🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 137

ennennum ente mathram

രചന: അനു

ഒരുവേള എന്റെ ഹൃദയം നിലച്ചതും പതിയെ സാവകാശം മിടിച്ഛ് തുടങ്ങുന്നതും ഞാൻ അറിഞ്ഞു... വിലങ്ങി പോയ നിശ്വാസം പതിയെ വായിലൂടെ ഒഴുകി..... വിടർത്തിയിട്ട് ഒഴുകനെ രണ്ട് സൈഡിൽ നിന്നും എടുത്ത് പിന്നിയിട്ട ഒഴുകുന്ന മുടി.... അനൂന്റെ ആ കണ്ണുകൾ....!!!!!!!!! എന്റെ ശ്വാസം പോലും നിമിഷ നേരം പിടിച്ഛ് നിർത്തുന്ന നിറയെ പീലിയുള്ള അവളുടെ കരിനീലമിഴിക്കളിൽ മിഴിവോടെ എഴുതിയ കരിമഷി, നെറ്റിയിലെ ചുവന്ന ചെറിയ പൊട്ട്, സിന്ദൂരം പൊതിഞ്ഞ നെറുക്ക്, കഴുത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന താലി മാലയിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന കരിമണി മാല....!! "പോവാം.....!!!!!" "ങേ....?????" "പോവാ ന്ന്...." ~~~~~~~ അന്തം വിട്ട് നിൽക്കുന്ന സിദ്ധു നെ കുലുക്കി വിളിച്ഛ് ഞാൻ ചോദിച്ചതും എന്തോ വിചിത്രമായ ജീവിയെ നോക്കുന്ന പോലെ നോക്കി പതിയെ തലയാട്ടി സിദ്ധു മുന്നിൽ നടന്നു.... ദൈവമേ ഇങ്ങേർക്ക് ഇതെന്ത് പറ്റി...?? അമ്മൂനേയും കണ്ണയേയും കൂടി അമ്മയോട് പറഞ്ഞ് സിദ്ധുന്റെ പിറക്കേ ഞങ്ങളും ഇറങ്ങി.... അമ്മുവും ധാവാണിയാണ് ഉടുത്തത്... ഡാർക്ക് ഗ്രീൻ ദുപ്പട്ടയും ബൗസും ലൈറ്റ് റോസ് സിൽക്ക് സ്കേർട്ടും...

എന്നെപ്പോലെ ഒരുങ്ങി മുടി കെട്ടിയിട്ടുണ്ട്.... ഓണത്തിന് അച്ഛൻ എനിക്കും അമ്മൂനും വാങ്ങി തന്നതായിരുന്നു...!! അമ്മൂന്റെ നിർബന്ധമാ ഇതിപ്പം ഇട്ടാൻ കാരണം.... സിദ്ധു ന്ന് ഇതെന്ത് പറ്റിയാവോ...?? കൂട്ടത്തിൽ കൂടാതെ മുന്നിൽ നടക്കുവാ... ഞാൻ ഓടി ചെന്ന് സിദ്ധുന്റെ കൈത്തണ്ടയിൽ കോർത്ത് പിടിച്ഛ് നടന്നു... ഒരു ചിരിയോടെ എന്നെ നോക്കി സിദ്ധു എന്റെ കൈ വിരലിൽ കോർത്ത് പിടിച്ചു.... വൈകുന്നേരം ആയോണ്ട് അധികം ആളൊന്നും ഇല്ലാ.. അതോണ്ട് ഞാൻ നല്ലോണം തൊഴുത്തു... അന്ന് ഗുരുവായൂർ പോയതാണ് കണ്ണനെ നോക്കിയപ്പോ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്... നിറഞ്ഞ ചിരിയോടെ തൊട്ട് തൊഴുത്ത് തിരിഞ്ഞതും കൈ കൂപ്പി ശ്രീകോവിലേക്ക് നോക്കാതെ എന്നെ നോക്കി കണ്ണിമവെട്ടത്തെ നിൽക്കുന്ന സിദ്ധു നെ കണ്ട് ഒന്ന് ചിരിച്ഛ് എന്താ ന്ന് കണ്ണോണ്ട് ചോദിച്ചു.... ഒന്നുല്ല ന്ന് പതിയെ തലയാട്ടി എന്നെ നോക്കുന്ന ആ കണ്ണിൽ കത്തുന്ന പ്രണയം ഓരോ നിമിഷവും ഇരട്ടിയായി വർദ്ധിക്കുന്നത് കാണേ എന്റെ ചിരി മാറി വെപ്രാളം നിറഞ്ഞു...

ചുറ്റും കണ്ണാൽ പരത്തി നോക്കി ഞാൻ സിദ്ധു നെ നോക്കി പേടിപ്പിച്ഛ് ശ്രീകോവിലേക്ക് കാണിച്ചെങ്കിലും വശ്യമായ ചിരിയോടെ കണ്ണിമവെട്ടത്തെ അവൻ എന്നെ തന്നെ നോക്കി ഇല്ലെന്ന് പതിയെ തലയാട്ടി... ന്റെ കൃഷ്ണാ.... ഇങ്ങേരെ ഞാൻ എന്താ ചെയ്യാ ദൈവേ....!!!! ഞാൻ ചുറ്റും നോക്കി കുറച്ഛ് പേര് അബലത്തിലേക്ക് കയറി വരുന്നത് കണ്ട് വെപ്രാളത്തോടെ ശ്രീകോവിലേക്ക് നോക്കാൻ കെഞ്ചി പറഞ്ഞതും സിദ്ധു ചിരിച്ചോണ്ട് ശ്രീകോവിലേക്ക് നോക്കിയത് കണ്ട് ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ടു.... പ്രസാദം വാങ്ങി പിൻ വാതിൽ വഴി ഇറങ്ങുമ്പഴാണ് ഇന്ന് ചുറ്റ് വിളക്ക് ഉണ്ടെന്ന് തിരുമേനി പറഞ്ഞത്... ~~~~~~~~ അവളിൽ നിന്ന് കണ്ണ് പറിച്ചെടുത്ത് അങ്ങനെയാ ന്ന് എനിക്കെ അറിയൂ... പ്രാർത്ഥിച്ചു കഴിഞ്ഞ് നോക്കിയപ്പോ അനൂന്റെ നിഴല് പോലും ഇല്ലായിരുന്നു... പ്രതിക്ഷണം വെച്ഛ് പ്രസാദം വാങ്ങി പുറത്തിറങ്ങി ചുറ്റ് വിളക്ക് കത്തിക്കുന്ന കൂട്ടത്തിൽ നോക്കിയെങ്കിലും കണ്ടില്ല... പതിയെ പുറക്കിലേക്ക് നടന്നപ്പോ കണ്ടു എന്റെ ദേവിയെ....!!!!

അസ്വദിച്ഛ് വിളക്ക് വെക്കുന്ന അനൂനെ നോക്കി ഞാൻ അങ്ങനെ നിന്ന് പോയി... കത്തുന്ന തിരിനാളത്തേക്കാൾ ജ്വലിക്കുന്നത് അവളായിരുന്നു... കഴുത്തിൽ തിളങ്ങുന്ന താലി മാലയോട് എനിക്ക് വല്ലാത്ത അസൂയ തോന്നി... അതെന്നെ നോക്കി കളിയാക്കുന്ന പോലെ... യാന്ത്രികമായി ചലിച്ച കാലുകൾ അവൾക്കരികിൽ എത്തുന്നതിന്റെ എത്രയോ മുൻപ് എന്റെ ഹൃദയം അവളുടെ അടുത്ത് എത്തിയിരുന്നു... ചിരാത് എന്റെ നേരെ നീട്ടി അവള് കത്തിക്കാൻ പറഞ്ഞ് ഞാൻ കത്തിക്കുമ്പഴും എന്റെ കണ്ണുകൾ അവളിൽ തറച്ഛ് നിന്നു.... തിരിച്ചുള്ള യാത്രയിൽ അവള് വാചലയായിരുന്നു.... ആ നേരിയ ഇരുട്ടിലും അവളൊരു നക്ഷത്രത്തെ പോലെ തിളങ്ങി... ആയിരം പൂർണചന്ദ്രന്മാരെ പോലെ ജ്വലിച്ചു.... നിറഞ്ഞ സന്തോഷത്തോടെ എന്റെ കയ്യിൽ തൂങ്ങി അവള് പറയുന്നതിനേക്കാൾ ഞാൻ ശ്രദ്ധിച്ചത് അവളുടെ വിടരുന്ന കരിനീല കണ്ണുക്കളെ, ഇടയ്ക്കിടെ ഉയർന്ന പൊങ്ങുന്ന പുരികകൊടികളെ, മൂക്കിന്റെ കോണിലേക്ക് ഓടിയൊളിക്കുന്ന കാക്കപ്പുള്ളിയെ, നനവൂറുന്ന പനനീർ ചൊടിക്കളെ, മുല്ലപ്പൂ പല്ലുകളെ...

അങ്ങനെ അങ്ങനെ നോക്കി നോക്കി വീട്ടിൽ എത്തിയത് ഞാൻ അറിഞ്ഞില്ല.... റൂമിലേക്ക് കയറി നിന്നതും ഡോർ ലോക്ക് ചെയ്യുന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.... കട്ട കലിപ്പിൽ രണ്ട് കയ്യും എളിയിൽ കുത്തി രൂക്ഷമായി എന്നെ നോക്കുന്ന അനൂനെ കണ്ട് എനിക്ക് ചിരി വന്നു.... സൈഡിലേക്ക് നോക്കി ചിരി കടിച്ഛ് പിടിച്ഛ് ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് രണ്ട് കയ്യോണ്ടും മുടി ഉയർത്തി കോതി സെറ്റ് ചെയ്യാൻ തുടങ്ങി.... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അനു വന്ന് എനിക്കും കണ്ണാടിയിക്കും ഇടയിൽ നിന്നു, എങ്കിലും സംശയത്തോടെ ഞാൻ അവളെ നോക്കി പുരികം പൊക്കി എന്താ ന്ന് ആഗ്യം ചോദിച്ചതും പെണ്ണ് നിന്ന് തിളയ്ക്കാൻ തുടങ്ങി.... ~~~~~~~~~ " ദേ,,,,,സിദ്ധു...... എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട് ട്ടോ....!!!! ഒരുമാതിരി ആദ്യയിട്ടാ കാണുന്ന പോലെ, അതും അമ്പലത്തിൽ അത്രയും മനുഷ്യമാരുടെ ഇടയിൽ നിന്ന്.... പറയിപ്പിക്കാൻ ആയിട്ട്...!!!! അമ്മുവും കണ്ണനും പോട്ടേ,,,

ബാക്കി ചുറ്റ് വിളക്കിന് വന്ന സകലരും എന്നേയും സിദ്ധുനേയും മാറിമാറി നോക്കായിരുന്നു അറിയോ....??? ഈ നാട്ടിൽ, ഈ വീട്ടിന് ചുറ്റുമുള്ള എന്നെ അറിയുന്ന ആൾക്കാരാ അവിടെ വന്നത് മുഴുവൻ... എല്ലാരുടേയും മുന്നിൽ എന്റെ തൊലി ഉരിഞ്ഞ് പോയി.... പണ്ട് നാണം കെടുത്തിയത് പോരാഞ്ഞിട്ടാണോ ഇപ്പോ ഇത് കൂടി...??? എല്ലാം കൂടി എനിക്ക്ചൊറിഞ്ഞ് വരുന്നുണ്ട്...!!!!!!" ഞാൻ ഇത്രയൊക്കെ ദേഷ്യത്തോടെ വലിയ വായിൽ പറഞ്ഞിട്ടും വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിക്കേ...???? എന്നെ നോക്കി നിന്ന് ഒരുമാതിരി ചിരിക്കാ കോന്തൻ.....!!!! അവന്റെ മുഖത്തെ ഈ ചിരി കാണുമ്പഴാ എനിക്ക് വീണ്ടുംവീണ്ടും തിളയ്ച്ഛ് കേറുന്നത്.... ദേഷ്യത്തോടെ ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ഛ് വീണ്ടും അവനെ നോക്കി.... " കുറേനേരം ആയല്ലോ ഇങ്ങനെ നോക്കി നിൽക്കുണൂ... എന്താ....??? അമ്പലത്തിന് തുടങ്ങിയതാ കോന്തൻ....!!!! ഇതിനു മാത്രം നോക്കാൻ എന്റെ മുഖത്ത് വല്ല കാഴ്ച്ച ബംഗ്ലാവ് പണിത്ത് വെച്ചിട്ടുണ്ടോ...???" എന്റെ ദൈവമേ ഇവനെ ഞാൻ എന്താ ഇപ്പോ ചെയ്യാ...????!!!! ഇത്രയൊക്കെ ദേഷ്യം പിടിച്ചിട്ടും ഒരു മാറ്റവും ഇല്ലാതെ ഇവനെന്താ ഇങ്ങനെ നോക്കണേ...???

സിദ്ധുന്റെ ഈ ഒടുക്കത്തെ ചിരി കാണുമ്പഴാ എനിക്ക് കലി കേറുന്നത്.... അല്ലെങ്കിലും ഇങ്ങേരോട് എന്ത് പറഞ്ഞിട്ടും കാര്യല്ല...!!!! ഞാൻ മനസ്സിൽ പറഞ്ഞ് അവനെ നോക്കി ദഹിപ്പിച്ഛ് മുഖം വെട്ടിച്ഛ് മുന്നീന്ന് മാറാൻ നോക്കിയതും സിദ്ധു രണ്ട് കയ്യും കണ്ണാടിയിൽ വെച്ഛ് എന്നെ ബ്ലോക്ക് ചെയ്തു.... അത് കണ്ട് ഞാൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി... ചിരി തന്നെ ചിരി...!!!! കണ്ടിട്ട് കൈ തരിക്കുന്നു.... കൈ രണ്ടും ചുരുട്ടി പിടിച്ഛ് പല്ല് കടിച്ഛ് ഞെരിച്ഛ് ഞാൻ കൈ കെട്ടി കണ്ണാടിയിൽ ചാരി നിന്ന് ഞാൻ അവനെ രൂക്ഷമായി നോക്കി.... ചുണ്ടിൽ നിറഞ്ഞ വശ്യമായ ചിരിയോടെ പ്രണയം നിറഞ്ഞ് കവിയുന്ന അവന്റെ മിഴിക്കളിലേക്ക് നോക്കി നിമിഷങ്ങൾക്കകം മാറിൽ പിണച്ഛ് വെച്ച എന്റെ കൈകൾ ഞാൻ പോലുമറിയാതെ അയഞ്ഞു, ഹൃദയം ദൃതഗതിയിൽ മിടിച്ചുയർന്നു... ആ കണ്ണുകളിൽ ഉറവ പൊട്ടി നുരഞ്ഞ് പൊങ്ങി ഒഴുക്കുന്ന പ്രണയനദി എന്റെ കണ്ണിലൂടെ ശരീരമാക്കെ പൂത്തുലഞ്ഞ് അടിവയറ്റിൽ തണുപ്പായി പടർന്നതും തൊണ്ട വറ്റിവരണ്ട് പോയിരുന്നു...

. അവന്റെ പ്രണയച്ചൂടിൽ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളികൾ പതിയെ കഴുത്തിലേക്ക് അരിച്ചിറങ്ങിയതും പുറം കൈയ്യാൽ അവയെ വെപ്രാളത്തോടെ തുടച്ചെടുത്ത് അവന്റെ കണ്ണിലെ കാന്തിക വലയത്തിൽ നിന്ന് എന്റെ കണ്ണ് പറിച്ചെടുത്ത് ഞാൻ താഴേക്ക് നോക്കി നിന്നു... എന്നിലെ ദേഷ്യം പോലും ഒരുനിമിഷം ഞാൻ മറന്ന് പോയിരുന്നു... ആഞ്ഞൊരു ശ്വാസം വലിച്ഛ് വിട്ട് അവനെ നോക്കാതെ ഞാൻ പറഞ്ഞു..... " എനിക്ക് പോണം....!!!" ദേഷ്യത്തോടെ സൈഡിലേക്ക് നോക്കി ഞാൻ പറഞ്ഞെങ്കിലും സിദ്ധു കൈ മാറ്റാത്തത് കണ്ട് ഞാൻ അമർഷത്തോടെ അവന്റെ കൈ വിട്ടീക്കാൻ എന്നോണം ഇളക്കിയും കുലുക്കിയും നോക്കിയെങ്കിലും കൈ ഒന്ന് അനങ്ങിയത് പോലും ഇല്ല...!!!!! എല്ലാം കൂടി എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്...!!!! ഞാൻ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.... സെയീം ചിരി... ഒരു മാറ്റവും വന്നിട്ടില്ല... കണ്ണിമപോലും വെട്ടാതെ അവനിതെങ്ങനെ നോക്കി നിൽക്കാൻ കഴിയുന്നു...????

എനിക്ക് അതിശയം തോന്നി.... " എനിക്ക് പോണം ന്ന്....??? കൈ മാറ്റ്...???" എവടെ...???!!!! ഞാൻ ഇടത്തേ കൈ എന്റെ വയറിന് മുകളിൽ വെച്ഛ് വലത്തേ കൈമുട്ട് അതിനു മുകളിൽ കുത്തി നിർത്തി വിരലുകൾ നെറ്റി മുട്ടിച്ചു കുറച്ഛ് നേരം നിലത്തേക്ക് നോക്കി നിന്നു... പിന്നെ വീണ്ടും അവനെ നോക്കി.... ~~~~~~~~ അനൂന്ന് നല്ലോണം ദേഷ്യം വരുന്നുണ്ട്.... ഉണ്ടെന്ന് അല്ലാ വല്ല വടിയോ ഉലക്കയോ കിട്ടിയാ പെണ്ണിപ്പോ എന്നെ തലയ്ക്കടിച്ഛ് കൊല്ലും അത്രയ്ക്ക് കത്തി നിൽകാ...!!! സത്യം പറഞ്ഞാൽ അവളെ മുഖത്തൂന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല.... അവസാനം വരേ ഇങ്ങനെ നോക്കി നിൽക്കാൻ തോന്നുന്നു... പകാ പൈങ്കിളിയാണ് ഞാൻ ഈ പറയുന്നതൊക്കെ, എനിക്ക് അറിയാം... പക്ഷേ,,,, എനിക്ക് അങ്ങനെ തോന്നി.... ഒരു ജന്മം മുഴുവൻ ഇങ്ങനെ നോക്കി ആസ്വദിക്കാൻ, ആ കരിനീലമിഴിക്കളിലേക്ക് കണ്ണിമ വെട്ടാതെ നോക്കാൻ, ഒരു ദർശനം കൊണ്ട് പോലും അവളെ തൊട്ടാതെ തൊട്ടാൻ, അവളിൽ ഉണ്ടാവുന്ന മാറ്റങ്ങളെ നോക്കി ആസ്വദിക്കാൻ.....

അങ്ങനെ അങ്ങനെ....!!!!! സഹികെട്ട് ഒരു വലിയ ശ്വാസം വലിച്ഛ് വായിലൂടെ ഊതി വിട്ട് അവള് എന്നെ അടിമുടി നോക്കി.... ഞാൻ കൈ വിട്ടൂല്ലെന്ന് കണ്ട് കണ്ണാടിയിലൂടെ താഴേയ്ക്ക് ഉരഞ്ഞ് കുനിഞ്ഞ് മാറാൻ നോക്കിയതും ഞാനും അവളെ കൂടെ കുനിഞ്ഞു.... അവളുടെ അവസാന ശ്രമത്തേയും തടഞ്ഞ് കൊണ്ടുള്ള എന്റെ മൂവ്മെന്റെ കണ്ട് അവള് അന്തം വിട്ട് വാ തുറന്ന് എന്നെ നോക്കി... പതിയെ വാ അടയ്ച്ഛ് ചുണ്ട് സൈഡിലേക്ക് കോട്ടി ഒന്നും ചെയ്തിട്ട് കാര്യമില്ല ന്ന് രീതിയിൽ പുരികം രണ്ടും പൊക്കി തലയാട്ടി കണ്ണാടിയിൽ ചാരി നേരെ നിന്നു.... ഞാനും അവളെ കൂടെ മുകളിലേക്ക് ഉയർന്ന് വീണ്ടും അവളെ നോക്കി നിന്നു.... " എന്താ സിദ്ധു..... എന്താ വേണ്ടേ...???" സഹികെട്ട് ഞുളിഞ്ഞ മുഖത്തോടെ അവളെന്നെ നോക്കി ഒരു നേടുവീർപ്പൊടെ ദയനീയമായി ചോദിച്ചത് കേട്ട് ഞാൻ അവളെ കണ്ണിലേക്ക് നോക്കി.... "നിനക്ക് ദേഷ്യം വരുന്നുണ്ടോ അനൂ....???"

നിറഞ്ഞ ചിരിയോടെ ഞാൻ അവളോട് ചോദിച്ചത് കേട്ട് അവളെന്നെ അടിമുടിയൊന്ന് നോക്കി പല്ല് കടിച്ഛ് ഞെരിച്ഛ് ഞെരിപ്പിരി കൊണ്ട് എന്റെ മുന്നിൽ കൈ കൂപ്പി നിന്ന് ഇല്ലെന്ന് തലയാട്ടി.... പിന്നെ ആ കൈ അങ്ങനെ തന്നെ വെച്ഛ് അവളെ ബ്ലോക്ക് ചെയ്ത് കണ്ണാടിയിൽ കുത്തി നിർത്തിയ എന്റെ കൈകൾ മാറ്റാൻ ആംഗ്യം കാണിച്ചു... "പറ അനൂ.... നിനക്ക് ദേഷ്യം തോന്നുന്നില്ലേ....????" വീണ്ടും മയത്തിൽ ഞാൻ ചോദിച്ച ചോദ്യം കേട്ട് അവള് കണ്ണാടിയിൽ തലമുട്ടിച്ഛ് അട്ടത്തേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു.... " സത്യം പറയണോ....???" കാര്യമായി അവളെന്നെ നോക്കി ചോദിച്ചു... ഞാൻ വേണം ന്ന് കണ്ണടച്ഛ് തലയാട്ടി.... "നിന്നെ കൊല്ലാനുള്ള അത്രയും.... വല്ല വടിയോ ഉലക്കയോ കിട്ടിയിരുന്നെങ്കിൽ സത്യായിട്ടും ഞാൻ ഇപ്പഴേക്കും നിന്റെ തലയ്ക്ക് അടിച്ചേന്നെ...!!!" അവള് പറഞ്ഞത് കേട്ട് ഞാൻ ഒന്നൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു... " എന്നിട്ട് കൊല്ലുന്നില്ലേ...????" "ദേ..... കെട്ടിയോനാ, കോന്തനാ, കണാരനാ ന്നൊന്നും ഞാൻ നോക്കൂല്ല ട്ടോ...???

എനിക്ക് അത്രയ്ക്ക് ദേഷ്യം വരുന്നുണ്ട്.... കുറേ നേരം ആയല്ലോ ഇത് തുടങ്ങീട്ട്.... എന്താ.... എന്താ ന്ന്..??? എന്റെ നേരെ കുരച്ഛ് ചാടികൊണ്ട് അവള് ദേഷ്യത്തോടെ ചോദിച്ചത് കേട്ട് നിറഞ്ഞ ചിരിയോടെ ഞാൻ ഒന്നൂടെ അവളിലേക്ക് അമർന്ന് നിന്നതും അനു വാശിയോടെ എന്നെ തള്ളി മാറ്റി മുഖം വെട്ടിച്ഛ് കൈ കെട്ടി നിന്നു.... "അനൂസേ....!!!" വിളി കേൾക്കാതെ മുഖം വെട്ടിച്ഛ് ദേഷ്യത്തോടെ വീർപ്പിച്ഛ് കെട്ടി നിൽക്കുന്ന അവളെ നോക്കി ഞാൻ സ്നേഹത്തോടെ വീണ്ടും വിളിച്ചു.... "അനൂസേ....!!" "എന്താ..!!!" ~~~~~~~~~ "അനൂസേ....!!!!" എന്റെ ദൈവമേ...... എല്ലാം കൂടി എനിക്ക് നട്ടപ്രാന്ത് പിടിക്കുന്നുണ്ട്... സിദ്ധുന്റെ കഴുത്തിന് നേരെ ഞെക്കി കൊല്ലാൻ എന്നോണം കൈ കൊണ്ട് പോയെങ്കിലും മുഷ്ടി ചുരുട്ടി നിയന്ത്രിച്ഛ് കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് വീറോടെ അവന്റെ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ചു.... "എന്താ സിദ്ധു.....???? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ,,, എന്തിനാ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്....????"

"നിന്റെ ദേഷ്യം കാണാൻ വേണ്ടി...." കുസൃതി നിറഞ്ഞ അവന്റെ ഉത്തരം കേട്ട് ദേഷ്യത്തോടെ കിതപ്പ് നിയന്ത്രിച്ഛ് കണ്ണിലേക്ക് വാശിയോടെ നോക്കി തള്ളി മാറ്റിപോകാൻ നോക്കവേ അവനെന്നെ വീണ്ടും പിടിച്ഛ് പുറം തിരിച്ഛ് അവനോട് ചേർത്ത് കണ്ണാടിയ്ക്ക് അഭിമുഖമായി നിർത്തിച്ഛ്, എന്റെ തോളിലേക്ക് താടി കയറ്റി വെച്ഛ് കെട്ടിപ്പിടിച്ഛ് കണ്ണാടിയിലൂടെ നോക്കി.... "ദേഷ്യം പിടിക്കുമ്പോ നിന്നെ കാണാൻ പ്രത്യേക ഭംഗിയാ..... നിന്റെ ഈ കുഞ്ഞ് മുഖവും കവിളും നല്ല കാശ്മീരി ആപ്പിൾ പോലെ ചുവന്ന് തുടുക്കും... പിന്നെ ഈ കണ്ണുകൾ... എനിക്കേറെ പ്രിയപ്പെട്ട നിന്റെ കരിനീലമിഴികളിൽ കുറുമ്പ് നിറയും.... ദേ മൂക്കിന്റെ തുമ്പിലേക്കും ചെവിയിലും രക്തം ഇരച്ഛ് കയറും... ഇളം റോസ് അധരങ്ങൾ കൂർപ്പിച്ഛ് താടിതുമ്പ് ആലിലപോലെ വിറയ്ക്കും... എന്റെ കണ്ണും മൂക്കും തൊട്ട് കാണിച്ഛ് സിദ്ധു പറഞ്ഞ് തുടങ്ങിയതും ഞാൻ വാശിയോടെ അവന്റെ കൈ തട്ടിയെറിഞ്ഞു... "മൊത്തത്തിൽ കടിച്ഛ് തിന്നാൻ തോന്നും....!!!"

എന്നെ ഒന്നൂടെ ഇറുക്കി പിടിച്ഛ് ചേർത്ത് ചുണ്ട് കാതിലേക്ക് വെച്ഛ് വശ്യമായ സ്വരത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അവനെ ദേഷ്യത്തോടെ കൂർപ്പിച്ഛ് നോക്കി... "ഇങ്ങനെ നോക്കല്ലേ പെണ്ണേ.... എനിക്ക് ഏതാണ്ടൊക്കെ തോന്നുന്നു.......!!!" "ഛേ.... മാറ് അങ്ങോട്ട്....!!! കുറയ്ച്ഛ് കൂടുന്നുണ്ട് ട്ടോ സിദ്ധു....!!! എന്നെ മൊത്തത്തിൽ ഒന്ന് കണ്ണുഴിഞ്ഞ് സിദ്ധു പറഞ്ഞത് കേട്ട് കൈമുട്ട് കൊണ്ട് അവനെ പുറക്കിലേക്ക് ഉന്തിമാറ്റി കണ്ണാടിയിൽ നോക്കി പറഞ്ഞ് ഞാൻ അലമാര തുറന്നു... " വല്ലാണ്ട് ഏനാന്തം കാണിച്ഛ് ദൈവദോഷം വരുത്തി വെക്കണ്ട....!!!" ഡ്രസ് തിരഞ്ഞോണ്ട് ഞാൻ പറഞ്ഞത് കേട്ട് അവൻ എന്റെ കൈത്തണ്ടയിൽ പിടിച്ഛ് അവന് അഭിമുഖമായി കണ്ണാടിയോട് ചേർത്ത് നിർത്തി.... "ഏനാന്തോ.... ഒന്ന് പോ അനൂ.... സത്യയിട്ടും നിന്നെയല്ലാതെ ആ സമയം അമ്പലത്തിൽ ഞാൻ വേറെയാരേരും മറ്റൊന്നും കണ്ടിട്ടില്ല.... കാര്യം.....!!!! കണ്ണിലും മനസ്സിലും ഒരുപോലെ നീ നിറഞ്ഞ് നിൽക്കുമ്പോ ഞാൻ അങ്ങനെയാ കൃഷ്ണനെ കാണാ....???

ചില സമയം നിന്നെ നോക്കുമ്പോ ഞാൻ എന്നെ തന്നെ മറന്ന് പോകും,,, പിന്നെയാ പരിസരം....!!!! നിന്റെ ഈ കരിനീലമിഴികളിൽ എവിടെയോ... എവിടെയോ ഞാൻ......!!! നിന്റെ ചൊടിയിൽ വിരിയുന്ന നനുത്ത ചിരിക്കളിൽ പോലും എന്റെ ശ്വാസം വിലങ്ങി പോവറുണ്ട്.... ഒരായുസ്സ് മുഴുവൻ നിന്നെ ഇങ്ങനെ നോക്കി നിൽക്കാൻ തോന്നാറുണ്ട്.... ആരോ പറഞ്ഞപ്പോലെ നിന്നിലേക്ക് എടുത്ത് ചാടി ആത്മഹത്യ ചെയ്യാണ് എനിക്ക് ഇഷ്ടം.. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.... അത്രമേൽ നീ എന്നിൽ പടർന്നിട്ടുണ്ട്.... " ~~~~~~~ ഞാൻ അനൂന്റെ ഷോള്ഡറിൽ കൈ വെച്ഛ് ഇത്രയും റൊമാറ്റിക്കായി പറഞ്ഞത് മുഴുവൻ കേട്ട് അവള് അന്തം വിട്ട് സംശയത്തോടെ കുറച്ഛ് നേരം എന്നെ മാറിമാറി കണ്ണിലേക്ക് നോക്കി, പിന്നെ കൈ കൊണ്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി.... ഒരുമാതിരി കളിയാക്കുന്ന പോലെ അവള് നിന്ന് ചിരിക്കാൻ തുടങ്ങിയതും എന്റെ ചുണ്ട് ഒരു സൈഡിലേക്ക് കോടി... ഞാൻ പറഞ്ഞതൊക്കെ ഇത്ര തമാശയായിരുന്നോ...????

കുറേ ചിരിച്ഛ് നെഞ്ചിൽ കൈ വെച്ഛ് ശ്വാസം വലിച്ഛ് വിട്ട് അവളെന്നെ നോക്കി... " മോനെ സിദ്ധാർത്ഥ് സേതുമാധവാ...... വല്ലാ....ണ്ടങ്ങ് ഓവറാക്കല്ലേ...??? ഈയിടെയായി കുട്ടൻ വല്ലാതെ പൈങ്കിളി ആവുന്നുണ്ട്...!!!!" എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് ഇത്രയും പറഞ്ഞ് അനു വീണ്ടും അലമാരയിൽ കാര്യമായി തിരയാൻ തുടങ്ങി... മാറ്റാനുള്ള ഡ്രസ് എടുത്ത് ഇടത്തേ കയ്യിലേക്ക് ഇട്ട് അലമാര പൂട്ടുന്ന അനൂന്റെ അരക്കെട്ടിലൂടെ ഞാൻ ചുറ്റി പിടിച്ചു.... "പ്രണയം പൈങ്കിളിയാണ് രാധൂ....!!!!" അവളുടെ തോളിലേക്ക് താടി കയറ്റി വെച്ഛ് ഞാൻ പറഞ്ഞത് കേട്ട് തല ചരിച്ഛ് കണ്ണാടിയിലൂടെ എന്നെ നോക്കി അവൾ ചിരിച്ചു.... "ഊവ്....ഊവ്....!!! ഈ ലോകത്ത് നിങ്ങള് മാത്രല്ലേ പ്രേമിക്കുന്നുള്ളൂ...??? ഞങ്ങളും ഒക്കെ പ്രേമിച്ചതാ...!!!!" പുച്ഛത്തോടെ അനൂ ലാസ്റ്റ് പറഞ്ഞത് കേട്ട് കണ്ണാടിയിലൂടെ അവളെ മുഖത്തേക്ക് സംശയത്തോടെ നോക്കി ഞാൻ കളിയായി ചോദിച്ചു.... "നമ്മളൊക്കെയോ...??? ആരാ ഈ നമ്മളൊക്കെ...???"

"അതെന്താ ഇയാൾക്ക് മാത്രേ പ്രേമിക്കാൻ പറ്റൂ...??? ഞങ്ങൾക്കൊന്നും പറ്റൂല്ലേ...???" അലമാര പൂട്ടി ഡ്രസ് ഒന്നൂടെ കയ്യിലേക്ക് ഒതുക്കി വെച്ഛ് കണ്ണാടിയിൽ നോക്കി ഇത്രയും പറഞ്ഞ് എന്റെ കൈ തട്ടി മാറ്റി അനു പോകാൻ നോക്കിയതും ഞാൻ അവളെ പിടിച്ഛ് അവിടെ തന്നെ കണ്ണാടിയോട് ചേർത്ത് എനിക്ക് അഭിമുഖമായി നിർത്തി.... "പറ്റൂല്ലോ... ഈ ലോകത്ത് ആർക്കും ആരേയും അങ്ങനെ വേണേലും പ്രേമിക്കാ..... നിന്റെ ആദ്യ പ്രണയവും അവസാന പ്രണയവും ഞാൻ അല്ലേ...??" "എന്ന് ആരു പറഞ്ഞു....???? എന്റെ ആദ്യ പ്രണയവും അവസാന പ്രണയവും സിദ്ധു ആണെന്ന്...???" എന്നെ നോക്കി കൈ കെട്ടി കണ്ണാടിൽ ചാരി നിന്ന് അനു ചോദിച്ചത് കേട്ട് ഞാൻ അവളുടെ അടുത്ത് കണ്ണാടിയിൽ സൈഡ് ചാരി നിന്ന് മൂക്കിൽ തുമ്പിൽ പിടിച്ഛ് കുലുക്കി.... "അതിപ്പോ ആരെങ്കിലും പറയണോ രാധൂ... എനിക്ക് അറിയില്ലേ....???" ഞാൻ കുലുക്കുന്ന മൂക്കിൻ തുമ്പിൽ നിന്ന് കൈ വിടീച്ഛ് അവള് തിരിച്ചെന്റെ മൂക്കിൽ തുമ്പിൽ പിടിച്ഛ് കുലുക്കി....

" ഓഹോ.....!!!! എന്നാ കേട്ടോ,,,,,സിദ്ധു പറഞ്ഞതിൽ ഒന്ന് ശെരിയാ.... എന്റെ അവസാന പ്രണയം..... അതീ കോന്തൻ കണാരൻ തന്നാ,, കാരണം ദേ ഈ താലി ആ കയ്യോണ്ട് എന്റെ കഴുത്തിൽ വീണ് പോയില്ലേ.... ഇനി വേറെ ഒരാളെ പ്രേമിക്കാൻ പറ്റൂല്ലല്ലോ...!!!! പക്ഷേ.... പക്ഷേ എന്റെ ഫസ്റ്റ് ലൗ,,,,,,,, ഫസ്റ്റ് ക്രഷ് സിദ്ധു അല്ല....!!!" ~~~~~~~~ മ്മ്മ്..... സംഗതി ഏറ്റ മട്ടുണ്ട്.....!!!!! എന്നെ ദേഷ്യം പിടിപ്പിച്ഛ് കുറേ രസിച്ചതല്ലേ....??? കാര്യമായി അവന്റെ മുഖത്ത് നോക്കി ഞാൻ ഇത് പറഞ്ഞ് തീർന്നതും സിദ്ധു ന്റെ മുഖത്ത് ഒരു ചെറിയൊരു മാറ്റം ഞാൻ ശ്രദ്ധിച്ചു... ഞാൻ പോകാൻ തുനിഞ്ഞതും സിദ്ധു രണ്ട് കയ്യും എന്റെ ഇടം വലം കണ്ണാടിയിൽ കുത്തി നിർത്തി വീണ്ടും ബ്ലോക്ക് ചെയ്തോണ്ട് മുന്നിൽ കയറി നിന്നു..... "വെറുതേ.... ഒന്ന് പോ അനൂ.... ഞാൻ വിശ്വസിക്കില്ല.... ഞാൻ അറിയാത്ത ഒരു ക്രഷ്..... അതും നിനക്ക്..... No way...!!!! " പുച്ഛത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ സിദ്ധു ന്റെ മുഖത്തേക്ക് ധൈര്യത്തോടെ നോക്കി കൈ കെട്ടി.... " എന്റെ എല്ലാ കാര്യങ്ങളും അത്രയ്ക്ക് ഡീറ്റൈൽ ആയിട്ട് അറിയോ സിദ്ധു ന്ന്...??? ആമി പറഞ്ഞ് അറിഞ്ഞും കണ്ടും മാത്രമല്ലേ സിദ്ധു ന്ന് ഒരു കാലത്ത് എന്നെ പരിച്ചയമുണ്ടായിരുന്നുള്ളൂ..... അല്ലേ...???

ഞാൻ ആമിയെ കാണുന്നതും പരിചയപ്പെടുന്നതും കോളേജ് കാലഘട്ടത്തിലാ... അതിന് മുന്നേ എനിക്ക് പ്രണയം ഉണ്ടായിക്കൂടെ..??? അല്ലെങ്കിൽ ആ കോളേജ് തന്നെ ആമിയോടും അജൂനോടും അങ്ങനെ ആരോടും പറയാത്ത, ആരെയും അറീക്കാത്ത, ഒരു ക്രഷ് എനിക്ക് തോന്നിക്കൂടെ...??? പറ...??? നിശ്ശബ്ദതമായി എനിക്ക് പ്രണയിച്ചൂടെ...??? അങ്ങനെയൊന്ന് ഇല്ലെന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ സിദ്ധു ന്ന് പറ്റോ...??? എന്റെ മനസ്സിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഇന്നും നിധി പോലെ സൂക്ഷിക്കുന്ന, ഒരു ചിരിയോടെ മാത്രം ഓർക്കുന്ന, നേടുവീർപ്പോടെ സങ്കടപ്പെടുന്ന ഒരു പ്രണയം, ക്രഷ് എനിക്കുണ്ടെന്ന് ഞാൻ പറഞ്ഞാ,,,,, നിഷേധിക്കാൻ മാത്രം വിശ്വാസമുണ്ടോ സിദ്ധു ന്ന് എന്നെ...????" ആത്മവിശ്വാസത്തോടെ നിറഞ്ഞ ചിരിയോടെ അവന്റെ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ച ചോദ്യങ്ങൾ അവനെ വല്ലാതെ ഉലച്ചിരുന്നു... സംശയവും ഞെട്ടലും കൊണ്ട് അവന്റെ പുരികങ്ങൾ ഞുളിഞ്ഞു....

മുഖത്ത് അത് വരെ നിറഞ്ഞ് നിന്ന് പുച്ഛവും ചിരിയും സന്തോഷവും ഒക്കെ മാറി കറുത്തിരുണ്ടു.... അതിനർത്ഥം സംഭവം കോന്തൻ വിശ്വസിച്ചു....!!!! ഞാൻ കൈ തട്ടി മാറ്റി വീണ്ടും സൈഡിലൂടെ പോകാൻ തുനിഞ്ഞതും സിദ്ധു എന്റെ വലത്തേ കൈ തണ്ടയിൽ അമർത്തി പിടിച്ഛ് അവന്റെ അടുത്തേക്ക് വലിച്ഛ് അലമാരയോട് ചാരി നിർത്തി.... ഇവൻ എന്നെ ഡ്രസ് ചേഞ്ച്‌ ചെയ്യാൻ വിട്ടൂല്ലന്നാ തോന്നുന്നത്.... ഒരു നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു..... "സത്യം പറ രാധൂ.... അങ്ങനെ..... അങ്ങനെയൊന്നും ഇല്ലല്ലോ...??? വെറുതെ.... വെറുതേ എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ...???" ചെറിയ സങ്കടവും ദേഷ്യവും നിരാശയും അവന്റെ ആ ചോദ്യത്തിൽ നിറഞ്ഞ് നിന്നിരുന്നു... അത് കേട്ട് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു.... "അല്ല സിദ്ധു.... സത്യം....!!!! ഞാൻ..... എനിക്കൊരു പ്രണയമുണ്ടായിരുന്നു... ആരോടും പറയാതെ, ആരെയും അറീക്കാതെ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ എന്റേത് മാത്രമായി ഞാൻ കൊണ്ട് നടന്ന എന്റെ പ്രണയം....!!!!

ഒരുപാട് ഇഷ്ടമായിരുന്നു.... ഒരുപാടെന്ന് പറഞ്ഞാൽ ഒരുപാട്.... ഒരുപാട്.... ഒരുപാട്...!!!! എന്റെ ജീവൻ, ശ്വാസം എന്നൊക്കെ പറയില്ലേ അതുപോലെ...!!! അങ്ങനെ അങ്ങനെ എല്ലാം....!!!! ഞാൻ പോലുമറിയാതെ എന്നിൽ വേരുറയ്ച്ഛ് പടർന്ന് പന്തലിച്ച പ്രണയം....!!! ഒരു നേടുവേർപ്പോടെ പറഞ്ഞ് ഞാൻ ഒളികണ്ണിട്ട് സിദ്ധു നെ നോക്കി... എന്റെ ദൈവമേ ഞാൻ ഇന്ന് ചിരിച്ഛ് ചിരിച്ഛ് ചാവൂല്ലൂ..... സൈഡിലേക്ക് നോക്കി എന്തോ ആലോചിച്ഛ് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കൈ ചുരുട്ടി പിടിച്ഛ് പല്ല് ഞെരിക്കുന്ന സിദ്ധു കാണാതെ ഞാൻ എന്റെ ചിരി കടിച്ഛ് പിടിച്ഛ് നിന്നു.... നിറഞ്ഞ ചിരിയോടെ അവനെ നോക്കി നിൽകുമ്പഴാണ് അവനെന്റെ മുഖത്തേക്ക് നോക്കാൻ ഒരുങ്ങുന്നത് കണ്ടത്... ഞാൻ വേഗം നാണവും നിരാശയും എല്ലാം കൂടി കലർത്തി നല്ല വിഷാദ മൂകയായി നിന്നു..... " ആരാ....??? ആരാ അവൻ....???" "ഏതവൻ...???" അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു.... "അവൻ... നീ ഇപ്പോ പറഞ്ഞ നിന്റെ മറ്റവൻ...???"

ഹോ.... കുശുമ്പ് ഓവർ ലോഡഡ് ആണല്ലോ ദൈവമേ....!!!! ചെക്കന്റെ ഈ കുശുബ്‌ പിടിച്ച മുഖം കാണുമ്പഴാ എനിക്ക്...!!! കൃഷ്ണാ.... കണ്ട്രോൾ കളയല്ലേ.....!!!! "ഓഹ്... അതോ.... അതൊക്കെ ഇപ്പോ എന്തിനാ സിദ്ധു... ഇനിയിപ്പോ പറഞ്ഞിട്ട് എന്തിനാ എല്ലാം കൈവിട്ട് പോയില്ലേ...???" ഒരു നേടുവീർപ്പിട്ട് സിദ്ധുനെ വീണ്ടും പിരി കേറ്റാൻ എന്നോണം നിരാശയോടെ ഞാൻ പറഞ്ഞു.... "എന്നാലും എനിക്ക് അറിയണം... പറ...??" "അതെന്തിനാ....???? അതെന്റെ മാത്രല്ലേ.... എന്റെ മാത്രം സ്വകാര്യത...!!! അതെന്തിനാ സിദ്ധു അറിയണേ...??? അല്ലെങ്കിലും അറിഞ്ഞിട്ട് ഇപ്പോ എന്തിനാ...???" " അങ്ങനെ ഞാൻ അറിയാത്ത ഒരു സ്വകാര്യത നിനക്ക് വേണ്ടാ....!!! പറഞ്ഞോ ആരാ അവൻ....???? എനിക്ക് അറിയണം...!!!!" "വെറുതേ വാശി പിടിക്കല്ലേ സിദ്ധു.... മാറിക്കേ.... എനിക്ക് പോണം....!!!" "ഇല്ല.... അതാരാ ന്ന് പറഞ്ഞിട്ടേ നീ പോകൂ.... പറ രാധൂ ആരാ അവൻ...???" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story