🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 157

ennennum ente mathram

രചന: അനു

ഇത് കൊണ്ട് കൊടുത്ത് വന്നിട്ട് കുളിക്കാം ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ടവൽ എടുത്തോണ്ട് താഴേക്കിറങ്ങി... കസിൻസ് എല്ലാരും കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞു പോകാൻ തയ്യാറായി താഴെ നിൽപ്പുണ്ട്... പുറപ്പെട്ടില്ലേ ന്നുള്ള അവരുടെയൊക്കെ ചോദ്യത്തിന് നിങ്ങൾ നടന്നോ ഇപ്പോ വരാനും ന്നും പറഞ്ഞു ഞാൻ വേഗത്തിൽ കുളത്തിലേക്ക് നടന്നു...... ~~~~~~~~~ കുളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ഛ് നീന്തി കളിക്കുമ്പഴാണ് അനു കടവിലേക്ക് വന്നത്... കയ്യിൽ ടവലും ണ്ട്... ടവൽ എടുക്കാൻ മറന്ന് കാര്യം ഞാൻ അപ്പഴാ ഓർത്തത്.... അവളെ നോക്കി ചിരിച്ഛ് വീണ്ടും അങ്ങേ അറ്റത്തേക്ക് നീന്തി.... "സിദ്ധു.... മതി.....!!! ഇങ്ങ് കേറി വന്നേ.... സമയം വൈകി... എല്ലാരും അമ്പലത്തിലേക്ക് പോയി... മതി വേഗം കേറി വാ....!!!!!" മുഖം ചുളുക്കി അല്പം ദേഷ്യത്തോടെ അവള് പറഞ്ഞു.... " ഒരു രണ്ട് വട്ടം കൂടി അനൂ.... ദാ വന്നൂ... നീ ഒന്ന് വെയിറ്റ് ചെയ്യ്... പ്ലീസ്....!!!" കടവിലേക്ക് നീന്തി അവളോടായി ഞാൻ പറഞ്ഞതും ഒരു നേടുവീർപ്പോടെ അവള് ഊരയ്ക്ക് കൈ കൊടുത്ത് അവിടെ നിന്നു.... ഞാൻ രണ്ടിലും മൂന്നിലും നിർത്താതെ അവള് അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും നീന്തിന്നത് കണ്ട് അനു രണ്ട് പടവ് താഴേയ്ക്ക് ഇറങ്ങി നിന്നു.....

"ദേ,,,,, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.... നിങ്ങള് ഇങ്ങോട്ട് കയറി വരുന്നുണ്ടോ മനുഷ്യാ....????" "പ്ലീസ് അനൂ നല്ല സുഖമുണ്ട് ഒറ്റയ്ക്ക് ഇങ്ങനെ നീന്താൻ... ഒരു രണ്ട് റൌണ്ട് കൂടി....!!!!" നീന്തി കൊണ്ട് തന്നെ ഞാൻ വിളിച്ഛ് പറഞ്ഞു.... "നിങ്ങള് വിസ്തരിച്ഛ് കുളിച്ഛ് കുളം കലക്കി മറച്ചോ... ഞാൻ പൂവാ....???എനിക്കേ റൂമിൽ പോയി, കുളിച്ചിട്ട് വേണം അമ്പലത്തിൽ പോകാൻ....!!!" ടവൽ പടവിലേക്ക് ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് അനു പറഞ്ഞത് കേട്ട് ഞാൻ നീന്തം നിർത്തി വെള്ളത്തിന്റെ നടുവിൽ ബാലൻസ് ചെയ്ത് നിന്ന് അവളെ നീട്ടി വിളിച്ചു.... "അനൂ.... നിക്കെടീ.... നീ കുളിച്ചിട്ടില്ലെങ്കിൽ ഇങ്ങോട്ട് ചാടിക്കോ...??? നമ്മുക്ക് ഒരുമിച്ച് കുളിക്കാ....!!!!" കള്ളച്ചിരിയോടെ അവളെ നോക്കി വെള്ളം തേവി ഞാൻ പറഞ്ഞത് കേട്ട് അവള് തിരിഞ്ഞ് ചുറ്റും ആരെങ്കിലും ഉണ്ടോന്നും കേട്ടോന്നും പരത്തി നോക്കി.... ആരും ഇല്ലെന്ന് കണ്ട് ദേഷ്യത്തോടെ ശ്വാസം വലിച്ഛ് വിട്ട് അവളെന്നെ കൂർപ്പിച്ഛ് നോക്കിയതും ഞാൻ വാ ന്ന് തലകൊണ്ട് മാടി വിളിച്ചു.... "പോടാ.... പട്ടി....!!!!!!" *ഡീ...!!!* വെള്ളത്തിൽ ആഞ്ഞടിച്ഛ് കീഴ്ചുണ്ട് ദേഷ്യത്തോടെ കടിച്ഛ് കൊണ്ട് ഞാൻ അലറിയതും അവള് എന്നേ നോക്കി കൊഞ്ഞനം കുത്തി കാണിച്ഛ് വീട്ടിലേക്ക് ഓടി...

"നിന്റെ പട്ടി വിളി ഞാൻ തീർത്ത് തരാടീ പൊട്ടിക്കാളി...!!!" ഒരു ചിരിയോടെ കടവിലേക്ക് നീന്തി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... ~~~~~~~~ വേഗം കുളിച്ഛ് സെറ്റ് സാരിയുടുത്ത് പുറക്ക് വശത്തെ വഴിയിലൂടെ അമ്പലത്തിലേക്ക് നടന്നു... വിളക്ക് വെക്കാൻ തുടങ്ങിയിരിക്കുന്നു... ആ കോന്തനെ ഞാൻ... മാക്രി ജന്തു...!! സിദ്ധു മനസിൽ ചീത്ത പറഞ്ഞ് ഞാൻ വേഗം ശ്രീകോവിലിലേക്ക് കയറി... ശിവനും പാർവതിയും അഭിമുഖമായി ഇരിക്കുന്നതാണ് പ്രതിഷ്ഠ... ദേവിയെ തൊഴുത്ത് കണ്ണടയ്ച്ഛ് പ്രാർത്ഥിക്കുമ്പഴാണ് അടുത്ത് കോന്തൻ വന്ന് നിന്നത് അറിഞ്ഞത്.... പ്രാർത്ഥിച്ചു കഴിഞ്ഞ് തൊട്ട് തൊഴുത്ത് അവനെ നോക്കിയതും പല്ല് പുറത്ത് കാണിക്കാതെ അവൻ ഇളിച്ചു.. "ഓഹ്... രാജാവിന്റെ പള്ളി നീരാട്ട് കഴിഞ്ഞ് ഇങ്ങെത്തിയോ...??? കുളം ഒന്നൂടെ കലക്കി മറിക്കായിരുന്നില്ലേ...???" പുച്ഛത്തോടെ അവനെ നോക്കി കളിയായി പതിയെ ചോദിച്ചതും സിദ്ധു എന്റെ ചെവിക്കരിക്കിലേക്ക് മുഖം കുനിച്ചു... "നീ കൂടി ചാടിയിരുന്നെങ്കിൽ ഞാൻ മറിച്ചേനെ...???" കള്ള നോട്ടത്തോടെ അവൻ പതിയെ പറഞ്ഞത് കേട്ട് ഞാൻ ചുറ്റും നോക്കി... " ദേ സിദ്ധു വെറുതേ ദൈവദോഷം വരുത്തി വെക്കല്ലേ....???

വഷളത്തരം പറയാൻ പറ്റിയ സ്ഥലം....!!" അവനെ നോക്കി കണ്ണുരുട്ടി ദേഷ്യത്തോടെ പയ്യെ പറഞ്ഞ് രണ്ടടി മുന്നോട്ട് നടന്ന് ശിവന്റെ ശ്രീകോവിലിന്റെ ഇടത്തേ സൈഡിലേക്ക് നിന്ന് ഞാൻ കണ്ണടയ്ച്ചു.... " എന്താണാവോ ഇത്ര കാര്യമായി പ്രാർത്ഥിക്കുന്നത്...???" സിദ്ധു പറഞ്ഞത് കേട്ട് കണ്ണുതുറന്ന് ഞാൻ അവനെ നോക്കിയപ്പോ ദേവിയുടെ മുന്നിൽ കണ്ണടയ്ച്ഛ് പ്രാർത്ഥിക്കുന്ന അവനെയാണ് കണ്ടത്... " അതോ.... ഈ ലുട്ടാപ്പിയുടെ കൂടെ എപ്പഴും കാണുന്ന കുന്തം പോലെ നിങ്ങളെ കൂടെ എപ്പഴും കാണുന്ന ആ ലാപ്പില്ലേ...??? അതൊന്ന് കേട് വന്ന് പോണേ ന്ന്...??? എന്തേയ്...???" അവനെ നോക്കാതെ തൊട്ട് തൊഴുത്ത് ഇത്രയും വേഗത്തിൽ പറഞ്ഞ് ഞാൻ ശ്രീകോവിലിന്റെ പുറത്തേക്ക് നടന്നു.... ചുറ്റി തൊഴുത്ത് ചന്ദനം വാങ്ങി പിൻ വാതിൽ വഴി പുറത്തേക്കിറങ്ങി നിന്ന് ചന്ദനം തൊടുമ്പോഴേക്കും സിദ്ധു എന്റെ അടുത്ത് വന്ന് നിന്നിരുന്നു... "ഡീ കുരിപ്പേ,,, സത്യം പറ,,,,, അതാണോ പ്രാർത്ഥിച്ചത്...???" മുന്നിലേക്ക് കയറി നിന്ന് ആകാംക്ഷയോടെ അവൻ ചോദിച്ചത് കേട്ട് എനിക്ക് ചിരി വന്നു... എങ്കിലും കടിച്ഛ് പിടിച്ഛ് ചന്ദനം എന്റെ നെറ്റിയിൽ തൊട്ട്, പൂവ് മുടിയിൽ തിരുകി...

ഒരു നുള്ള് മോതിരവിരലിൽ തൊട്ടടുത്ത് അവന്റെ നെറ്റിയിലും വരച്ചു.... "അനൂ പറയെടീ.... നീ അതാണോ പ്രാർത്ഥിച്ചത്...???" "മോളേ... രണ്ടാളും ചെന്ന് സർപ്പക്കാവിൽ വിളക്ക് വെച്ചിട്ട് വാ... ഇവിടെ കഴിയാറായി...!!"അമ്മ അവനെ നോക്കി മറുപടി പറയാൻ ഒരുങ്ങുമ്പഴാണ് അമ്മ ചിരാത്തും, എണ്ണയും, തിരിയും അടങ്ങിയ കവർ സിദ്ധുന്റെ കയ്യിലേക്കും കത്തിച്ഛ് വെച്ച ചങ്ങലവട്ട എന്റെ കയ്യിലേക്കും തന്ന് മുന്നിലേക്ക് നടന്ന് പോയി.... അമ്മ പോയതും ഒരു നേടുവീർപ്പോടെ ഞങ്ങൾ സർപ്പക്കാവിലേക്ക് നടന്നു... "അനൂ....!!!" കൈമുട്ട് പിടിച്ഛ് വെച്ഛ് സിദ്ധു ചോദിച്ചതും ഞാൻ ദേഷ്യത്തോടെ കൈ വലിച്ചു.... "എന്താ...???" "നീ അതാണോ പ്രാർത്ഥിച്ചത്...???" "അല്ല..." "അതിന് നീ ദേഷ്യം പിടിക്കുന്നത് എന്തിനാ...???" എന്നെ നോക്കി ആശ്ചര്യത്തോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ തറപ്പിച്ഛ് നോക്കി മുന്നോട്ട് നടന്നു... ~~~~~~~~ ഈ പെണ്ണിന് ഇതെന്ത് പറ്റിയാവോ...??? നോക്കി ദഹിപ്പിച്ഛ് ചാടികുത്തി സർപ്പക്കാവിലേക്ക് കയറി പോയ അനൂനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..... സന്ധ്യ കഴിഞ്ഞേള്ളൂയെങ്കിലും സർപ്പക്കാവിൽ രാത്രിയായ മട്ടുണ്ട്... ചുറ്റും തിങ്ങി വളർന്ന വലിയ മരങ്ങൾക്ക് ഇടയിലൂടെ ചുറ്റി പടർന്ന് കയറിയ വളളിക്കളിൽ കാട്ടുമുല്ല കൂടിയുണ്ടെന്ന് തോന്നുന്നു...

പതിയെ തഴുകുന്ന കാറ്റിന് മുല്ലയുടെ മത്ത് പിടിപ്പിക്കുന്ന മണം.... നിലത്ത് ഉണങ്ങി വീണ കിടക്കുന്ന ഇലകളുടെ മുകളിൽ നിറയെ കാട്ടുമുല്ലയുടെ തൂവെള്ള പൂക്കൾ നിറഞ്ഞിരിക്കുന്നു.... സർപ്പ തറയിലെ വിളക്കിൽ ആദ്യദീപം കൊളുത്തി പ്രാർത്ഥിച്ഛ് അവളെന്റെ നേരെ വന്ന് നിന്നു... സംശയത്തോടെ അവളെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് കവർ തട്ടി പറിച്ഛ് വാങ്ങി അവള് തിരിഞ്ഞ് നടന്നു... ഇവളെന്താ ഈ കാണിക്കണേ...???? ഇവൾക്കെന്താ പറ്റിയത്...??? "അവിടെ ഇങ്ങനെ കുന്തം പോലെ നിൽക്കാത്തെ ഒന്ന് വന്ന് സഹായിക്കെഡോ കോന്തൻ.... കണാരാ...." ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങി ചിരിയോടെ അവള് വിളിച്ഛ് അവസാനിപ്പിച്ഛതും ഒരു നേടുവീർപ്പിട്ട് ചിരിച്ചോണ്ട് ഞാൻ അവളെ അടുത്തേക്ക് നടന്നു.... ഈ പൊട്ടിക്കാളിയുടെ ഒരു കാര്യം....!!!!! ചിരാതൊക്കെ നിരത്തി വെച്ഛ് ഞങ്ങൾ രണ്ടാളും വർത്തനമൊക്കെ പറഞ്ഞ് എല്ലാം കത്തിച്ചു... "നല്ല രസംണ്ട് ല്ലേ........? എന്തു ഭംഗിയാ കാണാൻ......!!!"

ആവേശത്തോടെ അവള് ചോദിച്ഛ് കുറച്ഛ് കഴിഞ്ഞും എന്റെ ഭാഗത്ത്‌ നിന്ന് മറുപടിയൊന്നും കേൾക്കാത്തത് ശ്രദ്ധിച്ഛ് അവളെന്റെ മുഖത്തേക്ക് നോക്കി... നിറഞ്ഞ ചിരിയോടെ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഊരയ്ക്ക് രണ്ട് കയ്യും കുത്തി നിർത്തി തല ചരിച്ഛ് അവള് രൂക്ഷമായി നോക്കി.... " ഹ്മ്മം.....എന്താ......????" "ഒന്നുല്ലല്ലോ........????" അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചതും അവള് കൈകെട്ടി മുഖം വെട്ടിച്ചു..... " ഞാനേയ്........ നമ്മൾ ആദ്യമായി ഇവിടെ വന്നത് ഓർത്ത് നിന്ന് പോയതാ...!!!! നിനക്ക് ഓർമുണ്ടോഡീ പൊട്ടിക്കാളി...???" അവളെ നോക്കി പുരികം പൊക്കി ഞാൻ ചോദിച്ചതും അവള് ഞാൻ തോളിൽ വെച്ച കൈ എടുത്ത് മാറ്റി.... "പിന്നല്ല.... ഓർമയുണ്ടോന്നോ...???? നല്ല ഓർമയുണ്ട്..... അന്നല്ലേ നിങ്ങള് എന്നെ ദേ ആ കാണുന്ന പൂറ്റില് പിടിച്ചു ഇട്ടാൻ നോക്കിയത്...??? ദുഷ്ടൻ...!!!! ആരുടെ ഭാഗ്യത്തിനാണോ എന്തോ അന്ന് ആ വലിയ പാമ്പ് എന്നെ കടിക്കാതിരുന്നത്...!!!! എനിക്ക് അറിയാ,,,, ഇയാൾക്ക് എന്നോട് ഒട്ടും സ്നേഹമില്ല,,,,, അതൊണ്ടല്ലേ അന്ന് അങ്ങനെ ചെയ്തത്....!!!!" കുറുമ്പോടെ കൈകെട്ടി നിൽക്കുന്ന അവള് വീണ്ടും കൂട്ടിപ്പിടിച്ഛ് ഞാൻ പൊട്ടിച്ചിരിച്ചു.... പിന്നെ രണ്ട് ഷോള്ഡറിലും പിടിച്ഛ് മുന്നിലേക്ക് നിർത്തിച്ഛ് അവളെ അടുത്തേക്ക് തല കുനിച്ചു....

"അനൂ..... സത്യം പറഞ്ഞാൽ നീ വിശ്വസിക്കില്ല....!!!!!! നിന്നോട് ഒരുപാട്, ഒരുപാട് ഇഷ്ടള്ളതോണ്ടാ ഞാൻ അങ്ങനെ ചെയ്തത്.....!!! ഞാൻ പതിയെ പറഞ്ഞത് കേട്ട് അവള് സംശയത്തോടെ എന്നെ നോക്കി മുഖം കൂർപ്പിച്ചു.... അത് കാണേ അവളെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ഛ് എന്നോട് അടുപ്പിച്ഛ് നിർത്തി... "അന്ന് നിന്റെ കൈ പിടിച്ച് പുറ്റിന്റെ അടുത്തേക്ക് നടത്തിച്ചപ്പോ എന്റെ കയ്യിൽ കിടന്ന് നീ കുതറി കളിച്ചില്ലേ,,,, നീപോലുമറിയാതെ അന്ന് നീ എന്നോട് എന്തോരും ചേർന്നാ നിന്നതെന്ന് അറിയോ...????" ആശ്ചര്യത്തോടെ എന്നെ നോക്കുന്ന അവളെ ഒന്നൂടെ ചേർത്ത് നിർത്തി ഞാൻ വീണ്ടും പറഞ്ഞു... "പുറ്റിന്റെ വാക്കിലേക്ക് നിന്റെ കൈ കൊണ്ടുപോയപ്പോ നീ പേടിയോടെ എന്റെ നെഞ്ചോരം മുഖം പൂഴ്ത്തി ചേർന്ന് നിന്ന് കോളറിൽ ബലമായി പിടിച്ചില്ലേ,,,, അന്നാണ് ആദ്യമായി നിന്റെ നിശ്വാസം എന്റെ നെഞ്ചിൽ തട്ടി പൊള്ളിയത്...." അവളെ കണ്ണിലേക്ക് മാറിമാറി നോക്കി ഞാൻ ചോദിച്ചത് കേട്ട് കണ്ണിമ വെട്ടാതെ അവളെന്നെ നോക്കി നിന്നു.. "അന്ന് നീ ഓരോ വിളക്ക് കത്തിക്കുമ്പഴും നിന്റെ കണ്ണിൽ നിറഞ്ഞ തിളക്കം, മുഖത്ത് വിരിഞ്ഞ ചിരി, അങ്ങനെ ഓരോന്നും ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നിട്ടുണ്ട്.....

കത്തി നിന്ന വിളക്കുകളിലെ പ്രകാശത്തേക്കാൾ തിളക്കം ഞാൻ നിന്റെ കരിനീല കണ്ണിൽ അന്ന് കണ്ടിട്ടുണ്ട്....." അവളെ പിടിച്ഛ് തിരിച്ഛ് നിർത്തി വലത്തേ ഷോള്ഡറിലേക്ക് താടി കുത്തി നിർത്തി രണ്ട് കയ്യോണ്ടും മുറുക്കി പിടിച്ചു...... " ദേ ഇവിടുന്ന് പാമ്പ് നിന്റെ കാലിലൂടെ കയറി നീ നിലവിളിക്കാൻ വാ തുറന്നപ്പോ ഞാൻ പിറക്കിലൂടെ വന്ന് നിന്റെ വാ പൊത്തി പിടിച്ചില്ലേ,,,, അപ്പോ അനുസരണയോടെ നീ എന്റെ നെഞ്ചിലേക്ക് ഒട്ടി പുറം തിരിഞ്ഞ് നിന്നത് ഞാൻ ഒരിക്കലും മറക്കില്ല....!!! കാരണം നിന്റെ പുറം മേനിയിലെ ഷോള്ഡറിന് താഴെയുള്ള ഈ കറുത്ത മുത്തിനെ ഞാൻ ആദ്യമായി കണ്ടത് അന്നാണ്.... പ്രണയത്തോടെ അന്ന് ഞാനതിൽ ചുണ്ട് ചേർത്തത് നീ അറിഞ്ഞില്ലല്ലോ രാധൂ....????" അവളെ വരിഞ്ഞ് മുറുക്കി കുസൃതി നിറഞ്ഞ സ്വരത്തിൽ ചോദിച്ഛ് ആ മറുക്കിൽ പതിയെ ഞാൻ ചുണ്ട് ചേർത്തതും അവളൊന്ന് പൊള്ളി പിടഞ്ഞു.... ഞെട്ടലോടെ തല ചരിച്ഛ് എന്നെ നോക്കിയ അവളെ കരിനീലമിഴിക്കളിൽ അത്ഭുതം നിറഞ്ഞിരുന്നു... "

അന്ന് നിന്റെ ഇടതൂർന്ന മുടിയിൽ നിറഞ്ഞ് നിന്ന മനം മയക്കുന്ന മുല്ലപ്പൂ സുഗന്ധം എന്നിൽ ഉണർത്തിയ വികാരത്തിന്റെ പേര് എനിക്ക് അന്നും ഇന്നും അവ്യക്തമാണ്.....!!!" ~~~~~~~~~ എന്റെ കണ്ണുകളിലേക്ക് നോക്കി സിദ്ധു പറയുന്നതോരോന്നും അത്ഭുതത്തോടെയാണ് ഞാൻ കേട്ട് നിന്നത്.... അവന്റെ ഉള്ളിൽ നിറഞ്ഞ കവിയുന്ന സ്നേഹത്തിന്റെ ആഴവും പ്രണയത്തിന്റെ പരപ്പും ആ വാക്കിലും നോക്കിലും പ്രകടമായിരുന്നു..... തോളിൽ താടി കുത്തി പുറത്തേക്ക് തല ചരിച്ഛ് എന്നെ നോക്കുന്ന അവന്റെ വശ്യമായി തിളങ്ങുന്ന കണ്ണുകളിൽ കുരുങ്ങി നിൽക്കുമ്പഴാണ് പെട്ടെന്ന് നിമ്മി ദൂരെ നിന്ന് വിളിച്ഛ് കൂവുന്നത് കേട്ടത്.... "ഏട്ടത്തീ.... കഴിഞ്ഞില്ലേ...??? വാ അമ്മ വിളിക്കുന്നു... എല്ലാരും പോവാ...!!!!" "ആഹ്... വരാ നിമ്മീ....!!!" അവൾക്ക് ഉറക്കെ നീട്ടി മറുപടി കൊടുത്ത് ബാക്കി ചിരാത്തും, എണ്ണയും, തിരിയും കവറിലാക്കി സിദ്ധുന്റെ കയ്യിൽ കൈ കോർത്ത് അമ്പലത്തിലേക്ക് നടന്നു................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story