🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 142

ennennum ente mathram

രചന: അനു

അവൻ പതുകെ എന്നെ ഉണർത്താതെ ബെഡിൽ കിടന്നതും ഞാൻ പതിയെ അവന് നേരെ തിരിഞ്ഞു കിടന്നു... ഒരറ്റത്തേക്ക് ഒതുങ്ങി കിടക്കാ... ഞാൻ പതിയെ കൈ നീട്ടി കണ്ണിന് മുകളിൽ മടക്കിവെച്ച അവന്റെ കയ്യിൽ തോണ്ടി... ഞൊടിയിടയിൽ കണ്ണ് തുറന്ന അവനെ ഞാൻ അടുത്തേക്ക് വരാൻ കണ്ണോണ്ട് ആംഗ്യം കാണിച്ചു.... ഒരു ചിരിയോടെ അവനെന്റെ അടുത്തേക്ക് നീങ്ങി നെറ്റിയിൽ അമർത്തി ചുംബിച്ചു....... "ഒട്ടും വയ്യേടാ....???? I'm sorry daaa..... നിന്നെ ഒന്ന് വിളിച്ഛ് നോക്കുക പോലും ചെയ്തില്ല... Am really sorry....!!!!" നിരാശയോടെ സങ്കടത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഒരു ചിരിയോടെ അവനെ കെട്ടിപ്പിടിച്ഛ് അവന്റെ നെഞ്ചിലേക്ക് തലവെച്ഛ് പറ്റി ചേർന്ന് കിടന്നു.... ~~~~~~ "അനൂസേ... നല്ല ഷിവറിങ് ഉണ്ടല്ലോ മോളേ.... നമ്മുക്ക് ഹോസ്പിറ്റലിൽ പോയിനോക്കാ...????" അവളെന്റെ കരവലത്തിൽ ഒതുങ്ങി നെഞ്ചിലേക്ക് പറ്റി ചേർന്നപ്പഴാണ് ആ ശരീരത്തിലെ പൊള്ളുന്ന ചൂടും വിറയലും ഞാൻ ശ്രദ്ധിച്ചത്.. എന്നിലേക്ക് ഒന്നൂടെ പറ്റി ചേർന്ന് ഇറുക്കി പിടിച്ഛ് അവള് പോണ്ടാ ന്ന് പതിയെ ക്ഷീണത്തോടെ തലയാട്ടി....

ഞാൻ വീണ്ടും കുറേ വട്ടം ചോദിച്ചെങ്കിലും അവള് വേണ്ടന്ന് തന്നെ തലായട്ടി എന്നെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ഛ് കിടന്നു.... അവള് വരില്ലെന്ന് ഉറപ്പായതും ഞാൻ ഏസി ഓഫാക്കി അവളെ ഒന്നൂടെ നല്ലോണം പുതപ്പിച്ച് നന്നായി കെട്ടിപ്പിടിച്ഛ് എന്നോട് ചേർത്ത് കിടത്തി..... "സി..ദ്ധു...!!!" "ഓഹ്.... എന്താടാ...???" "സിദ്ധേ..ട്ടാ.... ഉറങ്ങാൻ.... ഉറങ്ങാൻ പറ്റുന്നില്ല.... തല വേദനയാവുന്നു, ശ്വാസം മുട്ടുന്ന പോലെ....!!! വിക്‌സ് പുരട്ടി തരോ...??" അസ്വസ്ഥതത്തോടെ മുഖം ചുളുക്കി അനു ചോദിച്ചത് കേട്ട് ബെഡിനോട് ചേർന്നുള്ള ഡ്രോയർ തുറന്ന് വിക്‌സ് എടുത്ത് കുറച്ചെടുത്ത് വിരലുകളിലാക്കി ചൂടുള്ള അവളുടെ നെറ്റിയിൽ പുരട്ടി പതിയെ മസാജ് ചെയ്തു.... വിക്‌സ് പുരണ്ട എന്റെ കൈ ഒരു മാസ്‌ക് പോലെ അവളുടെ മൂക്കിന്റെ മുകളിൽ പൊതിഞ്ഞ് വെച്ചു.. ചെറിയൊരു ആശ്വാസം അവളുടെ മുഖത്ത് നിഴലിച്ചു... വലിയ ശ്വാസം വലിച്ചെടുത്ത് വിട്ടു.... ശ്വാസത്തിലൂടെയുള്ള വിക്‌സിന്റെ എഫക്റ്റ് മൂക്കടപ്പിന് ആശ്വാസമേക്കിയതാവും... ആശ്വാസത്തോടെ അവളെന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നത് നോക്കി ഞാനും പതിയെ ഉറക്കത്തിലേക്ക് വീണു....

ഉറക്കം ഒന്ന് മുറുക്കി തുടങ്ങിയപ്പഴാണ് അനു വീണ്ടും നെഞ്ചിൽ വിരൽ കൊണ്ട് പതിയെ തല്ലി വിളിച്ചത്... "സിദ്ധു..... എനിക്ക്.... എനിക്ക് മനം പുരട്ടുന്നു... ഛർദ്ദിക്കാൻ വരുന്നു...." എങ്ങനെയോ ഇത്രയും പറഞ്ഞ് ഓക്കാനിച്ഛ് കൊണ്ട് അവള് വാ പൊത്തി പിടിച്ചു.... പക്ഷേ അപ്പഴേക്കും കൈ വിരലുകൾക്ക് ഇടയിലൂടെ പാവം ഛർദ്ദിച്ഛ് പോയിരുന്നു.... എന്റെ മേലാവാതിരിക്കാൻ അനു കഴിവതും നോക്കിയെങ്കിലും എന്റെ ടീ ഷർട്ടിലും കയ്യിലും ആയി... പതിയെ അവളെ നടത്തിച്ഛ് വാഷ് ബേസിന്റെ അടുത്തേക്ക് നടത്തിക്കുമ്പോ വഴിയിൽ അവളൊന്നൂടെ ഛർദ്ദിച്ചു... ആദ്യത്തെ ഛർദ്ദിയിൽ തന്നെ പൊടിയരി കഞ്ഞി ഉൾപ്പെടെ രാവിലെ അവളെ വീട്ടീന്ന് കഴിച്ച ദോശ വരേ പുറത്തെത്തി, പിന്നെ വെറും വെള്ളമായിരുന്നു പോന്നത് മുഴുവൻ...!!! ഛർദ്ദിക്കാൻ മാത്രം വയറ്റിൽ ഒന്നും ഇല്ലായിരുന്നിരിക്കണം, വെറും വെള്ളവും നുരയും പതയും മാത്രമായിരുന്നു.... ഓക്കാനിച്ഛ്, ഓക്കാനിച്ഛ് അവള് വല്ലാതെ ചുമ്മച്ഛ് തുടങ്ങിയതും ഞാൻ നെഞ്ചിൽ പതിയെ ഉഴിഞ്ഞു..

ഛർദ്ദിയോടെ അവള് നേരെ നിൽക്കാൻ പോലും കഴിയാത്ത വിധം ക്ഷീണിച്ഛ് പോയിരുന്നു... എന്റെ തോളിലേക്ക് തല ചാരി വെച്ഛ് കിടക്കുന്ന അവളുടെ നെറ്റിയിലൂടെ ഞാൻ പതിയെ തലോടി... ഇനി ഉണ്ടാവില്ലന്ന് തോന്നിയതും അവളെ വായും മുഖവും കഴുക്കിച്ഛ് കൊടുത്ത് സോഫയിൽ ഇരുത്തിച്ചു... ഞാൻ ബെഡ് ഷീറ്റും, നിലവും ഒക്കെ ക്ലീൻ ചെയ്ത് ഫ്രഷ് ആവാൻ കയറി... വേഗം ഓപ്പായത്തിൽ ഒന്ന് ഫ്രഷ് ആയി ഡ്രസ് ചേഞ്ച്‌ ചെയ്ത് പുറത്തിറങ്ങി... സോഫയിൽ വാടി തളർന്ന് കിടക്കുന്ന അനൂനെ കാണേ വയനാട്ടിൽ കൊണ്ടുവാൻ തോന്നിച്ച നിമിഷത്തെ ഞാൻ ശപിച്ചു... ഒന്നാമത്തെ കുറേ അലഞ്ഞ് തിരിഞ്ഞ് വന്നതായിരുന്നു... പെട്ടെന്നുള്ള ക്ലൈമറ്റ് ചെയ്ഞ്ച് പിടിച്ഛ് കാണില്ല.... ഒരു ദിവസം കൊണ്ട് അവള് വല്ലാതെ ക്ഷീണിച്ചു... കണ്ണിലെ തിളകമൊക്കെ അങ്ങ് പോയി... ചിരിക്കുമ്പോ ക്ഷീണത്താൽ ആ മുഖം മങ്ങും..... ഞാൻ അവളെ അടുത്ത് പോയിരുന്നതും അവള് നേരെ ഇരുന്ന് എന്റെ തോളിലേക്ക് ചാരി.... "അനൂ.... മോളേ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാ...

നീ വല്ലാതെ ക്ഷീണിച്ഛ് പോയി.... ഞാൻ പറയുന്നത് കേൾക്ക്... നമ്മുക്ക് ഇപ്പോ തന്നെ പോവാ..." നിമ്മീ ഉണ്ടായിരുന്നെങ്കിൽ ഹോസ്പിറ്റലിൽ പോണോ ന്ന് അനൂനോട് ഇങ്ങനെ ചോദിക്കേണ്ടി വരില്ലായിരുന്നു... ഞാൻ ദയനീയമായി യാചിക്കുന്ന പോലെ ചോദിച്ചതും വലിയൊരു ശ്വാസം വലിച്ഛ് വിട്ട് സോഫയിൽ ചാരി ഇരുന്ന് ഒരു ചിരിയോടെ അവളെന്നെ നോക്കി.... "എനിക്ക് ഇപ്പോ കുഴപ്പൊന്നുംല്ല സിദ്ധു... ഛർദ്ദിച്ചപ്പോ ആ തലവേദന അങ്ങ് പോയി... നല്ല ആശ്വാസം തോന്നുന്നുണ്ട്...!!!!" അടഞ്ഞ് സ്വരത്തിൽ ക്ഷീണത്തോടെ അവള് പറഞ്ഞത് കേട്ട് ഞാൻ അവളെ അണച്ഛ് പിടിച്ചു.... കൊച്ഛ് കുഞ്ഞിനെ പോലെ എന്റെ നെഞ്ചോട് ഒട്ടി കിടക്കെ അവളെ വയറ്റിൽ നിന്ന് കുടല് കരയുന്ന ശബ്‌ദം കേട്ട് ഞാൻ തലകൂനിച്ഛ് അവളെ നോക്കി.... "വിശക്കുന്നില്ലേ രാധൂ....??? വയറ്റിൽ ഉള്ളതൊക്കെ ഒന്ന് വിട്ടാതെ ഛർദ്ദിച്ഛ് പോന്നിട്ടുണ്ട്..!!!" ഞാൻ ചോദിച്ഛ് തീർത്തതും നീരസത്തോടെ മുഖം ചുളുക്കി അവള് വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"വേണ്ട.... വായിലൊക്കെ കയ്പ്പാ... ചിലപ്പോ ഇനിയും ഛർദ്ദിച്ചാലോ,,, വേണ്ട... ഒന്നും വേണ്ട...!!!" "ഏയ്‌... അതൊന്നും പറഞ്ഞാ ശെരിയാവില്ല... ഒന്നും കഴിക്കാതെ ഇരുന്നാൽ നാളെ എണീറ്റ് നടക്കാൻ പറ്റില്ല.... ഞാൻ പോയി വല്ലതും കഴിക്കാൻ എടുത്തോണ്ട് വരാം...!!!" അവളെ അടർത്തി മാറ്റി ഞാൻ ധൃതിയിൽ എണീക്കാൻ ഒരുങ്ങിയതും അനു എന്റെ കയ്യിൽ പിടിച്ഛ് വെച്ചു... "വേണ്ടാ സിദ്ധു.... സത്യയിട്ടും എനിക്ക്.... എനിക്ക് വേണ്ടാഞ്ഞിട്ടാ...!!" "അതൊക്കെ വേണം... കുടല് കിടന്ന് കരയുന്നുണ്ട്... ഞാൻ വേഗം പോയി എടുത്തിട്ട് വരാ.....!!!" ചെറിയ കുട്ടികളെ പോലെ ചിണുങ്ങി അവള് മുഖം ചുളുക്കിയത് കണ്ട് എനിക്ക് ചിരി വന്നു... എണീറ്റ് നിന്ന് കിച്ചണിലേക്ക് നടക്കാൻ ഒരുങ്ങിയതും അനുവും എണീറ്റ് നിന്നു... "എങ്കിൽ ഞാനും ണ്ട്... " "വേണ്ട.... ഇവിടെ ഇരുന്നാൽ മതി... ഞാൻ ഇങ്ങോട്ട് കൊണ്ടുവരാ....!!!" "വേണ്ട... ഞാനും വരും.... എനിക്കും വരണം....!!!!" വയ്യാത്ത സമയത്താ പെണ്ണ് അവിശ്യമില്ലാത്ത വാശി കാണിക്കുന്നത്... അവസാനം അവളേയും കൂട്ടി കിച്ചണിലേക്ക് നടന്നു...

നടക്കാൻ ഒന്നും വയ്യ... എന്നാലും വാശിക്ക് ഒരു കുറവും ഇല്ല... പൊട്ടിക്കാളി....!!!!! എന്റെ കയ്യിൽ തൂങ്ങി തോളിൽ തലചേർത്ത് നടക്കുന്ന അവളെ കൂട്ടിപ്പിടിച്ഛ് ഞാൻ പതുക്കെ കോണിയിറങ്ങി കിച്ചണിലേക്ക് നടന്നു... കിച്ചണ് സ്ലാബിൽ അവളെ എടുത്ത് ഇരുത്തിച്ഛ് ഞാൻ ഒരു നേടുവീർപ്പോടെ ഊരയ്ക്ക് രണ്ട് കയ്യും കൊടുത്ത് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.... നേരെ ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്ന് ഡോർ തുറന്ന് നോക്കി... രാവിലത്തേക്കുള്ള അരിമാവ് മുതൽ വെള്ളത്തിലിട്ട് ചോറ് വരേ ഉണ്ട്... പക്ക മലയാളി ക്ലീഷെ കാഴ്ച്ച.... ഹാവൂ അമ്മ ബാക്കി പൊടിയരി കഞ്ഞി എടുത്ത് വെച്ചിട്ടുണ്ട് ഭാഗ്യം... ഞാൻ ബൗൾ എടുത്ത് ഇൻറ്റക്ഷൻ കുക്കറിന്റെ അടുത്തേക്ക് നടന്നു... ~~~~~~~~~ കിച്ചണിന്റെ പടി പോലും കേറാത്ത ആളാ, ഇപ്പോ കിച്ചണിൽ കിടന്ന് പൂണ്ട് വിളയാടുന്നത്.... ഞാൻ സിദ്ധു ചെയ്യുന്ന ആരോന്നും താടിയ്ക്ക് കൈ താങ്ങ് കൊടുത്ത് നോക്കി ഇരുന്നു.... ഇൻറ്റക്ഷൻ കുക്കർ കഞ്ഞിയുടെ മോഡിൽ സെറ്റ് ചെയ്ത് ചൂടാക്കി ടവൽ കൂട്ടി സ്ലാബിലേക്ക് വാങ്ങി വെച്ചു... ആ ബൗളിൽ നിന്ന് കുറച്ഛ് പരന്ന പാത്രത്തിലേക്ക് മാറ്റി കിച്ചണ് റാക്കിൽ നിന്ന് ഒരു സ്പൂണ് എടുത്ത് എന്റെ അടുത്തേക്ക് വന്നു...

"വാ... കഞ്ഞി കുടിക്കണ്ടേ...???" "നമുക്ക് ഇവിടുന്ന് കുടിക്കാ... സിദ്ധു ദാ ഇവിടെ ഇരി...!!!" സ്ലാബിൽ കയറി ചന്ദന പടിയിട്ട് ഇരുന്ന് മുന്നിലേക്ക് കൈ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞതും സിദ്ധു ഒരു നേടുവീർപ്പോടെ എന്നെ നോക്കി തലയാട്ടി മൂളി... "ഈ പെണ്ണിന്റെ ഒരു കാര്യം...!!!!" എന്റെ മുന്നിൽ കയറി പടിയിട്ട് ഇരുന്ന് കഞ്ഞി സ്പൂണിൽ കോരി ഊതി ചൂടാറ്റി എന്റെ വായിലേക്ക് നീട്ടിയെങ്കിലും ഞാൻ കുടിക്കാതെ അവനെ നോക്കി ചിരിച്ചു.... "കുടിയ്‌ക്ക് രാധൂ...!!!" എന്നെ നോക്കി ചിരിച്ഛ് അവൻ സ്പൂണ് ഒന്നൂടെ നീട്ടി ഉറപ്പിച്ഛ് പറഞ്ഞു... വാ തുറന്ന് കഞ്ഞി വായിലാക്കി ഞാൻ വീണ്ടും അവനെ നോക്കി... "സിദ്ധുന്ന് അടുക്കള പണിയൊക്കെ അറിയോ...???" ഞാൻ ചോദിച്ചത് കേട്ട് കഞ്ഞി ഊതി സ്പൂണ് എന്റെ നേരെ നീട്ടിക്കൊണ്ട് സിദ്ധു ചിരിച്ചു.... "ഊവല്ലോ...!!!! എനിക്ക് ഒരുവിധം എല്ലാം അറിയാം... ഞാൻ അബ്രോഡ് ആയിരിന്നു MBA ചെയ്തത്, so... I know cooking very well....!!!! ഇവിടെ പിന്നേ അമ്മയും ഏട്ടത്തിയും ഇപ്പോ നീയും ഇല്ലേ,,, അതോണ്ട് മടിപ്പിടിച്ഛ് പോയി....

" തെല്ല് ചടപ്പോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു.... "മതി സിദ്ധു..... വേണ്ട.....!!!!" കൈ കൊണ്ട് സ്പൂണ് തടുത്ത് ഞാൻ പറഞ്ഞതും സിദ്ധു വീണ്ടും അതൊന്നും പറ്റില്ല ന്ന് പറഞ്ഞ് കോരി തന്നു... പെട്ടന്ന് കോരി തന്നപ്പോ കഞ്ഞി തലയിൽ കയറി ഞാൻ ചുമച്ചു.... അത് കേട്ടതും സിദ്ധു കഞ്ഞി അവിടെ വെച്ഛ് തലയിൽ തല്ലി.... "ആഹ്..... കോന്താ പതിയെ.... എനിക്ക് തല വേദനയാ....!!!" ഞാൻ വേദനയോടെ അവനെ രൂക്ഷമായി നോക്കി പറഞ്ഞു... "ഓഹ്.... സോറി.. സോറി... സോറി...!!!" നാക്ക് കടിച്ഛ് വെപ്രാളത്തോടേ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു.... അപ്പോ വീണ്ടും കഞ്ഞി നെറുക്കിൽ കയറി ചുമച്ചു.... "അനൂ... നല്ലോണം ശ്രദ്ധിച്ഛ് കഴിക്ക്...!!!" വീണ്ടും നെറുക്കിൽ പയ്യെ തട്ടി സിദ്ധു പറഞ്ഞു... ~~~~~~~~ രണ്ട് സ്പൂണ് കഴിച്ഛ് അവള് വേണ്ട വേണ്ട, മതിന്നൊക്കെ പറഞ്ഞെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിച്ഛ് ഞാൻ വീണ്ടും ഓരോ സ്പൂണ് കോരി കൊടുത്തതും ആ കഞ്ഞി മുഴുവൻ അനു കുടിച്ചു... പാത്രങ്ങൾ ഒക്കെ കഴുകി വെച്ഛ് അവളെ വായും മുഖമൊക്കെ കഴുക്കിച്ഛ് ഞങ്ങൾ റൂമിലേക്ക് തന്നെ കയറി.... ഇപ്പോ ക്ഷീണമൊക്കെ മാറി കുറച്ഛ് ഉത്സാഹവും മുഖത്തൊരു ചെറിയ തിളക്കവും വന്നിട്ടുണ്ട്...

ബെഡിൽ എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കെട്ടിപ്പിടിച്ഛ് കിടന്ന് എന്റെ മുഖത്തേക്ക് നോക്കി.... "സിദ്ധു....????" "മ്മ്മ്...!!!!!" "ഞാൻ.... ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചല്ലേ...???" എന്റെ മുഖത്തേക്ക് നോക്കി നിസ്സഹായതയോടെ അനു പറഞ്ഞത് കേട്ട് ഞാൻ കുറച്ഛ് രൂക്ഷമായി അമർത്തി മൂളി അവളെ നോക്കി...... "പിന്നെ... പിന്നേ.... കുറച്ചധികം ബുദ്ധിമുട്ടി...!!" "സോറി....!!!!" "ഏയ്‌.... സോറിയൊന്നും വേണ്ട രാധൂസേ... അസുഖമൊക്കെ മാറി നീ ഒന്ന് ഉഷാറായിട്ട് വേണം എനിക്ക് നിന്നെ കുറച്ചധികം സ്നേഹംകൊണ്ട് ബുദ്ധിമുട്ടിപ്പിക്കാൻ, അതിൽ എന്റെ ഈ ചെറിയ ബുദ്ധിമുട്ടൊക്കെ ഞാൻ അങ്ങ് തേച്ഛ് മാച്ഛ് കളഞ്ഞോളാ...!!!" കുസൃതിയോടെ പുരികം തുടരെത്തുടരെ പൊക്കി അവളെ ഒന്നൂടെ ഇറുക്കിപ്പിടിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അനു കണ്ണ് കൂർപ്പിച്ഛ് എന്നെ നോക്കി... "വഷളത്തരേ പറയൂ കോന്തൻ.....!!!" അനു പറഞ്ഞത് കേട്ട് ഞാൻ അവളെ ഇടുപ്പിൽ പിച്ചിയതും വേദനയോടെ എരിവ് വലിച്ഛ് അവളെന്റെ നെഞ്ചിൽ കുത്തി... "ആഹ് സിദ്ധു... എനിക്ക് വയ്യട്ടോ....!!!" മുഷിച്ചിലോടെ അവള് പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി.... " വേണ്ടാത്ത കൊനിഷ്ട്ട പറയുമ്പോ നിനക്ക് ഈ വയ്യായ്കയൊന്നും ഇല്ലല്ലോ...ല്ലേ....? ബുദ്ധിമുട്ടിച്ചത്രേ... അവൾടെരു ചോറി...!! മിണ്ടാതെ അവിടെ കിടന്ന് ഉറങ്ങിക്കോ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ബെഡിലേക്ക് ഇറക്കി കിടത്തും... വേണോ....????"

ഞാൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അവളെന്റെ നെഞ്ചിൽ പല്ലാഴ്ത്തി... "ആആഹ്ഹ്ഹ്ഹ്ഹ.....കുരിപ്പേ... !!!!!! ബെഡിൽ ഇറങ്ങി കിടക്കെടീ പട്ടിക്കുട്ടീ....!!!" വേദനയോടെ ഞാൻ അവളെ പിടിച്ഛ് മാറ്റാൻ നോക്കിയതും അവള് എന്നേ രണ്ട് കയ്യൊണ്ടും വരിഞ്ഞ് ചുറ്റി മുറുക്കി കെട്ടിപ്പിടിച്ഛ് കണ്ണടയ്ച്ഛ് കിടന്നു.... ഇടയ്ക്ക് ഇടംകണ്ണിട്ട് നോക്കുന്നത് കണ്ട് ചിരിയോടെ ഞാനും അവളെ കെട്ടിപ്പിടിച്ഛ് കിടന്നു...... ~~~~~~~~ "സിദ്ധേട്ടാ.....!!!" സുഖമായ ഉറക്കത്തിനിടയിൽ എപ്പഴോ ഈയം ഉരുക്കി ഒഴിച്ചപ്പോലെ ചെവി വേദനിക്കുന്നത് അറിഞ്ഞ് ഞാൻ വേദനയോടെ സിദ്ധുന്റെ നെഞ്ചിൽ തല്ലി വിളിച്ചു... വെപ്രാളത്തോടെ വേഗം എണീറ്റ് കണ്ണ് തുറന്ന് സിദ്ധു എന്നെ നോക്കി "എന്താടാ.... എന്താ വേണ്ടേ....??" "സിദ്ധേട്ടാ... ചെവി.... ചെവിവേദനിക്കുന്നു.... പൊട്ടി പോവുന്ന പോലെ തോന്നാ, സഹിക്കാൻ പറ്റുന്നില്ല......" ഒരു കൈ കൊണ്ട് ഇടത്തേ ചെവി ഇറുക്കി പൊത്തി പിടിച്ഛ് കൺ കോണിലൂടെ ചെവിയ്ക്കരിലേക്ക് ഒഴുകുന്ന കണ്ണീരോടെ വേദനയാൽ പുളഞ്ഞ് ഞാൻ പറഞ്ഞ് നിർത്തിയതും സിദ്ധു മെയിൻ ലൈറ്റ് ഇട്ടിരുന്നു.... "ഹോസ്പിറ്റലിൽ പോണോ മോളേ...." ആ ശബ്ദത്തിൽ നിറഞ്ഞ വേദന ഞാൻ അനുഭവിക്കുന്ന വേദനെയെക്കാൾ ഒരുപടി മുകളിലാണെന്ന് തോന്നി...

അവന്റെ ബനിയന്റെ കോളറിൽ മുറുക്കി വേദന കടിച്ഛ് പിടിച്ഛ് വേണ്ടന്ന് തലയാട്ടി ഞാൻ ആ നെഞ്ചിലേക്ക് ചെവി അമർത്തി കിടന്നു... സിദ്ധു വീണ്ടും ഹോസ്‌പിറ്റലിൽ പോകാൻ പറഞ്ഞെങ്കിലും ഞാൻ വേണ്ടാ ന്ന് തന്നെ പറഞ്ഞോണ്ടിരുന്നു.... "സാരല്ല... ഇപ്പോ മാറും... കണ്ണടയ്ച്ഛ് കിടന്നോ... വേഗം മാറും...." ഒരു തരത്തിലും ഞാൻ ഹോസ്പിറ്റലിൽ പോകാൻ സമ്മതിക്കാത്തത് കണ്ട് എന്നെ പൊതിഞ്ഞ് പിടിച്ഛ് നെറുക്കിൽ ചുംബിച്ഛ് ആശ്വാസത്തിനെന്നോണം ഇത്രയും പറഞ്ഞ് അവൻ തലയിൽ പതിയെ തലോടി, ഷോള്ഡറിൽ താളത്തിൽ തട്ടി തന്നു.... പതിയെ വേദന മറന്ന് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് മുഴുകി.... ********* രാവിലെ പതിവിലും വൈകിയാണ് എണീറ്റത്, കണ്ണ് തുറന്ന് ബെഡിൽ എണീറ്റ് പടിയിട്ട് ഇരുന്നു... തലവേദനയും ചെവിവേദനയും മാറീട്ടുണ്ട്, പക്ഷേ തലയ്ക്ക് ഒരു കനം പോലെയും ചെവിയിൽ ചെറിയൊരു മൂളലും ഇപ്പഴുംണ്ട്... ക്ഷീണം ഒന്ന് പുറക്കോട്ട് നിന്നിട്ടുണ്ട്, ബോഡി ടെംപറേച്ചറും കുറഞ്ഞു.... കുളിക്കാൻ പോകാൻ എണീറ്റതും സിദ്ധു വർക്ക് ഔട്ട് കഴിഞ്ഞ് വന്നതും ഒരുമിച്ചായിരുന്നു... എന്റെ അടുത്തേക്ക് വന്നു നെറ്റിയിലും കഴുത്തിലും കൈ വെച്ഛ് നോക്കി...

"ടെംപറേചർ കുറഞ്ഞിട്ടുണ്ട് എന്നാലും റെഡിയായിക്കോ നമ്മുക്ക് ഹോസ്പിറ്റലിൽ ഒന്ന് കാണിക്കാ...!!" സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു... "ങേ.... അതെന്തിനാ.... ടെംപറേചർ കുറഞ്ഞെന്ന സിദ്ധു അല്ലേ ഇപ്പോ പറഞ്ഞത്... പിന്നേ ഹോസ്പിറ്റലിൽ പോകുന്നത് എന്തിനാ..... ഇന്നൂടെ റെസ്റ്റ് എടുത്താൽ മാറും... ഇപ്പോ തന്നെ എനിക്ക് നല്ല സുഖമുണ്ട്.... ഒരു കുഴപ്പവും ഇല്ല.... ദേ നോക്ക് പനിയൊക്കെ പോയി... വേദനയൊന്നും ഇല്ല...." "ആയിക്കോട്ടെ... നല്ല കാര്യം.... എന്നാലും ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാ...!!!" "അതെന്തിനാ.....????? വേണ്ട... ഹോസ്പിറ്റലിൽ ഒന്നും പോണ്ടാ.... അമ്മ ചുക്ക് കാപ്പി ഉണ്ടാക്കി തരൂല്ലോ.. അത് മതി... എനിക്ക് ഹോസ്പിറ്റലിൽ പോണ്ടാ... ഞാൻ വരൂല്ല.....!!!" സിദ്ധു നെ നോക്കി ഞാൻ ചിണുങ്ങി... "അനൂ... വെറുതെ വാശിപ്പിടിക്കല്ലേ... നിന്നോട് റെഡിയാവാനാ ഞാൻ പറഞ്ഞത്... ഞാൻ നിന്നെ ഹോസ്പിറ്റലിൽ കാണിച്ചിട്ടെ ഓഫീസിൽ പോകുന്നുള്ളൂ, And that's final....!!!! തല നനക്കാതെ ഫ്രഷ് ആയി വന്ന് പോയ് റേഡിയാവ്..."

ഇവനാരാ ശിവകാമി ദേവിയുടെ കൊച്ചുമകൻ അമരേദ്ര ബാഹുബലിയോ.. ഇങ്ങനെ അജ്ഞാപിക്കാൻ... എനിക്ക് ദേഷ്യം വരുന്നുണ്ട്... എനിക്ക് ഹോസ്പിറ്റലിൽ പോണ്ടാ... ഞാൻ പോവൂല്ലാ... ഞാൻ ഇങ്ങനെ റോങ് നിൽകുന്നത് എനിക്ക് സൂചി പേടിയായിട്ടാ ന്ന് അല്ലെ നിങ്ങളെ വിചാരം, പക്ഷേ എനിക്ക് സൂചി പേടിയൊന്നും ഇല്ല.. പക്ഷേ ഹോസ്പിറ്റലിൽ പോകുന്നത് എനിക്ക് ഇഷ്ടല്ല... അസുഖം വല്ലതും വന്നാ എന്നെ പിടിച്ഛ് കെട്ടിയാ അച്ഛൻ കൂട്ടി കൊണ്ട് പോവാറ്... "സിദ്ധേട്ടാ..... പ്ലീസ്... എനിക്ക് ഹോസ്പിറ്റലിൽ പോണ്ടാ...!!!" "ദേ അനൂ... നീയായിട്ട് റെഡിയായാൽ നിനക്ക് കൊള്ളാം, അല്ലെങ്കിൽ ഞാൻ തന്നെ നിന്നെ റെഡിയാക്കി തൂക്കിയെടുത്ത് കൊണ്ടോവും കാണാണോ...???" എനിക്ക് ഇങ്ങേരെ പേടിയൊന്നും ഇല്ല.... പിന്നെ കോന്തൻ പറഞ്ഞാ പറഞ്ഞപോലെ ചെയ്ത് കളയും അതോണ്ട് ഞാൻ ചാടികുത്തി ബാത്റൂമിലേക്ക് കയറി ഡോർ വലിച്ചടച്ചു.... പ്രതിഷേധം...!!!! ~~~~~~~ ഈ പെണ്ണിന്റെ ഒരു കാര്യം.... കുളിക്കാൻ അവള് ഇറങ്ങാൻ വാതിൽക്കൽ തന്നെ കാത്ത് കെട്ടി നിൽകുമ്പഴാണ് പല്ല് തേച്ഛ് മുഖമൊക്കെ കഴുകി അവള് ബാത്റൂമിന്റെ ഡോർ തുറന്നത്...

എന്നെ കണ്ട് ചുണ്ട് കോട്ടി പുച്ഛിച്ഛ് മുഖം വെട്ടിച്ഛ് ഇറങ്ങാൻ നോക്കിയതും ഞാൻ അവളെ ഡോറിനോട് അടുപ്പിച്ഛ് നിർത്തി അവളോട് ചേർന്ന നിന്നു... " എന്താടീ....ഏഹ്ഹ്...??? എന്താ നീ കിടന്ന് ഞൊടിയിണേ.... ഏഹ്ഹ്...???" രോഷത്തോടെ ഉച്ചത്തിൽ ഞാൻ ചോദിച്ചതും അവള് ദേഷ്യത്തോടെ എന്നെ തലയുയർത്തി നോക്കി.... "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, എന്നോട് ഇങ്ങനെ ദേഷ്യം പിടിക്കരുത്, കോപം കൊണ്ട് ജ്വലിച്ഛ് വിറയ്ക്കുന്ന നിന്റെ ഈ കുഞ്ഞ് മുഖം കാണുമ്പോ എനിക്ക് ഏന്താണ്ടൊക്കെ തോന്നും ന്ന് ഇല്ലേ...???" കള്ള ചിരിയോടെ അവളിലേക്ക് ഒന്നൂടെ അമർന്ന് മീശ പിരിച്ഛ് കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ ശക്തിയായി തള്ളി മാറ്റി.... "വൃത്തിക്കേട്ട ജന്തു... കോന്തൻ കണാരൻ...!!!!" ചാടികുത്തി പോകുന്ന അവളെ നോക്കി ചിരിച്ചോണ്ട് ഞാൻ ബാത്റൂമിന്റെ ഡോർ അടച്ചു.... വേഗം റെഡിയായി, പ്രാതലും കഴിച്ഛ് ഞാനും അവളും ഞങ്ങളെ ഹോസ്പിറ്റലിലേക്ക് തിരിച്ചു... കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന മൊതല് കമാ ന്നൊരു അക്ഷരം മിണ്ടുന്നില്ല... അമ്മയും ദേവുവും ആമിയും വരേ എന്റെ ഭാഗം നിന്ന് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതിന്റെ കലിപ്പ്.. കട്ട കലിപ്പ്..!!!!!!! .......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story