🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 147

ennennum ente mathram

രചന: അനു

കണ്ണ് പാതി തുറന്ന് കൈകൂപ്പി ഇത്രയും പറഞ്ഞു അവള് വീണ്ടും കിടക്കാൻ ചാഞ്ഞതും ഞാൻ അവളെ പിടിച്ച് നേരെ നിർത്തി കാര്യം പറഞ്ഞതും അവളുടെ മുഖം വിടർന്നു.... "സത്യം.....????" "ആഹ് ഡീ പൊട്ടിക്കാളി വേണേ വേഗം ഫ്രഷ് ആയി വാ...!!!!" "ദാ... വന്നൂ....!!" ഇത്രയും നേരം ഉറക്കം തൂങ്ങി നിന്ന് പെണ്ണാണോ ഇപ്പോ ബാത്റൂമിലേക്ക് ഓടിയത്... അവളെ പോക്ക് കണ്ട് ചിരിച്ചോണ്ട് ഞാൻ ബെഡിൽ നിന്നിറങ്ങി വാർഡ്രോബിന്റെ അടുത്തേക്കും നടന്നു......!!!!! ~~~~~~~ സിദ്ധുനോട് ദേഷ്യം കാണിച്ഛ് കിടന്ന് എപ്പഴോ ഞാൻ നല്ലോണം ഉറക്കം പിടിച്ചിരുന്നു..... എണീപ്പിച്ഛ് ഇരുത്തി വാ ഒരു സ്ഥലം വരെ പോകാന്ന് പറഞ്ഞപ്പോ ഉറക്കം മുറിഞ്ഞതിന്റെ മുഷിച്ചിൽ ഞാൻ വീണ്ടും കിടക്കാൻ ആഞ്ഞതും' ഇനി കെട്ടിയോന്റെ കയ്യീന്ന് ഗിഫ്റ്റ് കിട്ടിയില്ലെന്ന് പറഞ്ഞേക്കരുത്, ഗിഫ്റ്റ് വേണെങ്കിൽ വാ ' ന്ന് സിദ്ധു പറഞ്ഞത് കേട്ടതും ഞാൻ ബാത്റൂമിലേക്ക് ഓടിയിരുന്നു..... ബാത്റൂമിലേക്ക് കയറി മുഖമൊക്കെ ഒന്ന് കഴുക്കി വാർഡ്രോബിൽ നിന്ന് ഒരു സിംപിൾ ചുരിദാർ എടുത്തിട്ട് വേഗം കോണിയിറങ്ങി.... ഹാളിൽ നിന്ന് കോലായിലേക്ക് നടക്കുമ്പോ മുറ്റത്ത് നിർത്തിയിട്ട ബൈക്കിന്റെ സ്റ്റാൻഡിൽ ഇടത്തേ കാൽ കയറ്റി വെച്ഛ് ഹാൻഡിലിൽ കൈമുട്ട്കുത്തി നിന്ന് ഫോണിൽ സ്ക്രോൾ ചെയ്യുന്ന സിദ്ധുനെ ഞാൻ നിറഞ്ഞ ചിരിയോടെ നോക്കി...

ഈ കോന്തന് ഒടുക്കത്തെ ഗ്ലാമറാണല്ലോ എന്റെ കൃഷ്ണാ...!!!! ആഷ് കളർ ബനിയന് മുകളിൽ ഫുൾ ബട്ടൺ ഓപ്പൺ ചെയ്ത് ബ്ലാക്ക്‌ ഷർട്ടും ബ്ലാക്ക് കളർ ജീനും ഇട്ട് അടിപൊളി സ്റ്റൈലിൽ നിൽക്കുന്ന പാക്കരനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.... ഞാൻ ഓടിച്ചെന്ന് കയ്യിൽ പിടിച്ഛ് ഉത്സാഹത്തോടെ പോകാന്ന് ആവേശത്തോടെ പറഞ്ഞതും ഫോണിൽ നിന്ന് കണ്ണെടുത്ത് അവൻ എന്നെ അടിമുടി ഒന്ന് നോക്കി ചിരിച്ഛ് പോകാം ന്ന് പറഞ്ഞ് ഫോണ് ലോക്ക് ചെയ്ത് പോക്കറ്റിലേക്കിട്ടു.... ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ട് ആക്കി സ്റ്റാൻഡ് തട്ടിയതും ഞാൻ കയറി അവനോട് ചേർന്ന് ഇരുന്നു..... ~~~~~~~ അവളെ വൈറ്റ് ചെയ്ത വെറുതെ ഫോണിൽ തോണ്ടി നിൽക്കുമ്പഴാണ് മുന്നിൽ വന്ന നിന്ന് പോകാന്ന് പറഞ്ഞത്.... ഒറ്റ നോട്ടത്തിൽ ബ്ലാക്ക്‌ പോലെ തോന്നിക്കുന്ന കരി നീല കളർ ചുരിദാർ ആയിരുന്നു... ഇടതൂർന്ന നീണ്ട മുടി ഒതുക്കി പിരിഞ്ഞ് മുന്നോട്ട് എടുത്തിട്ടുണ്ട്.... അവളുടെ കുഞ്ഞു മുഖത്തിന്റെ സൗന്ദര്യം കൂട്ടാൻ നെറുകയിൽ അണിഞ്ഞ സിന്ദൂരവും നെറ്റിയിലെ ചെറിയ ചുവന്ന് പൊട്ടും ധാരാളമായിരുന്നു.... രണ്ട് കൈകൊണ്ടും എന്നെ ചുറ്റിവരിഞ്ഞ് പിടിച്ഛ് എന്നോട് ചേർന്ന് പുറത്ത് കവിൾ ചേർത്ത് ചാഞ്ഞിരിക്കുന്ന അവളുടെ തലയിൽ ഞാൻ കൈ കൊണ്ട് മെല്ലെ താലോടി....

മുഖമുയർത്തി നോക്കി കള്ള ചിരിയോടെ അവളെന്റെ പുറത്ത് അമർത്തി കടിച്ചു... "സ്സ്സ്.... ആഹ്.... ഊ.... എടീ കുരിപ്പേ..... കടിച്ഛ് പറിച്ചെടുത്തലോഡീ.... പട്ടി പെണ്ണേ...???" ഒന്ന് പുളഞ്ഞ് കൊണ്ട് സിദ്ധു പറഞ്ഞതും ഞാൻ അവനെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ഛ് കടിച്ച ഭാഗത്ത്‌ അമർത്തി ചുംബിച്ചു.... "സ്നേഹം കൊണ്ടല്ലേ സിദ്ധു...!!!!!" അവന്റെ പുറത്ത്‌ മൂക്ക് കൊണ്ടുരസ്സി സ്നേഹത്താൽ കുഴയുന്ന ശബ്ദത്തിൽ അവന്റെ ചെവിയിൽ ഞാൻ മന്ത്രിച്ചതും അവൻ മിററിലൂടെ എന്നെ നോക്കി.... "ആഹ്‌ണോ...????" കള്ള സംശയത്തോടെ സിദ്ധു ചോദിച്ചതും ഞാൻ അവന്റെ ഷോള്ഡറിലേക്ക് താടി കുത്തി നിർത്തി.... "മ്മ്മ്....!!!!" "ശെരിക്കും...???" മിററിലൂടെ എന്നെ നോക്കി ചോദിച്ചത്തിന്നുള്ള മറുപടി അവന്റെ ഷോള്ഡറിൽ വീണ്ടും പല്ലാഴ്ത്തിയാണ് ഞാൻ കൊടുത്തത്... ~~~~~~~ കളിയും ചിരിയും കടിയുമൊക്കെയായി ടൗണിൽ കുറച്ഛ് നേരം ചുറ്റി കറങ്ങി ഞങ്ങൾ നേരെ ബീച്ചിലേക്ക് വിട്ടു... ഈ ബീച്ഛ് അനൂന്റെ ഫേവറേറ്റ് പ്ലൈസ്‌ ആണ്.. അതോണ്ട് തന്നെ ഇടയ്ക്കിടെ രാത്രിയിൽ ഇവിടെ വരുന്നത് ഒരു പതിവാണ്.... ഞാൻ വണ്ടി ഓഫാക്കി സ്റ്റാൻഡിൽ ഇടുമ്പോഴേക്കും അനു ബീച്ചിലേക്ക് നടന്നിരുന്നു....

വണ്ടിയിൽ നിന്ന് ഇറങ്ങി മുടിയൊന്ന് സെറ്റ് ചെയ്ത് തൊട്ടടുത്ത സൈഡിലുള്ള ഐസ് ക്രീംക്കാരന്റെ കയ്യിൽ നിന്ന് രണ്ട് കോണ് ഐസ് ക്രീം വാങ്ങി ഞാൻ അവളുടെ അടുത്തേക്ക് നടന്നു.... മണൽ തട്ടിൽ ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി മുഴുകി ഇരിക്കുന്ന അവളുടെ തൊട്ടടുത്തായി അവളോട് ചേർന്ന് ഞാനും ഇരുന്നു..... ഞാൻ ഐസ് ക്രീം അവളുടെ നേരെ നീട്ടിയെങ്കിലും മറ്റേതോ ലോകത്തെന്ന പോലെ അവള് ചന്ദ്രനെ തന്നെ നോക്കി കൊണ്ട് എന്റെ കയ്യിൽ രണ്ട് കൈയും ചേർത്ത് പിടിച്ച് തോളിലേക്ക് തല വെച്ച് ചാരി..... ഐസ് ക്രീം വേണ്ടേ എന്ന എന്റെ ചോദ്യത്തിന് അവള് വേണ്ടന്ന് പതിയെ തലയാട്ടുന്നത് നോക്കി അത്ഭുതത്തോടെ ഞാൻ അവളെ കണ്ണെടുക്കാതെ നോക്കി... എന്റെ മുഖത്തേക്ക് നോക്കി ചിരിച്ഛ് അവള് അതേപോലെ ആകാശത്തേക്ക് നോക്കി ഇരുന്നു.... "എന്റെ അമ്മമ്മ പറയായിരുന്നു...... മരിച്ചു പോയവരാണ് ആകാശത്ത് നക്ഷത്രങ്ങളായി പുനർജനിക്കുന്നതെന്ന്....!!!!!!

ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങൾക്ക് ഇടയിൽ നമ്മളെ നോക്കി കണ്ണിറുക്കി കാണിക്കുന്ന, മിന്നി കളിക്കുന്ന നക്ഷത്രങ്ങൾ നമ്മുക്ക് വേണ്ടപെട്ട ആരെങ്കിലും ആയിരിക്കുമത്രേ....!!!!!" എന്റെ കൈ തണ്ടയിൽ മുറുക്കിപിപ്പിടിച്ഛ് ആകാശത്തേക്ക് അവൾ വിരൽ ചൂണ്ടി..... " അങ്ങനെ ആണെങ്കിൽ,,,,, ദാ ആ കാണുന്ന നക്ഷത്രം ചിലപ്പോ എന്റെ അച്ഛനാക്കും അല്ലേ സിദ്ധു....?????ഇത്രയും നക്ഷത്രങ്ങൾ ഉണ്ടായിട്ടും ആ നക്ഷത്രം മാത്രം എന്നോട് വാ തോരാതെ സംസാരിക്കുന്ന പോലെ, വിശേഷങ്ങൾ ചോദിക്കുന്ന പോലെ, വാത്സല്യത്തോടെ എന്നെ തന്നെ നോക്കുന്ന പോലെ... ആയിരിക്കും ല്ലേ സിദ്ധു.....????" അവളുടെ കരിനീല മിഴികൾ നിറയെ സങ്കടം അലയടിക്കുന്നത് ഞാൻ കണ്ടു... ആ ഹൃദയം വേദനയാൽ നീറുന്നു കാണേ എന്റെ നെഞ്ചിൽ ചോര കിനിഞ്ഞു... കണ്ണുകൾ നിറഞ്ഞൊഴുകി... " നിനക്ക് അറിയോ സിദ്ധു.... എത്ര പണം ഇല്ലെങ്കിലും എന്റെയും അമ്മൂന്റെയും ഒരു പിറന്നാൾ പോലും ആഘോഷിക്കാതെ വിട്ടില്ലായിരുന്നു അച്ഛൻ....

വെല്യച്ഛനേയും ചെറിയച്ചനേയും എന്റെ ഫ്രൈണ്ട്സിനെയൊക്കെ വിളിച്ച് സദ്യയും പായസവും ഒക്കെയായി കേക്ക് മുറിച്ച് ആഘോഷിക്കുമായിരുന്നു.... അന്നെത്ത ദിവസം പാചകം മുഴുവൻ അച്ഛന്റെ വകയാ...... സിദ്ധു ന്ന് അറിയോ എന്റെച്ഛൻ അടിപൊളിയായി സദ്യ വെക്കും.... അച്ഛൻ ഉണ്ടാക്കുന്ന അവീൽ ആണ് എന്റെ ഫേവറേറ്റ്...!!!" ആ വാക്കുകളിൽ അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി... അച്ഛനോടുള്ള അവളുടെ സ്നേഹത്താൽ ആ മുഖം പ്രകാശിച്ചു.... "ഞാനെന്ന് വെച്ചാ അച്ഛന് ജീവനായിരുന്നു.... അമ്മൂനെക്കാൾ ഇഷ്ടായിരുന്നു അച്ഛന് എന്നെ... അതും പറഞ്ഞ് അച്ഛനോട് അമ്മു എത്ര വഴക്കിട്ടിട്ടുണ്ടെന്ന് അറിയോ...... ആ അച്ഛനെയാ ഞാൻ.......!!! അങ്ങനെയുള്ള എന്റെ അച്ഛനാ ഞാൻ കാരണം.......!!!!" ~~~~~~~ എന്തോ ഇവിടെ വന്നിരുന്ന് നിറയെ പൂത്ത് നിൽക്കുന്ന ആകാശത്തേക്ക് നോക്കവേ എനിക്ക് അച്ഛന്റെ ഓർമകൾ മനസ്സിൽ തികട്ടി.... നെഞ്ചിൽ വിട്ടാതെ കൂടിയ ഓർമകൾക്ക് ഭാരം കൂടുന്നു... വല്ലാതെ കൂടുന്നു.... താങ്ങാൻ വയ്യ.... അവന്റെ മുഖത്തേക്ക് നോക്കാതെ ചങ്ക് പൊട്ടി പിളരുന്ന വേദനയോടെ ഞാൻ സിദ്ധുന്റെ കൈ തണ്ടയിൽ അമർത്തി, ചുണ്ടുകൾ കടിച്ഛ് പിടിച്ചു...

"അന്ന്..... ആ രാത്രി തന്നെ അച്ഛനോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ എന്റെ അച്ഛൻ.... എന്റെ കൂടെ ഇപ്പഴും ഉണ്ടായേനെ അല്ലേ സിദ്ധു.....???" പ്രതീക്ഷയോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി... അറിയില്ല ആ മുഖത്ത് നിറഞ്ഞത് എന്താന്ന്... സഹപാതമാണോ...??? കുറ്റബോധമാണോ...??? അറിയില്ല...!!! "അമ്മയോടും അമ്മൂനോടും എല്ലാരോടും എന്റെ നിരപരാധിത്വം സിദ്ധു തുറന്ന് പറഞ്ഞത്തിൽ എനിക്ക് സാന്തോഷണ്ട്.... അതൊക്കെ ഞാൻ ആഗ്രഹിച്ചതാണെങ്കിൽ കൂടി അവരാരും സത്യം അറിഞ്ഞില്ലെങ്കിലും എന്റെ അച്ഛനോട്...... എന്റെ അച്ഛൻ എല്ലാം അറിയണമെന്ന് ഞാൻ ഒരുപാടൊരുപാട് ആഗ്രഹിച്ചിരുന്നു.... അസുഖൊക്കെ ഭേദമായി എന്റെ പഴയ അച്ഛനെ തിരിച്ചു കിട്ടിയാൽ ആ കാലിൽ വീണ് മാപ്പ് പറയണമെന്നും അച്ഛനെ കെട്ടിപ്പിടിച്ചു അച്ഛന്റെ മോള് അച്ഛനെ ചതിച്ചിട്ടില്ലെന്ന് പരഞ്ഞ് ആ നെഞ്ചിൽ പറ്റിപ്പിടിച്ഛ് പൊട്ടികരയണം ന്ന് ഒക്കെ ഞാൻ....... പക്ഷേ അതിനൊന്നും എനിക്ക് കഴിഞ്ഞില്ല.... ഒന്നും കേൾക്കാതെ നിൽക്കാതെ അറിയാതെ എന്റെ അച്ഛൻ പോയി...... അച്ഛന്റെ മനസ്സിൽ ഞാൻ ഇപ്പഴും തെറ്റ്ക്കാരിയായിരിക്കില്ലേ സിദ്ധു....???

ഇപ്പഴും ഞാൻ അച്ഛനെ ചതിച്ചവളായിരിക്കില്ലേ......???? ഒരിക്കലും ശപിക്കില്ലെങ്കിലും വെറുത്ത് പോയിട്ടുണ്ടാവും അച്ഛൻ എന്നെ....!!!!" ഞാൻ മുഖം അവന്റെ നെഞ്ചിലേക്ക് അമർത്തി പൂഴ്ത്തി... ബനിയനിൽ മുറുക്കി പിടിച്ചു...... ~~~~~~~ "ഇല്ലഡാ..........!!! നിന്റെ അച്ഛൻ നിന്നെ ഒരിക്കലും ശപിച്ചിട്ടില്ല...... വെറുത്തിട്ടില്ല..... നിന്നെ ഓർത്ത് അഭിമാനിച്ചിട്ടേള്ളൂ... എനിക്ക് വേണ്ടി ആണല്ലോ ന്ന് ഓർത്ത് നീറിയിട്ടേള്ളൂ...!!!" എനിക്ക് അറിയായിരുന്നു അനൂന്റെ മനസ്സിൽ ഇങ്ങനെ പലതും നീറി പുകയുന്നുണ്ടെന്ന്... ആരോടും പറയാതെ മനസ്സിൽ അടക്കി പിടിക്കുന്നുണ്ടെന്ന്.... ദേഷ്യമില്ലേ, വെറുപ്പില്ലേ എന്നൊക്കെ ഞാൻ ഒരുതവണ ചോദിക്കുമ്പോഴും അവളിൽ നിറഞ്ഞ് നിന്ന് നിസംഗതയും മൗനവും എനിക്കത് മനസ്സിലാക്കി തന്നിരുന്നു... ഞാൻ പറഞ്ഞത് കേട്ട് പകപ്പോടെ തലയുയർത്തി നോക്കുന്ന അനൂനെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ അപ്പഴും എന്നിൽ തറയ്ച്ഛ് നിന്നിരുന്നു.... " എല്ലാ സത്യങ്ങളും അറിഞ്ഞിട്ട് തന്നെയാ നിന്റെ അച്ഛൻ മരിച്ചത്...... നീ പറഞ്ഞ പോലെ ആ നക്ഷത്രം നിന്റെ അച്ഛൻ ആണെങ്കിൽ ഇപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും, നിന്നെ പോലെ ഒരു മകളെ ദൈവം കൊടുത്തതിന്....

കുറച്ഛ് കാലമെങ്കിലും അകറ്റി നിർത്തിയത്തിൽ ആ ഉള്ള് വിങ്ങുന്നുണ്ടാവും... ഒരുപാട് കാലം ജീവിക്കാൻ കഴിയാതെ പോയതിൽ സങ്കടപ്പെടുന്നുണ്ടാവും... എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും എല്ലാം തട്ടി തെറിപ്പിച്ചതിന് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും..... നിന്നെ കുറിച്ചോർത്ത് നമ്മൾ കാണാത്ത അറിയാത്ത ഏതെങ്കിലും ഒരു ലോകത്ത് നിന്ന് അഭിമാനിക്കുന്നുണ്ടാവും.....!!!!!" ഒന്നും മനസ്സിലാവാതെ എന്നെ മിഴിച്ചു നോക്കുന്ന അവളെ നോക്കി ഞാൻ പതിയെ ചിരിച്ചു... ചുവപ്പ് നിറഞ്ഞ നെറ്റിയിൽ അമർത്തി ചുംബിച്ചു... "നീ കരുതുന്ന പോലെ ഒന്നും അറിയാതെയല്ല, എല്ലാം അറിഞ്ഞിട്ട് തന്നെയാ നിന്റെ അച്ഛൻ മരിച്ചത്..... അച്ഛൻ മൈത്ര ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ദിവസങ്ങളിൽ ഇടയ്ക്കിടെ ഞാൻ കാണാൻ വരാറുണ്ടായിരുന്നു.... ആദ്യം വലിയ റെസ്പോണ്ട് ചെയ്യില്ലായിരുന്നെങ്കിലും പിന്നെ പിന്നെ അച്ഛൻ എന്നെ നോക്കി ചിരിക്കുമായിരുന്നു... ഒരു ദിവസം ഞാൻ എല്ലാം തുറന്ന് പറഞ്ഞു....

അച്ഛന് വേണ്ടി, പക തീർക്കാൻ സ്വന്തം ജീവിതം ഏതോ ഒരുത്തന് ദാനം ചെയ്ത മകളെ കുറിച്ഛ്.... അനിയത്തിയ്ക്ക് വേണ്ടി എല്ലാം സഹിച്ഛ് നീറി പുകഞ്ഞ് ജീവിച്ച ഒരു ചേച്ചിയെ കുറിച്ഛ്... കുടുംബക്കാരും, നാട്ടുകാരും എന്തിന് പെറ്റവയർ കുറ്റപ്പെടുത്തിയപ്പഴും ശപിച്ചപ്പഴും ഒന്നും മിണ്ടാതെ കേട്ട് മരവിച്ഛ് നിന്നവളെ കുറിച്ഛ്!!!!! ഒന്നും മിണ്ടിയില്ല... എന്നെ ഒന്ന് നോക്കിയത് പോലുംല്ല... പക്ഷേ കരിവാളിച്ച മുഖത്തെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണീർ മാത്രം ചെവിയ്ക്കരുക്കിലേക്ക് നിർത്താതെ ഒഴുകി..... മാപ്പ് പറയാൻ അർഹത ഇല്ലാഞ്ഞിട്ടും ഞാൻ പറഞ്ഞു.. അപ്പഴും ഒന്നും മിണ്ടിയില്ല.... ദേഷ്യത്തോടെ അറപ്പോടെ വെറുപ്പോടെ പോലും എന്നെ ഒന്ന് നോക്കിയില്ല.... പിന്നെ ഒരിക്കൽ പോലും ആ മുഖത്തു എന്നെ കാണുമ്പോ ചിരി വിരിഞ്ഞിരുന്നില്ല... മകളുടെ ജീവിതം നശിപ്പിച്ച ഒരുത്തനോട്, തന്നെ ഇങ്ങനെ കിടത്തിച്ച ഒരുത്തനോട് എന്ത് പറയാൻ, അങ്ങനെ ചിരിക്കാൻ...???" പുച്ഛത്തോടെ ഞാൻ ചുണ്ട് സൈഡിലേക്ക് കോട്ടി... "പക്ഷേ,,,,മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വന്ന് കണ്ട് പോകാൻ എണീറ്റപ്പോ ആ കോടിയ കൈകൾ എന്റെ വിരലിൽ മുറുക്കെ ശക്തിയോടെ പിടിച്ചിരുന്നു.....

ആ മുഖവും കണ്ണുകളും എന്നോട് എന്തൊക്കെയോ പറയാൻ ആശിച്ച പോലെ പിടഞ്ഞു, ചുണ്ടുകൾ വിതുമ്പി... തളർച്ചയുടെ കാഠിന്യത്തിൽ ഒന്ന് മിണ്ടാൻ പോലും വയ്യാതെ വെപ്രാളപ്പെടുമ്പോ ആ കൈകൾ എന്നിൽ വീണ്ടും വീണ്ടും മുറുക്കി കൊണ്ടിരുന്നു... കണ്ണുകളിൽ മകളെ കുറിച്ചുള്ള വേവലാതി വ്യക്തമായി ഞാൻ കണ്ടു.... ഇടതടവില്ലാതെ കണ്ണിൽ നിന്ന് സൈഡിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ എന്റെ മോളെ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു..... കോടിയ ആ കൈക്കൾ ചേർത്ത് പിടിക്കുമ്പോ അച്ഛൻ നോക്കിയതിനെക്കാൾ നന്നായി, പൊന്ന് പോലെ നോക്കിക്കോളാന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു... അതാ നീ എത്ര ആട്ടിയക്കറ്റിയിട്ടും ദേഷ്യം കാണിച്ചിട്ടും വെറുപ്പാണെന്ന പറഞ്ഞിട്ടും വിട്ടാതെ പിടിച്ചത്.... വാക്ക് കൊടുത്തപ്പോ നിന്റെ അച്ഛന്റെ മുഖത്ത് വിരിഞ്ഞ ചിരി എപ്പഴും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.....

നിന്റെ അച്ഛന് ഞാൻ കൊടുത്ത ആ വാക്ക് എന്റെ അവസാന ശ്വാസം വരേ ഞാൻ പാലിക്കും...!!!!" പകപ്പോടെ നോക്കിയ അവളുടെ കണ്ണുകൾ കണ്ണീരിനാൽ നിറഞ്ഞു... ഇടതടവില്ലാതെ അവ കവിളിണക്കളിലൂടെ ഒലിച്ചിറങ്ങി.... ഞാൻ പറഞ്ഞത് മുഴുവൻ കണ്ണിമ പോലും വെട്ടാതെ ഒരു കഥ കേൾക്കുന്ന പോലെ ശ്രദ്ധയോടെ അവള് കേട്ടിരുന്നു..... ഒന്നും വിശ്വസിക്കാൻ ആവാതെ അവള് കുറേ നേരംകൂടി എന്നെ അങ്ങനെ നോക്കി പകച്ചു നെഞ്ചിൽ പറ്റി ചേർന്ന് ഇരുന്നു..... എന്റെ രണ്ട് കണ്ണിലേക്കും മാറിമാറി നോക്കി പൊട്ടിവരുന്ന കരച്ചിലോടെ എന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി രണ്ട് കൈകൊണ്ടും മുഖംപൊത്തി അവൾ കരയാൻ തുടങ്ങിയതും ഞാൻ ഒരു ഞെട്ടലോടെ അവളെ അനൂ വാത്സല്യത്തോടെ വിളിച്ചു.... എനിക്ക് മുഖം തരാതെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരയുന്ന അവളെ ഞാൻ ഒന്നൂടെ ചേർത്ത് മുറുക്കി പിടിച്ചു..... മനസ്സിലെ സങ്കടങ്ങളൊക്കെ കരഞ്ഞ് പെയ്ത് ഒഴിഞ്ഞോണ്ടെന്ന് വെച്ഛ് ഞാൻ ഒന്നും മിണ്ടാതെ മൗനമായി അവൾക്ക് കൂട്ടിരുന്നു.... കുറേ കരഞ്ഞ് തളർച്ചയുടെ അവളെന്റെ നെഞ്ചിൽ കിടന്നു... ഞാൻ കയ്യിലും തലമുടിയിലും വാത്സല്യത്തോടെ താലോടി... കണ്ണൊക്കെ തുടച്ച് അവളെന്നെ തലയുയർത്തി നോക്കി.... ഒരു നിറഞ്ഞ ചിരിയോടെ ഞാൻ അവളെ കണ്ണിലേക്ക് നോക്കി..... .......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story