🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 141

ennennum ente mathram

രചന: അനു

വേറെയും കുറേ പേർ ആ കാഴ്ച്ച കാണാൻ അവിടെ കൂടിയിരുന്നു.... സിദ്ധുവിന്റെ കൈത്തണ്ടയിൽ ചാരി നിന്ന് കാഴ്ച്ച ആസ്വദിക്കുമ്പോ എന്നിൽ നിറഞ്ഞത് സന്തോഷം മാത്രമായിരുന്നു... ഈ ലോകത്ത് ആ സമയം അത്രയേറെ സന്തോഷിച്ചത് ഞാൻ മാത്രമാക്കും...!!!! അവനെന്താ ചെയ്തത് ന്ന് അറിയില്ല.. കുറച്ഛ് കഴിഞ്ഞ് കണ്ണൻ അമ്മൂനെ കൂടി കൊണ്ട് വന്നു.... പാവം കാതൊക്കെ ചുവന്നിട്ടുണ്ട്, പക്ഷേ ആ ചുവപ്പ് അവളെ മുഖത്തൂടെ കണ്ടപ്പോ ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു... ~~~~~~~~ അമ്മയോട് പറയാതെ പോയതോണ്ട് വീട്ടിലേക്ക് തിരിച്ഛ് പോകാൻ അനു ധൃതി കൂട്ടിക്കൊണ്ടിരുന്നു.... അതോണ്ട് അമ്മ ഉണരുന്നതിന് മുൻപ് വീട്ടിൽ കയറി കിടന്നു.... രാത്രി ഒട്ടും ഉറങ്ങാത്തത് കൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഈ പുലർച്ചക്ക് വണ്ടി ഓടിച്ചു വന്നതോണ്ടും കിടക്ക കണ്ടപ്പോ തന്നെ ഞാൻ ഉറങ്ങി.. പിന്നെ തലപൊങ്ങുന്നത് അനു വന്ന് വിളിക്കുമ്പഴാ, സമയം അപ്പോ തന്നെ 12.00 മണി കഴിഞ്ഞിരുന്നു... എന്താന്ന് അറിയില്ല ക്ഷീണം അങ്ങോട്ട് വിട്ട് മാറുന്നില്ല പോരാത്തതിന് തലയ്ക്ക് വല്ലാത്ത കനം തോന്നുന്നു, എണീക്കാൻ തോന്നുന്നില്ല.....

വിളിക്കാൻ വന്ന് അനൂനെ പിടിച്ഛ് കൂടെ കിടത്തി കെട്ടിപ്പിടിച്ഛ് കാര്യം പറഞ്ഞതും അവള് എന്നെ വലിച്ഛ് എണീപ്പിച്ഛ് ഇരുത്തി ടവൽ തലയിലൂടെ ' റ ' പോലെ ഇട്ടു..... " നല്ലോണം ഒന്ന് കുളത്തിൽ മുങ്ങി കുളിച്ചാ മതി, കുട്ടന്റെ ഈ ക്ഷീണമൊക്കെ പമ്പ കടക്കും.. അതോണ്ട് ഇവിടെ മടിച്ഛ് കിടക്കാതെ വേഗം കുളിച്ഛ് വാ.... ദേ അമ്മ ഫുഡ് കഴിക്കാൻ വെയ്റ്റ് ചെയ്യാ...!!!!!" അനു, അമ്മ വെയിറ്റ് ചെയ്യുന്നൂ ന്ന് പറഞ്ഞത് കേട്ട് എണീറ്റ് പോയി കുളിക്കണംന്നൊക്കെ ണ്ട് പക്ഷേ എണീക്കാൻ തോന്നുന്നില്ല.... ഞാൻ വീണ്ടും ചിണുങ്ങി കളിക്കുന്നത് കണ്ട് അനു എന്നെ ബെഡിൽ നിന്ന് പിടിച്ഛ് നിർത്തി ഉന്തി തള്ളി റൂമീന്ന് ഇറക്കി.... മടുപ്പോടെ നടന്ന് കുളകടവിൽ എത്തി നോക്കിയപ്പോ ചടച്ഛ് പടവിൽ ഇരുന്ന് കുളത്തിലേക്ക് കല്ലെറിയുന്ന കണ്ണനെ കണ്ട് ഞാൻ ചിരിച്ഛ് പോയി... ഒരമ്മ പെറ്റ അളിയൻസ് അല്ലേ...!!!!! അവന്റെ അടുത്ത് ചെന്നിരുന്ന് കുറച്ഛ് കഥയൊക്കെ പറഞ്ഞ് ഞങ്ങൾ കുളം കലക്കൻ തുടങ്ങി... ചെറിയ കുളം, അധികം ആഴമില്ല...

നല്ല തണുത്ത ഫ്രീസായി പോകുന്ന വെള്ളം... അനു പറഞ്ഞപ്പോലെ രണ്ട് റൗണ്ട് ചാടി മുങ്ങി അങ്ങോട്ടും ഇങ്ങോട്ടും നീന്തിയപ്പോ തന്നെ ക്ഷീണവും ഉത്സാഹക്കുറവും പോയ വഴി കണ്ടില്ല.... കുളി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോ എനിക്കും കണ്ണനും വിശന്നിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല.... വേഗം ഡ്രസ് ചേഞ്ച്‌ ചെയ്ത് ടേബിളിൽ ചെന്നിരുന്നു.... അമ്മയും അനുവും അമ്മുവും എല്ലാം എടുത്ത് വെച്ഛ് ഞങ്ങളെ കാത്ത് ഇരിപ്പുണ്ടായിരുന്നു... ഫുഡ് കഴിച്ചു കഴിഞ്ഞതും അനുവും അമ്മുവും പോയി കിടന്നു.... രാവിലെ എത്തുമ്പോ സമയം എണീക്കാൻ അയതോണ്ട് അവർക്ക് രണ്ടാൾക്കും നല്ലോണം ഉറങ്ങാൻ പറ്റിയിരുന്നില്ല... അച്ഛന്റെ റൂമിൽ അമ്മൂനെ കെട്ടിപ്പിടിച്ഛ് കിടന്ന് ഉറങ്ങുന്ന അനുനെ ബെഡിന്റെ സൈഡിൽ ഇരുന്നോണ്ട് ഞാൻ കുറേ നേരം നോക്കി.... തികഞ്ഞ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന അവളെ ഒരു കൊച്ചു കുഞ്ഞിനെ പോലെ തോന്നിച്ചു... വൈകുന്നേരം സന്ധ്യാ ദീപം വെക്കുന്ന നേരം അമ്മ വന്ന് തട്ടി വിളിക്കുന്ന വരെ ആ ഉറക്കം നീണ്ടു...

പക്ഷേ,,, ഇന്നലെത്തെ നാട് ചുറ്റവും നട്ടപ്പാതിരയ്ക്കുള്ള മഞ്ഞ് കൊള്ളലും, അലച്ചിലും, ട്രാവലും എല്ലാം അവളിൽ തലവേദനയുടെയും മൂക്കടപ്പിന്റെയും രൂപത്തിൽ ശക്തി പ്രാപിച്ചിരുന്നു... അമ്മൂന് ആണെങ്കിലും നല്ല തുമലും പിടിച്ചു... എല്ലാം കൂടി കണ്ടപ്പോ തന്നെ അമ്മ എന്നേയും കണ്ണനേയും വൃത്തിയായിട്ടൊന്ന് നോക്കി, അപ്പോ തന്നെ രാത്രി വയനാട് പോയ കാര്യം ഞങ്ങൾ മണിമണി പോലെ പറഞ്ഞു... " കാറ്റടിച്ചാൽ അസുഖം വരുന്ന ഇവളുമാരെ കൊണ്ട് നിങ്ങളല്ലാതെ വയനാട്ടിൽ ഒക്കെ പോകോ മക്കളേ...???" അമ്മുവും അനുവും എണീറ്റ് മുഖം കഴുകാൻ പോയ തകത്തിന് അവര് കേൾക്കാതെ അമ്മ എന്നോടും കണ്ണനോടും ചോദിച്ചത് കേട്ട് ഞാനും കണ്ണനും ചിരിച്ചെങ്കിലും, മുഖം കഴുകി ക്ഷീണിച്ച ചിരിയോടെ വരുന്ന അനൂനെ കാണേ വേണ്ടായിരുന്നൂ ന്ന് തോന്നി.... ഒന്നാമത്തേ ഇന്നലെ ഫുൾ അലച്ചിൽ ആയിരുന്നു അതിന്റെ കൂടെ രാത്രിയിലെ ഉറക്കവും പോയി... പാവങ്ങൾ...!!! ചിരിയോടെ ഇത്രയും പറഞ്ഞ് അമ്മ വിളക്ക് വെച്ഛ് അനൂനും അമ്മൂനും ആവി പിടിക്കാൻ വെള്ളം ചൂടാക്കി... കിണ്ടിയിൽ തുളസിയും കല്ലുപ്പും, രാമച്ചവും, പനികൂർക്കലും ഇട്ട് അകതളത്തിലെ നിലത് വെച്ഛ് ഒരു പുതപ്പ് എടുത്ത് അനൂനേയും അമ്മൂനേയും അതിന് ഉള്ളിലാക്കി അമ്മ പോയി....

അനൂന്റെ സൈഡിൽ ഞാനും അമ്മൂന്റെ സൈഡിൽ കണ്ണനും പുതപ്പിൻ ഉള്ളിലേക്ക് നൂണ്ട് കയറി... അനു ഒരു വാടിയ ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞ് ഇരുന്നതും ഞാൻ അവളെ കൂട്ടിപ്പിടിച്ചു... അമ്മു കണ്ണനോട് തുമ്മല്ലാ വരണ്ട ന്നൊക്കെ പറഞ്ഞെങ്കിലും അവനും ഞാൻ ചെയ്ത പോലെ അമ്മൂനെ കൂട്ടിപ്പിടിച്ചു ഇരുന്നു..... ~~~~~~~ ഇന്നലെ ആവിയൊക്കെ പിടിച്ച് കിടന്നോണ്ട് രാവിലെ ആയപ്പോ തലവേദന കുറഞ്ഞെങ്കിലും മൂക്കടപ്പ് അതു പോലെ തുടർന്നു.... തലയൊക്കെ കനം വെച്ച പോലെ, പോരാത്തതിന് ചെറിയ ജലദോഷവുമുണ്ട്... ഇന്നലെ വൈകുന്നേരം പോണംന്ന് പറഞ്ഞതായിരുന്നു സിദ്ധു, രണ്ട് ദിവസമായി ജയേട്ടൻ സ്വര്യം കൊടുത്തിട്ടില്ല.... പ്രോജക്ടിന്റെ എന്തോ ഇമ്പോര്ടൻറ്റ് ഫയൽ ബ്ലോക്ക് ആയെന്ന് തോന്നുന്നു..... എനിക്ക് തലവേദനയും ക്ഷീണവുമൊക്കെ ആയതോണ്ടും ഇന്നലെ സിദ്ധുന് ചെറിയ യാത്രാക്ഷീണം ഉള്ളതോണ്ടും അമ്മയാ പറഞ്ഞത് നാളെ പോകാന്ന്... ഏട്ടൻ കൂടി അവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് ഫയൽ മൂവ് ചെയ്യണെങ്കിൽ സിദ്ധു തന്നെ പോണം... ഇന്നലെ രാത്രി അതിന്റെ ടെൻഷൻ സിദ്ധുന്റെ മുഖത്ത് ഞാൻ കണ്ടിരുന്നു...

എനിക്ക് രണ്ട് ദിവസം കൂടിയൊക്കെ നിന്നാ കൊള്ളാന്നുണ്ടായിരുന്നു പക്ഷേ,,, അമ്മയും ദേവുവും ആമിയും ഇന്ന് രാവിലെ തൊട്ട് നിരത്തി വിളിയാണ്, വരാറായില്ലേ..?, എന്നാ വരാ...? എപ്പഴാ വരാ..?, ഇന്ന് വരല്ലേ..?? എന്നൊക്കെ ചോദിച്ചു... ഞാനും അമ്മുവും ഒരുമിച്ച്‌ ഇറങ്ങിയാ അമ്മയ്ക്ക് വല്ലാതെ ശൂന്യത തോന്നും. അതോണ്ട് ഞങ്ങൾ ഇന്ന് പോവാ ന്നും അമ്മും കണ്ണനും രണ്ട് ദിവസം കൂടി നിന്നിട്ട് പോകാന്നും സെറ്റ് ആക്കി.... രണ്ട് ദിവസം കഴിഞ്ഞ് അമ്മു കൂടി പോയാൽ അമ്മ ഇവിടെ ഒറ്റക്കാവുന്നത് ആലോചിക്കുമ്പോ മനസ്സിൽ സങ്കടം നിറയുന്നു... അച്ഛൻ ഉണ്ടായിരുന്നെങ്കിൽ...???!!! അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിയാതെ അമ്മ എങ്ങോട്ടും പോവില്ല,, രാത്രി ചെറിയച്ഛൻ ഉള്ള ദിവസങ്ങളിൽ നന്ദുവും ഇല്ലാത്ത ദിവസങ്ങളിൽ നന്ദുവും ചെറിയമ്മയും അമ്മയ്ക്ക് കൂട്ടിന് ഇവിടെയാണ് കിടക്കാറ്... അവിടെ എത്തീട്ട് സിദ്ധു ന്ന് ഓഫീസിൽ പോകാൻ ഉള്ളതോണ്ട് ഉച്ചയാവാൻ നിൽക്കാതെ ഇറങ്ങി... എല്ലാം പാക്ക് ചെയ്തിറങ്ങുമ്പോ എന്റെ ചങ്ക് പൊട്ടായിരുന്നു.... പറമ്പിൽ വിളയിച്ച ചേനയും ചേമ്പും കാച്ചിലും കൂടാതെ ചക്കയും മാങ്ങയും എല്ലാം ഒരു ഓരി കാറിന്റെ ഡിക്കിയിലേക്ക് കയറ്റി വെക്കാൻ നന്ദൂനേയും കണ്ണനേയും സഹായിക്കുന്ന അമ്മയെയാണ് കോലായിലേക്ക് ഇറങ്ങി നിൽക്കേ ആദ്യം കണ്ണിൽ കണ്ടത്....

വിയർത്ത് മുഷിഞ്ഞിരിക്കുന്നു... മോലോട് ഒട്ടിയ കോട്ടൻ സാരിയുടെ അരയിൽ കുത്തിയ മുന്താണി തുമ്പ് കൊണ്ട് മുഖത്തും കഴുത്തിലും ഊറിയ വിയർപ്പ് അമർത്തി തുടയ്ച്ഛ് തിരിയെ എന്നെ കണ്ട് ഒരു നിറഞ്ഞ ചിരി ആ വരണ്ട ചൊടിക്കളിൽ വിരിഞ്ഞത് കണ്ടതും ഞാൻ കരച്ചിലോടെ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു.... "അയ്യേ... അപ്പടി വിയർപ്പാ കുഞ്ഞാ...!!!!!" മുഷിച്ചിലോടെ അമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്നൂടെ കെട്ടിപ്പിടിച്ചു... തടഞ്ഞ് നിർത്തിയ കണ്ണീർ അതിർ വരമ്പുക്കളെ ഭേദിച്ഛ് കവിളിലൂടെ ഒലിച്ചിറങ്ങി... "കരയണോ ന്റെ കുട്ടി....???? അയ്യയ്യേ,,,, മോശം മോശം....!!!!!! ദേ കണ്ണനും നന്ദുവും ഒക്കെ നോക്കി ചിരിക്കുണൂ...????" എന്നെ കളിയാക്കി ഇത്രയും പറഞ്ഞ് തലയിൽ തലോടി അടർത്തി മാറ്റി പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു.. പൊന്ന് പോലെ നോക്കിക്കോളണം ട്ടോ ന്റെ മോളേ....!!!!!" എന്റെ കരച്ചില് കണ്ട് അന്തം വിട്ട് നിൽക്കുന്ന സിദ്ധു നോക്കി എന്റെ രണ്ട് കയ്യും പിടിച്ഛ് അമ്മ പറഞ്ഞതും സിദ്ധു ഞങ്ങളെ അടുത്തേക്ക് വന്നു.... "സ്വർണ്ണത്തിനൊക്കെ ഇപ്പോ എന്താ വെല....?????" എന്നെ നോക്കി തമാശ രൂപേണ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ഒഴികെ ബാക്കി എല്ലാരും ചിരിച്ചു.... ഞാൻ മുഖം വീർപ്പിച്ഛ് അവനെ കുറക്കനെ നോക്കിയതും ഒരു നറു ചിരിയോടെ അമ്മ ചേർത്ത് പിടിച്ച എന്റെ കയ്യിന്റെ മേലെ അവൻ അവന്റെ കൈ ചേർത്ത് പിടിച്ചു.....

"എനിക്ക് ശ്വാസം ഉള്ളെടത്തോളം സന്തോഷം കൊണ്ടല്ലാതെ അനൂന്റെ കണ്ണ് നിറയില്ല... ഇത് ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാ....!!!!!" വലിയ വായ്യിൽ ഇത്രയും പറഞ്ഞ് സിദ്ധു എന്നെ പിടിച്ച് വലിച്ച് അവനോട് ചേർത്ത് നിർത്തിയതും ഞാൻ കൈ മുട്ട് മടക്കി അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത് കണ്ണുരുട്ടി കാണിച്ചു... "എന്റമ്മേ....!!!!! ഇവളെയാണോ ഞാൻ പൊന്ന് പോലെ നോക്കേണ്ടത്...??? വയറ്റിൽ ഉഴിഞ്ഞു വേദനയോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാനും അമ്മയും അമ്മുവും കണ്ണനും നന്ദുവും ചെറിയമ്മയും ഒരുപോലെ ചിരിച്ചു..... അമ്മൂനേയും നന്ദൂനേയും കെട്ടിപ്പിടിച്ഛ് യാത്ര പറഞ്ഞ് കാറിൽ കയറി ഇരുന്നു.... കാർ മുന്നോട്ട് നീങ്ങി തുടങ്ങിയതും ഞാൻ ഗ്ലാസ് താഴ്ത്തി അമ്മനെ നോക്കി... ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിട്ടുണ്ട്‌....!!!! കാർ കൺ മറയുന്ന വരെ ഞാൻ അമ്മയേയും അമ്മ എന്നേയും നോക്കി.... ~~~~~~~ വീട്ടീന്ന് ഇറങ്ങിയപ്പോ തൊട്ട് അവള് സൈലന്റ് ആയിരുന്നു... പുറത്തേക്ക് നോക്കി എന്തോ ആലോചനയിൽ അങ്ങനെ ഇരുന്നു... കണ്ണൊക്കെ വല്ലാതെ നിറഞ്ഞിരുന്നു... കാർ കോഴിക്കോട് താണ്ടിയതും അനൂന്റെ കണ്ണുകൾ ക്ഷീണത്താൽ അടയാൻ വെമ്പി... വയ്യത്തോണ്ടാ പാവം,,,

അല്ലെങ്കിൽ കാറിൽ ഇരുന്ന് അനു ഉറങ്ങാറില്ല..... യാത്ര ചെയ്യാൻ വല്യ ഇഷ്ടാ അവൾക്ക്.....!!!! വീട്ടിൽ എത്തിയത് ഞാൻ തട്ടി വിളിക്കുമ്പഴാണ് അവള് അറിഞ്ഞത്... ദേവു ഞങ്ങളെ ആരതിയൊക്കെ ഉഴിഞ്ഞിട്ടാണ് അകത്തേക്ക് കയറ്റിയത്.... ജലദോഷവും മൂക്കടപ്പും ഒക്കെ പിടിച്ചെന്ന് പറഞ്ഞപ്പോ അമ്മയും ദേവുവും ഞാൻ എന്തോ മനപ്പൂർവ്വം ചെയ്തുപോലെ എന്നെ കുറേ ചീത്ത പറഞ്ഞു.. അതൊക്കെ കേട്ട് ചിരിക്കുമ്പോ എന്റെ പുന്നാര ഭാര്യയ്ക്ക് ഒരു അസുഖവും ഞാൻ കണ്ടില്ല.... കണ്ണ് പറ്റിയതാ ന്നും പറഞ്ഞ് ദേവു കിച്ചണിൽ ചെന്ന് ഉപ്പും മുളകും കടുക്കും എന്തൊക്കെയോ ഒരു കയ്യിൽ എടുത്തോണ്ട് വന്ന് അവളെ കിഴക്കോട്ട് നിർത്തി മൊത്തത്തിൽ ഉഴിഞ്ഞ് മൂന്ന് വട്ടം തുപ്പിച്ഛ് തിരിച്ഛ് കിച്ചണിലേക്ക് പോകുന്നത് ഞാൻ നോക്കി നിന്നു.... അതെന്താ എനിക്ക് കണ്ണ് പറ്റിക്കൂടെ ല്ലേ...???? കൂട്ടത്തിൽ എന്നെ കൂടെ ഒന്ന് ഉഴിയായിരുന്നു... അവളെ വെല്യമ്മന്മാരെ കണ്ണ് എനിക്കും കുറച്ഛ് ഏറ്റിട്ടുണ്ട്.... നല്ല ക്ഷീണം തോന്നുന്നുണ്ട്...!!!!ഹും.... ആരോട് പറയാൻ, ആര് കേൾക്കാൻ....!!!! ഇനി അതും കൂടി ചോദിച്ഛ് ചീത്ത എരന്ന് മേടിക്കാൻ താൽപ്പര്യം ഇല്ലാത്തോണ്ട് ഞാൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ് മാറ്റി ഓഫീസിലേക്ക് വിട്ടു.... ~~~~~~~~

ദേവൂന്റെ ഉഴിച്ചിലും പിഴിച്ചിലും പരിഭവം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോ എന്നോട് പോയി കിടന്നോളാൻ പറഞ്ഞു.... കിടന്ന് കുറച്ഛ് കഴിഞ്ഞപ്പോ അമ്മ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഇട്ടോണ്ട് വന്നു... വാ മുഴുവൻ കയ്ക്കുന്നു,,, വേണ്ടന്ന് പറഞ്ഞെങ്കിലും അമ്മയും ദേവുവും അത് മുഴുവൻ എന്നെ കൊണ്ട് നിർബന്ധിപ്പിച്ഛ് കുടിപ്പിച്ചു... അവര് പോയി കുറച്ഛ് കഴിഞ്ഞ് ആമിയും ഏട്ടത്തിയും കുറച്ചു നേരം എന്റെ അടുത്ത് വന്നിരുന്നു.... സേതുവും കനിയും കൂടെ ഉള്ളതോണ്ട് അധിക നേരം ഇരിക്കാൻ ഞാൻ സമ്മതിച്ചില്ല, രണ്ടാൾക്കും പനിയോ മറ്റോ വന്നല്ലോ....!!! അമ്മയുമായുള്ള പ്രശ്നം അറിയാവുന്നതോണ്ട്, എല്ലാർക്കും അവിടുത്തെ വിശേഷങ്ങൾ അറിയാഞ്ഞിട്ട് ഒരു മനസമാധാനവുമില്ല... ചോദിക്കാൻ അറിയാവുന്ന രണ്ട് പേരിൽ സിദ്ധു ഓഫീസിൽ പോയി, ഞാൻ ആണെങ്കിലും വയ്യാതെ കിടപ്പും... അതോണ്ട് ആരും കാര്യമായൊന്നും തിരക്കിയില്ല... പക്ഷേ അമ്മയുടെ പിണക്കം മാറിയെന്ന് ഞാൻ പറഞ്ഞപ്പോ തന്നെ അവരെല്ലാരും വലിയ ഹാപ്പിയായി...

ആമിയും അമ്മയും ദേവുവും ഡോക്ടർറെ കാണാമെന്ന് ഒരുപാട് പറഞ്ഞെങ്കിലും അത്രയ്ക്ക് വലിയ അസുഖന്നുംല്ല, ഒന്ന് ഉറങ്ങി എണീറ്റാൻ മാറുമെന്നൊക്കെ പറഞ്ഞു ഞാൻ ഒഴിഞ്ഞു..... അവള് കിടന്ന് ഉറങ്ങിക്കോട്ടെ ശല്യം ചെയ്യണ്ട ന്ന് പറഞ്ഞ് അമ്മ എല്ലാരേയും കൂട്ടി പുറത്തേക്ക് ഇറങ്ങിയതും ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... ~~~~~~ ബ്ലോക്കായ ഫയൽ നോക്കി റെഡിയാക്കി വീണ്ടും അയച്ഛ്, ബാക്കി ഫയലൊക്കെ നോക്കി സൈൻ ചെയ്ത് ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാർക്കും പാതിരാത്രിയായിരുന്നു.... ആരേയും അറീക്കാതെ ഡോർ തുറന്ന് മെല്ലെ പമ്മി പമ്മി റൂമിലേക്ക് പോകുമ്പഴാണ് ഏട്ടത്തിയുടെ മുന്നിൽ പെട്ടത്.... കള്ളനെ പോലെ കോണി കയറി വരുന്ന എന്നെ നോക്കി ഊരക്ക് കൈകൊടുത്ത് റൂമിന്റെ മുന്നിൽ നിൽക്കുന്ന ഏടത്തിയുടെ അടുത്തേക്ക് ചടപ്പോടെ ഞാൻ നടന്നു... " എന്താ സിദ്ധു ഇത്ര വൈകിയത്...??? സമയം ഒരുപാട് ആയല്ലോ...???" "അത് പിന്നെ ഏട്ടത്തീ... പ്രോജക്ട്റ്റിന്റെ ഒരു ഫയൽ ബ്ലോക്ക് ആയി.. അത് റെഡിയാക്കി മെയിൽ ചെയ്തപ്പോഴേക്കും സമയം....." ചടപ്പോടെ ഞാൻ പറഞ്ഞ് നിർത്തുന്നതിന് മുന്നേ ഏട്ടത്തി നേടുവീർപ്പോടെ ഒന്നർത്തി മൂളി...

. "ഓഹ്.... അത് പിന്നെ ആ ഏട്ടന്റെ അനിയൻ അല്ലേ... വൈക്കും....!!!! ശകാരം ആണെങ്കിലും ഏട്ടത്തിയായതോണ്ട് ഒരു മയമൊക്കെണ്ട്.... അമ്മയോ അച്ഛമ്മയോ മറ്റോ ആയിരുന്നെങ്കിൽ ഇവിടെ ഇപ്പോ വെടിക്കെട്ട് നടന്നേനെ.... ഞാൻ ചടപ്പോടെ തലകുനിച്ചു "മ്മ്മ്.....??? നിനക്ക് ഫുഡ് വേണ്ടേ...???" "വേണ്ട ഏട്ടത്തി.. ഞാൻ കഴിച്ചു....!!! സ്നേഹത്തോടെ ഏട്ടത്തിയ്ക്ക് മറുപടി കൊടുത്ത് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പഴാണ് അനൂന്റെ കാര്യം ഓര്മവന്നത്... ഞൊടിയിടയിൽ ഞാൻ ഏട്ടത്തിയെ വിളിച്ചു..... "ഏട്ടത്തി.... അനു... അനു വല്ലതും കഴിച്ചോ...??? കുറവുണ്ടോ...??" തെല്ല് മടിയോടെ ഞാൻ ചോദിച്ചു, കാരണം നേരം ഇത്രയും ആയി, ഞാനവളെ ഒന്ന് വിളിച്ഛ് നോക്കിയത് പോലും ഇല്ല... പാവം...!!!! "അമ്മ ഉണ്ടാക്കിയ പൊടിയരി കഞ്ഞി കുറച്ഛ് കുടിച്ചു...... കുറവ്....???? നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞു... മൂക്കടപ്പിന്റെ ആവും.... നീ പോയപ്പോ കിടന്നതാ ഇത് വരേ എണീറ്റിട്ടില്ല....!!!" ഒരു ചിരിയോടെ പറഞ്ഞ് ഏട്ടത്തി വെള്ളം കുടിക്കാൻ താഴേക്കിറങ്ങി....

ഞാൻ വേഗം നടന്ന് റൂമിന്റെ ഡോർ ശബ്‌ദം ഉണ്ടാക്കാതെ പതുക്കെ തുറന്ന് അകത്ത് കയറി അതുപോലെ ഡോർ പതുക്കെ അടച്ചു.... റൂമിൽ ഓണായി കിടക്കുന്ന സീറോ ബൾബിന്റെ നേരിയ വെളിച്ചത്തിൽ ബെഡിന്റെ ഒരറ്റത്ത് പുതച്ഛ് മൂടി കിടക്കുന്ന അനൂനെ നോക്കി ശബ്‌ദം ഉണ്ടാക്കാതെ ബാഗും, ഫോണും, പേഴ്സും, വാച്ചും ടേബിളിൽ വെച്ഛ് ഫ്രഷ് ആയി വന്നു മറ്റേ അറ്റത്ത് അനൂന്ന് ഒരു ഡിസ്റ്റർബ് ആവാതെ കിടന്നു...... ~~~~~~~~ കഞ്ഞി തന്ന് അമ്മ പോയതും ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു... ക്ഷീണം കൊണ്ട് കണ്ണ് തുറക്കാൻ പോലും വയ്യ... ശ്വാസം വലിക്കാൻ പറ്റാത്ത വിധം അടഞ്ഞ് കിടക്കാ മൂക്ക്... പോരാത്തതിന് നല്ല തലവേദനയും... സിദ്ധു വന്നതൊക്കെ ഞാൻ അറിഞ്ഞിരുന്നെങ്കിലും എണീക്കാനോ കണ്ണ് തുറക്കാനോ അവനോട് എന്തെങ്കിലും മിണ്ടാനോ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.....

എന്നെ ഡിസ്റ്റർബ് ചെയ്യണ്ടന്ന് കരുതി വളരെ പതുക്കെയാണ് അവൻ റൂമിൽ കയറിയതും കുളിച്ചതും ഒക്കെ... റൂമിൽ മെയിൻ ലൈറ്റ് പോലും ഇട്ടില്ല.... അവൻ പതുകെ എന്നെ ഉണർത്താതെ ബെഡിൽ കിടന്നതും ഞാൻ പതിയെ അവന് നേരെ തിരിഞ്ഞു കിടന്നു... ഒരറ്റത്തേക്ക് ഒതുങ്ങി കിടക്കാ... ഞാൻ പതിയെ കൈ നീട്ടി കണ്ണിന് മുകളിൽ മടക്കിവെച്ച അവന്റെ കയ്യിൽ തോണ്ടി... ഞൊടിയിടയിൽ കണ്ണ് തുറന്ന അവനെ ഞാൻ അടുത്തേക്ക് വരാൻ കണ്ണോണ്ട് ആംഗ്യം കാണിച്ചു.... ഒരു ചിരിയോടെ അവനെന്റെ അടുത്തേക്ക് നീങ്ങി നെറ്റിയിൽ അമർത്തി ചുംബിച്ചു....... "ഒട്ടും വയ്യേടാ....???? I'm sorry daaa..... നിന്നെ ഒന്ന് വിളിച്ഛ് നോക്കുക പോലും ചെയ്തില്ല... Am really sorry....!!!!" നിരാശയോടെ സങ്കടത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഒരു ചിരിയോടെ അവനെ കെട്ടിപ്പിടിച്ഛ് അവന്റെ നെഞ്ചിലേക്ക് തലവെച്ഛ് പറ്റി ചേർന്ന് കിടന്നു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story