🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 138

ennennum ente mathram

രചന: അനു

" അങ്ങനെ ഞാൻ അറിയാത്ത ഒരു സ്വകാര്യത നിനക്ക് വേണ്ടാ....!!! പറഞ്ഞോ ആരാ അവൻ....???? എനിക്ക് അറിയണം...!!!!" "വെറുതേ വാശി പിടിക്കല്ലേ സിദ്ധു.... മാറിക്കേ.... എനിക്ക് പോണം....!!!" "ഇല്ല.... അതാരാ ന്ന് പറഞ്ഞിട്ടേ നീ പോകൂ.... പറ രാധൂ ആരാ അവൻ...???" ~~~~~~~~ ദേഷ്യമാണോ, അസൂയയാണോ, സങ്കടാണോ, എന്താ എന്നിൽ നിമിഷം പ്രതി കൂടുന്നതെന്ന് അറിയില്ല... രാധൂ ന്ന് മറ്റൊരു പ്രണയം.... അവള് ഒരുപാട് ഒരുപാട് ആശിച്ച, മോഹിച്ച ഒരാൾ... ഓർക്കുംതോറും ശരീരമാക്കെ വലിഞ്ഞ് മുറുക്കുന്നു... അവളെ കണ്ണിൽ അത് പറഞ്ഞപ്പോ നിറഞ്ഞ തിളക്കം, സ്നേഹം, നിരാശ എല്ലാം മനസ്സിൽ വീണ്ടും വീണ്ടും തെളിയുന്നു..... എന്നെ കടന്ന് പോകാൻ തുടങ്ങിയ അവളുടെ രണ്ട് ഷോള്ഡറിലും അമർത്തി പിടിച്ഛ് ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ സംശയത്തോടെ നോക്കി... "അതെന്തിനാ....??? സിദ്ധു ഒന്ന് പോയേ... അതൊന്നും പറയാൻ പറ്റില്ല....!!!!!" തെല്ല് നാണത്തോടെ അനു പറഞ്ഞതും എന്റെ നെഞ്ച് പൊടിയുന്ന പോലെ തോന്നി...

എന്റെ പ്രണയത്താൽ മാത്രം ചുവന്ന് തുടുക്കുന്ന ആ മുഖം മറ്റൊരാളുടെ ഓർമയിൽ... എന്തോ ഹൃദയത്തെ ആരോ വെട്ടി നുറുക്കുന്ന പോലെ വേദനിക്കുന്നു.... "ഇല്ലാ രാധൂ അതാരാന്ന് പറയാതെ നീ പോവില്ല.... എനിക്ക് അതറിയണം.....!!!" ദേഷ്യത്തോടെ വിറയ്ച്ഛ് കൊണ്ട് ഞാൻ പറഞ്ഞ് നിർത്തിയതും അനു ഒരു നേടുവീർപ്പോടെ കൈ കെട്ടി എന്നെ നോക്കി... "ഓകെ ഞാൻ പറയാ.....!!! പക്ഷേ സിദ്ധു എടുത്ത് ചാടിയൊന്നും ചെയ്യരുത്.. എന്നോട് ദേഷ്യം പിടിക്കരുത്... ഏതെങ്കിലും ഒരു സാഹചര്യത്തിൽ എന്നേയും അവനേയും ഒരുമിച്ഛ് കണ്ടാൽ തെറ്റിദ്ധരിക്കരുത്.... " "അപ്പോ ഞാൻ അറിയുന്ന ആളാണോ...???" അത്ഭുതത്തോടെ ഞാൻ ചോദിച്ചു... "മ്മ്മ്....!!!" "ഇല്ല... പറ ആരാ...???" "സത്യായിട്ടും ഇല്ലല്ലോ...??? എന്നോടുള്ള ഈ സ്നേഹവും പ്രണയവും ഒന്നും കുറയില്ലല്ലോ...??? എന്റെ മുന്നിലേക്ക് കയറി നിന്ന് കണ്ണിലേക്ക് നോക്കി അനു വീണ്ടും ചോദിച്ചത് കേട്ട് എന്റെ ക്ഷമ നശിച്ചു.... "ഇല്ല അനൂ.... ഗോഡ് പ്രോമിസ്....!!!!" ബലമായി അവളെ കൈവെള്ളയിൽ അടിച്ഛ് സത്യം ചെയ്ത് ഈർഷ്യയോടെ ഞാൻ പറഞ്ഞു..... " പറയട്ടെ...???" "ആഹ്... പറ...???" " അത്.... അത് പിന്നെ...!!!!! അല്ലെങ്കിൽ വേണ്ട.. സിദ്ധു ദേഷ്യപ്പെടും എനിക്ക് അറിയാം...??"

ചുണുങ്ങി എന്റെ നെഞ്ചോരം ചാരി നിന്ന് അവള് പറഞ്ഞതും എനിക്ക് എന്റെ കണ്ട്രോൾ പോയിരുന്നു.... അവളെ ബലമായി മുന്നിലേക്ക് പിടിച്ഛ് നിർത്തി സൈഡിലേക്ക് നോക്കി ദേഷ്യം കണ്ട്രോൾ ചെയ്ത് മയത്തിൽ അവളെ നോക്കി..... " ഇല്ല... സത്യം... ഞാൻ ദേഷ്യപ്പെടില്ല...!! ഇനിയെങ്കിലും പറ പ്ലീസ്....???" യാചനയോടെ ഞാൻ പറഞ്ഞു.... "അത്.... അത്..... നമ്മുടെ..... നമ്മുടെ നിവിൻ ചേട്ടൻ ഇല്ലേ...??" എന്റെ മുഖത്തേക്ക് നോക്കി ടെൻഷനോടെ അവള് ചോദിച്ചത് കേട്ട് എന്റെ നെറ്റി ഞുളിഞ്ഞു... "നിവിനോ...??? ഏത് നിവിൻ...???" സംശയത്തോടെ ഞാൻ ചോദിച്ചു.... "നമ്മുടെ നിവിൻ പോളി ചേട്ടൻ.... സിൽമാ നടൻ...!!!" എന്റെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക ടോണിൽ പറഞ്ഞ് അവള് പൊട്ടിച്ചിരിക്കാൻ തുടങ്ങി..... കുരിപ്പ്‌...!!!!! പറ്റിച്ചതാ കോന്തി....!!!! എന്നെ നോക്കി കണ്ണാടിയിൽ ചാരി നിന്ന് കളിയാക്കി പൊട്ടിച്ചിരിക്കുന്ന അനൂനെ ഞാൻ രൂക്ഷമായി നോക്കി.... അവളാണെങ്കിൽ ഫ്രണ്ട്സ് ഫിലിമിൽ, ജനാർദ്ദനൻ വെള്ള പൊടിയിൽ കുളിച്ഛ് നില്കുമ്പോ ശ്രീനിവാസൻ നോക്കി നോക്കി ചിരിക്കുന്നില്ലേ, അതുപോലെ എന്റെ മുഖത്തെ ഭാവം നോക്കി നോക്കി പൊട്ടിച്ചിരിക്കാ... ജന്തു....!!!! "ഹഹ്ഹഹഹ്ഹ😆😆😆😆😆.....!!!!

ഹയ്യോ... ന്റെ സിദ്ധു.....🤣🤣🤣🤣🤣🤣 ദൈവമേ ഞാൻ ഇപ്പോ ചിരിച്ഛ് ചാവുല്ലോ ന്റെ കൃഷ്ണാ....!!!!😂😂😂😂😂😂😂😂...!!!!" എന്റെ നെഞ്ചിലേക്ക് അമർന്ന് നിന്ന് കെട്ടിപ്പിടിച്ഛ് അവളെന്റെ മുഖത്തേക്ക് നോക്കി..... "എന്ത് പറ്റി കുട്ടാ.... മ്മ്മ്...??? അറിയില്ല....??? നിവിൻ ചേട്ടനെ അറിയില്ല...??? നമ്മളെ മലർവാടി ആർട്ട് ക്ലബ്ബിലൂടെ വന്ന നിവിൻ പോളി ചേട്ടൻ...!!!!" കാര്യമായി എന്നെ നോക്കി ചോദിച്ഛ് അവള് വീണ്ടും ചിരിക്കാൻ തുടങ്ങി.... ചിരിച്ഛ് ചിരിച്ഛ് വയറിൽ കൈ വെച്ഛ് അവള് കട്ടിലിൽ ചെന്ന് കൈ രണ്ടും പുറക്കിലേക്ക് ഊന്നി നിവർന്ന് ഇരുന്നു... മുഖം വെട്ടിച്ഛ് ദേഷ്യത്തോടെ നിൽക്കുന്ന എന്നെ ബലമായി കൈ പിടിച്ഛ് വലിച്ഛ് ബെഡിൽ അവളുടെ തൊട്ടടുത്ത് ഇരുത്തിച്ഛ് എന്റെ നേരെ ചരിഞ്ഞ് ഇരുന്നു.... "എന്ത് പറ്റി സിദ്ധു....???? ദേഷ്യം വന്നോ...??? ആഹ്...??? വല്ലാതെ ദേഷ്യം വന്നോ...??? എന്താ പറഞ്ഞേ...??? എന്നെ ദേഷ്യം പിടിപ്പിച്ചാൽ കാണാൻ നല്ല ഭംഗിയാ ന്ന് അല്ലേ...??? അങ്ങനെയാ മുഖമൊക്കെ ചുവന്ന് തുടുത്ത് എന്ത് പോലെയാ...???

ആഹ്.... കാശ്മീരി ആപ്പിൾ... പിന്നെ എന്തൊക്കെയായിരുന്നു..... ആഹ്...??? കടിച്ഛ് തിന്നാൻ തോന്നും അല്ലേ...???" അവളെന്നെ നോക്കി ഓർത്ത് ഓർത്ത് ചോദിച്ചത് കേട്ട് ഞാൻ അവളെ നോക്കി.... "ഓഹ്... റിവഞ്ച്‌.....!!!!!" അവളെ നോക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചു... "Yeah,,,,, Of course dear.....!!!!! റിവഞ്ച്‌.... അത് വീട്ടാനുള്ളതാ....!!!!" ഗമയോടെ പറഞ്ഞ് കുറച്ചൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് ഷർട്ടിൽ കൊളുത്തി പിടിച്ഛ് അവളുടെ അടുത്തേക്ക് വലിച്ഛ് കണ്ണിലേക്ക് പ്രണയത്തോടെ നോക്കി വശ്യമായ സ്വരത്തിൽ മന്ത്രിച്ചു.... " You know what sidhu.....!!!!! ദേഷ്യം വരുമ്പോ എന്നേക്കാൾ ഭംഗിയാ നിന്നെ കാണാൻ.... നിന്റെ മുഖത്ത് നിറയുന്ന ആ കുശുമ്പിലേ.... അത് കാണുമ്പോ.... കാണുമ്പോ കെട്ടിപ്പിടിച്ഛ് ഉമ്മ വെക്കാൻ തോന്നും....!!!!" കെട്ടിപ്പിടിക്കുന്ന പോലെ കാണിച്ഛ് വല്ലാത്തൊരു മൂഡിൽ അവളെന്നെ നോക്കി പറഞ്ഞു കവിളിൽ പിച്ചി കൊണ്ട് എണീറ്റതും ഞാൻ അവളെ പിടിച്ഛ് എന്റെ മടിയിലേക്ക് കയറ്റി ഇരുത്തിയിരുന്നു.... ഒരു ഞെട്ടലോടെ എന്റെ രണ്ട് ഷോള്ഡറിലും കൈ അമർത്തി അവളെന്റെ കണ്ണിലേക്ക് സംശയത്തോടെ നോക്കി നിൽക്കേ ഞൊടിയിടയിൽ അവളുടെ പനനീർ അധരങ്ങൾ ഞാൻ കവർന്നിരുന്നു....

രണ്ട് കൈകൊണ്ടും അരക്കെട്ടിനെ വട്ടം പിടിച്ഛ് എന്നിലേക്ക് അണച്ഛ് ചേർക്കുമ്പോ അവളുടെ ശരീരം വിറയ്ച്ചിരുന്നു... എന്റെ ഷോള്ഡറിൽ അവളുടെ കൈകൾ അള്ളിപ്പിടിച്ചിരുന്നു... മിഴിഞ്ഞ് വന്ന കണ്ണുകൾ പതിയെ അടഞ്ഞിരുന്നു.... പൂപോലെ മൃദുലമായ അവളുടെ നനവൂറുന്ന ചുണ്ടുകളിൽ നിന്ന് ഞാൻ കവരുന്ന ഓരോ ചുംബനത്തിനും ഓരോ രുചിയാണ്, ഓരോ ഭാവമാണ്.... മുറുക്കത്തോടെ അവളുടെ വടിവൊത്ത അരക്കെട്ടിൽ വരിഞ്ഞ് മുറുക്കി ചേർത്ത് ഇരുത്തുമ്പോ മിടിപ്പേറി കിതയ്ക്കുന്ന ആ ഹൃദയത്തെ ഞാൻ അടുത്തറിഞ്ഞു... വളരെ സോഫ്റ്റായ അവളുടെ കീഴ്ചുണ്ടിലേക്ക് എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ പല്ലുകൾ ആഴത്തിൽ ആഴ്ന്നിറങ്ങി.... അതിന്റെ വേദനയിൽ അവളിൽ നിന്ന് ഉയർന്ന ശീൽക്കാര ശബ്‌ദം എന്നിൽ തീർത്ത ഉന്മാദം വളരെ വലുതായിരുന്നു.... ഇടത്തേ കൈ കൊണ്ട് അവളുടെ ഇടതൂർന്ന് വിടർന്ന കിടക്കുന്ന നേരിയ നനവുള്ള മുടിയിൽ ഞാൻ കോർത്ത് പുറക്കിലേക്ക് വലിച്ചതും അവളുടെ കഴുത്തു പുറക്കിലേക്ക് ഒടിഞ്ഞു... കീഴ്ചുണ്ടിൽ നിന്ന് ചുണ്ട് മാറ്റാതെ ഞാൻ അവളുടെ താടിത്തുമ്പിലൂടെ വില്ല് പോലെ വളഞ്ഞ കഴുത്തിലേക്ക് ഊർന്നിറങ്ങി....

പരവേശത്തോടെ ഇറങ്ങി പോകുന്ന ഉമിനീരിനോടൊപ്പം എന്റെ ചുണ്ടുകൾ തൊണ്ട കുഴിയിൽ അമർന്നു... അമ്പലത്തിൽ നിന്ന് കഴുത്തിൽ തൊട്ട ചന്ദന കുറിയുടെ അംശങ്ങൾ ഉണങ്ങി പൊടിഞ്ഞ് അവളുടെ മാറിടുക്കിലേക്ക് വീണു... ഉയർന്ന പൊങ്ങുന്ന ശ്വാസനിശ്വാസങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ കിതയ്ക്കുന്ന മാറിൽ തിളങ്ങുന്ന താലിയിലേക്കും താലിയിൽ ചുറ്റി പടർന്ന് കിടക്കുന്ന കരിമണി മാലയിലേക്കും ഞാൻ അസൂയയോടെ നോക്കി... ~~~~~~~~~ കഴുത്തിൽ നിന്ന് തുടങ്ങി താഴേക്ക് മാറിൽ പറ്റി കിടക്കുന്ന താലി ചെയ്‌നിൽ ഒരു സ്ഥലം പോലും വിട്ടാതെ അവൻ അമർത്തി തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി.... മാറിൽ അമരുന്ന അവന്റെ ഓരോ ചുംബനങ്ങൾക്കും ഞാൻ പൊള്ളി പിടഞ്ഞു, എന്റെ കൈവിരലുകൾ അവന്റെ പിൻ കഴുത്തിലെ മുടിയിൽ ശക്തമായി കോർത്തു.. അരക്കെട്ടിൽ നിന്ന് പതിയെ ഉയർന്ന അവന്റെ വലത്തേ കൈ വിരലുകൾ ബ്ലൗസിന്റെ പുറക്കിലെ ഇറങ്ങിയ വട്ട കഴുത്തിന്റെ മുകളിൽ കെട്ടിയ ചെണ്ടുകളിൽ മുറുക്കിയതും അവ ഞൊടിയിടയിൽ അഴിഞ്ഞു... നഗ്നമായ പുറം മേനിയിൽ അമരുന്ന അവന്റെ കൈകളെ തടയാൻ കഴിയാതെ ഞാൻ വെപ്രാളപ്പെട്ടു...

പതിയെ ഷോള്ഡറിൽ നിന്ന് ബ്ലൗസ് മലർന്ന് തുടങ്ങിയതും കഴുത്തിന്റെ ഇടത്തേ സൈഡിൽ നിന്ന് തുടങ്ങിയ സിദ്ധു ന്റെ നനവൂറുന്ന ചുംബനങ്ങൾ താലി മാലയെ മുഴുവൻ അവന്റെ ഉമിനീരിൽ കുതിർത്ത് വലത്തേ സൈഡിൽ എത്തിയിരുന്നു..... അവന്റെ പൊള്ളുന്ന നിശ്വാസ ചൂട് പാതി അനാവൃതമായാ ഷോള്ഡറിലും മാറിലും ചൂടോടെ തഴുകി തലോടിയതും എന്റെ രണ്ട് കൈകളും അവന്റെ കോളറിൽ മുറുക്കി.... കഴുത്തിന് താഴെയും മാറിന് മുകളിലും പതിയെ അമരുന്ന അവന്റെ ചുണ്ടിലെ നനവിലും നിശ്വാസത്തിന്റെ ചൂടിലും എന്റെ തൊണ്ടയാക്കെ വറ്റി വരണ്ടു.... ചെറിയ വേദനയോടെ ചുംബനത്തോടെപ്പം അവന്റെ മീശത്തുമ്പും എന്നിൽ ആഴ്ന്നിറങ്ങി... താടി രോമങ്ങൾ മാറിൽ ഇടതടവില്ലാതെ ഇക്കിളി കൂടി ഉറസ്സി നീങ്ങി അരക്കെട്ടിൽ അമർത്തി പിടിച്ഛ് കൊണ്ട് അവനെന്റെ ചുണ്ടുകളെ വീണ്ടും സ്വന്തമാക്കുമ്പോ എന്റെ ശരീരം കിടക്കയിലേക്ക് ചാഞ്ഞിരുന്നു.... കീഴ്ചുണ്ടിനെ കടിച്ചെടുത്ത് നുണയുന്നതിനോടൊപ്പം ഞങ്ങൾക്കിടയിൽ തടസമാവും വിധം ഞാൻ അവന്റെ കോളറിൽ മുറുക്കി പിടിച്ച എന്റെ കൈ വിരലുകളെ അവന്റെ വിരലുകളിൽ കോർത്ത് സൈഡിലേക്ക് വകഞ്ഞുമാറ്റിയിരുന്നു....

വീണ്ടും കഴുത്തിടുക്കിലേക്ക് പതിയുന്ന അവന്റെ ചുണ്ടുകളോടെപ്പം എപ്പഴോ പിൻ പൊട്ടി അഴിഞ്ഞു വീണ് മുന്താണി മറ നീക്കപ്പെട്ട വയറിൽ അവന്റെ കൈത്തലം അമർന്നതും ഞാൻ രണ്ട് കൈകൊണ്ടും അവനെ വരിഞ്ഞ് മുറുക്കിപ്പിടിച്ചു..... അവന്റെ നൂറ് നൂറ് ചുംബനങ്ങളാൽ വിവശയായ എന്റെ മാറിൽ തലചായ്ച്ഛ് കിടന്ന് രണ്ട് കൈകൊണ്ടും അവനെന്റെ അരക്കെട്ടിൽ ചുറ്റിവരിഞ്ഞ് പിടിച്ചു.... "രാധൂ....???" അവന്റെ മുടികളിൽ വിരൽ കോർത്ത് വലിച്ഛ് നനുത്ത ചിരിയോടെ ഞാൻ വിളി കേട്ടു.... "മ്മ്മ്....!!!" "രാധൂസേ..." "മ്മ്മ്....!!!!" ~~~~~~~~~ എന്റെ തലമുടിയിൽ കോർത്ത് വലിച്ഛ് മൂളുന്ന അവളുടെ മുഖത്തേക്ക് ഞാൻ തലയുയർത്തി നോക്കി.... റൂമിലെ ലൈറ്റിൽ അവളുടെ മേൽചുണ്ടിലും നെറ്റിയിലും പൊടിഞ്ഞ നനുത്ത വിയർപ്പ് കണങ്ങളാൽ ആ മുഖം വെട്ടിത്തിളങ്ങിയിരുന്നു... നനുത്ത ചിരിയോടെ എന്നെ നോക്കി കിടക്കുന്ന അവളുടെ അരക്കെട്ടിൽ ഒന്നൂടെ ചുറ്റി വരിഞ്ഞ് മുറുക്കി ഞാൻ മാറിലേക്ക് കയറി കമിഴ്ന്ന് കിടന്നു..... "രാധൂ.....!!!" "മമ്മം.....!!!!" "രാധൂ.....!!!" അവളുടെ ശ്വാസ നിശ്വാസത്തിന് അനുസരിച്ഛ് ഉയർന്ന താഴുന്ന മാറിൽ കിടക്കുന്ന താലി മാലയെ തൊട്ട് തലോടി ഞാൻ വീണ്ടും വിളിച്ചു..... " എന്താടാ കോന്തൻ കണാരാ.... എന്നെ വിളിച്ഛ് പഠിക്കാണോ,,,,

കുറെ നേരം ആയല്ലോ...???" കുറച്ഛ് ദേഷ്യത്തോടെ എന്റെ മുടി മുറുക്കി പിടിച്ഛ് വേദനിപ്പിച്ഛ് കൊണ്ട് അവള് ചോദിച്ചതും ഞാൻ മാറിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി കിടന്നു.... ഞൊടിയിടയിൽ അവളുടെ കയ്യിലെ മുറുക്കം അയഞ്ഞ് ശരീരം വിറച്ചത് അറിഞ്ഞ് ഞാൻ അരക്കെട്ടിൽ ചുറ്റിപ്പിടിച്ഛ കൈകൾ പതിയെ വലിച്ചതെടുത്തു.... ശരവേഗത്തിൽ ഉയർന്ന താഴ്ന്ന അവളുടെ ആലില വയറിന്റെ വെണ് ശില പോലുള്ള ഇടത്തേ സൈഡിലെ ഞാൻ വലംകയ്യാൽ അമർത്തി പിടിച്ചു.... *"രാധൂ......!!!!! ഞാൻ നിനക്കൊരു ഹിപ് ചെയിൻ വാങ്ങി തരട്ടെ....????"* അരക്കെട്ടിന്റെ ഒടിവിൽ ചൂണ്ട് വിരൽ കൊണ്ട് ഞാൻ പതിയെ തൊട്ടു.... *"ദേ,,,,, ഇവിടെ,,,, നിന്റെ വെണ് ശില പോലുള്ള ആലിലവയറിന്റെ ഈ ഒടിവിലൂടെ ഒരു കുഞ്ഞ് സ്വർണ നാഗത്തെ പോലെ ചുറ്റി പിണഞ്ഞ് കിടക്കാൻ പാകത്തിന്,,,, നൂല് പോലെ നേർത്ത സ്വർണ ചെയ്‌നിൽ ഇടയ്ക്കിടെ പളുങ്ക് പോലുള്ള കറുത്ത പേഴ്ൾ മുത്തുകൾ കോർത്ത് പണിത കനം കുറഞ്ഞ് ഒരെണ്ണം....!!!! എനിക്ക് വേണ്ടി,,,,,,

എനിക്ക് കാണാൻ വേണ്ടി.... ഞാൻ കാണാൻ മാത്രം...!!!! നിന്റെ അരക്കെട്ടിൽ ഇങ്ങനെ ചുറ്റി പിടിക്കുമ്പോ, ഈ ഒടിവിൽ കൈത്തലം അമർത്തുമ്പോ, വെറുതെ തൊട്ട് തലോടി കുറുമ്പ് കാട്ടാൻ.....!!!!! നനവൂറുന്ന നിന്റെ പനനീർ ചൊടിക്കളിൽ ആഴ്ന്നിറങ്ങുമ്പോ പെരുവിരലാൽ ചുഴറ്റി മുറുക്കിപിടിച്ഛ് വലിച്ഛടുപ്പിക്കാൻ.....!!!! പിന്നെ....... പിന്നെ...... ഒരുപാട്.... ഒരുപാട്.... ഇഷ്ടം തോന്നുമ്പോ, പ്രണയം തോന്നുമ്പോ, അതിലെ ഓരോ കറുത്ത മുത്തിലും ആഴത്തിൽ ചുംബിക്കാൻ...!!!! തടസ്സമാണെന്ന് തോന്നുമ്പോ വലിച്ഛ് പൊട്ടിക്കാൻ....!!!! വാങ്ങി തരട്ടെ രാധൂ....????" ~~~~~~~ അരക്കെട്ടിലും നാഭി ചുഴിയിലും പതിയെ വിരലുകളാൽ കളം വരയ്ച്ഛ് വശ്യമായ സ്വരത്തോടെ അവൻ പറഞ്ഞ ഓരോ വാക്കും എന്നിൽ തീർത്ത പരവേശവും വെപ്രാളവും അടക്കാൻ ആവാതെ ഞാൻ കുഴങ്ങി... അവന്റെ വാക്കുകളേക്കാൾ എന്നെ ഏറെ തളർത്തിയത് ഇടതടവില്ലാതെ വയറിനെ പതിയുന്ന അവന്റെ നിശ്വാസ വായുവിലെ ചൂടാണ്.... ഓരോ തവണ വന്ന് പതിയുമ്പഴും ഞാൻ ശ്വാസം വിലങ്ങി കിതയ്ച്ചു... വറ്റി വരണ്ട് പോയ തൊണ്ടയിൽ ഉമിനീരിറങ്ങാതെ കെട്ടി കിടന്നു...

ശരീരം വിറയ്ച്ചു, കൈ വിരലുക്കളാൽ അവന്റെ മുടിയിൽ കോർത്ത് വലിക്കാൻ തോന്നിയെങ്കിലും ആ വേദനയിൽ അവൻ മറ്റെന്തെങ്കിലും ചെയ്യുമോന്ന ഭയത്താൽ കൈകൾ കിടക്കയിൽ ചുരുട്ടി പിടിച്ചു..... "ചേച്ചീ....???!" പൊടുന്നനെ താഴേന്നുള്ള അമ്മൂന്റെ വിളി കേട്ടെങ്കിലും വാ തുറന്ന് എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല... ശബ്‌ദം പോയിട്ട് ശ്വാസം പോലും പുറത്ത് പോവുന്നുണ്ടോന്ന് സംശയമാണ്.... "ചേച്ചീ....????" അമ്മൂന്റെ അടുത്ത വിളിയും വന്നു... പക്ഷേ നാവ് പൊങ്ങുന്നില്ല... ~~~~~~~~ രണ്ട് വട്ടം താഴെന്ന് അമ്മു ഉറക്കെ വിളിച്ചിട്ടും അനു വിളി കേൾക്കാത്തത് ശ്രദ്ധിച്ഛ് സംശയതോടെ തലയുയർത്തി നോക്കെ എന്റെ ഇരു കണ്ണിലേക്കും മാറിമാറി വെപ്രാളത്തോടെ ഉമിനീരിറക്കി നോക്കുന്ന അനൂനെ നോക്കി കൊണ്ട് തന്നെ ഞാൻ അവളുടെ അടുത്ത് കൈ കുത്തി തല താങ്ങി കിടന്നു... "ചേച്ചീ....???" "ആഹ്,,,,, അമ്മൂസേ....!!! എന്താടാ....???" വിയർപ്പ് പൊതിഞ്ഞ അനൂന്റെ നെറ്റിയിൽ അമർത്തി ചുംബിച്ഛ് ഞാൻ ചോദിച്ചു.... "ആഹ്,,,, ഏട്ടാ... ഫുഡ് കഴിക്കാറായി.... ചേച്ചി എവിടെ...???" ബുൾസൈ പോലെ തള്ളി വന്ന കണ്ണുകളിൽ നോക്കി ഇരു കവിളിലും ചുംബിച്ഛ് ഞാൻ വീണ്ടും പറഞ്ഞു...

"ആഹ്....വരാ....!!!! ചേച്ചി....??? ചേച്ചി ബാത്‌റൂമിലാ... ഇപ്പോ വരാ...!!!" അപ്പോ വായിൽ തോന്നിയ കള്ളം വെച്ഛ് കാച്ചി... "ആഹ്...!!!" ആശ്വാസത്തോടെ അമ്മു പറഞ്ഞു... പാവം...!!! "ചേച്ചി ഇവിടെ അന്തം വിട്ട് കുന്തം പോയ കണക്ക് ഏട്ടനെ നോക്കി കിടക്കാന്ന് പറയട്ടെ...??" ഞാൻ അനൂനെ നോക്കി ചോദിച്ചെങ്കിലും അവളപ്പഴും ഒന്നും മിണ്ടാതെ എന്നെ നോക്കി കിടന്നു... വിയർപ്പ് പൊടിഞ്ഞ അവളുടെ മേൽചുണ്ടിൽ എന്റെ അധരങ്ങൾ പതിഞ്ഞതും അവളുടെ കണ്ണുകൾ ചിമ്മി തുറന്നു.... "വാങ്ങി തരട്ടെ രാധൂ....???? നിനക്ക്‌ വേണ്ടി തന്നാ... ഇല്ലെങ്കിൽ നിന്റെ ചൊടികളിൽ എന്റെ ദന്തങ്ങളാൽ ഇതിലും വലിയ മുറിവുകൾ ഉണ്ടാവും...!!!" അന്തം വിട്ട് വാ തുറന്ന് കിടക്കുന്ന അവളെ നോക്കി ചെറുതായി പൊട്ടിയ ചുണ്ടിൽ വിരലോടിച്ഛ് ഇത്രയും പറഞ്ഞ് ആ അധരങ്ങളിൽ ഒന്നൂടെ അമർത്തി ചുംബിച്ഛതും എന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു...

വേഗം എണീറ്റ് നിന്ന് മുണ്ട് മുറുക്കിയുടുത്തു, അടർന്ന് മാറിയ ആദ്യത്തെ രണ്ട് ഷർട്ട് ബട്ടണ് ഇട്ട് കോൾ അറ്റെന്റ് ചെയ്ത് ചെവിയോട് ചേർത്ത് വാതില് തുറന്ന് ഞാൻ പുറത്തിറങ്ങി..... ~~~~~~~~ എണീറ്റിരുന്ന് അവന്റെ വാക്കുകൾക്ക് വീണ്ടും കാതോർക്കെ ശരീരത്തിലെ മുഴുവൻ രോമരാജികളും ഒരുപോലെ തളിർത്തു പൊങ്ങിയത് അറിഞ്ഞ് ചുണ്ടിൽ നാണത്താൽ കുതിർന്ന നറു ചിരി മൊട്ടിട്ടു.... ബെഡിൽ അലസമായി കിടക്കുന്ന സാരി തലപ്പെടുത്ത് പുതച്ഛ് പോയി ഡോർ അടച്ചു... താഴെ വീണ് കിടക്കുന്ന നേരത്തെ മാറ്റാൻ എടുത്ത ഡ്രസ് ചേഞ്ച്‌ ചെയ്ത് വേഗം അടുക്കളയിലേക്ക് ചെന്നു... അമ്മുന്റെ എവിടായിരുന്നൂ ന്നുള്ള ചോദ്യത്തിന് ചുമ്മാ കണ്ണടയ്ച്ഛ് ചിരിച്ഛ് സിദ്ധു പറഞ്ഞ കള്ളം അതുപോലെ പറഞ്ഞു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story