🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 149

ennennum ente mathram

രചന: അനു

പക്ഷേ അതിനുള്ളിലുള്ള സാധനം കാണേ അത്ഭുതവും ആശ്ചര്യവും അന്ധാളിപ്പും കൊണ്ട് എന്റെ വാ തുറന്ന് പോയി... കണ്ണിൽ സംശയം നിറഞ്ഞു... ഹൃദയം പോലും ഒരു നിമിഷം മിടിപ്പേറി.... ഇതൊക്കെ പ്രതീക്ഷിച്ചപ്പോലെ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഇരിക്കുന്ന സിദ്ധു നെ ഞാനൊരു ഞെട്ടലോടെ ഞാൻ നോക്കി... "സിദ്ധു........ ഇത്....... ഇതെങ്ങനെ.......???" കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി സംശയത്തോടെ അവള് വീണ്ടും ചോദിച്ചു.... "ഇത്..... ഈ... മാല....??? ഇത് ഞാൻ അന്ന്... ഇതെങ്ങനെ സിദ്ധുന്റെ കയ്യിൽ.....?? ഇത് ആ മാല തന്നെ അല്ലേ....???? അതോ സിദ്ധു വേറെ വാങ്ങിയതാണോ....???? പക്ഷേ... കണ്ടിട്ട്.... പ്ലീസ് സിദ്ധു പറ.... ഈ മാല.... ഇത് എന്റേത്ത് തന്നെയാണോ...????" എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അനു സംശയത്തോടെ വീണ്ടും വീണ്ടും ചോദിച്ചോണ്ടിരുന്നു.... "അനൂ നീ എന്നെ ഒന്ന് പറയാൻ വിട്ട്... നീ ഇങ്ങനെ ചോദ്യം ചോദിച്ചാൽ എങ്ങനാ...... ഞാൻ ഒന്ന് പറയട്ടെ...!!!

അവളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആണല്ലോ ഞാൻ കൊടുത്തത്..... അവളെ സമാധാനിപ്പിച്ഛ് ചിരിയോടെ പറഞ്ഞതും അവള് ചോദ്യം ചെയ്യൽ നിർത്തി ഞാൻ പറയുന്നതിന് കാതോർത്തു..... "നീ സംശയിക്കണ്ട..... അത് നിന്റെ മാല തന്നെയാ,,,, ഒരു നിധി പോലെ നീ സൂക്ഷിച്ച, നിന്റെ അമ്മമ്മയുടെ മാല....!!!!! ഇത് നിന്റെ കയ്യീന്ന് നഷ്ടപ്പെട്ടത് എങ്ങനെയാ, അന്നാന്ന് ഓർമയുണ്ടോ നിനക്ക്....? അവൻ പറഞ്ഞത് കേട്ട് ഞെട്ടി നിൽകുമ്പഴാണ് നിറഞ്ഞ ചിരിയോടെ എന്നെ നോക്കി സിദ്ധു ഈ ചോദ്യം ഉന്നയിച്ചത്.... ആ നിമിഷം വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി എന്റെ മനസ്സിലേക്ക് ഓടിയണഞ്ഞു..... "ഓർമയുണ്ടോന്നോ.....?????? അങ്ങനെ എളുപ്പം മറക്കാൻ പറ്റുന്ന ഒന്നല്ല എനിക്കാ ദിവസവും ഈ മാലയും.....!!!! അമ്മയുടെ കയ്യിൽ നിന്ന് ഒരുപാട് തല്ല് വാങ്ങി തന്നിട്ടുണ്ട്, നഷ്ടപ്പെടുത്തിയത് അമ്മ ഇപ്പഴും വഴക്ക് പറയാറുംണ്ട്.... അമ്മയെക്കാൾ എനിക്ക് ഇഷ്ടം അമ്മമ്മയെയായിരുന്നു...

അമ്മയേക്കാൾ ഞാൻ അറ്റാച്ഛ്ഡ്‌ അമ്മമ്മയുമായിട്ടായിരുന്നു..... കുട്ടിക്കാലം മുഴുവൻ എന്റെ അമ്മമ്മയുടെ കൂടെയാ ഞാൻ അധികവും സ്പെൻഡ് ചെയ്തത്... എന്റെ അമ്മയുടെ ചൂടേറ്റ് ഞാൻ ഉറങ്ങിയതിനേക്കാൾ അമ്മമ്മയുടെ ചൂടേറ്റാ ഉറങ്ങിയത്... അമ്മ കാണിച്ഛ് തന്നതിനെക്കാൾ കാക്കയേയും പൂച്ചയേയും അമ്പിളി മാമ്മനേയുമൊക്കെ കാണിച്ഛ് എന്നെ ഊട്ടിയത് അമ്മമ്മയാ...!!!!!!! അമ്മമ്മ മരിക്കുന്നതിന്റെ തൊട്ട് മുൻപ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞ് എനിക്ക് തന്ന മാലയാ ഇത്.... കുറേ കാലത്തെ പെൻഷൻ പണം കൂട്ടിവെച്ഛ് വാങ്ങിയത്... അമ്മമ്മ എപ്പഴും കൂടെയുള്ള പോലെ ഒരു ഫീലായിരുന്നു ഇത് കഴുത്തിൽ ഉണ്ടായിരുന്നപ്പോ.... " കാല്മുട്ടിനെ വട്ടം ചേർത്ത് മാല കയ്യിൽ പിടിച്ഛ് അതിലേക്ക് നോക്കി പറയുമ്പോ എന്റെ ഉള്ളം മുഴുവൻ അമ്മമ്മ നിറഞ്ഞിരുന്നു.... ആ സ്നേഹം, കരുതൽ എല്ലാം ഒരു കാറ്റായ് എന്നെ പൊതിഞ്ഞു.... ഒരു നേടുവീർപ്പോടെ ഞാൻ സിദ്ധുനെ നോക്കി "അന്ന്...... അന്നൊരു പി എസ് സി എക്സാമിന് ആണെന്ന് തോന്നുന്നു ഞാനും എന്റെ കളിക്കൂട്ടുകാരനായാ ചിക്കുവാണ് കൂടെ....

അച്ഛന്റെ ഫ്രണ്ടിന്റെ മകനാ ചുക്കു... ചെറുപ്പം തൊട്ടേ ഞങ്ങൾ ഒരുമിച്ച് കളിച്ഛ് വളർന്നവരാ... അതോണ്ട് തന്നെ ദൂരയുള്ള psc എക്‌സാംസിനൊക്കെ അവനാ എനിക്ക് കൂട്ട് വരാ..... അന്ന് ഉച്ചയ്ക്ക് ശേഷമുള്ള എക്സാം കഴിഞ്ഞ് വരുമ്പോ ട്രാഫിക് ബ്ലോക്കും ഇടയ്ക്ക് വഴി തെറ്റിയതും എല്ലാം കൂടി രാത്രിയായിരുന്നു... വിജനമായ വഴിയിലൂടെ കാർ കത്തിച്ഛ് വിട്ട് വരുമ്പഴാണ് റോഡ്‌ സൈഡിൽ ഒരു കാർ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടത്..... ചിക്കു ഒന്ന് ഞെട്ടി ബ്രേക്കിൽ ആഞ്ഞ് ചവിട്ടയപ്പഴാണ് ഞാൻ അങ്ങോട്ട് നോക്കുന്നത്.... എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട്, ഞാൻ നോക്കുന്നത് കണ്ടതും അവൻ വെപ്രാളത്തോടെ വേഗം ചുറ്റും നോക്കി വണ്ടി എടുക്കാൻ തുടങ്ങിയിരുന്നു..പക്ഷേ ഞാൻ അപ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് കാൽ നീട്ടിയിരുന്നു.... [ Flashback] "അനൂ.... വേണ്ടട്ടോ... ഇറങ്ങണ്ട... നീ കാറിൽ കേറിക്കെ...???" അവൻ പറഞ്ഞത് കേൾക്കാതെ ഞാൻ വേഗം അക്‌സിഡ്‌ ആയി കിടക്കുന്ന കാറിന്റെ അടുത്തേക്ക് നടന്നതും ചിക്കു എന്റെ കയ്യിൽ കയറി പിടിച്ചു......... "നീയിതെങ്ങോട്ടാ അനൂ....??? വന്ന് കാറിൽ കയറ്... സമയം ഒരുപാട് ആയി..."

"ചിക്കൂ നോക്ക്... അവിടെ.... അതിൽ... അതിൽ ആരോണ്ട്... നോക്ക്...???" കാറിന്റെ പിൻ സീറ്റിലേക്ക് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞതും ചിക്കു വലിയ താല്പര്യം ഇല്ലാതെ നോക്കി.... "ആഹ്... ഞാൻ കണ്ടു.... കാറല്ലേ,,, മുൻ സീറ്റിലും പിൻ സീറ്റിലുമൊക്കെയായി പലരും കാണും.. നീ വാ നമ്മുക്ക് പോവാം..." എന്റെ കൈ പിടിച്ഛ് വലിച്ഛ് അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവന്റെ കൈ വാശിയോടെ തട്ടിയെറിഞ്ഞ് ഞാൻ കാറിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.... ചിക്കു വീണ്ടും എന്തൊക്കെയോ പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും എനിക്ക് എന്തോ നോക്കാതെ പോരാൻ തോന്നിയില്ല കുനിഞ്ഞ് പിൻ സീറ്റിലേക്ക് നോക്കി.... ഒരു അമ്പത്, അമ്പത്തഞ്ച് വയസ്സോളം പ്രായം വരുന്ന ഒരാൾ, ഡ്രൈവർ മരിച്ചിരുന്നു.... പൊട്ടിയ ഗ്ലാസ്സിലൂടെ പുറക്കിൽ ചോരയിൽ കുളിച്ഛ് വേദനയോടെ ഞെരുങ്ങുന്ന ആ മനുഷ്യനെ നോക്കി പകച്ചു നിൽകുമ്പഴാണ് ചിക്കു വന്ന് എന്നെ പിടിച്ച് വലിച്ചു കാറിന്റെ അടുത്തേക്ക് നടന്നത്....

. "ചിക്കു... ഞാൻ ഒന്ന് പറയട്ടെടാ... നോക്ക് അയാൾക്ക് ജീവനുണ്ട്... നമ്മുക്ക്.... നമ്മുക്ക് അയാളെ ഹോസ്പിറ്റലിൽ എത്തിക്കാ... വാ..." "Are you mad അനൂ......!!!! നിനക്ക് എന്താ വട്ടയോ.... അതൊക്കെ വലിയ പ്രോബ്ലം ആണ്... ആക്സിഡന്റെക്കെ പ്രശ്നമാണ് അനൂ.... പൊലീസ് കേസാവും... ഇടിച്ചവനും ചത്തവനും ഒന്നും കാണില്ല, നമ്മളാവും അവസാനം തൂങ്ങാ.... നീ വാ നമ്മുക്ക് പോവാ...." "ചിക്കൂ.... ഇത്രയ്ക്ക് മനുഷ്യപറ്റില്ലാണ്ടെ ആവരുത്.... നിനക്ക് എങ്ങനെ,,, ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നു.... നമ്മുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആയിരുന്നെങ്കിൽ നീ ഇങ്ങനെ ഉപേക്ഷിച്ചു പൂവോ..??? " "മനുഷ്യപറ്റ് ഇല്ലാഞ്ഞിട്ടോ ആരും അല്ലാഞ്ഞിട്ടോ ഒന്നും അല്ലെടാ.... നിനക്കാറിയാഞ്ഞിട്ടാ... ഇതിപ്പോ എന്ത് പറ്റിയതാന്ന് എനിക്ക് നിനക്കോ അറിയില്ലാ... ആക്സിഡന്റ് ആണോ, മനപ്പൂർവ്വം ആരെങ്കിലും ഇടിച്ചതാണോ, ആരെങ്കിലും കൊല്ലാൻ നോക്കിയതാണോ ന്നൊന്നും... ഇതേതാ സ്ഥലംന്നോ, ഇതരാന്നോ, അടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ ഉണ്ടോന്ന് നിനക്ക് അറിയോ....????

പോകുന്ന പോക്കിൽ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മളാവും അവസാനം കുടുങ്ങാ..... നീ ഞാൻ പറയുന്നത് കേൾക്ക്.... നമ്മൾ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല.... വാ പോവാം....!!!!!" എന്റെ തോളിൽ കൈ വെച്ഛ് ചിക്കു പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായെങ്കിലും എനിക്ക് എന്തോ കണ്ടിട്ടും കാണത്തെ പോകാൻ കഴിഞ്ഞില്ല.... "ഇല്ലാ ചിക്കു... എനിക്ക് പറ്റില്ല അങ്ങനെ പോവാൻ.... നോക്ക്,,, അദ്ദേഹത്തിന് വലുതായി ഒന്നും പറ്റിയിട്ടില്ലടാ.. നമ്മുക്ക് ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ആക്കീട്ട് പോവാം പ്ലീസ്.... അല്ലാതെ ഞാൻ ഇല്ലാ....." അവസാനം എന്റെ വാശിയ്ക്ക് മുന്നിൽ വഴങ്ങി ഞാനും അവനും കൂടി അദ്ദേഹത്തെ കാറിൽ കയറ്റി.. ഗൂഗിൾ മാപ് വഴി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് വണ്ടി കയറ്റി നിർത്തി..... സ്റ്റച്ചറിൽ കിടത്തി ക്യാഷ്യലിറ്റിയിലേക്ക് കയറിയതും ഡോക്ടർ വന്ന് പരിശോധിച്ചു.... " പെട്ടെന്ന് ഒരു മൈനർ ഓപ്പറേഷൻ വേണം... പിന്നെ, ഒരുപാട് ബ്ലഡ് ലോസ്സ് ഉണ്ടായിട്ടുണ്ട്... കാലിനും കൈക്കും ചെറിയ ഫ്രാക്ചർ അങ്ങനെ കുറച്ചധികം മുറിവുണ്ട്... ഇതെന്ത് പറ്റിയതാ...????" പരിശോധനയ്ക്ക് ഇടയിൽ ഡോക്ടർ ചോദിച്ചതും ഞാനും ചിക്കുവും മുഖത്തോട് മുഖം നോക്കി....

ആക്സിഡന്റ് ആണെന്ന് പറഞ്ഞതും ഡോക്ടറുടെ വിധം മാറി.... " ആക്സിഡന്റ് കേസ് ഞാൻ നോക്കില്ല.... പോലീസ് കേസ് എങ്ങാനും ആയാൽ അതിന് പുറക്കെ പോകാൻ പറ്റില്ല... നിങ്ങള് വേറെ ക്ലിനിക്കിലേക്ക് കൊണ്ടു പൊയ്ക്കോളൂ... ഞാൻ നോക്കില്ല" "ഡോക്ടർ പ്ലീസ് അങ്ങനെ പറയരുത്... ഇവിടെ അടുത്തൊന്നും വേറെ ക്ലിനിക്ക് ഇല്ല... പ്ലീസ് ഡോക്ടർ...!!" ഇത്രയും പറഞ്ഞ് പോകാൻ നിന്ന് ഡോക്ടറേ കയ്യും കാലും പിടിച്ഛ് ആ ജീവന് വേണ്ടി ഞാൻ കേണപേക്ഷിച്ചു.. ഒടുവിൽ ഡോക്ടർ സമ്മതിച്ചെങ്കിലും ഓപ്പറേഷനും മറ്റുമായി ഒരു വലിയ ബിൽ റീസെപ്ക്ഷനിസ്റ്റ് എന്റെ നേരെ നീട്ടി..... എന്റെയും ചിക്കൂന്റെ കയ്യിൽ ഉള്ളത് കൂട്ടിയാൽ പോലും അതിന്റെ മൂന്നിലൊന്ന് തികയില്ല.... ഡോക്ടറും റീസെപ്ക്ഷനിസ്റ്റും ഒത്ത് കളിക്കുന്ന പോലെ... ഞാൻ നിസ്സഹായതയോടെ ചിക്കൂന്റെ മുഖത്തേക്ക് നോക്കിയെങ്കിലും അവൻ കലിപ്പോടെ എന്നെ നോക്കി ദഹിപ്പിച്ചു... ക്യാഷ് അടയ്ക്കത്തെ ഡോക്ടർ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാം...

നെഞ്ചിൽ കൈ വെച്ഛ് കൃഷ്ണനെ വിളിക്കുമ്പഴാണ് കഴുത്തിലെ മാല കയ്യിൽ തടഞ്ഞത്... ഞാൻ വേഗം മാല ഊരാൻ നോക്കവേ ചിക്കു തടഞ്ഞ് കൊണ്ട് എന്നെ സൈഡിലേക്ക് മാറ്റി നിർത്തി..... "നീ എന്തൊക്കെയാ ഈ ചെയ്യുന്നത്.... എനിക്ക് എല്ലാം കൂടി ഇരച്ഛ് കേറുന്നുണ്ട്.... വാ നമ്മുക്ക് പോവാം.... ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു എത്തിച്ചു, ഇനിയൊക്കെ അയാളുടെ ഭാഗ്യം പോലെ ഇരിക്കും... നീ വാ...!!!" "ബുദ്ധിമോശം പറയല്ലേടാ.... ക്യാഷ് അടയ്ക്കതെ അവര് നോക്കില്ല...." "അതിന് അത്രയും ക്യാഷ് നിന്റെ കയ്യിൽ ഉണ്ടോ പറ....പറയാൻ....???" എന്റെ കയ്യിൽ മുറുക്കി കൊണ്ട് ചിക്കു നിന്ന് തിളച്ചു.... അവന്റെ കൈ വിട്ടീച്ഛ് കഴുത്തിൽ നിന്ന് മാല ഊരിയെടുത്ത് ഞാൻ വീണ്ടും റിസപ്ക്ഷനിലേക്ക് നടന്നു.... "എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല... ഇത്... ഇത് ആ എമൗണ്ടിനേക്കാൾ കൂടുതൽ ഉണ്ട്... ബാക്കി നിങ്ങള് വെച്ചോ... പ്ലീസ്....!!!!" മാലയിലേക്ക് നോക്കിയതും റീസെപ്ക്ഷനിസ്റ്റ്ന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി...

ആർത്തിയോടെ അവരത് കഴുത്തിലേക്ക് ചേർക്കെ എന്റെ ഉള്ളം പൊള്ളി പിടഞ്ഞു... ഇത്രയും നാൾ എന്നോട് ചേർന്ന് നിന്നത്... അമ്മമ്മയുടെ അവസാനത്തെ സമ്മാനം... മറ്റെതെന്തിനേക്കാളും വിലപ്പെട്ടത്.... കണ്ണീർ ഉരുണ്ട് കൂടി തുടങ്ങിയതും ഞാൻ വേഗം ബിൽ അടയ്ച്ഛ് വാങ്ങി ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.... ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തതും ചിക്കു എന്നെ ബലമായി പിടിച്ഛ് വണ്ടിയിൽ കയറ്റി വീട്ടിലേക്ക് വിട്ടു... മാല ഊരി കൊടുതത്തിന് ഒരുപാട് ചീത്ത പറഞ്ഞു.... അവനറിയാം അതെനിക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന്... _________ " അതവിടെ ഊരി കൊടുക്കുമ്പോ അമ്മമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ പോയത്തിലുള്ള സങ്കടത്തേക്കാൾ കൂടുതൽ സന്തോഷം ആയിരുന്നു എനിക്ക്.....ആ മാലയ്ക്ക് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഓർത്ത് ഞാൻ സമാധാനിച്ചു... ആദ്യമായി പൊട്ടിയ കാറിന്റെ ചില്ലിലൂടെ ആ മനുഷ്യനെ നോക്കിയപ്പോ പെട്ടന്ന് എനിക്ക് എന്റെ അച്ഛൻ കിടക്കുന്ന പോലെയാ തോന്നിയത്...

അതോണ്ട് തന്നെയാ ഏറെ പ്രിയപെട്ടത് ആയിട്ട് കൂടി ഞാൻ ഈ മാല ഊരി കൊടുത്തത്.... അന്ന് വീട്ടിൽ എത്തി മാല കളഞ്ഞ് പോയെന്ന് കള്ളം പറഞ്ഞതിന് തന്നെ അമ്മ എന്നെ ഓടിച്ചിട്ട് തല്ലിയിട്ടുണ്ട്, അപ്പോ മനപ്പൂർവ്വം ഊരി കൊടുത്താണെന്നെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ സരസൂ അന്നേന്നെ കൊന്നേന്നെ...!!!! എന്നാലും ഇയ്ടക്ക് കഴുത്തിൽ തപ്പി നോക്കുമ്പോ ഒരു ചെറിയ സങ്കടം തോന്നുമായിരുന്നു.... അമ്മമ്മയുടെ അവസാനത്തെ ഓർമയായിരുന്നില്ലേ ന്ന് മനസ്സ് വേദനയോടെ ചോദിക്കും...... പക്ഷേ സിദ്ധു.... ഇത്.... ഈ മാല.... സിദ്ധുന്ന് എവിടുന്ന് കിട്ടി...... പറ.....???" ~~~~~~~ ഫ്ലാഷ്ബാക്ക് പറഞ്ഞ് കഴിഞ്ഞു വീണ്ടും എന്റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ അവള് ചോദിച്ചതും ഒരു ചിരിയോടെ ഞാൻ അവളെ നോക്കി.... "അവിടുന്ന്...!!!! നീ ഇപ്പൊ പറഞ്ഞ ഫ്ലാഷ്ബാക്കിലെ ആ ഹോസ്പിറ്റലിൽ നിന്ന്....!!! അനു ഒന്നും മനസ്സിലാവാതെ സംശയത്തോടെ എന്നെ നോക്കി.... "നീ അന്ന് ഹോസ്പിറ്റലിലാക്കിയത് ആരെയാന്ന് അറിയോ....?

എന്റെ അച്ഛനെ.....!!!!" അനൂന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു... പതർച്ചയോടെ പകപ്പോടെ അവളെന്നെ നോക്കി... ഒരു ചിരിയോടെ കടലിലേക്ക് നോട്ടമേറിഞ്ഞ് ഞാൻ പറഞ്ഞു.... " വരുന്ന ടൈം കഴിഞ്ഞപ്പോ വെറുതെ വിളിച്ച് നോക്കിയപ്പഴാണ്, അവിടെയുള്ള ഏതോ ഒരു നേഴ്‌സ് ഫോണെടുത്തു കാര്യം പറഞ്ഞത്..... പിറ്റേന്ന് രാവിലെ ഞാൻ അവിടെ എത്തുമ്പോഴേക്കും അച്ഛന് ബോധം തെളിഞ്ഞിരുന്നു.... നാട്ടിലെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വേണ്ടിയുള്ള ഫോർമാലിറ്റിസിന് ഇടയിലാണ് ഓപ്പറേഷന് സമ്മതം അറിയിച്ചു കൊണ്ട് ' മകൾ ' എന്ന സ്ഥാനത്ത് നീ സൈൻ ചെയ്ത ഡോക്യുമെന്റ് കണ്ടതും റീസെപ്ക്ഷനിസ്റ്റിനോട് ഇതാരന്ന് ഞാൻ ചോദിച്ചതും.... നിന്റെ പേരിലേക്ക് ചൂണ്ടിക്കാട്ടി ഈ കുട്ടിയാണ് ഇവിടെ അഡ്മിറ്റ് ആക്കിയതെന്നും ഓപ്പറേഷൻ ചെയ്യണമെങ്കിൽ പണം അടക്കണംന്ന് പറഞ്ഞപ്പോ ക്യാഷ് ഇല്ലാത്തത് കണ്ട് ആ കുട്ടി അതിന്റെ മാല ഊരി തന്നെന്നും ഒക്കെ പറഞ്ഞു....

. എന്റെ അച്ഛന് വേണ്ടി അത്രയൊക്കെ ചെയ്ത ആളുടെ മുഖം ഒന്ന് കാണണമെന്ന് തോന്നി.... അവിടെ റിസപ്ഷനിൽ മാത്രം ഒരു ഹിഡൻ ക്യാമറ ഉണ്ടായിരുന്നു.... ആദ്യം കാണിക്കില്ലെന്ന് പറഞ്ഞെങ്കിലും കൈകൂല്ലി കൊടുത്തപ്പോ അവര് ഫൂട്ടേജ് കാണിച്ചു തന്നു..... കൈവെള്ളയിലെ ആ മാലയിലേക്ക് നോക്കുന്ന നിന്റെ മിഴികളിൽ എനിക്ക് കാണാമായിരുന്നു നിനക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ആ മാലയെന്ന്...... എന്തോ അറിയില്ല നിന്നെ ആദ്യം ആ ഫൂട്ടേജിലൂടെ കണ്ടപ്പോ അത് വരെ ആരോടും,,,,,, ഒന്നിന്നോടും,,,, തോന്നാത്ത എതോ ഒന്ന് എനിക്ക് തോന്നി.... പ്രണയമായിരുന്നോ ന്ന് എനിക്കറിയില്ല,, കാരണം പ്രണയം വിടരുമ്പോ എല്ലാർക്കും തോന്നുന്ന കുറച്ഛ് യൂഷ്യൽ ഫീലിങ്‌സ് ഇല്ലേ...??? ഹാർട്ട് ബീറ്റ് കൂടാ, മേലാക്കെ പൂത്ത് കയറാ എന്നതിൽ നിന്നൊക്കെ വ്യത്യസ്തമായി, വിപരീതമായി ഹൃദയം പതിയെ,,, വളരെ സാവധാനമായിരുന്നു മിടിച്ചത്... ശ്വാസം പോലും ശാന്തമായി ഒഴുകി... ഏറേ പ്രിയപ്പെട്ട എന്തോ,,,,,,,

ആരോ,,,,, തേടിവന്നപ്പോലെ.... ഒരുപാട് തേടി അലഞ്ഞ് തിരിഞ്ഞ് എനിക്കായ് കാലം കാത്ത് വെച്ചത് എതോ എന്നിലേക്ക് വന്ന് ചേർന്നപ്പോലെ... ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...!!! പീക്ക് പോയിന്റ് ഓഫ് ഹാപ്പിനസ്...!!!! അങ്ങനെയൊക്കെ പറയില്ലേ...??? സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നെടാ... സത്യം....!!!! നിറഞ്ഞ സന്തോഷത്തോടെ അവളെ നോക്കി ആവേശത്തോടെ ഞാൻ പറയുന്നത് കേട്ട് കണ്ണിമപോലും പോലും വെട്ടാതെ അവളെന്നെ മിഴിച്ചു നോക്കുന്നത് കണ്ട് ഞാൻ അവളെ ഇടുപ്പിൽ പിടിച്ഛ് എന്റെ നേരെ മുന്നിലേക്ക് എനിക്ക് അഭിമുഖമായി തിരിച്ഛ് ഇരുത്തി... അപ്പഴും അവളുടെ കരിനീലമിഴിക്കൾ എന്നിൽ തറയ്ച്ഛ് നിന്നിരുന്നു.... "നിനക്ക് അറിയോ.... ദേ നിന്റെ ചുണ്ടിന്റെ മുകളിലെ ഈ കാക്കപ്പുള്ളിയില്ലേ...??? ചിരിക്കുമ്പോ മൂക്കിന്റെ കോണിലേക്ക് ഓടിയൊളിക്കുന്ന ആ കറുത്ത മുത്തിനോടാ എനിക്ക് ആദ്യം പ്രണയം തോന്നിയത്....!!!! " അവളെ കാക്കപ്പുള്ളിയിലേക്ക് കൈചൂണ്ടി ഞാൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകളും ആ കാക്കപ്പുള്ളിയിലേക്ക് താഴ്ന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story