🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 152

ennennum ente mathram

രചന: അനു

അവന്റെ അധരങ്ങൾ എന്റെ ചുണ്ടുകളിലേക്ക് അടുത്തതും ആ കൈകൾ പതിയെ അയഞ്ഞു... അതറിഞ്ഞ് ഞാൻ അവനെ മഴയത്തേക്ക് തള്ളിയിട്ട് വാ പൊത്തി ചിരിച്ചു... ~~~~~~~~ ഈ പെണ്ണിനെ ഇന്ന് ഞാൻ......!!!! സ്റ്റോപ്പിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടതും പോരാ, ഊരയ്ക്ക് കൈ കൊടുത്ത് നിന്ന് മഴ കൊള്ളുന്ന എന്നെ നോക്കി ആവേശത്തോടെ ചിരിക്കുന്ന അവളെ ഞാൻ കുറേ നേരം ആ മഴത്ത് നിന്ന് നോക്കി... ഒരു നേടുവീർപ്പോടെ ഞാൻ വീണ്ടും സ്റ്റോപ്പിലേക്ക് കയറി നിന്നതും കുരിപ്പ് പിന്നേയും പിടിച്ഛ് പുറത്തേക്ക് തള്ളി.... അവളെ രൂക്ഷമായി ഒന്ന് നോക്കി കണ്ണുരുട്ടി ഞാൻ വീണ്ടും ആ കോരിച്ചൊരിയുന്ന മഴയത്ത് നിന്ന് സ്റ്റോപ്പിലേക്ക് കയറി നിന്ന് മുടി പുറക്കിലേക്ക് കോതവേ, വീണ്ടും അവള് പുറക്കിൽ നിന്ന് തള്ളാൻ നോക്കിയെങ്കിലും ഞാൻ സൈഡിലേക്ക് മാറി കൊടുത്തു.... ഞാൻ ഉദ്ദേശിച്ച പോലെ അവള് ഗ്രിപ്പ് കിട്ടാതെ സ്റ്റോപ്പിന്റെ വക്കിൽ എത്തി റോഡിലേക്ക് ചാടി പോവാൻ തുടങ്ങിയതും അവള് വെപ്രാളത്തിൽ എന്റെ നേരെ നീട്ടിയ കയ്യിൽ കയറി പിടിച്ഛ് ഞാൻ വീഴാതെ നിർത്തി...

കാൽ വക്കിൽ ഉറയ്ച്ഛ് നിന്നെങ്കിലും അവളെ ശരീരം സ്റ്റോപ്പിന്റെ പുറത്തേക്ക് വീഴുന്ന പോലെ നിന്നു.. പേടിച്ഛ് കണ്ണുകളടയ്ച്ഛ് നിൽക്കുന്ന അവളിലേക്ക് മഴ വർഷിച്ചു കൊണ്ടിരുന്നു..... ഞാൻ പിടിച്ച അവളുടെ കൈ എന്റെ അടുത്തേക്ക് ശക്തിയിൽ വലിച്ഛ് ഞൊടിയിടയിൽ സ്റ്റോപ്പിന്റെ ഒരു കോർണറിലേക്ക് ഞാൻ അവളെ ചേർത്ത് ഒതുങ്ങി നിന്നു.... കിതപ്പോടെ ശ്വാസം ആഞ്ഞ് വലിച്ഛ് വിട്ടോണ്ട് താഴേയ്ക്ക് നോക്കി നിൽക്കുന്ന അനൂന്റെ ചുരിദാർ പ്ലീറ്റിന്റെ ഇടയിലൂടെ അവളുടെ നഗ്നമായ പഞ്ഞിപോലെ മൃദുലമായ അരക്കെട്ടിലേക്ക് എന്റെ കൈ ചേർന്നതും ഒന്ന് ഞെട്ടി പിടഞ്ഞ് അവളെന്നെ നോക്കി.... നനഞ്ഞ് കുതിർന്ന് ഒട്ടി കിടക്കുന്ന കൺ പീലിക്കുള്ളിലെ അവളുടെ കരിനീലമിഴിക്കൾ വിശ്രമമില്ലാതെ എന്റെ ഇരു കണ്ണിലേക്കും മാറിമാറി നോക്കി.... നനഞ്ഞ മുടിയിൽ നിന്ന് നെറ്റിയിലൂടെ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് ഒഴുകിയിറങ്ങി... ചുണ്ടുകൾ കൂട്ടിമുട്ടാതെ വിറയ്ച്ചു....

"തണുക്കുന്നുണ്ടോ രാധൂ...????" ഒന്നൂടെ അവളോട് ചേർന്ന് ഇടുപ്പിൽ കൈ അമർത്തി ഞാൻ ചോദിച്ചതും ശ്വാസം നീട്ടി വലിച്ഛ് അവളൊന്ന് ഉയർന്നു.... "ഹ്മ്മം...???" ഞാൻ വീണ്ടും ഒന്നൂടെ അവൾക്ക് അരികിലേക്ക് കുനിഞ്ഞ് പതിയെ കുഴയുന്ന ശബ്ദത്തിൽ വീണ്ടും മൂളി ചോദിച്ചതും വിറയ്ക്കുന്ന ചുണ്ടുകൾ ബലമായി കൂട്ടിപ്പിടിച്ഛ് ഉമിനീരിറക്കി കൊണ്ട് അവളെന്നെ നോക്കി പതിയെ ഇല്ലെന്ന് തലയാട്ടി.... "പക്ഷേ,,,, എനിക്ക് തണുക്കുന്നൂ...!!!" ~~~~~~~~ അരക്കെട്ടിൽ മുറുക്കുന്ന അവന്റെ ഉള്ളം കയ്യിന്റെ ചൂടിൽ, ഈ തണുപ്പിലും ഞാൻ ഉരുക്കിയൊലിക്കുന്ന പോലെ തോന്നി.... അതിന്റെ കൂടെ അവന്റെ ചോദ്യവും, പറച്ചിലും കൂടിയായപ്പോ വായിൽ ഒരു തുള്ളി ഉമിനീരില്ലാതെ വറ്റി വരണ്ടു.... ചുമരിലേക്ക് ചേർത്ത് അവൻ പിടിച്ഛ് വെച്ചിരിക്കുന്ന എന്റെ വലത്തേ കൈ പത്തിയ്ക്ക് താഴെ അവന്റെ കൈ വിരലുകൾ മുറുക്കി.... നനഞ്ഞ് ഒട്ടിപ്പിടിച്ഛ് നെറ്റിലിലേക്ക് അനുസരണയില്ലാതെ വീണ് കിടക്കുന്ന അവന്റെ മുടിയിഴക്കളിൽ നിന്നും വെള്ളം ഇടതടവില്ലാതെ ഉറ്റി...

നെറ്റിയുടെ നടുവിലൂടെ ശരവേഗത്തിൽ ഒലിച്ചിറങ്ങിയ വെള്ള തുള്ളി അവന്റെ മൂക്കിന് തുമ്പിൽ നിന്ന് എന്റെ മൂക്കിന് തുമ്പിൽ വീണ് ചിതറിയതും ഞാൻ കണ്ണുകൾ അടച്ഛ്..... അവന്റെ ചൂടുള്ള നിശ്വാസം മേൽചുണ്ടിനെ പൊതിയാൻ തുടങ്ങിയതും എന്റെ ഹൃദയം പൊടുന്നനെ മിടിപ്പേറി.... ഇടത്തേ കൈ എന്റെ ചുരിദാറിൽ മുറുക്കി... വിറയ്ക്കുന്ന എന്റെ ചുണ്ടുക്കളിൽ പതിയെ പതിഞ്ഞ അവന്റെ ചുണ്ടുകൾക്ക് ഇളം ചൂടായിരുന്നു... കീഴ്ചുണ്ടിനെ പതിയെ നുണഞ്ഞ് വലിച്ഛ് കൊണ്ട് സിദ്ധു വീണ്ടും ആവേശത്തോടെ ചുംബിച്ചു.... അവന്റെ പല്ലുകൾ ചുണ്ടിൽ ആഴ്ന്നിറങ്ങേ ചുരിദാറിൽ ചുരുട്ടി പിടിച്ച എന്റെ കൈകൾ ഞൊടിയിടയിൽ ഷർട്ടിന്റെ കോളറിൽ മുറുക്കി... ഇടയിൽ എപ്പഴോ അവന്റെ നാവ് എന്റെ നാവിൻ തുമ്പിൽ ചെറുതായി തട്ടിയതും ഞാനൊന്ന് വെട്ടി വിറയ്ച്ചു...

നഗ്നമായ അരക്കെട്ടിലൂടെ ചുറ്റി അവനോട് ചേർത്ത് പിടിച്ഛ് അവന്റെ ദന്തങ്ങൾ കൂടുതൽ ആഴത്തിൽ എന്റെ ചുണ്ടിലേക്ക് ആഴ്ന്നറങ്ങി തുടങ്ങിയതും എരിവ് വലിച്ചോണ്ട് ഞാൻ അവനെ പിടിച്ഛ് തള്ളി..... നീറുന്ന ചുണ്ടിൽ ഇടത്തേ ചൂണ്ട് വിരൽ ചേർത്ത് പതിയെ തൊട്ട് കൊണ്ട് ഞാൻ സിദ്ധുനെ രൂക്ഷമായി നോക്കി.... ഞാൻ ഒന്നും ചെയ്തില്ലേ രാമനാരയണാ ന്ന് മട്ടിൽ മുകളിലേക്കും പുറത്തേക്കും നോക്കുന്ന കോന്തനെ ഞാൻ തറപ്പിച്ഛ് നോക്കി.... "കടിച്ഛ് പൊട്ടിച്ഛ് കോന്തൻ കണാരൻ...!!!" അവനെ നോക്കി കറുവോടെ ഞാൻ പറഞ്ഞു നിർത്താൻ ഇടയില്ലാത്ത സിദ്ധു എന്റെ രണ്ട് ഇടുപ്പിലും കൈ വെച്ഛ് ചുമറിനോട് വീണ്ടും ചേർത്ത് നിർത്തി... ഞെട്ടി പകപ്പോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി... "ഞാൻ നിന്നോട് പറഞ്ഞതല്ലേ രാധൂ ഹിപ് ചെയിൻ വാങ്ങി തരാന്ന്.... ചുവന്ന് തുടുത്ത നിന്റെ ഈ ഇളം റോസ് ചുണ്ട് എപ്പോ കണ്ടാലും എനിക്ക് ഉമ്മിക്കാൻ തോന്നും....

പനിനീർ പൂവിതൾ പോലെ മൃദുലമായ നിന്റെ അധരങ്ങളിൽ ചുണ്ട് ചേരുന്ന ഓരോ നിമിഷവും അത് മുഴുവനായും കടിച്ചെടുക്കാൻ മനസ്സ് വെമ്പും... കടിച്ഛ് പൊട്ടിക്കാൻ പല്ല് തരിക്കും.... I can't control dear....!!!! ഇതോണ്ടാ ഞാൻ ഹിപ് ചെയിൻ വാങ്ങി തരട്ടെ ന്ന് ചോദിച്ചത്... ഇങ്ങനെ കടിച്ഛ് പൊട്ടിക്കാൻ തോന്നുമ്പോ വിരൽ ചുഴറ്റി മുറുക്കി പിടിക്കാൻ...." ഇടുപ്പിൽ വെറുതെ വിരൽ ചുഴറ്റി പിടിച്ഛ് കൊണ്ട് അവൻ പറഞ്ഞത് കേട്ട് ഞാൻ അവനെ കുറുക്കനെ നോക്കി..... "പോടാ പട്ടി...." ചുണ്ട് കടിച്ഛ് പൊടിച്ചതും പോരാണ്ട് നിന്ന് കിണുങ്ങുന്നത് കണ്ട് അവന്റെ നെഞ്ചിൽ കൈവെച്ഛ് തള്ളി മാറ്റി ഞാൻ പതിയെ പറഞ്ഞ് തീർന്നതും സിദ്ധു എന്റെ വലത്തേ കൈ പിടിച്ഛ് തിരിച്ഛ് പുറക്കിലേക്ക് ഒടിച്ചു എന്നെ അവനോട് ചേർത്ത് നിർത്തി..... "എന്താടീ..... എന്താ വിളിച്ചത്....??? ഏഹ്ഹ്....????" "ആഹ്..... സിദ്ധു വിട്ട്.... ആഹ്... ചുമ്മാ അറിയാതെ.... ആഹ്... വിളിച്ഛ് പോയാതാ.... ആഹ്... അമ്മേ... ഇനി.... ഇനി വിളിക്കൂല്ല..... ആഹ്...!!!"

കൈ തിരിച്ഛ് ഒടിക്കുന്നത് പോരാഞ്ഞിട്ടാവും കോന്തൻ ഇടത്തേ കൈകൊണ്ട് എന്റെ ചെവിയും പിടിച്ഛ് പൊന്നാക്കുന്നത്.... അവന്റെ കയ്യിൽ കിടന്ന് പുളഞ്ഞ് കളിച്ഛ് മുഖത്തേക്ക് നോക്കി സരിഗമപ പാടി ഞാൻ വിട്ടീക്കാൻ നോക്കിയെങ്കിലും ഉടുമ്പ് പിടിച്ചപോലെ പിടിച്ചിരിക്കാ കോന്തൻ... ദൈവമേ എന്റെ കൈ.... വേദനിച്ചിട്ട് വയ്യല്ലോ കൃഷ്ണാ.... അപ്പഴത്തെ ഒരു ഫ്ലോയിൽ വായിൽ നിന്ന് വീണ് പോയതാ.... "ഇനി വിളിക്കോ...??? ഏഹ്ഹ്....??? വിളിക്കോ ന്ന്....???" എന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അവൻ പുരികം പൊക്കി ചോദിച്ചത് കേട്ട് ഞാൻ വേദനയോടെ പറഞ്ഞു.... "ഇല്ല.....സിദ്ധു പ്ലീസ്.... വിട്ട് എനിക്ക് വേദനിക്കുന്നൂ.... ഇനി വിളിക്കൂല്ല.... പ്രോമിസ്.... ആഹ്... അമ്മേ.... ഹൂ..... ആരെങ്കിലും ഓടി വരണേ ഈ കോന്തനെ ഒന്ന് പിടിച്ഛ് മാറ്റി എന്നെ രക്ഷിക്കണേ.... ആഹ്...!!!!" "എന്താ കേട്ടില്ല...???? ഇനി വിളിക്കോ നീ...???" "ഇ........ല്ലാഡാ.....!!!!" "ഡാ... ന്നോ....???" ദൈവമേ ഞാൻ പണി വാങ്ങിച്ഛ് കൂട്ടാണല്ലോ....!!!!!

സിദ്ധു മുഖത്തേക്ക് നോക്കി വീണ്ടും വിളിക്കോ, വിളിക്കോ ന്ന് ചോദിച്ഛ് തുടങ്ങിയതും ഞാൻ കാൽ വിരലിൽ ഉയർന്ന അവന്റെ ചുണ്ടോണ്ട് എന്റെ അധരങ്ങൾ ചേർത്ത് വെച്ഛ് അമർത്തി ചുംബിച്ചു... ഞാൻ പ്രതീക്ഷിച്ച പോലെ അവന്റെ കൈക്കൾ അയഞ്ഞു... ഞൊടിയിടയിൽ പിടഞ്ഞ് മാറി ഞാൻ കൈ കുടഞ്ഞ് ചെവി തിരുമ്മി... ദുഷ്ടൻ എന്റെ കയ്യും ചെവിയും പൊന്നാക്കി... കോന്തൻ കണാരൻ... അവനെ നോക്കി, അവന്റെ കൈവിരലുകളാൽ ചുവന്ന് വാണ്ട് കിടക്കുന്ന കയ്യിൽ മെല്ലെ ഉഴിഞ്ഞു... ഇടയ്ക്കിടെ അന്തം വിട്ട് വാ തുറന്ന് നിൽക്കുന്ന സിദ്ധുനെ ഞാൻ കൂർപ്പിച്ഛ് നോക്കി ദഹിപ്പിച്ചോണ്ടിരുന്നു... ~~~~~~~~ ഹമ്പടി കേമീ.... കൊള്ളാല്ലോ നീ.....!!!!! അവള് കിസ് തന്നതിന്റെ ഷോക്കിൽ അന്തം വിട്ട് നിന്ന് പോയെങ്കിലും ദേഷ്യത്തോടെ കൈ കുടഞ്ഞ് ഉഴിയുന്ന അവളെ കണ്ട് ഞാൻ ചിരിച്ചു... മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ഛ് വെച്ചിട്ടുണ്ട്.. നല്ലോണം വേദനയായിട്ടുണ്ടെന്ന് തോന്നുന്നു... തെറി വിളിച്ചിട്ടല്ലേ.....

ഇനി വിളിക്കുമ്പോ ഈ വേദന ഓര്മവേണം...!!! കുശുമ്പോടെ അവള് ആ സൈഡിലും ഞാൻ ഈ സൈഡിലും മഴ തോരാൻ കാത്തിരുന്നു... കയ്യിലേക്ക് നോക്കി ഉഴിഞ്ഞ് രൂക്ഷമായി അവളെന്നെ നോക്കിയതും ഞാൻ ചുണ്ട് കൂർപ്പിച്ഛ് ഉമ്മ കൊടുത്തു... അതോടെ പെണ്ണിന്റെ ടെംബർ തെറ്റി ദേഷ്യത്തോടെ കുറുക്കനെ എന്നെ നോക്കി ഞാൻ കൊടുത്ത ഉമ്മ വലിച്ഛ് കീറി നിലത്തിട്ട് ചവിട്ടി മെതിക്കുന്നത് കണ്ട് ഞാൻ വലിയ വായിൽ ചിരിച്ചു.... അത് കണ്ട് പല്ല് കടിച്ഛ് അവള് പുറത്തേക്ക് നോക്കി ഇരുന്നു.... ഇടയ്ക്ക് ഇടി വിട്ടുമ്പോ ഞെട്ടി വിറയ്ച്ഛ് ഉമിനീരിറക്കി പേടിയോടെ ഒതുങ്ങി ഇരിക്കുന്നത് കണ്ട് ഞാൻ എന്റെ അടുത്തേക്ക് വിളിച്ചെങ്കിലും അവള് മുഖം വെട്ടിച്ഛ് പുച്ഛിച്ചോണ്ട് നേരെ ഇരുന്നു..... മഴയൊന്ന് പുറക്കിലേക്ക് നിന്നതും ഞാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്‌ത് അവളെ വിളിച്ചതും മുഖം വെട്ടിച്ഛ് എന്നെ രൂക്ഷമായി നോക്കി പുറക്കിൽ ഒരു കിലോമീറ്റർ മാറി വിട്ട് ഇരുന്നു... അവളെ മുഖവും ഇരുത്തവും ഒക്കെ കണ്ട് ചിരി കടിച്ഛ് പിടിച്ഛ് ഞാൻ വണ്ടി മുന്നോട്ട് എടുത്തു...

നിന്നെ എന്നോട് ചേർത്ത് ഇരുത്താനുള്ള വഴിയൊക്കെ എനിക്ക് അറിയാടീ പൊട്ടിക്കാളി....!!! മിററിലൂടെ നോക്കവേ അവള് മുഖം സൈഡിലേക്ക് വെട്ടിച്ഛ് കനപ്പിച്ഛ് ഇരിക്കുന്നത് കണ്ട് ചെറുതായൊന്ന് ബ്രേക്ക് പിടിച്ചു... ഒന്ന് മുന്നോട്ടാഞ്ഞ് മിററിലൂടെ എന്നെ തറപ്പിച്ഛ് നോക്കുന്ന അനൂനെ കണ്ട് ഞാൻ നല്ലോണം ചിരിച്ഛ് കാണിച്ചു.... വാശിയോടെ പുറക്കിലേക്ക് നീങ്ങി പുറക്കിലെ ഹാൻഡിലിൽ രണ്ട് കയ്യും മുറുക്കി പിടിച്ഛ് ഇനി എന്ത് ചെയ്യും ന്നുള്ള മട്ടിൽ പുച്ഛത്തോടെ അവള് ചിരിച്ചതും ഞാൻ ചുണ്ട് പിളർത്തി സങ്കടത്തോടെ അവളെ നോക്കി.... പിന്നെ ഞാൻ ആവിശ്യത്തിലും അനാവശ്യത്തിനും ബ്രേക്ക് പിടിച്ചെങ്കിലും അനു ഒന്ന് അനങ്ങിയത് പോലും ഇല്ല.... വീട്ടിലെത്തി കാലു പിടിക്കേണ്ടി വരൂല്ലോ...??? നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു തീരും മുൻപ് അനൂന്റെ കൈകൾ എന്നെ വരിഞ്ഞ് മുറുക്കിയിരുന്നു, എത്രത്തോളം എന്നോട് ചേർന്ന് ഒട്ടിയിരിക്കാൻ പറ്റുമോ അത്രയും ചേർന്ന് പേടിയോടെ പുറത്തേക്ക് കവിൾ ചാരി ഇറുക്കിപ്പിടിച്ഛ് അവള് ഇരുന്നു....

ഒരു ഇടി വെട്ടിയത്തിന്റെ റീയാഷനാണ്... ഇതാണ് പറയുന്നത് ' സൈക്കിൾ പ്യൂർ അകർബത്തീസ്... ദൈവമുണ്ട്...!!! ' അങ്ങനെ വഴിക്ക് വാടീ കൊച്ഛ് ഗള്ളീ...!!! ചിരിയോടെ വണ്ടി സൈഡാക്കി നിർത്തി ഞാൻ തിരിഞ്ഞ് അവളെ നോക്കി... ഇടി വെട്ടി തീർന്നതും അവള് പതിയെ മുഖമുയർത്തി ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, അപ്പഴാണ് വണ്ടി നിർത്തി ഞാൻ നോക്കുന്നതും അവള് കെട്ടിപ്പിടിച്ഛ് പോയത് പോലും അറിയുന്നത്... അങ്ങനെ തന്നെ ഇരുന്ന് എന്നെ നോക്കി എന്താ ന്ന് ഗൗരവത്തോടെ അമർത്തി മൂളി അവള് ചോദിച്ചത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു... "ഇത്രേള്ളൂ....!!!!" പറഞ്ഞ് മുഴുമിക്കാൻ വിട്ടില്ല, അപ്പഴേക്കും അനു എന്റെ പുറത്ത് തബല വായിച്ഛ് തുടങ്ങിയിരുന്നു... കുറേ കുത്തിയും മുന്നോട്ട് തള്ളിയും ദേഷ്യം തീർത്ത് കുശുമ്പോടെ ചിണുങ്ങി അവള് വീണ്ടും എന്നെ കെട്ടിപ്പിടിച്ഛ് പുറത്ത് ചാഞ്ഞിരുന്നതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു....

വണ്ടി നീങ്ങി തുടങ്ങിയതും ഇത് കൈ പിടിച്ഛ് തിരിച്ചതിന്, ചെവി പൊന്നാക്കിയതിന്, എന്റെ എടുത്ത് വന്ന് ഇരിക്കാഞ്ഞതിന് എന്നൊക്കെ എണ്ണി എണ്ണി പറഞ്ഞ് കുരിപ്പ്‌ എന്റെ ഷോള്ഡറിൽ രണ്ട് മൂന്ന് വട്ടം അമർത്തി കടിച്ചു... സത്യം പറയാല്ലോ ഒടുക്കത്തെ മൂർച്ചയാ പെണ്ണിന്റെ പല്ലിന്... ഞാൻ വേദന കൊണ്ട് പുളഞ്ഞ് പോയെങ്കിലും അവള് പിന്നീട് തന്ന നനുത്ത ചുംബനങ്ങളിൽ ആ വേദന ഞാൻ മറന്ന് പോയി... വീട്ടിലേക്കുള്ള യാത്രയിൽ എന്റെ പുറകിൽ ചാരി ഇരുന്ന് മഴയത്ത് കളിക്കുന്ന അവളെ മിററിലൂടെ നോക്കി കാണല്ലായിരുന്നു എന്റെ പണി..... മഴ അവൾക്ക് ഒരുപാട് ഇഷ്ടന്ന്, അന്ന് തറവാട്ടിൽ പോയപ്പോ എനിക്ക് മനസ്സിലായതാ..... വീട്ടിൽ എത്തിയതും മെല്ലെ ഒച്ചയൊന്നും ഉണ്ടാക്കാതെ റൂമിൽ കയറി തലയൊക്കെ തോർത്തി ഡ്രസ് ഒക്കെ മാറ്റി പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ സംഗീതം കേട്ട് അവളോട് പറ്റിച്ചേർന്ന ഒരു പുതപ്പിൽ ചുരുണ്ട് കൂടി........ ~~~~~~~~ രാത്രി അലാറം വെച്ച് കിടന്നതോണ്ട് രാവിലെ എണീക്കാൻ ആയി....

എന്റെ കയ്യിൽ കവിൾ ചേർത്ത് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന സിദ്ധുനെ നോക്കി ചിരിച്ഛ് നെറ്റിയിൽ ചെറിയൊരു ഉമ്മ കൊടുത്ത് ഉണർത്താതെ പതിയെ എണീറ്റ് കുളിച്ചു താഴേക്കിറങ്ങി..... രാവിലത്തെ പ്രാതലിന് പണിയൊക്കെ കഴിഞ്ഞതും ആമി ഒരു പ്ളേറ്റിൽ വെള്ളപ്പവും കുറുമയും എടുത്ത്, സേതൂന്ന് കൊടുക്കാൻ എന്റെ കയ്യിൽ തന്നു.... സേതു ആമി ഒഴികെ ഈ വീട്ടിലെ മറ്റാര് കൊടുത്താലും കഴിക്കും.... അവന്റെ എല്ലാ കാര്യങ്ങളും ഞാനാണ് ഇപ്പൊ നോക്കുന്നത്... ചായയും ചോറും ഒക്കെ ഇപ്പോ എന്റെ ഡ്യൂട്ടിയിൽ പെട്ടതാ...!! സേതുന്ന് ഞാൻ കൊടുക്കുന്നത് കണ്ടാൽ കനിക്ക് കുശുമ്പ് കേറും പിന്നെ അവൾക്കും വേണം.... അത് കാണുമ്പോ സേതു എന്നെ പിടിച്ഛ് എന്റെ രാധുവാ ന്ന് കുറുമ്പോടെ പറയും അത് കേൾക്കുമ്പോ കനിയുടെ സമനില തെറ്റും... പിന്നെ അടിയായി പിടിയായി വഴക്കായി കരച്ചില്ലായി... ഹമ്മോ...!!! ഇതൊക്കെ മുന്നിൽ കണ്ട് ഞാൻ ആദ്യം തന്നെ രണ്ടാൾക്കും ഉള്ളത് കിച്ചണിൽ പോയി എടുത്തോണ്ട് വന്നു....

ഒരു കഷ്ണം സേതുന് കൊടുത്താൽ അടുത്ത കഷ്ണം കനിക്കുള്ളതാണ്... രണ്ടാളും ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നാണ് കഴിക്കുന്നത്... ഒരാള് ആ സൈഡ് ആണെങ്കിൽ മറ്റെയാൾ ഓപ്പോസിറ്റ് സൈഡിലാവും... ഞാൻ കുറച്ഛ് നേരമായി ഫുഡും കൊണ്ട് ഇവരെ രണ്ടാളുടെയും പുറക്കെ ഹാള് മുഴുവൻ നടക്കാ.... ഇത് കണ്ട് ചിരിക്കാൻ ആമിയും ഏട്ടത്തിയും നിമ്മിയും...!!! "ആദ്യം അവന് ദേഷ്യം, അത് മാറിയപ്പോ ഇവൾക്ക് ദേഷ്യം...!!!!! കല്യാണം കഴിഞ്ഞു ഉടന്നെ തന്നെ എല്ലാം പറഞ്ഞു തീർത്തിരുന്നെങ്കിൽ ഇത് പോലെ സ്വന്തം ഒന്നിന്നൂടെ കൊടുത്തൂടായിരുന്നോ.....?????" ആമി എന്നെ കളിയാക്കി കൊണ്ട് ആമി പറഞ്ഞത് കേട്ട് നിലത്ത് ഇരുന്ന് ടോയ് കാറിൽ കളിക്കുന്ന സേതൂനെ വായിലേക്ക് വെള്ളപ്പത്തിന്റെ കഷ്ണം കൊടുത്ത് കൊണ്ട് ഞാൻ നിറഞ്ഞ ചിരിയോടെ അവളെ നോക്കി.... " എനിക്ക് എന്തിനാഡീ ഉണ്ടച്ചീ സ്വന്തമായി ഒന്നിന്നെ... സേതുവും കനിയും എന്റെ സ്വന്തം തന്നല്ലേ..... അല്ലേ സേതൂട്ടാ,,,, രാധൂന്റെ മോനല്ലേ...???"

അവന്റെ അടുത്ത് കാലിൽ ഇരുന്ന് ഞാൻ ചോദിച്ചതും സേതു എന്നെ നോക്കി ചിരിച്ചു.... "ന്റെ രാതൂവാ...!!" കൊഞ്ചലോടെ ടോയ് കാർ നിലത്തിട്ട് ഉരുട്ടി അവൻ പറഞ്ഞത് കേട്ട് ഞാൻ അഭിമാനത്തോടെ ആമിയെ നോക്കി നിവർന്ന് നിന്നു.... "എന്നാലും വേണല്ലോ.... ല്ലേ ചേച്ചി.....? സിദ്ധു ഏട്ടന്റെ കുഞ്ഞിനെ എടുക്കാൻ എനിക്ക് കൊതിയായി.....!!!!" നിമ്മി നിമ്മി പറഞ്ഞു തീരേണ്ട താമസം അമ്മയും ദേവുവും ഹാളിലേക്ക് ലാൻഡ് ചെയ്തു.... പിന്നെ പറയണ്ടല്ലോ എല്ലാരും കൂടി അതങ്ങേറ്റടുത്തു.... രണ്ടു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട് ഇനി കുട്ടിക്കളൊക്കെ ആകാം ന്നും മറ്റും അഭിപ്രായങ്ങളുടെ ഘോഷയാത്ര ആയിരുന്നു..... ഈ ഗ്യാപ്പിൽ കനി സേതുനേയും കൂടി ലിഫ്റ്റിൽ കയറി മുകളിലേക്കുള്ള ബട്ടണ് അമർത്തി എന്നെ നീട്ടിവിളിച്ഛ് കൈ കൊട്ടി തുള്ളി കളിച്ഛ് ചിരിക്കാൻ തുടങ്ങിയിരുന്നു.... ഞാൻ ഓടി ചെല്ലുമ്പോഴേക്കും ലിഫ്റ്റ് അടഞ്ഞ് മുകളിലോട്ട് ഉയർന്നു.... ഇത് കനിയുടെ സ്ഥിരം പണിയാണ്, സേതൂനെയും കൂടി ഫുഡ് കഴിക്കുന്നതിന് ഇടയ്ക്കുള്ള ഈ മുങ്ങൽ......

ആമിയെ നോക്കിയതും അവള് സീലിംഗിന്റെ ഭംഗി ഏട്ടത്തിക്ക് കാണിച്ച് കൊടുക്കുന്ന ഭാരപ്പെട്ട പണിയിലാണ്.... ഈ കൊച്ചിനെ കൊണ്ട് ഞാൻ തോറ്റല്ലോ ന്ന് കൃഷ്ണാ....!!!! ഞാൻ അവരെ നോക്കി പേടിപ്പിച്ചു ഒരു നെടുവീർപ്പോടെ പ്ളേറ്റും പിടിച്ചോണ്ട് വേഗത്തിൽ മുകളിലേക്ക് കയറാൻ തുടങ്ങി..... കനിയും സേതുവും ഏത് റൂമിലാണവോ ഉണ്ടാവാ....??? കിളി വീട്ടിലേക്ക് എങ്ങാനും പോയി കാണോ..??? കോണി കയറി നേരെ കിളിവീട്ടിലേക്ക് അവരെ തിരഞ്ഞു നടക്കുമ്പഴാണ് മുകളിലെ വാഷ് റൂമിന്റെ മുന്നിൽ വെച്ഛ് ആരോ എന്റെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു ഉള്ളിലേക്ക് വലിച്ചത്..... ~~~~~~~~ ഓഫീസിലേക്ക് പോകാൻ റെഡിയായി താഴേക്ക് വരുമ്പഴാണ് അനു താഴെ സേതൂനും കനിക്കും ഫുഡ് കൊടുക്കുന്നത്‌ കണ്ടതും ഇടനാഴിയിലെ റെയിലിംഗ് കൈമുട്ട് ഊന്നി അവിടെ നിന്നു... രണ്ടാളും കൂടി അനൂനെ നല്ലോണം വട്ടാക്കുന്നുണ്ട്.... സേതു അങ്ങോട്ട് നടക്കുമ്പോ കനി നേരെ ഓപ്പോസിറ്റ് സൈഡിലേക്ക് നടക്കും...

കനി ഹാളിന്റെ ഈ മൂലയിൽ ആണെങ്കിൽ സേതു ആ അറ്റത്തെ മൂലയിൽ ആയിരിക്കും..... ഒരു കയ്യിൽ പ്ലേറ്റും മറ്റേതിൽ എന്തോ കഷ്ണവും പിടിച്ച് രണ്ടാളുടെയും വയ്യാലെ നടന്ന് തീറ്റിക്കുന്ന അനൂനെ ഒരു ചിരിയോടെ ഞാൻ അങ്ങനെ നോക്കിനിന്നു.... ഇടയിലൂടെ ആമിയും നിമ്മിയും അവളെ എന്തോ പറഞ്ഞു കളിയാകുന്നുണ്ട്.. കുറച്ച് കഴിഞ്ഞപ്പോ അമ്മയും ഏട്ടത്തിയും അച്ഛമ്മയും കൂടി അവരുടെ കൂട്ടത്തിൽ ചേർന്നു.... അപ്പഴാണ് അവരുടെയൊക്കെ കണ്ണ് വെട്ടിച്ച് കനിയും സേതുവും ലിഫ്റ്റിൽ കയറിയത്.... അനു വെപ്രാളത്തോടെ ഓടി എത്തുമ്പോഴേക്കും ലിഫ്റ്റ്‌ അടഞ്ഞു ഉയർന്നിരുന്നു... ഏട്ടത്തിയെയും ആമിയെയും നോക്കി പേടിപ്പിച്ചു അവള് മോളിലേക്ക് കയറുന്നത് കണ്ടതും ലിഫ്റ്റ് തുറന്ന് വന്ന കനിയേയുംസേതൂനേയും താഴേക്ക് തന്നെ കയറ്റി വിട്ട് ഞാൻ വേഗം വാഷ് റൂമിന്റെ സൈഡിൽ മറഞ്ഞു നിന്നു... അവള് കോണികയറി കിളിവീട്ടിനോട് ചേർന്നുള്ള ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നതും ഞാൻ സൈഡിലേക്ക് കൈ പിടിച്ച് വലിച്ചു എന്റെ നെഞ്ചോടു ചേർത്ത് നിർത്തി.. അവള് ഞെട്ടി പിടഞ്ഞു നിലവിളിക്കാൻ തുടങ്ങിയതും ഞാൻ വലത്തേ കൈകൊണ്ട് അവളെ വാ പൊത്തി പിടിച്ചു....

"ഒച്ച വെയ്ക്കല്ലേ ഞാനാ....!!!" കുസൃതി ചിരിയോടെ ഞാൻ പറഞ്ഞതും അവള് ദേഷ്യത്തോടെ മുഖം സൈഡിലേക്ക് വെട്ടിച്ഛ് വാ മൂടിയ എന്റെ കൈ മാറ്റി.... "ഞാൻ എപ്പഴും പറയാറുണ്ട് എന്നെ ഇങ്ങനെ പേടിപ്പികരുതെന്ന്.... ഇല്ലേ....????? കോന്തൻ കണാരൻ....!!!എന്റെ നല്ല ജീവൻ അങ്ങു പോയ്‌.... വയറ് കാളീട്ട് വയ്യ,,,,, ഹോ ന്റെ കൃഷ്ണാ...!!!!!! " രണ്ട് കയ്യും എന്റെ മേലാക്കാതെ സൈഡിലേക്ക് വിട്ട് വെച്ഛ് നേടുവീർപ്പോടെ അവള് ശ്വാസം ആഞ്ഞ് വലിച്ചു.... ദേഷ്യത്തോടെ എന്നെ നോക്കി ദഹിപ്പിച്ഛ് ഇത്രയും പറഞ്ഞ് അവള് കുതറി മാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടാതെ അവളുടെ ഒന്നൂടെ ചേർത്ത് മുറുക്കി എന്നോട് ചേർത്ത് നിർത്തി... "ഹ.... നീ ഇങ്ങനെ ദേഷ്യം പിടിക്കല്ലേഡോ ഭാര്യേ....???? ഒന്ന് പേടിപ്പിച്ചല്ലേള്ളൂ..... അല്ലാതെ ഞാൻ നിന്നെ കേറി പീഡിപ്പിച്ചൊന്നും ഇല്ലല്ലോ.....???" കള്ള ചിരിയോടെ ഒറ്റ പുരികം പൊക്കി, ഒന്നുയർന്ന് എന്നോട് ചേർന്ന് നിൽക്കുന്ന അവളുടെ മുഖമാക്കേ കണ്ണുഴിഞ്ഞ് ഞാൻ പതിയെ പറഞ്ഞത് കേട്ട് അവളുടെ മുഖത്തെ രൂക്ഷഭാവം ഒന്നൂടെ കൂർത്തു...

"ദേ സിദ്ധു,,,,,, എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്....!!!!!! പേടിച്ച് എന്റെ ഹൃദയം പൊട്ടി പോകാഞ്ഞത് ഭാഗ്യം.... ഹാർട്ട് ബീറ്റ് ഇപ്പഴും നോർമൽ ആയിട്ടില്ല അറിയോ.....???" ദേഷ്യത്തോടെ അനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... " ആഹാ... ആണോ.... എവിടെ കേൾക്കട്ടെ...????" അവളെ നെഞ്ചിലേക്ക് കാത് ചേർക്കാൻ നോക്കിയതും അനു ദേഷ്യത്തോടെ കുതറി പിന്നിലേക്ക് ആഞ്ഞു... "ദേ..... എനിക്ക് ദേഷ്യം വരുന്നുണ്ട്...!!!! വിട്ട് എനിക്ക് പോണം... കനിയും സേതുവും ഇങ്ങോട്ട് ലിഫ്റ്റ് കയറീട്ടുണ്ട്, എനിക്ക് അവരെ പോയി നോക്കണം... മാറ്...???" ഒരു കയ്യിൽ പ്ലേറ്റും മറ്റേ കയ്യിൽ എച്ചിലും ആയതോണ്ടും, എന്റെ കൈ ബലമായി പിടിച്ച് മാറ്റി പോകാൻ അവൾക്ക് കഴിയില്ലെന്ന് ഉറപ്പുള്ളത്തോണ്ടും കുതറി പിടിഞ്ഞ് മാറാനുള്ള പണി പതിനെട്ടും അവള് നോക്കുന്നുണ്ട്....

അത് കണ്ട് ഞാൻ അനൂന്റെ അരക്കെട്ടിലൂടെ ചുറ്റി ഒന്നൂടെ മുറുക്കിയതും അവള് ദേഷ്യത്തോടെ എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.... "വിട്ട് സിദ്ധു.... എനിക്ക് മക്കളെ പോയ്‌ നോക്കാൻ ഉള്ളതാ... വിട്ട്....???" "മ്മ്മ്....മ്മ്മ്...!!!" ഞാൻ പതിയെ ഇല്ലെന്ന് മൂളി തലയാട്ടിയതും അനു നിന്ന് തിളയ്ക്കാൻ തുടങ്ങി... "ഡ്രസ്സിലൊക്കെ ആവും ട്ടോ... വെറുതേ തമാശ കളിക്കാൻ നിൽക്കാതെ മാറിക്കെ അങ്ങോട്ട്....???? മക്കള് ഇങ്ങോട്ട് കയറിട്ടുണ്ട് ഞാൻ പോയ്‌ നോക്കട്ടെ,,, അവര് അവിടെയെവിടെങ്കിലും തട്ടി തടഞ്ഞു വീഴും.... എന്താ പറഞ്ഞിട്ട് കേൾക്കാതെ....???? മാറ്....!!!" മുഖം ചുളുക്കി അവള് വീണ്ടും പറഞ്ഞത് കേട്ട് ഒരു ചിരിയോടെ ഞാൻ അവളെ നോക്കി.... "മക്കളെയൊക്കെ ആ വണ്ടിയിൽ തന്നെ ഞാൻ താഴേക്ക് കയറ്റി വിട്ടു സേഫാക്കിയിട്ടുണ്ട്... അവര് ലിഫ്റ്റിൽ കയറുന്നത് ഞാൻ കണ്ടായിരുന്നു...!!!!" ......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story