🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 158

ennennum ente mathram

രചന: അനു

എന്റെ കണ്ണുകളിലേക്ക് നോക്കി സിദ്ധു പറയുന്നതോരോന്നും അത്ഭുതത്തോടെയാണ് ഞാൻ കേട്ട് നിന്നത്.... അവന്റെ ഉള്ളിൽ നിറഞ്ഞ കവിയുന്ന സ്നേഹത്തിന്റെ ആഴവും പ്രണയത്തിന്റെ പരപ്പും ആ വാക്കിലും നോക്കിലും പ്രകടമായിരുന്നു..... തോളിൽ താടി കുത്തി പുറത്തേക്ക് തല ചരിച്ഛ് എന്നെ നോക്കുന്ന അവനെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പഴാണ് പെട്ടെന്ന് നിമ്മി ദൂരെനിന്ന് വിളിച്ഛ് കൂവുന്നത് കേട്ടത്.... "ഏട്ടത്തീ.... കഴിഞ്ഞില്ലേ...??? വാ അമ്മ വിളിക്കുന്നു... എല്ലാരും പോവാ...!!!!" "ആഹ്... വരാ നിമ്മീ....!!!" അവൾക്ക് നീട്ടി മറുപടി കൊടുത്ത് ബാക്കി ചിരാത്തും, എണ്ണയും തിരിയും കവറിലാക്കി സിദ്ധുന്റെ കയ്യിൽ കൈ കോർത്ത് പിടിച്ഛ് അമ്പലത്തിലേക്ക് നടന്നു..... ~~~~~~~~~ ഇന്നാണ് മീനൂന്റെ ഹൽദി ഫൻഷൻ.... തറവാട്ടിൽ നിന്ന് അഞ്ച് മിനിറ്റ് നടക്കാന്നേള്ളൂ മീനൂന്റെ വീട്ടിലേക്ക്... ഇന്ന് ഈവനിഗ് മുള്ളാണി ഒഴികെ ബാക്കി എല്ലാരും അവളെ വീട്ടിൽ ഹൽദി ആഘോഷിക്കാൻ പോകും....

ഈ കാര്യം പറഞ്ഞ് അവനെ കളിയാക്കുവാണ് ഞങ്ങൾ ബാക്കി കസിൻസ്.... കൂട്ടത്തിൽ ഇനി കിരണും അച്ചുവും മാത്രേള്ളൂ ബാച്ചിലർ ആയിട്ട്.... ഇന്നലെ അമ്പലത്തിൽ നിന്ന് വരുബോ കണ്ടതാ അനൂനെ, രാത്രി കിടക്കാൻ റൂമിൽ പോലും വന്നിരുന്നില്ല.... കസിൻസിന്റെ കൂടെ താഴെ മുറിയിൽ കിടന്ന് കാണും... രാവിലെ പ്രാതൽ കഴിക്കാൻ പോയപ്പഴും നല്ലോണോന്ന് കണ്ട് കിട്ടിയില്ല... എല്ലാത്തിനും എല്ലാർക്കും അവളെ മതി.... ആള് നമ്മളേക്കാൾ ബിസി...!!!! വീട്ടിൽ ആയിരുന്നപ്പോ ഒന്നുല്ലെങ്കിലും അവളെ കാണാനെങ്കിലും കിട്ടിയിരുന്നു... ഇതിപ്പോ...??? ഞാൻ ലീവാക്കുന്ന ദിവസങ്ങളിൽ അവളെപ്പഴും എന്റെ കൂടെ, എന്നെ ചുറ്റിപ്പറ്റി ഉണ്ടാവും.... കൂട്ടത്തിൽ കൂടി നന്തനെ വറത്ത് കൊരുമ്പഴും എന്റെ മനസ്സ് അവളോടൊപ്പമായിരുന്നു... അവളെ ഒന്ന് കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു.... താഴേ വരെയൊന്ന് പോയി നോക്കിയല്ലോ...?? എവിടെയായിരിക്കും ഉണ്ടാവാ...??? ഇവിടുന്ന് എന്ത് പറഞ്ഞാ ഒന്ന് മുങ്ങാ...???

അതിനിപ്പോ സത്യം പറഞ്ഞാലും കള്ളം പറഞ്ഞാലും കണക്കായിരിക്കും.... എല്ലാം കൂടി അനന്തനെ വിട്ട് എന്നെ മേലേക്ക് ചാടി വീഴും.... എങ്കിലും വെള്ളം കുടിച്ചിട്ട് വരാന്ന് കള്ളം പറഞ്ഞ് ഞാൻ റൂമിൽ നിന്ന് താഴേയ്ക്ക് കോണിയിറങ്ങി.... ചേച്ചിമ്മാരും കുട്ടിക്കളും വല്യമ്മമാരും അച്ഛമ്മയും ആമിയും നിമ്മിയും എല്ലാരും ഹാളിലെ നടുക്കളത്തിന് ചുറ്റും ഇരുന്ന് സൊറ പറയുന്നുണ്ട്..... പക്ഷേ ആ കൂട്ടത്തിൽ അനു ഇല്ല.... ഈ കൂട്ടത്തിൽ ഇല്ലെങ്കിൽ അവള് അമ്മയുടെ കൂടെ കിച്ചണിൽ തന്നെ കാണും...അവര് കാണാതെ ഞാൻ പയ്യെ കിച്ചണിലേക്ക് നടന്നു.... ഹോ ഇവിടെ മുഴുവൻ പുക മയമാണല്ലോ...??? കൈ കൊണ്ട് പുക വീശി മാറ്റി ഞാൻ അവളെ തിരഞ്ഞെങ്കിലും അവിടെയും അമ്മയെ മാത്രേ കണ്ടുള്ളൂ.... പുക നെറുക്കിൽ കയറി ഞാൻ ചുമയ്ച്ചതും അമ്മ അടുപ്പിലേക്ക് കുഴൽ കൊണ്ട് ഊതി കത്തിച്ഛ് എന്നെ തിരിഞ്ഞ് നോക്കി... അമ്മയും ചുമയ്ക്കുന്നുണ്ടായിരുന്നു.... "ഹോ....ഹോ....ഹോ....!!!! ഹോ നനഞ്ഞ വിറക്കാ ന്ന് തോന്നുന്നു കത്തിപ്പിടിക്കാൻ പെടുന്ന പാട്...!! ഹോ....!!!! എ.... എന്താടാ ഇവിടെ...??? വ...ല്ലതും വേണോ നിനക്ക്...???"

അമ്മ ചുമയ്ച്ഛ് കൊണ്ട് ചോദിച്ചതും ഞാൻ എന്ത് പറയണം ന്ന് ആലോചിച്ഛ് ചുറ്റും നോക്കി... ഫ്രൈഡ്‌ജിന്റെ മുകളിൽ അവളെ ഫോൺ കണ്ടതും അമ്മ കാണാതെ ഞാൻ വേഗം ഫോൺ കയ്യിലെടുത്തു.... "ആഹ് അമ്മേ.... അത്...... അനു എവിടെ...??? അവളെ ഫോൺ കുറേനേരായി റിങ് ചെയ്യുന്നു,,,, അതൊന്ന് കൊടുക്കാൻ.....!!!" "ഓഹ്... മോള് ചായപ്പിൽ ഉണ്ട്... ഉണ്ണിയപ്പ ചട്ടി എടുക്കാൻ പറഞ്ഞ് വിട്ടതാ....!!!" വീണ്ടും അടുപ്പിലേക്ക് ഊതി കൊണ്ട് അമ്മ പറഞ്ഞതും ഞാൻ അവളെ ഫോൺ പോക്കറ്റിലേക്ക് ഇട്ട് അടുക്കള വാതിൽ വഴി പിന്നാമ്പുറത്തേക്ക് ഇറങ്ങി മുണ്ട് മടക്കി കുത്തി ചായപ്പിലേക്ക് നടന്നു... തുറന്ന് കിടക്കുന്ന ഇരുപൊളി വാതിലിലെ രണ്ടാമത്തെ പൊളി തള്ളി തുറന്ന് ഞാൻ അകത്തേക്ക് കയറി നിന്നതും, മര സ്റ്റൂളിന്റെ മുകളിൽ കയറി നിന്ന് മച്ചിന്റെ സൈഡിൽ കമിഴ്ത്തി വെച്ചിരിക്കുന്ന ഉണ്ണിയപ്പ ഉരുളി എടുക്കാൻ നോക്കുന്ന അനൂനെയാണ് കണ്ടത്.... വാതിൽ തുറന്ന ശബ്‌ദം കേട്ട് സംശയത്തോടെ സൈഡ് തിരിഞ്ഞ് അവള് നോക്കി... ഞാനാണെന്ന് കണ്ടതും മുഖം നിറഞൊരു ചിരി എനിക്കായ് സമ്മാനിച്ഛ് അവള് വീണ്ടും മുകളിലെ ഉരുളിയിലേക്ക് നോക്കി.... "ആഹാ ആരായിത്....???

ഹ്മ്മം... എന്തേയ്....??? എന്താ ഈ വഴിയ്ക്ക്...???" ചിരിയോടെ അവള് ചോദിച്ചു... കാൽ വിരലിൽ ഉയർന്ന ഏന്തി വലിഞ്ഞ് മച്ചിലെ മരത്തട്ടിൽ ഒരുപാട് പാത്രങ്ങൾക്ക് അടിയിൽ വെച്ചിരിക്കുന്ന ഉരുളി എടുക്കാൻ, ഇടത്തേ കൈ തട്ടിന്റെ ഒരറ്റത്ത് മുറുക്കി പിടിച്ഛ് വലത്തേ കൈ കൊണ്ട് മുകളിലെ ബാക്കി പാത്രങ്ങളൊക്കെ എടുത്ത് സൈഡിലേക്ക് മാറ്റി ഒതുക്കി വെക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ പയ്യെ നടന്നു... സെറ്റ് സാരിയുടെ മുന്താണി ചുറ്റിയെടുത്ത് അരയിലേക്ക് ഇറക്കി തീരി വെച്ചിട്ടുണ്ട്... രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി സ്ട്രെച്ഛ് ചെയ്ത് കാൽ വിരലിൽ കുത്തി നിവർന്ന് ഞെളിഞ്ഞ് നിൽക്കുന്ന അവളിൽ ഞാൻ സ്വയം മറന്ന് നോക്കി... കണംകാലിന് താഴേ സ്ഥാനം പിടിച്ചിരിക്കുന്ന തിളങ്ങുന്ന സ്വർണ്ണ കൊലുസ്, അവളുടെ പതിഞ്ഞ വെളുത്ത് ചുവന്ന കാലുകൾക്ക് ഭംഗി കൂട്ടി.... നീട്ടി വളർത്തിയ നഖങ്ങളിൽ അണിഞ്ഞ മിനുസമേറിയ ചുവന്ന നെയിൽ പോളിഷ് ഓടിന്റെ ഇടയിലൂടെ മുറിയിലേക്ക് കടക്കുന്ന പ്രകാശത്തിൽ തിളങ്ങി.....

കാൽ കടഞ്ഞ് അല്പനേരം നേരെ നിന്നെങ്കിലും വീണ്ടും അവൾ കാൽവിരലിൽ ഉയർന്ന് പൊങ്ങി.... രണ്ട് കയ്യും ഉയർത്തിയ സമയം മുകളിലേക്ക് കേറി നിന്ന ബ്ലൗസിനും മുന്താണി ഇറക്കി തീരിയ ഇടുപ്പിനും ഇടയിൽ നേരിയ ഗോതമ്പ് നിറമുള്ള അവളുടെ വയറിലേക്ക് കണ്ണുകൾ പാഞ്ഞു.... കുറച്ഛ് താഴെയായി വില്ല് പോലെ വളഞ്ഞ് ഒതുങ്ങിയ വടിവൊത്ത അരക്കെട്ടിൽ ഒരു നേർത്ത സ്വർണ നൂല് പോലെ പറ്റിച്ചേർന്ന കിടക്കുന്ന ഹിപ്പ് ചെയ്‌നിലേക്ക് നോട്ടം പാറിവീണതും എന്റെ ഹൃദയം മിടിപ്പേറി.... മറ്റെല്ലാം മറന്ന് അവളോട് അങ്ങനെ ചുറ്റി വരിഞ്ഞ് ചേർത്ത് നിർത്താൻ കൈകൾ വെമ്പി..... ഇവളെന്നെ ചീത്തയാക്കും....!!!!! ~~~~~~~~ ഒരുവിധം ഉണ്ണിയപ്പ ഉരുളിയുടെ മുകളിൽ കമിഴ്ത്തി വെച്ച പാത്രങ്ങളൊക്കെ മാറ്റി ഉരുളി എടുക്കാൻ ഒന്നൂടെ കാലിൽ ഉയർന്ന് ഏന്തിയതും ഇടത്തേ ഇടുപ്പിൽ ചൂടുള്ള കൈത്തലം അമർന്നു... നഗ്നമായ അരക്കെട്ടിൽ പതിഞ്ഞ എനിക്ക് പരിചിതമായ ആ ചൂടിൽ ഞാനൊന്ന് ഞെട്ടി പിടഞ്ഞതും ഉരുളിയിലും മച്ചിലും മുറുക്കി പിടിച്ചിരുന്ന എന്റെ കൈക്കൾ ഞൊടിയിടയിൽ അയഞ്ഞു.... തിരിഞ്ഞ് നോക്കും മുന്നേ സിദ്ധു എന്നെ സ്റ്റൂളിൽ നിന്ന് ഉയർത്തി അവൻ്റെ നേരെ തിരിച്ചിരുന്നു...

രണ്ട് കയ്യും അവന്റെ ഷോള്ഡറിൽ ഊന്നി, സിദ്ധുന്റെ മുഖത്തൂടെ ഊർന്ന് താഴേക്ക് പതിയെ ഇറങ്ങുമ്പോ പൊള്ളുന്ന ആ നിശ്വാസം എന്റെ സാരിയ്ക്കുള്ളിലേക്ക് അരിച്ചിറങ്ങി വയറിലൂടെ മാറിലേക്ക് കയറിയത് വിറയലോടെ ഞാൻ അറിഞ്ഞു... അവന്റെ കാലിന്റെ മുകളിലേക്ക് ഊർന്നിറങ്ങി നിൽക്കുമ്പോഴേക്കും ശരീരം മുഴുവൻ പൊള്ളിച്ഛ് ആ ചൂടിൽ ഞാൻ ഒരുക്കിയൊലിച്ചിരുന്നു... വറ്റിവരണ്ട് പോയ തൊണ്ടകുഴിയിലേക്ക് കിതപ്പോടെ ഞാൻ ഉമിനീർ അമർത്തിയിറക്കി.... "സിദ്ധു.... എന്തായിത്....??? വിട്ട്... ദേ തൊട്ടപ്പുറത്തെ വിറക്ക് പുരയിൽ ചെറിയമ്മ ഉണ്ട്ട്ടോ.... മാറിക്കെ...???" അവനോട് ചേർന്ന് നിന്ന് തള്ളി മാറ്റാൻ ശ്രമിച്ച് വെപ്രാളത്തോടെ വാതിൽക്കലേക്ക് നോക്കി എങ്ങനെയാ ഇത്രയും പറഞ്ഞൊപ്പിച്ചത് ന്ന് എനിക്ക് അറിയൂ...!!!! ആ നിശ്വാസത്തിന്റെ ചൂട് ഇപ്പഴും ഞാൻ വിറയ്ക്കുന്നു, മാറിടുക്കിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു... ഞാൻ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുംന്തോറും സിദ്ധു എന്റെ ഇടുപ്പിലൂടെ വരിഞ്ഞ് മുറുക്കി അവനോട് ചേർത്ത് നിർത്തി.... "എന്റെ എല്ലാമെല്ലാമല്ലേ....????"

എന്റെ മുഖത്തേക്ക് നോക്കി കുഴയുന്ന ശബ്ദത്തിൽ സിദ്ധു പതിയെ പാടിയത് കേട്ട് തലയൊന്ന് പിന്നിലേക്ക് ചായ്ച്ഛ് അത്ഭുതം നിറഞ്ഞ സംശയത്തോടെ ഞാനവനെ നോക്കി വാ പൊളിച്ചു... "ങേ...!!!????" "എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ....???" കുസൃതി നിറഞ്ഞ മുഖത്താൽ കൊഞ്ചി അവൻ വീണ്ടും പാടിയതും ഞാനവന്റെ തോളിലൂടെ കയ്യിട്ട് ചുറ്റി പിടിച്ഛ് കാര്യമായി ചോദിച്ചു... "ആഹാ....!!! എന്നിട്ട്...???" (സിദ്ദിഖ് jpg) ഇടുപ്പിൽ ഒന്നൂടെ അടക്കി പിടിച്ഛ് എന്റെ മൂക്കിൽ മൂക്ക് മുട്ടിച്ഛ് ഉരസി കൊണ്ട് അവൻ വീണ്ടും പാടി... "നിന്റെ കാലിലെക്കാണാ പാദസരം ഞാനല്ലേ....??? ഞാനല്ലേ...???" അവന്റെ മുഖത്ത് നിന്നും ആ കാലിൽ വിരൽ കുത്തി ഉയർന്ന നിൽക്കുന്ന എന്റെ കാലുക്കളിലേക്ക്, എൻ്റെ ശ്രദ്ധ തെന്നി മാറി.... എന്റെ മൂക്ക് കൊണ്ട് ഉറസുന്ന അവന്റെ മൂക്കിനെ ശക്തിയായി തട്ടി മാറ്റി ചിരിച്ഛ് ഞാൻ കാര്യമായി ചോദിച്ചു... "ഊവോ...???" ( പപ്പു jpg) "നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ...????" എന്റെ മാറിനെ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ഒട്ടി ചേർത്ത്‌, പാട്ടിനൊത്ത് ഒറ്റപുരികം പൊക്കി, എന്റെ മുഖത്തേക്ക് മുഖം കുനിച്ഛ്, കള്ള ചിരിയോടെ എന്നെ മൊത്തത്തിൽ ഒന്ന് കണ്ണുഴിഞ്ഞ് അവൻ പാടിയത് കേട്ട് ഒരുവേള ഞാൻ സ്തംഭിച്ചു നിന്നെങ്കിലും പിന്നെ അവനെ ശക്തിയായി പുറക്കിലേക്ക് തള്ളി മാറ്റി.... "അയ്യട....!!!!! പോ അവിടുന്ന്....

ഈ സിദ്ധുന് ഒരുനാണവൂല്ല...!!!" നാണത്താൽ ചുവന്ന് പോയ മുഖം മറയ്‌ക്കാൻ എന്നോണം തിരിഞ്ഞ് വീണ്ടും സ്റ്റൂളിലേക്ക് കയറാൻ നോക്കി ഞാൻ പറഞ്ഞതും അവനെന്നെ പിടിച്ഛ് അവന് അഭിമുഖമായി തിരിച്ഛ് നിർത്തി... " എനിക്കല്ലേ...???" കൊഞ്ചിക്കൊണ്ട് അവൻ ചോദിച്ചത് കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി.... " എന്ത്....????" നെറ്റി ഞുളുക്കി ഞാൻ ചോദിച്ചതും സിദ്ധു വലത്തേ കൈ എൻ്റെ അരകെട്ടിലൂടെ പിടിച്ച് മുഴുവനായും ചുറ്റി എന്നെ അവനോട് ചേർത്തു.... "ചന്ദനപ്പൊട്ട്...????" എന്റെ കണ്ണിലേക്ക് നോക്കി കുസൃതിയോടെ സിദ്ധു ചോദിച്ചത് കേട്ട് ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ രണ്ട് കൈയും വെച്ഛ് ഞാൻ തള്ളി മാറ്റി... "ഛേ.... വഷളൻ.....!!! എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ സിദ്ധു...!!! പോയേ,,,,,,വേഗം...!!! ചെറിയമ്മ ഇപ്പോ ഇങ്ങോട്ട് കയറി വരും... വന്ന് എന്തിനാ വന്നെന്ന് ചോദിച്ചാ നാണം കെടും പറഞ്ഞില്ലെന്ന് വേണ്ട...." "ഓഹ്... വന്നാ ഞാൻ കാര്യം പറയും...???" ഞാൻ തള്ളിയത്തിന്റെ ഊക്കിൽ ചുമരിൽ ഇടിച്ഛ് തെല്ല് ലാഘവത്തോടെ കൈകെട്ടി നിന്ന് സിദ്ധു എന്നെ നോക്കി പറഞ്ഞത് കേട്ട് ഞെട്ടലോടെ ഞാൻ അവനെ നോക്കി... " എ.. എന്ത്...???" "എന്റെ ഭാര്യയെ കാണാൻ വന്നതാ ന്ന്...!!!

എന്തേയ്....???" എന്നെ നോക്കി കൂളായി സിദ്ധു പറഞ്ഞ മറുപടി കേട്ട് ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു... ഹാവൂ... ഞാൻ വേറെ എന്തൊക്കെയോ ആലോചിച്ഛ് പോയ്...!!! വേഗം സ്റ്റൂളിൽ കയറി നിന്ന് ഉരുളിയെടുത്ത ഇറങ്ങി അതിലെ പൊടിയും ചിലന്തി വലയും അരയിൽ തിരുക്കിയ മുന്താണി കൊണ്ട് പയ്യെ തുടയ്ച്ഛ് കളയുമ്പഴാണ് സിദ്ധു എന്റെ അടുത്തേക്ക് വന്നു നിന്ന് ഉരുളി വാങ്ങി സൈഡിലെ തിണ്ണയിലേക്ക് വെച്ചത്..... സംശയത്തോടെ മുഖമുയർത്തി അവനെ നോക്കവേ എന്റെ രണ്ട് ഇടുപ്പിലും കൈചേർത്ത് പിടിച്ഛ് കൊണ്ട് അവനെന്നെ നോക്കി..... "സാരി മുന്താണി മൊത്തമായി അരയിൽ ഇങ്ങനെ തീരി വെക്കരുത്...!! കേട്ടല്ലോ...???" കാര്യമായി ഗൗരവത്തോടെ സിദ്ധു പറഞ്ഞത് കേട്ട് വാ പൊളിച്ഛ് മുഖം ചുളുക്കി ഞാൻ അവനെ നോക്കി... "ങേ....!!!!! സിദ്ധു എന്തൊക്കെയാ ഈ പറയുന്നത്...??? അതെന്താ....????" അവനെ നോക്കി മുഖം കൂർപ്പിച്ഛ് ഞാൻ ചോദിച്ചതും അവൻ സൈഡിലേക്ക് മുഖം വെട്ടിച്ച് ഒരു നെടുവീർപ്പിട്ടു എന്നെ നോക്കി.... "അങ്ങനെ കുത്തണ്ട...!!! അത്രന്നെ...!!"

" അതെന്താന്നാ ഞാൻ ചോദിച്ചത്...??? അമ്മയും ദേവുവും സാരി ഉടുക്കുന്ന എല്ലാരും കുത്തുന്നുണ്ടല്ലോ എനിക്ക് മാത്രം എന്താ കുത്തിയാ...???" ~~~~~~~~ മുഖവും ചുണ്ടും ഒരുപോലെ കൂർപ്പിച്ഛ് നെറ്റി ഞ്ഞുളുക്കി അവള് വീണ്ടും വാശിയോടെ ചോദിച്ചത് കേട്ട് ഞാൻ അവളെ ഒന്നൂടെ അടുപ്പിച്ഛ് നിർത്തി കുറച്ഛ് തറപ്പിച്ഛ് നോക്കി.... " കുത്തണ്ട....!!! എനിക്ക് ഇഷ്ടല്ല...!!!" " അതെന്താ ഇഷ്ടല്ലാത്തത്...??? അത് കൂടി പറ...???" "ഇതിങ്ങനെ കുത്തണം ന്ന് നിയമമൊന്നും ഇല്ലല്ലോ....???" അവളെ മുഖത്തേക്ക് നോക്കി ഗൗരവത്തിൽ ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ നോക്കി പുച്ഛിച്ചു... "കുത്തണ്ടാ ന്നും നിയമൊന്നും ഇല്ലല്ലോ...??? ഊവോ....???" എന്റെ കൈ ഇടുപ്പിൽ നിന്ന് തട്ടി മാറ്റി ഞാൻ ചോദിച്ചു ചോദ്യം അതേപോലെ അവള് തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ ദേഷ്യത്തോടെ അവളെ നോക്കി മുഖം ചുളുക്കി... അത് കണ്ടതും അവളെന്റെ അടുത്തേക്ക് വന്ന് നെഞ്ചോട് ചേർന്ന് നിന്ന് മുഖത്തേക്ക് മുഖമുയർത്തി നോക്കി.... " ഇതൊക്കെ ഒരു രസല്ലേ ന്റെ സിദ്ധു...??? നമ്മളിപ്പോ എന്തെങ്കിലും പണി ചെയ്യാനൊക്കെ ഇരിക്കാന്ന് വെച്ചോ,, അപ്പോ സാരി മുന്താണിയെടുത്ത് ഒന്ന് കുടഞ്ഞ് അരയിൽ തീരി വെക്കുന്നത് ഞങ്ങൾ പെണ്ണുങ്ങളെ ഒരു നാട്ട് നടപ്പാ..."

അവള് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാൻ തല താഴ്ത്തി അവളെ നോക്കി.... "ആയിക്കോട്ടെ...!!! നാട്ടിൽ അങ്ങനെ പലതും നടക്കും അത് കണ്ട് നീ നടക്കണ്ട,,, കേട്ടല്ലോ...???" ഞാൻ വീണ്ടും അങ്ങനെതന്നെ പറഞ്ഞത് കേട്ട് അവള് വിട്ട് നിന്ന് ദേഷ്യത്തോടെ പറഞ്ഞു.. "ഇതാ എനിക്ക് മനസ്സിലാവാത്തത്...?? അതെന്താ എനിക്ക് മാത്രം പറ്റാത്തത്...??? ഞാൻ കുത്തും...!!!" മുന്താണി വാശിയോടെ കുടഞ്ഞ് എളിയിലേക്ക് കുത്തി തീരി അഹങ്കാരത്തോടെ എന്നെ നോക്കിയ അവളെ ഒറ്റ വലിച്ഛ് ചുമരിനോട് ചേർത്ത് നിർത്തി വലത്തേ കൈ അനൂന്റെ തലയ്ക്ക് മുകളിൽ ഊന്നി.... ഇടത്തേ കൈത്തലം അനൂന്റെ നഗ്നമായ അരക്കെട്ടിൽ അമർത്തി പിടിച്ചു..... "കുത്തോ...???" ഒന്ന് ഞെട്ടി പിടഞ്ഞ് ഒന്നും മിണ്ടാതെ എന്നെ നോക്കി അന്തിച്ഛ് നിൽക്കുന്ന അവളോട് ചോദിച്ചതും അവളൊന്നും മിണ്ടാതെ എന്നെ നോക്കി നിന്നു.... "കുത്തോ...???" അനൂന്റെ അടുത്തേക്ക് ചാഞ്ഞ് അരക്കെട്ടിൽ ഒന്നൂടെ മുറുക്കി പിടിച്ച് ഞാൻ ചോദിച്ചതും ശ്വാസം വലിച്ചെടുത്ത് അവള് ഉയർന്ന പൊങ്ങി... "ഹമ്മ്...????" അമർത്തി മൂളി ചോദിച്ചതും ഉയരുന്ന ശ്വാസനിശ്വാസങ്ങളെ വരുത്തിലാക്കാൻ ശ്രമിച്ഛ് അവള് ഇല്ലെന്ന് വേഗം തലയാട്ടി...

"ങുംഹും...!!!" വെപ്രാളത്തോടെ ഉമിനീരീറക്കി എന്നെ നോക്കുന്ന അവളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് തന്നെ, നേരത്തെ എന്നെ കാണിക്കാൻ അഹങ്കാരത്തോടെ അവള് ഇറക്കി തീരിയ മുന്താണി പതിയെ ഊരി മാറ്റി..... മഞ്ഞ് കണം പോലെ മൃദുലമായ, തണുപ്പ് നിറഞ്ഞ അനൂന്റെ അരക്കെട്ടിലേക്ക് വീണ്ടും കൈത്തലം ഒന്നൂടെ ഇറക്കി പിടിച്ചതും ആ കണ്ണുകൾ എന്റെ ഇരുകണ്ണിലേക്കും മാറിമാറി നോക്കി.... ഇടയ്ക്ക് കയ്യിൽ തടഞ്ഞ മുത്തരഞാണം ചൂണ്ട് വിരലാൽ ചുഴറ്റി പിടിക്കുമ്പോ കണ്ണുകൾ ഇറുക്കിയടയ്ച്ഛ് തലകുനിച്ഛ് നിന്ന് അവൾ കിതയ്ച്ചു.... "രാധൂ....!!! ഇത് ഞാൻ എനിക്ക് കാണാൻ വേണ്ടി മാത്രം കെട്ടി തന്നതല്ലേ....???? ഇത് മറ്റാരും കാണുന്നത് എനിക്ക് ഇഷ്ടല്ല...!! അതോണ്ടാ സാരി തലപ്പ് എടുത്ത് ഇങ്ങനെ കുത്തരുതെന്ന് പറഞ്ഞത്... കേട്ടോ....???" അനൂനെ എന്നിലേക്ക് വലിച്ചെടുപ്പിച്ഛ് ഞാൻ ചോദിച്ചതും അവള് തലകുനിച്ഛ് നിന്ന് കേട്ടെന്ന് അർത്ഥത്തിൽ മൂളി തലയാട്ടി... " ഇനി കുത്തോ....???" " മ്മ്മ്... മ്മ്മ്....!!!!

ഇല്ലെന്ന് അർത്ഥത്തിൽ തലകുനിച്ഛ് തന്നെ അവള് വീണ്ടും മൂളി തലയാട്ടിയതും ഞാൻ അവളെ മുഖം എനിക്ക് നേരെ ഉയർത്തി.... "വാ തുറന്ന് പറയെടീ പൊട്ടിക്കാളി... ഇനി കുത്തോ...??" കപട ഗൗരവത്തോടെ ഇടുപ്പിൽ നിന്ന് കൈ വലിച്ഛ് മീശ പിരിച്ചോണ്ട് ഞാൻ ചോദിച്ചതും അവളെന്നെ മുന്നിലേക്ക് തള്ളി മാറ്റി "കുത്തും....!!!" "അനൂ...????" എന്നെ നോക്കി വാശിയോടെ എളിയിൽ കൈ കുത്തി അനു പറഞ്ഞത് കേട്ട് ഞാനവളെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും ചെറിയമ്മ വാതിൽക്കൽ വന്ന് അവളെ വിളിച്ചതും ഒരുമിച്ചായിരുന്നു.... "ആഹ് ചെറിയമ്മേ...???" എന്നെ തന്നെ നോക്കി ഇപ്പോ അങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കി അവള് ചെറിയമ്മയുടെ വിളിയ്ക്ക് മറുപടി കൊടുത്തു.... ഓഹ് അപ്പോ ചെറിയമ്മ വരുന്നത് അവള് കണ്ടിരുന്നു അതോണ്ടാ കുത്തും ന്ന് ഇത്ര ധൈര്യമായി പറഞ്ഞത്... നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ.... നിന്റെ കുത്ത് ഞാൻ കോമയാക്കി തരുന്നുണ്ട്...!!! അവളെ ഇരുത്തി നോക്കി ഞാൻ മനസ്സിൽ പറഞ്ഞു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story