🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 136

ennennum ente mathram

രചന: അനു

അവൻ വീണ്ടും ഉറക്കം പിടിച്ചെന്ന് കരുതി ഞാൻ ചിരിയടക്കി പിടിച്ഛ് പതിയെ പുതപ്പ് മാറ്റിയതും കണ്ണ് തുറന്ന് കിടക്കുന്ന സിദ്ധുനെ കണ്ട് സൈക്കിളിൽ നിന്ന് വീണപ്പോലെ ഞാൻ ചിരിച്ചു... അവനും അതുപോലെ ഇളിച്ച് കാണിച്ഛ് ഒറ്റപുരികം പൊക്കി എന്താണ് ന്ന് ചോദിച്ചതും ഞാൻ തോൾ കുലുക്കി ഒന്നുല്ല ന്ന് ആഗ്യം കാണിച്ചു... അവൻ പുതപ്പ് മാറ്റി ഒന്നുല്ലേ ന്ന് ഒന്നൂടെ ചോദിച്ചതും ഞാൻ ഒന്നുല്ല ന്ന് ചുമൽ കൂച്ചി പറഞ്ഞു പതിയെ എണീക്കാൻ നോക്കിയതും സിദ്ധു എന്നെ പിടിച്ച് കൂടെ കിടത്തിയിരുന്നു..... ഇറുക്കിയടച്ഛ് പോയ കണ്ണ് തുറക്കുമ്പോഴേക്കും സിദ്ധു ഞൊടിയിടയിൽ അവൻ പുതച്ച പുതപ്പ് എന്റെ തലവഴി മൂടി കെട്ടിപ്പിടിച്ഛ് കിടന്നിരുന്നു..... ഞാൻ സിദ്ധു ന്ന് നീട്ടിവിളിച്ഛ് കുതറി മാറാനും പുതപ്പ് മാറ്റാനുമൊക്കെ ആവുന്നത് നോക്കിയെങ്കിലും കോന്തൻ ഉടുമ്പ് പിടിച്ചപോലെ ചുറ്റിപ്പിടിച്ഛ് കിടത്തിയിരിക്കാ.... മുഖത്തെക്ക് വന്ന് വീണ് കിടക്കുന്ന പുതപ്പ് വെപ്രാളത്തോടെ സൈഡിലേക്ക് മാറ്റി എന്നോട് ചേർന്ന് കിടക്കുന്ന സിദ്ധു നെ ഞാൻ രൂക്ഷമായി നോക്കി....

ഞാൻ നോക്കുന്നത് കണ്ടും കോന്തൻ കാണാത്ത മട്ടിൽ കണ്ണടയ്ച്ഛ് ഉറക്കം നടിച്ഛ് കിടക്കുന്നത് കണ്ട് എനിക്ക് ദേഷ്യം ഇരച്ഛ് കയറി... "സിദ്ധു,,,, ഞാൻ പലപ്പഴും പറഞ്ഞിട്ടുണ്ട് എന്നെ എങ്ങനെ പിടിച്ഛ് കിടത്തരുതെന്ന്...ഇല്ലേ....??? ഞാൻ കുളിച്ചതാ.... അറിയോ...???? അമ്പലത്തിലും സർപ്പക്കാവിലും ഒക്കെ പോണം ന്ന് കരുതിയതാ...ഛേ,,, ഒക്കെ നശിപ്പിച്ചു കോന്തൻ കണാരൻ......!!!!" ഞാൻ ഇത്രയൊക്കെ ദേഷ്യത്തോടെ പറഞ്ഞിട്ടും വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിക്കേ....??? കണ്ണടയ്ച്ഛ് അങ്ങനെ തന്നെ അനങ്ങാതെ കിടക്കാ ജന്തു....!!! "മാറ് അങ്ങോട്ട്...... എനിക്ക് പോണം....?? വിട്ട് സിദ്ധു.....!!!" ഞാൻ എണീക്കാൻ എന്നോണം തലപൊക്കി എന്റെ കൈതണ്ടയിൽ അവൻ ചുറ്റി പിടിച്ഛ കൈ ബലമായി മാറ്റാൻ ശ്രമിച്ചോണ്ട് ഞാൻ പറഞ്ഞതും സിദ്ധു എന്നെ പിടിച്ഛ് അവിടെ അങ്ങനെ തന്നെ കിടത്തിച്ചു.... " മിണ്ടരുത്...!!!!! ഇന്നലെ അമ്മേന്റെ കൂടെ സുഖിച്ഛ് കിടന്നതിനുള്ള പണിഷ്‌മെന്റാ....!!!! മിണ്ടാതെ, ഉരിയാടാതെ അടങ്ങി ഒതുങ്ങി ഇവിടെ കിടന്നോളണം കേട്ടല്ലോ....?????"

കണ്ണ് തുറക്കാതെ എത്രയും ഭീക്ഷണി പോലെ പറഞ്ഞ് എന്നെ ഒന്നൂടെ കെട്ടിപ്പിടിച്ച് കിടന്നത് കണ്ട് ഞാൻ രൂക്ഷമായി അവനെ നോക്കി..... ഞാൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കി സിദ്ധു പതിയെ ഒറ്റ കണ്ണ് തുറന്ന് എന്നെ നോക്കിയതും ഞാൻ കണ്ണ് കുറുക്കി നോട്ടം ഒന്നൂടെ കടുപ്പിച്ചു.... അത് കണ്ടതും സിദ്ധു രണ്ടു കണ്ണും തുറന്ന് എന്നെ നോക്കി പല്ല് പുറത്തേക്ക് കാണികാതെ ചിരിച്ചു... ഞാൻ മുഖം വെട്ടിച്ഛ് ദേഷ്യത്തോടെ നോക്കി അവന്റെ കൈ തട്ടി മാറ്റി വീണ്ടും എണീക്കാൻ നോക്കിയതും അവൻ എന്നെ നോക്കി പ്ലീസ് ന്ന് കണ്ണോണ്ട് കെഞ്ചുന്നത് കണ്ടപ്പോ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി..... അത് കാണാൻ കാത്ത് നിന്നപ്പോലെ സിദ്ധു എന്റെ അടുത്തേക്ക് നീങ്ങി വലംനെഞ്ചിലേക്ക് തല ചരിച്ഛ് കമിഴ്ന്ന് കിടന്ന് സൈഡ് മറച്ച സാരിക്കുള്ളിലൂടെ കൈ ഇടുപ്പിലേക്ക് ഇറക്കി അമർത്തി പിടിച്ചു.... ദൈവമേ,,, ഈ കോന്തൻ എന്റെ ജീവൻ അടുക്കൂല്ലോ ന്റെ കൃഷ്ണാ.... ഇത്ര കൃത്യമായി ഇവൻ അവിടെ തന്നെ കൈ വെക്കുന്നത് എങ്ങനെയാണാവോ...???

അവിടെ കൈ ചേർത്ത് ഇങ്ങനെ പറ്റിച്ചേർത്ത് കിടത്തിയാൽ ഞാൻ അനങ്ങുക പോയിട്ട് ശ്വാസം പോലും മര്യാദയ്ക്ക് വലിച്ഛ് വിട്ടൂല്ലന്ന് ഈ സിദ്ധു കോന്തന് നന്നായി അറിയാം... അതാ അവിടെ തന്നെ പിടിച്ഛ് എന്നെ ഇങ്ങനെ ലോക്ക് ചെയ്യുന്നത്..... പാക്കരൻ...!!!! ഇത്രയും നേരം പുതച്ചു മൂടി കിടന്നോണ്ടാവും സിദ്ധുന്റെ ശരീരത്തിന് ഒരു ഇളം ചൂടാണെങ്കിൽ അരക്കെട്ടിൽ ചേർന്ന് അമർന്ന് കിടക്കുന്ന വലത്തേ ഉള്ളം കൈയ്ക്ക് ചുട്ട് പൊള്ളിക്കുന്ന ചൂടാണ്.... ~~~~~~~~ " സിദ്ധു.....????" ശ്വാസഗതിയ്ക്ക് അനുസരിച്ഛ് ഉയർന്ന താഴുന്ന അവളുടെ മാറിൽ ധൃതഗതിയിൽ മിടിക്കുന്ന ഹൃദയതാളം ശ്രവിച്ഛ്, പഞ്ഞി പോലെ മൃദുലമായ തണുത്ത ഇടുപ്പിൽ കൈത്തലം അമർത്തി നല്ലോണം കിടക്കുമ്പഴാണ് അനു എന്തോ ചോദിക്കാൻ ഉള്ളപ്പോലെ എന്നെ വിളിച്ചത്.... കൈ ഒന്നൂടെ ഇടുപ്പിൽ മുറുകി മുഖം അവളുടെ മാറിൽ ഒന്നുരസ്സിനീക്കി കേറി കിടന്ന് മുറുക്കി കെട്ടിപ്പിടിച്ഛ് ഞാൻ കുഴയുന്ന ശബ്ദത്തിൽ മറുപടിയായി മൂളി.... "മ്മ്മ്....!!!!"

ഞാൻ ചേർന്ന് കിടന്നപ്പോ അവളൊന്ന് ഞെട്ടിപ്പിടഞ്ഞതും ശ്വാസം വലിച്ചെടുത്തതും അറിഞ്ഞ് എന്റെ ചുണ്ടിൽ ഒരു ചിരി പതിയെ വിരിഞ്ഞു..... അവളോട് ഇങ്ങനെ ചേർന്ന് കിടക്കുമ്പോ ഇങ്ങനെയുള്ള ചെറിയ കുസൃതികൾ ഒക്കെ കാണിച്ഛ് അവളെ ബുദ്ധിമുട്ടിപ്പിക്കാൻ എനിക്ക് വലിയ ഇഷ്ടാ..... നല്ല ചന്ദനത്തിന്റെ മണമുണ്ട് പെണ്ണിന്, സോപ്പിന്റെ ആവും... മുറിയിലേക്ക് കയറി വന്നപ്പോ ഞൊടിയിടയിൽ ഞാൻ അറിഞ്ഞ സുഗന്ധം.... ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലല്ലോ പെണ്ണിന്റെ...??? "അനൂസേ....????" സംശയത്തോടെ ഞാൻ ഒന്ന് കുലുക്കി വിളിച്ചതും ഒന്ന് ഞെട്ടി കൊണ്ട് അവള് വേഗം വിറയലോടെ വിളി കേട്ടു... "ആ.. ആഹ്... ആഹ്ഹ്...." "എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് കുട്ടിയൊന്നും പറഞ്ഞില്ല....!!!" കളിയാക്കി കൊണ്ട് ഞാൻ ചോദിച്ഛ് കൊണ്ട് ഞാൻ അവള് കാണാതെ ചിരിച്ചു... എനിക്ക് അറിയാം ഞാൻ ഇങ്ങനെ ചേർന്ന് കിടക്കുന്നോണ്ട് മര്യാദയ്ക്ക് ശ്വാസം പോലും വിടുന്നുണ്ടാവില്ല.... തൊണ്ടകുഴിയോടെ ഉമിനീര് പതിയെ ഇറങ്ങി പോകുന്നുണ്ടാവും... "അനൂ...!!!!" "ആഹ്....!!!!!" "ഒന്നും പറയാൻ ഇല്ലേ....???" "ആ..ആഹ് ണ്ട്....!!" "എന്നാ പറ...!!!" ~~~~~~~~

ശ്വാസം വിട്ടാൻ വയ്യ... അപ്പഴാ കാര്യം പറയാൻ പറയുന്നത്.... ഒരു ശ്വാസം ആഞ്ഞ് വലിച്ഛ് വിട്ട് ഞാൻ അവനെ നോക്കി... കമിഴ്ന്ന് സുഖിച്ഛ് കിടക്കാ കോന്തൻ... ഇടയ്ക്ക് അവൻ മുഖം അനക്കുമ്പോ ആ താടിയും മീശയും നെഞ്ചിലൂടെ ഉറസ്സി നീങ്ങുമ്പോ മേലൊക്കെ വിറക്കാ... അതൊന്നും ഈ ജന്തൂ ന്ന് അറിയണ്ടല്ലോ.... "അത്..... അമ്മയോട്,,, അമ്മയോട് എന്നാ പറഞ്ഞത്...????" മടിയോടെ ഞാൻ ചോദിച്ഛ് നിർത്തിയതും അവൻ ഞാനീ ചോദ്യം ചോദിക്കാൻ കാത്തിരുന്ന പോലെ എന്റെ മുഖത്തേക്ക് നോക്കി.... "ആഹ്..... ഈ ചോദ്യം എന്താ നീ ചോദിക്കാത്തത്, ചോദിക്കാത്തത് ന്ന് ആലോചിക്കായിരുന്നു... ഇപ്പഴെങ്കിലും ചോദിക്കാല്ലോ...താങ്ക്സ്...!!!! ഞാൻ എന്നാ പറഞ്ഞതെന്ന് നിനക്ക് അറിയണം അല്ലെടീ കുരിപ്പേ...????" നേരെ കിടന്ന് ഇടം കൈകൊണ്ട് തല താങ്ങി കാര്യമായി ചോദിക്കുന്ന സിദ്ധുനെ ഞാൻ ആശ്ചര്യത്തോടെ അന്തം വിട്ട് നോക്കി.... "അന്ന് എന്റെ കരണക്കുറ്റിയ്ക്ക് പല്ലിളക്കി പോകുന്നമാതിരി ഒരടി എല്ലാരുടേയും മുന്നിൽ വെച്ഛ് തന്ന്, എന്റെ കോളർ പിടിച്ഛ് ഉലയ്ച്ഛ് നീ അലറി ചോദിച്ചില്ലായിരുന്നോ ' ഈ കഴിഞ്ഞ മൂന്ന് ദിവസം നിങ്ങൾ ഇവിടെ പോയതായിരുന്നൂ ന്ന് ' ഓർമയുണ്ടോ...???"

സിദ്ധു കപട ദേഷ്യത്തോടെ കവിൾ ഉഴിഞ്ഞ് എന്നെ നോക്കി ചോദിച്ചത് കേട്ട് ഞാൻ ആ ദിവസം ഓർത്തു... എല്ലാം കലങ്ങി തെളിഞ്ഞ് ഞങ്ങൾ ജീവിച്ഛ് തുടങ്ങിയ ദിവസം... ഞാൻ ആ സംഭവവും അവന്റെ മുഖത്ത് തല്ലിയതും ഓർത്തെടുത്ത് പല്ല് കാണിക്കാതെ അവനെ നോക്കി ഓര്മയുണ്ടെന്ന രീതിയിൽ നിഷ്കളങ്കമായി തലയാട്ടി..... "ആഹ്... ഓര്മയുണ്ടല്ലേ...??? എനിക്ക് അറിയാം നിനക്ക് നല്ല ഓർമകാണും ന്ന്.." അതിപ്പം ആരായാലും ആ സിറ്റുവേഷനിൽ തല്ലും...!!!! എന്നെ നോക്കി കണ്ണുരുട്ടി അവൻ പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു... തല താങ്ങി നിർത്തിയ കൈ മാറ്റി നേരെ നിവർന്ന് കിടന്ന് സിദ്ധു പതിയെ പറഞ്ഞു തുടങ്ങി... "അന്ന്.... ആ മൂന്ന് ദിവസം ഞാൻ ഇവിടെയായിരുന്നു... നിന്റെ വീട്ടിൽ... നിന്റെ അമ്മയുടെ കൂടെ....!!!!! ഒരു ഞെട്ടലോടെ മുകളിലേക്ക് അലക്ഷ്യമായി നോക്കി കിടക്കുന്ന സിദ്ധുനെ ഞാൻ നോക്കി... "അന്ന് നീ പറഞ്ഞ ഓരോ വാക്കും എന്നെ വല്ലാതെ വേട്ടയാടിയിരുന്നു... നിനക്ക് നിഷേധിക്കപ്പെട്ട നിന്റെ അമ്മയുടെ സ്നേഹം, കുടുംബത്തിന്റെ മാനാഭിമാനം, തകർന്ന് പോയ നിന്റെ കുടുംബവും അങ്ങനെ നിനക്ക് നഷ്ടപ്പെട്ട ഓരോന്നും എനിക്ക് തിരിച്ഛ് തരാൻ പറ്റോ ന്ന് അന്ന് നീ എന്നോട് ചോദിച്ചില്ലേ...???

അതെന്നെ വല്ലാതെ ഡിസ്റ്റാർബ് ചെയ്തിരുന്നു... ഞാൻ ഇത് വരെ ചെയ്തതൊന്നും നിനക്ക് ഞാൻ വരുത്തിയ നഷ്ടത്തിന്റെയോ, നീ അനുഭവിച്ച വേദനയുടെയോ നൂറിൽ ഒന്ന് പോലും ആകില്ല ന്ന് അറിയാം... പക്ഷേ അനൂ എനിക്ക് അറിയില്ല അതൊക്കെ ഞാൻ അങ്ങനെ....." എവിടെയോ അവന്റെ ശബ്‌ദം ഇടറിയിരുന്നു... വേദനയാൽ വിങ്ങിയിരുന്നു... "ഇവിടെ വന്ന് അമ്മയോടും ചെറിയച്ഛനോടും വെല്യച്ഛനോടും നടന്നതൊക്കെ പറഞ്ഞപ്പോ ആദ്യം അവരാരും വിശ്വസിച്ചില്ല, നിന്നെ നല്ലതായി കാണിക്കാൻ ഞാൻ വെറുതേ പറയാന്ന് പറഞ്ഞു... പിന്നേ തെളിവുകൾ അടക്കം കാണിച്ചപ്പോ വിശ്വസിച്ചു... ബാക്കിയാരും... ഒന്നും.... എനിക്ക് ഒരു വിഷയമായിരുന്നില്ല...... പക്ഷേ അമ്മ....!!!! കുറേ നേരത്തേക്ക് അമ്മയൊന്നും മിണ്ടിയില്ല... ആകെയൊരു മരവിപ്പ് ആയിരുന്നു അമ്മയ്ക്ക്..... എല്ലാ തെറ്റും ഏറ്റ് പറഞ്ഞ് കാല് പിടിച്ഛ് കരഞ്ഞപ്പോ ശപിക്കുന്നതിന്ന് പകരം വരണ്ട ചിരിയോടെ എന്നെ നെറുക്കിൽ തലോടി ആശ്വസിപ്പിച്ചു.... മൂത്ത മകളുടെ ജീവിതം എന്റെ കയ്യിൽ കുടുങ്ങി കിടക്കല്ലേ,,, വിങ്ങി പൊട്ടി നിന്നപ്പഴും ശപിക്കാൻ കഴിഞ്ഞ് കാണില്ല ആ പാവത്തിന്.....!!!" ചുണ്ട് നിറഞ്ഞ പുച്ഛത്തോടെ സിദ്ധു പറഞ്ഞു മുഴുമിച്ചു...

കുറച്ഛ് നേരത്തേക്ക് അവനോ ഞാനോ ഒന്നും മിണ്ടിയില്ല... നിശബ്ദത ഞങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു.... "കുഞ്ഞാ.....!!!!!" "ആഹ്....ദാ വരാ അമ്മാ...!!" താഴേന്നുള്ള അമ്മയുടെ വിളിയ്ക്ക് നീട്ടി മറുപടി പറഞ്ഞ് ബെഡിൽ നിന്ന് എണീറ്റ് ഞാൻ മുന്നോട്ട് നടന്നു... വാതിൽ കടക്കുന്നതിന് മുന്നേ സിദ്ധു എന്നെ പുറക്കിൽ നിന്ന് വിളിച്ചിരുന്നു... തിരിഞ്ഞ് നോക്കാതെ ഞാൻ അവന് കാതോർത്ത് അവിടെ അങ്ങനെ നിന്നു.... ~~~~~~~~ കൺ കോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ അമർത്തി തുടയ്ച്ഛ് അവളുടെ പുറക്കെ ഞാനും എണീറ്റിരുന്നു... മുന്നോട്ട് നോക്കി നിൽക്കുന്ന അവളുടെ അടുത്തേക്ക് നടന്ന് എനിക്ക് അഭിമുഖമായി നിർത്തി, ആ മുഖം താടിയിൽ പിടിച്ഛ് ഉയർത്തി.... സംശയത്തോടെ അവളെന്റെ രണ്ട് കണ്ണിലേക്കും മാറിമാറി നോക്കി... "അനൂ.... സത്യം പറയണം.....!!!!!! നിനക്കറിയാം നീ എന്നെ സ്നേഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട് പക്ഷേ,,,, എങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്നോട് ദേഷ്യം തോന്നുന്നില്ലേ...??? മനസിന്റെ ചെറിയൊരു കോണ് കൊണ്ട് നീ എന്നെ വെറുക്കുന്നില്ലേ...??? ഞാൻ... ഞാൻ കാരണം.... നിന്റെ അച്ഛന്റെ...." "സിദ്ധു വേണ്ട......!!!!!!!

അമ്മ..... അമ്മ പ്രാതല് കഴിക്കാൻ നമ്മളെ കാത്ത് ഇരിക്കാവും... വേഗം ഫ്രഷ് ആയി താഴേക്ക് വാ....!!!" എന്നെ പറഞ്ഞ് മുഴുമിക്കാൻ വിട്ടാതെ ഇടയ്ക്ക് കയറി എന്റെ മുഖത്തേക്ക് നോക്കാതെ ഇത്രയും പറഞ്ഞ് റൂം കടന്ന് പോകുന്നത് അനൂനെ ഞാൻ നോക്കി നിന്നു.... അവളിലെ ഈ മൗനത്തിന്റെ അർത്ഥം ഉള്ളിന്റെ ഉള്ളിൽ അവൾക്ക് എന്നോട് ദേഷ്യമുണ്ടെന്നല്ലേ....??? മനസ്സിന്റെ ചെറിയൊരു കോണ് കൊണ്ട് അവളെന്നെ വെറുക്കുന്നൂന്നല്ലേ...?? എന്തോ എവിടെയോ ചോര കിനിയുന്ന പോലെ.... അവളെനിക്ക് ചെയ്ത തന്നത് വെച്ഛ് നോക്കുമ്പോ ഞാൻ തിരിച്ചു കൊടുത്തതൊക്കെ ചെറുതല്ലേ... വെറും തൃണം...??? എന്തൊക്കെയോ കാട് കയറി ചിന്തിച്ഛ് കൊണ്ട് ഞാൻ മേശയോട് ചേർന്നുള്ള കസേരയിൽ ചെന്നിരുന്നു...... "സിദ്ധു.....????" താഴേന്നുള്ള അനൂന്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്... ഞൊടിയിടയിൽ ഞെട്ടി എണീറ്റ് ഞാൻ നിന്നു... "സി... സിദ്ധേട്ടാ.... വരാറായില്ലേ....???" "ആഹ്... വരാ അനൂ...!!!" അവളെ ആദ്യത്തെ സിദ്ധു വിളിയും അത് കഴിഞ്ഞുള്ള സിദ്ധേട്ടാ വിളിയും കേട്ട് ഞാൻ തലയാട്ടി ചിരിച്ചു... അമ്മ ചീത്ത പറഞ്ഞ് കാണും അല്ലാതെ അവള് ഏട്ടാ കൂട്ടി വളരെ സ്‌പെഷ്യൽ ആയേ അങ്ങനെ വിളിക്കാറുള്ളൂ......

അടുത്ത വിളി അമ്മയുടെ ആവും ന്ന് തോന്നിയതും ഞാൻ വേഗം ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.... താഴെ എല്ലാം എടുത്ത് വെച്ച് അമ്മയും കണ്ണനും അമ്മുവും എന്നെ വെയിറ്റ് ചെയ്യുവായിരുന്നു.... അവരുടെ കൂടെ ഇരുന്ന് അനൂന് വേണ്ടി കണ്ണുകൾ പരത്തുമ്പഴാണ് ഇഡിലി പാത്രവുമായി അടുക്കളയിൽ നിന്ന് അനു കയറി വന്നതും എന്നെ നോക്കി മനോഹരമായി ചിരിച്ചു.... എന്റെ തൊട്ടടുത്ത് വന്നിരുന്ന് ഇഡലി രണ്ടെണ്ണം എന്റെ പാത്രത്തിലേക്ക് ഇട്ട് എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് പതിയെ വിളിച്ചു.... "കോന്തൻ കണാരാ...!!!!" പ്രണയം നിറഞ്ഞ കണ്ണിൽ കുസൃതി ഒളിപ്പിച്ഛ് പുഞ്ചിരി തൂകികൊണ്ട് അവളെന്റെ കണ്ണിലേക്ക് നോക്കി... ആ ചിരിയോടെ തന്നെ അനു അവളുടെ പ്ളേറ്റിലേക്ക് ഇഡിലി എടുത്തിട്ട് കറി ഒഴിച്ഛ് കഴിക്കാൻ ഒരുങ്ങിയതും ഇടത്തേ കൈ കൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ അമർത്തി പിച്ചി..... ~~~~~~~~ "സ്സ്..ഔച്ച്...!!!" "എന്ത് പറ്റി അനൂ...???" ഈ കോന്തനെ ഞാൻ....!!! വെറുതേ ഞാൻ തന്നെ ഓരോ പണി വാങ്ങിച്ഛ് കൂട്ടും.... അമ്മയും അമ്മുവും കണ്ണനും എന്റെ പെട്ടെന്നുള്ള നിലവിളി കേട്ട് എന്താ ന്ന് തിരക്കിയത് പോട്ടേ, അറിയാഞ്ഞിട്ടാ ന്ന് വെക്കാ... മാക്രി ജന്തു ചോദിച്ചത് കേട്ടില്ലേ

"എന്ത് പറ്റി കനൂ ന്ന്...!!!" "ഒന്നുല്ല... കൈ.... അല്ല കാല്... കാല് ബെഞ്ചിൽ തട്ടിയതാ...!!!" അമ്മനേയും അമ്മൂനേയും കണ്ണനേയും നോക്കി പറഞ്ഞ് ഞാൻ വേഗം പ്ളേറ്റിലേക്ക്‌ നോക്കി കഴിക്കാൻ തുടങ്ങി... അവരൊക്കെ നോട്ടം നിർത്തി കഴിച്ഛ് തുടങ്ങീന്ന് തോന്നിയപ്പോ ഞാൻ തല ചരിച്ഛ് രൂക്ഷമായി സിദ്ധു നെ നോക്കിയെങ്കിലും ആള് നല്ല പോളിങ്ങിൽ ആയിരുന്നു.... ഇരുന്ന് അങ്ങ് തട്ടി വിട്ടാ മാക്രി...!!!! ~~~~~~~ ഫുഡ് കഴിച്ഛ് കുറച്ഛ് കഴിഞ്ഞ് ഞങ്ങൾ നാലാളും കൂടി വെറുതേ പുറത്തേക്കിറങ്ങി... അനൂന്റെ നന്മ നിറഞ്ഞ പ്രകൃതി രമണീയമായ നാടും ചൈതന്യം തുളുമ്പുന്ന ശാന്ത സുന്ദരമായ കണ്ണന്റെ അമ്പലവും അതിനോട് ചേർന്നുള്ള നല്ല പച്ച നിറമുള്ള, നിറയെ അമ്പൽ പൂക്കൾ വിടർന്ന നിൽക്കുന്ന അമ്പലക്കുളവും അമ്പലത്തിന്റെ തൊട്ട് പുറക്കിലുള്ള കാപ്പ്മലയും അവിടെ അലസമായി ചുറ്റി നടക്കുന്ന മയിലുക്കളേയും ഒക്കെ അവള് ആവേശത്തോടെ പരിചയപ്പെടുത്തി തന്നു.... ഒന്ന് മുതൽ അഞ്ച് വരേ അവള് പഠിച്ച സ്കൂളിൽ കയറി അവിടുള്ള ചങ്ങല ഊഞ്ഞാലിൽ ഞങ്ങൾ നാലാളും ഒരുപോലെ ആടി കളിച്ചു... പുറക്കിലുള്ള പുൽ തകിടിൽ ഇരുന്ന് ഒരുപാട് സംസാരിച്ചു...

കുട്ടിയായിരുന്നപ്പോ ഉണ്ടായ ഒരുപാട് രസകരമായ ഓർമ്മകൾ അമ്മുവും അനുവും ആവേശത്തോടെ പറഞ്ഞ് കളിയാക്കുന്നതും അമ്മൂന്റെ മുഖം വാടുമ്പോ അനു അവളെ ചേർത്ത് പിടിക്കുന്നതും ഞാനും കണ്ണനും നോക്കി ചിരിച്ചു..... ഒട്ടും അറിയാതെ, ഒരിക്കൽ രണ്ടാളും നടക്കണം ന്ന് ആഗ്രഹിച്ച വഴികളിലൂടെയൊക്കെ ഞങ്ങൾ നടന്നു.. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ ഉച്ചയായിരുന്നു.... വിഭവ സമൃദ്ധമായ അടിപൊളി സദ്യ വയറ് നിറയെ അമ്മ ഞങ്ങളെ കൊണ്ട് കഴിപ്പിച്ചു... അനുവും അമ്മുവും അമ്മയും ബാക്കി അടുക്കള പണിയിലേക്ക് കടന്നതും ഞാൻ റൂമിലേക്ക് കയറി... വയറ് നിറയെ കഴിച്ചോണ്ട് ആവും ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..... ~~~~~~~ പാത്രം കഴുക്കലും, തുടയ്ക്കലും ഒക്കെ കഴിഞ്ഞ് ഞാനും അമ്മുവും അമ്മയും കോലായിലേക്ക് ചെന്നിരുന്നു.... സിദ്ധുവും കണ്ണനും അപ്പഴേക്കും കിടന്ന് ഉറങ്ങിയിരുന്നു... 'അമ്മ എന്റെ തലയിലും ഞാൻ അമ്മൂന്റെ തലയിലും നോക്കാൻ എന്നോണം സ്റ്റെപ്പിൽ സ്റ്റെപ്പ് സ്റ്റെപ്പായി ഇരുന്നു... " മുടിയൊക്കെ കൊഴിഞ്ഞ് പോയല്ലോ കുഞ്ഞാ....!!!" അമ്മന്മാരുടെ സ്ഥിരം പരാതി...!!!!! പക്ഷേ അത് കേട്ടപ്പോ എന്തോ വല്ലാത്തൊരു സന്തോഷം...

നെറുക്കിൽ തഴുകുന്ന അമ്മയുടെ കയ്യെടുത്ത് അമർത്തി ചുംബിച്ചു... ഒരു ചിരിയോടെ എന്റെ കവിളിൽ വാത്സല്യത്തോടെ തലോടി അമ്മ വീണ്ടും എന്റെ മുടിയിഴകളെ തഴുകി.... ഫോണിൽ എന്തോ കാര്യമായി ചികയുന്ന അമ്മൂന്റെ മുടിയിൽ ഞാൻ വെറുതെ വിരൽ ഓടിച്ചു.... നല്ല ഇലഞ്ഞി പൂവിന്റെ മണമാണ് അമ്മൂന്റെ മുടിയ്ക്ക്... ചെറുപ്പത്തിൽ അവള് ഒരുപാട് ഇലഞ്ഞി പൂക്കൾ കോർത്ത് തലയിൽ ചൂട്ടിയത്തിന്റെ ആവും.... സിദ്ധു പറയാറുണ്ട് എന്റെ മുടിക്ക് കാച്ചെണ്ണയുടെ മണമാണെന്ന്...!! മുന്നിലേക്ക് വീണ് കിടക്കുന്ന മുടി പിടിച്ഛ് ഞാൻ മൂക്കിനോട് അടുപ്പിച്ചു.... പ്രണയം മണക്കുന്നു... അതിന് പ്രണയത്തിന് മണമുണ്ടോ...???അറിയില്ല....!!!! എങ്കിലും എനിക്ക് പ്രണയം പൂത്തുലഞ്ഞ് മണക്കുന്ന പോലെ തോന്നി.... എന്നിൽ, എനിക്ക് ചുറ്റും ചുറ്റി പടരുന്ന പോലെ... മത്ത് പിടിപ്പിക്കുന്ന പ്രണയത്തിന്റെ സുഗന്ധം....!!!! ~~~~~~~~ ഉറക്കമുണർന്ന് എണീറ്റ് താഴേയ്ക്ക് ഇറങ്ങിയപ്പോ അകത്തളം ഒച്ചയും അനക്കവും ഇല്ലാതെ ശൂന്യമായിരുന്നു... ഇവിടെ പോയി എല്ലാരും....??? നേരെ കിച്ചണിൽ ചെന്ന് എത്തി നോക്കിയെങ്കിലും അനൂനേയും അമ്മൂനേയും പോയിട്ട് അമ്മയെ പോലും കണ്ടില്ല... അമ്മയുടെ റൂമിൽ ചെന്ന് നോക്കി അവിടെയും ഇല്ല....

അമ്മക്കിളിയും കുഞ്ഞുങ്ങളും ഇവിടെ പോയോ ആവോ...??? വെറുതെ അച്ഛന്റെ റൂമിലേക്ക് എത്തിനോക്കിയപ്പോ ദേ കിടക്കുന്നു കുഞ്ഞുങ്ങൾ രണ്ടാളും.... അട്ടിക്ക് ഇട്ടപ്പോലെ ഒട്ടിച്ചേർന്ന കിടക്കുന്ന അമ്മൂനേയും അനൂനേയും കണ്ട് ചിരിയോടെ ഞാൻ റൂമിലേക്ക് കയറി.... അമ്മൂനെ കെട്ടിപ്പിടിച്ഛ് സൈഡ് ചരിഞ്ഞ് കിടക്കാണ് എന്റെ പ്രിയംവദ.... ഞാൻ ഒച്ചയൊന്നും ഉണ്ടാക്കാതെ അനൂന്റെ അടുത്ത് പോയി മെല്ലെ ചരിഞ്ഞ് കിടന്ന് അവള് അമ്മൂനെ ചേർത്ത് പിടിച്ച കയ്യിൽ വിരൽ കോർത്ത് മുറുക്കി പിടിച്ചു...... പുറക്കിലേക്ക് ചിതറി വീണ് കിടക്കുന്ന അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി എനിക്ക് ഏറെ പ്രിയപ്പെട്ട ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്തു.... മത്ത് പിടിപ്പിക്കുന്ന ആ ഗന്ധം എന്റെ ഓരോ രോമക്കൂപ്പത്തിലും ഞൊടിയിടയിൽ നിറഞ്ഞ് ശരീരമാക്കെ പടർന്നിറങ്ങി... മുഖയുയർത്തി വിടർന്ന് മുഖം മറയ്ച്ഛ് കിടക്കുന്ന അവളുടെ മുടിയിഴകളെ ഞാൻ പതിയെ കോതി ഒതുക്കി.... ഷോള്ഡറിന് കുറച്ഛ് താഴെയായി തെളിഞ്ഞ അവളുടെ മുത്തുപോലുള്ള കറുത്ത മറുക്കിലേക്ക് ചുണ്ട് ചേർത്തു... ഒന്ന് ഞെട്ടി പിടഞ്ഞ് മൂളി, ചുണ്ടിൽ അവളറിയാതെ വിടർന്ന നനുത്ത ചിരിയോടെ അവളൊന്നൂടെ അമ്മൂനോട് ചേർന്ന് കെട്ടിപ്പിടിച്ഛ് കിടന്നു....

അധികം അവിടെ കിടന്നാ ശെറിയാവൂല്ല ന്ന് തോന്നിയതും ഡിസ്റ്റർബ് ചെയ്യാതെ മെല്ലെ എണീറ്റ് തിരിച്ഛ് നടന്നു "സി...ദ്ധു....!!!!" പതിഞ്ഞ ശബ്ദത്തിൽ അവള് വിളിച്ചത് കേട്ട് ഞാൻ ഞൊടിയിടയിൽ തിരിഞ്ഞ് നോക്കി.... കണ്ണ് തുറന്ന് കള്ള ചിരിയോടെ എന്നെ നോക്കി കിടക്കുന്ന അവളെയാണ് പ്രതീക്ഷിച്ചതെങ്കിലും കണ്ടത് അങ്ങനെ തന്നെ കിടന്ന് ഉറങ്ങുന്ന അനൂനെയാണ്... ഉറക്കത്തിൽ വിളിച്ചതാ പെണ്ണ്.....!!!! ഒന്നൂടെ അവളുടെ അടുത്തേക്ക് മെല്ലെ ചെന്നിരുന്ന് മുടിയിൽ തലോടി അമർത്തി ചുംബിച്ഛ് ഞാൻ റൂമീന്ന് പുറത്തേക്കിറങ്ങി.... ~~~~~~~ തലയിൽ നോക്കി നോക്കി ഞാൻ ഉറങ്ങി തൂങ്ങാൻ തുടങ്ങിയപ്പോ അമ്മ റൂമിൽ പോയി കിടന്ന് ഉറങ്ങിക്കോളാൻ പറഞ്ഞത് കേട്ട് ഞാൻ റൂമിലേക്ക് പോകാൻ പോവുമ്പാഴാണ് അമ്മു നമ്മുക്ക് ഒരുമിച്ച് കിടക്കാ ന്ന് പറഞ്ഞ് കൂട്ടിപ്പിടിച്ഛ് അച്ഛന്റെ റൂമിലേക്ക് കൊണ്ട് പോയത്.... കിടന്നത് മാത്രേ എനിക്ക് ഓർമള്ളൂ കാരണം ഉറക്കം അത്രയ്ക്ക് കണ്ണിൽ എത്തിയിരുന്നു..... എണീറ്റ് അമ്മൂനെ ഉണർത്താതെ ആദ്യം മുകളിലെ റൂമിലേക്ക് കയറി... സിദ്ധു ന്റെ പൊടിപോലും ഇല്ലായിരുന്നു.... കെട്ടിയോൻ ഇതെവിടെ പോയി കിടക്കണോ ആവോ...??

മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും താഴേക്കിറങ്ങി അമ്മയോട് ചോദിക്കാൻ അടുക്കളയിലേക്ക് വെച്ഛ് പിടിച്ചു... അപ്പഴാണ് അടുക്കളയുടെ പുറക്കിൽ നിന്ന് അമ്മന്റേയും സിദ്ധുന്റേയും ശബ്ദം കേട്ടത്.... വേഗം മുറ്റത്തേക്ക് ഇറങ്ങി എറേച്ചിയിലെ തിണ്ണയിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.... അമ്മയുടെ കൂടെ എന്തൊക്കെയോ പറഞ്ഞ് ചിരിച്ഛ് കളിച്ഛ് ചക്ക നന്നാക്കുന്ന സിദ്ധു....!!!! കണ്ടിട്ട് സത്യത്തിൽ എനിക്ക് ചിരിക്കണോ കരയണോ ന്ന് ആയിപ്പോയി ... ഞാൻ വന്നതും നിന്നതും ഒന്നും അമ്മയും അവനും അറിഞ്ഞിട്ടില്ല.... മടലോടെ കൂനിന്റെ മുകളിൽ നിന്ന് അടർത്തി വെച്ച ചക്ക, ചുള ഇരിഞ്ഞെടുത്ത് ഞവിണിയും കുരുവും കളഞ്ഞ് അമ്മയ്ക്ക് കൊടുക്കുന്ന സിദ്ധുനെ കണ്ട് ഞാൻ അന്തം വിട്ട് വാ പൊളിച്ഛ് നിന്നു.... "എന്റെ കൃഷ്ണാ.... ഞാൻ എന്താ ഈ കാണുന്നത്.....???? വീട്ടീന്ന് കുടിച്ച ഗ്ലാസ് പോലും ഒന്ന് എടുത്ത് വെക്കാത്ത ആളാ ചക്ക നന്നാക്കുന്നത്... എന്റെ ദൈവേ,,, കാക്ക വല്ലതും മലന്നോ കിടന്നോ ഉരുണ്ടോ പറക്കുന്നുണ്ടോന്ന് നോക്കട്ടെ...???" പെട്ടെന്ന് പുറക്കിൽ നിന്നുള്ള കളിയാക്കിയുള്ള എന്റെ ഈ ചോദ്യവും ആകാശത്തേക്ക് നോക്കിയുള്ള കാക്കയെ തപ്പലും കണ്ട് അമ്മയും സിദ്ധുവും എന്നെയും പരസ്പരവും നോക്കി....

ചിരിയോടെ സിദ്ധു നെ നോക്കി ഞാൻ അവന്റെ അടുത്ത് ചെന്നിരുന്നു.... ആളിന് നമ്മളെയൊന്നും മൈൻഡ് ഇല്ല,, നല്ല ചക്ക പണിയിലാ... ഞാൻ പിന്നെ ഡിസ്റ്റർബ് ചെയ്യാനൊന്നും പോയില്ല, സിദ്ധു നന്നാക്കി വെച്ച ചക്ക ചുള ഓരോന്ന് എടുത്ത് നല്ല അന്തസ്സായി തിന്നാൻ തുടങ്ങി.... രണ്ടെണ്ണം എടുത്ത് അടുത്തത് എടുക്കാൻ കൈ നീട്ടിയതും അമ്മ എന്റെ പുറം കയ്യിൽ തല്ലി... ഞാൻ വേഗം നിലവിളിച്ഛ് കൈ വലിച്ഛ് ചിണുങ്ങി ഉഴിയുന്നത് കണ്ട് സിദ്ധു അങ്ങനെ വേണം ന്ന് പറഞ്ഞത് കേട്ട് അവനെ കൂർപ്പിച്ഛ് നോക്കി നന്നാക്കി വെച്ചത് മുഴുവൻ വാരിയെടുത്ത് ഓടി.... ഹല്ല പിന്നെ...!!!! നമ്മളോടാ കളി....!!! ~~~~~~ ഈ പെണ്ണിനെ കൊണ്ട്....!!!!! എന്നെ കൊഞ്ഞനം കുത്തി കാണിച്ഛ് അടുക്കളയിലേക്ക് ഓടി കയറുന്ന അനൂനെ നോക്കി ഞാനും അമ്മയും ഒരുപോലെ പറഞ്ഞു.... ഞവിണി നന്നാക്കി കഴിഞ്ഞതും അമ്മ എന്നോട് പോയ്ക്കോളാൻ പറഞ്ഞു... വെറുതെ മുറ്റത്തൂടെ നടക്കുമ്പഴാണ് അമ്മ ചക്ക നന്നാക്കുന്നത് കണ്ടത്.. അമ്മ വേണ്ടെന്ന് പറഞ്ഞും ഞാനും കൂടി നന്നാക്കാൻ... പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞ് നന്നാക്കുമ്പഴാണ് ഉറങ്ങി എണീറ്റ് അനൂന്റെ എൻട്രി... ബാക്കിയൊക്കെ നിങ്ങള് കണ്ടല്ലോ...

കൈയ്യിൽ വെളിച്ചണ്ണ പുരട്ടി വെളഞ്ഞി പോക്കി സോപ്പിട്ട് കഴുകി അടുക്കളയിലേക്ക് കയറിയപ്പോ കണ്ടത് ഗ്യാസിന്റെ മോളിൽ ചായയ്ക്ക് വെള്ളം വെച്ഛ് ദിവാസ്വപ്നം കാണുന്ന അനൂനെയാണ്... പതിയെ അടുത്ത് ചെന്ന് അവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു... പെട്ടെന്ന് ഞെട്ടി നിലവിളിക്കാൻ തുടങ്ങിയെങ്കിലും അവള് അവളെ വാ തന്നെ പൊത്തി പിടിച്ഛ് വെട്ടിത്തിരിഞ്ഞ് നോക്കുമ്പാഴേക്കും ഞാൻ അപ്പുറത്തെ കവിളിലും ഉമ്മ കൊടുത്ത് അടുക്കള വാതിൽ കടന്നിരുന്നു.... ചായ കുടിക്കാൻ ആയപ്പോ കണ്ണനും അമ്മുവും എണീറ്റ് വന്നു... രാവിലെ പോകാൻ പറ്റാത്തത് കൊണ്ട് വൈകുന്നേരം ഞങ്ങൾ എല്ലാരും കൂടി അനൂന്റെ കൃഷ്ണന്റെ അമ്പലത്തിൽ പോയി....

ഗ്രീൻ ബോഡർ വരുന്ന ഡാർക്ക് ബ്ലൂ കളർ ദുപ്പട്ടയും സ്കേർട്ടും ഗ്രീൻ ബോട്ടം നെക്ക് ബ്ലൗസും അണിഞ്ഞ് മുന്താണി ഒതുക്കി കുത്തി കോണിയിറങ്ങി വരുന്ന അനൂനെ ഞാൻ കണ്ണിമപോലും വെട്ടാതെ നോക്കി നിന്നു... ഒരുവേള എന്റെ ഹൃദയം നിലച്ചതും പതിയെ സാവകാശം മിടിച്ഛ് തുടങ്ങുന്നതും ഞാൻ അറിഞ്ഞു... വിലങ്ങി പോയ നിശ്വാസം പതിയെ വായിലൂടെ ഒഴുകി..... വിടർത്തിയിട്ട് ഒഴുകനെ രണ്ട് സൈഡിൽ നിന്നും എടുത്ത് പിന്നിയിട്ട ഒഴുകുന്ന മുടി.... അനൂന്റെ ആ കണ്ണുകൾ....!!!!!!!!! എന്റെ ശ്വാസം പോലും നിമിഷ നേരം പിടിച്ഛ് നിർത്തുന്ന നിറയെ പീലിയുള്ള അവളുടെ കരിനീലമിഴിക്കളിൽ മിഴിവോടെ എഴുതിയ കരിമഷി, നെറ്റിയിലെ ചുവന്ന ചെറിയ പൊട്ട്, സിന്ദൂരം പൊതിഞ്ഞ നെറുക്ക്, കഴുത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന താലി മാലയിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന കരിമണി മാല....!! "പോവാം.....!!!!!" "ങേ....?????" "പോവാ ന്ന്...."........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story