🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 133

ennennum ente mathram

രചന: അനു

ദേ..... രണ്ടിനും നല്ല തല്ല് തരും ട്ടോ ഞാൻ....!!!!! ന്റെ കുട്ടിനെ പറ്റിക്കാതെ സിദ്ധു എവിടെന്ന് പറഞ്ഞു കൊടുക്ക്..... ന്റെ മോൾക്ക് ഓളെ കെട്ടിയോനെ ഇപ്പോ കാണണം ല്ലേ.....???" അമ്മ കൂടി എന്നെ കളിയാക്കി പറഞ്ഞത് കേട്ട് ഞാൻ അമ്മയെ രൂക്ഷമായി നോക്കി.... അത് കണ്ട് അമ്മയും അമ്മുവും കണ്ണനും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... ഞാൻ ദേഷ്യത്തോടെ കൈകെട്ടി മാറി നിന്നതും അമ്മു പതിയെ നടന്ന് വന്ന് പുറകിലൂടെ എന്നെ കെട്ടിപ്പിടിച്ഛ് കാതിൽ പതിയെ പറഞ്ഞു...... "ഏട്ടൻ കുളക്കടവിലുണ്ട്......!!!! അമ്മു പറഞ്ഞ് സൈഡ് ചരിഞ്ഞ് എന്നെ നോക്കിയതും അവളെ കൈ തട്ടി മാറ്റി കേട്ട പാതി കേൾക്കാത്ത പാതി ഞാൻ കുളകടവിലേക്ക് ഓടി... പുറക്കിൽ നിന്ന് അമ്മു വിളിച്ഛ് പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല... എനിക്ക് ഇത്രയും പെട്ടെന്ന് അവനെ കാണുക എന്നൊരു ലക്ഷ്യം മാത്രെമേ ഉള്ളായിരുന്നൂ... കിതപ്പോടെ കുള കരയിൽ ചെന്ന് നിൽക്കേ ഞാൻ കണ്ടു, കൺകുളിരെ കണ്ടു.. കണ്ണും മനസ്സും തലച്ചോറും എന്തിന് ശരീരം പോലും അല്പം മുൻപ് വരെ കൊതിച്ച, കാണാൻ അതിയായി ആഗ്രഹിച്ച, മോഹിച്ച എന്റെ സിദ്ധുനെ....!!!!

എന്നെ ഒന്ന് നോക്കി ചിരിച്ഛ് കുളക്കരയിൽ ഒരു കൈ പോക്കറ്റിൽ തിരുക്കിയും മറ്റേ കൈ കൊണ്ട് വെള്ളത്തിലേക്ക് കല്ല് വീശിയേറിയുന്ന സിദ്ധുനെ നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാൻ നോക്കി നിന്നു..... " ആഹ്.... അനൂസേ........ പിന്നേയ്... അമ്മയോട് സ്ഥലം ഭാഗം വെക്കുമ്പോ ഈ കുളം നമ്മുടെ പേരിൽ എഴുതിത്തരാൻ പറയണം ട്ടോ.... ഈ കുളം എനിക്ക് വല്ലാതെ ഇഷ്ടായി.... നമ്മുക്ക് ഈ കുളം മാത്രം മതി...." ~~~~~~~~ അവള് അമ്മയുടെ അടുത്തേക്ക് ഉന്തിതള്ളി വിട്ട് കോലായിലേക്ക് പോന്നു... അവര് അമ്മയും മകളും മനസ്സ് തുറന്ന് സംസാരിക്കുന്നതിനിടയിൽ ഞാൻ വേണ്ടെന്ന് തോന്നി... അതോണ്ട് തന്നെ കോലായിൽ ഇരുന്ന് അമ്മൂനോടും കണ്ണനോടും സൊറയുമ്പഴാണ് ജയന്റെ കാൾ വന്നത്... അത് അറ്റൻഡ് ചെയ്ത് സംസാരിച്ഛ് മുറ്റത്തൂടെ വെറുതെ നടന്നതായിരുന്നു അവസാനം കോൾ കട് ആയപ്പോ ഞാൻ കുളക്കടവിൽ എത്തിയിരുന്നു.... രണ്ട് കല്ലൊക്കെ പെറുക്കി കുളത്തിലേക്ക് ഇട്ട് ഗ്രാമ ഭംഗി ആസ്വദിക്കുമ്പഴാണ് അനു വന്ന് നിന്നത്...

അവളെ ഒന്ന് നോക്കി ചിരിച്ഛ് തമാശ പറഞ്ഞ് കല്ല് കുളത്തിലേക്ക് വീശിയേറിഞ്ഞ് അവളെ തിരിഞ്ഞ് നോക്കുമ്പഴേക്കും അവളെന്നെ കെട്ടിപ്പിടിച്ചിരുന്നു.... എത്രത്തോളം ഇറുക്കി പിടിക്കാൻ പറ്റുമോ അത്രത്തോളം ഇറുക്കി, എന്റെ നെഞ്ചോരം പറ്റി ചേർന്ന് നിൽക്കുന്ന അവളെ കണ്ട് ആദ്യം ഞാനൊന്ന് അന്തം വിട്ടെങ്കിലും ഒരു നറു ചിരിയോടെ അവളെ അടക്കിപ്പിടിച്ഛ് നെറുക്കിൽ പതിയെ തലോടി... "എന്താഡാ....???? എന്താ പറ്റിയത്....???? അമ്മ ചീത്ത പറഞ്ഞോ....???? അനൂസേ പറഡാ... എന്താ... എന്താ പറ്റിയത്...??? എന്നൊക്കെ തലങ്ങും വിലങ്ങും ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അനു കൂടുതൽ കൂടുതൽ ഒരു പൂച്ചകുട്ടിയെ പോലെ എന്നോട് പറ്റിച്ചേർന്ന് നിന്ന് ഒന്നുല്ല ന്ന് തലയാട്ടി മൂളിയതല്ലാതെ മറ്റൊന്നും വാ കുറന്ന മിണ്ടിയില്ല....

പിന്നെ അധികമായി ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.. അങ്ങനെ കെട്ടിപ്പിടിച്ഛ് ഞങ്ങൾ കുറേ നേരം നിന്നു... പതിയെ നിറഞ്ഞൊഴുകിയ കണ്ണുകൾ ഉയർത്തി അവളെന്നെ നോക്കിയതും ഞാൻ വീണ്ടും മുഖം കൊണ്ട് എന്താന്ന് ആഗ്യം ചോദിച്ചു.... നിറഞ്ഞ ചിരിയോടെ, ഒഴുക്കുന്ന കണ്ണീരോടെ അവളെന്റെ കണ്ണിലേക്ക് മാറിമാറി നോക്കി... ആ മുഖം കണ്ടാൽ അറിയാ അവള് ഒരുപാട് സന്തോഷത്തിലാണെന്ന്... സന്തോഷത്തിന്റെ തിളക്കം ആ കണ്ണിൽ എനിക്ക് കാണാം...അതിന്റെ കാരണവും എനിക്ക് നന്നായി അറിയാം..... നിറഞ്ഞ ചിരിയോടെ ഞാൻ വീണ്ടും എന്താ അനൂ ന്ന് വാത്സല്യത്തോടെ ചോദിച്ചതും അവളെ എന്റെ കാലിൽ കയറി എനിക്ക് അഭിമുഖമായി ഉയർന്ന് നിന്നതും ഞാൻ അരകെട്ടിലൂടെ കയ്യിട്ട് അവളെ താങ്ങി എന്നോട് ഒന്നൂടെ ചേർത്ത് നിർത്തി.. രണ്ട് കയ്യൊണ്ടും കഴുത്തിൽ ചുറ്റി പിടിച്ഛ് അവളെന്റെ നെറ്റിയിൽ അരുമായായി ചുംബിച്ചു.... പിന്നെ ഇരുകവിളുകളിലും കണ്ണിലും ഭ്രാന്തമായി ചുംബിച്ചു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ഛ് കിടന്നു....

"സിദ്ധു.....!!!!!" "മ്മ്മ്..... എന്താടാ....??? എന്താ പറ്റിയത്...???" *"സിദ്ധു....... ഞാൻ.....ഞാൻ നിന്നെ ഒരുപാട്... ഒരുപാട്... ഒരുപാട് സ്നേഹിക്കുന്നുണ്ട് സിദ്ധു...... ഒരുപാടെന്ന് പറഞ്ഞാ ഒരുപാട് ഒരുപാട് ഒരുപാട്... എന്റെ അമ്മയേക്കാൾ.... അച്ഛനേക്കാൾ... ഈ ലോകത്തിലെ മറ്റാരേക്കാളും മറ്റെന്തിനേക്കാളും ഞാൻ... നിന്നെ പ്രണയിക്കുന്നു..... ഈ ജന്മത്തിൽ മാത്രല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും എനിക്ക്.... എനിക്ക് നിനക്ക് വേണ്ടി മാത്രം ജനിക്കണം... നിന്റെ ഭാര്യയായ് നിന്നെ മാത്രം സ്നേഹിക്കണം, നിന്നെ മാത്രം പ്രണയിക്കണം.... നിന്റേത് മാത്രമായി.... I Love You.......!!!! I love you so much.....!!!" ~~~~~~~~ ഞാൻ പോലുമറിയാതെ എന്റെ നാവിൽ നിന്ന് ഉതിർന്ന് വീണ് വാക്കുകൾ... പക്ഷേ എനിക്ക് അറിയാം നാവുകൊണ്ടല്ല ഹൃദയം കൊണ്ടാ ഞാൻ അത് പറഞ്ഞത്... ഇനിയും എന്തൊക്കെയോ അവനോട് പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നു... പക്ഷേ എന്തോ വാക്കുകൾ കിട്ടുന്നില്ല.... സന്തോഷം കൊണ്ട് ആദ്യമായി ചങ്ക് കെട്ടുന്നു...

അവനെ കെട്ടിപ്പിടിച്ഛ് ആ നെഞ്ചോരം ചാരി ചേർന്ന് നിന്ന് ഇരു ഹൃദയങ്ങളേയും സാക്ഷിയാക്കി പറഞ്ഞ് ഞാൻ ഒന്നൂടെ അവനെ ഇറുക്കി പുണർന്നു.... സന്തോഷവും സങ്കടവും മാറി മനസ്സ് ശാന്തമാകുന്നത് ഞാൻ അറിഞ്ഞു... പതിയെ അവന്റെ കാലിൽ നിന്ന് താഴേക്കിറങ്ങി അവനെ നോക്കാതെ ഓടിപോകാൻ തുനിഞ്ഞെങ്കിലും സിദ്ധു എന്റെ അരയിലെ പിടി വിട്ടത്തെ പിടിച്ചിരുന്നു... അവന്റെ മുഖത്ത് നോക്കാതെ താഴേക്കും ചുറ്റിലും വെപ്രാളത്തോടെ നോക്കി ഞാൻ കുതറി മാറാൻ നോക്കിയെങ്കിലും ഊരാൻ പോയിട്ട് അനങ്ങാൻ കഴിയാത്ത വിധം സിദ്ധുന്റെ കൈക്കുള്ളിൽ ഞാൻ ബന്ധിക്കപ്പെടിരുന്നു..... "സിദ്ധു വിട്ട്..... പോട്ടെ..... ദേ ആരെങ്കിലും കാണും ട്ടോ...??? അമ്മ അന്വേഷിക്കുന്നുണ്ടാവും......???" അവനെ നോക്കാതെ അവന്റെ കൈ വിട്ടീക്കാൻ ശ്രമിച്ഛ് കൊണ്ട് ഞാൻ പറഞ്ഞതും അവൻ എന്നെ ഒന്നൂടെ അവനിലേക്ക് അടുപ്പിച്ചു.... "ആഹ് ഉണ്ടാക്കും ഉണ്ടാക്കും....!!!!" "വിട്ട് പോട്ടെ എന്നാൽ.....!!!!" "വിട്ടാം.... നേരത്തെ പറഞ്ഞത് ഒന്നൂടെ പറഞ്ഞാൽ....???" എന്റെ മുഖത്തേക്ക് കുനിഞ്ഞ് കൊണ്ട് അവൻ പറഞ്ഞത് കേട്ട ഞാൻ ഒന്നും അറിയാത്ത പോലെ അവന്റെ മുഖത്തേക്ക് നോക്കി....

"എന്ത്.....???? നേരത്തെ എന്ത് പറഞ്ഞെന്നാ....???? ഞാൻ ഒന്നും പറഞ്ഞില്ല.....!!!!" അവന്റെ കണ്ണിലേക്ക് നോക്കി സംശയത്തോടെ ഞാൻ പറഞ്ഞതും സിദ്ധു ഒന്നൂടെ അടുപ്പിച്ചു... എന്റെ വയർ അവനിലേക്ക് അമർന്നു... "മ്മ്മ് മ്മ്മ് ഒന്നും പറഞ്ഞില്ലേ.....???" അവൻ ശബ്ദം കുറച്ഛ് കുഴയുന്ന സ്വരത്തിൽ ചോദിച്ചതും നിഷ്‌കു ഭാവത്തിൽ ഇല്ലെന്ന് തലയാട്ടി മൂളി... "ദേ ഇപ്പം,, കുറച്ഛ് മുന്നേ എന്നോട് ഒട്ടിച്ചേർന്ന ഇങ്ങനെ കെട്ടിപ്പിടിച്ഛ് നിന്ന് എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് എന്റെ ഭാര്യ ചെവിയിൽ പറഞ്ഞ കാര്യം എന്റെ മുഖത്ത് നോക്കി എന്റെ ഭാര്യ ഒന്നൂടെ പറയാതെ ഞാൻ വിട്ടൂല്ലാ....." ന്റെ കൃഷ്ണാ.... പെട്ടല്ലോ ഭഗവാനേ......!!!! ഇത്രയും വലിയ കുരിശാവും ന്ന് ഞാൻ പറയുമ്പോ കരുതിയില്ല.... അപ്പഴത്തെ ഒരു ആവേശത്തിൽ പറഞ്ഞതാ..സത്യത്തിൽ എന്താ പറഞ്ഞത് ന്ന് പോലും ഓർമയില്ല..... ഇനി എന്താ ചെയ്യാ.....???? ഈ കോന്തനാണെങ്കിൽ പറയാതെ വിട്ടുന്നൂ ന്ന് തോന്നുന്നില്ല.... കാണാതെ അമ്മയോ അമ്മുവോ അന്വേഷിച്ഛ് വന്നാ തീർന്നു....

ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും സിദ്ധു ഒരുതരത്തിലും വിട്ടുന്ന ലക്ഷണം കണ്ടില്ല... വേറെ നിവൃത്തിയില്ലെന്ന് പതിയെ ചടപ്പോടെ മുഖമുയർത്തി അവനെ നോക്കി... തിളക്കമാർന്ന അവന്റെ കണ്ണുകളിലെ തീഷ്ണത എന്റെ ശരീരത്തിൽ അങ്ങോളം ഇങ്ങോളം മിന്നൽ പിളല് പോലെ ഓടിനടന്നു.... പറിച്ചു മാറ്റാൻ കഴിയാത്ത വിധം കണ്ണുകൾ തമ്മിൽ ഉടക്കി നിന്നു.... വശ്യമായ ചിരിയോടെ സിദ്ധുവിന്റെ കണ്ണുകൾ എന്റെ അധരങ്ങളിലേക്ക് പാറി വീണു...... ~~~~~~~~ "ഡീ.... പൊട്ടിക്കാളി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെഡീ......" "ആഹാ വെച്ചത് നന്നായി മൂത്ത് പഴുക്കട്ടെ,,,,, അപ്പൊ ഞാൻ വന്ന് എടുത്തോളാം കേട്ടോ കോന്തൻ.... കണരാ...... പിന്നേ,,,,, അമ്മയോട് ഞാൻ പറയാ കുളം എന്റെ പുന്നാര പാക്കരന്റെ പേരിൽ എഴുതി തരാൻ..... ഇഷ്ടപ്പെട്ട സ്ഥിതിക്ക് നല്ലോണം ഒന്ന് കുളിച്ചു കയറി പോര്....!!!" അവളെ നാവിൽ നിന്ന് അങ്ങനെയൊക്കെ കേട്ടപ്പോ എനിക്ക് എന്ത് മാത്രം സന്തോഷം തോന്നിയെന്ന് അറിയോ...??? ഈ ലോകം തന്നെ വെട്ടിപ്പിടിച്ഛ പോലെയായിരുന്നു...

ഒരുപാട് ഒരുപാട് ആഗ്രഹിച്ച കേൾക്കാൻ കൊതിച്ച വാക്കുകൾ..... അതിന് സന്തോഷത്തിന് ഒന്ന് സ്നേഹിക്കാന് വെച്ചാ അവളുടെ തുടുത്ത ഇളം റോസ് പനനീർ ചുണ്ടികളിലേക്ക് ആഴ്ന്നിറങ്ങാൻ മനസ്സും ശരീരവും കുതിച്ചത്... പക്ഷേ,,,, ചുണ്ടോട് അടുത്തതും കണ്ണ് അടഞ്ഞതും മാത്രേ എനിക്ക് ഓര്മയുള്ളൂ പിന്നെ കണ്ണ് തുറന്നപ്പോ കരക്കൽ നിന്ന് എന്നെ നോക്കി കളിയാക്കി പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അവളെയാ..... പൊട്ടിക്കാളി എന്നെ വെള്ളത്തിൽ തള്ളിയിട്ടന്നേ....!!!!! പിറകോട്ട് നടന്ന് ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു അവള് വീട്ടിലേക്ക് ഓടിപ്പോയി..... അത് കണ്ട് ഞാൻ വെള്ളത്തിൽ രണ്ട് കയ്യും ആഞ്ഞടിച്ചു... ഛേ.... നല്ല മൂഡിൽ വന്നതായിരുന്നു.....!!! ഇപ്പോ പൊയ്ക്കോ മോളേ.... ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേയ് ചാടിയാൽ ചട്ടില്.... നിന്നെ എന്റെ ചട്ടീല് കിട്ടും മോളേ....അനു... രാധേ.... അധികം മൂക്കാതെ തന്നെ കിട്ടും...... അവള് പോകുന്നത് നോക്കി ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു... ആകെ നനഞ്ഞു...

അല്ല ആ കുരിപ്പ്‌ നനച്ചു... ഇനി ഇപ്പോ രണ്ട് റൗണ്ട് നീന്തി കുളിച്ചു കയറാം..... ~~~~~~~~ സിദ്ധു നെ കുളത്തിൽ തള്ളിയിട്ട് ചിരിയോടെ ഞാൻ റൂമിലേക്ക് നടന്നു... ഡ്രസ് ഒക്കെ മാറ്റി അടുക്കളയിൽ കയറി ചായ ഇട്ട് എല്ലാർക്കും കൊടുത്തു.... അമ്മയോട് പറയാൻ കൂട്ടിവെച്ച വിശേഷങ്ങൾ ഒരുപാട് ഒരുപാട് ഉണ്ടായിരുന്നു മനസ്സിൽ... ഒറ്റ ശ്വാസത്തിൽ ആവേശത്തോടെ അതൊക്കെ പറഞ്ഞോണ്ട് അടുക്കളയിലെ ബെഞ്ചിൽ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം കട്ടയ്ക്ക് തട്ടി വിടുമ്പഴാണ് സിദ്ധു മോളീന്ന് വിളിക്കുന്നത് കേട്ടത്.... "എന്താ.....???" അവിടെ തന്നെ ഇരുന്ന് മുകളിലേക്ക് ശ്രദ്ധ കൊടുത്ത് കൊണ്ട് ഞാൻ നീട്ടി വിളി കേട്ടു..... "നീ ഒന്നിങ്ങു വന്നേ....???" "എന്താ.....????എന്തിനാ......???? "എന്റെ ടവൽ കാണുന്നില്ല.... ഒന്ന് വന്ന് എടുത്തു താനേ.....???" സിദ്ധു പറഞ്ഞത് കേട്ട് അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഒന്നെടുത്ത് കടിച്ഛ് ഞാൻ ആലോചിച്ചു... ടവൽ....????? "ആഹ് ടവൽ ബാഗിന്റെ ലെഫ്റ്റ് സൈഡിലെ അറയിലുണ്ടല്ലോ....???" "അതിലൊന്നും കാണുന്നില്ല അനൂ... നീ ഒന്നിങ്ങു വന്നേ.....???" "അയ്യോ,,, ആഹ് സൈഡിലെ........!!!"

"ഹോ,,,,, ഇവിടെ ഇരുന്ന് കാറി കൂവുന്ന സമയം കൊണ്ട് നിനക്ക് പോയെന്ന് എടുത്തു കൊടുത്താൽ എന്താ അനൂ....???? ചെൽ... അവൻ കാണാഞ്ഞിട്ടല്ലേ ചോദിക്കുന്നത്.... ചെൽ.... ചെന്ന് എടുത്ത് കൊട്.....???" എന്റെ കാറല് കേട്ട് ചെവിപൊത്തി ഈർഷ്യയോടെ അമ്മ പറഞ്ഞത് കേട്ട് ഉണ്ണിയപ്പം മുഴുവനായും വായിലേക്ക് കുത്തി കയറ്റി നമ്മുടെ ബസന്തിയെ പോലെ ഞാൻ അമ്മയെ നോക്കി ഇളിച്ഛ് കാട്ടി... "എന്റെപൊന്നമ്മേ... അതവിടെ കാണും... സിദ്ധു വെറുതെ വിളിക്കാ....??" നമ്മളിതെത്ര കണ്ടതാ...!!!! ഞാൻ മനസ്സിൽ പറഞ്ഞു... "അതൊന്നും അല്ലാ.... അവന് ആവിശ്യം ഉള്ളതൊക്കെ എടുത്ത് കൊടുക്കാതെ നീ ഇവിടെ തിരിക്കാ... പോയേ പോയ് ചെന്ന് ടവൽ എടുത്ത് കൊട്...ചെൽ....???" "അനൂ.... പ്ലീസ് ഒന്ന് വാടീ...???" ഞാൻ വീണ്ടും മുകളിലേക്ക് നോക്കി കാറാൻ വാ പൊളിച്ചതും അമ്മ എന്നെ രൂക്ഷമായി നോക്കി... "കുഞ്ഞാ....!!!!" " എന്റെ പൊന്ന് സരസൂ ദേ പോയി...!!" ഒരു ഉണ്ണിയപ്പം കൂടി എടുത്ത് അമ്മയുടെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് ഞാൻ മോളിലേക്ക് കയറി... സിദ്ധുന്റെ ഒരു കാര്യം...!!!!! വെറുതെ ഒരു കാര്യവും ഇല്ലാണ്ട് വിളിക്കാ കോന്തൻ..!! മുകളിലേക്കുള്ള മരകോവണി കയറി ഇടനാഴിയിലൂടെ റൂമിലേക്ക് കാലെടുത്ത് വെക്കുന്നതിനോടൊപ്പം ഞാൻ പറഞ്ഞു... "എന്റെ സിദ്ധു..... ആ ബാഗിലെ..... സിദ്ധു........???"

ഒഴിഞ്ഞ് കിടക്കുന്ന റൂം കണ്ട് ഞാൻ സംശയത്തോടെ വിളിച്ചു.... "ആഹ്.... ഞാൻ ബാത്റൂമിലാ..... ടവൽ എടുക്കാൻ മറന്ന് പോയി... നീ അമ്മേന്റെ കൂടെ ആയതോണ്ടാ ഞാൻ കാണുന്നില്ലെന്ന് കള്ളം പറഞ്ഞത്.... ബാത്‌റൂമിൽ കയറിയപ്പഴാണ് ടവലിന്റെ കാര്യം ഓർത്തത്..... പ്ലീസ് അതൊന്ന് എടുത്ത് താ.....???" ഓഹ്,,,അപ്പൊ കാര്യായ കാര്യത്തിന് തന്നാ കോന്തൻ കണാരൻ വിളിച്ചത്... പാവത്തിനെ വെറുതെ സംശയിച്ചു.... കല്യാണത്തിനാണ് പൊതുവേ എല്ലാരും വീട് വൃത്തിയാക്കാ, പക്ഷേ അതിനുള്ള ടൈം കിട്ടിയില്ലല്ലോ.. അതോണ്ട് അത് കഴിഞ്ഞ് കൃത്യമായി പറഞ്ഞാ ഞാൻ ഹോസ്പിറ്റലിൽ ആയ ടൈമിൽ വീട് മൊത്തത്തിൽ സിദ്ധു പുതുക്കി പണിതിരുന്നു... റൂമിൽ അറ്റാച്ഛ്ഡ്‌ ബാത്രൂം പണിയണം ന്ന് അച്ചന് വലിയ ആഗ്രഹായിരുന്നു.. അത് പ്രകാരം പുതുകുന്നതിന്റെ കൂടെ താഴെയും മുകളിലും ഓരോ ബാത്രൂം കൂടി പണിത്തു... ഇടനാഴിയുടെ തലയ്ക്കൽ ഉള്ള ബാത്റൂമിൽ നിന്ന് സിദ്ധു ദയനീയമായി സ്വരം കേട്ട് ഒന്നാമർത്തി ചിരിച്ചോണ്ട് ഞാൻ ബാഗിൽ നിന്ന് ടവൽ എടുത്ത് ബാത്റൂമിന്റെ അടുത്തേക്ക് നടന്ന് ഡോറിൽ മുട്ടി.... ഞൊടിയിടയിൽ തുറക്കപ്പെട്ട വാതിന്റെ ഉള്ളിലേക്ക് ഞാൻ ടവൽ നീട്ടി....

പക്ഷേ,,,, ആ ടവൽ കൂട്ടത്തിൽ എന്റെ കൈ കൂടി പിടിച്ഛ് വലിച്ഛ് അവൻ കയറ്റിയത് അറിയുമ്പഴേക്കും സിദ്ധു ഡോർ അടച്ചിരുന്നു.... പെട്ടെന്നുണ്ടായ അറ്റാക്ക് എന്താ, എങ്ങിനെയാ, എവിടുന്നാ ന്ന് പോലും ചിന്തിക്കുന്നതിന് മുൻപ് സിദ്ധു എന്നെ പിടിച്ഛ് ഷവറിന്റെ ചോട്ടിൽ നിർത്തിച്ചിരുന്നു...... "ഏയ്‌.... ഛേ... സിദ്ധു എന്തായിത്...??? ഛേ... വിട്ട്.... വിട്ടാൻ.... ആകെ നനയുന്നു.... സിദ്ധേട്ടാ...!!!" സിദ്ധുനോട് വെപ്രാളത്തോടെ പറഞ്ഞ് കുതറി മാറാനും ഷവർ പൂട്ടാനുമൊക്കെ നോക്കിയെങ്കിലും സിദ്ധു എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ പിടിച്ഛ് വെച്ചു... പകുതി മുക്കാലും നനഞ്ഞു... എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയതും ഞാൻ അധികം ബലം പ്രയോഗിക്കാതെ ഒന്നും ചെയ്യാതെ, പറയാതെ കൈ കെട്ടി ദേഷ്യത്തോടെ ആ ഷവറിന്റെ ചോട്ടിൽ നിന്നു... സിദ്ധു കൈ വിട്ടതും ഞാൻ ദേഷ്യത്തോടെ തിരിഞ്ഞ് നിന്ന് അവനെ രൂക്ഷമായി നോക്കി..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story