🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 156

ennennum ente mathram

രചന: അനു

ഞാൻ പറയുന്നത് കേട്ട് ദേഷ്യത്തോടെ കണ്ണ് കുറുക്കി അവള് എന്നെ നോക്കി ഇരിക്കുന്നത് നോക്കി ചിരിച്ഛ് മുന്നോട്ട് വണ്ടി ഓടിക്കുമ്പഴാണ് പെട്ടന്ന് ഒരു വണ്ടി നേരേ മുന്നോട് കയറി നിന്നത്..... കണ്ണ് കാണാൻ പറ്റാത്ത മഴയാ,,, എപ്പഴാ ഹോർണ് പോലും അടിക്കാതെ റോങ് സൈഡിൽ വണ്ടി കയറ്റിയത്.... ഇവനെയൊക്കെ....!!!! ഞൊടിയിടയിൽ ബ്രെക്കിൽ ആഞ്ഞു ചവിട്ടിയതും എന്റെ കാർ, ആ വണ്ടിയെ തട്ടി തട്ടിയില്ലെന്ന മട്ടിൽ നിന്നു...... മഴയായതോണ്ടും അനു കൂടെ ഉള്ളത്തോണ്ടും ഞാൻ പുറത്തേക്ക് ഇറങ്ങാതെ ദേഷ്യം കടിച്ചു പിടിച്ച് അങ്ങനെ തന്നെ ഇരുന്നു.... ഒരു ബ്ലാക്ക്‌ ബെൻസ് കാറാണെന്ന് തോന്നുന്നു... സൈഡിലെ ചെറിയൊരു പോക്കറ്റ് റോഡിൽ നിന്ന് ഹോർണ് പോലും അടിക്കാതെ മെയിൻ റോഡിലേക്ക് കയറ്റി നിർത്തിയിരിക്കാ... പുറക്കോട്ട് എടുക്കാത്തെ അവൻ മുന്നിലേക്ക് റേസ് ചെയ്യുന്നത് കണ്ട് എനിക്ക് ദേഷ്യം കത്തി കയറുന്നുണ്ട്... അമർഷത്തോടെ ഞാൻ ഹോർണിൽ ആഞ്ഞു അമർത്തി..... അത് കേട്ടതും ആ കാറിലുള്ള 'മാന്യൻ ' അതേ പോലെ തന്നെ തിരിച്ചു ഹോർണ് അടിച്ചു.... ഞാൻ വീണ്ടും ദേഷ്യത്തോടെ അടുപ്പിച്ഛ് കുറച്ചധികം ഹോർണ് തുടരെത്തുടരെ അടിച്ചു...

അതേപോലെ അവനും തിരിച്ചടിച്ചത് കേട്ട് ദേഷ്യത്തോടെ സീറ്റ് ബെൽറ്റ് അഴിച്ചു ഞാൻ ഡോർ തുറക്കാൻ പോയതും അനു എന്റെ കൈ പിടിച്ചതും ഒരുമിച്ചായിരുന്നു.... "സിദ്ധു വണ്ടി പുറക്കിലേക്ക് എടുക്ക്..........???" വെട്ടിത്തിരിഞ്ഞ് നോക്കവേ ഗ്ലാസ്സിനുള്ളിലൂടെ ആ കാറിനെ നോക്കി പരിഭ്രമത്തോടെ അനു പറഞ്ഞത് കേട്ട് ഞാൻ സീറ്റിൽ അമർന്നിരുന്ന് ദേഷ്യത്തോടെ അവളെ നോക്കി.... *"What....!!!!!!! Why should I......????? ഞാൻ എന്തിനാ പുറകിലേക്ക് എടുക്കുന്നത്.....??? അവനല്ലേ റോങ് സൈഡ് കയറിയത്...? അവനാണ് വണ്ടി മറ്റേണ്ടത്ത്.... മാറ്റാത്തത് പോട്ടേ,,, നീ കണ്ടില്ലേ കിടന്ന് ഷോ കാണിക്കുന്നത്......!!!" ദേഷ്യത്തോടെ അവളെ കൈതട്ടി മാറ്റി ഇത്രയും പറഞ്ഞ് മഴ പോലും വകവെക്കാതെ ഡോർ തുറന്ന് വലത്തേ കാലെടുത്ത് ഞാൻ പുറത്തേക്ക് വെച്ചതും അവളെന്റെ കൈതണ്ടയിൽ പഴേത്തിലും ശക്തമായി പിടിച്ചു.... " I know,,, I know you are in the right side,,,,അല്ലാന്നൊന്നും ഞാൻ പറയുന്നില്ല..!!!! പക്ഷേ,,,, ഞാൻ പറയുന്നതൊന്ന് സമാധാനമായി കേൾക്ക് സിദ്ധു.......!!

നമ്മൾ..... നമ്മൾ നല്ലൊരു വഴിക്ക് ഇറങ്ങിയതല്ലേ.... എന്തിനാ വെറുതെ ഒരു പ്രശ്നം...??? നമ്മുക്ക് മാറി കൊടുക്കാ അവര് ആദ്യം പൊയ്ക്കോട്ടെ.....????" എന്നെ നോക്കി ദയനീയമായി അനു പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം കൂടി.... "വെറുതെയൊരു പ്രശ്‌നോ....??? ഞാനാണോ തുടങ്ങിയത്....??? ഇത്രയൊക്കെ ആയിട്ടും അവനൊന്ന് പുറക്കോട്ട് എടുത്തോ ന്ന് നോക്ക്... ഇതൊക്കെ കണ്ടില്ലെന്ന് നടിച്ഛ് പുറക്കോട്ട് എടുക്കാൻ എനിക്ക് പറ്റില്ല.... ഇറങ്ങി ചെന്ന് അവന്റെ കുത്തിന് പിടിച്ഛ് രണ്ടെണ്ണം കൊടുത്താ അവൻ ഇപ്പോ വണ്ടി എടുത്ത് ഓടും....." ഞാൻ വീണ്ടും പുറത്തേക്ക് ഇറങ്ങാൻ തിരിയവേ അനു രണ്ട് കയ്യോണ്ടും ഇറങ്ങാൻ വിട്ടാതെ മുറുക്കി... "സിദ്ധു പ്ലീസ്..... I beg you.......!!!! ഞാനല്ലേ പറയുന്നത്.... പ്ലീസ് വിട്ടേക്ക്.... എനിക്ക് വേണ്ടി... പ്ലീസ്.....!!!!" ~~~~~~~~~ ഞാൻ സിദ്ധുനെ നോക്കി യാചനയോടെ പറഞ്ഞതും ദേഷ്യം കടിച്ഛ് പിടിച്ഛ് സ്റ്റിയറിങ്ങിൽ ആഞ്ഞ് കുത്തി പുറക്കിലേക്ക് നോക്കി റിവേഴ്സ് ഗിയർ ഇട്ടു....

ഞാൻ വീണ്ടും പേടിയോടെ പതിയെ ഞങ്ങളെ കാറിന്റെ മുന്നിലൂടെ കടന്ന് പോകുന്ന അവന്റെ കാറിനെ ഗ്ലാസ്സിലൂടെ നോക്കി...... അതെ....!!!! ഇത് അവൻ തന്നെ.....!!!! നല്ലോണം പോകുന്ന വണ്ടി പെട്ടന്ന് നിർത്തിയപ്പോഴാണ് ഒന്ന് മുന്നോട് ആഞ്ഞു വെപ്രാളത്തോടെ ഞാൻ പുറത്തേക്ക് നോക്കിയത്... വിൻഡോ ഗ്ലാസ്സിൽ നിറഞ്ഞ് നിൽക്കുന്ന വേപ്പർ കൊണ്ട് ഒന്നും അത്ര വ്യക്തമായി കാണാൻ പറ്റിയിരുന്നില്ല..... കൈ കൊണ്ട് ഗ്ലാസ് പതിയെ തുടച്ചു നോക്കാവേ, കൃത്യമായ ഇടവേളയിൽ വൈപ്പർ അങ്ങോട്ടും ഇങ്ങോട്ടും നീക്കി, അപകടം എന്ന് സൂചിപ്പിക്കും വിധം ഇൻഡിക്കേറ്റർ മിന്നിച്ഛ് എന്റെ സൈഡിൽ നിർത്തിയിരിക്കുന്ന കാറിനെ ഞാൻ സംശയത്തോടെ നോക്കി.... പൊടുന്നനെ താഴ്ന്ന ബാക്ക് സീറ്റിലെ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കിയതും ചുയിങ് ഗം പതിയെ ചവച്ച് നിഗൂഢമായ ചിരിയോടെ തല പുറത്തേക്ക് ചരിച്ഛ് എന്നെ നോക്കുന്ന കറുത്ത കൂളിംഗ് ഗ്ലാസ് അണിഞ്ഞ രണ്ടു കണ്ണുകൾ ഞാൻ കണ്ടു.... സൂക്ഷിച്ഛ് നോക്കേ എവിടെയോ കണ്ട് മറന്ന് പോലെ തോന്നി.... ആ മുഖം, ചിരി, ചൂയിങ് ഗം....??? എല്ലാം... എല്ലാം ഞാൻ മറ്റെവിടെയോ കൂടെ കണ്ടിട്ടുണ്ട് പക്ഷേ,,,, എവിടെ..????

ദേഷ്യത്തോടെ നിരത്തി ഹോർണ് അടിക്കുന്ന സിദ്ധുനെ ഒന്ന് നോക്കി ഞാൻ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.... അവന്റെ കാറിൽ നിന്നും സിദ്ധു അടിച്ചതിന് സമാനമായ ഹോർണ് മുഴങ്ങിയതും ഞാൻ വീണ്ടും പുറത്തേക്ക് നോക്കി..... പതിയെ ഉയർന്ന അവന്റെ കൈകൾ കണ്ണിൽ നിന്ന് കൂളിംഗ് ഗ്ലാസ് എടുത്ത് മാറ്റിയതും എന്റെ കണ്ണുകൾ പേടിയോടെ മിഴിഞ്ഞു..... പേടിപ്പെടുത്തുന്ന അവന്റെ പൂച്ച കണ്ണുകൾ എന്നിൽ തങ്ങി നിന്ന് തിളങ്ങിയതും എന്റെ കണ്ണുകൾ ഭയത്താൽ വിശ്രമമില്ലാതെ ചലിച്ചു.... കാലിലൂടെ തണുപ്പ് അരിച്ഛ് കയറുന്നതും ഒരു തരം പേടി എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു.... കോരിച്ചൊരിയുന്ന മഴയിലും കാറിലെ കൂളിംഗ് ഏസിയിലും ചെന്നിയിലൂടെ വിയർപ്പ് അരിച്ചിറങ്ങി..... ഉമിനീരിറക്കി പേടിയോടെ ഞാൻ അവനെ നോക്കിയതും പതിയെ ച്യൂയിംഗം ചവച്ഛ് കൈ കൊണ്ട് അവന്റെ വലത്തെ കവിളിൽ പയ്യെ തലോടിയത് അത് കാണേ ഹൃദയം പൊട്ടിപോക്കും വിധം മിടിപ്പേറി...

പേടിയെന്ന വികാരം എന്നെ മുഴുവനായും കീഴ്‌പ്പെടുത്തി തുടങ്ങുമ്പഴാണ് ഞാൻ വേഗം സിദ്ധുനോട് കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത്..... അവന്റെ കാർ കടന്ന് പോയതും സിദ്ധു ദേഷ്യത്തോടെ സ്റ്റിയറിങിൽ ആഞ്ഞു കുത്തി ഫസ്ട്രേറ്റഡ് ആയി ' ഛെ ' ന്ന് ഉറക്കെ പറഞ്ഞു വണ്ടി വേഗത്തിൽ മുന്നോട്ട് എടുത്തു..... സിദ്ധു ദേഷ്യത്താൽ കാർ പറത്തി വിട്ടുമ്പഴും ഞാൻ ആ പൂച്ച കണ്ണുകൾക്ക് താഴെ അവന്റെ മുഖത്ത് തെളിഞ്ഞ ആ നിഗൂഢമായ ചിരിയുടെ പുറക്കെയായിരുന്നു..... ആ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട് മനസ്സ് പറയുന്നു..... എന്തോ വരാനിരിക്കുന്ന പോലെ ഉള്ളം വിറയ്ക്കുന്നു...!!!!! ചിന്തകൾ പല വഴിയ്ക്ക് പിരിഞ്ഞു കാട് കയറുമ്പഴാണ് കയ്യിൽ കിടന്ന ഫോണ് റിങ് ചെയ്തത്..... ഞെട്ടി ഉണർന്ന് ഞാൻ വേഗം ഫോണ് എടുത്തു... അച്ചമ്മയായിരുന്നു സിദ്ധു വന്നൊന്ന് അറിയാൻ വിളിച്ചതാണ്... അച്ഛമ്മ ചോദിച്ചതിന് വന്നു ന്ന് മാത്രം ഉത്തരം പറഞ്ഞ് ഞാൻ വേഗം ഫോൺ വെച്ചു.... ദീർഘ നിശ്വാസത്തോടെ ചിന്തകൾക്ക് വിരാമമിട്ട് ഞാൻ സിദ്ധുനെ നോക്കി.... മുഖം കണ്ടാൽ അറിയാ,,, ആള് എപ്പഴും അതിന്റെ ഹാങ് ഓവറിൽ തന്നെയാണ്...... എവിടെയും തോറ്റ് കൊടുക്കുന്ന ശീലം ഇല്ലാത്ത ആളല്ലേ...

ഇതിപ്പോ എനിക്ക് വേണ്ടി, എന്റെ നിർബന്ധതിന് വഴങ്ങി താഴ്ന്നു കൊടുത്തതാണ് എനിക്ക് അറിയാം....!!പുറത്തേ മഴ പെയ്തു തീർന്നിട്ടും സിദ്ധുന്റെ മുഖം ഇപ്പഴും ഇരുണ്ടു കൂടി നിൽക്കാണല്ലോ....??? ഇതൊന്ന് പെയ്ത് തോരാൻ എന്താ ഒരു മാർഗം എന്ന് ചിന്തിച്ചു നിൽകുമ്പഴാണ് റോഡ് സൈഡിൽ നല്ല അടിപൊളി ഒരു ഐസ് ക്രീം പാർലർ കണ്ടത്...... "സിദ്ധു വണ്ടി നിർത്ത്.....!!!!" ഞാൻ പെട്ടന്ന് പറഞ്ഞോണ്ടാണെന്ന് തോന്നുന്നു സിദ്ധു ബ്രേക്കിൽ പെട്ടെന്ന് ചവിട്ടിയതും മുന്നോട്ടു ആഞ്ഞു കൊണ്ട് കാർ നിന്നു.... "എന്താ....?????" വെപ്രാളത്തോടെ ഉച്ചത്തിൽ സിദ്ധു ചോദിച്ചത് കേട്ട് ഞാൻ അവനെ നോക്കി ദയനീയമായി ചിരിച്ഛ് പുറത്തേക്ക് കൈ ചൂണ്ടി..... "അത്.... ഐസ് ക്രീം...... വാങ്ങിച്ഛ്..... തരോന്ന്..... ചോദിക്കാൻ....." ഐസ് ക്രീ പാർലെറിലേക്ക് കൈ ചൂണ്ടി കാണിച്ഛ് പെറുക്കി പെറുക്കി ഞാൻ പറഞ്ഞത് കേട്ട് സിദ്ധു ദേഷ്യത്തോടെ പല്ല് കടിച്ഛ് കണ്ണടച്ഛ് തുറക്കുന്നത് കണ്ടതും ഞാൻ ചീത്ത കേൾക്കാൻ തയ്യാറായി തലക്കുനിച്ഛ് നിന്നു....

പ്രതീക്ഷിച്ച പോലെ ചീത്തയുടെ പൊട്ടിപ്പൂരമായിരുന്നു... എന്തൊക്കെ പറഞ്ഞെന്നോ അങ്ങനെ പറഞ്ഞന്നോ എനിക്ക് അറിയില്ല... ഇംഗ്ളീഷിലും മലയാളത്തിലുമൊക്കെയുള്ള നല്ല ഫസ്റ്റ് ക്ലാസ് ചീത്തക്കളുടെ അതി പ്രസരമായിരുന്നു.... സിദ്ധുന്ന് മറ്റ് ഭാഷക്കളൊന്നും അറിയാത്തത് മഹാഭാഗ്യം.....!!!! അല്ലെങ്കിലും ഇങ്ങേര് മലയാളത്തിൽ പറഞ്ഞത് പോലും എനിക്ക് മനസ്സിലായില്ല,, പിന്നെയാ മാറ്റ് ഭാഷ..... എന്നാലും ഒരു ഉളുപ്പുമില്ലാതെ എല്ലാം ഇരുന്ന് കേട്ടു.... ആരെങ്കിലും കുറേ ചീത്ത പറഞ്ഞാൽ സിദ്ധുന്റെ മൂഡ് ശെരിയാവും ന്ന് എനിക്ക് ഉറപ്പായിരുന്നു... പണ്ട് ആയിരുന്നെങ്കിൽ കാരണം കൂടാതെ തന്നെ അവൻ എന്നെ ചീത്ത പറഞ്ഞേനെ പക്ഷേ,,, ഇപ്പൊ ആവശ്യത്തിന് പോലും സിദ്ധു ദേഷ്യം കാണിക്കാറില്ല.... അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പാണ് അതോണ്ടാ ഞാൻ തന്നെ ഒരു കാരണം ഉണ്ടാക്കി കൊടുത്തത്...... കുറേ കഴിഞ്ഞ് ഒച്ചയൊന്നും കേൾക്കാതെ വന്നപ്പോ ഞാൻ പതിയെ കണ്ണ് തുറന്ന് തലയുയർത്തി അവനെ നോക്കി....

പക്ഷേ അവൻ ഇരുന്ന് സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ട് പരിഭ്രാന്തിയോടെ ഞാൻ ചുറ്റും നോക്കി... പെട്ടെന്ന് ഡോർ തുറന്ന് ഡ്രൈവർ സീറ്റിൽ വന്നിരുന്ന് കൊണ്ട് സിദ്ധു ഒരു കവർ എന്റെ കയ്യിലേക്ക് വെച്ച് തന്നു.... സംശയത്തോടെ കവർ തുറന്ന് നോക്കിയ ഞാൻ അന്തം വിട്ട് പോയി... ആ കടയിലെ മൊത്തം ഐസ്ക്രീംസും വാങ്ങി പോന്നെന്നാ തോന്നുന്നത്.... എല്ലാ ടൈപ്പും ഫ്ലേവറും ഓരോന്ന് വീതവും, ഡയറി മിൽക്ക്, കികാറ്റ്, മിൽകി ബാർ തുടങ്ങി ചോക്ലേറ്റും ഉണ്ട്.... സന്തോഷം കൊണ്ട് സിദ്ധുനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടൂത്ത് വീണ്ടും കവറിലേക്ക് നോക്കി.... " എന്റെ മൂഡ് മാറ്റാൻ ഒരുപാട് ചീത്ത കേട്ടതല്ലേ എന്റെ പൊട്ടിക്കാളി... അത് മുഴുവൻ കഴിച്ചോ...ട്ടോ.....!!!!" ഹാൻഡ് ബ്രേക്ക് മാറ്റി വണ്ടി സൈഡിൽ നിന്ന് മുന്നോട്ട് എടുത്തോണ്ട് സിദ്ധു പറഞ്ഞത് കേട്ടപ്പോ കെട്ടിപ്പിടിച്ഛ് ഒരുമ്മ കൂടി കൊടുത്ത്, നേരെ ഇരുന്ന് ഓരോ ഐസ് ക്രീ ആയിട്ട് പൊട്ടിച്ചു തിന്നാൻ തുടങ്ങി.... മഴ, തണുപ്പ്, ഡ്രൈവ്, ഐസ് ക്രീം.....

ഹോ സ്വർഗം.... ഞാൻ ഇന്നൊരു കലക്ക് കലക്കും എന്റെ കറവേട്ടാ.....!!! എല്ലാം കൂടി കഴിച്ഛ് നാളത്തേക്ക് തൊണ്ട പണിതരാത്തിരുന്നാൽ മതിയായിരുന്നു.... ഇടയ്ക്ക് ഓരോ സ്പൂണ് അവനും കൊടുത്തോണ്ട് ഞങ്ങൾ യാത്ര തുടർന്നു..... ~~~~~~ അടിയും ഇടിയും ചീത്തയും വഴക്കും ഐസ്ക്രീം തീറ്റയൊക്കെയായി ഞങ്ങൾ തറവാട്ടിൽ എത്തിയപ്പോഴേക്കും എല്ലാർക്കും പാതിരാത്രി ആയിരുന്നു... വലിയ ശബ്‌ദം ഉണ്ടാക്കാതെ കാർ പാർക്ക് ചെയ്ത് പതിയെ വീട്ടിനുള്ളിലേക്ക് നടന്നു... പുറത്തുന്ന് ഫുഡ് കഴിച്ചോണ്ട് വന്ന് കിടക്കാൻ അല്ലാതെ വേറെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നു.... ആരേയും അറീക്കാതെ ഞങ്ങൾ പമ്മി പമ്മി റൂമിൽ കയറി... ഞാൻ ഫ്രഷ് ആയി വരുമ്പോഴേക്കും അനു ഉറങ്ങിയിരുന്നു.... ഒരാവിശ്യവും ഇല്ലാതെ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ മറുത്തൊന്നും പറയാതെ കണ്ണടച്ച് ഇരുന്ന് കേട്ട മൊതലാ... പാവം....!!! ടവൽ ടേബിളിലേക്ക് വിരിച്ചിട്ട് ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നിരുന്ന് മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ചെവിക്ക് പുറകിലേക്ക് കോതിയൊതുക്കി നെറ്റിയിൽ ചുംബിച്ചു... മഴ പെയ്തതോണ്ട് തുറന്നിട്ട ജനൽ വഴി തണുപ്പ് വല്ലാതെ റൂമിലേക്ക് അരിച്ചിറങ്ങുന്നുണ്ട്....

കുറേ നേരം അവളെ നോക്കി കിടന്ന് എപ്പഴോ ഞാനും ഉറങ്ങി..... ~~~~~~~~ രാവിലെ എണീറ്റ് കുളിച്ഛ് അടുക്കളയിലേക്ക് ചെന്ന എന്നെ കണ്ട് എല്ലാരും വണ്ടർ അടിച്ചു... രാത്രി ഉറങ്ങാൻ പോകുന്നവരെ ഇല്ലാത്തൊരു സാധനം രാവിലെ എണീറ്റ് വരുന്നത് കണ്ടാ ആരായാലും വണ്ടറടിക്കും....!!! എപ്പഴാ വന്നത്, അങ്ങനെയാ വന്നത്, സിദ്ധു ഇവിടെ എന്നൊക്കെ തുടങ്ങിയ ചോദ്യങ്ങളുടെ പെരുമഴയായിരുന്നു ഉച്ചവരേ.... രാത്രി ഡ്രൈവ് ചെയ്ത് വന്നതിന് അമ്മയും അച്ഛമ്മയും സിദ്ധുനെ വഴക്ക് പറയാൻ തുടങ്ങിയപ്പോ എന്റെ നിർബന്ധം കൊണ്ടാ വന്നതെന്ന് പറഞ്ഞ് ആ കോന്തനെ ഞാൻ രക്ഷിച്ചു..... ചേച്ചിമാരും വെല്യമ്മമാരും അമ്മായിമ്മാരും മക്കളും കുട്ടികളും എന്ന് തുടങ്ങി മീനുന്റെ ഫാമിലി ഒഴിച്ച് ബാക്കി ഫാമിലി മെമ്പേഴ്‌സ് മുഴുവൻ തറവാട്ടിൽ ഉണ്ട്.... പെണ്ണും ചെക്കനും ഞങ്ങളെ തന്നെയായതോണ്ട് രണ്ട് വീട്ടിലും പോണം.... മീനുന്റെ ഹൽധി നാളെയും മെഹന്തി മറ്റന്നാളുമാണ് സെറ്റ് അകിയിരിക്കുന്നത്... മീനുന്റെ വീട്ടിൽ ശെനിയാഴ്ച ചെറിയൊരു പാർട്ടി വെച്ചിട്ടുണ്ട്...

ഏട്ടന്റെ വീട്ടിൽ കല്യാണത്തിനെക്കാണ് എല്ലാരേയും ക്ഷണിച്ചത്.... ഞാറാഴ്ച്ച ഞങ്ങളെ അമ്പലത്തിലെ ഹാളിൽ വെച്ചാണ് കല്യാണം.... ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഇരുന്നതാ,,,, കൂട്ടത്തിൽ കൂടി സമയം പോയത് അറിഞ്ഞില്ല... കല്യാണത്തിനോട് അനുബന്ധിച്ച് വൈകുന്നേരം ഞങ്ങളെ അമ്പലത്തിൽ ഏട്ടന്റെയും മീനുന്റേയും പേരിൽ ഇന്ന് ചുറ്റുവിളക്ക് കഴിപ്പിച്ചിട്ടുണ്ടെന്ന് ചെറിയമ്മ വന്ന് പറഞ്ഞതും ഞങ്ങൾ എല്ലാരും കുളിക്കാനും മറ്റും റൂമിലേക്ക് നടന്നു... റൂമിലേക്ക് കാലെടുത്ത് വെച്ചതും ബെഡിൽ തുറന്ന ലാപ്പിന്റെ മുന്നിൽ കുത്തിയിരിക്കുന്ന സിദ്ധുനെ കണ്ട് എനിക്ക് ദേഷ്യം ഇരച്ചു കയറി.... ഉച്ചയ്ക്ക് ഫുഡ് കഴിക്കുമ്പോ കണ്ടതാ പിന്നെ ആളെ എപ്പഴാ കാണുന്നത്.... ഞാൻ ദേഷ്യം മുഴുവൻ പല്ലിന്റെ മോളിൽ കടിച്ചു പിടിച്ച് ഊരയ്ക്ക് കയ്യും കൊടുത്ത് വാതിൽക്കൽ തന്നെ അനങ്ങാതെ നിന്നു.... ഇടയ്ക്ക് തലയുയർത്തി നോക്കിയ സിദ്ധു വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ മുപ്പത്തിരണ്ട് പല്ലും ഇളിച്ചു കാട്ടി....

"കഷ്ടണ്ട് ട്ടോ സിദ്ധു....???? ഇവിടെ വന്നിട്ടും ഇതു തന്നെയാണല്ലോ ദൈവമേ ഈ കോന്തന് പണി.....!!! ദേ മനുഷ്യാ.... ഇളിക്കല്ലേ ഇളിക്കല്ലേ.... വല്ലാത്ത ഇളിക്കല്ലേ,,,, എനിക്ക് ദേഷ്യം വരുന്നുണ്ട്.....!!!! എന്തെങ്കിലും എടുത്ത് തലയടിച്ഛ് പൊട്ടിക്കാനൊക്കെ തോന്നുന്നുണ്ട്...." ദയനീയമായി നോക്കി ഇളിക്കുന്ന അവന്റെ അരികിലേക്ക് കൊടുങ്കാറ്റ് പോലെ ദേഷ്യത്തിൽ നടന്നടുത്ത് കൊണ്ട് ഞാൻ പറഞ്ഞതും സിദ്ധു സ്പോട്ടിൽ ലാപ് ഓഫാക്കി മടക്കി സൈഡിലേക്ക് വെച്ഛ് ചാടി എണീറ്റ് നിന്നു.... "ഫുഡ് കഴിച്ച് കഴിഞ്ഞ് ഒന്ന് കിടക്കട്ടെ, വല്ലാത്ത ക്ഷീണം, ആന, ചേന ന്നൊക്കെ പറഞ്ഞ് പോന്നത് ഇതിനാല്ലേ...???" ഊരയ്ക്ക് കൈകൊടുത്ത് ദേഷ്യത്തോടെ ശ്വാസം വലിച്ഛ് വിട്ട് ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്റെ അടുത്തേക്ക് വന്ന് ബലമായി പിടിച്ച് ബെഡിൽ ഇരുത്തി മുന്നിൽ മുട്ട്കുത്തി ഇരുന്നു കൈകൂപ്പി..... "സോറി സോറി സോറി... ഒരു നൂറ് വട്ടം സോറി......!!!!!!!!! അത്രയ്ക്ക് അർജന്റ് അയതോണ്ടാടാ... സത്യയിട്ടും ഇതു വരെ കിടക്കായിരുന്നു....

മെയിൽ ചെക്ക് ചെയ്യാൻ ജയൻ ഇപ്പോ വിളിച്ഛ് പറഞ്ഞു,,,,,അതോണ്ടാ ഞാൻ...!!!! സോറി..... ഇനി ഞാൻ ലാപ് തൊട്ടില്ല പ്രോമിസ്....!!!!" മുന്നിൽ മുട്ടുകുത്തി ഇരുന്ന് എന്റെ രണ്ട് കയ്യും കൂട്ടി പിടിച്ച് സിദ്ധു കൊഞ്ചുന്നത് കണ്ടപ്പോ ഞാൻ അറിയാതെ ചിരിച്ചു പോയി.... വലിയ കോളിൽ സ്വന്തം തലയിൽ കൈ വെച്ഛ് സിദ്ധു പ്രോമിസ് പറഞ്ഞത് കേട്ട് ഞാൻ അവനെ നല്ലോണമൊന്ന് നോക്കി അവന്റെ മുന്നിലേക്ക് കൈ നീട്ടി "പ്രോമിസ്....???" ധൈര്യത്തോടെ ഞാൻ ചോദിച്ചതും അവൻ പ്രോമിസ് ന്ന് ഉറപ്പിച്ഛ് പറഞ്ഞു കൈ വെക്കാൻ നീട്ടിയെങ്കിലും പെട്ടന്ന് കൈ തൊട്ടാതെ അങ്ങനെ തന്നെ വെച്ച് എന്നെ ദയനീയമായി നോക്കി.... "പ്രോമിസ്.....????" അവന്റെ ദയനീയമായ മുഖം കണ്ടും ഒരു ഭാവ വ്യത്യാസവും കൂടാതെ ഒന്നൂടെ ഉറപ്പിച്ഛ് ചോദിച്ചതും നിരാശയോടെ സിദ്ധു എന്റെ കയ്യിലേക്ക് കൈ ചേർക്കാൻ തുനിഞ്ഞെങ്കിലും ഞാൻ കൈ ചുരുട്ടി വലിച്ചു കളഞ്ഞു.... സിദ്ധു സംശയത്തോടെ എന്നെ നോക്കി.... "അത്രയ്ക്ക് അർജന്റാണെങ്കിൽ എടുത്തോ.... പക്ഷേ,,,,

ഏത് നേരവും ഇതിന്റെ മുന്നിൽ കുത്തിയിരിക്കരുത്... കേട്ടല്ലോ......????" ദേഷ്യത്തിലും ഒളിപ്പിച്ച് വെച്ച ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു നിർത്തിയതും അവനെന്റെ അടുത്തേക്ക് വന്നിരുന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു.... "നീയാടീ ഭാര്യേ ഭാര്യ.....!!! നീ മുത്താണ്....!!!"😘 എന്റെ രണ്ട് കവിളും പിടിച്ച് കുലുക്കി കൊണ്ട് സിദ്ധു പറഞ്ഞ് സിദ്ധു സൈഡിലൂടെ എന്നെ കെട്ടിപ്പിടിച്ഛ് തോളിലേക്ക് തല ചായ്ച്ഛ് കിടന്നു..... കുറച്ഛ് കൊച്ചു വർത്തമാനൊക്കെ പറഞ്ഞ് ഞാൻ എണീറ്റ് ബാഗിൽ നിന്ന് ടവൽ എടുത്ത് സിദ്ധുന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.... "അതേയ് മതി വർത്താനം പറഞ്ഞ് ഇരുന്നത്... എന്റെ കോന്തൻ കെട്ടിയോൻ വേഗം പോയ്‌ കുളിച്ഛ് റെഡിയായിക്കേ..... അമ്പലത്തിൽ പോണം,, ചുറ്റുവിളക്ക്ണ്ട്..." ടവൽ അവന്റെ തലയിലൂടെ ഇട്ട് ഞാൻ പറഞ്ഞതും, അത് വരെ പൂത്തിരി പോലെ കത്തി നിന്ന സിദ്ധുന്റെ മുഖം ഞൊടിയിടയിൽ വാടി കരഞ്ഞു.... ചെറിയ കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് മടിയാണ്, ചടപ്പാണ്, തണുപ്പാണ് എന്നൊക്കെ ഓരോ മുടന്തൻ ന്യായം പറഞ്ഞ് സിദ്ധു ബെഡിലേക്ക് മലർന്ന് കിടന്നു.... അവന്റെ കൈപിടിച്ച് വലിച്ഛ് എണീപ്പിക്കാൻ ശ്രമിച്ഛ് ഞാൻ കുറേ പറഞ്ഞെങ്കിലും സിദ്ധു അതൊന്നും വക വെക്കാതെ കണ്ണടച്ഛ് അങ്ങനെ കിടന്നു.... ഇവനെ ഇങ്ങനെ വിളിച്ചാൽ ശെരിയവില്ല.... "ദേവൂ....!!!!!"

കൈ കെട്ടി നിന്ന് താഴേക്ക് കേൾക്കാൻ പാകത്തിന് നീട്ടി വിളിച്ചതും സിദ്ധു ഞൊടിയിടയിൽ കണ്ണ് തുറന്ന് ബെഡിൽ നിന്ന് ചാടി എണീറ്റ് ഇരുന്നു എന്നെ രൂക്ഷമായി നോക്കി.... ഞാൻ കണ്ണോട് കുളത്തിലേക്ക് പോകാൻ പറഞ്ഞതും എന്നെ നോക്കി ദഹിപ്പിച്ഛ് ചാടി കുത്തി റൂമീന്നിറങ്ങി പോകുന്ന സിദ്ധുനെ കണ്ട് ഞാൻ വാ പൊത്തി ചിരിച്ചു.... അവന് പുറക്കേ ഞാനും താഴേയ്ക്ക് ഇറങ്ങി... അമ്മേന്റെ ബാഗിലാണ് സെറ്റ് സാരി ഉള്ളത്.. അതെടുത്തു റൂമിലേക്ക് തിരിച്ചു വന്ന് കുളിക്കാൻ കേറുബഴാണ് ബെഡിൽ സിദ്ധുന്റെ ടവൽ കണ്ടത്... ഓഹ്,,,, ടവൽ എടുക്കാതെയാണോ കോന്തൻ കുളിക്കാൻ പോയത്... ഈ സിദ്ധുന്റെ ഒരു കാര്യം....!!!! ഇത് കൊണ്ട് കൊടുത്ത് വന്നിട്ട് കുളിക്കാം ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ടവൽ എടുത്തോണ്ട് താഴേക്കിറങ്ങി... കസിൻസ് എല്ലാരും കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞു പോകാൻ തയ്യാറായി താഴെ നിൽപ്പുണ്ട്... പുറപ്പെട്ടില്ലേ ന്നുള്ള അവരുടെയൊക്കെ ചോദ്യത്തിന് നിങ്ങൾ നടന്നോ ഇപ്പോ വരാനും ന്നും പറഞ്ഞു ഞാൻ വേഗത്തിൽ കുളത്തിലേക്ക് നടന്നു.................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story