🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 144

ennennum ente mathram

രചന: അനു

"ആഹ്..... ആ ലഡു കൊടുക്കുന്ന കാര്യം.... അത് നമ്മുക്ക് ആലോചിക്കാട്ടോ.....!!!" നാണത്തോടെ ഇടയ്ക്ക് മാത്രം എന്റെ മുഖത്തേക്ക് നോക്കി അധികം മുഖം തരാതെ കള്ള ചിരിയോടെ അവള് പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഞാൻ ആവേശത്തോടെ കോ ഡ്രൈവർ സീറ്റിലേക്ക് കൈ കുത്തി ചാഞ്ഞു.... "ങേ.....!!!!!!!!" അത്ഭുതത്തോടെ ഞാൻ ഒന്നൂടെ ചോദിച്ചതും അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്ന ചിരി വിരിഞ്ഞു... എന്നെ നോക്കി സൈറ്റ് അടിച്ഛ് ചുണ്ട് കൂർപ്പിച്ഛ് ഉമ്മ തന്ന് അവള് ഉള്ളിലേക്ക് ഓടി കയറി..... ~~~~~~~ ഞാൻ പറഞ്ഞു നിർത്തിയപ്പോ സിദ്ധു ന്റെ മുഖമൊന്ന് കാണാണായിരുന്നു... അത്ഭുതവും സന്തോഷവും എക്‌സൈറ്റ്മെന്റും എല്ലാം കൂടി കോന്തന്റെ മുഖം വിടർന്നിരുന്നു.... ചിരിയോടെ ഓടി ഹാളിലേക്ക് കയറിയ ഞാൻ ഒന്ന് പരുങ്ങി... കാരണം,, എല്ലാരും ടിവി കണ്ടോണ്ട് ഹാളിൽ ഇരിപ്പുണ്ടായിരുന്നു.... രാവിലെ ഒടിഞ്ഞു തൂങ്ങി ദേഷ്യത്തോടെ ചാടികുത്തി പോയ ഞാൻ ഉത്സാഹത്തോടെ ചിരിച്ഛ് കളിച്ഛ് ഓടി കയറി വരുന്നത് കണ്ട് ഹാളിൽ ഇരുന്ന അമ്മയും ദേവുവും ആമിയും സംശയത്തോടെ മുഖത്തോടെ മുഖം നോക്കി,

അത്ഭുതത്തോടെ വീണ്ടും എന്നെ നോക്കി.... അത് കണ്ടതും ഞാൻ നല്ല കുട്ടിയായി അവരെയൊക്കെ നോക്കി ക്ലോസപ്പിൽ ഒന്ന് ചിരിച്ചു കാണിച്ഛ് അടുത്ത് ചെന്നിരുന്നു.... അമ്മയും ദേവുവും കാണിച്ചോ..?? ആരെയാ കാണിച്ചത്...??എന്താ പറഞ്ഞത്...??? സാധാ പനിയല്ലേ...??? ടെസ്റ്റെക്കെ നടത്തിയോ..??? എന്നൊക്കെ തുടങ്ങി ഒരായിരം ചോദ്യങ്ങൾ ചോദിച്ചു.... എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി കൊണ്ടിരിക്കേ അമ്മ കൊണ്ട് തന്ന പൊടിയരി കഞ്ഞിയും മരുന്നും കുടിച്ഛ് അവിടെ തന്നെ ഇരിക്കാൻ നോക്കിയതും ദേവു പോയി കിടക്കാൻ പറഞ്ഞത് കേട്ട് ഞാൻ വലിയ താത്പര്യമില്ലാതെ റൂമിലേക്ക്‌ കോണി കയറി..... താഴെ എന്നെ നോക്കി ചിരിക്കുന്ന ആമിയെ നോക്കി കൊഞ്ഞനം കുത്തി ഞാൻ വേഗത്തിൽ റൂമിലേക്ക് കയറി കിടന്നു.... സിദ്ധുന്റെ തലയണയിൽ മുഖം പൂഴ്ത്തി കിടക്കെ നേരത്തെ കള്ള ചിരിയോടെ കൊഞ്ചലോടെ അവനെന്റെ കവിളിൽ പിച്ചി ' ലഡു കൊടുക്കുന്ന കാര്യം ആലോചിച്ഛ് ചിരിക്കല്ലേ കൊച്ഛ് ഗള്ളി.....!!!!!' ന്ന് ചോദിച്ചത് ഓർത്ത് ഞാൻ ചിരിച്ചു....

ഇന്നലെ രാത്രി എത്ര കാര്യമായാ അവൻ എന്നെ കെയർ ചെയ്തത്... പൊതുവെ നമ്മുക്ക് എന്തെങ്കിലും അസുഖം വരുമ്പോ, ഒന്ന് എണീക്കാൻ പോലും കഴിയാത്ത വിധം തളർന്ന് പോകുമ്പോ അമ്മയും അച്ഛനും അടുത്ത് വേണം ന്നാ ഏറ്റവും കൂടുതൽ ആഗ്രഹിക്കാ.... ഇന്നലെ അങ്ങനെ, അത്രയൊക്കെ അവശയായി പോയിട്ടും ഞാൻ ഒരിക്കൽ പോലും അമ്മയെ മിസ് ചെയ്തില്ല, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ന്ന് ആഗ്രഹിച്ചില്ല, കൊതിച്ചില്ല..... ഒരു പക്ഷേ അമ്മയോ അച്ഛനോ ഉണ്ടായിരുന്നെങ്കിൽ കൂടി എന്നെ ഇത്രത്തോളം, എന്റെ കൂടെ നിന്ന് കെയർ ചെയ്യാൻ അവർക്ക് പറ്റുമായിരുന്നോ..??? അറിയില്ല....!!!! ഇന്നലെ ഒരച്ഛന് തരാൻ കഴിയുന്ന കരുതലിന്റെ ചൂടേറ്റ് ഞാൻ കിടന്നത് ആ നെഞ്ചിൽ ആയിരുന്നു... കഞ്ഞി ഊതി ഊതി തരുമ്പോ അവനെനിക്ക് അമ്മയായിരുന്നു... എന്റെ വാശികൾക്ക് മുന്നിൽ വഴങ്ങി തരുമ്പോ ഏട്ടൻ... ഇന്ന് ഹോസ്പിറ്റലിൽ എന്റെ കാര്യങ്ങൾ എന്നേക്കാൾ ശ്രദ്ധിച്ഛ് ഡോക്ടർക്ക് പറഞ്ഞ് കൊടുക്കുമ്പോ ഭർത്താവ്....!!!!!

സിദ്ധു ന്റെ നെഞ്ചിലേക്ക് കിടക്കുന്ന പോലെ തലയണയിലേക്ക് കേറി ഇറുക്കി കെട്ടിപ്പിടിച്ഛ് കിടന്നു.... ' നീയെനിക്ക് ആരൊക്കെയോ, എന്തൊക്കെയോ ആവുകയാണ് സിദ്ധു....!!! ഇപ്പോ നിന്നെ സ്നേഹിക്കുന്നൂ, പ്രണയിക്കുന്നൂ എന്നൊക്കെ പറഞ്ഞാൽ വളരെ വളരെ കുറഞ്ഞ് പോകും.... ഞാൻ നിന്നിൽ ജീവിക്കുകയാണ്.... നിന്നിൽ.... നിന്നിൽ മാത്രം....!!!! നിന്നിലേക്ക് അലിയാൻ എന്റെ ഉള്ളം തുടിക്കുകയാണ് സിദ്ധു... നിന്റെ ചുംബനങ്ങളേറ്റ് തളരാൻ, നിന്റെ ചൂടേറ്റ് വിയർത്തൊഴുകാൻ, അങ്ങനെ അങ്ങനെ എന്തിനൊക്കെയോ ഞാൻ വല്ലാതെ കൊതിച്ഛ് പോകുന്നു.... ********** സിദ്ധു നോക്കിയത് കൊണ്ടാണോ ന്ന് അറിയില്ല പിറ്റേന്നേക്ക് തന്നെ എന്റെ പനിയും ക്ഷീണവും മാറിയിരുന്നു... ഡോക്ടർ എഴുതി തന്ന മരുന്ന് അത്രയും തീരുന്ന വരേ സിദ്ധു എന്നെ കൊണ്ട് അതൊക്കെ കുടിച്ചിച്ചു.... പനി പോയതോടെ പഴയപോലെ കിച്ചണിൽ ഏട്ടത്തിയ്ക്കും അമ്മമ്മാർക്കും കൂടെ ഞാനും സജീവമായി.....

ഞാനും ഏട്ടത്തിയും അമ്മന്മാരും ഉള്ളതോണ്ട് അമ്മയും ദേവുവും ഇപ്പോ അധിക സമയവും കനിക്കും സേതൂനും പുറക്കെയാണ്.... ആമിയെ പിന്നെ കിച്ചണ് പണിക്കും കിട്ടില്ല, മക്കളേയും നോക്കില്ല, പക്ഷേ കിച്ചണിൽ സ്ലാബിൽ മോളിൽ കയറി ഇരുന്ന് വാ കമ്പനി തരും.... ഒന്നുകിൽ ഞാനോ ഏട്ടത്തിയോ കറിയ്ക്കോ മറ്റോ വല്ലത്തും മുറിച്ഛ് വെച്ചാ അതെടുത്ത് തിന്നും അല്ലെങ്കിൽ ഫ്രൂട്ട്സ് എന്തെങ്കിലും കഴിച്ചോണ്ടിരിക്കും... എന്തെങ്കിലും കഴിക്കാതെ ഇരിക്കില്ല പെണ്ണ്... അതോണ്ട് തന്നെ ഇപ്പോ കുറച്ഛ് തടി വെച്ഛ് വരുന്നുണ്ട്....!!! അമ്മയെ ദിവസവും ഒരു നേരം വിളിക്കും, അധികവും ഉച്ചയ്ക്കാണ് വിളിക്കാ... അമ്മൂനെ വിളിക്കുന്നത് വല്ലപ്പോഴുമാണ്, വാട്‌സ്ആപ്പിൽ ദിവസവും ചാറ്റും.... നിമ്മി ഹണിമൂണിന്റെയും വിരുന്ന് പോകിന്റെയും തിരക്കിൽ ആണ്... ഇപ്പോ തന്നെ ബോംബെയിൽ ആണ് രണ്ടും... അവള് വീഡിയോ കാൾ ചെയ്യാറാണ് പതിവ്.... ഉണ്ണി ഈയിടയ്ക്ക് ഒന്ന് വന്ന് പോയി... ആ ചെക്കന് പിന്നെ വീട്ടിൽ നിൽകുന്നത് അലർജിയാ...

മാക്സിമം രണ്ട് ദിവസം അത് കഴിഞ്ഞാ തിരിച്ഛ് പോകും.... അവനും ഫ്രണ്ടും കൂടി പുതിയൊരു കമ്പനി സ്റ്റാർട്ടിങിന്റെ ആരംഭത്തിലാണ്.... ദിവസങ്ങളും ആഴ്ചക്കളും മാസങ്ങളും ആരേയും കാത്ത് നിൽക്കാതെ കൊഴിഞ്ഞു കൊണ്ടിരുന്നു.... ********** " അനൂ....... അനൂ........!!!!!" ദാ തുടങ്ങി...... സിദ്ധു ന്റെ വിളി കേട്ട് കിച്ചണിൽ നിന്ന് പാത്രം കഴിക്കവേ അവന് കാതോർത്ത് നീട്ടി വിളിച്ചു ചോദിച്ചു..... "ആഹ്..... എന്താ...????" "അത്.... കർച്ചീഫ് കാണുന്നില്ലാ....!!!!" " ഞാൻ ബെഡിൽ എടുത്ത് വെച്ചതാണല്ലോ...????" "ഇല്ലാ.... ഇവിടൊന്നും ഇല്ലാ... നീ ഒന്ന് വന്ന് എടുത്ത് താ അനൂ.... സമയം വൈക്കി...!!!!" "സി....." "ഹ... ഒന്ന് ചെന്ന് എടുത്ത് കൊടുക്കെന്റെ അനൂ... " വീണ്ടും കാറി കൂവാൻ തുടങ്ങവേ ഏട്ടത്തി ഇടയ്ക്ക് കയറി പറഞ്ഞത് കേട്ട് ഞാൻ നേടുവീർപ്പോടെ ഏട്ടത്തിയെ നോക്കി.... "എന്റെ ഏട്ടത്തീ..... ഏട്ടത്തിയ്ക്ക് അറിയാഞ്ഞിട്ടാ.... കർച്ചീഫ് ഞാൻ ബെഡിൽ ഡ്രെസ്സിന്റെ കൂടെ എടുത്ത് വെച്ചതാ... വെറുതേ വിളിക്കാ, കുറേ വിളിച്ഛ് വരാതാവുമ്പോ നിർത്തിക്കോളും...!!!" പറഞ്ഞ് തീരലും സിദ്ധു വീണ്ടും കനൂ ന്ന് വിളിച്ഛ് ആർക്കുന്നത് കേട്ട് ഞാൻ ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു....

"ഈ വിളി എളുപ്പം നിൽക്കും ന്ന് എനിക്ക് തോന്നുന്നില്ല.... എനിക്ക് അറിയാം കർച്ചീഫ് കാണാഞ്ഞിട്ട് ഒന്നും അല്ല, നിന്നെ കാണാൻ വേണ്ടിയാ കിടന്ന് കൂവുന്നത്... ഇത് ഇന്നും ഇന്നലയും തുടങ്ങിയത് അല്ലല്ലോ...!!!! നീ ചെൽ.. നീ പോവാതെ അത് നിക്കില്ലാ... ചെൽ... പാത്രം ഞാൻ കഴിക്കാ...." മുഖത്ത് നിറഞ്ഞ കള്ള ചിരി മറയ്ച്ഛ് കൊണ്ട് ഏട്ടത്തി പറഞ്ഞത് കേട്ട് ഞാൻ ആകെ ചടയ്ച്ചു.... ദേഷ്യത്തോടെ പല്ല് കടിച്ഛ് ഞെരിച്ഛ് ഞാൻ മുകളിലേക്ക് നോക്കി..... "നോക്കിക്കോ ഏട്ടത്തി ഇന്ന് അവന്റെ അവസാനാ.... ഈ വിളി ഇന്നത്തോടെ ഞാൻ നിർത്തിക്കും...!!!!!! ഏട്ടത്തിയെ നോക്കി ഇത്രയും പറഞ്ഞ് കൈ കഴുകി ഞാൻ മുകളിലേക്ക് നടന്നു.... നിന്നെ ഞാൻ ഇന്ന് കൊല്ലും സിദ്ധു,, കൈ സാരി മുന്താണിയിൽ തുടയ്ച്ഛ് കോണി കയറവേ ഞാൻ മനസ്സിൽ ഉറപ്പിച്ചു.... വേഗം നടന്ന് റൂമിലേക്ക് കടന്ന് നിന്നതും ഷർട്ടും പാന്റും ഇട്ട് വാർഡ്രോബിലെ കണ്ണാടി നോക്കി മൂളിപ്പാടും പാടി മുടി കൈകൊണ്ട് സെറ്റ് ചെയ്യുന്ന സിദ്ധുനെ കണ്ട് എന്റെ ഉള്ളം കാലു മുതൽ ദേഷ്യം ഇരച്ഛ് കയറി....

വാശിയോടെ ഉള്ളിലേക്ക് കയറി ബെഡിൽ അയേഴ്ർണ് ചെയ്ത് മടക്കി വെച്ച കർച്ചീഫ് കയ്യിലെടുത്ത് അവന്റെ മുന്നിൽ കയറി നിന്നു.... "ഇതെന്താ......???" എന്നേയും കയ്യിലേക്കും നോക്കി അവൻ മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചതും ഞാൻ വാശിയോടെ കർച്ചീഫ് അവന്റെ കയ്യിലേക്ക് പിടിപ്പിച്ചു..... "എനിക്ക് എരിഞ്ഞ് കേറുന്നുണ്ട്ട്ടോ സിദ്ധു.... വല്ലതും എടുത്ത് തലയ്ക്ക് അടിച്ച ചിലപ്പോ നീ ചത്ത് പോകും...." ~~~~~~~~~ എന്റമ്മേ ഇത്രയും വൈലൻസോ...!!! കത്തി കയറി എന്റെ മുഖത്തു നോക്കി പറഞ്ഞ് പോകാൻ നോക്കിയ അവളെ പിടിച്ഛ് മുന്നിലേക്ക് നിർത്തി പ്രണയർദ്രമായി ഞാൻ പറഞ്ഞു..... "നിന്നെ കാണാൻ വേണ്ടിയല്ലേ അനൂസേ ഞാൻ കർച്ചീഫ് കാണുന്നില്ലെന്ന് പറഞ്ഞത്....???" "ആഹ്ണോ... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടര വർഷായി..... ഈ കഴിഞ്ഞ രണ്ട് കൊല്ലം ഇതൊന്നും ഞാൻ കണ്ടില്ലല്ലോ...??? ആ ദിവസൊക്കെ നിങ്ങള് എന്നെ കണ്ടോണ്ട് ആണോ ഷർട്ട് ഇട്ടത്, കർച്ചീഫ് കൊണ്ടൊയത്... ആണോ...??? ആണോ ന്ന്...??? അല്ലല്ലോ...???? "

എന്റെ മുഖത്തേക്ക് നോക്കി വാശിയോടെ ദേഷ്യം കൊണ്ട് വിറയ്ച്ഛ് അനു ചോദിച്ചത് കേട്ട് ഞാൻ അവളെ മുഖത്തേക്ക് നോക്കി.... "എന്ത് പറ്റിയെടാ....??? എന്തോ ഒരു കരട് കിടപ്പുണ്ടല്ലോ... എന്താ അനു പറ... എന്ത് പറ്റി...???" രാവിലെ മുതൽ അനൂന്റെ മൂഡ് ശെരിയല്ല ന്ന് എനിക്ക് തോന്നിയിരുന്നു.. പക്ഷേ അത് ഇത്രത്തോളം രൂക്ഷമാണെന്ന ഞാൻ അറിഞ്ഞില്ല.... കാര്യമായി എന്തോ അവൾക്ക് കിട്ടീട്ടുണ്ട്... മുഖം ദേഷ്യം കൊണ്ട് വിറയ്ച്ചാലും അവളെ കണ്ണിൽ ഞാൻ ആ ദേഷ്യം കാണാറില്ല, പക്ഷേ ഇന്ന് അവളുടെ കണ്ണ് പോലും ദേഷ്യത്താൽ ചുവന്നിരിക്കുന്നു... "ഒന്നുല്ല...!!!!" "ഹ... പറയെടാ രാധൂ എന്താ..... എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കണേ...???" അവളെ ഇടുപ്പിൽ ഇരു കയ്യും ചേർത്ത് ഞാൻ ചോദിച്ഛ് തുടങ്ങിയതും അവള് വാശിയോടെ എന്റെ കൈതട്ടി മാറ്റി രൂക്ഷമായി എന്നെ നോക്കി കൈകൂപ്പി... "ഒന്നുല്ലന്റെ പൊന്നോ......!!!! മാറ്.....!!!!" എന്നെ തള്ളിമാറ്റി പോകാൻ നോക്കിയ അനൂനെ രണ്ട് കയ്യും വാർഡ്രോബിൽ കുത്തി നിർത്തി ഞാൻ ബ്ലോക്ക് ചെയ്തു....

"ഏയ്‌.. അതല്ല എന്തോണ്ട്.. പറ.. പറയാതെ അങ്ങനെയാ ഞാൻ അറിയാ....???" "ദേ സിദ്ധു എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ... ഒന്നുല്ല ന്ന് ഞാൻ പറഞ്ഞു... മാറി നിൽക്ക് എനിക്ക് പോണം, കിച്ചണിൽ ഏട്ടത്തി മാത്രേള്ളൂ.." ദേഷ്യം പല്ലിൽ കടിച്ഛ് ഇത്രയും പറഞ്ഞ് അവള് കൈ ബലമായി തട്ടി മാറ്റി പോകാൻ നോക്കിയതും ഞാൻ സമ്മതിക്കാതെ അങ്ങനെ തന്നെ നിർത്തിച്ചു... "നീ എന്തൊക്കെ ചെയ്‌താലും പറയാതെ ഞാൻ പോകാൻ വിട്ടില്ലന്ന് നിനക്ക് അറിയല്ലോ രാധൂ,,,, പിന്നെന്തിനാ ഈ ബലം പിടുത്തം... കാര്യം പറ എന്താ...???? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്,, ആരോടൊക്കെയോ ദേഷ്യമുള്ള പോലെയാ നിന്റെ പെരുമാറ്റവും നോട്ടവും പ്രവർത്തികളുമൊക്കെ... എന്നോടാണോ ദേഷ്യം...??? ഇങ്ങനെ ദേഷ്യം പിടിക്കാന്മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ രാധൂ... പിന്നെന്താ....???പ്ലീസ് പറ....???" "ഞാൻ പറഞ്ഞത് കേട്ടില്ലേ.... * ഒന്നുല്ല....!!!!!* മാറ് എനിക്ക് പോണം...." കണ്ണിറുക്കിയടയ്ച്ഛ് ശ്വാസം വലിച്ഛ് വിട്ട് ഇത്രയും പറഞ്ഞ് പോകാൻ നോക്കിയ അവളെ ഞാൻ വീണ്ടും വാർഡ്രോബിനോട് ചേർത്ത് കുറച്ചൂടെ അടുത്ത് നിന്നു....... "പ്ലീസ് രാധൂ പറ....???? പ്ലീസ്...."

ദേഷ്യത്തോടെ ശ്വാസം വലിച്ഛ് വിട്ടുന്ന അവളെ നോക്കി വീണ്ടും കെഞ്ചി കെഞ്ചി ചോദിക്കാൻ തുടങ്ങിയതും ഒരു നേടുവീർപ്പോടെ രണ്ട് കയ്യും മാറിൽ പിണയ്ച്ഛ്കെട്ടി അവളെന്നെ നോക്കി കുറേ നേരം നിന്നു.... എന്റെ അനൂ പ്ലീസ്..... നീ എങ്ങനെ നോക്കി ദഹിപ്പിക്കാതെ കാര്യം പറഡോ പ്ലീസ്.......????" "ഓകെ...... എങ്കിൽ പറ ഇന്നെന്താ ദിവസം......???" കാര്യമായി അവളെന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി ചോദിച്ചത് കേട്ട് ഞാൻ ഒരു നിമിഷം സംശയത്തോടെ സൈഡിലേക്ക് നോക്കി ചിന്തിച്ചു... "ഇന്ന്...... ഇന്നെന്താ.....?????" വീണ്ടും അവളെ നോക്കി ഞാൻ ചോദിച്ചതും അവളെ ദേഷ്യത്തോടെ മുഖം സൈഡിലേക്ക് ഒന്ന് വെട്ടിച്ഛ് വീണ്ടും എന്നെ നോക്കി..... "ഇത് ഞാൻ സിദ്ധുനോട് ഇപ്പൊ ചോദിച്ച ചോദ്യമാ,,,എനിക്ക് വേണ്ടത് ആ ചോദ്യത്തിന്റെ മറുപടിയാണ്....!!!! പറ ഇന്ന് എന്താ ദിവസം....???" അനു ഇങ്ങനെ റഫായി ചോദിക്കണമെങ്കിൽ ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകത കാണൂല്ലോ...???

മനസ്സിൽ ആലോചിച്ഛ് കയ്യിൽ കെട്ടിയ വാച്ചിലേക്ക് ഞാൻ നോക്കി... " ഇന്ന് മെയ് എട്ട്...!!!!" വാച്ചിലേക്ക് തന്നെ നോട്ടമെറിഞ്ഞ് പറഞ്ഞ് മുഴുമിക്കുമ്പഴാണ് എനിക്ക് ആ കാര്യം ഓർമ വന്നത്... ഞെട്ടി വെപ്രാളത്തോടെ ഞാൻ അവളെ നോക്കി... "അയ്യോ,, അനൂ........ ഇന്ന് മെയ് അഞ്ചാണോ...?? എന്റെ ദൈവമേ ഇന്ന് എനിക്കൊരു ഇമ്പോർട്ടെണ്ട് മീറ്റിങ്‌ണ്ട് അറിയോ.....??? ഛെ...... എന്നാലും ഇതെനിക്ക് അങ്ങനെ മറന്ന് പോയെന്നാ ഞാൻ ആലോചിക്കുന്നത്....???? ആ ജയനോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നതാ ഓർമിപ്പിക്കണംന്ന്.... മറന്ന് കാണും,,,,ഇഡിറ്റ്....!!!!! ഓഫീസിൽ എത്തട്ടെ അവന്റെ മറവി ഞാൻ ഇന്ന് ശെരിയാക്കുന്നുണ്ട്.... അനു നീ ഡേറ്റ് ചോദിച്ചത് നന്നായി, ഇല്ലെങ്കിൽ എന്റെ മീറ്റിങ് കുളമായേനെ....!!!! അയ്യോ ഇപ്പോ തന്നെ ടൈം പോയി....!!!!" ~~~~~~~~ ജയനെ ചീത്ത പറഞ്ഞ് കോട്ടും സ്യൂട്ടും വേഗത്തിൽ എടുത്തിട്ട്, റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് ബാഗും ലാപ്പും പെൻഡ്രൈവുമൊക്കെ എടുക്കുന്ന സിദ്ധുനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാൻ നോക്കി നിന്നു.... ഞാൻ പറയാൻ വന്നത് എന്താ ഇവൻ ഈ ചെയ്യുന്നത് എന്താ...!!!!!

ഇന്ന് എന്റെ ബർത്ത്ഡേയായിട്ട് വിഷ് ചെയ്യാത്തത് പോട്ടെ, ഒരുപാട് വർക്കിന്റേയും ഓഫീസ് ടെൻഷനും ഇടയിൽ മറന്ന് പോയതാവും പക്ഷേ ഇത്,,,, എല്ലാം കൂടി എനിക്ക് എരിഞ്ഞു കയറുന്നുണ്ട്...!!!!! എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും നിൽക്കാത്തെ, എന്താന്ന് പോലും ചോദിക്കാതെ വേറെ എന്തൊക്കെയോ പറഞ്ഞ് പോയത് കണ്ടില്ലേ കോന്തൻ....????? ഉള്ളിൽ നുരഞ്ഞ് പൊങ്ങുന്ന ദേഷ്യത്തിലും സങ്കടം കൊണ്ട് എന്റെ ചങ്ക് നീറി പുകഞ്ഞു.... കണ്ണൊക്കെ നിറഞ്ഞ് കവിഞ്ഞു.... ഹൃദയം സഹിക്കാൻ പറ്റാത്ത വേദനയാൽ പിടയുന്നു...... എന്നോട് യാത്രപോലും പറയാതെ സിദ്ധു പോയ വഴിയേ നോക്കി നിറ കണ്ണോടെ ഞാൻ മരവിച്ഛ് നിന്നു... ഞാൻ പറയാതെ തന്നെ സിദ്ധു വിഷ് ചെയ്യണമെന്ന് ഞാൻ വിചാരിച്ചു, പ്രതീക്ഷിച്ചു.... മറന്നതാവും ന്ന് കരുതി ഓർമ്മിപ്പിക്കാൻ നോക്കിയപ്പോ, ഇമ്പോർടെന്റ് മീറ്റിങ് ഉണ്ടത്രെ കോന്തൻ ജന്തു.....!!!!! മീറ്റിങോക്കെ കഴിഞ്ഞു രാത്രിയാണെങ്കിലും വരൂല്ലോ.... ഇതിന്റെ ബാക്കി ഞാൻ അപ്പം തരാ.....!!!! ......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story