്കുന്ന ആ സൂചിയോട് എനിക്ക് എന്തില്ലാത്ത ദേഷ്യം തോന്നി... വാശിയോടെ സൂചി അവളുടെ ചുണ്ടിൽ നിന്ന് വലിച്ചെടുക്കുമ്പോ ഒരു ഞെട്ടലോടെ തലയുയർത്തി നോക്കിയതും ഞാൻ കണ്ണും ചിമ്മി കാണിച്ഛ് ചിരിച്ചു..... ~~~~~~~ എന്റെ ശരീരത്തിൽ അങ്ങോളമിങ്ങോളം മിന്നേല്പിക്കുന്ന ആ കണ്ണുകളിൽ നിന്ന് ഞൊടിയിടയിൽ നോട്ടം മാറ്റി തിരിഞ്ഞ് രണ്ടടി നടന്നെങ്കിലും പിടിച്ഛ് കെട്ടിയ പോലെ ഞാൻ നിന്നു.... പുറക്കിൽ അവൻ പിടിച്ഛ് വെച്ച കൈ ചുഴറ്റി വിട്ടീക്കാൻ ശ്രമിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു.... "വിട്ട് സിദ്ധു..... ഞാൻ പൊക്കോട്ടെ...???" "ബട്ടണ് ഇട്ട് തന്നിട്ട് പൊക്കോ...???" കുസൃതി നിറച്ഛ് കൊണ്ട് അവൻ കൈ മുറുക്കി പിടിച്ഛ് പറഞ്ഞത് കേട്ട് ഞാൻ വീണ്ടും കൈ വിട്ടീക്കാൻ നോക്കി... പെടുന്നനെ ഒറ്റ വലിക്ക് അവനെന്നെ അവന്റെ മുന്നിലേക്ക് നിർത്തി.....

"ബട്ടണ് ഇട്ട് തന്നിട്ടെ അനുകുട്ടി ഇവിടുന്ന് പോകൂ...!!!!" ശാസന നിറഞ്ഞ അവന്റെ ശബ്‌ദം കേട്ട് ഞാൻ തലയുയർത്തി നോക്കവെ കണ്ണോണ്ട് എന്നോട് കെഞ്ചുന്ന സിദ്ധുനെ കണ്ട് എനിക്ക് ചിരി വന്നു... നിറഞ്ഞ ചിരിയോടെ ഷർട്ടിന്റെ ബട്ടണ് ഇട്ട് കൊടുക്കുമ്പോ അവന്റെ രണ്ട് കൈകളും അരക്കെട്ടിൽ പതിയെ അമരുന്നത് പിടച്ചിലോടെ ഞാൻ അറിഞ്ഞതും ശാസനയോടെ ഞാൻ അവനെ കണ്ണ് കുറുക്കി നോക്കി.... "അല്ല അനൂ... ഞാൻ എന്ന ലീവ് ആകിയല്ലോ....???" "ദേ,,,,മിണ്ടി പോവരുത്...!!!!!! അറിയല്ലോ,,,,, നാളെയാണ് എന്റെ ചെറിയച്ഛന്റെ വീട്ടിൽ പോക്കേണ്ടത്.... മിനിമം ഒരു മൂന്ന്, നാല് ദിവസമെങ്കിലും എനിക്ക് വീട്ടിൽ നിൽക്കണം..... ഇങ്ങള് ഇപ്പോ ലീവ് എടുത്തിട്ട് അവിടെ ചെന്നിട്ട് അര്ജന്റ്, മീറ്റിങ്, കോണ്ഫറൻസ് എങ്ങാനും മിണ്ടിയാൽ എന്റെ സ്വഭാവം മാറും നോക്കിക്കോ......????" ~~~~~~~ ഇതുവരേ എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ഛ് നാണിച്ഛ് നിന്ന് പെണ്ണാണോ ഇപ്പോ ഉറഞ്ഞ് തുള്ളിയത്...???? ഷർട്ടിന്റെ ബട്ടൻസ് ഒക്കെ വേഗത്തിൽ ഇട്ട് അവളെന്നെ നോക്കി... "ഇല്ല അനൂ..... ഞാൻ അങ്ങനെ ഒന്നും പറയില്ല....!!!" "ഓഹ്...വേണ്ട....വേണ്ടതോണ്ടാ....!!!!!!

മോൻ നല്ല കുട്ടിയായി വേഗം ഓഫീസിൽ പോവാൻ നോക്കിക്കേ..... റിസ്ക് എടുക്കാൻ ഞാൻ ഇല്ല.... ബാക്കിയൊക്കെ ചെയ്ത് കുട്ടൻ വേഗം താഴേക്ക് പോര് പ്രാതല് കഴിക്കാൻ കേട്ടല്ലോ.....???" എന്നെ നോക്കി ഇത്രയും പറഞ്ഞ് അരയിലെ കൈ വിട്ടീച്ഛ് അനു താഴേക്കിറങ്ങി..... ഒരു കിസ്സും പോലും തന്നില്ല കുരിപ്പ്‌...?? പ്രാതലിന് ടൈം ആയതും നിരാശയോടെ ഞാൻ താഴേയ്ക്ക് ഇറങ്ങി.. അനു എന്നെ നോക്കി ചിരിച്ചെങ്കിലും ഞാൻ മുഖം കനപ്പിച്ഛ് പുച്ഛത്തോടെ ചുണ്ട് സൈഡിലേക്ക് കോട്ടി.... പ്രാതൽ കഴിഞ്ഞും ഓഫീസിൽ പോകാതെ ഞാൻ അവിടെയും ഇവിടെയുമൊക്കെ തട്ടി തടഞ്ഞു നിന്നു.... പക്ഷേ എന്റെ സ്നേഹനിധിയായ ഭാര്യ കററ്റ് ടൈമിൽ തന്നെ ബാഗ് എടുത്ത് കൊണ്ട് എന്റെ നേരെ നീട്ടി........ "അനൂ സത്യായിട്ടും എനിക്ക് പോകാൻ ഒരു മൂഡില്ല.... " "ആഹ്,, ഈ മൂഡില്ലാത്തതിനെയാണ് നമ്മൾ പച്ചമലയാളത്തിൽ മടി ന്ന് പറയുന്നത്...!!! ഒന്നും പറയണ്ട, കുട്ടൻ ഈ ബാഗ് വാങ്ങി വേഗം ഓഫീസിൽ പോകാൻ നോക്കിയേ...

വൈകുന്നേരം നേരത്തെ പോര് ട്ടോ....???? ഞാൻ ചടപ്പോടെ ബാഗിലേക്കും പിന്നെ ദയനീയമായി അവളേയും നോക്കി... ചിലപ്പോ അവള് സമ്മതിച്ചല്ലോ...??എവടെ...??? അനു അപ്പൊ തന്നെ ഒന്നമർത്തി മൂളി ബാഗിലേക്ക് കണ്ണ് കാണിച്ഛ് ബാഗ് പിടിക്കാൻ പറഞ്ഞു.... ഞാൻ കൊച്ഛ് കുട്ടിയെ പോലെ ചുണ്ട് പിളർത്തി സങ്കടം അഭിയനിച്ഛ് ഇല്ല ന്ന് തലയാട്ടി തിരിച്ഛ് മൂളി.... അനു ടേബിൾ ക്ലീൻ ചെയ്യാൻ വന്ന അച്ഛമ്മയെ ചൂണ്ടിക്കാട്ടി പറയണോ ന്ന് ചോദിച്ചതും ഞാൻ വേഗം ബാഗ് വാങ്ങി പുറത്തേക്ക് നടന്നു.... കാറിൽ കയറി ഇരുന്ന് കോലായിൽ വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി.... അവള് പോ ന്ന് പറഞ്ഞതും ഞാൻ ഇല്ലന്ന് തലയാട്ടി.... അത് കണ്ട് വീണ്ടും പറഞ്ഞു, അപ്പഴും ഞാൻ ഇല്ലന്ന് തലയാട്ടി.... ~~~~~~~ ഈ കോന്തനെ കൊണ്ട് ഞാൻ തോറ്റല്ലോ ന്റെ കൃഷ്ണാ.....!!!!!! രണ്ടു മൂന്ന് വട്ടം ഗൗരവത്തിൽ ഞാൻ പോ ന്ന് പറഞ്ഞെങ്കിലും പിന്നെ എനിക്ക് ചിരി വന്നു... ചിരി കടിച്ചു പിടിച്ചോണ്ട് ഞാൻ വീണ്ടും അവനെ നോക്കി പോകാൻ പറഞ്ഞതും സിദ്ധു എന്നെ നോക്കി ചിരിക്കാൻ കൈവിരൽ കൊണ്ട് ആംഗ്യം കാണിച്ചു....

അതൂടെ കണ്ടപ്പോ അത് വരേ കടിച്ഛ് പിടിച്ച ചിരി പൂർവധികം ശക്തിയോടെ എന്റെ ചുണ്ടിൽ പൊട്ടി വിരിഞ്ഞു... നെഞ്ചിൽ കൈവെച്ഛ് ബുള്ളറ്റോ മറ്റോ കയറിയപ്പോലെ എസ്പ്രെഷൻ ഇട്ട് സ്റ്റിയറിംഗിലേക്ക് തല മുട്ടിച്ഛ് വീണ് എന്റെ നേരെ കിടന്ന സിദ്ധുനെ നോക്കി ഞാൻ പൊട്ടിച്ചിരിച്ഛ് ഒരു ഫ്‌ളായിങ് കിസ് പറത്തി വിട്ടു... സിദ്ധു ഞൊടിയിടയിൽ അത് പിടിച്ച് കോട്ടിന്റെ ഉള്ളിലേക്ക് ഹൃദയത്തോടെ ചേർത്ത് വെച്ചു.... വണ്ടി സ്റ്റാർട്ട് ചെയ്ത് എന്റെ നേരെ കൈ വീശി കാണിച്ചു കൊണ്ട് വണ്ടി എടുത്തു പോകുന്ന സിദ്ധുനെ കൺ മറയുന്ന വരേ നെഞ്ചിൽ കൈ വെച്ച് താലിയിൽ മുറിക്കി പിടിച്ച് ഞാൻ നോക്കി നിന്നു..... ~~~~~~~~ ഇന്ന് ഓഫീസിൽ ഒരുപാട് പണി ഉണ്ടായിരുന്നു, ലീവ് എങ്ങാനും ആക്കിയിരുന്നെങ്കിൽ നാളത്തെ പോക്ക് മുടങ്ങിയേനെ അതോടെ അനു എന്നെ കൊല്ലുകയും ചെയ്തേനെ......!!!! വർക്ക് കുറെയൊക്കെ തീർത്ത്, ബാക്കിയൊക്കെ ഒരു കരയ്ക്ക് അടുപ്പിച്ചാണ് വീട്ടിലേക്ക് പോയത്... നാളെ അനൂന്റെ വീട്ടിൽ പോകാണുള്ളതാണ്...

കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഞങ്ങൾ ഒരുമിച്ച് വീട്ടിൽ പോയിട്ടില്ല... സെക്കൻഡ് മാരേജ് കൂടി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി വൈക്കണ്ട ന്ന് വെച്ചു, പിന്നെ പോരാത്തതിന് നാളെ അവളെ ചെറിയച്ഛന്റെ വീട്ടിൽ എന്തോ പൂജയോ കൊടുതിയോ മറ്റോ ഉണ്ട്... രണ്ടു ദിവസം മുന്നേ ചെറിയച്ഛൻ വിളിച്ചു പറഞ്ഞിരുന്നു എന്തായാലും ചെല്ലാൻ... കാർ മുന്നിലെ പോർച്ചിലേക്ക് കയറ്റി നിർത്തി ഹാൻഡ് ബ്രെക്ക് വലിച്ഛ് കോലായിലേക്ക് നോക്കി.. എന്റെ സ്വീറ്റ് ഡാർലിംഗ് ഭാര്യ വാതിൽ തുറന്ന് ഊരക്ക് ഒരു കയ്യും കൊടുത്തു നല്ല കട്ട കലിപ്പിൽ നിൽപ്പുണ്ടായിരുന്നു.... വൈകുന്നേരം വേഗം വരണം ന്നൊക്കെ പറഞ്ഞ് വിട്ടതാ പാവം....!!!!! അവളെ നോക്കി വൃത്തിയായി ചിരിച്ചു കാണിച്ഛ് ഞാൻ കോലായിലേക്ക് കയറി ബാഗ് അവൾക്ക് നേരെ നീട്ടിയെങ്കിലും അവള് ദേഷ്യത്തോടെ മുഖം വെട്ടിച്ച് കൈ കെട്ടി അനങ്ങാതെ നിന്നു....

അവളെ കൂട്ടിപ്പിടിച്ഛ് ഒരുതരത്തിൽ സോറിയൊക്കെ പറഞ്ഞു മയപ്പെടുത്തി.... എല്ലാരും ഫുഡ് കഴിച്ഛ് കിടന്നുറങ്ങി, അനു ഫുഡ് പോലും കഴിച്ഛ് കാണില്ല... അച്ഛന്റെ ഡ്രീം പ്രോജക്ടിന്റെ ഭാഗമായ ഒഴിവാക്കാൻ പറ്റാത്ത ഒരു ഡിന്നർ ഉണ്ടായിരുന്നു ഇന്ന്.... അതോണ്ട് ഞാൻ കഴിച്ചാണ് വന്നത്, പക്ഷേ അതിപ്പോ അനൂനോട് പറഞ്ഞാൽ അവളെ ഭദ്രകാളിയാക്കാന്നുള്ള വഴി ഞാനായിട്ട് വെട്ടി കൊടുക്കുന്ന പോലെ ആയിരിക്കും... അതോണ്ട് ഞാൻ വേഗം ഫ്രഷ് ആയി വന്ന് അവളോടൊപ്പം ഫുഡ് കഴിച്ചു.... അടുക്കളയിൽ കുറച്ചു പണിയുണ്ടെന്ന് പറഞ്ഞു അവള് പാത്രം ഒക്കെ എടുത്തു കിച്ചണിലേക്ക് നടന്നതും പെന്റിങ് വർക് കുറച്ചു കൂടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ തിരിച്ഛ് റൂമിലേക്ക് പോന്നു.... ബെഡിൽ ഹെഡ് ബോർഡിൽ ചാരി ഇരുന്ന് അതിൽ കോണ്വെൻട്രാക്റ്റ് ചെയ്ത് ഇരിക്കുമ്പഴാണ് അനു പണിയൊക്കെ തീർത്ത് കയറി വന്നത്... റൂമിൽ ഇരുന്ന് വർക്ക് ചെയ്യുന്നത് അനൂന്ന് കണ്ണെടുത്താൽ കണ്ടൂടാ... പ്രത്യേകിച്ച് ഓഫീസിൽ നിന്ന് വന്ന് രാത്രി ടൈമിൽ വീണ്ടും ചെയ്യുന്നത് ഒട്ടും ഇഷ്ടല്ല....

വാതിൽക്കൽ നിന്ന് എന്നെ ഒരു നിമിഷം നോക്കി ദഹിപ്പിച്ഛ് അവള് വെള്ളം ബെഡിന്റെ സൈഡിലെ ടേബിളിൽ അമർത്തി വെച്ചു.... " ഏത് സമയം നോക്കിയാലും ഇതിന്റെ മുന്നില്ലാ.... ഈ ലാപ് കണ്ടുപിടിച്ചവന്റെ തലയിൽ ഇടിത്തീ വീഴണം.....!!!! " മറു സൈഡിലേക്ക് ദേഷ്യത്തോടെ നടന്ന് അനു പിറുപിറുത്തു... "എടീ പൊട്ടിക്കാളി..... അറം പറ്റുന്ന വാക്കൊന്നും പറയല്ലേടീ മുത്തേ..... എന്റെ കൊച്ഛ് ആ നാക്കൊന്ന് നീട്ടിക്കെ ചേട്ടൻ നോക്കട്ടെ കരിനാക്ക് ആണോന്ന്.....??" അവളെ നോക്കി ഞാൻ കളിയായി ചോദിച്ചത് കേട്ട് അവളെന്നെ രൂക്ഷമായി നോക്കി... " അല്ലാതെ പിന്നെ...!!!!! ഇത്രയും നേരം ഇതു തന്നെ അല്ലായിരുന്നോ ഓഫീസിൽ നിങ്ങൾക്ക് പണി....???? ലേറ്റ് ആയി വന്നതും പോരാ പിന്നെയും ഈ കുന്ത്രാണ്ടതിന്റെ മുന്നിലാ.... ഞാൻ കിടക്കാൻ പോവാ... എനിക്ക് നല്ലോണം ഉറക്കം വരുന്നുണ്ട്.....!!!!" ഇത്രയും പറഞ്ഞ് ചാടി കുത്തി ബെഡ് ഇളകും വിധം എനിക്ക് എതിർ വശത്തേക്ക് അവള് ദേഷ്യത്തോടെ തിരിഞ്ഞ് കിടന്നു "ഹാ... അങ്ങനെ പറയല്ലേ ന്റെ അനൂസേ...!!!! നീ വാ..... ഇവിടെ...... എന്റെ അടുത്ത് വന്നിരുന്നേ..... പറയട്ടെ....??" ~~~~~~~

എന്നെ കൈ പിടിച്ച് വലിച്ഛ് അവന്റെ അടുത്തേക്ക് എണീപ്പിച്ഛ് ഇരുത്തി തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..... " നീ ഇങ്ങനെ ചൂടാവല്ലേ എന്റെ രാധൂസേ.... സത്യം പറഞ്ഞാൽ നിനക്ക് വേണ്ടിയാ ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്....???? നീ അല്ലെ രാവിലെ പറഞ്ഞത് നിനക്ക് രണ്ട് ദിവസം നിന്റെ വീട്ടിൽ നിൽക്കണംന്ന്...!!!" "അയ്യട... രണ്ടല്ല മോനേ നാല്.....!!!! നേക്കിൽ എണ്ണം കുറക്കുന്നോ...???" അവനെ രൂക്ഷമായി നോക്കി നാല് വിരൽ ഉയർത്തി കാട്ടി തോളിൽ നിന്ന് അവന്റെ കൈ ബലമായി എടുത്ത് മാറ്റി ഞാൻ പറഞ്ഞത് കേട്ട് അവൻ ഒറ്റ കണ്ണിറുക്കി.... " ഹോ.... ദേഷ്യത്തിൽ ആണെങ്കിൽ നിനക്ക് കണക്കൊക്കെ നല്ല ഓർമയുണ്ട് ല്ലേ...???" എന്റെ താടിയിൽ പിടിച്ഛ് കുലുക്കി അവൻ പറഞ്ഞത് കേട്ട് ചിരിയോടെ അവനെ കുറുക്കനെ നോക്കി മുഖം വെട്ടിച്ചു... സിദ്ധു വീണ്ടും എന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു.... " അപ്പോ ഞാൻ പറഞ്ഞ് വന്നത് എന്തെന്നാൽ,,,, ആ രണ്ട്, മൂന്ന്.... ഓഹ് സോറി നാല് ദിവസത്തേക്കുള്ള പണിയാ ഞാൻ ഈ ഒറ്റ ദിവസവും കൊണ്ട് ചെയ്യുന്നത്.... അല്ലെങ്കിൽ മറ്റന്നാൾ തന്നെ തിരിച്ചു വരേണ്ടി വരും.... പിന്നെ മറ്റാരേക്കാളും നിനക്ക് അറിയല്ലോ ഈ പ്രോജക്റ്റിന്റെ വാല്യൂ.....!!!

എന്റെ അച്ഛന്റെ ഡ്രീം പ്രോജക്ട് ആണിത്.....so,,,, ഈ കാര്യത്തിൽ നോ കോംപ്രമൈസ്... ഓകെ.....!!!!" സിദ്ധു എന്നെ ആ നെഞ്ചോട് ചേർത്ത് പറഞ്ഞതും എന്റെ ദേഷ്യം ഒക്കെ അലിഞ്ഞില്ലാതെയായി.... എനിക്ക് ബാഗിൽ നിന്ന് പതിവ് ഡയറി മിൽക്ക് എടുത്ത് തന്ന് ചിരിയോടെ സിദ്ധു വീണ്ടും ജോലിയിൽ ശ്രദ്ധിച്ചു.... ഒരുപാട് ലേറ്റ് ആവുന്ന ദിവസങ്ങളിൽ എന്നെ തണുപ്പിക്കാൻ സിദ്ധു കണ്ടെത്തുന്ന മാർഗമാണ് എന്റെ ഫേവറേറ്റ് ചോക്ലേറ്റ്ആയ ഡയറി മിൽക്ക് വാങ്ങിച്ചോണ്ട് വരൽ.... അവന്റെ തോളിൽ നിന്ന് മടിയിലേക്ക് തല വെച്ച് കിടന്ന് ഡയറി മിൽക്ക് പൊട്ടിച്ഛ് ഒരു കഷ്ണം അവനും മറ്റൊന്ന് ഞാനും വായിലിട്ടു.... ~~~~~~~~ എന്നത്തേയും പോലെ രാവിലെ ഞാൻ പോയത് തൊട്ട് വരുന്ന വരെയുള്ള എല്ലാ സംഭവ വികസങ്ങളും കനിയുടെ വാശിയും സേതുന്റെ കുറുമ്പും അങ്ങനെ അങ്ങനെ വീട്ടിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും വള്ളിപുള്ളി വിട്ടാത്തെ എന്റെ മടിയിൽ കിടന്ന ചോക്ലേറ്റ് നുണഞ്ഞ് കൊണ്ട് അവൾ പറഞ്ഞോണ്ടിരുന്നു...

ഇടയ്ക്കിടെ ഓരോ ബൈറ്റ് എനിക്കും കിട്ടികൊണ്ടിരുന്നു.. ചോക്ലേറ്റിനോട് ഒന്നും എനിക്ക് വലിയ താല്പര്യമില്ല എങ്കിലും അനു തരുബോ അതൊരു രസമാണ്, ഒരു പ്രത്യേക രുചിയും... അവള് പറയുന്ന കഥകൾ മുഴുവൻ കേട്ട് വെറുതെ മൂളികൊണ്ടിരുന്നു.... അവൾക്ക് അത്രമതി, കേൾക്കാൻ ഒരാള്.... ആ മൂളലുകൾക്കിടയിൽ പിന്നീടെപ്പഴോ ഞാൻ പൂർണമായും ലാപ്പിൽ ശ്രദ്ധ ചെലുത്തി പോയിരുന്നു... വർക്ക് ഒരുവിധം തീർന്ന് അവളെ നോക്കി ഇനി കിടക്കാം എന്ന് പറഞ്ഞപ്പോഴേക്കും അവള് മടിയിൽ കിടന്ന് ഉറങ്ങി പോയിരുന്നു.... ലാപ്പ് ഓഫാക്കി മടക്കി വെച്ഛ് ഒരു ചിരിയോടെ അവളെ ഉണർത്താതെ പതിയെ നേരെ കിടത്തി ലൈറ്റ് അണച്ഛ് അവളോട് ചേർന്ന് ഞാനും കിടന്നു..... സമയം ഒരുപാട് വൈകിയതോണ്ട് ഞാനും വേഗം ഉറക്കത്തിലേക്ക് വഴുതി വീണു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story