🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 159

ennennum ente mathram

രചന: അനു

"ആഹ് ചെറിയമ്മേ...???" എന്നെ തന്നെ നോക്കി ഇപ്പോ അങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കി അവള് ചെറിയമ്മയുടെ വിളിയ്ക്ക് മറുപടി കൊടുത്തു.... ഓഹ് അപ്പോ ചെറിയമ്മ വരുന്നത് അവള് കണ്ടിരുന്നു അതോണ്ടാ കുത്തും ന്ന് ഇത്ര ധൈര്യമായി പറഞ്ഞത്... നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ.... നിന്റെ കുത്ത് ഞാൻ കോമയാക്കി തരുന്നുണ്ട്...!!! അവളെ ഇരുത്തി നോക്കി ഞാൻ മനസ്സിൽ പറഞ്ഞു... ~~~~~~~~ "ഉരുളി കിട്ടിയോ മോളേ...??? "ആഹ് കിട്ടി ചെറിയമ്മേ...!!" അവനെ നോക്കി പുച്ഛിച്ഛ് തിണ്ണയിൽ വെച്ച ഉണ്ണിയപ്പ ഉരുളി എടുത്ത് ചെറിയമ്മയുടെ അടുത്തേക്ക് നീട്ടി കാണിച്ഛ് ഞാൻ പറഞ്ഞു... ഉരുളി പിടിച്ഛ് ഓട്ടയോ പൊട്ടോ മറ്റോ ഉണ്ടെന്ന് നോക്കി എന്റെ കയ്യിലേക്ക് തന്നെ തിരിച്ഛ് തരുമ്പഴാണ് ചുമര് ചാരി നിൽക്കുന്ന സിദ്ധുനെ ചെറിയമ്മ കണ്ടത്... " നീയെന്താടാ ഇവിടെ...??" അങ്ങനെ അങ്ങോട്ട് ചോദിച്ഛ് എന്റെ ചെറിയമ്മേ... സിദ്ധു നെ നോക്കി ചെറിയമ്മയുടെ ചോദ്യം കേട്ട് മനസ്സിൽ ഇത് പറഞ്ഞ് അറിയാത്ത പോലെ നിന്ന് സംശയത്തോടെ ഞാനും അവനെ നോക്കി.... "അത്... അത് ചെറിയമ്മേ ഞാൻ... ആഅഹ് ഉരുളി..... ഞാനും ഉരുളി എടുക്കാൻ വന്നതാ...???"

"നിനക്ക് എന്തിനാ ഉരുളി...???" "അത്...??? ഉരുളി....??? എനിക്ക്....??? ഉരുളി...???" അങ്ങോട്ടും ഇങ്ങോട്ടും താളം ചവിട്ടി കളിച്ഛ് അട്ടത്തേക്കും മറ്റും നോക്കി സിദ്ധു തപ്പി കളിക്കുന്നത് കണ്ട് ചിരി കടിച്ഛ് പിടിച്ഛ് ചെറിയമ്മയുടെ പുറക്കിൽ നിന്ന് അവനെ നോക്കി ഞാൻ കളിയാക്കി... "മ്മ്മ്....മ്മ്മ്.... ഉരുണ്ട് ഉരുണ്ട് ഉരുളി തപ്പണ്ട....!!!! എടാ മോനെ.... നിന്റെ അച്ഛൻ പണ്ട് ഇതിലും വലിയ ഉരുളി ഇവിടുന്ന് തപ്പീട്ടുണ്ട്,, നിൻ്റെ ഏട്ടനും തപ്പീട്ടുണ്ട് ഒരുപാട്,, അതൊക്കെ ഞാൻ കണ്ടിട്ടുംണ്ട്... അതോണ്ട് മോൻ വല്ലാതെ തപ്പി ക്ഷീണിക്കാതെ വീട്ടിലേക്ക് ചെൽ... അവിടെ ചേച്ചി ഊണ് വിളമ്പാൻ തുടങ്ങീട്ടുണ്ടാവും..!! ആഹ്... വിട്ടോ.... വിട്ടോ....!!" സിദ്ധുനെ നല്ലോണം കളിയാക്കി ഗൗരവത്തിൽ ചെറിയമ്മ പറഞ്ഞത് കേട്ട് അവൻ നിന്ന് ഞെരിപ്പിരി കൊണ്ട് സൈക്കിളീന്ന് വീണ് പോലെ ഇളിച്ഛ് കാട്ടി... ചെറിയമ്മയുടെ പുറക്കിൽ നിന്ന് ഞാനും അവനോട് വിട്ടോ വിട്ടോ ന്ന് കയ്യോണ്ടും കണ്ണോണ്ടും ആഗ്യം കാണിച്ചു....

ചമ്മി നാറി വേഗത്തിൽ ഇറങ്ങി പോകുന്ന അവനെ നോക്കി ഞാൻ വാ പൊത്തി ചിരിച്ചു... വാതിൽ കടന്ന് നിന്ന് തിരിഞ്ഞ് നോക്കുന്ന അവനെ കീഴ്ചുണ്ട് കടിച്ഛ് അടിക്കുന്നോണം കൈ ഓങ്ങി ഞാൻ പോ, പോ ന്ന് പറഞ്ഞതും അവൻ എന്നെ നോക്കി ' നിന്നെ എന്റെ കയ്യിൽ കിട്ടൂഡീ പൊട്ടിക്കാളി ' ന്ന് പയ്യെ പറഞ്ഞ് പുച്ഛിച്ഛ് ഇറങ്ങി പോയി... അവന് പുറക്കെ ഞങ്ങളും ഇറങ്ങി അടുക്കളയിലേക്ക് നടന്നു.... ദേവുന് നാല് അനിയനും ഒരു അനിയത്തിയുമാണ്... ചെറിയമ്മ ദേവൂനേക്കാളും മറ്റ് ചെറിയച്ചന്മാരെക്കാളും ഒരുപാട് ചെറുതാണ്... സിദ്ധുന്റെ അച്ഛന്റെയൊക്കെ പ്രായമാണ് ചെറിയമ്മയ്ക്ക്... അതോണ്ടാണ് ഏട്ടനും സിദ്ധുവും സമപ്രായക്കാരായത്.... ചെറിയമ്മയുടെ കല്യാണം കഴിഞ്ഞാണ് ഏറ്റവും ചെറിയ അനിയൻ കല്യാണം കഴിച്ചത്... ആ ചെറിയച്ഛന്റെ മോളാണ് മീനു... മീനുനെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ചെറിയച്ചന്.. അച്ചു എന്ന അശ്വിൻ...

ഇതൊക്കെ ഇന്നലെ ആമിയുടേയും നിമ്മിയുടേയും ചേച്ചിന്മാരുടെയും ഒക്കെ കൂടി ഒരു റൂമിൽ കിടക്കുമ്പോ പറഞ്ഞതാ.... ഏട്ടന് മീനുവിനെ പണ്ട് മുതലേ പറഞ്ഞ് വെച്ചിരുന്നതാണത്രേ... കളിച്ഛ് നടക്കുന്ന പ്രായത്തിൽ തുടങ്ങിയ പ്രണയമാ രണ്ടും...!!!!! ~~~~~~~~ അടുക്കള വഴി ഹാളിലേക്ക് കേറുമ്പോ ചെറിയമ്മ പറഞ്ഞപോലെ അച്ഛമ്മ ഊണ് വിഭവങ്ങൾ തീൻ മേശയിൽ നിരത്തുന്ന തിരക്കിൽ ആയിരുന്നു... അമ്മയും ബാക്കി അമ്മായിന്മാരും ഉണ്ടായിരുന്നു സഹായത്തിന് കൂടെ... പുരുഷ കേസരികളും കുട്ടിക്കളും ആദ്യത്തെ ട്രിപ്പിൽ ഇരുന്ന് കഴിച്ചു... ചെറിയമ്മയുടെ മുന്നിൽ നാണകെട്ട ക്ഷീണമാണോ ഫുഡ് കഴിച്ച ക്ഷീണമാണോ ന്ന് അറിയില്ല എവിടേലും പോയി കിടക്കാൻ തോന്നി... പിന്നെ ഒട്ടും താമസിച്ചില്ല, നേരെ റൂമിലേക്ക് കയറി ബെഡിൽ മലർന്ന് കിടന്നു.... ചായപ്പിൽ നിന്ന് ചെറിയമ്മ ഓടിച്ഛ് ഇറങ്ങി പോന്ന് വാതിൽക്കൽ നിന്ന് തിരിഞ്ഞ് നോക്കിയപ്പോ അവള് കയ്യോങ്ങി പോ, പോ ന്ന് ആഗ്യം കാണിച്ഛ് ചിരിച്ചത് ഓർക്കേ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....

സൈഡിലെ തലയണ കെട്ടിപ്പിടിച്ഛ് തല വെച്ഛ് കിടക്കുമ്പോ അനൂന്റെ അരയിലെ ഹിപ്പ് ചെയ്‌നിൽ വിരൽ കോർത്ത് പിടിച്ചത് ഓർത്ത് അത് കെട്ടി കൊടുത്ത ദിവസം മനസ്സിലേക്ക് വന്നു.... *********** "സിദ്ധു വേണ്ടട്ടോ... ഞാൻ കെട്ടിക്കോളാ... അവിടെ വെച്ചിട്ട് പൊയ്ക്കോ... അല്ലാതെ ഞാൻ ഡോർ തുറക്കില്ല...." ബാത്റൂം ഡോർ ലോക്ക് ചെയ്ത് അതിന്റെ ഉള്ളിൽ കയറി നിന്ന് പുറത്തുള്ള എന്നോടായ് അനു വിളിച്ഛ് പറഞ്ഞു... "വാങ്ങിച്ചത് ഞാനാണെങ്കിൽ കെട്ടിത്തരാനും എനിക്ക് അറിയാം... നീ വാതിൽ തുറക്ക്...????" "ഇല്ല... ഞാൻ തുറക്കൂല്ല.... സിദ്ധു പ്ലീസ്... നല്ല സിദ്ധു അല്ലേ...??? ഞാൻ കെട്ടിക്കോളാ.....???" റൂം മുഴുവൻ എന്നെയിട്ട് ഓടിച്ഛ് അവസാനം പിടിക്കും ന്ന് ആയപ്പോ ബാത്‌റൂമിൽ കയറി ഡോർ അടച്ചതും പോരാ ഇപ്പോ അവള് കെട്ടിക്കോളാ ന്ന്... നടക്കൂല്ല മോളേ...!!!" "വേണ്ട ഞാൻ കെട്ടി തരും... നീ കെട്ടിയാ മുറുക്കൂല്ല... ഡോർ തുറക്ക് രാധൂ... ഞാൻ നല്ലോണം മുറുക്കി കെട്ടിതരാ... അല്ലാതെ ഞാൻ പോവൂല്ലാ...!!!"

ബാത്റൂം ഡോറിന്റെ സൈഡിൽ ചാരി നിന്ന് ഹിപ്പ് ചെയിൻ ബോക്സ് കയ്യിലിട്ട് അമ്മാനമാടി ഞാൻ പറഞ്ഞു.... "പ്ലീസ്.... സിദ്ധേട്ടാ.... ഞാൻ വരൂല്ല....!!!!" അവള് വീണ്ടും ചിണുങ്ങി പറഞ്ഞത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ ബാത്റൂമിന്റെ അടുത്തുള്ള വാർഡ്രോബിനും ചുമരിനും ഇടയിലുള്ള രണ്ട് പേർക്ക് കഷ്ടിച്ഛ് നിൽക്കാൻ പറ്റുന്ന ചെറിയ ഗ്യാപ്പിലേക്ക് ഇറങ്ങി മറഞ്ഞ് നിന്നു... അവള് കുറേ വിളിച്ചും ഡോറിൽ മുട്ടിയും മറ്റും നോക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്നു... വിചാരിച്ച പോലെ ഒച്ചയും അനക്കവും കാണാഞ്ഞ് ആമ തോടിൽ നിന്ന് തല പുറത്തേക്കിടുന്ന പോലെ പതിയെ ഡോർ തുറന്ന് തല മാത്രം പുറത്തേക്ക് നീട്ടുന്നത് കണ്ടതും ഞാൻ ഒന്നൂടെ മറഞ്ഞ് നിന്നു... ചുറ്റും പരത്തി നോക്കി ഞാൻ പോയെന്ന് കരുതി അവള് കാലെടുത്ത് പുറത്തേക്കു വെച്ചതും ഞാൻ കൈ പിടിച്ഛ് വലിച്ഛ് എന്റെ മുന്നിലെ വാർഡ്രോബിനോട് ചേർത്ത് നിർത്തി രണ്ട് കയ്യും അവളെ ഇടം വലം കുത്തി നിർത്തി...... ഞെട്ടലോടെ ശ്വാസം വലിച്ഛ് വിട്ട് കിതപ്പോടെ എന്നെ നോക്കുന്ന അവളെ ചുമരിൽ ചാരി നിന്ന് ഞാൻ നോക്കി.... "വേണ്ട സിദ്ധേട്ടാ.... ഞാൻ കെട്ടിക്കോളാ പ്ലീസ്....???" ദയനീയമായി എന്നെ നോക്കി കെഞ്ചുന്ന അവളെ ഞാൻ അത്ഭുതത്തോടെ നോക്കി... "അതെന്താ രാധൂ ഞാൻ കെട്ടി തന്നാ...?? നീ എന്തിനാ അതിന് ഇത്രയ്ക്ക് വറീഡ് ആവുന്നത്...??

ഞാൻ കെട്ടി തന്നാ എന്താ കുഴപ്പം..." കാര്യമായി ഞാൻ ചോദിച്ചത് കേട്ട് പരവേശത്തോടെ അവള് ചുറ്റും നോക്കി... "അത്.... അത്... എനിക്ക്...... ഞാൻ കെട്ടിക്കോളാ സിദ്ധു...." വീണ്ടും കണ്ണോണ്ട് കെഞ്ചുന്ന അനൂനെ ഒരു നേടുവീർപ്പോടെ ഞാൻ തലചരിച്ഛ് നോക്കി.... "കെട്ടുന്നത് അവിടെ നിൽക്കട്ടെ... നിനക്ക്...???? അതിന്റെ ബാക്കി പറ... ഞാൻ കെട്ടി തന്നാ എന്താ നിനക്ക്...????" സൈഡിൽ കുത്തി നിർത്തിയ കയ്യെടുത്ത് മാറിൽ കെട്ടി ചുമരിൽ ചാരി നിന്ന് ഞാൻ ചോദിച്ചു.... എന്റെ മുഖത്തേക്ക് നോക്കാതെ വെപ്രാളത്തോടെ ചുറ്റും നോക്കി അവള് മുഖം കുനിച്ചു നിന്നു.... " അത്..... അതെനിക്ക്...... എനിക്ക് നാണാ സിദ്ധു....!!!!" പറഞ്ഞ് മുഴുമിക്കും മുന്നേ അവളെന്റെ നെഞ്ചോരം ചാരി മുഖം പൂഴ്ത്തിയിരുന്നു... സത്യം പറഞ്ഞാൽ അവള് പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.... പൊട്ടിച്ചിരിച്ഛ് രണ്ട് കയ്യോണ്ടും അവളെ കെട്ടിപ്പിടിച്ഛ് നിൽക്കുമ്പോ അവള് ചുളുങ്ങി കൊണ്ടിരുന്നു.... "അവിടെ നോക്കട്ടെ..... എന്റെ നാണക്കാരി പൊട്ടിക്കാളിയെ കോന്തനൊന്ന് കാണട്ടെ...???" അവളെ മുഖം താടിത്തുമ്പിൽ പിടിച്ഛ് ഉയർത്തി ഞാൻ ചോദിച്ചതും അവള് കുറുമ്പോടെ എന്നെ നോക്കി...

"ങേ... ഇതാണോ നാണം....??? ഇങ്ങനെയാണോ നാണം...???" അവളെ നോക്കി മുഖം മുകളിലേക്ക് വെട്ടിച്ഛ് കളിയാക്കുന്ന പോലെ ഞാൻ ചോദിച്ചതും അവളെന്റെ നെഞ്ചിൽ കൈമടക്കി ആഞ്ഞ് കുത്തി, നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു.... വേദനയോടെ നെഞ്ചിൽ ഉഴിയുന്ന എന്നെ അനു തലയുയർത്തി നോക്കി... അവളെ മുഖമാക്കെ ചുവന്ന് തുടുത്ത് കാശ്മീരി ആപ്പിൾ പോലെ തോന്നി എനിക്ക്... കവിളിണക്കളിൽ ചുവപ്പ് രാശി തെളിഞ്ഞു... എന്നെ നോക്കുന്ന അവളുടെ കരിനീലമിഴിക്കൾ നാണത്താൽ തിളങ്ങിയതും അവള് മുഖം കുനിച്ഛ് എന്നോട് ചേർന്ന് നിന്നു.... "ഞാൻ കെട്ടിക്കോളാ സിദ്ധേട്ടാ പ്ലീസ്..." എന്റെ ഷർട്ട് ബട്ടണിൽ ചുഴറ്റി കൊണ്ട് അവള് വീണ്ടും യാചിക്കുന്ന പോലെ പറഞ്ഞതും അനൂനെ അടർത്തി മുന്നിലേക്ക് നിർത്തി ഹിപ് ചെയിനിന്റെ ബോക്‌സ് എടുത്ത് അവളെ കയ്യിലേക്ക് വെച്ചു കൊടുത്തു.... "ന്നാ... എന്റെ നാണക്കാരി ഭാര്യതന്നെ കെട്ടിക്കോ... പക്ഷേ ഇപ്പോ ഇവിടെ വെച്ഛ് കെട്ടണം... പറ്റോ...???" കൈ ചൂണ്ടി ഞാൻ ചോദിച്ചതും അവള് ഓകെ ന്ന് തലയാട്ടി... ബോക്‌സ് തുറന്ന് ഹിപ് ചെയിൻ പുറത്തേക്ക് തൂക്കിയെടുക്കുന്ന അവളെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു...

ചുണ്ടിൽ നനുത്തൊരു ചിരി വിരിഞ്ഞു.... ഞാൻ പറഞ്ഞപ്പോലെ നൂലുപോലുള്ള സ്വർണ്ണ ചെയ്‌നിൽ ബ്ലാക്ക് പേഴ്ൾ മുത്തുകൾ പിടിപ്പിച്ഛ് ഒന്ന് തന്നെയായിരുന്നു അത്.... ഇഷ്ടയോ എന്ന് ഞാൻ തലയാട്ടി ചോദിച്ചതും അവള് ഇഷ്ടായി ന്ന് വേഗത്തിൽ തലയാട്ടി കാലി ബോക്‌സ് എന്റെ കയ്യിൽ തന്നു.... നല്ലോണം പിടിച്ഛ് അരയിലൂടെ ചുറ്റി എടുത്ത് ഇടത്തേ സൈഡിലേക്ക് വെച്ഛ് കൊളുത്ത് തുറക്കാൻ ശ്രമിക്കുന്ന അവളെ ഞാൻ ചുമര് ചാരി നിന്ന് നോക്കി.... നേർത്ത നൂല് പോലെയാണെങ്കിലും ചെയിനിനും കൊളുത്തിനും അത്യാവശ്യം നല്ല കട്ടിയുണ്ട്.... അത്ര എളുപ്പം ഇട്ടാനും ഊരാനും പറ്റില്ല... കുറേ കൊളുത്ത് തുറക്കാൻ ശ്രമിച്ചിട്ടും നടക്കൂല്ല ന്ന് കണ്ട് അവള് നിരാശയോടെ എന്നെ നോക്കി... "കെട്ടിയോ...???" "കൊളുത്ത് ഇട്ടാൻ പറ്റുന്നില്ല....!!" എന്നെ നോക്കി ചിണുങ്ങി കൊണ്ട് അനു പറഞ്ഞത് കേട്ട് മനസ്സിൽ ഞാൻ ഊറി ചിരിച്ചു... എനിക്ക് അറിയാം ആ കൊളുത്ത് നിനക്ക് ഇട്ടാൻ പറ്റില്ല ന്ന്... അതോണ്ടാണല്ലോ ഞാൻ ഇട്ടാൻ നിനക്ക് തന്നതും...

മനസ്സിൽ പറഞ്ഞ് ഞാൻ കുറച്ഛ് ദേഷ്യത്തോടെ അവളെ നോക്കി... " അതോണ്ടാ ഞാൻ ഇട്ട് തരാ ന്ന് പറഞ്ഞത്... അപ്പോ അവൾക്ക് പറ്റില്ല... കൈ മാറ്റ് ഞാൻ നോക്കട്ടെ...???" ദേഷ്യത്തോടെ പറഞ്ഞതോണ്ടോ എന്തോ ഞാൻ കൈ നീട്ടിയതും അവള് വേഗം രണ്ട് കൊളുത്തും എന്റെ കയ്യിലേക്ക് വെച്ഛ് തന്നു... നല്ല ഉറപ്പ് ഉള്ളതോണ്ടും ഞാൻ അധികം സ്ട്രെസ്സ് കൊടുക്കാത്തിരുന്നതോണ്ടും കൊളുത്ത് വിടർത്താൻ കഴിഞ്ഞില്ല.... " ഇത് നല്ല ടൈറ്റാ...???" നിരാശയോടെ അവളെ മുഖത്തേക്ക് നോക്കി പറഞ്ഞു... "ഇനി എന്താ ചെയ്യാ...???" "ഒരു പണിയുണ്ട്... വാ..." അവളെ ആ ചെറിയ ഗ്യാപ്പിൽ നിന്ന് പിടിച്ഛ് റൂമിലേക്ക് മാറ്റി നിർത്തി ഞാൻ അവളെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.... "എന്ത് ചെയ്യാൻ പോവാ...???" രണ്ടടി പുറക്കിലേക്ക് നീങ്ങി വെപ്രാളത്തോടെ അവള് ചോദിച്ചതും ഞാൻ സൈഡിലേക്ക് നോക്കി നേടുവീർപ്പോടെ കൈ കാൽ മുട്ടിൽ വെച്ഛ് തലയുയർത്തി അവളെ നോക്കി... "ഇത് കെട്ടണ്ടേ അപ്പോ...???" "മ്മ്മ്...!!" ദേഷ്യത്തോടെ ചോദിച്ചതോണ്ടാവും അവള് വേഗം വേണം ന്ന് മൂളി...

ഞാൻ അനൂന്റെ അരക്കെട്ടിൽ കൈ ചേർത്ത് എന്റെ അടുത്തേക്ക് വലിച്ഛ് നിർത്തി, കൊളുത്തിന്റെ അറ്റം കയ്യിലെടുത്ത് പല്ലിനോട് ചേർത്ത്‌ വിടർത്തിയിട്ടു.... വീണ്ടും രണ്ട് കൊളുത്തും കയ്യിലെടുത്ത് തലയുയർത്തി അവളെ മുഖത്തേക്ക് നോക്കി... അവളെ മുഖത്ത് നിറയുന്ന വെപ്രാളവും പരവേശത്തിനും ഇടയിലൂടെ അവളെന്നെ നോക്കി ചിരിച്ചത് കണ്ട് ചിരിയടക്കി പിടിച്ഛ് ഞാൻ മുഖം താഴ്ത്തി.... ഹിപ്പ് ചെയിനിന്റെ ആറ്റം പിടിച്ഛ് അനൂനെ ഒന്നൂടെ എന്റെ അടുത്തേക്ക് നിർത്തി.... വെണ് ശില തോൽക്കുന്ന വടിവൊത്ത അവളുടെ ഒതുങ്ങിയ അരക്കെട്ട് എന്റെ മുഖത്തിന് അഭിമുഖമായി നിന്നു.... ചെയിനിന്റെ കൊളുത്ത് ഇട്ട് കടിച്ഛ് മുറുക്കാൻ മുഖം അനൂന്റെ അരകെട്ടിലേക്ക് അടുത്തു... എന്റെ നിശ്വാസം പതിഞ്ഞതും അവള് വെപ്രാളത്തോടെ വലിച്ചെടുത്ത ശ്വാസത്തിൽ വയർ ഉള്ളിലേക്ക് അമർന്നതും, ഇടത്തേ കൈ സാരിയിൽ മുറുക്കുന്നതും ശ്രദ്ധിച്ഛ് ഞാൻ മുഖമുയർത്തി അവളെ നോക്കി...

രണ്ട് കണ്ണും ഇറുക്കിയച്ഛ് നിൽക്കുന്ന അവളെ കാണേ എനിക്ക് ചെറിയൊരു കുസൃതി നോക്കി.... കൊളുത്ത് കടിച്ഛ് മുറുക്കുന്നതിന് കൂടെ ഞാൻ മൂക്ക് കൊണ്ട് വയറിൽ പതിയെ ഉറസ്സി..... അവളുടെ ആലിലവയർ ഒന്നൂടെ അമരുന്നതും കൈകൾ മുറുക്കുന്നതും ശ്രദ്ധിച്ഛ് കൊളുത്തി മുറുക്കി ഇട്ട് ചുണ്ടുക്കളാൽ അവിടെ പതിയെ ചുംബിച്ചു... ആ ശരീരം അടിമുടി വിറയ്ച്ച് അനൂന്റെ വലത്തേ കൈ എന്റെ മുടിയിൽ വേദനയോടെ മുറുക്കി.... "സി....സിദ്ധേട്ടാ...!!!" ഇടറുന്ന സ്വരത്തിൽ വിക്കലോടെ അവള് വിളിച്ചൊപ്പിച്ച് കൈ മുടിയിൽ നിന്ന് വിട്ടതും ഞാൻ എണീറ്റ് കണ്ണുകൾ ഇറുക്കിയടച്ഛ് കിതയ്ക്കുന്ന അനൂനെ ചേർത്ത്‌ പിടിച്ഛ് നെറ്റിയിൽ നെറ്റി മുട്ടിച്ഛ് നിന്നു.... " പേടിയാണോ രാധൂ....???" അവളെ നോക്കി പ്രണയർദ്രമായി ഞാൻ ചോദിച്ചത് കേട്ട് കണ്ണ് തുറയ്ക്കാതെ അങ്ങനെ തന്നെ കിതപ്പോടെ നിന്ന് അനു അല്ല ന്ന് തലയാട്ടി.... "ഇഷ്ടാണോ...???" വീണ്ടും കുഴയുന്ന സ്വരത്തിൽ ഞാൻ ചോദിച്ചു... അതിനും കണ്ണ് തുറന്ന് നോക്കാതെ ചുണ്ടിൽ വിരിയുന്ന ചിരി നാണത്തോടെ മറയ്ച്ഛ് ആണെന്ന് അവൾ പയ്യെ തലയാട്ടി... " എത്രത്തോളം....???" ആ ചോദ്യം കേട്ടതും അവള് കണ്ണുയർത്തി എന്നെ നോക്കി....

ആ കണ്ണിൽ ഉണ്ടായിരുന്നു അതിനുള്ള ഉത്തരം.... കുറേ നേരം കണ്ണിലേക്ക് മാറിമാറി നോക്കി അവളെന്റെ നെഞ്ചോരം ചാരി കെട്ടിപ്പിടിച്ചു.... ~~~~~~~~ ഉച്ചയ്ക്ക് ഫുഡ് കഴിച്ഛ് നടുക്കളത്തിൽ ഇരുന്ന് കത്തിയടിക്കുമ്പഴാണ് അടുക്കളയിൽ നിന്ന് ഉണ്ണിയപ്പം ചുടുന്ന നല്ല സ്മെൽ വന്നത്.... രണ്ടെണ്ണം എടുത്ത് കഴിക്കാമെന്ന് കരുതി അടുക്കളയിലേക്ക് ചെന്ന് നിന്നതും ചെറിയമ്മ കോരിയും കുത്തിയും എന്റെ കയ്യിലേക്ക് വെച്ഛ് തന്നു.... പത്തെണ്ണം ചുട്ടാൽ ഒന്ന് നീയെടുത്തോ ന്നുള്ള ചെറിയമ്മയുടെ ഓഫറിൽ ഞാൻ മൂക്കും കുത്തി വീണു... അതോണ്ടെന്തായി കഴിക്കാൻ ആക്രാന്തം മൂത്ത് വന്ന ഞാൻ ഇപ്പോ പാച്ചകക്കാരിയായി.... കത്തിക്കാൻ വിറക് പുരയിൽ നിന്ന് നല്ല ഉണങ്ങിയ വിറക്കും ചെറിയമ്മ തന്നെ കൊണ്ട് തന്നു.... ഗ്യാസിൽ വെച്ചാ ശെരിയവില്ല ന്ന് പറഞ്ഞ് അടുപ്പത്താണ് ഉണ്ണിയപ്പ ഉരുളി വെച്ചിരിക്കുന്നത്... ഉരുളി ന്നൊക്കെ പറഞ്ഞാൽ ഇതൊരു ഒന്നൊന്നര ഉരുളി ഉണ്ടെന്നെ...

പണ്ട് നമ്മുടെ മീശമാധവനിലെ ദിലീപ്പേട്ടൻ കട്ടോണ്ട് പോയ ഉരുളിയിലേ... ആഹ്... തത് തന്നെ...!!!! ഈ ഉരുളിയിൽ ഒരു പത്തു പതിനഞ്ച് ഉണ്ണിയപ്പം ഒരുമിച്ച്‌ ഒഴിക്കാമെങ്കിലും ഒരു വലിയ ചെമ്പ് നിറയെ കൂട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട് ചെറിയമ്മ... ഇതെല്ലാം ചുട്ടെടുക്കുമ്പോഴേക്കും നേരം ഇരുട്ടും... ചിലപ്പോ വെളുക്കും.... ഒരു നേടുവീർപ്പോടെ സാരി മുന്താണി അരയിലേക്ക് തീരാൻ നോക്കിയപ്പഴാണ് ആ കോന്തൻ രാവിലെ പറഞ്ഞത് ഓർമവന്നത്... വേഗം അതവിടെ ഇട്ട് നിന്നു... പേടിയായിട്ടൊന്നും അല്ല എന്നാലും എന്തിനാ വെറുതെ😁😁😁😁 ഇടയ്ക്ക് നിമ്മി വന്ന് കെട്ടിപ്പിടിച്ഛ് ഉമ്മ തന്ന് ഓരോ ഉണ്ണിയപ്പം എടുത്ത് പോകുന്നുണ്ട്... നിമ്മിയ്ക്ക് ഉണ്ണിയപ്പം വലിയ ഇഷ്ടാ... ഇപ്പോ തന്നെ ഉമ്മ തന്ന് സോപ്പിട്ട് അഞ്ച് ആറെണ്ണം അവള് എടുത്തോണ്ട് പോയി... മീനൂന്റെ പാർട്ടിയ്ക്ക് ചായ ചോദിക്കുന്നവർക്ക് കൊടുക്കാൻ ഉണ്ടാക്കുന്ന ഉണ്ണിയപ്പാ, ഇനിയും നിമ്മിയെ എടുക്കാൻ അനുവദിച്ചാ അവർക്ക് കൊടുക്കാൻ സാധനം ഉണ്ടാവൂല്ലാ, ചെറിയമ്മ എന്നെ പഞ്ഞിക്കിട്ടും ചെയ്യും... മീനൂന്റെ ഹൽദി ഫൻക്ഷൻ ഇന്നാണ്, അതോണ്ട് ഉച്ചയ്ക്ക് ഫുഡ് കഴിഞ്ഞപ്പോ ചേച്ചിമ്മാരും വല്യമ്മമാരുമൊക്കെ അങ്ങോട്ട് പോയി...

ഇവിടെ ചെറിയമ്മയും ഞാനും ആമിയും ഏട്ടത്തിയും നിമ്മിയും അമ്മയും ദേവുവും അങ്ങനെ വിരലിൽ എണ്ണാവുന്ന ആളുക്കളേള്ളൂ... ചെറിയമ്മയും അമ്മയും ദേവുവും പിന്നാമ്പുറത്ത് ഇരുന്ന് ചക്ക നന്നാക്കാന്ന് തോന്നുന്നു... ആമിയും നിമ്മിയും ഏട്ടത്തിയും ഹാളിൽ കാണണം.... നെയ്യിൽ കിടന്ന് വേവുന്ന ഉണ്ണിയപ്പം ഇടത്തേ കയ്യിലെ കോലു കൊണ്ട് കുത്തിയെടുന്നതിന്റെ കൂടെ തന്നെ വലത്തേ കയ്യിലെ കോരി കൊണ്ട് മാവ് ഞാൻ കുഴിയിലേക്ക് ഒഴിച്ചു.... അപ്പഴാണ് പെട്ടെന്ന് അരക്കെട്ടിലൂടെ ഉണ്ണിയപ്പ വണ്ടിയുടെ കൈ ചുറ്റി മുറുക്കിയത്.... തിരിഞ്ഞ് നോക്കാതെ മാവ് കോരിയൊഴിക്കുന്നതിൽ ശ്രദ്ധിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു.... "അയ്യട.... കെട്ടിപ്പിടിച്ഛ് ഉമ്മ തന്ന് ഉണ്ണിയപ്പം എടുക്കുന്ന പരിപാടി ഇനി നടക്കൂല്ല മോളേ... വിട്ടേ... വിട്ടേ...??? സോപ്പിങ് മതി... മാറിക്കേ അങ്ങോട്ട്..." "എനിക്ക് ഉണ്ണിയപ്പമൊന്നും വേണ്ട,,, കെട്ടിപ്പിടിച്ഛ് ഉമ്മ തരട്ടെ...???"........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story