🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 135

ennennum ente mathram

രചന: അനു

കോലായിൽ ഇറങ്ങി നിന്നതും സിദ്ധു കാർ എടുക്കുന്നത് കണ്ട് ഇവിടുന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ ന്ന് ഞാനും അമ്മുവും ഒരായിരം വട്ടം മാറിമാറി പറഞ്ഞെങ്കിലും സിദ്ധു കാറിൽ തന്നെ പോണമെന്ന് കടും പിടുത്തം പിടിച്ച് ഞങ്ങളെ നിർബന്ധിച്ച് കാറിൽ കയറ്റി... രണ്ടു മിനുട്ട് പോലും കാറിൽ ഇരുന്ന് കാണില്ല അപ്പോഴേക്കും ചെറിയച്ചന്റെ വീട്ടിലെത്തിയിരുന്നു... പെട്ടന്ന് ഒരു കാർ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയപ്പോ എല്ലാരുടേയും മുഖത്ത് ആരാണെന്നുള്ള സംശയം ഞാൻ കണ്ടു... കാർ നിർത്തി ഞാനും അമ്മുവും പുറകിൽ നിന്നും സിദ്ധുവും കണ്ണനും മുന്നിൽ നിന്നും ഒരുമിച്ച് ഇറങ്ങി നിന്നപ്പോ ആ സംശയം അത്ഭുതത്തിന് വഴിമാറിയിരുന്നു.... മുന്നിൽ കസേരയിൽ ഇരുന്ന വെല്യച്ഛന്റേയും വാതിൽ പടിയിൽ ചാരി നിൽക്കുന്ന വല്യമ്മയുടേയും മുഖത്തായിരുന്നു കൂടുതൽ അത്ഭുതം... നേരിയ കുശുമ്പും ആ മുഖത്ത് നിഴലിച്ചു.... ഞങ്ങളെ കണ്ടതും ചെറിയച്ചനും ചെറിയമ്മയും വേഗം മുറ്റത്തേക്കിറങ്ങി വന്നു.... ചെറിയച്ചൻ സിദ്ധുനേയും കണ്ണനേയും സ്നേഹത്തോടെ അകത്തേക്ക് കയറ്റി... ഞാനും അമ്മുവും ഒരുപോലെ ചെറിയമ്മയെ കെട്ടിപ്പിടിച്ഛ് അകത്തേക്ക് കയറി..... ~~~~~~~

ചെറിയച്ചൻ ഞങ്ങളെ ക്ഷണിച്ച് അകത്തേക്ക് കയറ്റി... ചെറിയമ്മ വേഗം ചായയും മറ്റും കൊണ്ട് തന്നു... അതൊക്കെ കുടിച്ച് ഞാനും കണ്ണനും ഒരു റൂമിലേക്ക് വലിഞ്ഞു... എനിക്ക് പണ്ടേ ഈ പൂജ, കൊടുതി, വഴിപാട് എന്നതിലൊന്നും വലിയ വിശ്വാസം ഇല്ല,,, പക്ഷേ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്.... വീട്ടിൽ അത്യാവശ്യം ആൾക്കാർ ഒക്കെണ്ട്..... പലരും വന്നു പലതും ചോദിക്കുന്നുണ്ട് മറുപടി പറഞ്ഞ് സത്യത്തിൽ എനിക്ക് മതിയായി.... കണ്ണൻ അണെങ്കിൽ ചോദ്യത്തിന് മുന്നിൽ ഞാൻ കിടന്ന് തപ്പുന്നത് കണ്ട് പൊരിഞ്ഞ ചിരി.... ഇങ്ങോട്ട് കയറിയത്തിൽ പിന്നെ അനൂനെ ഒന്ന് കണ്ട് കിട്ടിയിട്ടില്ല.... അമ്മു ഇടയ്ക്ക്‌ വന്ന് എന്തെങ്കിലും വേണോ എന്നെങ്കിലും ചോദിച്ചു പോകുന്നുണ്ട് എന്റെ പത്നിയെ അതിനു പോലും ഇങ്ങോട്ട് കാണുന്നില്ലല്ലോ....??? ഒന്ന് വന്ന് അന്വേഷിച്ചൂടെ ല്ലേ...??? ഫാര്യ ആണത്രേ ഫാര്യാ... പൊട്ടിക്കാളി😍 കുറേ ഇരുന്ന് ബോറഡിച്ചപ്പോ ഞാൻ പതിയെ പുറത്തേക്കിറങ്ങി... ~~~~~~~~

എന്നെ കണ്ടതും വെല്യമ്മമരും അമ്മയിമ്മാരും കസിൻസും എല്ലാരും കൂടി അങ്ങോട്ട് പൊതിഞ്ഞു... അമ്മുന്റെ കല്യാണത്തിന് വന്നപ്പോ മൈൻഡ് വെക്കാത്ത ടീമാ... ഇതിപ്പോ എന്ത് പറ്റിയാവോ...??? ഇനി അമ്മ അറിഞ്ഞപ്പോലെ എല്ലാരും എല്ലാം അറിഞ്ഞോ..?? കാറിൽ നിന്ന് ഞങ്ങൾ ഇറങ്ങിയപ്പോ വെല്യമ്മയുടേയും വെല്യചന്റെയും മുഖം ഒന്ന് കാണാനായിരുന്നു... കഴുത്തിൽ കിടക്കുന്ന താലിയിലേക്കും, അതിന്റെ കൂടെ ചുറ്റിപിണഞ്ഞ് കിടക്കുന്ന കരിമണി മാലയിലേക്കും നോക്കി കയ്യിലെ വളക്കളും മറ്റും തൊട്ട് നോക്കി ഇതെത്ര പവനാ..?ആരു വാങ്ങി തന്നതാ...? എന്നൊക്കെ തുടങ്ങി ചോദ്യങ്ങളുടെ മേളയായിരുന്ന്... എന്റെ സാരി പോലും ആരും വെറുതെ വിട്ടിട്ടില്ല.... ഇടയ്ക്ക് നീനയെ കണ്ടു... അവള് മാത്രേ വന്നിട്ടുള്ളൂ ന്ന് തോന്നുന്നു... ഓഹ്..അതൊന്ന് മതിയല്ലോ ബാക്കി രണ്ടെണ്ണത്തിന് കൂടി... മുഖത്ത് എപ്പഴും ഉണ്ടാക്കുന്ന സ്ഥിരം പുച്ഛം... ഞാൻ പിന്നെ ഒന്നിനും പോയില്ല.. പുച്ഛിക്കാനും പോയില്ല, ചിരിക്കാനും പോയില്ല.. ഗുളിക്കന്ന് കൊടുക്കൽ ഹാളിൽ ആണ് നടക്കുന്നത്...

അവിടെ പ്രത്യേകിച്ഛ് അവിശ്യമൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ സ്ത്രീ ജനങ്ങൾ എല്ലാം അടുക്കളയിൽ ഇരിപ്പുറപ്പിച്ചു... ഫുഡ് ഉണ്ടാക്കാനും മറ്റും ഞാൻ ചെറിയമ്മയെ സഹായിക്കാൻ നോക്കിയെങ്കിലും ചെറിയമ്മ സമ്മതിച്ചില്ല... പിന്നെ കുറേ നേരം നന്ദുനോട് കത്തിയടിച്ഛ് ഇരുന്നു... കുറച്ഛ് കഴിഞ്ഞ് ചെറിയച്ഛൻ വിളിച്ചതും അവൻ ഹാളിലേക്ക് പോയി... മൊത്തത്തിൽ ഫ്രീ ആയപ്പോ ഞാൻ എന്റെ കെട്ടിയോൻ കോന്തനെ അന്വേഷിച്ഛ് റൂമിൽ ചെന്നെങ്കിലും അവിടെ കണ്ണനും അമ്മുവും മാത്രേ ഉണ്ടായിരുന്നുള്ളൂ.... ചോദിച്ചപ്പോ ഏട്ടൻ പുറത്തേക്കിറങ്ങി ന്ന് കണ്ണൻ പറഞ്ഞത് കേട്ട് ഞാനും കിച്ചണ് വഴി പുറത്തേക്കിറങ്ങി... മുന്നിലെ മുറ്റത്ത് നോക്കിയെങ്കിലും കണ്ടില്ല... അപ്പഴണ് കുറച്ചു മാറി ആരോടോ സംസാരിച്ചു നിൽകുന്നത് കണ്ടത്... ഞാൻ സംശയത്തോടെ അങ്ങോട്ട് നടന്നു.... അവിടെ എത്തിയപ്പഴാണ് എനിക്ക് മുഖം വ്യക്തമായത്... അത് നീനയുടെ ഹസ്ബെന്റ് രാകേഷ് ഏട്ടനായിരുന്നു...

അടുത്തേക്ക് ചെന്നത് സിദ്ധു വേഗം എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... ഏട്ടനോട് കുശലം പറഞ്ഞൊണ്ടിരിക്കുമ്പഴാണ് നീന വന്നത്... രാകേഷ് ഏട്ടൻ വേഗം നീനയെ സിദ്ധുന് പരിചയപ്പെടുത്തി കൊടുത്തു... സിദ്ധുനെ എങ്ങനെ അറിയാന്നുള്ള നീനയുടെ ചോദ്യത്തിന് ഏട്ടൻ ഇതെന്റെ ബോസ് ആണെ ന്നും ഞാൻ സാറിന്റെ കീഴിലാണ് വർക്ക് ചെയ്യുന്നതെന്നും പറഞ്ഞപ്പോ നീനയുടെ മുഖത്ത് അതുവരെ നിറഞ്ഞ നിന്ന് സ്ഥായിയായ പുഛഭാവം ഞൊടിയിടയിൽ മാഞ്ഞ് മുഖം വിളറി വെളുത്ത് പോയത് കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് സഹപാതവും ചിരിയും ഒരുപോലെ വന്നു.... എന്തൊരു അഹങ്കാരായിരുന്നു, അതാണ്,ഇതാണ്, മറ്റതാണ്, മറിച്ചതാണ്... അതെങ്ങനാ വല്യമ്മയുടെയും വെല്യച്ഛന്റേയും മോളല്ലേ..ഇങ്ങനെ അല്ലെങ്കിലേ അത്ഭുതമുള്ളൂ..... അഭിമാനത്തോടെ അവളെ നോക്കി ചിരിക്കുംബോ സിദ്ധുന്റേ കൈതണ്ടയിൽ കൈ കോർത്ത് ഞാൻ മുറുക്കെ പിടിച്ചിരുന്നു.... ~~~~~~~

പരിപാടി ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ഛ് വീട്ടിൽ എത്തിയപ്പോ ഒരു നേരം ആയിരുന്നു... ഞങ്ങളെ കാത്ത് കോലായിൽ ഒറ്റക്കിരിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സങ്കടം തോന്നി... ഞാൻ കാരണം ആണല്ലോ ന്ന് ഓർക്കുംതോറും കുറ്റബോധതിന്റെ തീച്ചൂളയിൽ ഞാൻ വെന്ത് ഉരുക്കുന്നു.... അമ്മയെ കണ്ടതും കാർ നിർത്താൻ പോലും നേരമില്ലാതെ അനു ഇറങ്ങി ഓടി... കയറിയത് മുതൽ ഇറങ്ങിയത് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിട്ടാത്തെ ആവേശത്തോടെ അതിലുപരി അഭിമാനത്തോടെ അവള് പറഞ്ഞ് തുടങ്ങി.... അവളുടെ വാക്കിലും നോക്കിലും നിറഞ്ഞ് നിൽക്കുന്ന ആ സന്തോഷം മാത്രം മതിയായിരുന്നു എനിക്ക്, അതിന് വേണ്ടി തന്നെയാ ഞാൻ ഇന്ന് പോയത് പോലും.... അന്ന് അമ്മുന്‍റെ കല്യാണത്തിന് അവളെ കുറ്റം പറഞ്ഞവരുടേയും തളളിപറഞ്ഞവരുടേയും ഒക്കെ മുന്നിൽ അവളായിരുന്നു ഇന്ന് മുഖ്യാതിഥി... എല്ലാരും അവളെ കുശുമ്പോടെയും അസൂയയോടെ നോക്കുന്നത് ഞാൻ കൺ കുളിരേ കണ്ടു...... അന്ന് നീന പറഞ്ഞത് കേട്ടപ്പോ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ അതിനുള്ള മറുപടി അവൾക്ക് കൊടുക്കണം ന്ന് പക്ഷേ,, രാകേഷ് നീനയുടെ ഹസ്ബന്റ്ന്ന് എനിക്ക് അറിയില്ലായിരുന്നു...

അന്ന് കല്യാണത്തിന് അവനെ ഞാൻ കണ്ടില്ല... അതേതായാലും ഒരു കണക്കിന് നന്നായി, അന്നാണെങ്കിൽ എനിക്കത്തിന് പറ്റാത്ത സാഹചര്യം ആയിരുന്നു..... പക്ഷേ ഇത്ര പെട്ടന്ന് ദൈവം എനിക്ക് ഇങ്ങനെയൊരു അവസരം നൽകുമെന്ന് ഞാൻ കരുതിയില്ല... ഇതാണ് പറയുന്നത് god is great.....!!!! ചില കാര്യങ്ങൾ നമ്മൾ മറന്നാലും പുള്ളിക്കാരൻ മറക്കില്ല.... അനൂന്റെ വിലയും സ്റ്റാറ്റസും എല്ലാരേയും അറീക്കാനും കൂടി വേണ്ടിയാ ഇത്ര അടുത്തായിട്ട്‌ കൂടി കാറിൽ പോണമെന്ന് ഞാൻ വാശിപിടിച്ചത്.... തെല്ല് അഹങ്കാരത്തോടെ അവള് അമ്മയോട് ഓരോന്ന് പറയുമ്പോ അവള് എത്രത്തോളം ഹാപ്പി അന്നെന്ന് ആവളുടെ കരിനീലമിഴികൾ പറഞ്ഞോണ്ടിരുന്നു.... ഒറ്റയടിക്ക് ഒഴുക്കനെ സംഭവങ്ങൾ ഒക്കെ പറഞ്ഞു തീർത്തു അവള് വീണ്ടും ഓരോന്ന് ഓർത്തെടുത്ത് പറയാൻ തുടങ്ങിയതും അമ്മ ഇടയ്ക്ക് കയറി.... " മതി മതി ബാക്കിയൊക്കെ നാളെ പറയാം... സമയം ഒരുപാട് ആയി.. പോയി കിടന്നോ.. കണ്ണനും സിദ്ധുനും ഉറക്കം വരുന്നുണ്ടാവും..." അത് കേട്ട് അവളുടെ മുഖത്ത് നിരാശ പടർന്നെങ്കിലും അമ്മയെ കെട്ടിപ്പിടിച്ഛ് അവള് പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി.... "ഞാൻ ഇന്ന് എന്റെ പുന്നാര സരസൂന്റെ കൂടെയാ...." ~~~~~~~

കഥ മുഴുവൻ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ അമ്മ പോയി കിടക്കാൻ പറഞ്ഞപ്പോഴാണ് എനിക്ക് അമ്മന്റെ കൂടെ കിടക്കാൻ വല്ലാത്ത കൊതി തോന്നിയത്... ഞാൻ പറഞ്ഞു നിർത്തിയതും കണ്ണൻ തൊണ്ടയിൽ കിച്ച് കിച്ഛ് ഉള്ളപോലെ ആക്കി ചുമച്ഛത് കേട്ട് ഞാൻ സിദ്ധുനെ നോക്കി.... അന്തം വിട്ട് എന്നെ നോക്കുന്നു സിദ്ധുനെ കണ്ട് ഞാൻ കണ്ണോണ്ട് കിടന്നോട്ടെ ന്ന് കെഞ്ചി ചോദിച്ചതും അത്ര സുഖമില്ലാത്ത രീതിയിൽ അവൻ തലയാട്ടി സമ്മതം തന്നു..... "അമ്മൂസേ... വാ കിടക്കണ്ടേ...???" സ്നേഹത്തോടെ സിദ്ധുനെ കളിയാക്കാൻ എന്നോണം അവൻ അമ്മൂനെ വിളിച്ഛ് പറഞ്ഞത് കേട്ട് അമ്മു എന്റെ ഓപ്പോസിറ്റ് വന്ന് നിന്ന് അമ്മയെ കെട്ടിപ്പിടിച്ചു.... "കണ്ണേട്ടനും പോയി കിടന്നോ... ഞാൻ ഇന്ന് എന്റെ അമ്മന്റേയും ചേച്ചിക്കുട്ടീന്റയും കൂടെയാ....!!!!" അമ്മു പറഞ്ഞത് കേട്ടതും സിദ്ധുവും ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി ഒറ്റ ചിരിയായിരുന്നു..... അവനെ നോക്കി പൊട്ടിപൊട്ടി ചിരിക്കുന്ന ഞങ്ങളെ നോക്കി അമ്മു അന്തം വിട്ടു....

സിദ്ധു ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് നടന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..... "കിടക്കുന്നില്ലേ കണ്ണാ... ബാ...ഞാൻ കൊണ്ടാക്കി തരാ ട്ടോ...ബാ..." ചമ്മി നാറി നിൽക്കുന്ന കണ്ണനെ കൂട്ടിപ്പിടിച്ഛ് കോണി കയറാൻ തുടങ്ങവേ കണ്ണൻ ദയനീയമായി അമ്മുനെ നോക്കിയെങ്കിലും അവള് വേഗം പൊക്കോ ന്ന് പറഞ്ഞ് റ്റാറ്റ കാണിച്ഛ് അമ്മന്റെ റൂമിലേക്ക് നടന്നു.... ഞാൻ സിദ്ധുനെ നോക്കി good night ന്ന് പതിയെ പറഞ്ഞതും സിദ്ധു എന്റെ കണ്ണിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ നോക്കി അല്ലന്ന് പതിയെ തലയാട്ടി 'bad night' ന്ന് സങ്കടത്തോടെ ചുണ്ട് പിളർത്തി പറഞ്ഞു... അത് കണ്ട് ചിരിച്ചോണ്ട് ചുണ്ട് കൂർപ്പിച്ഛ് ഒരു കിസ്സ് കൊടുത്ത് ഞാനും റൂമിലേക്ക് കയറി..... ~~~~~~~ അവള് ഊതി പറത്തി തന്ന ഫ്ലയിങ് കിസും പിടിച്ചൊണ്ട് ഞാൻ കണ്ണനേയും കൂട്ടി മുകളിലേക്ക് കയറി... കണ്ണൻ ആദ്യത്തെ റൂമിൽ കയറി നേടുവീർപ്പോടെ ഗുഡ് നെറ്റ് പറഞ്ഞു... ചിരിയോടെ തിരിച്ഛ് വിഷ് പറഞ്ഞ് ഞാനും റൂമിൽ ചെന്ന് കിടന്നു... കുറേ ആയിട്ട് അവളെ നോക്കി, അവളെ കെട്ടിപ്പിടിച്ഛ് ആണലോ ഉറങ്ങാറ് അതോണ്ട് ആവും ഇന്ന് എന്തോ ഇടത്തേ സൈഡ് ഇങ്ങനെ ശൂന്യമായി കിടക്കുന്നത് കണ്ടിട്ട് ഉറക്കം വരുന്നില്ല.....

കുറേ മറിഞ്ഞും തിരിഞ്ഞും കമിഴ്ന്നും കിടന്നിട്ടും ഉറക്കം കിട്ടുന്നില്ലന്ന് തോന്നിയപ്പോ ഞാൻ പതിയെ ബെഡിൽ എണീറ്റ് ഇരുന്ന് റൂം മൊത്തം ഒന്ന് കണ്ണോടിച്ചു... അന്ന് അമ്മൂന്റെ കല്യാണത്തിന് വന്നപ്പോ യൂസ് ചെയ്ത അതേ റൂമാണ് എന്നാലും നല്ലോണം നോക്കുന്നത് ഇപ്പഴാ... ഒരു ചെറിയ എന്നാൽ സൗകര്യം ഒക്കെയുള്ള ഒരു റൂം... ഒരു ബെഡും മേശയും കസേരയും അലമാരയുമാണ് റൂമിൽ ഉള്ളത്... എല്ലാം തടികൊണ്ട് ഉണ്ടാക്കിയതാണ്... ചുമരിൽ ഉള്ള ഷെൽഫിനും തടി വാതിൽ വെച്ചിട്ടുണ്ട്... ഞാൻ പതിയെ എണീറ്റ് മരത്തിന്റെ അലമാരയുടെ അടുത്തേക്ക് നടന്നു ചെന്ന് അത് തുറന്നു.... അനുന്‍റെ കുറേ ഡ്രസ്സ് നല്ല വൃത്തിയായി അടുക്കി ഒതുക്കി വെച്ചിട്ടുണ്ട്... ഉള്ളിലായി ചെറിയൊരു ലോക്കർ പോലെ കണ്ടു, അതിന്റെ കീയും അതിന്റെ മോളിൽ തന്നെ ഉണ്ടായിരുന്നതോണ്ട് ഞാൻ വേഗം അത് തുറന്നു.. അതിൽ അത്യാവശ്യം വലിയൊരു ഡയറി, കുറേ മിട്ടായി കടലാസ്, വർണ്ണ പേപ്പർ, ഒരു കുപ്പി നിറയെ മഞ്ചാടി കുരുക്കൾ, അതുപോലെ മറ്റൊന്നിൽ ഇലഞ്ഞി കുരുക്കൾ, മയിൽപ്പീലി, പൊട്ടിയ കുപ്പിവളകൾ അങ്ങനെ അങ്ങനെ കുഞ്ഞത്‌ മുതൽ കൂട്ടിവെച്ഛ് ഉണ്ടാക്കിയ അവളുടെ അമൂല്യ നിധി ശേഖരം കണ്ട് എനിക്ക് ചിരി വന്നു....

അതിൽ നിന്ന് ഡയറി മാത്രം എടുത്ത് ഞാൻ മേശപ്പുറത്ത് വന്നിരുന്നു.... കുറേ എടുക്കാതത്തോണ്ട് അതിന്റെ പുറം ചട്ട അപ്പടി പൊടിപിടിച്ഛ് കിടന്നിരുന്നു... അതൊക്കെ ചെറുതായി ഒന്ന് ഊതി തൂത്ത് സാവകാശം ഞാൻ തുറന്നു.... അനൂന്റെ അച്ഛന്റെ ബാങ്കിലെ ഡയറി ആണ്.. അതിന്റെ മുകളിൽ ബാങ്കിന്റെ പേര് ഉണ്ടായിരുന്നു.. ഫസ്റ്റ് പേജിൽ സാധരണയായി തന്നെ അവളുടെ ഫുൾ നെയിം * അനുരാധ നാരായണൻ * എഴുതിയിരുന്നു.... വെട്ടി അനുരാധ സിദ്ധാർത്ഥ് ന്ന് ആക്കിയല്ലോ...??? വേണ്ട....!!!! അങ്ങനെ എല്ലാ പേജിലും എഴുതിയിട്ട് ഒന്നും ഇല്ല... ഇടയിൽ പേജുകളിൽ കല്യാണ കത്തിലും മറ്റും കിട്ടുന്ന കൃഷ്ണന്റെ പലതരത്തിലുള്ള ഫോട്ടോസ്, അവളും അമ്മുവും വേറെ അറിയാത്ത കുറച്ഛ് പേരും ഒക്കെയുളള കുറച്ഛ് childhood picture, അവൾക്ക് ഇഷ്ടമുള്ള പാട്ടുക്കളുടെ ലെറിക്സ്, പ്രണയത്തെ കുറിച്ചുള്ള നന്ദിതയുടേയും ആമിയുടേയും മറ്റും ഫേയ്‌മസ് കോട്‌സ്, പിന്നെ അവളെഴുതിയ കുറച്ഛ് വരികൾ അങ്ങനെ അവളുടെതായിട്ടുള്ള കുറച്ച് കാര്യങ്ങൾ.. എല്ലാം കൂടി കണ്ടപ്പോ എനിക്ക് എന്തോ അവളെ ഇപ്പോ കാണണം ന്ന് തോന്നി.. ഡയറി ഭദ്രമായി അവിടെ തന്നെ വെച്ച് ഞാൻ പതിയെ കോണിയിറങ്ങി താഴേക്ക് നടന്നു.....

ഇരുട്ടത്ത് തപ്പിയും തടഞ്ഞും എങ്ങനെയോ താഴെയുള്ള അമ്മയുടെ റൂമിൽ എത്തി... ഇരുപോളി വാതിൽ പതിയെ ശബ്‌ദം ഉണ്ടാക്കാതെ അമർത്തി തുറന്ന് അകത്ത് കയറി.... പുറത്തേക്ക് തുറന്നിട്ട ജനലിലൂടെ നിലാവെളിച്ചം ആ റൂമിലേക്ക് അരിച്ചിറങ്ങുന്നുണ്ട്... അമ്മയുടെ രണ്ട് സൈഡിലായി അമ്മുവും അനുവും കെട്ടിപ്പിടിച്ഛ് കിടക്കുന്നത് നോക്കി ഞാൻ കുറേ നേരം അവിടെ നിന്നു... ഉറക്കത്തിന്റെ ആലസ്യത്തിൽ വലത് ഭാഗത്തേക്ക് അനു തിരിഞ്ഞ് കിടന്നതും ഞാൻ പതിയെ അവളുടെ സൈഡിൽ നിലത്ത്‌ മുട്ടുകുത്തി ഇരുന്നു.. നിലാവെളിച്ചതിൽ മറ്റൊരു ചന്ദ്രനെ പോലെ അനൂന്റെ മുഖം പ്രകാശിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി... എന്റെ ഉറക്കം കളഞ്ഞിട്ട് സുഖായിട്ട് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ കുരിപ്പ്‌...!!!! രണ്ട് കയ്യും കൂപ്പി തലയണയുടേയും മുഖത്തിന്റേയും ഇടയിൽ വെച്ഛ് സുഖമായി കിടന്ന് ഉറങ്ങുന്ന അനൂനെ കാണേ എന്റെ ചുണ്ടിൽ പുഞ്ചിരി പൊട്ടി വിരിഞ്ഞു... ഇടയ്ക്ക് സ്ഥാനം തെറ്റി അനാവൃതമായ അവളുടെ ആലില വയറിലേക്ക് കണ്ണുകൾ ഉടക്കിയതും എന്റെ ശ്വാസം വിലങ്ങി... നിലാ വെളിച്ചത്തിൽ ഒരു വെണ് ശിലപോലെ അവിടം വെട്ടിത്തിളങ്ങി...

ശ്വാസ വ്യതിയാനങ്ങൾക്ക് അനുസരിച്ഛ് ഉയർന്ന താഴുന്ന അവളുടെ വടിവൊത്ത അരക്കെട്ടിൽ നിന്ന് കണ്ണുകൾ നാഭിചുഴിയിലേക്ക് പാറി വീണതും ഞാൻ കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങിയിരുന്നു... ഇനി നിന്നാ ശെരിയാവില്ല മക്കളേ...!!! റൂമിലെത്തി ജഗിലെ വെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ഛ് തീർത്തിട്ടും എന്റെ ദാഹം മാറിയിരുന്നില്ല.... പരവേശത്തോടെ ഞാൻ വീണ്ടും വീണ്ടും ഉമിനീര് കുടിച്ചിറക്കി വേഗം ബെഡിൽ ചെന്ന് കണ്ണടച്ഛ് ഹനുമാൻ സ്വാമിയെ ധ്യാനിച്ച് കിടന്ന് ഉറങ്ങി.... ~~~~~~~ രാവിലെ എണീറ്റ് കുളിച്ചു അടുക്കളയിൽ കയറി ചായ ഇട്ടപ്പോഴേക്കും അമ്മ എണീറ്റ് വന്നിരുന്നു..... അമ്മയ്ക്ക് ചായ കൊടുത്ത് ഞാൻ ഒരു ഗ്ലാസ്സ് ചായയുമായി റൂമിലേക്ക് കയറി.... ശബ്‌ദമുണ്ടാക്കാതെ അകത്ത് കയറി ടേബിളിന്റെ മുകളിലേക്ക് ചായ വെച്ച് ഞാൻ ബെഡിന്റെ അരികിൽ ചെന്നിരുന്നു... നല്ല തണുപ്പായത്തോണ്ട് സിദ്ധുന്റ തല മാത്രേ പുറത്തേക്കുള്ളൂ.... കുറേ നേരം ഞാൻ അവനെ നോക്കി അങ്ങനെ ഇരുന്നു....

പതിയെ മുടിയിൽ നിന്ന് തോർത്ത് അഴിച്ചു മാറ്റി കുറച്ച് മുടിയെടുത്ത് അവന്റെ ചെവിയിൽ മെല്ലെ തലോടി..... മുഖം ചുളുക്കി കൈ കൊണ്ട് ചെവി ചൊറിഞ്ഞ് മൂളി കൊണ്ട് സിദ്ധു ഒന്നൂടെ ചുരുണ്ട് കിടക്കുന്നത് കണ്ടപ്പോ എനിക്ക് രസം കൂടി.... ചിരി കടിച്ഛ് പിടിച്ഛ് വീണ്ടും പതിയെ മുടി തുമ്പ് അവന്റെ ചെവിയിലേക്ക് ഇട്ടു ഇക്കിളിയാക്കി.... സിദ്ധു വീണ്ടും മുഷിച്ചിലോടെ ശബ്‌ദം ഉണ്ടാക്കി പുതപ്പ് എടുത്ത് തല വഴി മുഴുവനാവും മൂടി കിടന്നു.... അവൻ വീണ്ടും ഉറക്കം പിടിച്ചെന്ന് കരുതി ഞാൻ ചിരിയടക്കി പിടിച്ഛ് പതിയെ പുതപ്പ് മാറ്റിയതും കണ്ണ് തുറന്ന് കിടക്കുന്ന സിദ്ധുനെ കണ്ട് സൈക്കിളിൽ നിന്ന് വീണപ്പോലെ ഞാൻ ചിരിച്ചു... അവനും അതുപോലെ ഇളിച്ച് കാണിച്ഛ് ഒറ്റപുരികം പൊക്കി എന്താ ന്ന് ചോദിച്ചതും ഞാൻ തോൾ കുലുക്കി ഒന്നുല്ല ന്ന് ആഗ്യം കാണിച്ചു... അവൻ പുതപ്പ് മാറ്റി ഒന്നുല്ലേ ന്ന് ഒന്നൂടെ ചോദിച്ചതും ഞാൻ ഒന്നുല്ല ന്ന് ചുമൽ കൂച്ചി പറഞ്ഞു പതിയെ എണീക്കാൻ നോക്കിയതും സിദ്ധു എന്നെ പിടിച്ച് കൂടെ കിടത്തിയിരുന്നു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story