🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 139

ennennum ente mathram

രചന: അനു

എണീറ്റിരുന്ന് അവന്റെ വാക്കുകൾക്ക് വീണ്ടും കാതോർക്കെ ശരീരത്തിലെ മുഴുവൻ രോമരാജികളും ഒരുപോലെ തളിർത്തു പൊങ്ങിയത് അറിഞ്ഞ് ചുണ്ടിൽ നാണത്താൽ കുതിർന്ന നറു ചിരി മൊട്ടിട്ടു.... ബെഡിൽ അലസമായി കിടക്കുന്ന സാരി തലപ്പെടുത്ത് പുതച്ഛ് പോയി ഡോർ അടച്ചു... താഴെ വീണ് കിടക്കുന്ന നേരത്തെ മാറ്റാൻ എടുത്ത ഡ്രസ് ചേഞ്ച്‌ ചെയ്ത് വേഗം അടുക്കളയിലേക്ക് ചെന്നു... അമ്മുന്റെ എവിടായിരുന്നൂ ന്നുള്ള ചോദ്യത്തിന് ചുമ്മാ കണ്ണടയ്ച്ഛ് ചിരിച്ഛ് സിദ്ധു പറഞ്ഞ കള്ളം അതുപോലെ പറഞ്ഞു..... ***** ഇന്നലെ വീടും നാടും പരിസരവുമാണ് ചുറ്റിയത്, അതോണ്ട് ഇന്ന് ഞങ്ങൾ കോഴിക്കോട് കാണാൻ ഇറങ്ങി.... ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാനുള്ള സ്ഥലങ്ങളും കാഴ്ചക്കളുമല്ല ഉള്ളതെന്ന് അറിയാം, എന്നാലും ഒരു ചെറിയ ഓട്ട പ്രതിക്ഷണം എങ്കിലും നടത്താമെന്ന് വെച്ഛ് രാവിലെ കൃത്യം ഒമ്പത് മണിക്ക് തന്നെ ഞങ്ങൾ യാത്ര തിരിച്ചു.... പോകേണ്ട സ്ഥലങ്ങളിലെ ആദ്യത്തെ സജക്ഷൻ അമ്മൂന്റെ ആയിരുന്നു... * കക്കാടംപ്പൊയിൽ *

കക്കാടംപ്പൊയിൽ കോഴിക്കോട് ഡിസ്ട്രിക്റ്റിൽ പെടുന്ന സ്ഥലമല്ല, മലപ്പുറം കൂടരഞ്ഞിയാണ്, എങ്കിലും വീട്ടിൽ നിന്ന് അധികം ദൂരം ഇല്ലാ, ഒരു 45mnt... ഞാനും അമ്മുവും ഒരുപാട് പോണം ന്ന് ആഗ്രഹിച്ച ഒരു സ്ഥലമായിരുന്നു... ഫ്രണ്ട്‌സൊക്കെ പോയി വന്ന വിശേഷം പറയുമ്പോ മനസ്സിൽ കുറിച്ചിട്ടതാ.... അതോണ്ട് ആദ്യം അങ്ങോട്ട് തന്നെ വിട്ടു..... കേരളാഅതിർത്തിയിലെ പശ്ചിമഘട്ടത്തിലെ മലനിരകളാൽ ചുറ്റപ്പെട്ട കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്..... ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥയാണ് സ്ഥലത്തിന്റെ ഹൈലൈറ്റ്... മഴപെയ്യാൻ പോകുന്ന ഫീലാണ് ആ പ്രദേശം മുഴുവൻ... വലിയ പാറക്കളും, ഉരുളൻകല്ലുക്കളും തെളിഞ്ഞ കണ്ണാടിപ്പോലുള്ള കോഴിപ്പാറ വെള്ളച്ചാട്ടവും കണ്ടിരിക്കാൻ തോന്നും... പച്ചപ്പ് നിറഞ്ഞ കുന്നിനേയും മലയേയും പൊതിയുന്ന വെള്ള മേഘങ്ങളോട് കൂടിയ ഹിൽ വ്യൂവായിരുന്നു എനിക്ക് ആറെ ഇഷ്ടപ്പെട്ടത്.... ഒരു നിമിഷം ആകാശം തൊട്ട് നിൽക്കുന്ന മഞ്ഞാൽ മൂടിയ ആ പശ്ചിമഘട്ട മലനിരകളായിരുന്നെങ്കിലെന്ന് ഞാൻ അഗ്രാഹിച്ചു....

കുറേ സ്ഥലം കവർ ചെയ്യാന്നുള്ളതോണ്ട് നിരാശയോടെയാണ് ഞാൻ തിരിച്ഛ് വണ്ടിയിൽ കയറിയത്... നെക്സ്റ്റ് കണ്ണന്റെ സജക്ഷൻ * തുഷാരഗിരി * കക്കാടംപ്പൊയിലിൽ നിന്ന് ഒരു വണ് ഹവർ.... പണ്ട് ഏഴാം ക്ലാസിൽ നിന്ന് 70 രൂപയ്ക്ക് കൊണ്ടോന്ന ഒരു ചെറിയ വണ് ഡേ ട്രിപ്പിന് വന്നതാ ഇവിടെ... അന്ന് വേനൽ ആയതോണ്ടും അടുത്തുള്ള ഫാക്ടറിയോ മറ്റോ കാണിക്കാൻ കൊണ്ട് വന്നോണ്ടും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.... അവിടെ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നപ്പോ ആദ്യം ഓര്മവന്നത്, അന്ന് ആ പാറപ്പുറത്ത് ഇരുന്ന് ഫ്രണ്ട്സിന്റെ കൂടെ ഇരുന്ന് കോലു കൊണ്ട് തോണി തുഴഞ്ഞതാ.... കക്കാടംപ്പൊയിലിലെ പോലെതന്നെ ഒരുപാട്പേർ വന്ന് പോകുന്ന മെയിൻ ടൂറിസ്റ്റ് സ്പോട്ടാണ് ഇതും.... ആണുങ്ങളാണ് അധികവും, അതും സ്കൂൾ, കോളേജ് പയ്യൻസ്... പാറയിലൂടെ ഒളിച്ചിറങ്ങുന്ന വെള്ളത്തിൽ കൈ നിവർത്തി നിന്ന് ആ ശുദ്ധമായ വെള്ളത്തിന്റെ തണുപ്പും ഫ്രഷ്നെസ്സും ആസ്വദിക്കുന്നത് കണ്ടപ്പോ അതിന്റെ ചുവട്ടിൽ അങ്ങനെ പോയി നിൽക്കാൻ തോന്നി... ഒരു നിമിഷം വീട്ടിൽ വന്ന അന്ന് ഞാനും സിദ്ധുവും ബാത്‌റൂമിൽ നനഞ്ഞ് കുതിർന്ന് നിന്നത് മനസ്സിലേക്ക് ഓടിയടുത്തതും അടിവയറ്റിൽ നിന്ന് ഒരു കാളാൽ വയറിലേക്ക് ഉയർന്നു...

ചുണ്ടിൽ വിരിഞ്ഞ ചിരി കടിച്ഛ് ഒതുക്കി മുന്നിലൂടെ ഒഴുകി പോകുന്ന തെളിനീരിൽ സാരിഞൊറി കയറ്റി പിടിച്ഛ് വലത്തേ കാല് കൊണ്ട് മെല്ലെ തലോടി.... തണുപ്പ് കാലിലൂടെ മുകളിലേക്ക് അരിച്ഛ് കയറി ശരീരമാക്കെ ആ ഫ്രഷ്നെസ് നിറഞ്ഞതും പിടിച്ച നിർത്തിയ നാണത്താൽ പൊതിഞ്ഞ ചിരി പരിസരം മറന്ന് കൊണ്ട് എന്റെ ചൊടിക്കളിൽ വിരിഞ്ഞു.... ഞൊടിയിടയിൽ വെപ്രാളത്തോടെ ചിരി കണ്ട്രോൾ ചെയ്ത് ചുറ്റും കണ്ണോടിച്ഛ് സൈഡ് തിരിഞ്ഞതും ഫോൺ ക്യാമറയിൽ എന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്ന സിദ്ധുനെയാണ് കണ്ടത്... ആദ്യം അന്തം വിട്ടെങ്കിലും പിന്നെ ഞാൻ കണ്ണ് കുറുക്കി അവനെ നോക്കി... ഫോണിൽ എന്തോ ചെയ്ത് സിദ്ധു എന്റെ അടുത്തേക്ക് നടന്ന് വന്ന് എന്റെ തോളിലൂടെ കയ്യിട്ട് ചേർന്ന് നിന്നു.... "Perfect click....!!!!" ഫോൺ എന്റെ നേരെ നീട്ടിക്കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ഫോണിലേക്ക് നോക്കി... ഞാൻ ചിരിച്ചോണ്ട് സാരി പൊക്കി വെള്ളത്തിൽ കാലിട്ട് ഇളക്കുന്ന ഫോട്ടോ...

സത്യം പറയാല്ലോ അടിപൊളി പിക്ക് ആയിരുന്നു... ഒരു പ്രൊഫഷണൻ ഫോട്ടോഗ്രാഫർ എടുത്ത പിക്ക് പോലെ ഷാർപ് ആൻഡ് ക്ലീയർ...!!! പിക് കണ്ട് എന്റെ കണ്ണ് തള്ളിയെങ്കിലും അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല... "ആഹ്... കൊള്ളാം...!!!" വലിയ താൽപര്യം ഇല്ലാതെ ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ അടിമുടിയൊന്ന് നോക്കുന്നത് കണ്ട് ഞാൻ വാപൊത്തി ചിരിച്ചു പോയി... അപ്പഴേക്കും അമ്മുവും കണ്ണനും അടുത്തേക്ക് വന്നു.. അമ്മു വേഗം എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കി.... "ഉയ്യോ.... ഏട്ടാ... അടിപൊളി പിക്.... കണ്ണേട്ടാ നോക്കിക്കേ...??? കണ്ടോ സ്നേഹമുള്ള ഭർത്താക്കന്മാർ ഇങ്ങനെയാ,, നിങ്ങള് ഇത് വരേ എന്റെ ഇങ്ങനെയൊരു അടിപൊളി അണ്എക്സ്പെറ്റഡ് പിക് എടുത്ത് തന്നിട്ടുണ്ടോ കൊശവാ...???" മുഖം വീർപ്പിച്ഛ് കണ്ണനെ നോക്കി അമ്മു കർവോടെ പറഞ്ഞത് കേട്ട് കണ്ണൻ അവളെ നല്ലോണം ഒന്ന് നോക്കി.... "അതിന് ഫോട്ടോ എടുക്കുന്ന ആൾ നന്നായാ പോരാ... നിൽക്കുന്ന ആളുകൂടി നന്നാവണം... ഇത് പോലെ ഇപ്പഴെങ്കിലും അടങ്ങി ഒതുങ്ങി നിന്ന് തന്നിട്ടുണ്ടോ നീ.... ഇവിടെ വന്നിട്ട് തന്നെ ഒരുമാതിരി കൊച്ഛ് പിള്ളാരെ പോലെ വെള്ളം കാണാത്ത കളി കളിക്കലായിരുന്നോ..???"

പുച്ഛത്തോടെ അവളെ കളിയാക്കി കണ്ണൻ പറഞ്ഞത് കേട്ട് അവളും പുച്ഛത്തോടെ മുഖം കോട്ടി... "ഏട്ടാ... പ്ലീസ്... ഇതുപോലെ ഒരു പിക് എനിക്കും എടുത്ത് തായോ..??? പ്ലീസ്...!!!!" കൊഞ്ചിയും കെഞ്ചിയും അമ്മു പറഞ്ഞതും സിദ്ധു അവളെ അണ്എക്സ്പെറ്റഡ് ആക്കി നിർത്തിച്ഛ് അണ്എക്സ്പെറ്റഡ് പിക് എടുത്ത് കൊടുത്തു... അല്ലെങ്കിലും അണ്എക്സ്പെറ്റഡ് പിക് എടുക്കാൻ സിദ്ധു നെ കഴിഞ്ഞേ വേറെ ആളുള്ളൂ...!!! അവിടെ, അടുത്തും അത്ര ഫെയിംമസ് അല്ലാത്ത ചില സ്ഥലവും ഹിൽ വ്യൂസും ഒക്കെ കണ്ട് അവിടുന്നും ഇവിടുന്നും വല്ലതും വാങ്ങി കഴിച്ഛ് ഞങ്ങൾ ടൗണിലേക്ക് എത്തിയപ്പോ ഉച്ച കഴിഞ്ഞിരുന്നു... റഹ്മത്തിൽ കയറി ഉച്ച ഭക്ഷണമായി അടിപൊളി ബിരിയാണിയും ചിക്കൻന്റെ കുറേ വെറൈറ്റി ഐറ്റംസും തട്ടി വിട്ട ക്ഷീണം സരോവരം ബയോ പാർക്ക് കണ്ട് തീർക്കാമെന്ന കരുതി...... ഉച്ചയാണെങ്കിലും ബയോ ഡൈവേഴ്സിറ്റി കോളാബ്സ് പാർക്ക് അയതോണ്ട് വെയിലിന്റെ ചൂട് അധികം അലട്ടിയില്ലന്ന് തന്നെ പറയാം...

ധാരാളം വലിയ വലിയ മരങ്ങളും ചെടിക്കളും വുഡെണ് ബെഞ്ചസും കല്ല് പാകിയ വഴികളും ഒരു ഗവണ്മെന്റ് കോളേജിനെ പോലെ തോന്നി.... പരിസ്ഥിതി സൗഹൃദ തീം ഉപയോഗിച്ച് കനോലി കനാലിനോട് ചേർത്ത് വികസിപ്പിച്ഛ് പാർക്കിനോപ്പം അടങ്ങുന്ന ആവാസവ്യവസ്ഥയിൽ വെറ്റ്ലാൻഡുകളും കണ്ടൽ വനങ്ങളും പക്ഷി ആവാസതിന് വളരെ ഉതക്കുന്നത് ആയിരുന്നു... അമ്മു എന്റെ കയ്യിൽ കോർത്ത പിടിച്ഛ് സംസാരിച്ഛ് പതിയെ നടക്കുമ്പഴാണ് പെട്ടെന്ന് അവള് പിടിച്ഛ് കിട്ടിയപ്പോലെ നിന്നത്... അന്തം വിട്ട് വാ തുറന്ന് കണ്ണ് മിഴിച്ഛ് എങ്ങോട്ടോ നോക്കി നിൽക്കുന്ന അവളെ കണ്ട് സംശയത്തോടെ ഞാനും അങ്ങോട്ട് നോക്കി... അവളെ പറഞ്ഞിട്ട് കാര്യല്ല ലിപ്പ് ലോക്ക് സീൻ ക്കെ ഇങ്ങനെ ഓപ്പൺ ഏരിയയിൽ ലൈവായി കണ്ടാൽ ആരായാലും ഇങ്ങനെ നിന്ന് പോകും... ഞാൻ അവളെ വലിച്ഛ് നടക്കാൻ തുടങ്ങും മുന്നേ കണ്ണൻ പുറകിലൂടെ അവളുടെ കണ്ണ് മറച്ഛ് പിടിച്ഛ് മുന്നോട്ട് ഉന്തി നടത്തിച്ചിരുന്നു... എന്തോ യന്ത്രം പോലെ യാന്ത്രികമായി നടക്കുന്ന അമ്മൂനെ നോക്കി ചിരിച്ചു മുന്നോട്ട് നടക്കുമ്പോ സിദ്ധു എന്റെ ഒപ്പം എത്തിയിരുന്നു... എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ചടപ്പ് പോലെ തോന്നി,

ഞാൻ മറു സൈഡിലേക്ക് മാത്രം നോക്കി നടന്നു... ഇളക്കിയ കല്ലിൽ കാൽ തട്ടി ഞാൻ വീഴാൻ പോയതും സിദ്ധു ഞെടിയിടയിൽ എന്റെ 1കൈ പിടിച്ഛ് നിർത്തിച്ചു.... " നേരെ നോക്കി നടക്ക് രാധൂ...?? ആ സൈഡിലേക്ക് അങ്ങോട്ട് മാത്രം നോക്കി നടക്കണ്ട,,, ആ ഭാഗത്ത് കപ്പിൾസ് ഒന്നും ഇരിക്കുന്നില്ല...!!!" സിദ്ധു ആ പറഞ്ഞതിന്റെ പുറക്കിലുള്ള അർത്ഥം മനസ്സിലായതും അന്തം വിട്ട് വാ തുറന്ന് ഞാൻ അവനെ നോക്കി.... ഒറ്റകണ്ണിറുക്കി ചിരിക്കുന്ന സിദ്ധു നെ അടിമുടി നോക്കി കണ്ണ് കൂർപ്പിച്ഛ് ഞാൻ നേരെ നോക്കി മുന്നോട്ട് നടന്നു.... "നിനക്ക് നിർബന്ധം ആണെങ്കിൽ ഞാൻ റെഡിയാട്ടോ...???" എന്റെ തോളിൽ കയ്യിട്ട് പിടിച്ഛ് സിദ്ധു ചോദിച്ചതും ഞാൻ തോൾ വെട്ടിച്ഛ് അവനെ നോക്കി.... "എന്തേയ്..... വേണോ...???" "ഛേ... വൃത്തിക്കേട്ടവൻ... ഈ സിദ്ധു ന്ന് ഒരു നാണവും ഇല്ല...!!!" അവനെ നോക്കി നാണം കലർന്ന ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൻ വീണ്ടും എന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു... "ഓഹ്... നീ നോക്കി നിന്നതിന് കുഴപ്പല്ല, ഞാൻ ചോദിച്ചതിനാ...???"

"ഞാൻ നോക്കി നിന്നൊന്നുംല്ല്യാ..!!!" കൈ കൊണ്ട് അവനെ ഉന്തിമാറ്റി മുഖം വെട്ടിച്ഛ് ഇത്രയും പറഞ്ഞ് ഞാൻ നടന്നെങ്കിലും സിദ്ധു പൊട്ടിച്ചിരിച്ഛ് കൊണ്ട് എന്നെ വീണ്ടും അണച്ഛ് പിടിച്ചിരുന്നു... അവനെ നോക്കി ചിരിച്ഛ് ഞാനും സിദ്ധുന്റെ അരയിലൂടെ വട്ടം പിടിച്ഛ് കുറച്ഛ് മുന്നിൽ നടന്ന് പോകുന്ന അമ്മൂനേയും കണ്ണനേയും ഞങ്ങൾ നോക്കി... സിദ്ധു നെ പോലെ എന്തെങ്കിലും കൊനിഷ്ട്ട് കണ്ണനും പറഞ്ഞ് കാണണം, അമ്മു അവനെ കൈ കൊണ്ട് തട്ടി മാറ്റുന്നതും വീണ്ടും കൂട്ടിപ്പിടിച്ഛ് നടക്കുന്നതും കണ്ട് ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു.... ~~~~~~~~ വെയിലൊന്ന് ആറിയതും ഞങ്ങൾ പാർക്കിൽ നിന്ന് ഇറങ്ങി SM STREET എന്നറിയപ്പെടുന്ന കോഴിക്കോട്ടുക്കാരുടെ സ്വന്തം* മിഠായി തെരുവ് * ലേക്ക് ഇറങ്ങി... വഴിയോര കച്ചവട്ടക്കാരെയും വിൽപനക്കാരെയും ആൾക്കാരെയും കൊണ്ട് നടക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല, എങ്കിലും അതൊരു രസമായിരുന്നു... ഇടയ്ക്ക് ഒന്ന് രണ്ട് ഷോപ്പിൽ കയറി അല്ലറ ചില്ലറ പർച്ചേസിങും അമ്മുവും അനുവും നടത്തി...

അമ്മു കോളേജിൽ പോകുമ്പോ ഇട്ടാൻ പറ്റുന്ന ഡ്രസ് എടുത്തപ്പോ അനു കനിക്കും സേതൂനും രണ്ട് കൂട്ടം എടുത്തു... പിന്നെ ഒരു കച്ചറയ്ക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് നിമ്മിയ്ക്കൊരു ടോപ്പും...!!! Sm street തീരുന്നത് മാനാഞ്ചിറ സ്ക്വയറിന്റെ മുന്നിൽ ആയത് കൊണ്ട് ചുമ്മാ അതൊന്ന് ചുറ്റി... കവാടത്തിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തീരുന്നവരെ അവിടെ ഇരുന്നു.... പിന്നെ നേരെ ബീച്ചിലേക്ക് വിട്ടു... ആ ഒരു കണ്ടീഷൻ മാത്രേ അനു പറഞ്ഞുള്ളു... വൈകുന്നേരം ബീച്ചിൽ ഇറങ്ങണം ന്ന്... ബീച്ചിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്‌പെഷ്യൽ മിൽക്ക് സർബത്ത് കഴിക്കാനും ഞങ്ങൾ മറന്നില്ല.... കാർ പാർക്ക് ചെയ്ത് മിനുസമേറിയ പൂഴി മണലിലൂടെ ബീച്ചിലേക്ക് നടക്കുമ്പോ എന്റെ കൈത്തണ്ടയിൽ സന്തോഷം കൊണ്ട് അനൂന്റെ കൈ മുറുകി... സൂര്യൻ എന്ന ചുവന്ന പൊട്ട് കടലിൽ ഓടി മറയാൻ വെമ്പി ഓടി കിതയ്ക്കുന്നു.... നിറഞ്ഞ ചിരിയോടെ അനു കുറേ നേരം കണ്ണെടുക്കാതെ കടലിനെ നോക്കി നിന്നു...

പിന്നെ രണ്ട് കയ്യും എന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ഛ് തോളിലേക്ക് ചാഞ്ഞ് കിടന്നു... അമ്മു ജീനിന്റെ കാൽ മുട്ടോളം കയറ്റി ഇതിനോടകം വെള്ളത്തിൽ ഇറങ്ങിയിരുന്നു.... കണ്ണനെ വിളിച്ചെങ്കിലും അവൻ നമ്മളില്ലേ ന്ന് മട്ടിൽ കൈ കൂപ്പി തലയിൽ വെച്ചു... അവനെ നോക്കി പുച്ഛിച്ഛ് അമ്മു ഓടി അനൂനെ പിടിച്ഛ് വലിച്ചു..... അവള് ഇല്ല, വേണ്ട,നനയും നോക്കെ പറഞ്ഞെങ്കിലും അമ്മു അവളെ ബലമായി വലിച്ചോണ്ട് നടന്നു... ഞാനും കണ്ണനും അത് നോക്കി ചിരിക്കുമ്പഴാണ് ജയന്റെ കോൾ വന്നത്.... ~~~~~~~~ ഈ അമ്മൂന്റെ ഒരു കാര്യം... വെള്ളം തൊടീക്കാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി ഇറങ്ങി, പക്ഷേ ഒരു വലിയ തിരമാല വന്നതും അമ്മു എന്നെ പിടിച്ഛ് നിർത്തി... എന്റെ സാരിയെ മുട്ടിന്റെ താഴേയ്ക്ക് മുഴുവൻ നനച്ചാണ് തിര ഇറങ്ങി പോയത്.... മുഷിച്ചിലോടെ അവളെ നോക്കിയെങ്കിലും അവള് ഓടി ദൂരെ പോയി നിന്ന് എന്നേ നോക്കി ചിരിച്ചു.... പതിയെ കരയിലേക്ക് നടന്ന് മുന്നോട്ട് സിദ്ധു നെ നോക്കി..

ആരോട് ഫോണിൽ സംസാരിച്ഛ് കോൾ കട് ചെയ്ത് പോക്കറ്റിലേക്ക് ഇടുന്ന അവനെ നോക്കി ഞാൻ ചിരിച്ചു... കാൽ മുട്ട് കൂട്ടിപ്പിടിച്ഛ് പഴക്കിയ ഒരു പേപ്പർ കഷ്ണം വിരിച്ഛ് അവിടെ ഇരുന്ന് ഞാൻ അമ്മൂനെ നോക്കി... കല്യാണം കഴിഞ്ഞും, ഇപ്പഴും ആ പഴയേ അഞ്ചാംക്ലാസുകാരി കുട്ടിയാനാ വിചാരം....!!!! തിരയൊഴിയാത്ത സാഗരത്തെ നോക്കെ പഴക്കമുള്ള ഒരു കാഴ്ച്ച മനസ്സിൽ തെളിഞ്ഞു.. അച്ഛന്റെ ഇരു കയ്യിലും തൂങ്ങി രണ്ട് പെണ്കുട്ടിക്കൾ കടലിൽ ആർത്ത് ഉല്ലസിക്കുന്ന ഒരു ചിത്രം... കരയ്ക്കൽ ഇരുന്ന് അവരെ സ്നേഹത്തോടെ ശകാരിക്കുന്ന ഒരമ്മ..!!!! കടൽ തിരയിലൂടെ അച്ഛന്റെ കൂടെ ബബിൾസ് ഊതി പറത്തി നടക്കുന്ന ഒരു പത്താം ക്ലാസുകാരി..... ഒരിക്കൽ ഞാൻ ആഗ്രഹിച്ച കാഴ്ച... അച്ഛന്റെ വിരലിൽ തൂങ്ങി ആ സന്തോഷത്തോടെ അവള് പറത്തി വിടുന്ന ആ വായൂ കുമിളക്കളെ ഞാൻ നോക്കി... പെട്ടന്നാണ് എന്റെ കൺ മുന്നിലേക്ക് അത്തരമൊരു കുപ്പി വന്ന നിന്നത്... ഞെട്ടലോടെ ഞാൻ സൈഡിലേക്ക് നോക്കി,,, സിദ്ധു...!!!! ~~~~~~~~

സന്തോഷവും വിഷാദവും ഒരുപോലെ കലർന്ന അവളുടെ മുഖം കണ്ടാൽ അറിയാം അച്ഛനാവും മനസ്സിൽ ന്ന്...!!! സങ്കടം നിറഞ്ഞ അവളുടെ കണ്ണുകൾ കാണേ എന്റെ ഹൃദയത്തിന്റെ ഓരോ കോണും വേദനയാൽ പുളഞ്ഞു... അവളെ പിടിച്ഛ് എണീപ്പിച്ഛ് പങ്കയോട് കൂടിയ കുപ്പി കയ്യിലേക്ക് കൊടുക്കുമ്പോ സന്തോഷവും സങ്കടവും ചിരിയും കൊണ്ട് അവള് തലതാഴ്ത്തി എന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ഛ് നിന്നു..... ആ നെറുക്കിൽ ഞാൻ ചുണ്ടമർത്തി ചുംബിച്ചതും അവള് തലയുയർത്തി എന്നെ നോക്കി... ഞാൻ വീണ്ടും കുപ്പി അവളുടെ കയ്യിലേക്ക് കൊടുത്ത് പുരികം കൊണ്ട് ഊതിക്കോ ന്ന് പറഞ്ഞതും അവള് പൊട്ടിച്ചിരിച്ചു.... കടൽ കരയിലൂടെ അവളത് ഊതി വിട്ട് പോകുന്നത് ആളുകളൊക്കെ നോക്കി ചിരിച്ചെങ്കിലും ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് അഭിമാനത്തോടെ നടന്നു.... സണ് സെറ്റ് കഴിയുന്ന വരേ ഞങ്ങൾ അവിടെയും ഇവിടെയും നടന്നോണ്ടിരുന്നു... ഇടയ്ക്ക് അമ്മു പറയുന്നതൊക്കെ കണ്ണനും ഞാനും വാങ്ങി കൊടുത്തു...

ഐസ് ഒരത്തിയും ഉപ്പിലിട്ടതും കല്ലുമ്മക്കായയും ഐസ് ക്രീംസും കോണ് ഐസും അങ്ങനെ അങ്ങനെ കഴിക്കാത്തതായി ഒന്നും ഉണ്ടായിരുന്നില്ല.... ആദാമിന്റെ ചായക്കടയിൽ നിന്ന് ചെറുതായി ചായയും സന്കസും കഴിച്ഛ് തിരിച്ഛ് വീട്ടിലേക്ക് തിരിക്കുമ്പോ രാത്രിക്കുള്ള ഫുഡ് കൂടി ഞങ്ങൾ വാങ്ങിയെന്ന് അമ്മയെ വിളിച്ഛ് പറഞ്ഞു... ഇനി രാത്രി ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി ഫുഡ് ഉണ്ടാക്കി അമ്മ ബുദ്ധിമുട്ടണ്ടന്ന് കരുതി.... രാത്രിയിലെ നഗര സൗന്ദര്യം ആസ്വദിക്കാൻ എന്നോണം ടൗണിൽ കുറച്ഛ് കറങ്ങിയാണ് വീട്ടിലേക്കുള്ള റോഡ് കയറിയത്..... ~~~~~~~~ വീട്ടിൽ അമ്മ ഒറ്റയ്ക്ക് അയതോണ്ട് 8,8.30 ആയപ്പോഴേക്കും ഞങ്ങൾ വീട്ടിൽ കയറിയിരുന്നു... രാത്രിയിലെ പാഴ്‌സൽ ഫുഡ് സിദ്ധു ന്റെ ഐഡിയ ആയിരുന്നു... അതൊരു തരത്തിൽ നന്നായെന്ന് തോന്നി.. ഇല്ലായിരുന്നെങ്കിൽ അമ്മ ഒരുപാട് ബുദ്ധിമുട്ടിയേനെ... അവിടുന്നും ഇവിടുന്നും എന്തൊക്കെയോ കഴിച്ചതോണ്ട് രാത്രിക്കായി ഫുഡ് വേണ്ടായിരുന്നു

പിന്നെ പാഴ്‌സൽ ഫുഡ് വേസ്റ്റാവും ന്നും അത്താഴ പട്ടിണി കിടക്കരുതെന്നും പറഞ്ഞ് അമ്മ നിർബന്ധിച്ചപ്പോ വെറുതെ കുറച്ഛ് കഴിച്ചെന്ന് വരുത്തി റൂമിലേക്ക് കയറി.... ട്രാവലും അലച്ചിലും പൊടിയും വെയിലും എല്ലാം കൂടി എവിടേലും ഒന്ന് കിടന്നാൽ മതിയെന്ന് വിചാരിച്ചു റൂമിൽ കയറിയപ്പോ കുളിച്ചിട്ട് കിടന്നാ മതിയെന്ന് കോന്തൻ തറപ്പിച്ച് പറഞ്ഞത് കേട്ട് അവനെ കുറേ ചീത്തവിളിച്ഛ് പോയികുളിച്ചു... പക്ഷേ കുളിച്ചു കഴിഞ്ഞപ്പോ തന്നെ ക്ഷീണവും കുഴക്കും ഒക്കെ പമ്പ കടന്നു... കുളിച്ഛ് ഫ്രഷ് ആയി റൂമിലേക്ക് വന്നപ്പോ ഓഫീസ് കാര്യങ്ങൾ ജയനെ വിളിച്ച് അന്വേഷിക്കുന്ന സിദ്ധു നോക്കി ഞാൻ കിടക്കാ ന്ന് ആഗ്യത്തിൽ പറഞ്ഞ് ഞാൻ കയറി കിടന്നു... അപ്പൊ തന്നെ ഉറക്കം പിടിക്കുകയും ചെയ്തു... ~~~~~~~~ "എന്താ സിദ്ധു.... ഉറക്കൊന്നുല്ലേ...???" ഹോ ഇങ്ങനെയൊരു കുബകർണി...!!!! ഈ ഉറക്ക ഭ്രാന്തിയെ ഒന്ന് എണീപ്പിക്കാൻ ഞാൻ പെട്ടപാട്..ഹമ്മേ..!!!! എത്രനേരം കുലുക്കിട്ടാന്ന് അറിയോ പൊട്ടിക്കാളി ഒന്ന് അനങ്ങയെങ്കിലും ചെയ്തത്....???

അവള് മൂളിയതും ഞാൻ നേരെ പിടിച്ച് ഇരുത്തിച്ചു.... ഞൊടിച്ചിലോടെ ചിണുങ്ങി കൊണ്ട് കണ്ണ് പാതി തുറന്ന് അവള് തല ചൊറിഞ്ഞു... "എന്താ...????" ന്ന് ചോദിച്ഛ് തീരും മുന്നേ അവള് എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.... നെഞ്ചോരം ചേർന്ന് അവള് സുഖമായി ഉറങ്ങുന്നത് കണ്ടപ്പോ ചിരിയോടെ ഞാൻ അവളെ കെട്ടിപിടിച്ഛ് വീണ്ടും കുലുക്കി വിളിച്ചു.... "അനൂ...... എണീക്കെഡീ....????" "ഹമ്മ്....!!!!" "എണീക്ക് അനൂ.....???" "ഹ്മ്മംമ്.......!!!" ഞാൻ വിളിക്കുന്നതിന്‌ മറുപടി ആയി മൂളുക മാത്രം ചെയ്തോണ്ട് അവള് എന്നെ ഒന്നൂടെ കെട്ടിപ്പിടിച്ചു കിടന്നു... എണീക്കാ ന്ന് ആണോ അതോ എണീക്കൂല്ല ന്ന് ആണോ ഇവളീ മൂളി പറയുന്നത്...???? ചിന്തിച്ഛ് കൊണ്ട് ഞാൻ വീണ്ടും അവളെ കുലുക്കി എണീപ്പിച്ഛ് നേരെ ഇരുത്തി.... അവള് ഉറക്ക ചടവോടെ വീണ്ടും പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി..... "എന്താ സിദ്ധു...?? വെള്ളം വേണോ....???" "ഓ.....!!!! വെള്ളോം വറ്റൊന്നും വേണ്ട,,,, നീ വേഗം എണീറ്റ് ഒന്ന് ഫ്രഷായി വാ....!! നമ്മുക്കൊരിടം വരെ പോകാ.....??"

ഞാൻ ആവേശത്തോടെ പറഞ്ഞത് ഇവള് കേട്ടോ ആവോ,,, ഉറങ്ങി തൂങ്ങുവാ കക്ഷി... "നാളെ രാവിലെ പോകാ... ഇപ്പം നമ്മുക്ക് ഉറങ്ങാ.....!!!" എന്നും പറഞ്ഞോണ്ട് അവള് കിടക്കാൻ കിടക്കയിലേക്ക് ചരിഞ്ഞതും ഞാൻ അവളെ വീണ്ടും പിടിച്ച് നിർത്തി.... "അതൊന്നും പോരാ.... ഇപ്പൊ തന്നെ പോണം.... വാ വേഗം പോയ്‌ ഫ്രഷ് ആയി വാ....!!!!" ഞാൻ കുറച്ഛ് കനപ്പിച്ഛ് പറഞ്ഞതും ആണ് ചിണുങ്ങി എന്നെ നോക്കി കുറുമ്പോടെ പറഞ്ഞു..... "ഞാൻല്ല.....!!!! സിദ്ധു പോകോ......!!!!! ബൈ.... സീ യൂ.... ലൗ യൂ.... ഉമ്മ... റ്റാറ്റാ....!!!!!!" കണ്ണടച്ഛ് ചിരിച്ചോണ്ട് എന്നെ യാത്രയാക്കി അവള് വീണ്ടും കിടക്കാൻ ചരിഞ്ഞതും ഞാൻ നല്ല സ്ട്രോങ്ങിൽ പിടിച്ച് കുലുക്കി വിളിച്ചതും അവള് പെട്ടെന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി.... പിന്നെ കണ്ണൊക്കെ ഒന്ന് തിരുമ്മി റെഡിയാക്കി എന്നെ നോക്കി.....

"എന്താ സിദ്ധു...... വല്ലതും വേണോ....????" അവള് കാര്യമായി ചോദിച്ചത് കേട്ട് ഞാൻ തലയിൽ കൈ വെച്ചു... " ഹോ,,,, എന്റെ പൊന്നോ....!!!!! ഒന്നും വേണ്ട നീ പോയി മുഖം ഒക്കെ കഴുക്കി ഒന്ന് ഫ്രഷായി വാ... നമ്മുക്ക് ഒരു സ്ഥലം വരെ പോണം.....!!!" ഞാൻ വീണ്ടും പറഞ്ഞത് കേട്ട് അവള് സംശയത്തോടെ എന്നെ നോക്കി... "ഇപ്പഴോ.....???? ഈ നട്ട പാതിരയ്ക്കോ...???? സിദ്ധു സമയം എത്ര ആയീന്ന് അറിയോ....??? "സമയം പതിനൊന്ന് മണിയായിട്ടേള്ളൂ... നീ എണീറ്റ് വാ.....??" ~~~~~~~ ചത്തപോലെ നല്ലോണം അന്തസ്സായി കിടന്ന് ഉറങ്ങുമ്പഴാണ് സിദ്ധു തട്ടിയും കുലുക്കിയും വിളിച്ചത്.... പക്ഷേ ഇവനെന്തൊക്കെ പിച്ചും പേയുമാ ഈ പറയുന്നത്.....???? എന്നെ പിടിച്ച് എണീപ്പിച്ഛ് ബാത്‌റൂമിൽ കയറ്റി വേഗം വരാൻ പറഞ്ഞ് ഡോർ അടച്ചതും ഞാൻ മനസ്സില്ലാ മനസോടെ മുഖമൊക്കെ കഴുക്കി...

റൂമിലെത്തി മുടിയൊക്കെ ഒന്ന് വരി ഒതുക്കി കെട്ടി സാരിയൊക്കെ ഒന്നൂടെ വൃത്തിയായി ഉടുത്ത് സിദ്ധുന്റെ കൂടെ താഴേക്കിറങ്ങി..... കോണിയിറങ്ങുമ്പോ ഞാൻ കുറേ എങ്ങോട്ടാന്ന് ചോദിച്ചെങ്കിലും സിദ്ധു ഒന്നും പറഞ്ഞില്ല.... താഴെ ചെന്നതും കണ്ണന്റെ കൈയിൽ തല വെച്ചു ഉറങ്ങുന്ന അമ്മൂനെയാണ് കണ്ടത്... ഞങ്ങളെ കണ്ടതും കണ്ണൻ വേഗം അമ്മൂനെ വിളിച്ചുണർത്തി... പെട്ടെന്ന് വിളിച്ചതോണ്ട് അവള് ഞെട്ടി ഉണർന്നു വെപ്രാളത്തോടെ ചുറ്റും നോക്കി പിച്ചും പേയും പറയുന്നത് കേട്ടപ്പോ ഞാൻ ചിരിക്കുന്നത് കണ്ട് സിദ്ധു എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു... "നീ അധികം ചിരിക്കണ്ട.... നീ ഇതിലും മോശയിരുന്നു നേരത്തെ വിളിച്ചപ്പോ...!!!" അവനെ പറഞ്ഞത് കേട്ടതും എന്റെ മുഖത്തെ ചിരി മാറി ഞാൻ അവനെ രൂക്ഷമായി നോക്കി മുഖം വെട്ടിച്ച് കൊണ്ട് വേഗത്തിൽ നടന്ന്..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story