🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 160

ennennum ente mathram

രചന: അനു

നെയ്യിൽ കിടന്ന് വേവുന്ന ഉണ്ണിയപ്പം ഇടത്തേ കയ്യിലെ കോലു കൊണ്ട് കുത്തിയെടുന്നതിന്റെ കൂടെ വലത്തേ കയ്യിലെ കോരി കൊണ്ട് മാവ് ഞാൻ കുഴിയിലേക്ക് ഒഴിച്ചു.... അപ്പഴാണ് പെട്ടെന്ന് ഇടുപ്പിൽ ഉണ്ണിയപ്പ വണ്ടിയുടെ കൈ ചുറ്റി പതിഞ്ഞത്.... തിരിഞ്ഞ് നോക്കാതെ മാവ് കോരിയൊഴിക്കുന്നതിൽ ശ്രദ്ധിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു.... "അയ്യട.... കെട്ടിപ്പിടിച്ഛ് ഉമ്മ തന്ന് ഉണ്ണിയപ്പം എടുക്കുന്ന പരിപാടി ഇനി നടക്കൂല്ല മോളേ... വിട്ടേ... വിട്ടേ...??? സോപ്പിങ് മതി... മാറിക്കേ അങ്ങോട്ട്..." "എനിക്ക് ഉണ്ണിയപ്പമൊന്നും വേണ്ട,,, കെട്ടിപ്പിടിച്ഛ് ഉമ്മ തരട്ടെ...???" ~~~~~~~~~~ അവളെ ഓർത്ത് കിടന്ന് എപ്പഴോ ഞാൻ ഉറങ്ങി പോയിരുന്നൂ ന്ന് എണീറ്റപ്പഴാണ് മനസിലായത്... കൈ മുകളിലേക്ക് സ്ട്രെച്ഛ് ചെയ്ത് ബോഡി രണ്ട് സൈഡിലേക്കും ബെൻറ് ചെയ്തോണ്ട് കോണിയിറങ്ങി വരുമ്പഴാണ് നടുത്തളത്തിൽ നിന്ന് ഹാളിലേക്ക് കയറുന്ന ആമിയേയും നിമ്മിയേയും കണ്ടത്... "ഹ....!!!! ഏട്ടാ.... മീനു ചേച്ചിന്റെ വീട്ടിലേക്ക് പോരുന്നോ...???"

കയ്യിലെ ഉണ്ണിയപ്പത്തിന്റെ ഒരു കഷ്ണം കടിച്ചെടുത്ത് നിമ്മി ചോദിച്ചത് കേട്ട് നല്ലൊരു ആവിയിട്ട് ഇല്ലെന്ന് തലയാട്ടി, നിങ്ങള് പൊയ്ക്കോ ന്ന് കയ്യോണ്ട് ആഗ്യം കാട്ടി... "എവിടെങ്ങും ആരും ഇല്ലേ...??? എല്ലാരും ഇവിടെ പോയി...???" ചുറ്റും കണ്ണോടിച്ഛ് ഞാൻ ചോദിച്ചത് കേട്ട് ആമി തിരിഞ്ഞ് നോക്കി... " ഇല്ലടാ എല്ലാരും മീനൂന്റെ വീട്ടിൽ പോയേക്കാ.... ഞങ്ങളും ഒന്നവിടം വരേ പോയിട്ട് വരാ..." എന്നോട് ഇത്രയും പറഞ്ഞ് ആമി മുന്നോട്ട് നടന്നെങ്കിലും എന്തോ പറയാൻ വിട്ട് പോയ പോലെ നിന്ന് തിരിഞ്ഞ് എന്നെ നോക്കി.... "ആഹ്... കുട്ടാ... നീ രാധൂനെ തപ്പി ഇറങ്ങല്ലേ,,,, അവള് കിച്ചണിൽ ഉണ്ട്... ഞങ്ങൾ മീനൂന്റെ അടുത്തേക്ക് പോയീന്നും കൂടി നീ ഒന്ന് പറഞ്ഞേക്കണം...!!!!" ആമി ഇത്രയും സോളിഡ് ഇൻഫർമേഷൻ തന്ന ആമിയെ നോക്കി നല്ലൊരുചിരി പാസ്സാക്കി പറഞ്ഞോളാ ന്ന് തലയാട്ടി സൈറ്റ് അടിച്ചു... എന്നെ നോക്കി ചിരിച്ഛ് നിമ്മിയുടെ തോളിലേക്ക് കയ്യിട്ട് ആമി കോലായിലേക്ക് കടന്നതും ഞാൻ വാഷ്‌റൂമിലേക്ക് കയറി....

മുഖത്തേക്ക് രണ്ട് മൂന്ന് വട്ടം വെള്ളം തേവി ഉറക്ക ക്ഷീണവും ചടപ്പുമൊക്കെ കഴുകി കളഞ്ഞ് ടവലിൽ മുഖം തുടച്ഛ് നേരെ കിച്ചണിലേക്ക് വിട്ടു.... പറഞ്ഞപ്പോലെ ദേ നിൽകുന്നൂ എന്റെ പ്രിയ പത്‌നി അനുരാധ സിദ്ധാർത്ഥ്.... എന്റെ ഭാഗ്യം കിച്ചണിൽ അവളെ മാത്രേള്ളൂ... ഉണ്ണിയപ്പ ഉരുളിയിലേക്ക് നോക്കി ശ്രദ്ധിച്ഛ് നിൽപ്പാ പുള്ളിക്കാരി... ഞാൻ വന്നതൊന്നും കണ്ടിട്ടില്ല... ഞാൻ നേരെ ഫ്രൈഡ്‌ജിന്റെ അടുത്തേക്ക് നടന്നു.... മെല്ലെ ഫ്രൈഡ്‌ജ്‌ തുറന്ന് ഡ്രിങ്കിങ് ബോട്ടിലിൽ നിന്ന് കുറച്ഛ് വെള്ളം കുടിച്ഛ് ബോട്ടിൽ അതുപോലെ ഫ്രൈഡ്‌ജിൽ വെച്ഛ് പതിയെ ഡോർ അടച്ഛ് അനൂന്റെ പിന്നിൽ പോയി നിന്നു.... പതിയെ ഇടുപ്പിൽ കൈകൾ ചേർത്ത് അവളോട് ചേർന്ന് നിന്നപ്പോ അവള് തിരിഞ്ഞ് നോക്കാതെ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.... പക്ഷേ ഞാൻ തിരിച്ഛ് പറഞ്ഞത് കേട്ട് അവള് ശെരിക്കും ഞെട്ടി... ഞൊടിയിടയിൽ തിരിഞ്ഞ് നോക്കി പുറക്കിൽ ഞാനാണെന്ന് കണ്ട് അവളെ അന്തം വിട്ട് മിഴിച്ഛ് നിന്നു.... "സിദ്ധു....!!!"

പതിയെ അവളുടെ ചുണ്ടിൽ നിന്ന് ഊർന്ന് വീണ എന്റെ പേര് കേട്ട് ചിരിയോടെ അനൂന്റെ ഇടത്തേ ഷോള്ഡറിലേക്ക് താടി കുത്തി നിർത്തി ഒന്നൂടെ അവളുടെ പുറത്തേക്ക് ചാഞ്ഞതും അനു വെപ്രാളത്തോടെ കിച്ചണിന്റെ സൈഡിൽ പിന്നാമ്പുറത്തേക്ക് കാണുന്ന ജനൽ വഴി പുറത്തേക്ക് നോക്കി..... "അമ്മേ...!!!! മാറ് സിദ്ധു.... തമാശ കാണിക്കല്ലേ...?? പിന്നാമ്പുറത്ത് അമ്മയും ദേവുവും ചെറിയമ്മയും ഏട്ടത്തിയുമൊക്കെണ്ട്,,, മാറിക്കെ...!!!???" ഇടുപ്പിൽ അമർന്ന് എന്റെ കൈക്കളെ കൈ മുട്ട് കൊണ്ട് തട്ടി മാറ്റാൻ കുതറി ശ്രമിച്ഛ് പുറത്തേക്ക് നോക്കി അനു പറഞ്ഞതും എന്റെ ഇടത്തേ കൈ ഇടുപ്പിൽ നിന്ന് വയറിലേക്ക് പതിയെ ഇഴഞ്ഞു... ഞൊടിയിടയിൽ കൈ മുട്ട് രണ്ടും ഇടുപ്പിലേക്ക് ഇറുക്കിയണച്ഛ് പിടഞ്ഞ് കൊണ്ട് അവളൊന്ന് ഒതുങ്ങി.... നേർത്ത മഞ്ഞ്കണം പോലെ നിർമ്മലമായ അനൂന്റെ ആലില വയറിന് പതിവിലും വിപരീതമായി തണുപ്പിന് പകരം പൊള്ളുന്ന ചൂട്,,, അടുപ്പിന്റെ അടുത്ത് കുറേ ചൂടേറ്റ് നിന്നതിന്റെയാവും...

വെള്ളം കുടിക്കാൻ ഫ്രൈഡ്‌ജിൽ നിന്ന് സ്റ്റീൽ ബോട്ടിൽ എടുത്തപ്പോ ഉണ്ടായ കയ്യിലെ കോച്ചുന്ന മരവിപ്പ് ആ ചൂടിൽ ക്ഷണനേരം കൊണ്ട് ഉരുക്കി... സൈഡിൽ നിന്ന് സാരിക്കുള്ളിലൂടെ മധ്യഭാഗത്തേക്ക് പതിയെ ഇഴയുന്ന എന്റെ കൈ വിരലുകൾക്ക് അനുസരിച്ച് അനൂന്റെ കൈ വിരലുകൾ കോരിയിലും കുത്തിയിലും ഒരുപോലെ മുറുക്കുന്നതും, ശ്വാസഗതി കൂടുന്നതും അറിഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.... ശ്വാസം വലിച്ചെടുത്ത് കണ്ണുകൾ ഇറുക്കിയടച്ഛ് കിതപ്പോടെ തലകുനിച്ഛ് നിൽകുന്ന അവളുടെ പുറം മേനിയിലേക്ക് ഒരു ചിരിയോടെ ഞാൻ ചാഞ്ഞു.... "ഉണ്ണിയപ്പം കരിയുന്നു രാധൂ...???" നറു ചിരിയോടെ ഞാൻ പതിയെ അവളെ ചെവിയിൽ മന്ത്രിച്ചതും ഞെട്ടലോടെ അനു കണ്ണ് തുറന്ന് വെന്ത കിടക്കുന്ന ഉണ്ണിയപ്പങ്ങൾ വേഗത്തിൽ കുത്തിയെടുത്ത് പാത്രത്തിലേക്ക് ഇട്ടു.... ഉരുളിയിലേക്ക് മാവ് കോരിയൊഴിക്കുമ്പോ അവളുടെ വലത്തേ കൈ വല്ലാതെ വിറക്കൊണ്ടു.... അത് കണ്ടതും ഞാനെന്റെ ഇടത്തേ കൈത്തലം വിടർത്തി അനൂന്റെ പഞ്ഞി പോലെ മൃദുലമായ, നഗ്നമായ പതിഞ്ഞ വയറിന്റെ നടുവിൽ അമർത്തി എന്നോട് ചേർത്ത് നിർത്തി.....

വലത്തേ കൈ ഇടുപ്പിൽനിന്ന് എടുത്ത് കൈമുട്ടിന്റെ അടിയിലൂടെ പതിയെ അരിച്ഛ് കയറി കോരി പിടിക്കുന്ന അനൂന്റെ കയ്യിലേക്ക് ചേർത്ത് മുറുക്കി പിടിച്ഛ്, ഓരോ കുഴിയിലേക്കും കൂട്ട് ഒഴിപ്പിച്ഛ് കോരി തിരിച്ഛ് പാത്രത്തിലേക്ക് തന്നെ ഇട്ട് വെച്ചു.... "സി....സിദ്ധേട്ടാ ട്ടോ....!!!! പ്ലീസ്..... വിട്ട്,,,, ആരെങ്കിലും കാണും...!!!" വെപ്രാളത്തോടെ പിടയ്ക്കുന്ന അവളുടെ കരിനീലമിഴിക്കളിൽ യാചന നിഴലിക്കുന്നത് കണ്ടും ഞാൻ ഇല്ലെന്ന് പതിയെ തലയാട്ടി അവളിലേക്ക് ഒന്നൂടെ ചേർത്ത് താടി മുഴുവനായും ഷോള്ഡറിലേക്ക് ഇറക്കി വെച്ചു.... ~~~~~~~~ ന്റെ കൃഷ്ണാ കോന്തൻ എന്റെ ജീവൻ എടുക്കൂല്ലോ ദൈവേ....!!!! ഇടുപ്പിൽ അമർന്നപ്പോ തന്നെ എനിക്ക് ചെറിയ ഡൗട്ട് തോന്നിയിരുന്നു ഈ കൈ നിമ്മിയുടേത് അല്ലെന്ന്... പക്ഷേ സിദ്ധുന്റെയാവും ന്ന് ഒട്ടും കരുതിയില്ല.... ഇടത്തേ സൈഡിൽ നിന്ന് അവന്റെ കൈ വയറിന്റെ നടുവിലേക്ക് പതിയെ ഊർന്നിറങ്ങി നാഭിച്ചുഴിയ്ക്ക് മുകളിൽ അമർന്നപ്പോ,

ആ വിരലുകളിലെ തണുപ്പിൽ ചൂട് പിടിച്ഛ് കിടക്കുന്ന എന്റെ വയർ പൊള്ളിയടരുന്ന പോലെ തോന്നി... ശ്വാസം വലിച്ചെടുക്കാൻ കഴിയാത്ത വിധം തളർന്ന് പോകുന്നു.... ഒരുതുള്ളി ഉമിനീരിയായി തൊണ്ട മുറവിളി കൂട്ടുന്നു.... വിറയ്ക്കുന്ന കയ്യിലേക്ക് അവന്റെ വിരലുകൾ അരിച്ചിറങ്ങി വന്നപ്പോ കോരി കയ്യിൽ നിന്ന് വീണ് പോകുമോന്ന് ഞാൻ ഭയന്നു.... മാവ് കോരിയൊഴിച്ഛ് കഴിഞ്ഞ് എന്റെ വലത്തേ അരക്കെട്ടിൽ അമർന്ന അവന്റെ വലം കൈ സാരിയ്ക്ക് മുകളിലൂടെ പതിയെ നീങ്ങി സൈഡ് മറച്ച സാരിക്കുള്ളിലൂടെ ഇടത്തേ അരക്കെട്ടിലേക്ക് ഇറങ്ങി അമർന്നതും ഞാനറിയാതെ ഏങ്ങി കാലിൽ ഉയർന്ന് പൊങ്ങി പോയി...... വയറിൽ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റി കിടക്കുന്ന സിദ്ധുന്റെ കൈകളെ തടയാൻ കഴിയാതെ, ഷോള്ഡർ ഇറങ്ങി കിടക്കുന്ന അവന്റെ മുഖത്തെ തട്ടി മാറ്റാൻ കഴിയാതെ വെപ്രാളത്തോടെ ഞാൻ നിന്ന് വിറയ്ച്ചു.... "സി....സിദ്ധേട്ടാ.... ആ... ആരെങ്കി..ലും വരും... പ്ലീസ്.." മര ജനൽ വഴി പുറത്തേക്ക് നോക്കി ഞാൻ വിക്കലോടെ പറഞ്ഞൊപ്പിച്ചതും സിദ്ധുന്റെ കൈകൾ വയറിനെ ഒന്നൂടെ ചുറ്റി മുറുക്കി എന്റെ ശരീരം അവനോട് ചേർത്ത് നിർത്തി, മുഖം കഴുത്തിനോട് അടുപ്പിച്ചു...

പൊള്ളുന്ന നിശ്വാസ ചൂട് ഇടതടവില്ലാതെ മുഖത്തേക്ക് അടിക്കാൻ തുടങ്ങിയതും ചെന്നിയിലൂടെ വിയർപ്പ് അരിച്ചിറങ്ങി... ഷോള്ഡറിന് തൊട്ട് താഴെ ഉറസ്സുന്ന താടി രോമങ്ങൾ അവിടെയാക്കേ ഇക്കിളി കൂട്ടിയതും എന്റെ വലത്തേ കൈ സാരിയിൽ മുറുക്കി, ഹൃദയം മിടിപ്പേറി പൊട്ടി പോകുമോ ന്ന് ഞാൻ പേടിച്ചു.... "രാധൂ... ഉണ്ണിയപ്പം...???" സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വേഗം തലയുയർത്തി ഉരുളിയിലേക്ക് നോക്കി, അടിഭാഗം നല്ലോണം വെന്തു, നടുവിലുള്ള ചിലത്ത് കരിഞ്ഞും പോയിരിക്കുന്നു... വെപ്രാളത്തോടെ വേഗം കുത്തി എല്ലാം മറച്ചിട്ടു.... അവന്റെ കയ്യിൽ നിന്ന് പതിയെ കുതറാൻ ശ്രമിച്ഛ് പുറത്തേക്ക് നോക്കി ഉമിനീരിറക്കി വിറയലോടെ ഞാൻ വീണ്ടും പറഞ്ഞു.... "സിദ്ധു.... പ്ലീസ് മാറ്...." ~~~~~~~ പിടയുന്ന മിഴിക്കളെ വെപ്രാളത്തോടെ പുറത്തേക്ക് പായിച്ഛ് കൊണ്ട് അനു വിറയലോടെ പറഞ്ഞൊപ്പിച്ചത് കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.... വറ്റി വരണ്ട ചുണ്ടുകൾ നാവാൽ നനയ്ച്ഛ്, കിതയ്ക്കുന്ന അവളെ ഞാൻ ഒന്നൂടെ ചേർത്ത് നിർത്തി... ചെന്നിയിലൂടെ പതിയെ ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളിയെ ഞാൻ കൗതുകത്തോടെ നോക്കി....

വിയർപ്പിൽ കുതിർന്ന് കഴുത്തിടുക്കിൽ പറ്റിപ്പിടിച്ഛ് കിടക്കുന്ന മുടിയിഴകളിലൂടെ കഴുത്തിൽ ഉമ്മ വെക്കാൻ അടുത്തതും അവള് കഴുത്ത് സൈഡിലേക്ക് വേഗത്തിൽ വെട്ടിച്ചു.... "വി... വിയർത്ത് മുഷി..ഞ്ഞിരിക്കാ സി..ദ്ധു... വേണ്ട..." എനിക്ക് നേരെ മുഖം ചരിച്ഛ്, എന്നാൽ എന്റെ മുഖത്തേക്ക് നോക്കാത്തെ അവള് ഉമിനീര് അമർത്തിയിറക്കി വിക്കലോടെ പറഞ്ഞ് മാറാൻ നോക്കിയെങ്കിലും എന്നിലേക്ക് തന്നെ അനൂനെ വലിച്ചെടുപ്പിച്ഛ് വിയർപ്പ് പൊടിഞ്ഞ അവളുടെ ഇടം കഴുത്തിൽ ആഴത്തിൽ ചുംബിച്ചു.. ഞെട്ടി പിടഞ്ഞ് ശ്വാസമേറി കിതയ്ക്കുന്ന അവളുടെ കഴുത്തിൽ വീണ്ടും ചുംബിച്ഛ് ഞാൻ പറഞ്ഞു.... " ഇങ്ങനെയാണ് രാധൂ,,,, നിന്നെയെനിക്കേറെയിഷ്ടം....!!! കഴുത്തിടുക്കിൽ നിന്ന് ഷോള്ഡറിലേക്ക് ഞാൻ ചുണ്ടുകൾ ചേർത്തു...... "കേവലമായ വിറക്ക് കൊള്ളിക്കൾ തീർത്ത അഗ്നി, നിന്നിൽ നിറച്ച ഈ ചൂടിനേക്കാൾ നിന്റെ സാന്നിദ്ധ്യത്തിൽ മാത്രം എന്നിൽ നിറയുന്ന അടങ്ങാത്ത ചൂട് എനിക്ക് നിന്നിലേക്ക് പകരണം....

ആ ചൂടിൽ വിയർത്തൊഴുകുന്ന നിന്റെ മേനിയിൽ മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടണം.. നിന്നിലൂടെ എനിക്ക് പൂർണമാവണം...." അവളുടെ വയറിൽ ഒന്നൂടെ വരിഞ്ഞ് ചുറ്റി പിടിച്ഛ് ഷോള്ഡറിന്റെ സൈഡിൽ പതിയെ ചുംബിച്ഛ് ഞാൻ പറഞ്ഞത് കേട്ട് കണ്ണിമ വെട്ടാതെ നിന്ന് എന്നെ നോക്കുന്ന അനൂന്റെ ഷോള്ഡറിൽ ഞാൻ പയ്യെ കടിച്ചു.... "സ്സ്...സ്" ഞെട്ടലോടെ ഷോൾഡർ പൊക്കി അനു എരിവ് വലിച്ചോണ്ട് എന്നെ നോക്കിയതും അവളെ ഷോള്ഡറിൽ താടി കുത്തി പുറത്തേക്ക് തല ചരിച്ഛ് ഞാൻ അവളെ നോക്കി... "വിയർക്കണ്ടേ നമ്മുക്ക്...???" കണ്ണിമ വെട്ടാതെ അവളെ കണ്ണിലേക്ക് മാത്രം നോക്കി പ്രണയർദ്രമായി കുഴയുന്ന സ്വരത്തിൽ ഞാൻ ചോദിച്ചതും അനൂന്റെ കണ്ണുകൾ വിടർന്നു... പതർച്ച നിറയുന്ന മുഖത്തെ വിറയ്ക്കുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് അവൾ ഉമിനീരിറക്കി.... അവളുടെ കരിനീലമിഴിക്കൾ എന്റെ ഇരു കണ്ണിലേക്ക് പരവേശത്തോടെ പരക്കം പായുന്നത് കണ്ട് ഞാൻ അനൂന്റെ മുഖത്തേക്ക് പതിയെ ഊതിയതും അവള് വെപ്രാളത്തോടെ പുറത്തേക്ക് നോക്കി....

"അ.... അമ്മ...." "അമ്മയാവണോ....???" അവളെ പറഞ്ഞ് മുഴുമിക്കാൻ വിട്ടാതെ കുസൃതിയോടെ ഞാൻ ചോദിച്ചത് കേട്ട് അവള് പകച്ഛ് എന്നെ നോക്കി... ഞാൻ ഒന്നൂടെ വേണോ ന്ന് മുഖം കൊണ്ട് ചോദിച്ചതും അവള് വേഗം മുഖം കുനിച്ഛ് വെപ്രാളത്തോടെ വേണ്ട ന്ന് തലയാട്ടുന്നത് കണ്ട് ഞാൻ സംശയത്തോടെ അവളെ നോക്കി..... "അമ്മയാവണ്ടേ...???" കള്ളത്തരം മനസ്സിൽ ഒളിപ്പിച്ഛ് ഞാൻ സംശയത്തോടെ ചോദിച്ചതും അവള് വേഗം വേണം ന്ന് വേഗത്തിൽ തലയാട്ടി,, പിന്നെ വേണ്ട ന്ന് തലയാട്ടി... ഇനി എന്ത് പറയണം, ചെയ്യണം ന്ന് അറിയാതെ വെപ്രാളത്തോടെ നട്ടം തിരിഞ്ഞ് കളിക്കുന്നത് അവളെ ഒന്നൂടെ മുറുക്കി പിടിച്ഛ് ചുവന്ന് തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു.... " ഞാൻ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുമ്പോ, പറയുമ്പോ, കുസൃതി കാട്ടുമ്പോ, നിന്നിൽ നിറയുന്ന ഈ വെപ്രാളവും കിതപ്പും വിറയലുമൊക്കെ ഞാൻ എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്നറിയോ രാധൂ....!!!

പരവേശത്തോടെ പരക്കം പായുന്ന നിന്റെ കരിനീലമിഴിക്കൾ കാണാൻ വേണ്ടിയാ ഞാൻ എപ്പഴും ഇങ്ങനെയൊക്കെ...!!!!" അവളെ നോക്കി ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ നോക്കി... "സിദ്ധു... പ്ലീസ് മാറ്... ഏട്ടത്തി ദേ ചക്ക ചവിണിയൊക്കെ കൊണ്ട് കളയുന്നു... അമ്മയും ദേവുവും ചെറിയമ്മയുമൊക്കെ ഇപ്പോ കേറി വരും... പ്ലീസ് നാണം കെടുത്തല്ലേ മാറ്...!!!!" ചുറ്റും നോക്കി വേഗം രണ്ട് കയ്യോണ്ടും കൈ വിട്ടീക്കാൻ ശ്രമിച്ഛ് പുറത്തേക്ക് നോക്കി അനു പറഞ്ഞത് കേട്ട് ഞാൻ അങ്ങനെ തന്നെ നിന്നു... "റൂമിലേക്ക് വരോ...???" അവളെ ഷോള്ഡറിൽ കണ്ണടയ്ച്ഛ് കിടന്ന് ഞാൻ പറഞ്ഞത് കേട്ട് കുതറൽ നിന്നത് ശ്രദ്ധിച്ഛ് കണ്ണ് തുറന്ന് നോക്കേ എന്നെ നോക്കി നിൽക്കുന്ന അനൂനെയാണ് കണ്ടത്.... "ഹ്മ്മം...???? റൂമിലേക്ക് വരോ ന്ന്...???" "മ്മ്മ്....മ്മ്മ്... ഇവിടെ ഒരുപാട് പ...." പറഞ്ഞ് മുഴുമിക്കാൻ വിട്ടാതെ ഞാൻ അവളിലേക്ക് ഒന്നൂടെ അമർന്ന് ചുറ്റിപ്പിടിച്ഛ് കൈ രണ്ടും അരക്കെട്ടിൽ മുറുക്കി, ഷോള്ഡറിൽ താടി താങ്ങിയതും അവളൊന്ന് ഞെളിഞ്ഞ് ഉയർന്ന് പിടഞ്ഞു.... "വരൂല്ലേ...???" ചുണ്ട് അവളുടെ ചെവിയോട് ചേർത്ത് കുഴയുന്ന ശബ്ദത്തിൽ ചോദിച്ഛ് കാതിൽ പതിയെ കടിച്ചതും അവള് ഷോൾഡർ പൊക്കി എന്റെ മുഖം തട്ടി മാറ്റി...

"വ... വരാ..." കിതപ്പ് നിയന്ത്രിച്ഛ് വെപ്രാളത്തോടെ അവള് പുറത്തേക്ക് നോക്കി വേഗത്തിൽ പറഞ്ഞത് കേട്ട് അരക്കെട്ടിൽ അമർന്ന് കിടക്കുന്ന രണ്ട് കൈകളും പയ്യെ വയറിനെ തഴുകി കൊണ്ട് തന്നെ തിരിച്ചെടുത്തു... പാത്രത്തിൽ നിന്ന് ഒരു ഉണ്ണിയപ്പമെടുത്ത് ഞാൻ തിരിഞ്ഞ് നടന്നു... ~~~~~~~ സിദ്ധു പിടി വിട്ടതും ഇത്രയും നേരം വിലങ്ങി നിന്ന് ശ്വാസം ഒരു നേടുവീർപ്പോടെ ഞാൻ നിശ്വസിച്ചു... കിതപ്പോടെ ശ്വാസം വലിച്ഛ് വിട്ടുമ്പഴാണ് ഇടുപ്പിൽ രണ്ട് കൈത്തലം അമർന്നതിന്റെ കൂടെ ഇടത്തേ ഷോള്ഡറിൽ നനവൂറുന്ന ചുണ്ടുകൾ കൂടി ആഴത്തിൽ പതിഞ്ഞത്... സിദ്ധു കെട്ടിപ്പിടിച്ചപ്പോ അരയിൽ നിന്ന് ഊർന്ന് വീണ വേഷ്ടി തുമ്പ് ഇടത്തേ സൈഡിലൂടെ ചുറ്റി വലത്തേ ഇടുപ്പിലേക്ക് ഇറക്കി കുത്താനും അതിനിടയിൽ അവൻ മറന്നില്ല.... അവന്റെ കൈകൾ വീണ്ടും അടിവയറിലേക്ക് ഇറങ്ങി പൊങ്ങിയതറിഞ്ഞ് ഞെട്ടി പിടഞ്ഞ് വായിലൂടെ ശ്വാസം വലിച്ചെടുത്ത് ഇടത്തേ സൈഡിലേക്ക് തിരിഞ്ഞ് നോക്കിയതും വലത്തേ സൈഡിലൂടെ ഒരു കൈ ഞൊടിയിടയിൽ എന്റെ തുറന്ന പോയ വായിലേക്ക് ചെറിയ ഉണ്ണിയപ്പ കഷ്ണം കുത്തി കയറ്റി... "വേഗം വരണേ...??"

എല്ലാം കൂടി കേട്ടും അറിഞ്ഞും വെപ്രാളത്തോടെ തിരിഞ്ഞ് നോക്കിയപ്പോ പോകുന്ന പോകിൽ എന്നെ തിരിഞ്ഞ് നോക്കി സൈറ്റ് അടിക്കുന്ന സിദ്ധു നെ കണ്ട് അന്തിച്ഛ് പോയി... ഇവനെന്തൊക്കെയാ ഇപ്പോ ചെയ്തത്...??? എല്ലാർക്കും ഉള്ളപ്പോലെ രണ്ട് കൈ തന്നെയല്ലേ ആ കോന്തനും ദൈവം കൊടുത്തത്...?? വായിലെ ഉണ്ണിയപ്പം അപ്പാടെ ഇറക്കി അന്തിച്ഛ് നിന്ന് ഞാൻ ആലോചിച്ഛ് പോയി....!!!! കണ്ണോണ്ട് മോളിലോട്ട് വാ ന്ന് ആഗ്യം കാണിച്ഛ് അവൻ കിച്ചണ് കടന്ന് പോയതും ഞാൻ വീണ്ടും അടുപ്പിന് അഭിമുഖമായി തിരിഞ്ഞ് നിന്ന് നെഞ്ചിൽ കൈ വെച്ചു..... ഭാഗ്യം മിടിച്ഛ് മിടിച്ഛ് പൊട്ടിപോയിട്ടില്ല.... ശ്വാസവും ഹൃദയവും വരുത്തിയിലാക്കി ഉണ്ണിയപ്പ ഉരുളിയിലേക്ക് നോക്കെ കറുത്ത കരിഞ്ഞ് കിടക്കുന്ന ഉണ്ണിയപ്പം കണ്ട് ഞാൻ തലയിൽ കൈ വെച്ചു.... ദൈവമേ...!!!!! ന്റെ കൃഷ്ണാ സിദ്ധുന്റെ ലാപ്പിന് ഒന്നും പറ്റല്ലേ... എപ്പഴും എതെങ്കിലും ജോലിചെയ്യാൻ ഉണ്ടാക്കണേ... ഇല്ലെങ്കിൽ ഞാൻ ചിലപ്പോ ഹൃദയം പൊട്ടി മരിച്ഛ് പോകും... നാട്ടിൽ ആയിരുന്നപ്പോ സിദ്ധുന് സമയം ഇല്ലാ, അപ്പഴും ലാപ്പിന്റെ മോളിലാ ന്ന് പരാതി പറഞ്ഞിരുന്ന ഞാനാ..... സിദ്ധു ഇങ്ങനെ തുടങ്ങിയാ ഞാൻ കുഴയൂല്ലോ ദൈവങ്ങളേ...!!!!

കുത്തി കൊണ്ട് കരിഞ്ഞ് പോയ് ഉണ്ണിയപ്പം കുത്തിയെടുത്ത് മാറ്റുന്നതിനിടയിൽ ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.... "കരിഞ്ഞ് പോയോ അനൂ...???" പെട്ടെന്ന് ഏട്ടത്തി പുറക്കിൽ നിന്ന് പറഞ്ഞത് കേട്ട് ഞാൻ പേടിച്ഛ് പോയി... ഏട്ടത്തിയെ നോക്കി കിതപ്പോടെ ആഹ് ന്ന് പറഞ്ഞതും ഏട്ടത്തി ചക്ക ചെമ്പ് തിണ്ണയിൽ വെച്ഛ് സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു.. "എന്താ അനൂ.... എന്ത് പറ്റി... വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ...??? വിയർത്ത് പോയല്ലോ നീ...??" ഏട്ടത്തി മുഖത്തേക്ക് നോക്കി ചോദിച്ചത് കേട്ട് ഞാൻ എന്ത് പറയും ന്ന് അറിയാതെ ഉഴറി... "അത്.... അതേട്ടത്തി... കുറേ നേരയില്ലേ അടുപ്പിന്റെ അടുത്ത് അതാവും.... ഏട്ടത്തി ഇതൊന്ന് നോക്കോ... ഞാൻ ഇപ്പോ വരാ..." "അങ്ങോട്ട് പോവാ അനൂ...???" ഏട്ടത്തിയോട് പറഞ്ഞ് മുന്നോട്ട് നടന്നതും അമ്മയും ദേവുവും ചെറിയമ്മയും കയറി വന്നു... അതിൽ ചെറിയമ്മ ഞാൻ ധൃതിയിൽ പോകുന്നത് കണ്ട് ഗൗരവത്തിൽ ചോദിച്ചതാണ്... ഞാൻ വേഗം തിരിഞ്ഞ് ചെറിയമ്മയെ നോക്കി.. "അത്..... അത് ചെറിയമ്മേ... ഫോൺ.... ഫോണെടുക്കാൻ... അമ്മു വിളിച്ചിട്ടുണ്ടാവും അതാ ഞാൻ...??" ചെറിയമ്മയെ നോക്കി തപ്പി തടഞ്ഞ് ഞാൻ പറയുന്നത് കേട്ട് ദേവു ചെറിയമ്മയുടെ ചെവിയിൽ പിടിച്ചു...

"എന്തിനാഡീ നീ എന്റെ മോളേ പേടിപ്പിക്കുന്നത്...ഏഹ്ഹ്...??? മോള് പൊയ്ക്കോ ബാക്കി ഞാൻ ചുട്ടോളാ... " ചെറിയമ്മയെ നോക്കി കളിയായി ദേഷ്യപ്പെട്ട് എന്നെ നോക്കി സ്നേഹത്തോടെ ദേവു പറഞ്ഞതും ചെറിയമ്മ ദേവൂന്റെ കയ്യിൽ നിന്ന് ചെവി വിട്ടീച്ഛ് ആഹ് ചേച്ചീ ന്ന് നിലവിളിച്ചു.. അവര് കളിച്ചിരിയിൽ മുഴുകിയതും ഞാൻ വേഗം റൂമിലേക്ക് നടന്നു... ഇനി ആ കോന്തൻ എന്തിനാണാവോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്... അടുക്കളയിൽ നിന്ന് ഇടനാഴിയിലേക്ക് കയറി മെയിൻ ഹാളിലേക്ക് കടന്ന് കോണി കയറാൻ തുടങ്ങിയതും വാതിൽക്കൽ നിന്ന് എന്നെ കണ്ട് കൊണ്ട് നിമ്മി നീട്ടി വിളിച്ചു... "ഏട്ടത്തീ..... വാ... നമ്മുക്ക് മീനൂന്റെ വീട് വരേ പോയിട്ട് വേഗം വരാം.... വാ...!!!" എന്റെ കൈ പിടിച്ഛ് വലിച്ഛ് നിമ്മി പറഞ്ഞതും ഞാൻ അവളെ പിടിച്ഛ് നിർത്തിച്ചു.... "അല്ലാ... നിക്ക്...എന്താ... അവിടെ എന്താ...???" "അയ്യോ... അവിടെ ഹൽദി ന്റെ ഡെക്കറേഷൻ ചെയ്യാ... വേഗം വാ എല്ലാരും എല്ലാം റെഡിയാക്കി ഏട്ടത്തിയെ വെയ്റ്റ് ചെയ്യാൻ തുടങ്ങീട്ട് കുറേ നേരായി...

കയ്യോടെ കൂട്ടികൊണ്ട് ചെല്ലാനാ പറഞ്ഞിരിക്കുന്നത്...വാ..." കൈ വീണ്ടും വലിച്ഛ് ബലമായി ഹാളിൽ നിന്ന് കോലായിലേക്ക് നടത്തിച്ഛ് നിമ്മി പറഞ്ഞത് കേട്ട് ഞാൻ പിന്നെയും അവളെ പിടിച്ഛ് നിർത്തി... "അതിന് ഞാൻ എന്തിനാ മോളേ... നിങ്ങളൊക്കെ ഇല്ലേ...???" "ഞങ്ങളൊക്കെ ഉണ്ടായിട്ട് എന്താ കാര്യം,, ഏട്ടത്തിയല്ലേ മെയിൻ... എന്റെ ഹൽദി ഫങ്ഷന്റെ ഫുൾ ഡെക്കോർ ചെയ്തത് ഏട്ടത്തിയല്ലേ...?? അത്രയ്ക്ക് വൈഡ് ആയിട്ടൊന്നും ഇല്ല, എന്നാലും കുറച്ഛ് റിച്ഛ് ആയിട്ട് സെറ്റ് ചെയ്യണം അതിന് ഏട്ടത്തി തന്നെ വരണം... ഏട്ടത്തിയെ കൊണ്ടേ പറ്റൂ... ഇങ്ങനെ ഓരോന്ന് പറഞ്ഞ് നിന്നാ ആകെയുള്ള ഈ സമയം കൂടി പോവും ട്ടോ... ഇങ്ങോട്ട് വാ കൊച്ചേ വേഗം...." ദൈവമേ... ആങ്ങളയും പെങ്ങളും കൂടി എന്റെ പൊക കണ്ടേ അടങ്ങൂനാണല്ലോ തോന്നുന്നത്.. എന്റെ കയ്യിൽ പിടിച്ഛ് വലിച്ഛ് വേഗത്തിൽ മുൻ വശത്തേക്ക് നടക്കുന്ന അവളെ ഞാൻ അവിടെ പിടിച്ഛ് വെച്ചു... "നിമ്മീ നിക്ക് ഞാൻ ഒന്ന് പറയട്ടെ... അത്... എനിക്ക് ഫോൺ... ഫോൺ എടുക്കണം അമ്മൂനെ വിളിക്കണം... ഞാൻ മോളിൽ പോയി ഫോൺ എടുത്തിട്ട് വേഗം വരാ...!!"

കോണിയിലേക്ക് കാലെടുത്ത് വെച്ഛ് മോളിലേക്ക് നോക്കി പറഞ്ഞ് കേറാൻ നോക്കിയതും നിമ്മി എന്നെ പിടിച്ചു വെച്ചു... "അമ്മൂനെ വിളിക്കാൻ അല്ലേ...????അമ്മൂന്റെ നമ്പർ എന്റെ കയ്യിലുണ്ട്.. പോകുന്ന പോകിൽ വിളിക്കാം, അതാവുമ്പോ വിളിയും പോകും ഒരുമിച്ച് നടക്കും... വാ...!" "അല്ല നിമ്മീ.... അതല്ല.... ഞാൻ...!!" "എന്റെ പൊന്നോ ഇനി എന്താ ഏട്ടത്തി...???" ഞാൻ പോകാതെ മടിച്ഛ് നിന്ന് തപ്പുന്നത് കണ്ട് നിമ്മി ദയനീയമായി എന്നെ നോക്കി ചോദിച്ചതും ഞാൻ അവളെ നോക്കി ചിരിച്ചു.... "നീ നടന്നോ ഞാൻ അമ്മയോടൊ ദേവൂനോടോ പറഞ്ഞ് അങ്ങോട്ട് എത്തിക്കോളാ...." അവസാന അടവ് എന്നോണം അവളെ നോക്കി ഞാൻ പറഞ്ഞതും നിമ്മി അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു.... "അമ്മേ..... അച്ചമ്മേ....!!!!!" സത്യം പറയാല്ലോ ചീവീടിന്റെ സൗണ്ടാ പെണ്ണിന് എന്റെ ചെവി പൊട്ടി പോവാഞ്ഞത് ഭാഗ്യം... രണ്ട് ചെവിയും ഇറുക്കിപ്പിടിച്ഛ് ഞാൻ നെറ്റി ഞ്ഞുള്ക്കി അവളെ നോക്കിയപ്പഴേക്കും കിച്ചണിൽ നിന്ന് അമ്മയുടെ വിളി ഉയർന്നു...

"ആഹ്... എന്താഡീ... എന്തിനാ വിളിച്ഛ് കാറുന്നത്...???" "ഞാനും അന്യൂട്ടത്തിയും ചെറിയമാമ്മയുടെ വീട്ടിലേക്ക് പോയീ.......!!!!!" മുഷിച്ചിലോടെയുള്ള അമ്മയുടെ മറുപടി ശബ്‌ദം കേട്ട് തിരിച്ഛ് വിളിച്ഛ് കൂവി ഇത്രയും പറയുന്നതിനോടൊപ്പം നിമ്മി എന്റെ കയ്യും പിടിച്ഛ് മുൻ വശത്തെ ഡോർ കടന്ന് മുറ്റത്തേക്ക് നടന്നു.... പോകുന്ന പോകിൽ തിരിഞ്ഞ് മുകളിലെ ഞങ്ങളെ റൂമിലേക്ക് ഞാൻ നിരാശയോടെ നോക്കി... അങ്ങോട്ട് ചെല്ലാത്തിന് ആ കോന്തൻ ഇനി എന്തൊക്കെ കാണിച്ഛ് കൂട്ടോ ആവോ...??? അല്ലെങ്കിലും എപ്പഴും ആരെയെങ്കിലും കൂടെ നിൽകുന്നതാ നല്ലത്...സിദ്ധുന്റെ കയ്യിലെങ്ങാനും ആരും ഇല്ലാതെ പെട്ടാൽ, ഞാൻ ശ്വാസം കിട്ടാതെ ഹൃദയം പൊട്ടി മരിച്ഛ് പോകും... ഉറപ്പാ...!!!! കുറച്ഛ് മുന്നേ വെട്ടിവിയർത്ത് സിദ്ധുന്റെ കയ്യിൽ ഒതുങ്ങി ആ നെഞ്ചിൽ ചേർന്ന് നിന്നതോർത്ത് പുഞ്ചിരിയോടെ ഞാൻ മനസ്സിൽ പറഞ്ഞു.... കോന്തൻ കണാരൻ❤️....!!!!!!.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story