🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 134

ennennum ente mathram

രചന: അനു

സിദ്ധുനോട് വെപ്രാളത്തോടെ പറഞ്ഞ് കുതറി മാറാൻ ഷവർ പൂട്ടാനും ഒക്കെ നോക്കിയെങ്കിലും സിദ്ധു എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ പിടിച്ഛ് വെച്ചു... പകുതി മുക്കാലും നനഞ്ഞു... എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയപ്പോ ഞാൻ അധികം ബലം പ്രയോഗിക്കാതെ ഒന്നും ചെയ്യാതെ, പറയാതെ കൈ കെട്ടി ദേഷ്യത്തോടെ ആ ഷവറിന്റെ ചോട്ടിൽ അവൻ നിർത്തിയ പോലെ നിന്ന് കൊടുത്തു... മുഴുവൻ നനഞ്ഞ് കുതിർന്നതും സിദ്ധു കോന്തൻ പതിയെ പിടി അയച്ചു... അപ്പോ തന്നെ ഞാൻ ദേഷ്യത്തോടെ തിരിഞ്ഞ് നിന്ന് അവനെ രൂക്ഷമായി നോക്കി..... "ദേ.... സിദ്ധു തമാശ കളിക്കുന്നതിനൊക്കെ ഒരത്തിരുണ്ട് ട്ടോ....!! എന്താ... എല്ലാം കുട്ടികളിയാനാ വിചാരം.....???? ഞാൻ കുളിച്ചു ഡ്രസ് വരേ മാറി നിൽക്കായിരുന്നു.... കണ്ടോ മുഴുവൻ നനച്ചു..... മാക്രി....!!!!" അവന്റെ മുഖത്തേക്ക് നോക്കി ഞാൻ കത്തിക്കയറി.. സിദ്ധുവും നല്ലോണം നനഞ്ഞ് കുതിർന്നാ നിൽപ്പ്... ഞാൻ ദേഷ്യത്തോടെ ചോദിച്ചത് കേട്ട് അവൻ എന്നെ അടിമുടിയൊന്ന് നോക്കി.... ~~~~~~~~~ "ആഹാ ഇത് കൊള്ളാല്ലോ....???? ഞാൻ ചെയ്തപ്പോ വല്യ അപരാധം, തമാശ, കുട്ടിക്കളി...???

അപ്പോ നീ നേരത്തെ എന്നെ കുളത്തിൽ തള്ളിയിട്ടത് ഇതൊന്നും അല്ല... ല്ലേ....??? ഞാൻ ചെറിയച്ഛന്റെ വീട്ടിൽ പോകാൻ നിന്ന ഡ്രെസ് തന്നെയായിരുന്നു ഇതും..... നീ അല്ലേ എന്നെ ഈ കോലത്തിൽ നനച്ചത്......???? നിനക്ക് എന്നോട് അതൊക്കെ ചെയ്യാ,,, അത് തന്നെ ഞാൻ നിന്നോട് ചെയ്തപ്പോ കുട്ടിക്കളില്ലേ.....??? ഞാൻ ഇങ്ങോട്ട് കേറി വരുമ്പോ കോലായിൽ ഉണ്ടായിരുന്നു അമ്മുവും കണ്ണനും.... രണ്ടും എന്നെ നോക്കി കളിയാക്കി ചിരിക്കായിരുന്നു അറിയോ.....???? നീ ചെയ്ത പോലെ പബ്ലിക് ആയിട്ട് ചെയ്ത് നിന്നെ നാറ്റിച്ചൊന്നും ഇല്ലല്ലോ..... ണ്ടോ.....????" ഇനി നിങ്ങള് തന്നെ പറ....?? ഇത്രയെങ്കിലും,,,,, മിനിമം ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ....??? വേണം.....!!!! ഞാൻ പറഞ്ഞു തീർന്നതും അവള് ദേഷ്യത്തോടെ എന്നെ കുറുക്കനെ നോക്കി എന്താ പറയേണ്ടത് ന്ന് അറിയാതെ തപ്പി കളിച്ചു.... എന്തൊക്കെയോ പറയാൻ ഒരുങ്ങിയെങ്കിലും അതൊന്നും പറയാതെ എന്നെ നോക്കി ദഹിപ്പിച്ഛ് എന്നെ രൂക്ഷമായി നോക്കി നിന്നു... അപ്പോഴും ഷവറിൽ നിന്ന് വെള്ളം അവളുടെ ഷോള്ഡറിലേക്ക് ഒഴുകികൊണ്ടിരുന്നു... "മാറി നിൽക്ക് അങ്ങോട്ട്.....!!!!"

കുറേ നേരം അങ്ങനെ ഒന്നും മിണ്ടാതെ നോക്കി നിന്ന് വാശിയോടെ എന്റെ നെഞ്ചിൽ രണ്ട് കൈയും ചേർത്ത്‌ ശക്തിയിൽ പുറക്കോട്ട് തള്ളി മാറ്റി ചാടികുത്തി അവള് മുന്നോട്ട് കാലെടുത്ത് വെച്ചതും വഴുതി വീഴാൻ പോയതും ഒരുമിച്ചായിരുന്നു.... അവള് പുറക്കിലേക്ക് ചാഞ്ഞതും ഞാൻ വേഗം ഇടത്തേ കൈ കൊണ്ട് അവളുടെ ഷോള്ഡറിൽ ചുറ്റി പിടിച്ചതും വീഴാൻ പോയതിന്റെ പേടിയിൽ അവള് എന്റെ രണ്ട് കോളറിലും മുറുക്കി പിടിച്ഛ് കണ്ണ് ഇറുക്കിയടച്ഛ് ഒരു പൂച്ചകുഞ്ഞിനെ പോലെ കയ്യിൽ കിടന്നു..... പേടിയോടെ ഇറുക്കിയടഞ്ഞ അവളുടെ കരിനീല മിഴികൾ പതിയെ തുറക്കപെട്ടു.... കൺ പോളയിൽ നിറഞ്ഞ നിൽക്കുന്ന അവളുടെ കൺ പീലികൾ നനഞ്ഞ ഒട്ടിയിരുന്നു.... വീഴ്ചയിൽ മുഖത്തേക്ക് സ്ഥാനം തെറ്റിയ മുടിയിഴക്കളെ ഞാൻ പതിയെ ചെവിക്ക് പുറകിലേക്ക് മാടിയൊതുക്കി.... ഷവറിൽ നിന്ന് മഴപോലെ പെയ്യുന്ന വെള്ളത്തുള്ളികൾ എന്റെ മുടിയിഴക്കളിലൂടെ അവളുടെ മുഖത്തേക്ക് താളത്തിൽ വീണ് ചിതറി കൊണ്ടിരുന്നു... വലത് മൂക്കിന്റെ താഴെയുള്ള അവളുടെ കാക്കപ്പുള്ളി, എന്റെ മുടി തുമ്പിൽ നിന്ന് വീഴുന്ന വെള്ളത്താൽ ഓരോ നിമിഷവും നനഞ്ഞു കുതിരുന്ന പോലെ തോന്നി....

പതിയെ കണ്ണ് തുറന്ന് എന്നേയും അവള് മുറുക്കിപ്പിടിച്ച കോളറിലേക്കും പതർച്ചയോടെ നോക്കി പതിയെ കൈ വിട്ടാൻ നോക്കിയതും അവളെ പറ്റിക്കാൻ എന്നോണം ഞാൻ അവളെ വീഴാതെ പിടിച്ച കൈ വിട്ടുന്നപോലെ പിടി ഒന്നയച്ഛ് വിട്ട് പിടിച്ചു.... ഞൊടിയിടയിൽ ഞെട്ടലോടെ പൂർവാധികം ശക്തിയോടെ അവളെന്റെ കോളറിൽ പിടിമുറുക്കി വലിച്ചതും എന്റെ ചുണ്ടുകൾ അവളുടെ വിറയ്ക്കുന്ന അധരങ്ങളെ മുട്ടിയുരുമ്മി ചേർന്ന് നിന്നു.... ഒരു പിടച്ചിലോടെ നനഞ്ഞു ഒട്ടിയ അവളുടെ കണ്പീലികൾക്ക് ഉള്ളിലെ കൃഷ്ണമണികൾ വിശ്രമമില്ലാതെ എന്റെ കണ്ണുകളെ നോക്കിക്കൊണ്ടിരുന്നു.... അവളുടെ ചുട് നിശ്വാസം എന്റെ ചുണ്ടിനെ ഒരുവേള പൊതിഞ്ഞു... അപ്പഴും ആ ചുണ്ടുകൾ കവരാതെ ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി... ~~~~~~~ എന്റെ ചുണ്ടുകളെ താളത്തിൽ പൊതിയുന്ന സിദ്ധു നിശ്വാസ വായുവിന്റെ ചൂടിൽ ഉടലാക്കെ പൊള്ളുന്ന പോലെ...

ഇത്രമേൽ തൊട്ടൊരുമ്മിയിട്ടും സിദ്ധു എന്റെ ചുണ്ടുകളെ കവരാത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു... എന്തൊക്കെയോ പറയണമെന്നും അവനെ തള്ളിമാറ്റി പോകണമെന്നും ഉൾ മനസ്സിൽ ആരോ മന്ത്രിച്ചെങ്കിലും അവന്റെ കണ്ണിലെ കാന്തിക വലയത്തിൽ പുറത്ത് കടക്കാൻ ആകാത്ത വിധം ഞാൻ അകപ്പെടു പോയിരുന്നു..... ഒരു ശ്വാസത്തിന്റെ ദൂരം പോലും ഞങ്ങൾക്കിടയിൽ ഇല്ലെന്ന് ഓർക്കെ ഹൃദയം പെരുമ്പറ കൊട്ടുന്നു.... ഉയരുന്ന ശ്വാസ നിശ്വാസങ്ങളെ അടക്കിപ്പിടിച്ഛ് ഞാൻ അവന്റെ കണ്ണുകളിലേക്ക് മാറിമാറി നോക്കി.... അവനിൽ നിന്ന് ഊർന്നിറങ്ങി എന്നിലേക്ക് ഒഴുകുന്ന വെള്ളത്തിൽ കുതിർന്ന് നിന്നിട്ട് കൂടി എന്റെ ചുണ്ടുകൾ വറ്റി വരണ്ട് പോയിരിക്കുന്നു...!!! "രാധൂ..... നമ്മൾ ഇങ്ങനെ, ഇതുപോലെ നനഞ്ഞ് കുതിർന്ന് നിന്നത് ഓർമയുണ്ടോ നിനക്ക്...???" പ്രണയത്താൽ കുഴയുന്ന ശബ്ദത്തിൽ നറു ചിരിയോടെ കാര്യമായി അവൻ എന്നോട് ചോദിച്ച ഈ ചോദ്യം കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി... ഞങ്ങൾ.....??? ഇങ്ങനെ....?? അതും നനഞ്ഞ് കുതിർന്ന് നിന്നത് പോയിട്ട് കണ്ടത് പോലും ഇല്ലല്ലോ...??? കല്യാണം കഴിഞ്ഞ് ഇങ്ങോളമുള്ള ദിവസങ്ങൾ എന്റെ മനസ്സിലൂടെ ഓടി മറഞ്ഞു... അന്ന് തറവാട്ടിന് ഞാൻ മാത്രല്ലേ മഴ നനഞ്ഞത്....??? ആണല്ലോ...!!!! ഏയ്‌....ഇല്ല.... ഇതിലും അടുത്ത് കാറ്റിന് പോലും കയറാൻ പറ്റാത്ത രീതിയിൽ ചുണ്ടുകൾ കവർന്നിട്ടുണ്ട് പക്ഷേ ഇങ്ങനെ നനഞ്ഞ്...????

ഓർമകളിൽ അത്തരമൊരു ചിത്രം തെളിയുന്നില്ല.... ~~~~~~~~ "പറ....????" അവളെ നെറ്റി ഞുളിച്ചുള്ള ആലോചനയും മുഖത്തെ സംശയവും നോക്കി കൊണ്ട് ആദ്യത്തെ പോലെ കൈ വിട്ട് പിടിച്ഛ് അവളെ വീഴ്ത്താൻ പോകുന്ന പോലെ കാണിച്ഛ് ഞാൻ വീണ്ടും ചോദിച്ചതും അവള് കോളറിൽ ഒന്നൂടെ മുറുക്കി പിടിച്ഛ് പേടിയോടെ ഞെട്ടികൊണ്ട് എന്നെ രൂക്ഷമായി നോക്കി... "ഇല്ല...!!!" എന്നെ മുന്നിലേക്ക് തള്ളിമാറ്റി നേരെ നിന്ന് ദേഷ്യത്തോടെ പറഞ്ഞ് അവള് പോകാൻ തിരിഞ്ഞതും ഞാൻ അവളുടെ സാരി മുന്താണിയിൽ പിടുത്തമിട്ടിരുന്നു.... തിരിഞ്ഞ് നോക്കാൻ പോലും സമയം കൊടുക്കാതെ ഞൊടിയിടയിൽ മുന്താണി പിടിച്ഛ് വലിച്ഛ് ഞാൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി... ഷവറിന്റെ പൊസിഷൻ വലത്തേ കൈ കൊണ്ട് അവളുടെ നേരെ തിരിച്ഛ് വെച്ഛ് ഇടത്തേ കൈ ചുമരിൽ കുത്തി അവളുടെ തൊട്ടടുത്ത് ഞാൻ സൈഡ് ചരിഞ്ഞ് നിന്നു.... മഴപോലെ നിലയ്ക്കാത്ത അവളുടെ മുഖത്തേക്ക് പതിക്കുന്ന ഷവറിലെ ജലപ്രവാഹത്തിൽ കണ്ണുകൾ തുറക്കാൻ കഴിയാതെ അവൾ മുഖം സൈഡിലേക്ക് വെട്ടിച്ഛ് വായിൽ നിറയുന്ന വെള്ളം വെപ്രാളത്തോടെ തുപ്പി കളഞ്ഞു...

വിറയ്ക്കുന്ന ചുണ്ടിലൂടെ വെള്ളം കിതപ്പേറുന്ന മാറിലേക്ക് ഒഴുകിയിറങ്ങി.... ജലപ്രവാഹത്തെ മറയ്ക്കും വിധം അവളുടെ മുന്നിലേക്ക് കയറി നിന്ന് ആ നെറ്റിയിൽ നെറ്റി മുട്ടിച്ഛ് വലം കൈ അവളുടെ നഗ്നമായ അരക്കെട്ടിലേക്ക് ചേർത്ത് ഞാൻ മുറുക്കി പിടിച്ചു.... ഞെട്ടി പിടഞ്ഞ് കൊണ്ട് അവൾ വലിച്ചെടുത്ത ഒരു വലിയ ശ്വാസത്തിൽ അവളുടെ നെഞ്ചകം ഉയർന്ന് താഴ്ന്നു... " ഗെറ്റ് റ്റുഗെദർ ന്റെ ദിവസം.... അന്ന് അബി നിന്നെ കൊണ്ട് വോൾട്ട കുടിപ്പിച്ച രാത്രി... നമ്മൾ ആദ്യമായി നിശ്വാസങ്ങൾ കൈമാറി ശ്വസിച്ചത് ആ നിമിഷമാണ്.... " ഞാൻ പറഞ്ഞത് കേട്ട് തുറക്കപ്പെട്ട പിടയ്ക്കുന്ന അവളുടെ കരിനീല മിഴികളിൽ അത്ഭുതത്തവും ആശ്ചര്യവും മാറിമാറി വന്നു.... "അന്നും നിന്റെ ഈ പനനീർ ദളങ്ങൾ ഇങ്ങനെ വിറച്ചിരുന്നു... മൂക്കിന്റെ കോണിൽ ഈ കാക്കപ്പുള്ളി എന്റെ മുടിത്തുമ്പിലെ ജലകണത്താൽ ഇങ്ങനെ നനഞ്ഞ് കുതിർന്നിരുന്നു...." അന്തം വിട്ട് സ്തംഭിച്ചു നിൽക്കുന്ന അവളുടെ ചുണ്ടും, കാക്കപ്പുള്ളിയും തൊട്ട് കാണിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു... വീണ്ടും അവളുടെ ചുണ്ടുകളിൽ വിരലോടിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു... "പക്ഷേ.... ഒരുപാട് ആഗ്രഹിച്ചിട്ടും ഈ അധരങ്ങൾ എനിക്ക് അന്ന് നുണയാൻ കഴിഞ്ഞില്ല....

പക്ഷേ ഇന്ന്...." ~~~~~~~~ പറഞ്ഞ് തീരും മുൻപേ അവന്റെ ചുണ്ടുകൾ എന്റെ അധരങ്ങളെ കീഴ്പ്പെടുത്തിയിരുന്നു... പൊടുന്നനെ എന്റെ മിഴികൾ മിഴിഞ്ഞ് പോയെങ്കിലും പതിയെ അവ കൂമ്പിയടഞ്ഞു... സിദ്ധുന്റെ ശിരസിലൂടെ ജലം എന്നോട് മുട്ടിനിൽകുന്ന നെറ്റിയിലൂടെ എന്റെ മുഖത്തേക്ക് ഒഴുകിയിറങ്ങി... എന്റെ കീഴ്ചുണ്ടിനെ പതിയെ കടിച്ഛ് നുണഞ്ഞ് അവന്റെ നനുത്ത അധരങ്ങൾ താടിത്തുമ്പിലേക്ക് ഊർന്നിറങ്ങി.... ഷവറിന് മുന്നിൽ സിദ്ധു തീർത്ത മറനീങ്ങിയതും പഴേ പോലെ എന്റെ മുഖത്തേക്ക് പതിക്കുന്ന ജലപ്രവാഹത്തിനൊപ്പം അവന്റെ ചുണ്ടുകൾ താടിത്തുമ്പിൽ നിന്ന് കഴുത്തിലേക്ക് ഒഴുകിയിറങ്ങി... അവന്റെ പൊള്ളുന്ന നിശ്വാസം കഴുത്തിൽ അലടയിക്കവേ മുഖത്തേക്ക് ഇടതടവില്ലാതെ വീഴുന്ന വെള്ളത്തിൽ ശ്വാസം വിലങ്ങി തുടങ്ങിയതും വായിൽ നിറഞ്ഞ വെള്ളം വെപ്രാളത്തോടെ തുപ്പി കളഞ്ഞ് വലിയൊരു ശ്വാസം ഞാൻ പരവേശത്തോടെ വലിച്ചെടുത്തു....

അതിന്റെ പ്രതിഫലമെന്നോണം ഉമിനീര് തൊണ്ടകുഴിയിലൂടെ അമർനിറങ്ങി.... ഞൊടിയിടയിൽ അവന്റെ അധരങ്ങൾ തൊണ്ടകുഴിയിൽ ആഴത്തിൽ മുദ്ര പതിപ്പിച്ചത് അറിഞ്ഞ് എന്റെ കഴുത്ത് പുറക്കിലേക്ക് ഏങ്ങി, വലത്തേ കൈ വിരലുകൾ അവന്റെ നനഞ്ഞ മുടിയിൽ കോർത്ത് മുറുക്കി പിടിച്ചു... കഴുത്തിലേക്ക് കുനിഞ്ഞ് നിൽക്കവേ അവന്റെ താടി തുമ്പ് മാറിലൂടെ തെന്നി നീങ്ങിയതും തൊണ്ടകുഴിയിലൂടെ ഉമിനീര് ഒന്നൂടെ അമർന്നിറങ്ങി, ഹൃദയം ഉച്ചസ്ഥായിയിലേക്ക് മിടിച്ഛ് കേറി... അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ തൊണ്ടകുഴിയിൽ ഉമിനീര് കെട്ടിനിൽക്കുന്ന പോലെ തോന്നി... പതിയെ അവന്റെ നിശ്വാസം കഴുത്തിടുക്കിലേക്ക് പതിയവേ എന്റെ കൈകൾ തള്ളി മാറ്റാൻ എന്നോണം അവന്റെ ഷോള്ഡറിൽ അള്ളിപിടിച്ചെങ്കിലും വിഫലമായിരുന്നു.... ഇടത്തേ ഇടുപ്പിൽ മുറുക്കുന്ന അവന്റെ വലത്തേ കൈ വിരലുകൾ വയറ് മറയ്ച്ഛ് സാരിക്കുള്ളിലൂടെ പതിയെ നീങ്ങി നട്ടെല്ലിൽ അമർന്നതും മിന്നലേറ്റ പോലെ ശരീരമാക്കെ തരിത്ത് പിടഞ്ഞു... എന്റെ കൈവിരലുകൾ എന്റെ ഷോള്ഡറിൽ നിന്ന് ഷർട്ട് കോളറിലേക്ക് പൊടുന്നനെ മുറുക്കി..

ഞൊടിയിടയിൽ നട്ടെല്ലിൽ അമർന്ന് കൈവിരലുകൾ വിടർത്തി ശക്തമായി അവനിലേക്ക് വലിച്ചെടുപ്പിച്ഛ് സാരി മുഴുവനായും തെന്നി മാറിയ ഷോള്ഡറിൽ ആഴത്തിൽ കടിച്ഛ് ചുംബിച്ചു..... *"സ്സ്സ്....!!!!! സി....സി..ദ്ധേട്ടാ.."* ~~~~~~~~ ശീൽക്കാര ശബ്ദത്തോടെ അവളുടെ ചുണ്ടിൽ നിന്ന് ഉതിർന്ന വിവശമായ വിളിയിൽ ഞാൻ അവളെ ഒന്നൂടെ എന്നോട് ചേർത്ത് അടുപ്പിച്ചു... മഞ്ഞ്കണം പോലെ മൃദുലമായ അവളുടെ ആലിലവയർ എന്റെ വയറിനോട് ഒട്ടിച്ചേർന്നു.... അവളിൽ ഉയരുന്ന ശ്വാസ നിശ്വാസങ്ങളെ ഞാൻ എന്നിലൂടെ അടുത്തറിഞ്ഞു... സാരി തെന്നി മാറിയ മാറിലേക്ക് ശരവേഗത്തിൽ ഓടി ഒളിക്കുന്ന ജലപ്രവാഹത്തിൽ വലിയതോതിൽ പരവേശത്തോടെ ഉയർന്ന താഴുന്ന അവളുടെ ഇടനെഞ്ചിലെ തുടിപ്പിലേക്ക് കണ്ണുകൾ ഉടക്കി നിന്നു.... മിടിപ്പേറി കിതയ്ക്കുന്ന ആ നെഞ്ചിലേക്ക് മുഖം കുനിയവേ അവളുടെ കൈകൾ തടയാൻ എന്നോണം എന്റെ മുടിയിൽ കോർത്ത് വലിച്ചു... എനിക്കായ്‌ മാത്രം സ്പന്ദിക്കുന്ന മാറിടുക്കിലെ തുടിപ്പിൽ അമർത്തി ചുംബിക്കുമ്പോ ആ ഹൃദയം മിടിപ്പേറി കിതക്കുന്ന പോലെ തോന്നി....

കോളറിൽ നിന്ന് അവളുടെ വിരലുകൾ എന്നെ മുറുക്കി ചുറ്റിപ്പിടിച്ഛ് തളർന്ന് പോകുന്നത് ഞാൻ അറിഞ്ഞു.... "ചേച്ചീ........!!!!!" ~~~~~~~ എല്ലാംമറന്ന് ഭാരം മുഴുവൻ സിദ്ധു ന്റെ നെഞ്ചിൽ അർപ്പിച്ഛ് ആ ഹൃദയതാളം കേട്ട് ഷവറിന് കീഴേ ഒരു മെയ്യായി ചേർന്ന് നിൽകുമ്പഴാണ് അമ്മൂന്റെ വിളി കാതിൽ പതിഞ്ഞത്.... ദൈവമേ.....!!!!! ഒരു ഞെട്ടലോടെ ഞാൻ സിദ്ധു ന്റെ കരവലത്തിൽ നിന്ന് പിടഞ്ഞ് മാറി... "ആ....ആഹ്....വരാ... ഇപ്പോ വരാ....!!!" പതർച്ചയോടെ പറഞ്ഞൊപ്പിച്ഛ് നടക്കാൻ ഒരുങ്ങവേ സിദ്ധു എന്റെ വലം കൈ പിടിച്ഛ് വെച്ചു.... "സിദ്ധു വിട്ട്... പോട്ടേ... അമ്മു വിളിക്കുന്നു.... ഇങ്ങോട്ടേങ്ങാ കയറി വന്നാ തീർന്നു.... വിട്ട്..." വാതിലിന്റെ അടുത്തേക്ക് നോക്കി അമ്മൂന്റെ വിളിക്കും കാലൊച്ചകൾക്കും കാതോർത്ത് വെപ്രാളത്തോടെ കൈ കുതറി വിട്ടീക്കാൻ ശ്രമിച്ചോണ്ട് ഞാൻ പറഞ്ഞെങ്കിലും സിദ്ധു വിട്ടില്ല.... ഞാൻ തിരിഞ്ഞ് നോക്കവേ അവൻ വലിച്ഛ് എന്നെ അവന്റെ അടുത്തേക്ക് നിർത്തി.... "ഇങ്ങനെയാണോ നീ പുറത്തേക്ക് പോണത്...???"

അടിമുടി ശരവേഗത്തിൽ നോട്ടമുഴിഞ്ഞ് സിദ്ധു ചോദിച്ചത് കേട്ട് ഞാൻ സംശയത്തോടെ എന്നെ നോക്കി.... കോലം കണ്ട് ഞെട്ടി തരിച്ഛ് ഞാൻ വേഗം നിലത്ത് വീണ് കുതിർന്ന് കിടക്കുന്ന സാരി മുന്താണി ഞൊടിയിടയിൽ വാരിയെടുത്ത് മാറ് മറയ്ച്ഛ് തലകുനിച്ഛ് നിന്നു.... എന്തോ മുഖമുയർത്തി അവനെ നോക്കാൻ എനിക്ക് വല്ലാത്ത ജാളിത്യം തോന്നി... ഒന്നും മിണ്ടാതെ മുഖത്തേക്ക് നോക്കാതെ ഞാൻ മുന്നോട്ട് നടക്കാൻ തുനിയവേ സിദ്ധു വീണ്ടും എന്നെ പിടിച്ഛ് നേരെ നിർത്തിച്ഛ് എന്റെ മുഖം കൈ വെള്ളയിൽ കോരിയെടുത്ത് നെറുക്കിൽ അമർത്തി ചുംബിച്ചു...... " നിന്നെ ഇങ്ങനെ നനഞ്ഞ് കുതിർന്ന് മുന്നിൽ കിട്ടിയപ്പോ... I can't control my self....!!!" അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നോണ്ടാണ് ഞാൻ അവൻ പറയുന്നത് കേട്ടത്.... നെറ്റിയിൽ ഒന്നൂടെ ചുണ്ട് ചേർത്ത് മാഞ്ഞ് പോയ സിന്ദൂരപൊട്ടും സ്ഥാനം തെറ്റിയ നെറ്റിയിലെ പൊട്ടും സിദ്ധു ശ്രദ്ധയോടെ നേരെയാക്കി തന്നു... "പൊക്കോ...!!!!" നറു ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ഞാൻ വേഗം മുമ്പോട്ട് കാലെടുത്ത് വെച്ചതും പാവാട തടഞ്ഞ് വീഴാൻ പോയി.. ഞൊടിയിടയിൽ സിദ്ധുന്റെ കൈകൾ എന്നെ വട്ടം ചേർത്ത് പിടിച്ചു....

"രാധൂ... ശ്രദ്ധിച്ഛ് പതിയെ പോ...!!" അവനെ നോക്കാതെ തലയാട്ടി കേട്ട് പതിയെ വാതിൽക്കലേക്ക് നടന്നു.. വാതില് തുറന്ന് പതിയെ പുറത്തേക്ക് നോക്കി... ഹാവൂ അമ്മു ഇല്ല... ഉണ്ടായിരുന്നെങ്കിൽ മാനം പോയേനെ... ഒരു നേടുവീർപ്പോടെ പുറത്തേക്ക് ഇറങ്ങാൻ കാലെടുത്ത് വെച്ഛ് ഞാൻ പതിയെ സിദ്ധുനെ ഒന്ന് തിരിഞ്ഞ് നോക്കി.... വലത്തേ കൈ കൊണ്ട് മുന്നിലേക്ക് വീണ് കിടക്കുന്ന നനഞ്ഞ മുടിയിഴകളെ വകഞ്ഞു മാറ്റുന്ന അവനെ നോക്കി നാണത്തോടെ ഞാൻ ചിരിച്ചു.... ~~~~~~ എന്റെ സാറേ.........!!!!! കവിളിൽ ചുവപ്പ് രാശിയണിഞ്ഞ, നാണത്താൽ തുടുത്ത, പിടയ്ക്കുന്ന മിഴിയോട് കൂടിയ നനഞ്ഞ് എന്റെ പെണ്ണ്... ഇവളെന്നെ ഇങ്ങനെ ചിരിച്ഛ് കൊല്ലൂല്ലോ എന്റെ ദൈവമേ.... അവള് തിരിഞ്ഞ് നോക്കി ചിരിച്ചപ്പോ നമ്മുടെ sk അഭിനയിച്ച റമോ സിനിമയിൽ അവന്റെ നെഞ്ചില് ഒരു അമ്പ് തറക്കുന്ന സീൻ ഇല്ലേ, അതേ അവസ്ഥയായിരുന്നു എനിക്ക്...... sk യുടെ നെഞ്ചിൽ ഒരെണ്ണമല്ലേ തറച്ചുള്ളൂ... എന്റെ നെഞ്ചിൽ ഒരായിരമെണ്ണം തറച്ചിട്ടുണ്ടെന്ന് തോന്നുന്നു.... അവളെ നോക്കി നെഞ്ചിൽ കൈവെച്ഛ് ഞാൻ ചുമരിനോട് ചാരി നിൽകുന്നത് കണ്ട് ഒന്നൂടെ വാ പൊത്തി പൊട്ടിച്ചിരിച്ഛ് പുറത്തേക്ക് കടന്ന് അവള് വാതിലടച്ചു...

~~~~~~~~ ചെറിയച്ഛന്റെ വീട്ടിൽ പോകാണുള്ളത് അടക്കം മറന്ന് പോയിരുന്നു... അമ്മു വിളിച്ചില്ലായിരുന്നെങ്കിൽ ആ നിൽപ്പ് അങ്ങനെ തുടർന്നേനെ... ബാഗിൽ നിന്ന് സാരി തിരഞ്ഞ് ഒരു നറു ചിരിയോടെ ഞാൻ മനസ്സിൽ പറഞ്ഞു.... സിദ്ധു വരുന്നതിന് മുമ്പ് വേഗം സാരി മാറ്റിയുടുത്ത് തലത്തുവർത്തി കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു... മുന്നിലേക്ക് വീണ മുടിയിഴകളെ പുറക്കിലേക്ക് കുടഞ്ഞ് കോതി മാറ്റി മുന്താണി ഒന്നൂടെ വലിച്ഛ് പിൻ ചെയ്യുമ്പഴാണ് സിദ്ധു കടിച്ചതിന്റെ പാട് ശ്രദ്ധിച്ചത്.... പതിയെ വിരൽ കൊണ്ട് തഴുകി... അവന്റെ നിശ്വാസത്തിന്റെ ചൂട് വീണ്ടും പൊതിയുന്ന പോലെ... കഴിഞ്ഞ നിമിഷങ്ങളിലേക്ക് മനസ്സ് ശരവേഗത്തിൽ ഓടി... നട്ടെല്ലിൽ അമർന്ന അവന്റെ അഞ്ച് വിരലുകളും എന്നെ അവനിലേക്ക് ചേർത്ത് അടുപ്പിച്ചതും ഓർക്കെ വീണ്ടും നട്ടെല്ലിലൂടെ എന്തോ പിടഞ്ഞ് കയറിയപോലെ ഞാൻ ഒന്ന് ഞെട്ടി... ചുറ്റും വെപ്രാളത്തോടെ ഒന്ന് കണ്ണോടിച്ഛ് നാണത്തോടെ ഞാൻ നെറ്റിയിൽ കൈ മുട്ടിച്ചു.... രണ്ട് കൈകൊണ്ടും മുഖം അമർത്തി തുടച്ഛ് വേഗം പുറപ്പെട്ട് താഴേക്ക് ഇറങ്ങി....

അമ്മു എന്നെ കാത്ത് താഴെ തന്നെ നിൽപ്പുണ്ടായിരുന്നു..... കണ്ടതും സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു.... " എന്തിനാ ചേച്ചി സാരി മാറ്റിയത്..??? ചേച്ചി വീണ്ടും കുളിച്ചോ...????" എന്റെ തലയിൽ തൊട്ട് കൊണ്ട് അമ്മു സംശയത്തോടെ ചോദിച്ഛ് തുടങ്ങിയതും ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... "എന്റെ സാരിയിൽ നേരത്തെ ചായ മറിഞ്ഞ് പോയി, അപ്പോ സാരി മറ്റാന്ന് വെച്ഛ് പിന്നെ യാത്രയൊക്കെ ചെയ്ത് വന്നതല്ലേ ഒന്ന് കുളിച്ചേക്കാ ന്ന് വെച്ചു... അതാ കുളിച്ചത്...." നിമ്മി ആയിരുന്നെങ്കിൽ കുത്തി കുത്തി ഒരായിരം ചോദ്യം ചോദിച്ചോണ്ടിരുന്നേനെ... അമ്മു പിന്നെ അങ്ങനെ കുത്തി കുത്തി ചോദിക്കില്ല അതോണ്ട് കള്ളി വെളിച്ചത്താവാതെ രക്ഷപ്പെട്ടു.... കുറച്ചു സമയം കഴിഞ്ഞപ്പഴേക്കും സിദ്ധുവും റെഡിയായി വന്നു... ഷർട്ടും മുണ്ടുമായിരുന്നു വേഷം.... ഷർട്ടിന്റെ കൈ മടക്കി കോണിയിറങ്ങി വരുന്ന സിദ്ധുനെ ഞാൻ നോക്കി നിന്നു പോയിരുന്നു... ഒടുക്കത്തെ ഗ്ലാമറാ കോന്തന്....!!!!!!

എന്നെ നോക്കി അങ്ങനെയുണ്ടെന്ന് കണ്ണോട് ചോദിച്ചതും ഞാൻ മുഖം ചുളുക്കി പോര ന്ന് തലയാട്ടി... അപ്പഴേക്കും അമ്മു അവന്റെ അടുത്തേക്ക് ഓടി ചെന്ന് നിന്നു... "ഏട്ടാ..... അടിപൊളി, കിടുക്കാച്ചി ലുക്ക്...!!!!" അവള് പറഞ്ഞത് കേട്ട് സിദ്ധു എന്നെ നോക്കി ഇപ്പോ അങ്ങനെയുണ്ടെന്ന് രീതിയിൽ പുരികം പൊക്കിയതും ഞാൻ ചിരികടിച്ഛ് പിടിച്ഛ് മറ്റെവിടേക്കോ നോക്കി നിന്നു.... ഇറങ്ങാൻ നിന്നപ്പോ അമ്മയോട് പോരുന്നോ ന്ന്‌ വെറുതെ ഞാനും അമ്മുവും ചോദിച്ചു... അച്ഛൻ മരിച്ചിട്ട് അധികം ആവാത്തത് കൊണ്ട് അമ്മ അധികം പുറത്തേക്ക് ഒന്നും പോവാറില്ല... അതോണ്ട് തന്നെ വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.. കോലായിൽ ഇറങ്ങി നിന്നതും സിദ്ധു കാർ എടുക്കുന്നത് കണ്ട് ഇവിടുന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ ന്ന് ഞാനും അമ്മുവും ഒരായിരം വട്ടം മാറിമാറി പറഞ്ഞെങ്കിലും സിദ്ധു കാറിൽ തന്നെ പോണമെന്ന് കടും പിടുത്തം പിടിച്ച് ഞങ്ങളെ നിർബന്ധിച്ച് കാറിൽ കയറ്റി... രണ്ടു മിനുട്ട് പോലും കാറിൽ ഇരുന്ന് കാണില്ല അപ്പോഴേക്കും ചെറിയച്ചന്റെ വീട്ടിലെത്തിയിരുന്നു...........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story