🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 155

ennennum ente mathram

രചന: അനു

വാതിൽക്കൽ നിന്ന് വെപ്രാളത്തോടെ എന്റെ അടുത്തേക്ക് ഓടി വരുന്ന സിദ്ധു നെ നോക്കി അമ്മ ചോദിച്ചതും അവൻ നിന്ന് താളം ചവിട്ടാൻ തുടങ്ങി.... "അയ്യോ.... അമ്മേ ഞാൻ ഒന്നും ചെയ്തില്ല.....!!!" "കുറേ നേരയില്ലേ നീ അവിടെ നിന്ന് കഥകളി കാണിക്കാൻ തുടങ്ങീട്ട്.....?? അതിന്റെ കൈ മുറിഞ്ഞപ്പോ തൃപ്തിയായോ....???" അമ്മ "അയ്യോ ദേ കണ്ടില്ലേ നല്ലോണം ചോര പോവുണ്ട്... നല്ല മൂർച്ചയുള്ള കത്തിയായിരുന്നു....!!" അച്ഛമ്മ ~~~~~~ എന്നെ ഒന്ന് ഇരുത്തി നോക്കി 'അമ്മ പറഞ്ഞത് കേട്ട് ഞാൻ എന്ത് പറയണം ന്ന് അറിയാതെ സൈക്കളി ന്ന് വീണ് പോലെ നോക്കി ചിരിച്ചു.... അമ്മയും അച്ചമ്മയും അവളുടെ വിരൽ പിടിച്ഛ് കാര്യമായി നോക്കി പരിതപിച്ചു.... അവള് കൈയിലേക്ക് നോക്കി എരിവ് കളിക്കുന്നത് കണ്ട് ഞാൻ അവളെ ഷോള്ഡറിൽ പിടിച്ഛ് ചേർന്ന് നിന്നു...... അമ്മ പറഞ്ഞപ്പോലെ ഉച്ചയായതോണ്ടാവും ചെറിയ മുറിവാണെങ്കിലും നല്ലോണം ചോര പൊടിയുന്നുണ്ട്... വിരലിലൂടെ ഒലിച്ഛ് നിലത്തേക്ക് ഉറ്റി വീഴുന്നുണ്ട്....

അമ്മ ഫസ്റ്റേർഡ് എടുക്കാൻ പോയതും അച്ചമ്മയും ഞാനും ചോര കഴുകി മുറിവ് നോക്കുന്നുണ്ടെങ്കിലും അവള് മുഖം തിരിച്ച് നിൽക്കാ..... അബദ്ധത്തിൽ പോലും അവളാ മുറിവിലേക്ക് ഒന്ന് നോക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ അവളെ മുഖത്തേക്ക് നോക്കി.... "അനൂ.....???? Are you ok...???" ഞാൻ ചോദിച്ചതും അവള് വെപ്രാളത്തോടെ എന്നെ നോക്കി എന്റെ കയ്യിൽ മുറുക്കി പിടിച്ഛ് ഉമിനീരിറക്കി ഒന്നുല്ല ന്ന് തലയാട്ടി.... ഇടയ്ക്ക് കണ്ണിൽ പതിഞ്ഞ നിലത്തും കൈയിലും പുരണ്ട് കിടക്കുന്ന രക്തം കണ്ട് അവള് വല്ലാതെ നേർവസ് ആവുന്നുണ്ടായിരുന്നു... "അനൂ.... വെള്ളം വേണോ...???" നെറ്റിയിലും ചെന്നിയിലും ഒലിച്ചിറങ്ങുന്ന വിയർപ്പ് തുടയ്ച്ഛ് കൊണ്ട് ഞാൻ ചോദിച്ചതും അവള് ശ്വാസം വലിച്ചെടുത്തു കൊണ്ട് വേഗം വേണം ന്ന് തലയാട്ടി.... വെള്ളം കുടിച്ഛ് കഴിഞ്ഞതും പയ്യെ തളർച്ചയുടെ അവളെന്റെ നെഞ്ചോരം ചാഞ്ഞിരുന്നു.... പതിയെ നടത്തിച്ഛ് ഹാളിലെ സോഫയിലേക്ക് ഇരുത്തിയതും അമ്മ ബാന്റേജും കൊണ്ട് വന്നു....

ബാന്റേജ് ഒട്ടിച്ചതും സോഫയിൽ ഇരുത്തിച്ചതോന്നും അവള് അറിഞ്ഞിട്ടില്ല... ഞാൻ പതിയെ കവിളിൽ തട്ടി വിളിക്കുന്നതൊക്കെ കേട്ട് മൂളുകയല്ലാതെ അവള് മറ്റൊന്നും പറഞ്ഞില്ല... കുറയ്ച്ഛ് കഴിഞ്ഞതും നിമ്മിയും ആമിയും ഏട്ടത്തിയും ഷോപ്പിങോക്കെ കഴിഞ്ഞു വന്ന് കാര്യം തിരക്കി അവിടെ എന്റെ കൂടെ ഇരുന്നു..... ~~~~~~~ അമ്മ തന്ന വെള്ളം കുടിച്ച് പതിയെ കണ്ണ് തുറക്കുമ്പോൾ എന്റെ അടുത്ത് എല്ലാരും ഉണ്ടായിരുന്നു... അമ്മയും ആമിയും ഏട്ടത്തിയും ദേവുവും നിമ്മിയും അമ്മമാരും ഒക്കെ... ഇവരൊക്കെ എപ്പഴാ ഷോപ്പിങ് കഴിഞ്ഞു വന്നത്...???? സിദ്ധുന്റെ നെഞ്ചിൽ നിന്ന് നേരെ സോഫയിലേക്ക് ഇരുന്ന് നിസ്സഹായതയോടെ ഞാൻ എല്ലാരേയും ഒന്ന് നോക്കി.. സഹതാപത്തോടെ അവരെന്നെ നോക്കി... വെള്ളം കുടിച്ചത് മാത്രേ എനിക്ക് കൃത്യമായി ഓര്മയുള്ളൂ... കാലിന്റെ അടിയിൽ നിന്ന് ഒരു തരിപ്പ് മേലോട്ട് കയറിതും കണ്ണിൽ ഇരുട്ട് നിറഞ്ഞ് അടഞ്ഞ് പോയിരുന്നു.... എനിക്ക് ചോര കണ്ടാ അപ്പോ തളർച്ച വരും...

അതോണ്ടാ ഞാൻ മുറിവിലേക്ക് നോക്കാതെ നിന്നത്.... ഇടത്തേ ചൂണ്ട് വിരലിന്റെ തുമ്പിൽ അമ്മ ഇട്ട് തന്ന ബാന്റേജിലേക്ക് നോക്കി ഞാൻ പതിയെ ഊതിയതും സ്വിച്ചിട്ടുപോലെ എല്ലാരും പൊട്ടി ചിരിക്കാൻ തുടങ്ങി.... അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്നെ ചൂണ്ടിക്കാട്ടി ഒരുമാതിരി കളിയാക്കി ചിരിക്കുന്ന അവരെ ഞാൻ മാറിമാറി നോക്കി..... എന്റെ തോളിൽ കയ്യിട്ട് ചേർത്ത് സോഫയിൽ ചാരി ഇരിക്കുന്ന കോന്തൻ സിദ്ധുവും ആ കൂട്ടത്തിൽ കൂടിയത് കണ്ട് ഞാൻ വാശിയോടെ അവന്റെ കൈ തട്ടി മാറ്റി.... ഞാൻ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചത് കണ്ട് അമ്മയും ദേവുവും ബാക്കിയെല്ലാരെയും ചീത്ത പറഞ്ഞ് അരങ്ങൊഴിഞ്ഞു... അമ്മയും ദേവുവും പോകുന്ന വരേ എല്ലാം മിണ്ടാതെ നിന്നെങ്കിലും പിന്നെയും തുടങ്ങി... മാക്രികൾ....!!!! ഞാൻ എണീറ്റ് പോകാൻ തുനിഞ്ഞതും സിദ്ധു എന്നെ അവിടെ പിടിച്ഛ് ഇരുത്തി... "അയ്യോ..... എന്റെ ദൈവമേ.....!!!!!! ഹുയ്യോ..... വയറു വേദനയായിട്ട് വയ്യാ.....!!!! ചിരിച്ചിട്ട് കണ്ണീനൊക്കെ വെള്ളം വരുന്നു.....!!!

എടീ പോത്തെ നിന്റെ ഈ പേടി ഇപ്പഴും ഉണ്ടോ...???? " ആമി ചോദിച്ചത് കേട്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. "കുട്ടാ.... നിനക്കറിയോ....?? നമ്മുടെ രാധുന്ന് ചോര കണ്ടാ പേടിയാ... മുറിവ് വല്ലതും പറ്റി ചോര ഒഴുക്കുന്നത് കണ്ടാൽ അവൾക്ക് അപ്പൊ കണ്ണിൽ ഇരുട്ട് കയറും, കയ്യും കാലും തളരും പിന്നെ അങ്ങോട്ട് വെള്ളം കുടി ആയിരിക്കും.... കുടിയോ കുടി....!!!! കുകുടി....!!!!! എത്ര കുടിച്ചാലും പെണ്ണിന്റെ ദാഹം മാറില്ലന്നേ.....??? ഞാൻ കരുതി നിന്റെ പേടി മാറിയെന്ന്...കഷ്ടം.......!!!! " ആമി എന്നെ നോക്കി കളിയാക്കി ആമി പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി ചിരിച്ചു.... " അയ്യോ.... ആരാ ഈ പറയുന്നത്....??? മോളേ ആമീ..... പണ്ട് കോളേജിന്റെ മോളീന്ന് ഒരു ചെറിയ ചിലന്തി എങ്ങനെയോ പാറി നിന്റെ ഡെസ്കിൽ വീണത്തിന് ആ കോളേജ് ഇളകി മറിച്ചത് ഓർമയുണ്ടോ.....???? ഉണ്ടല്ലോ,,, അപ്പോ മിണ്ടരുത്....!!!!" ആമിയെ നോക്കി ചിരിച്ചോണ്ട് ഞാൻ പറഞ്ഞതും അവളുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു....

മാനം പോയപ്പോലെ അവള് തലക്ക് കൈ കൊടുത്തു കാരണം,,, അവൾക്ക് ഇങ്ങനെയൊരു വീക്ക് പോയിന്റ് ഉള്ള കാര്യം ഇവിടെ സിദ്ധുന്ന് മാത്രേ അറിയൂ... നിമ്മി അറിഞ്ഞാൽ പിന്നെ തീർന്നു..... "ആഹാ ചേച്ചിക്ക് ചിലന്തിയെ പേടിയാണോ......? ഛെ ഛേ...മോശം....!!! അയ്യേ.....???" നിമ്മി മൂക്കിന്റെ മുകളിൽ വിരൽ വെച്ഛ് പറഞ്ഞ് സോഫയിൽ കിടന്ന് ചിരിക്കുന്ന നിമ്മിയെ നോക്കി ആമി കണ്ണുരുട്ടി... പിന്നെ എന്നെ ദഹിപ്പിച്ഛ് നോക്കുന്ന ആമിയെ കണ്ട് ഞാൻ ഒന്ന് പുച്ഛിച്ചു... ചോദിച്ഛ് മേടിച്ചതല്ലേ...!!!! നിമ്മി സോഫയിൽ ചാരി ഇരുന്ന് നിർത്താതെ ചിരിക്കാൻ തുടങ്ങിയതും ആമി കാര്യമായി അവളെ നോക്കി പെട്ടെന്ന് അവളിരിക്കുന്ന സോഫയുടെ അടിയിലേക്ക് കൈചൂണ്ടി "ദേ പാറ്റ...!!!" വെപ്രാളത്തോടെ വെറുതെ പറഞ്ഞതും പെണ്ണ് കാറി കൂവി ഞെട്ടി പിടഞ്ഞു എണീറ്റ് സിദ്ധുന്റെ അടുത്ത് വന്ന് കൈ പിടിച്ച് ചേർന്ന് ഇരുന്നു..... "ഇത്രേള്ളൂ... ചെമ്മീൻ ചാടിയ മുട്ടോളം പിന്നെയും ചാടിയാ ചട്ടില്....!!!" നിമ്മിയെ കളിയാക്കി ആമി പറഞ്ഞപ്പഴാണ് അക്കിടി പറ്റിയ കാര്യം പാവം നിമ്മിയ്ക്ക് മനസ്സിലായത്.... ഇതൊക്കെ കണ്ടും കേട്ടും ചിരിയോടെ കൂട്ടത്തിൽ ഇരിക്കുന്ന ആളെ ഞങ്ങൾ അപ്പഴാണ് ശ്രദ്ധിച്ചത്...

ഞങ്ങളെ എല്ലാരേയും ഒന്ന് നോക്കി പുചിച്ചോണ്ട് ഗമയിൽ ' എല്ലാം പറ്റും ഒന്നിനൊന്ന് മെച്ചം ന്ന് പറയാൻ ഇല്ല ' ന്ന് ഗമയിൽ പറഞ്ഞ് സിദ്ധു മുകളിലേക്ക് കയറി പോയി..... മുറി പറ്റിയതോണ്ട് എനിക്ക് പിന്നെ അടുക്കളയിൽ കയറേണ്ടി വന്നില്ല..... ********* ഇന്നാണ് ഏട്ടന്റെ കല്യാണം പ്രമാണിച്ച് ഞങ്ങൾ എല്ലാരും നാട്ടിലേക്ക്‌ പോകുന്നത്.... ഇന്നലെ രാത്രി തന്നെ എല്ലാരുടെയും പാക്കിങ് തീർത്തു.... ഞാനും അമ്മയും ഏട്ടത്തിയും കനിയും സിദ്ധുവും സിദ്ധുന്റെ കാറിലും, നിമ്മിയും ആമിയും അപ്പുവും അജുവും സേതുവും അജുന്റെ കാറിലും പോകാമെന്ന് രാത്രി തന്നെ ഞങ്ങൾ പറഞ്ഞു സെറ്റ് ആക്കി... രാവിലെ എല്ലാം സെറ്റ് ആക്കി ഇറങ്ങാൻ നിൽക്കുമ്പഴാണ് സിദ്ധു അർജന്റായി ഓഫീസിൽ പോണം ഇപ്പോ വരാന്ന് പറഞ്ഞ് ഓഫീസിലേക്ക് പോയത്.... സമയം വൈകി തുടങ്ങി, ദേവു വിളിച്ച് അന്വേഷിച്ചപ്പോ ആ കോന്തൻ പറയാ നിങ്ങള് വർഗീസ് ഏട്ടന്റെ കൂടെ പൊയ്ക്കോ എനിക്ക് കുറച്ചു ജോലി കൂടി ബാക്കിയുണ്ട്, ഞാൻ അങ്ങോട്ട് എത്തിക്കോളാ ന്ന്.... ഇങ്ങള് പറ ഇവനെ ഞാൻ എന്താ ചെയ്യേണ്ടത്....???? ദേവു തിരിച്ചെന്തെങ്കിലും പറയും മുൻപ് അവൻ കോൾ കട്ടാക്കി.. കട്ടാക്കിയില്ലെങ്കിൽ ദേവൂന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കും ന്ന് അവന് അറിയാം....!!!!

ആ കോന്തനെ കുത്തി കൊല്ലാനുള്ള ദേഷ്യമാ എനിക്ക് വന്നത്... തിരക്ക് പിടിച്ച് ഇതിന്റെ ഇടയിലൂടെ ഇപ്പൊ വരാന്ന് പറഞ്ഞ് ആ കോന്തൻ ഇറങ്ങി പോയപ്പഴേ ഞാൻ കരുതിയതാ ഇത് ഇങ്ങനെയേ വരൂ ന്ന്.... കോന്തൻ കണാരൻ.... പാക്കരൻ... ജന്തു.....!!! വരട്ടെ വെച്ചിട്ടുണ്ട് ഞാൻ.....!!! ~~~~~~~~~ അനു കുറേ നേരയി വിളിച്ചോണ്ടിരിക്കുന്നു... ചീത്ത പറയാൻ ആയതോണ്ടും, അറ്റൻണ്ട് ചെയ്ത് സംസാരിക്കാനുള്ള സമയം പോലും എനിക്ക് കിട്ടതോണ്ടും ഞാൻ എടുത്തില്ല.... പോകാൻ നേരമാണ് ജയൻ വിളിച്ച് അര്ജന്റ് ആയിട്ട് വരാൻ പറഞ്ഞത്.... പോകാതിരിക്കാൻ തോന്നിയില്ല..... അവൻ വിളിച്ചപ്പഴേ എനിക്ക് അറിയായിരുന്നു അവരുടെ കൂടെ എനിക്ക് പോകാൻ കഴിയില്ലെന്ന്.... അത് ഇവിടുന്ന് ഇറങ്ങി പോരുമ്പോ പറഞ്ഞാൽ അച്ഛമ്മ പോകാൻ സമ്മതിക്കില്ല,,,

അതോണ്ടാണ് കള്ളം പറഞ്ഞ് ഇറങ്ങി കുറച്ഛ് കഴിഞ്ഞു വിളിച്ചു പറഞ്ഞത്.... വൈകുന്നേരം വീട്ടിൽ വന്ന് കയറിയപ്പോ സോഫയിൽ രണ്ട് കൈമുട്ടും തുടയിൽ ഊന്നി താടിയ്ക്ക് കുത്ത് കൊടുത്ത് ഇരിക്കുന്ന അനൂനെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.... അന്തം വിട്ട് വാ പൊളിച്ഛ് അത്ഭുതത്തോടെ ഞാൻ നിന്നു.... "ഹല്ല.... നീ പോയില്ലേ.......????" ഒരു ചിരിയോടെ ഞാൻ ചോദിച്ചത് കേട്ട് എന്നെ നോക്കി അനു ദേഷ്യത്തോടെ ഒറ്റ കുതിപ്പിന് എണീറ്റ് നിന്നു..... "ഞാൻ പോയിരുന്നെങ്കിൽ എന്നെ നിങ്ങൾക്കിവിടെ ഇങ്ങനെ പന പോലെ കാണാൻ പറ്റോ....???? ഞാൻ പ്രേതൊന്നുംല്ല.... രണ്ടിടത്ത് ഒരുപോലെ കാണാൻ....!!!" എന്റെ പൊന്നോ.....!!! ആള് നല്ല കട്ട കലിപ്പിൽ ആണല്ലോ....??? മനസ്സിൽ പറഞ്ഞ് അവളെ നോക്കി സൈക്കിളിൽ നിന്ന് വീണ പോലെ ഞാൻ ഒന്ന് ചിരിച്ചു... അവള് അപ്പൊ തന്നെ എന്നെ അടുമുടി നോക്കി ദഹിപ്പിച്ചോണ്ട് അവിടെത്തന്നെ ഇരുന്ന് ദേഷ്യം പല്ലിന്റെ മോളിൽ കടിച്ചു തീർത്ത് മുഖം സൈഡിലേക്ക് വെട്ടിച്ച് കൈകെട്ടി....

. ഒരു നേടുവീർപ്പോടെ ഞാൻ പതിയെ നടന്ന് അവളുടെ അടുത്ത് ചെന്നിരുന്നതും അവള് കൈ കുത്തി എണീക്കാൻ ഉയർന്നു... ഞാൻ വേഗം അവളുടെ കൈ പിടിച്ച് അവിടെ ഇരുത്തി.... "സിദ്ധു വിട്ട്........!!!" അതിശക്തമായി കൈ കുതറി എന്നെ നോക്കാതെ അനു ദേഷ്യത്തോടെ പറഞ്ഞതും ഞാൻ അവളെ ഒന്നൂടെ മുറുക്കി പിടിച്ചു.... "അനൂ പ്ലീസ്..... നീ ഇവിടെ ഒന്നിരിക്ക്... എന്നിട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്........???" കൈ വാശിയോടെ തട്ടിയെറിഞ്ഞ് എന്റെ മുഖത്തേക്ക് അവള് ദേഷ്യത്തോടെ നോക്കി... "വേണ്ടാ.... ഒന്നും പറയണ്ട.....!!!! എനിക്ക് അറിയാ എന്താ പറയാൻ പോകുന്നതെന്ന്.....!!!! ഞാൻ ഒരുപാട് ഒരുപാട് കേട്ട് പഴക്കിയ usual excuses അല്ലാതെ മറ്റെന്തെങ്കിലും പറയുന്നുണ്ടോ......???? എന്ത് ചെയ്താലും, പറഞ്ഞാലും, ലേറ്റ് ആയാലും ഉണ്ടാവും പറയാൻ ഒരുപാട് എസ്ക്യൂസ്സ്...!!!! ശെനിയാഴ്ച്ചയാണ് എട്ടന്റെ കല്യാണം,,,, അറിയോ.....???? എല്ലാരും വന്ന് കാണും ഞാൻ മാത്രം,,, ഞാൻ ഒരുത്തി മാത്രം ഇപ്പഴും ഇവിടെ.....!!! ഈ ലോകത്ത് സിദ്ധു ഒരാൾ മാത്രല്ലേ ബിസിനസ് ചെയ്യുന്നുള്ളൂ ല്ലേ.....???" ഇത്രയും പറഞ്ഞപ്പോ തന്നെ അനൂന്റെ കണ്ണൊക്കെ നിറഞ്ഞ് ശബ്‌ദം ഇടറിയിരുന്നു....

ഇന്നലെ രാത്രി മുതൽ ഒരുമിച്ചു പോകുന്നതും, അടിച്ഛ് പൊളിക്കുന്നതും, കല്യാണതിന്റെ കാര്യവുമൊക്കെ പറഞ്ഞു അവളൊരുപാട് എക്സ്സൈറ്റഡ് ആയിരുന്നു... പാവം ഞാൻ കാരണം...!!! എണീറ്റ് പോകാൻ നിന്ന അവളെ ഞാൻ ബലമായി എന്റെ അടുത്ത് പിടിച്ച് ഇരുത്തി കൈ രണ്ടും പൊതിഞ്ഞു പിടിച്ചു..... "അനൂ..... നീ പറഞ്ഞോതൊക്കെ ശെരിയാണ്.. എന്നും പറയാറുള്ള എസ്ക്യൂസ്സ് തന്നെയേ എനിക്ക് ഇന്നും പറയാൻ ഉള്ളൂ...!!! പ്രോജക്ട് കഴിയുന്ന വരേ എനിക്ക് ഫസ്റ്റ് പ്രയോറിറ്റി അത് തന്നെ ആയിരിക്കും..... നിനക്ക് അറിയാവുന്നതല്ലേ അനൂ എല്ലാം....!!!!! നീ എന്തിനാ എന്നെ കാത്തു നിന്നത്,,,, അവരുടെ കൂടെ പോവായിരുന്നില്ലേ....???" സിദ്ധു അലിവോടെ ചോദിച്ചത് കേട്ട് ഞാൻ സങ്കടത്തോടെ അവനെ നോക്കി... " എനിക്ക് അറിയാം.... എനിക്ക് അറിയാം എല്ലാം....!!! എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ.... ആം സോറി.....!!! സിദ്ധുല്ലാതെ ഞാൻ ഒറ്റയ്ക്ക് എങ്ങനാ....???? എനിക്ക് എന്തോ പോകാൻ തോന്നിയില്ല...!!!

അമ്മയും ദേവുവും ഏട്ടത്തിയും ഒരുപാട് നിർബന്ധിച്ചിരുന്നു.... നീ എത്തിയോ ന്ന് ചോദിച്ചോണ്ട് അമ്മ ഇപ്പോ കൂടെ ഫോണ് വിളിച്ച് വെച്ചതേള്ളൂ.... ഞാൻ പോന്നിട്ടില്ല, ഇവിടെ ഒറ്റക്കാണ് എന്നൊക്കെ പറയാൻ വേണ്ടി അമ്മയും ഞാനും അച്ഛമ്മയും ഇത്ര വട്ടം സിദ്ധുനെ വിളിച്ചു.... ഒരു വട്ടമെങ്കിലും ഒന്ന് തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ....???? എല്ലാം കൂടി ദേഷ്യം പിടിച്ച് ഇരിക്കുമ്പഴാ, വന്ന് കേറി ഇളിച്ഛ് കാണിച്ഛ്അളിഞ്ഞൊരു ചോദ്യം ' നീ പോയില്ലേ ' സഹിക്കാൻ പറ്റിയില്ല അതാ ഞാൻ വന്നപ്പോ..... അങ്ങനെയൊക്കെ പറഞ്ഞത്....!!!! എനിക്ക് അറിയാ ഈ പ്രോജക്ട് സിദ്ധു ന്ന് എത്രത്തോളം ഇമ്പോര്ടൻറ് ആണെന്ന്.... ആം സോറി.....!!!!" ~~~~~~~~ സിദ്ധു അങ്ങനെയൊക്കെ പറഞ്ഞപ്പോ എനിക്ക് എന്തോ പറഞ്ഞത് കുറച്ചു കൂടി പോയപ്പോലെ തോന്നി.... പാവം.... എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് സോറിയൊക്കെ പറഞ്ഞു.... പക്ഷേ അത് കഴിഞ്ഞു അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഞെട്ടി തിരിഞ്ഞ് ആവേശത്തോടെ ഞാൻ അവനെ നോക്കി.....

"സത്യയിട്ടും.....???" "ആടോ ഭാര്യേ.... എനിക്ക് ഒന്ന് ഫ്രഷ് ആവാന്നുള്ള സമയം മാത്രം നീ തന്ന മതി... നമ്മുക്ക് ഇപ്പൊ തന്നെ ഇറങ്ങാ..... പാക്കിങ് ഒക്കെ നേരത്തേ കഴിഞ്ഞതല്ലേ...??? വണ്ടിയിൽ കയറി പോവാൻ മാത്രല്ലേ ഇനിള്ളൂ.... ഞാൻ ഓടി പോയി ഫ്രഷ് ആയിട്ട് വരാ.... ഹ്മ്മം...???" എന്നെ നോക്കി ഇത്രയും പറഞ്ഞ് സൈറ്റ് അടിച്ഛ് അവൻ ഫ്രഷാവാൻ മുകളിലേക്ക് കയറി പോയി.... സിദ്ധു പറഞ്ഞത് കേട്ട് തുള്ളി ചാടാൻ തോന്നുവാ....!!! ഞങ്ങള് കൂടിയേ അവിടെ എത്താൻ ഉള്ളൂ, ബാക്കിയെല്ലാം അവിടെ എത്തി....!!! എന്നെ കൂട്ടാതെ എല്ലാരും ഇന്ന് രാത്രി അടിച്ഛ് പൊളിക്കുവല്ലോ ന്ന് ഓർത്ത് സങ്കടപ്പെട്ടിരിക്കായിരുന്നു... സന്തോഷത്തോടെ ഒരു നേടുവീർപ്പിട്ട് ഞാൻ വീണ്ടും സോഫയിൽ കയറി ഇരുന്നു... പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതോണ്ട് സിദ്ധു വരുന്ന വരെ ഞാൻ ഫോണിൽ കളിച്ചോണ്ടിരുന്നു... ഇടയ്ക്ക് അമ്മ വിളിച്ചപ്പോ സിദ്ധു വന്നൂന്നും, ഞങ്ങൾ നാളെ രാവിലെ വരൂന്നും വെറുതെ കള്ളം പറഞ്ഞു...

ഒരു സപ്രൈസ് ആയിക്കോട്ടെ ന്ന് വെച്ചു... കററ്റ് അഞ്ച് മിനിറ്റായപ്പോ സിദ്ധു ഫ്രഷായി ഹാളിലേക്ക് കോണിയിറങ്ങി കൊണ്ട് എന്നോട് പോകാം ന്ന് തലായട്ടി ചോദിച്ചതും ഞാൻ വേഗം ചാടി എണീറ്റ് ഉത്സാഹത്തോടെ പോകാം ന്ന് തലയാട്ടി... എന്റേയും സിദ്ധുന്റേയും ഡ്രെസ്സും മറ്റും പാക്ക് ചെയ്ത് ട്രോളി ബാഗിന്റെ കൈ മുകളിലേക്ക് വലിച്ഛ് കോലായിലേക്ക് ഉരുട്ടാൻ തുടങ്ങിയതും സിദ്ധു അടുത്തേക്ക് വന്ന് ബാഗ് പിടിച്ഛ് വെച്ചു... ഞാൻ തിരിഞ്ഞ് നോക്കി എന്താന്ന് സംശയത്തോടെ പുരികം പൊക്കി ചോദിച്ചതും ഹാൻഡിൽ അവൻ വാങ്ങി പിടിച്ചു.... " പിന്നെ എന്തിനാ മുത്തേ...... ചേട്ടൻ ജീവിച്ചിരിക്കുന്നേ....?????" ടിക് ടോക് ഡയലോഗ് അതുപോലെ പറഞ്ഞ് എന്നെ നോക്കുന്ന സിദ്ധു കണ്ട് ഞാനൊന്ന് അമർത്തി മൂളി അടിമുടി നോക്കി.... പിന്നെ പൊട്ടിച്ചിരിച്ഛ് ഞാൻ അവന്റെ മുടിയിൽ കിള്ളിയതും സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് കാറിന്റെ അടുത്തേക്ക് നടന്നു..... ട്രോളി ബാഗ് ഡിക്കിയിൽ വെച്ച് വീട് ലോക്ക് ചെയ്ത് ഞങ്ങൾ കാറിൽ കയറി ഇരുന്നു....

കാർ സ്റ്റാർട്ട് ആകിയതും എന്നോട് സീറ്റ് ബെൽറ്റ് ഇട്ടാൻ പറഞ്ഞോണ്ട് സിദ്ധു വണ്ടി മുന്നോട്ട് എടുത്തു...... സന്ധ്യ സമയം ആയതോണ്ട് യാത്ര ചെയ്യാൻ നല്ല സുഖം ഉണ്ടായിരുന്നു... സ്ട്രീറ്റ് ലൈറ്‌സ് അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങീട്ടേ ള്ളൂ.... മാനത്ത് നല്ല മഴ കോൾ ണ്ട്.... കറുത്തിരുണ്ട വലിയ കാർമേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വരുന്ന ഭീകര ജീവിയെ പോലെ കൂടിച്ചേരുന്നത് ഞാൻ നോക്കി... പതിയെ ചാറി തുടങ്ങിയ മഴ ആർത്തലച്ചു പെയ്യുന്ന സംഹാര രുദ്രയാക്കാൻ അധിക സമയം വേണ്ടി വന്നില്ല..... മഴ ശക്തി പ്രാപിച്ചപ്പഴും ഗ്ലാസ് താഴ്ത്താൻ കൂട്ടാക്കാതെ ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് തലയിട്ട് ഇരുന്ന്.... മഴ കൊള്ളണ്ടന്ന് സിദ്ധു പറഞ്ഞോതൊന്നും വക വെക്കാതെ ഇരുന്നതോണ്ടാവും എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ കോന്തൻ പൊടുന്നനെ ഗ്ലാസ് പൊക്കിയത്... ഞാൻ ദേഷ്യത്തോടെ മുഖം കൂർപ്പിച്ഛ് അവനെ നോക്കിയതും അവൻ ഒന്നും ചെയ്യാത്ത പോലെ കൂളായിരുന്ന് വണ്ടി ഓടിച്ചോണ്ടിരുന്നു.....

ഞാൻ കുറേ നേരം നോക്കി ദഹിപ്പിച്ചപ്പോ അവൻ ഇടം കണ്ണിട്ട് എന്നെ ഒന്ന് നോക്കി ഇളിച്ചു കാണിച്ചു നേരെ നോക്കി..... പേരിനൊന്ന് മഞ്ഞു കൊണ്ടത്തിന് മൂന്ന് ദിവസം പനിച്ചു കിടന്നത് ഓർമയുണ്ടോ....????? ഓർമ്മ കാണില്ല...!! എനിക്ക് അറിയാം... അത് ഓർമയുണ്ടെങ്കിൽ ഇങ്ങനെ മഴ കൊള്ളൂല്ലല്ലോ.....????" ~~~~~~~ ഞാൻ പറയുന്നത് കേട്ട് ദേഷ്യത്തോടെ കണ്ണ് കുറുക്കി അവള് എന്നെ നോക്കി ഇരിക്കുന്നത് നോക്കി വണ്ടി ഓടിക്കുമ്പഴാണ് പെട്ടന്ന് പോക്കറ്റ് റോഡിൽ നിന്ന് ഒരു വണ്ടി നേരേ മുന്നോട് കയറി നിന്നത്..... കണ്ണ് കാണാൻ പറ്റാത്ത മഴയാ,,, എപ്പഴാ ഹോർണ് പോലും അടിക്കാതെ റോങ് സൈഡിൽ വണ്ടി കയറ്റിയത്.... ഇവനെയൊക്കെ....!!!! ഞൊടിയിടയിൽ ബ്രെക്കിൽ ആഞ്ഞു ചവിട്ടിയതും എന്റെ കാർ ആ വണ്ടിയെ തട്ടി തട്ടിയില്ലെന്ന മട്ടിൽ നിന്നു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story