🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 153

ennennum ente mathram

രചന: അനു

"ഡ്രസ്സിലൊക്കെ ആവും ട്ടോ... വെറുതേ തമാശ കളിക്കാൻ നിൽക്കാതെ മാറിക്കെ അങ്ങോട്ട്....???? മക്കള് ഇങ്ങോട്ട് കയറിട്ടുണ്ട് ഞാൻ പോയ്‌ നോക്കട്ടെ,,, അവര് അവിടെയെവിടെങ്കിലും തട്ടി തടഞ്ഞു വീഴും.... എന്താ പറഞ്ഞിട്ട് കേൾക്കാതെ....???? മാറ്....!!!" മുഖം ചുളുക്കി അവള് വീണ്ടും പറഞ്ഞത് കേട്ട് ഒരു ചിരിയോടെ ഞാൻ അവളെ നോക്കി.... "മക്കളെയൊക്കെ ആ വണ്ടിയിൽ തന്നെ ഞാൻ താഴേക്ക് കയറ്റി വിട്ടു സേഫാക്കിയിട്ടുണ്ട്... അവര് ലിഫ്റ്റിൽ കയറുന്നത് ഞാൻ കണ്ടായിരുന്നു...!!!!" ~~~~~~~ കള്ളത്തരം വെളിച്ചതായ പോലെ നിന്ന് കുണുങ്ങി കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഞാൻ അവനെ സംശയത്തോടെ നെറ്റി ഞുളിച്ഛ് നോക്കി നിന്നതും അവൻ ഒരു ചിരിയോടെ സത്യം എന്ന അർത്ഥത്തിൽ കണ്ണടച്ച് തലയാട്ടി.... ഓഹോ അപ്പോ കോന്തൻ എന്നെ പ്ലാൻ ചെയ്ത് ലോക്ക് ചെയ്തതാണ്..... തല ഒരു സൈഡിലേക്ക് ചരിച്ഛ് വശ്യമായ ചിരിയോടെ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി വാഷ് റൂമിന്റെ ചുമരിൽ ചാരി നിൽക്കുന്ന സിദ്ധു ഒന്ന് നോക്കി ഞാൻ മുഖം വെട്ടിച്ചു..... എനിക്ക് രണ്ട് കൈകൊണ്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്....

അത് സിദ്ധു നന്നായിട്ട് മുതലെടുക്കുന്നുംണ്ട്....!!!! "വിട്ട് സിദ്ധു.... എനിക്ക് പോണം.....!!!" അവനെ നോക്കാതെ കൈ മുട്ട് കൊണ്ട് അവന്റെ കൈ തട്ടി മാറ്റി കുതറി മാറാൻ ശ്രമിച്ചോണ്ട് ഞാൻ പറഞ്ഞു.... "മ്മ്മ്... മ്മ്മ്...!!" എന്നെ കണ്ണെടുക്കാതെ നോക്കി അവൻ ഇല്ലെന്ന മട്ടിൽ പതിയെ തലയാട്ടി.... കുസൃതി നിറഞ്ഞ അവന്റെ കണ്ണിലെ വശ്യതയുടെ ആഴങ്ങളിലേക്ക് എന്റെ കണ്ണുകൾ കൊരുത്ത് തുടങ്ങിയതും ഞാൻ വെപ്രാളത്തോടെ മുഖം കുനിച്ചു... ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങുന്ന പോലെ ഒരു തണുപ്പ്... സിദ്ധുന്റെ മുഖം എന്നിലേക്ക് അടുക്കുന്നത് പതിയെ ഉയരുന്ന എന്റെ ഹൃദയം മിടിപ്പിലൂടെ ഞാൻ അറിഞ്ഞു... കഴുത്തുടുക്കിലേക്ക് അവന്റെ പൊള്ളുന്ന നിശ്വാസ വായൂവിനോടൊപ്പം നനുത്ത ചുണ്ടുകളിലെ നനവ് കൂടി ചേർന്നതും ഞാനൊന്ന് ഉയർന്ന പൊങ്ങി... എന്നിൽ പടരുന്ന വിറയലിൽ ഇടത്തേ കയ്യിലെ പ്ളേറ്റ് വീഴാതിരിക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു.... കഴുത്തിൽ ഭ്രാന്തമായി അലയുന്ന അവന്റെ ചുണ്ടുകളെ തടയിടാൻ എന്നോണം എന്റെ വലത്തേ കൈ വിരലുകൾ ആ മുടിയിൽ കോർത്ത് വലിക്കാൻ വെമ്പിയെങ്കിലും വിരലുകൾ ചുരുട്ടി പിടിച്ഛ് ഞാനത് നിയന്ത്രിച്ചു.

. "സിദ്ധേ..ട്ടാ...!!!" കിതപ്പോടെ എങ്ങനെയോ പറഞ്ഞ്‌ തീർത്തതും ആ ചുണ്ടുകൾ കഴുത്തിൽ നിന്ന് മുഖത്തേക്ക് ചേക്കേറി.... താടിത്തുമ്പിൽ ചുംബിച്ഛ് കൊണ്ട് സിദ്ധു എന്റെ മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു... പതിയെ അരുമായായി അവന്റെ ചുണ്ടുകൾ എന്റെ നെറ്റിയിലും കവിളിലും പതിഞ്ഞു... നിശ്വാസം ചുണ്ടിനെ പൊതിഞ്ഞതും ഞാൻ രണ്ടടി പുറക്കോട്ട് മാറി നിന്നു.... "അത്.... എ.... എനിക്ക്... ഞാൻ താ... താഴേയ്ക്ക് പോ.. പൊക്കോട്ടെ.....??" അടക്കാൻ ആവാത്ത കിതപ്പോടെ ഞാൻ എങ്ങനെയോ പറഞ്ഞ് തിരിഞ്ഞ് നടക്കാൻ കാലെടുത്ത് വെച്ചതും സിദ്ധു എന്റെ സാരി മുന്താണിയിൽ പിടുത്തമിട്ടിരുന്നു.... പതിയെ വലിച്ഛ് അവൻ വീണ്ടും എന്നെ അവന്റെ മുന്നിലേക്ക് നിർത്തിച്ചു.... "പൊക്കോ,,, പക്ഷേ......!!! ഇവിടം വരേ വന്നതല്ലേ ഒരു രണ്ട് പീസ് എനിക്ക് തന്നിട്ട് പൊയ്ക്കോ....??" മുന്താണി തുമ്പ് പിടിച്ഛ് കറക്കി കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ചിരിയോടെ കണ്ണ് കുറുക്കി അവനെ നോക്കി... "എന്താ.....????

വെറുതേ കുട്ടിക്കളി കളിക്കാതെ നിൽക്കാതെ വിട്ടേ സിദ്ധു....??" അവനെ നോക്കി പറഞ്ഞ് ഞാൻ മുന്നോട്ട് ആഞ്ഞതും മുന്താണി വിട്ട് അരക്കെട്ടിലേക്ക് അവന്റെ കൈ മുറുക്കി.... " അയ്യ.....!!! ആരാ ഈ പറയുന്നത്...??? കുട്ടിക്കളി കളിക്കാത്തൊരു കുട്ടി...!!! ഇന്നലെ ആ മഴത്ത് കിടന്ന് കുട്ടിക്കളി കളിച്ചത് ആരാഡീ പൊട്ടിക്കാളി...??ഏഹ്ഹ്...?? നിനക്ക് എന്തും പറ്റും, ഞാൻ എന്തെങ്കിലും ചെയ്താല്ലോ പറഞ്ഞല്ലോ അപ്പോഴേക്കും കുട്ടിയായി, കുട്ടികളിയായി, ഹമ്മോ....!!!!! ഒരു രണ്ട് കഷ്ണല്ലേ ചോദിച്ചത്..??? അത് തന്നിട്ട് പോയ മതി... അത് തന്നിട്ടേ മോള് പോകൂ......!!!!" ഭീഷണി പോലെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ കുറുക്കനെ അവനെ നോക്കി.... കൊച്ഛ് കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി കെഞ്ചുന്ന സിദ്ധു കാണേ ഒരു നേടുവീർപ്പോടെ ഞാൻ ചിരിച്ഛ് പോയി.... ഈ കോന്തന്റെ ഒരു കാര്യം.... അവന്റെ ദേഹത്ത് തട്ടാതെ പ്ളേറ്റ് മുന്നിലേക്ക് വെച്ഛ് വെള്ളപ്പം മുറിച്ഛ് കറിയിൽ മുക്കി അവന്റെ വായിലേക്ക് നീട്ടി... എല്ലാം സഹിക്കാ....പക്ഷേ സിദ്ധുന്റെ ഈ നോട്ടം... ഒരുമാതിരി നോട്ടാ കുറേ നേരയിട്ട് ഈ പാക്കരൻ നോക്കുന്നത്...

അവന്റെ ഈ കണ്ണുകളിൽ നിറയുന്ന കുറുബ് നിറഞ്ഞ പ്രണയത്തിന്റെ തിളക്കം എന്നെ കൊല്ലാത്തെ കൊല്ലുന്നു... ഒരു കഷ്ണം കഴിക്കാൻ പോലും ഒരു മണിക്കൂർ സമയം സിദ്ധു എടുക്കുന്നുന്നുണ്ട്... എന്റെ മുഖമാക്കേ ഓടിനടന്ന് പതിയെ പതിയെയാണ് അവനോരോ കഷ്ണവും ചവച്ചരച്ചിറക്കുന്നത്.... പ്രണയത്തിൽ കവിഞ്ഞ് അവന്റെ കണ്ണിൽ എന്തോ നിറയുന്ന പോലെ..... എനിക്ക് അവന്റെ മുഖത്തേക്ക് നോക്കാനും വയ്യ നോക്കാതിരിക്കാനും വയ്യാ.... "എന്താ....???? കുറേ നേരായല്ലോ നോട്ടം തുടങ്ങിട്ട്...??? ഹ്മ്മം..???? ഇതിനു മാത്രം നോക്കാൻ എന്താ ഉള്ളേ....???" ഒറ്റ പുരികം പൊക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചതും സിദ്ധുന്റെ മുഖത്ത് കുസൃതി ചിരി വിരിഞ്ഞു... സൈഡ് മറയ്ച്ഛ് സാരിക്കുള്ളിലൂടെ സിദ്ധുന്റെ കൈ വിരലുകൾ അരക്കെട്ടിലേക്ക് ഇറങ്ങിയതും ഞാൻ ഒന്ന് വിറയ്ച്ചു പോയി.... ആ ഒരു നിമിഷം കൊണ്ട് തന്നെ എന്റെ മുഖത്തെ ഗൗരവം അങ്ങോ ഓടിയൊളിച്ചു.... പിടയ്ക്കുന്ന മിഴിക്കളോടെ ഉയർന്ന ശ്വാസത്തോടെ ഞാൻ അവനെ നോക്കി.... "രാധൂ.....!!!!" അത്യധികം പ്രണയത്താൽ ആർദ്രമായി കുഴയുന്ന അവന്റെ സ്വരം എന്റെ അടിവയറ്റിലേക്ക് മഞ്ഞ് പോലെ ആഴ്ന്നിറങ്ങി...

" നീ എന്നേ ഇതുപോലെ ഊട്ടിയത് ഓർമയുണ്ടോ നിനക്ക്....???" എന്റെ കൈയിൽ നിന്ന് പ്ളേറ്റ് വാങ്ങി വാഷ് ബേസിന്റെ മുന്നിലേക്ക് വെച്ഛ് ഒന്നൂടെ ഇറുക്കി പിടിച്ഛ് അവൻ ചോദിച്ചത് കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..... സിദ്ധു വീണ് കൈ പൊട്ടി കിടന്ന ദിവസങ്ങൾ മനസ്സിലേക്ക് ഓടി വന്നു..... " അന്ന് നീ എനിക്ക് ആദ്യമായി വാരി തന്നപ്പോ ഞാൻ മനസ്സിൽ ആലോചിച്ചത് എന്താ ന്ന് അറിയോ...???" അച്ഛമ്മയ്ക്ക് കുറച്ചൂടെ മുന്നേ നിന്റെ കൂടെ റൂമിലേക്ക് വന്നൂടായിരുന്നോ ന്ന്...??? എങ്കിൽ കഴിഞ്ഞ രണ്ട് ദിവസം കൂടി നീ എനിക്ക് വാരി തന്നേന്നല്ലോ ന്ന്...!!!" നിരാശയോടെ അവൻ പറഞ്ഞത് കേട്ടപ്പോ അന്ന് വാരി കൊടുത്തപ്പോ എന്നെ കടിച്ഛ് തിന്നാനുള്ള ദേഷ്യത്തോടെ ഇരുന്ന് സിദ്ധു ന്റെ മുഖം ഞാൻ ഓർത്തു... "കള്ള ബടുവ..!!!!!!" അവനെ രൂക്ഷമായി നോക്കി ഞാൻ വിളിച്ചത് കേട്ട് അവൻ നാണത്തോടെ കൈവിരൽ കടിച്ചു.... "Actually,,,,,, എനിക്ക് അന്ന് കൈക്ക് അത്ര വലുതായൊന്നും പറ്റിയിരുന്നില്ല....!!!"

എന്റെ താലിയിൽ കിള്ളി കളിച്ചോണ്ട് വലിയ കാര്യത്തിൽ സിദ്ധു പറഞ്ഞത് കേട്ട് അത്ഭുതം കൊണ്ട് എന്റെ വാ തുറന്നു, കണ്ണ് മിഴിച്ചു.... പതിയെ കണ്ണടച്ഛ് തുറന്ന് വലിയ തോതിൽ വാ തുറന്ന് അവനെ കണ്ണെടുക്കാതെ നോക്കുന്ന എന്നെ കണ്ട് ഒരു ചിരിയോടെ അവൻ ചുണ്ട് പൂട്ടിച്ചു... " കോന്തൻ ജന്തു..... അതൊക്കെ ആക്ടിങ് ആയിരുന്നോ...???" ~~~~~ അന്തം വിട്ട് മിഴിച്ഛ് നോക്കി കൊണ്ട് അവള് ചോദിച്ചത് കേട്ട് ഞാൻ നാണത്തോടെ അവളെ നോക്കി ചിരിച്ചു.... അവളെ തിരിച്ഛ് നിർത്തി ബേസിന്റെ മുന്നിലേക്ക് നടത്തി ടാപ്പ് തുറന്ന് അനൂന്റെ കൈ കഴിച്ഛ്, ടവലിൽ തുടപ്പിച്ഛ് അവളോട് ചേർന്ന് കെട്ടിപ്പിടിച്ഛ് നിന്നു.... "സത്യം പറ വെറുതേയായിരുന്നോ അതൊക്കെ...??? ഒന്നും പറ്റിയിരുന്നില്ലേ...???" കുറുമ്പോടെ അവള് ചോദിച്ചത് കേട്ട് ഞാൻ അവളുടെ തോളിലേക്ക് താടി കുത്തി നിർത്തി കണ്ണാടിയിലൂടെ അവളെ നോക്കി.... " പറ്റിയിട്ടൊക്കെ ഉണ്ടായിരുന്നു... നല്ല വേദനയൊക്കെ ഉണ്ടായിരുന്നു പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോ തന്നെ മാറിയായിരുന്നു... പ്ലാസ്റ്റർ ഇടേണ്ട ആവിശ്യം ഒന്നും ഇല്ലായിരുന്നു, ഡോക്ടറോട് പറഞ്ഞ് ഇട്ടീപ്പിച്ചതാ...!!" "കോന്തൻ കണാരൻ, കള്ള പാക്കരൻ....!!!

മാറി നിൽക്ക് അങ്ങോട്ട്... ജന്തു...!!!" എന്റെ കയ്യിൽ നിന്ന് കുതറി മാറി അവള് പോകാൻ നോക്കിയതും ഞാൻ ഒന്നൂടെ മുറുക്കി പിടിച്ഛ് വെച്ചു.... "ഹ.... പോവല്ലേ.... നിക്ക് പറയട്ടെ,,,, നിനക്ക് അമ്മന്റേയും അച്ചമ്മേന്റെയും നിമ്മിയുടേയും കനിന്റേയും ഒക്കെ കൂടെ നടക്കാനും, കാര്യങ്ങൾ നോക്കാനും ഒക്കെ നേരംണ്ട്..... പക്ഷേ സ്വന്തം കെട്ടിയോൻ ആയ എന്റെ കൂടെ നടക്കാൻ നേരല്ലായിരുന്നല്ലോ...!!" "ആഹാ... അതിന് സ്വഭാവം നന്നാവണായിരുന്നു....??? " കറുവോടെ അനുപറഞ്ഞത് കേട്ട് ഞാൻ സങ്കടത്തോടെ ചുണ്ട് പിളർത്തി.... അത് കണ്ട് അവള് ചിരിച്ചതും ഒന്നൂടെ കൂട്ടിപ്പിടിച്ഛ് ഞാനും ചിരിച്ചു.... " വീഴുന്ന വരേ പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല... വീണ് കഴിഞ്ഞ് ഡോക്ടർ വരുന്ന വരേ വെറുതെ ഇരുന്നപ്പോ പ്ലാൻ ചെയ്തതാ..!!!! അതോണ്ടെന്താ,,,,, two weeks,,,,, രണ്ടാഴ്ച നീ എന്റെ കൂടെ മാത്രം നിന്നു, എന്നെ കൂട്ടിപ്പിടിച്ഛ് നടന്നു, വാരി തന്നു, മരുന്ന് തന്നു, കിടത്തിച്ചു തന്നു, ഹുയ്യോ...!!!! ഓർക്കുമ്പോ തന്നെ രോമാഞ്ചം വന്നു... നോക്ക്...നോക്ക്...!!!"

കയ്യിൽ എണീറ്റ് നിൽക്കുന്ന രോമരാജികളെ അവൾക്ക് നേരെ ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു.... എന്റെ കയ്യിൽ കുറുമ്പോടെ തല്ലി, ഞൊടിയിടയിൽ അവളെന്റെ നേരെ തിരിഞ്ഞ് വലത്തേ കൈ കൊണ്ട് കോളറിൽ ചുഴറ്റി പിടിച്ഛ് അടുത്തേക്ക് വലിച്ചു.... "പറഞ്ഞോ,,,,, വേറെ എന്തൊക്കെ വിക്രസ്സ് കാണിച്ചു കൂട്ടിട്ടുണ്ട്...???" ഗൗരവത്തിൽ മുഖം കൂർപ്പിച്ഛ് സംശയത്തോടെ അവളെ ചോദിച്ചതും വാഷ് ബേസിന്റെ വാക്കിൽ രണ്ട് കയ്യും ഊന്നി ഞാൻ അവളുടെ മുഖത്തേക്ക് മുഖം കുനിച്ഛ് നോക്കി..... "പിന്നേ..... പിന്നേ ഒരു വിക്രസ്സ് കൂടി ഞാൻ കാണിച്ചായിരുന്നു... പക്ഷേ നിന്നോട് പറയാൻ പറ്റില്ല... നീ ചിലപ്പോ തല്ലും...!!!" നിക്ഷ്‌കു ഭാവത്തിൽ കള്ള ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ സൂക്ഷിച്ചു നോക്കി പിന്നെ സൈഡിലേക്ക് നോക്കി എന്തോ ചിന്തിച്ചു.... എന്തോ മനസ്സിൽ കണ്ട് സംശയത്തോടെ അവളെന്നെ നോക്കി രണ്ട് കയ്യും കോളറിൽ മുറുക്കി പിടിച്ഛ് അടുത്തേക്ക് വീണ്ടും വലിച്ചു.... "സത്യം പറടാ കോന്തൻ കണാരാ..... നിങ്ങള് എന്നെ കേറി ഉമ്മിച്ചിരുന്നോ മനുഷ്യാ...????" കുറുമ്പോടെ അവള് ചോദിച്ചത് കേട്ട് ഞാൻ നാണത്തോടെ അവളെ നോക്കി തലയാട്ടിയതും അവള് തുറന്ന് പോയ വായ കൈകൊണ്ട് പൊത്തി പിടിച്ചു....

"ആഹ്..... അവിടെ തന്നെ...!!!" അത് കേട്ടതും അവള് കണ്ണ് മിഴിഞ്ഞു... ഞൊടിയിടയിൽ വാ അടയ്ച്ഛ് ചുണ്ട് രണ്ടും ഉള്ളിലേക്ക് ആക്കി കൈ കൊണ്ട് മറയ്ച്ഛ് പിടിച്ചത് കണ്ട് ഞാൻ ചിരിച്ചു പോയി..... "അന്ന്..... ഗെറ്റ് ടോഗതർന്റെ അന്ന്, രാത്രി.... എന്റെ വൈറ്റ് ഷർട്ടൊക്കെ ഇട്ട്, നെഞ്ചോടോട്ടി, കെട്ടിപ്പിടിച്ഛ് ഒരു പൂച്ചക്കുഞ്ഞിനെ പോലെ നീ ഉറങ്ങുന്നത് കണ്ടപ്പോ സഹിക്കാൻ പറ്റിയില്ലടാ.... നെറ്റിയിൽ ഒരെണ്ണം തരണം ന്ന് കരുതിയുള്ളൂ... പക്ഷേ കൈവിട്ട് പോയി...." ~~~~~~~~ "കൃഷ്ണാ.... ഗുരുവായൂരപ്പാ....!!! ദുഷ്ടാ..... നിങ്ങൾ എന്നെ....????" വാശിയോടെ അവന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് വിളിച്ഛ് കുറുമ്പോടെ അവനെ നോക്കവേ അവന്റെ മുഖം എന്റെ മുഖത്തിനോട് അടുത്തു.... "ദേ നിന്റെ ഈ കുഞ്ഞു നെറ്റിയിൽ ഒരെണ്ണം തന്നപ്പോ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടുകൾ താഴേയ്ക്ക് ഊർന്നിറങ്ങി പോയി..." അവന്റെ വാക്കുകൾക്ക് കൂടെ ചുണ്ടുകൾ നെറ്റിയിൽ ഒരുമയായി ചുംബിച്ഛ് വലത്തേ കവിളിലേക്ക് ഊർന്നിറങ്ങി....

" ദേ,,, ഈ കവിളിൽ മുത്തിയപ്പോ എനിക്ക് മറ്റേ കവിളിലും മുത്താൻ തോന്നി..." മൂക്കിൻ തുമ്പിലൂടെ അവന്റെ നിശ്വാസം ഇടത്തേ കവിളിലേക്ക് ഒഴുകിയിറങ്ങതും എന്റെ കൈകൾ അവന്റെ കോളറിൽ മുറുക്കി, കണ്ണുകൾ ഇറുക്കിയടഞ്ഞു, ഹൃദയം മിടിപ്പേറിയതും കിതപ്പോടെ ശ്വാസം വലിച്ചെടുത്തു.... "ഇവിടെ ചുംബിച്ചപ്പോ......???? ചുംബിച്ചപ്പോ....???? " ഇടത്തേ കവിളിൽ ചുംബിച്ഛ് ഇത്രയും പറഞ്ഞ് അവന്റെ വലത്തേ കൈ വിരലുകൾ ചുണ്ടിനെ തഴുകി തലോടിയതും എന്റെ കണ്ണുകൾ വെപ്രാളത്തോടെ തുറന്നു.... മുഖം ചരിച്ഛ് എന്നെ നോക്കുന്ന അവനെ, പിടയ്ക്കുന്ന മിഴിക്കളോടെ ഞാൻ നോക്കി.... എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ഛ് മൂക്കിൻ തുമ്പ് മൂക്കിൽ ഉറസ്സി..... "രാധൂ...... ഒരുമ്മ തരോ....???" ഞാൻ കണ്ണുയർത്തി സിദ്ധുനെ നോക്കി.. "ങേ.....????? എന്തോനാ എന്തോനാ....???" തള്ളി മാറ്റി നിർത്തി ഞാൻ ചോദിച്ചത് കേട്ട് അവൻ എന്റെ മുഖത്തേക്ക് നോക്കി... "എന്താ,,,,, നീ ഉമ്മ ന്ന് കേട്ടിട്ടില്ലേ.....????" കുറുമ്പോടെ അവൻ ചോദിച്ചത് കേട്ട് ഞാൻ അട്ടത്തേക്ക് നോക്കി ആലോചിച്ചു... "ആഹ് ഉമ്മ......????? കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്... ഉമ്മ തരോന്നല്ലേ ചോദിച്ചത്....???"

കൈ ചൂണ്ടി സംശയത്തോടെ ഞാൻ അവനോട് ചോദിച്ചതും അവൻ ആവേശത്തോടെ എന്നെ നോക്കി... "ആഹ്....!!!!" "തരൂല്ല....!!!" മുഖത്തേക്ക് നോക്കി ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് അവന്റെ മുഖം മങ്ങി.... ഞാൻ അവനെ തള്ളിമാറ്റി മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അവനെന്നെ പിടിച്ഛ് ചുമരിനോട് ചേർത്തു.... "വേണം.....!!!! ഉമ്മ തന്നിട്ട് പോയ മതി......!!!" ആഹാ...ഭീക്ഷണിയാണോ...???? ഉമ്മ തന്നല്ലേ വിട്ടൂ......???" അവനെ നോക്കി ഞാൻ കളിയായി ഗൗരവത്തിൽ ചോദിച്ചു... "ആഹാ... ഉമ്മ തന്നല്ലേ വിട്ടൂ....!!!" ഗൗരവം ഒട്ടും കുറയാതെ അവനും പറഞ്ഞു.... "മ്മ്മ്....???? എന്നാ കണ്ണടക്ക്.....!!!!" "എന്തിന്........???" ചുണ്ട് കോട്ടി സംശയത്തോടെ അവൻ ചോദിച്ചു... "ഉമ്മ വേണ്ടേ.....???? ഉമ്മ വേണെങ്കിലും കണ്ണടക്കണം.....!!!" "അതൊന്നും വേണ്ട....!!!" "കണ്ണടക്കാതെ ഞാൻ ഉമ്മ തരില്ല...!!!! വേണേ മതി എനിക്ക് നിർബന്ധം ഒന്നും ഇല്ലേയ്....!!!" ചുമര് ചാരി കൈകെട്ടി നിന്ന് ഞാൻ പറഞ്ഞു... "മ്മ്മ്.... കണ്ണടയെങ്കിൽ കണ്ണട....!!! ആവിശ്യം എന്റെയായി പോയില്ലേ....??"

ഒരു നേടുവീർപ്പോടെ കണ്ണടച്ച്‌ കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ചിരിയടക്കി പിടിച്ച് നിന്നു..... കണ്ണടച്ച് നിൽക്കുന്ന സിദ്ധു ഞാൻ കുറേ നേരം നോക്കി നിന്നു... പതിയെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു വലത്തേ കൈ കൊണ്ട് സിദ്ധുന്റെ ചുണ്ട് പൊത്തി പിടിച്ച് മുഖം തിരിച്ച് കവിളിൽ നല്ലൊരു ഉമ്മയും കടിയും കൊടുത്ത് അവനെ തള്ളി മാറ്റി പ്ളേറ്റും എടുത്ത് തിരിഞ്ഞ് പോലും നോക്കാതെ താഴേയ്ക്ക് ഓടി..... കോണിയിറങ്ങി താഴെയെത്തിയപ്പോ അമ്മയും ഏട്ടത്തിയും കൂടെ ടേബിളിൽ പ്രാതൽ എടുത്ത് വെക്കുന്ന തിരക്കിൽ ആയിരുന്നു.... നീ ഇത്രയും നേരം എവിടെയായിരുന്നു ആമി ചോദിച്ചതിന് ഞാൻ സിദ്ധുന് ഡ്രസ് എടുത്ത് കൊടുക്കായിരുന്നു ന്ന് പറഞ്ഞു ഞാൻ അമ്മയുടേയും ഏട്ടത്തിയുടേയും കൂടെ കൂടി.... എല്ലാം എടുത്ത് ടേബിളിൽ വെക്കുമ്പോഴേക്കും സിദ്ധു കോണിയിറങ്ങി വന്ന് ഇരുന്നു... ചെയർ നീക്കി അവന് നേരെ ഓപ്പോസിറ്റ് ഇരുന്ന് ഇടം കണ്ണിട്ട് ഞാൻ നോക്കിയതും എന്നെ ദേഷ്യത്തോടെ നോക്കി അവൻ കവിളിൽ തടവി...

അത് കണ്ട് ചിരി കടിച്ഛ് പിടിച്ഛ് ഞാൻ ഫുഡിലേക്ക് നോക്കി.... സിദ്ധുന്റെ മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ചു കയറ്റി വെച്ചിട്ടുണ്ട്... ഫുഡ് കഴിക്കുന്നതിന് ഇടയിലും കവിള് അമർത്തി തടവി കൊണ്ട് ഇടക്കിടെ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്..... എന്റെ പാവം കോന്തൻ.....!!! സിദ്ധുന് നല്ല കട്ടയ്ക്ക് താടി ഉള്ളതോണ്ട് കടിച്ച പാട് കാണില്ല....!!! പക്ഷേ അവന്റെ മുഖവും നോട്ടവും തടവലൊക്കെ കണ്ട് ആമി എന്നെയും സിദ്ധുനേയും മാറി മാറി നോക്കി.... "എന്താടാ.... കുട്ടാ....!!! കുറേ നേരായി, രാധുനെ നോക്കി പേടിപ്പിക്കുന്നുണ്ടല്ലോ നീ,,,, പോരാത്തതിന് കവിളും തടവുന്നുണ്ട്.... എന്താ....?????" അത് പൊളിച്ചു... അന്നും ഞാനാ ഇത്തരം ചോദ്യങ്ങൾക്ക് ബലിയാടാവുന്നത്.... കോന്തനും കൂടി അറിയട്ടെ ആ അവസ്ഥ..... ഞാനും ഒട്ടും കുറച്ചില്ല.... " ആഹ് ആമി....... ഞാനും ചോദിക്കാൻ നിൽക്കായിരുന്നു....???? എന്താ സിദ്ധു..... എന്ത് പറ്റി...???? കവിളിൽ എന്താ....??? കടിച്ഛ് പോയോ..??? വേദനിക്കുന്നുണ്ടോ...???"

എന്റമ്മേ.... ഞാൻ ദഹിച്ഛ് പോവൂല്ലോ ദൈവേ.... അമ്മാതിരി കത്തുന്ന നോട്ടമാ നോക്കണേ... "അല്ലാ തടവുന്നത് കണ്ടിട്ട് ചോദിച്ചതാ.....??? എന്താ,,,, എന്തെങ്ങിലും പറ്റിയോ....??? കവിളിൽ അരെങ്കിലും കടിച്ചോ സിദ്ധു....????" ~~~~~~~~ കുരിപ്പ്‌ കടിച്ചതും പോരാ അവൾടൊരു ചോദ്യം കേട്ടില്ലേ.....???? കോന്തി.... നിന്നെ എന്റെ കയ്യിൽ കിട്ടൂഡീ പൊട്ടിക്കാളി...!!! ഹോ.... എന്തൊരു കടിയാ കടിച്ചത്....!! കവിള് പറിഞ്ഞു പോയോ ആവോ...??? അവള് പറഞ്ഞു തീർന്നതും എല്ലാം മനസ്സിലായ പോലെ ആമിയും നിമ്മിയും ഏട്ടത്തിയും ചിരി അടക്കി പിടിച്ച് ഇരുന്ന് ഫുഡ് കഴിക്കുന്നത് കണ്ടപ്പോ ഞാനാകെ ചമ്മി നാറി.... നാണം കെടുത്തിയ സാധനം ആണെങ്കിൽ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി ചിരിച്ചോണ്ട് ഫുഡ് കഴിക്കാ.....!!!!! അമ്മയും അച്ഛമ്മയും കൂടെ കള്ള ചിരിയോടെ നോക്കിയപ്പോ തൃപ്തിയായി.... കോളം തികഞ്ഞു.....!!! വേഗം ഫുഡ് കഴിച്ഛ് അവളെ ഒന്ന് രൂക്ഷമായി നോക്കി ദേഷ്യത്തോടെ കസേര പുറക്കിലേക്ക് ശക്തിയായി തള്ളി മാറ്റി ഞാൻ വാഷ് റൂമിലേക്ക് പോയി... തിരിച്ചു വന്നപ്പോ എന്നത്തേയും പോലെ അനു ബാഗും പിടിച്ച് നിൽപ്പുണ്ടായിരുന്നു...

അവള് ബാഗ് നീട്ടിയതും ഞാൻ ദേഷ്യത്തോടെ തട്ടി പറിച്ഛ് വാങ്ങി പുറത്തേക്ക്‌ നടന്ന് കാറിൽ കയറി ആരെയും നോക്കാതെ വേഗത്തിൽ ഓടിച്ചു പോയി...... ~~~~~~~~ പിടിച്ച് പറിക്കുന്ന പോലെ എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ഒരക്ഷരം പോലും മിണ്ടാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ സിദ്ധു പുറത്തേക്ക് പോകുന്നത് കാണേ ഞാൻ പുറക്കേ ഓടി... പക്ഷേ അപ്പഴേക്കും സിദ്ധു കാറിലേക്ക് കയറിയിരുന്നു.... ഞാൻ കൈ വീശി ബൈ പറയാൻ ഉയർത്തിയതും അവന്റെ കാർ ഗേറ്റ് കടന്നിരുന്നു.... സിദ്ധുന്റെ ആ പെരുമാറ്റം കണ്ടപ്പോ കുറച്ച് കൂടി പോയെന്ന് ഒരു സംശയം.... അത്രക്ക് വേണ്ടായിരുന്നൂന്ന് ഒരു തോന്നൽ.... സിദ്ധു എല്ലാരുടെയും മുന്നിൽ നാണംകെട്ട പോലെ.... എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ വണ്ടിയെടുത്ത് പോയപ്പോ നെഞ്ചിൽ വല്ലാതെ ഭാരം... ഞാൻ വെറുതെ തമാശയ്ക്ക് തുടങ്ങിയതാണ് പക്ഷേ,, കാര്യയോന്നൊരു ഡൗട്ട്...?? ഏയ്‌ എന്റെ കോന്തനല്ലേ...!!! ഏതായാലും കുറച്ച് കഴിഞ്ഞൊന്ന് വിളിച്ച് നോക്കാ,,,,, അല്ലെങ്കിൽ രാത്രി ഇങ്ങോട്ട് തന്നല്ലേ വരാ അപ്പോ സോൾവ് ആകാം......!!!!!! മനസ്സിൽ ഉറപ്പിച്ഛ് നേടുവീർപ്പോടെ ഞാൻ കിച്ചണിലേക്ക് നടന്നു.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story