🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 154

ennennum ente mathram

രചന: അനു

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ വണ്ടിയെടുത്ത് പോയപ്പോ നെഞ്ചിൽ വല്ലാതെ ഭാരം... ഞാൻ വെറുതെ തമാശയ്ക്ക് തുടങ്ങിയതാണ് പക്ഷേ കാര്യയോന്നൊരു ഡൗട്ട്...?? ഏയ്‌... എന്റെ കോന്തൻ അല്ലേ...!!!! ഏതായാലും കുറച്ച് കഴിഞ്ഞൊന്ന് ഒന്ന് വിളിച്ഛ് നോക്കാം ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ കിച്ചണിലേക്ക് നടന്നു.... ~~~~~~~ രാവിലെ ഓഫീസിൽ പോകാൻ നിൽക്കുമ്പഴാണ് അനു കയറി വന്നത്.... അവള് വന്നത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ എന്റെ പണി തുടർന്നു.. കോന്തി കടിച്ചതിന്റെ പ്രതിഷേധം, ഇന്നലെ ഓഫീസിൽ പോയത് തൊട്ട് ഇന്നേരം വരെ ഞാൻ ഒരക്ഷരം മിണ്ടിട്ടില്ല.... അവള് മിണ്ടാൻ വന്നപ്പഴൊക്കെ ഞാൻ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറി, ഉച്ചയ്ക്ക് വിളിച്ചപ്പോ മനപ്പൂർവ്വം കോൾ അറ്റൻഡ് ചെയ്തില്ല, രാത്രി ഫുഡ് കഴിച്ഛ് കഴിഞ്ഞ് അവളെ വെയിറ്റ് ചെയ്യാതെ വേഗം വന്ന് കിടന്നു..... വെറുതെ ഒരു രസം...!!!!! അല്ലെങ്കിൽ അവളാണ് എനിക്ക് ഷർട്ടും കോട്ടും ടൈയും ഒക്കെ സെറ്റ് ചെയ്ത് തരാറ്,,, പക്ഷേ ഇന്ന് ഞാൻ വിളിച്ചില്ല... എന്നും രാവിലെ ഒരു നൂറ് വട്ടം വിളിച്ചാലാ അവള് ഇങ്ങോട്ടൊന്ന് തിരിഞ്ഞ് നോക്കാറ്,

അതിനുംവേണ്ടി ദേ ഇന്ന് നോക്കിക്കേ,,, വിളിക്കാഞ്ഞിട്ട് പോലും വന്ന് നിൽകുന്നത് കണ്ടില്ലേ... പാവം....!!!! ഞാൻ വിളിക്കാത്തതിന്റെയും, നോക്കാത്തതിന്റെയും പരിഭവവും, സങ്കടവും അവളുടെ മുഖത്ത് നല്ലോണം കാണാനുണ്ട്... പക്ഷേ അവള് കടിച്ചത് ഓർക്കുമ്പോ,,, ഇന്നലെ ഓഫീസിൽ ആർക്കും മുഖം കൊടുക്കാതിരിക്കാൻ ഞാൻ പെട്ട പെടാപ്പാട് എനിക്കേ അറിയൂ.....!!!! എന്റെ പണിയൊക്കെ കഴിഞ്ഞതും ഞാൻ വേഗം ബാഗും എടുത്ത്, തൊട്ടടുത്ത് നിൽക്കുന്ന അവളെ മൈൻഡ് ചെയ്യാതെ ഡോറിന്റെ അടുത്തേക്ക് നടന്നു... പക്ഷേ എന്നെ ഞെട്ടിച്ഛ് കൊണ്ട് ഞൊടിയിടയിൽ അവള് എന്റെ മുന്നിലേക്ക് കയറി നിന്ന് രണ്ട് കയ്യോണ്ടും കോളറിൽ ബലമായി പിടിച്ച് കാൽ വിരലിൽ ഉയർന്ന് ഏന്തി എന്റെ ചുണ്ടോട് അവളുടെ ഇളം റോസ് അധരങ്ങൾ ചേർത്ത് വെച്ചു.... അനൂന്റെ സൈഡിൽ നിന്ന് ഇങ്ങനെയൊരു മൂവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അതോണ്ട് തന്നെ ശ്വാസം വിലങ്ങി, ഹൃദയം നിലച്ച പോലെ ഒരു നിമിഷം ഞാൻ അന്തം വിട്ട് സ്തംഭിച്ചു നിന്നു....

പൊടുന്നനെ എന്റെ കയ്യിൽ നിന്ന് ബാഗ് നിലത്തേക്ക് ഊർന്ന് വീണു... കണ്ണുക്കൾ ഇറുക്കിയടച്ഛ് എന്നെ അമർത്തി ചുംബിക്കുന്ന അനുവിന്റെ അരക്കെട്ടിലൂടെ എന്റെ രണ്ട് കൈക്കളും ക്ഷണനേരം കൊണ്ട് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തിച്ഛ് ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു..... ~~~~~~~ സിദ്ധു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്നത് കണ്ടപ്പോ എന്ത് ചെയ്യണം ന്ന് എനിക്ക് അറിയില്ലായിരുന്നു... എന്തോ ചങ്ക് പൊട്ടുന്ന പോലെ തോന്നി... അതാ ഞാൻ കിസ് ചെയ്തത്.... ഇന്നലെ ഉച്ചയ്ക്ക് ഓഫീസ് ടൈമിൽ ഞാൻ ഒരുപാട് വിളിച്ചെങ്കിലും സിദ്ധു കോൾ അറ്റൻഡ് ചെയ്തില്ല... എത്ര തിരക്കാണെങ്കിലും എന്റെ കാൾ സിദ്ധു എടുക്കാതിരിക്കാറില്ല... മാത്രവുമല്ല ആമി എന്തിനോ വിളിച്ചപ്പോ വേഗം കൊൾ എടുക്കുകയും ചെയ്തു... രാത്രി വന്നിട്ടും എന്നോടൊന്നും സിദ്ധു മിണ്ടിയില്ല... ഞാൻ നോക്കിയപ്പോഴൊക്കെ ദേഷ്യത്തോടെ മുഖം തിരിച്ചു... രാത്രി ഞാൻ വരുമ്പോഴേക്കും കയറി കിടക്കുകയും ചെയ്തു... ദാ ഇപ്പോ രാവിലെ തന്നെ അല്ലെങ്കിൽ എല്ലാത്തിനും അനൂ അനൂ ന്ന് വിളിച്ച് കൂവയിരുന്നതാ,,,

ഞാൻ ഇവിടെ ഉണ്ടായിട്ട് കൂടി എന്നെ ഒന്നിനും വിളിച്ചില്ല, ഒന്ന് മൈൻഡ് ചെയ്തില്ല.... ഷർട്ടിന്റെ ബട്ടണ് ഇട്ടാനോ ടൈ കെട്ടാനോ ഒന്നിനും.... ഞാൻ വെറുതെ തമാശയ്ക്ക് ചെയ്തത് സിദ്ധു ഇത്രക്ക് കാര്യമാക്കി എടുക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..... എന്തോ തൊണ്ടകുഴിയിൽ പാറ കെട്ടിയ പോലെ കിടക്കുന്നു... കണ്ണീന് വെള്ളം കവിളിലൂടെ ചുണ്ടിലേക്ക് ഒലിച്ചിറങ്ങി... ഉപ്പ് രസം എന്റേയും അവന്റേയും ചുണ്ടിൽ ഒരുപോലെ കലർന്നതും സിദ്ധു അകന്ന് മാറി..... "അനൂസേ... എന്താ.....???? എന്ത് പറ്റി....??? എന്തിനാഡാ കരയുന്നേ....????" കുനിഞ്ഞ് പോയ എന്റെ മുഖം താടി തുമ്പിൽ പിടിച്ഛ് ഉയർത്തി വേവലാതിയോടെ സിദ്ധു ചോദിച്ചു.... "ആം സോറി....!!!!! സിദ്ധു.... സിദ്ധേട്ടൻ വേണെങ്കിൽ എന്നെ അടിച്ചോ, ചീത്ത പറഞ്ഞോ, ഞാൻ കടിച്ചത് പോലെ എന്നേയും കടിച്ചോ... എന്നാലും... എന്നാലും.... ന്നോട് മിണ്ടാതെ നിൽക്കല്ലേ സിദ്ധേട്ടാ..... എനിക്ക്.... എനിക്ക് അത് മാത്രം സഹിക്കാൻ പറ്റിണില്ല.....!!!!"

ഏങ്ങി ഏങ്ങി കരഞ്ഞ് ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ സിദ്ധുന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഇറുക്കി കെട്ടിപ്പിടിച്ചു.... "അയ്യേ.... എന്താ അനൂ ഇത്....???? ഇത്രള്ളൂ നീ....???? അപ്പഴേക്കും ന്റെ പൊട്ടിക്കാളി കരഞ്ഞോ.....????ഛേ...ഛേ... അയ്യേ മോശം....!!!! ഞാൻ വെറുതെ ഒരു തമാശയ്ക്ക് മിണ്ടാതെ നിന്നതല്ലേഡാ... നിന്നെ കളിപ്പിക്കാൻ.... അയ്യേ....!!!!" സിദ്ധു എന്നെ കെട്ടിപ്പിടിച്ചു തലയിൽ തലോടി ചിരിച്ചോണ്ട് പറഞ്ഞു... പിന്നെ പതിയെ അടർത്തി മാറ്റി മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത് ഉയർത്തി പിടിച്ഛ് നിറഞ്ഞ ചിരിയോടെ കണ്ണൊക്കെ തുടച്ച് തന്നു... ഞാൻ കണ്ണിമ വെട്ടാതെ അവനെ അങ്ങനെ നോക്കി നിന്നു..... "ഞാൻ നിന്നെ കളിപ്പിക്കാൻ വേണ്ടിയല്ലേ പിണക്കം നടിച്ചത്...??? ഇതിനൊക്കെ പോയ്‌ കരഞ്ഞല്ലോ...??? ഇത്രള്ളൂ എന്റെ പൊട്ടിക്കാളി....?? ഛെ,,,,, മോശം ട്ടോ....!!!!! വെറുതെ തമാശക്ക് മിണ്ടാതെ നിന്നതല്ലേടാ,,,, അല്ലെങ്കിലും എന്റെ പൊട്ടിക്കാളിയോട് ഞാൻ മിണ്ടാതെ നിൽക്കോ....???" കൊച്ഛ് കുഞ്ഞിനോട് എന്നോണം സിദ്ധു പറഞ്ഞത് കേട്ട് ഞാൻ സങ്കടത്തോടെ അവനെ നോക്കി.. " അപ്പോ സിദ്ധുന്ന് എന്നോട് ഒരു ദേഷ്യവും ഇല്ലേ....???" "ദേശ്യോ....??? എന്തിന്.....????"

വാത്സല്യത്തോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാൻ തല താഴ്ത്തി.... "അത്.... അത് ഇന്നലെ ഞാൻ കടിച്ചതിന്.....???" "ആഹ്... ഉണ്ടായിരുന്നു...കുറച്ഛ് മുൻപ് വരെ ദേഷ്യം ഉണ്ടായിരുന്നു....!!! പക്ഷേ,,,, ഇപ്പോ ഇല്ല....!!!" സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും അവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി "അതെന്താ......????" "അതോ..... അത്...... അത് നേരത്തെ തന്ന മധുരത്തിൽ അലിഞ്ഞില്ലാതായി പോയ്‌...." എന്നെ പിടിച്ച് തിരിച്ചു നിർത്തി തോളിലേക്ക് തല വെച്ച് രണ്ട് കൈകൊണ്ടും ഇറുക്കി പിടിച്ചോണ്ട് സിദ്ധു പതിയെ ചെവിയിൽ പറഞ്ഞതും ഞാൻ നിറഞ്ഞ കണ്ണോടെ അവനെ ചരിഞ്ഞ് നോക്കി..... "അപ്പോ ദേഷ്യം വന്നിരുന്നു ല്ലേ....???" ഞാൻ വിഷമത്തോടെ ചോദിച്ചതും അവനെന്റെ കവിളിൽ വാത്സല്യത്തോടെ അമർത്തി ചുംബിച്ഛ് ഒന്നൂടെ ചേർത്ത് പിടിച്ഛ് പൊട്ടി ചിരിച്ചു.....

"ഈ പൊട്ടിക്കാളിയുടെ ഒരു കാര്യം...!!!! എനിക്ക് ഒരു ദേഷ്യവും ഇല്ലേടാ....??? ഞാൻ എന്തിന് ദേഷ്യപ്പെടാ...???? നീ എപ്പഴും പറയാറില്ലേ.... ഞാൻ നിനക്ക് ഭർത്താവ് മാത്രല്ല, ഏട്ടനും, അനിയനും അച്ഛനും ഫ്രണ്ടും ഒക്കെയാണെന്ന്,,,, ഇല്ലേ....???? ആ സ്ഥാനത്തൊക്കെ ഞാൻ നിൽക്കുന്നതോണ്ടല്ലേ നീ നിന്റെ കുറുമ്പും വാശിയും അടിയും പിടിയും ഒക്കെ എന്നോട് കാണിക്കുന്നത്...!! അപ്പോ ഈ കുറുമ്പ് കാണിക്കുമ്പോ, ദേഷ്യം പിടിക്കുമ്പോ ഞാൻ നിന്റെ ഏട്ടൻ ആവണ്ടേ.....??? പറ...?? പിന്നെ കുറച്ഛ് ഇങ്ങനെയുള്ള ഇണക്കവും പിണക്കവുമോക്കെ വേണ്ടേ നമുക്കിടയിൽ,,,, എന്നാല്ലല്ലേ എനിക്ക് എന്റെ പൊട്ടിക്കാളിയെ കൂടുതൽ സ്നേഹിക്കാൻ പറ്റൂ....!!! അപ്പഴല്ലേ എന്റെ പൊട്ടിക്കാളി ഇത് പോലെ മധുരമുള്ള സമ്മാനം തരുള്ളൂ...!!!" സിദ്ധു പറഞ്ഞത് കേട്ട് എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മോട്ടിട്ടു... ആ ചിരിയോടെ അവനോട് ചാരി തലകുനിച്ഛ് ഞാൻ നിന്നു.... "അപ്പോ മിണ്ടാതെ നിന്നാ നീ ഇങ്ങനെ കിസൊക്കെ തരുല്ലേ......???? ഹ്മ്മം....???

ഇടയ്ക്കിടെ നമ്മുക്ക് ഇതൊരു ശീലമാക്കാം....!!!" ഒരു കള്ള ചിരിയോടെ ഒറ്റ പുരികം പൊക്കി കൊണ്ട് സിദ്ധു പതിയെ ചോദിച്ചതും ഞാൻ കൈമുട്ട് മടക്കി അവന്റെ വയറ്റിനിട്ടൊരു കുത്തും കൊടുത്തു അവന്റെ കയ്യിൽ നിന്ന് കുതറി മാറി വാതിൽക്കലേക്ക് ഓടി.... "പോടാ കോന്തൻ കണാരാ....!!!!!" റൂമിൽ നിന്ന് ഇറങ്ങി തിരിഞ്ഞ് അവനെ നോക്കി വിളിച്ഛ് കൂവിയതും അവൻ എന്നെ പിടിക്കാൻ എന്നോണം മുന്നോട്ട് ആഞ്ഞു.... പിന്നെ കിച്ചണിൽ എത്തിയാണ് കാല് നിന്നത്.... മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു.... സിദ്ധു ഒരിക്കലും എന്നോട് മിണ്ടാതെ നിൽക്കില്ല... ഇന്നലെ രാവിലെ മുതൽ ഈ നേരം വരേ ഞാൻ അനുഭവിച്ച ശ്വാസം മുട്ടൽ ഇപ്പഴാ മാറിയത്... ഛേ.. സിദ്ധുനെ കെട്ടിപ്പിടിച്ഛ് കവിളിൽ ഒരു കടിയുമ്മ കൂടി കൊടുക്കായിരുന്നു... ആദ്യമായാ ഞാൻ അവനെ കിസ് ചെയ്യുന്നത്... കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് അതോർക്കെ മേലാക്കെ കുളിര് കോരുന്നു... അധികം ദിവാസ്വപ്നം കണ്ട് ആമിയെ കൊണ്ട് പറയിപ്പിക്കാതെ ഞാൻ ഉച്ചത്തെക്കുള്ള പണിയിൽ ശ്രദ്ധിച്ചു...... *************

നല്ലൊരു ഞാറാഴ്ച്ച ആയതോണ്ട് ഇന്ന് വീട്ടിൽ തന്നെ കൂടി..... വരുന്ന ശനിയാഴ്ചയാണ് അനന്തന്റെ കല്യാണം.... ഫാമിലി ഗ്രൂപ്പിലും, കസിൻസ് മാത്രമുള്ള ഗ്രൂപ്പിലും മറ്റും അതിനെ പറ്റിയുള്ള കോഡൂരമായ ചർച്ചകളാണ്... "ഒരാഴ്ച മുന്നേ പെങ്ങളെ അങ്ങോട്ട് വിട്ടേക്കണം" ന്ന് ഭീക്ഷണി മുഴക്കിയാണ് മുള്ളാണി പപ്പു പോയത്... അവന്റേയും മീനുന്റേയും വീട് അടുത്തടുത്ത് ആയതോണ്ടും, രണ്ട് കൂട്ടരും നമ്മുടെ ആൾക്കാർ തന്നെ ആയതോണ്ടും പരിപാടിക്കളും ആഘോഷങ്ങളും ഒരുമിച്ഛ് അവനാണ് സാധ്യത.... ഈ ബുധനാഴ്ചയെങ്കിലും പോണം ന്ന് അച്ചമ്മ പറയുന്നത് കേട്ടു... ഓഫീസ് വർക്കാണെങ്കിൽ കുറച്ചധികം പെൻഡിങ് ഉണ്ട്... ഇന്ന് തന്നെ പ്രാതല് കഴിഞ്ഞപ്പോ ഇരുന്നതാ, ദേ ഉച്ചയാക്കാറായി പകുതിപോലും തീർന്നിട്ടില്ല..... ഇന്ന് അനൂനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ...??? അല്ലെങ്കിൽ വർക്ക് ചെയ്യുന്നത് കണ്ടാ ഇടയ്ക്ക് വന്ന് എന്തെങ്കിലും കുടിക്കാൻ വേണോ, ഹെൽപ്പ് വേണൊന്നൊക്കെ ചോദിക്കുന്നതാ,,

ഇന്ന് അതിന് പോലും പുള്ളിക്കാരിയെ ഇങ്ങോട്ട് കണ്ടില്ല.... പ്രോജെക്റ്റിന്റെ ഒരു ഇമ്പോർടന്റ് മീറ്റിങ് ദുബായിൽ വെച്ഛ് ഉണ്ടാവുമെന്ന് ജയൻ പറഞ്ഞിരുന്നു.... അതിന്റെ തീയതി ഇത് വരെ ഫിക്സ് ആയിട്ടില്ല എന്നാലും ഈ മാസം ലാസ്റ്റ് ഒക്കെയാവുമ്പോ തന്നെ ഉണ്ടാവും.. കല്യാണത്തിന്റെ ഇടയിലൂടെ വരാതിരുന്നാ മതിയായിരുന്നു... കുറച്ഛ് ദിവസമായി അതിന്റെ ഫൈനൽ പ്രോഗ്രസ്സിന്റെ പുറക്കെയാണ്.... കണ്ണും കയ്യുമൊക്കെ വേദനയാവുന്നു... ഒരു കോഫി കിട്ടിയിരുന്നെങ്കിൽ... Atleast,,,, അനൂനെയോന്ന് കണ്ട് കിട്ടിയാൽ കുറച്ച് അവളെ കൊണ്ട് ടൈപ്പ് ചെയ്യിക്കായിരുന്നു... അതിന് ആ പൊട്ടിക്കാളി എവിടെ പോയി കിടക്കണാവോ....???? ഏതായാലും താഴെ വരെ ഒന്ന് പോയ്‌ നോക്കാം...!!! ലാപ് മടക്കി എണീറ്റ് നിന്നൊന്ന് മൂരി നിവർന്ന് ഞാൻ പതിയെ താഴേക്കിറങ്ങി.... നിമ്മിയും ആമിയും ഏട്ടത്തിയും കൂടി കല്യാണത്തിന്റെ പർച്ചേസിങ്ങിന്ന് പോയിരിക്കാ, അതോണ്ട് കിച്ചണിൽ ബിസിയായിരിക്കും.... അതാവും അനുന്നെ എന്റെ അടുത്തേക്ക് കാണാത്തിരുന്നത്.... കോണിയിറങ്ങി ഞാൻ വേഗം കിച്ചണിലേക്ക് വെച്ഛ് പിടിച്ചു... വാതിൽക്കൽ മറഞ്ഞ് നിന്ന് ഉളളിലേക്ക് എത്തി നോക്കി.... അവളും അമ്മയും അച്ഛമ്മയും തകൃതിയായി പണിയിലാണ്...

ഏട്ടത്തിയും അമ്മയും അച്ഛമ്മയും അനുവുമൊക്കെ വീട്ടിൽ ഉള്ളതോണ്ട് അമ്മമാർ ഇപ്പോ വരാറില്ല.... പിന്നെ ആമിയും നിമ്മിയും ഉള്ളതും ഇല്ലാത്തതും കണക്കാ...!!! അമ്മയോടും അച്ഛമ്മയോടും എന്തൊക്കെയോ പറഞ്ഞ് അവള് ചിരിക്കുന്നുണ്ട്... എളിയിലേക്ക് ഇറക്കി തീരി വെച്ഛ സാരി മുന്താണിയും സൈഡിൽ തെന്നി മാറിയ സാരിവക്കിനും ഇടയിൽ അനാവൃതമായ അവളുടെ വടിവൊത്ത അരക്കെട്ട് കാണേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ കൈ തരിച്ചു.... സിദ്ധു.... No....!!!! മനസിനെ പറഞ്ഞ് നിയന്ത്രിച്ഛ് ഞാൻ വീണ്ടും അവളെ നോക്കി.... പുറം തിരിഞ്ഞ് നിന്ന് എന്തോ കാര്യമായി അരിയുന്ന തിരക്കിലാണ്... ഞാൻ അമ്മയും അച്ഛമ്മയും കാണാതെ അനൂനെ ശൂ ശൂ ന്ന് പതിയെ വിളിച്ചു.... കേൾക്കാത്തത് കൊണ്ട് രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും എവിടെ...??? അവള് കേട്ടില്ല... അപ്പഴാണ് കിച്ചണ് സ്ലാബിന്റെ മുകളിൽ ബൗളിൽ മുന്തിരി കണ്ടത്.. വേഗം അതിലൊന്ന് നുള്ളിയെടുത്ത് തോളിലേക്ക് ഉന്നം വെച്ഛ് പയ്യെ എറിഞ്ഞു.... ~~~~~~~

ഉപ്പേരിക്കുള്ള പയർ അരിഞ്ഞോണ്ട് നിൽകുമ്പഴാണ് പെട്ടെന്ന് തോളിലേക്ക് എന്തോ വന്ന് വീണത്.... സംശയത്തോടെ വെട്ടി തിരിഞ്ഞ് നോക്കിയപ്പോ ദേ വാതിൽക്കൽ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചോണ്ട് നിൽക്കുന്ന എന്റെ കോന്തൻ കെട്ടിയോൻ... ആദ്യം നോക്കി കണ്ണുരുട്ടിയെങ്കിലും പിന്നെ ചിരിച്ചോണ്ട് ഞാൻ എന്താ ന്ന് കണ്ണോട് ആഗ്യം ചോദിച്ചതും സിദ്ധു തല കൊണ്ട് എങ്ങോട്ട് ചെല്ലാൻ കാണിച്ചു... ഏട്ടത്തി ഷോപ്പിംഗ് പോയതോണ്ട് അടുക്കളയിൽ ഞാനും അമ്മയും ദേവുവും മാത്രേള്ളൂ.... ബർത്ത് ഡേയ്ക്ക് സാരിയും ഓർണമെന്റുംസും ഒക്കെ കിട്ടിയതോണ്ട് എനിക്ക് ഒന്നും പർച്ചേഴ്‌സ് ചെയ്യേണ്ട ആവിശ്യം വന്നില്ല.... പിന്നെ ഞാൻ കൂടെ പോയാ അമ്മയും ദേവുവും ഒറ്റയ്ക്ക് ആയി പോവും... ഞങ്ങൾ എല്ലാരും ഉള്ളതോണ്ട് അമ്മമാരും ഇപ്പോ വരാറില്ല.... സമയം ഫുഡ് കഴിക്കാൻ ആയത്തോണ്ട് തിരക്കിട്ട പണിയുടെ ഇടയിലൂടെ ആണ് സിദ്ധുന്റെ ഈ വിളി..... അല്ലെങ്കിൽ സിദ്ധു വീട്ടിലുള്ള ദിവസങ്ങളിൽ ഞാൻ അധികവും അവന്റെ കൂടെ തന്നെയാ ഉണ്ടാവാറ്....

പക്ഷേ ഇന്ന് ഒന്നിന്നും ടൈം കിട്ടിയില്ല.. അതോണ്ട് എന്നെ അന്വേഷിച്ഛ് വന്നതാവും പാവം ന്റെ പാക്കരൻ..... ഞാൻ വീണ്ടും കാര്യം അറിയാൻ എന്താന്ന് ഒന്നൂടി അമർത്തി ചോദിച്ചെങ്കിലും സിദ്ധു വീണ്ടും ഇങ്ങോട്ടു വാ ന്ന രീതിയിൽ തല കൊണ്ട് മാടി വിളിച്ചു... ഞാൻ അമ്മയെയും അച്ഛമ്മയേയും നോക്കി ' ഇപ്പം വരാൻ പറ്റില്ല പൊയ്ക്കോ ' ന്ന് ആംഗ്യം കാണിച്ച് വേഗം തിരിഞ്ഞു നിന്ന് വീണ്ടും അരിയാൻ തുടങ്ങി.. സിദ്ധു വീണ്ടും ശൂ ന്ന് വിളിക്കുന്നത് കേട്ട് നേടുവീർപ്പോടെ ഞാൻ പയർ അരിഞ്ഞോണ്ട് തന്നെ അവനെ തിരിഞ്ഞ് നോക്കി ' പണിയുണ്ട് പോ ' മുഖം ചുളുക്കി ശബ്‌ദം പുറത്ത് വരാതെ പറഞ്ഞ് തീർന്നതും പയറിന് പകരം വിരൽ മുറിഞ്ഞതും ഒരുമിച്ചായിരുന്നു..... "സ്സ്.......ആആഹ്....!!!!" എരിവ് വലിച്ചു നിലവിളിച്ചോണ്ട് കൈ കുടഞ്ഞതും അമ്മയും അച്ചമ്മയും വെപ്രാളത്തോടെ വേഗം എന്റെ അടുത്തേക്ക് വന്നു..... "അവിടെ നിന്ന് കയ്യും കലാശവും കാണിച്ചു കൊച്ചിന്റെ കൈ മുറിച്ചപ്പോ നിനക്ക് സമാധാനം ആയി.... അല്ലെടാ....?" അമ്മ വാതിൽക്കൽ നിന്ന് വെപ്രാളത്തോടെ എന്റെ അടുത്തേക്ക് ഓടി വരുന്ന സിദ്ധു നെ നോക്കി അമ്മ ചോദിച്ചതും അവൻ നിന്ന് താളം ചവിട്ടാൻ തുടങ്ങി.... "അയ്യോ.... അമ്മേ ഞാൻ ഒന്നും ചെയ്തില്ല.....!!!" "കുറേ നേരയില്ലേ നീ അവിടെ നിന്ന് കഥകളി കാണിക്കാൻ തുടങ്ങീട്ട്.....?? അതിന്റെ കൈ മുറിഞ്ഞപ്പോ തൃപ്തിയായോ....???" അമ്മ "അയ്യോ ദേ കണ്ടില്ലേ നല്ലോണം ചോര പോവുണ്ട്... നല്ല മൂർച്ചയുള്ള കത്തിയായിരുന്നു....!!" അച്ഛമ്മ......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story