🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 162

ennennum ente mathram

രചന: അനു

"ചുന്ദരിയായിട്ടുണ്ട് ട്ടോ ന്റെ പൊട്ടിക്കാളി... കണ്ണ് തട്ടണ്ട...!!!!!" രണ്ട് കയ്യോണ്ടും അവളെ മുഖം ഉഴിഞ്ഞു നെറ്റിയിൽ വെച്ഛ് അമർത്തി പൊട്ടിച്ചു ഞാൻ പറഞ്ഞത് കേട്ട് അനു കുശുമ്പാ ന്ന് നീട്ടി വിളിച്ഛ് എന്റെ മൂക്കിൻ തുമ്പ് പിടിച്ഛ് കുലുക്കി.... കവിളിൽ അമർത്തി ഒരുമ്മയും ഒരു കടിയും തന്ന് ഓടിപോകുന്ന അവളെ ഞാൻ എരിവ് വലിച്ചോണ്ട് നോക്കി... ആഹ്.... വല്ലാത്ത മൂർച്ചയാ പെണ്ണിന്റെ പല്ലിന്.... ഇതിനൊക്കെ ഞാൻ പകരം തരുന്നുണ്ടെഡീ പൊട്ടിക്കാളി കുരുപ്പേ...!!! അവളെ നോക്കി കവിളുഴിഞ്ഞ് ഞാൻ മനസ്സിൽ പറഞ്ഞ് മുന്നിലേക്ക് നടന്നു.... ഹൽദി അവസാനിക്കുമ്പോ മീനൂനെ എല്ലാരും കൂടി മഞ്ഞളിൽ കുളിപ്പിച്ചിരുന്നു.... ഫോട്ടോഗ്രാഫർ പറയുന്ന പോലെ ഓരോ പോസിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോയും സിംഗിൾ ഫോട്ടോയും എടുത്ത് കൂട്ടി.... പാട്ടും കൂത്തുമായി ഹൽദി അവസാനിക്കുമ്പോ പാതി രാത്രി കഴിഞ്ഞിരുന്നു.... ~~~~~~~~~~~ ഇന്നലെ വന്ന് കിടന്നതെ ഓര്മയുള്ളൂ പിന്നെ കണ്ണ് തുറക്കുന്നത് രാവിലെയാ.... അപ്പുറത്തും ഇപ്പുറത്തും എന്റെ മേലേക്ക് കയ്യും കാലും എടുത്തിട്ട് കെട്ടിപ്പിടിച്ഛ് കിടക്കുന്ന നിമ്മിയേയും ആമിയേയും തട്ടി വിളിച്ഛ് ഉണർത്തി...

തറവാട്ടിൽ വന്നത് തൊട്ട് ഞങ്ങൾ മൂന്നാളും ഒരുമിച്ചാണ് കിടപ്പും നടപ്പും തീറ്റിയും കുടിയുമൊക്കെ... കനി അമ്മയുടെ കൂടെയും സേതു അജൂന്റെ കൂടെയുമാണ് രാത്രി കിടക്കാ... അജൂനെ കിട്ടിയാൽ പിന്നെ സേതൂന് ഞങ്ങളെ ആരേയും വേണ്ട.... അത്രയ്ക്ക് കൂട്ടാ വാപ്പിയും മോനും...!!! വേഗം എണീറ്റ് കുളിച്ഛ് കിച്ചണിലേക്ക് ചെന്നു... ഏട്ടത്തിയും അമ്മയും ദേവുവും ചെറിയമ്മയും വെല്യമ്മമാരും നേരത്തേ തന്നെ കിച്ചണിൽ പ്രെസെന്റ് ആയിരുന്നു... ബാക്കി ചേച്ചിമ്മാരും ചേട്ടന്മാരും കുട്ടിക്കളും റിലേറ്റീവ്സും ഇന്ന് ഈവനിംഗ് മീനൂന്റെ മെഹന്തിയ്ക്ക് കൂടി കൂടാൻ തകവണം തറവാട്ടിൽ ലാൻഡ് ആവുംന്ന് ചെറിയമ്മ പണിയ്ക്കിടയിൽ പറഞ്ഞു..... ഉച്ചയൂണ് ആവുമ്പോഴേക്കും അവരൊക്കെ തറവാട്ടിൽ എത്തുമെന്ന് ഫോൺ ചെയ്ത് പറഞ്ഞത് അനുസരിച്ഛ് പിന്നാമ്പുറത്ത് വലിയ അടുപ്പ് കൂട്ടി.... പറഞ്ഞപ്പോലെ ഉച്ചയോടെ തറവാട്ടിൽ ആളെ തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയായി...

മക്കളും മക്കളെ മക്കളും അവരെ ഫാമിലിയും അയൽക്കാരും ആകെ മൊത്തം ബഹളം....!! ഫുഡ് കഴിക്കുമ്പോ മാത്രാ സിദ്ധുനെ നല്ലോണം കാണാൻ കിട്ടുന്നത്... കല്യണത്തിരിക്കിൽ ഏട്ടന്റെ കൂടെ എല്ലാത്തിനും ഓടുന്നത് സിദ്ധുവാ... ഇടയ്ക്ക് അവിടുന്നും ഇവിടുന്നും കൂട്ടത്തിലും വെച്ഛ് കാണുമ്പോ നോക്കി ചിരിക്കും, സൈറ്റ് അടിച്ഛ് കാണിക്കും ചിലപ്പോ ആരും കാണത്തെ ചുണ്ട് കൂർപ്പിച്ഛ് ഉമ്മ തരും.... അറിയാതെ ആവേശത്തിൽ സാരി മുന്താണി ഇടുപ്പിലേക്ക് കുത്തുമ്പോ മാത്രം കുറുക്കിയ കണ്ണും കൂർത്ത നോട്ടവുമായി കോന്തൻ കൃത്യമായി മുന്നിലുണ്ടാവും... അവനെ നോക്കി ഇളിച്ഛ് കാട്ടി വേഗം അഴിച്ചിട്ടും, എന്നിട്ട് ആരും കാണാതെ ചുണ്ട് കൂർപ്പിച്ഛ് ഉമ്മ കൊടുക്കും... എത്ര വീർപ്പിച്ഛ മുഖമാണെങ്കിലും അപ്പോ കാറ്റൊഴിഞ്ഞ ബലൂണ് പോലെയാവും, ചെറിയൊരു ചിരി ആ ചുണ്ടിൽ പയ്യെ വിരിയും.... ഇന്നലത്തെ പോലെ വൈകുന്നേരം ആയപ്പോ മീനൂന്റെ മെഹന്തി ഫങ്ഷന് തയ്യാറായി.... നിമ്മി ബർത്ത് ഡേയ്ക്ക് വാങ്ങി തന്ന ബോംബെ സ്റ്റൈൽ സാരി തന്നെ വണ് ലയറിൽ ഉടുത്തു.... "ആമീ.... നോക്കിക്കേ വല്ലാതെ നിഴലടിക്കുന്നില്ലേടാ....???"

കണ്ണാടിയുടെ മുന്നിൽ നിന്ന് രണ്ട് സൈഡിലേക്കും ചരിഞ്ഞും, നേരെ നിന്നും, പുറക്കിലേക്ക് തിരിഞ്ഞുമൊക്കെ നോക്കി മുഷിച്ചിലോടെ ഞാൻ ആമിയോട് ചോദിച്ചത് കേട്ട് അവളെന്നെ അവൾക്ക് നേരെപിടിച്ഛ് നിർത്തി അടിമുടിയൊന്ന് നോക്കി.... Dusty pink കളർ നെറ്റ് സാരിയിൽ ഫ്രണ്ടിൽ നിറയെ ഒരുപാട് crystal stone തുന്നി പിടിപ്പിച്ച ത്രെഡ് വർക്കാണ്... നമ്മുടെ ഹിന്ദി സീരിയൽ നടിന്മാർ ബോധിപ്പിക്കാൻ വേണ്ടി ഉടുക്കുന്ന സാരി പോലെ അത്ര മോശമൊന്നുംല്ല... പക്ഷേ,,, വണ് ലയർ ഉടുക്കുമ്പോ സൂക്ഷിച്ഛ് നോക്കിയാൽ വർക്കിന് ഇടയിലൂടെ ചെറുതായി അവിടേയും ഇവിടേയും വയർ കാണും അത്രേള്ളൂ.... പക്ഷേ ഇത് ലയറിൽ ഉടുക്കത്തിരുന്നാ വർക്ക് കാണുകയുമില്ല... നല്ല അടിപൊളി സ്റ്റോണ് ത്രെഡ് വർക്കാ ഫ്രണ്ട് പോർഷനിൽ മുഴുവൻ...!!!! ആമിയോട് ചോദിച്ചപ്പോ അവള് വല്യ സീൻ ഒന്നുല്ല... നീ ഉടുത്തോ ന്ന് പറഞ്ഞു... നിമ്മിയോട് ചോദിച്ചപ്പോ അയ്യോ ഏട്ടത്തീ ഞൊറിഞ്ഞ് ഉടുത്ത് അതിന്റെ ഭംഗി പോകല്ലേ ഇങ്ങനെ മതി അടിപൊളി, നല്ല ഭംഗിണ്ട്, ഏട്ടത്തിയ്ക്ക് നന്നായി ചേരുന്നുണ്ട് എന്നൊക്കെ കുറേ തട്ടി വിട്ടു.... പക്ഷേ,,,, പ്രശ്നം ഇതൊന്നുമല്ല...

ആ കോന്തൻ കാണാതെ അങ്ങനെ പുറത്തിറങ്ങി മീനൂന്റെ വീട്ടിൽ എത്തും... സിദ്ധു കണ്ടാ ഞാൻ ചിലപ്പോ സാരിയടക്കം മാറ്റേണ്ടി വരും ഉറപ്പാ....!!! അവൻ കാണാതെ അങ്ങനെയെങ്കിൽ പുറത്തിറങ്ങാ ന്ന് മനസ്സിൽ കണ്ട് ഞാൻ ബാക്കി പണി നോക്കി.... സാരിയ്ക്ക് മാച്ച് ആവുന്ന വിധം മുടി നല്ലോണം ചീകി വിടർത്തിയിട്ടു.... വാലിട്ട് കണ്ണെഴുതി, കുഞ്ഞ് ചുവന്ന് പൊട്ട് തൊട്ട് നിൽകുമ്പഴാണ് ആമി ലിപ് ഗ്ലോസ് ഇട്ടുന്നത് കണ്ടത്.... നല്ല ഡാർക്ക് ചോക്ലേറ്റിന്റെ മണം.... അതോണ്ട്‌ കുറച്ഛ് ഹെവി ലുക്ക് ഇരുന്നോട്ടെ ന്ന് വെച്ഛ് ഞാനും ലൈറ്റായി ലിപ് ഗ്ലോസ് ചെയ്തു.... അങ്ങനെ അത്യാവശ്യം മേയ്ക്കപ്പൊക്കെ ചെയ്ത് റൂമീന്ന് പുറത്തിറങ്ങി നിന്ന് സാരിയൊതുകി കൊണ്ട് നേരെ നോക്കിയത് ഹാളിൽ എന്റെ ഓപ്പോസിറ്റ് നടുത്തളത്തിലെ തൂണിൽ ചാരി എനിക്ക് അഭിമുഖമായി നിൽക്കുന്ന സിദ്ധുന്റെ മുഖത്തേക്ക്... സഭാഷ്‌....!!!!! മൊതലാളീ,,,, ഞാൻ ഒളിവിൽ പോണെയാണ്...!!!! ~~~~~~~~~~~ ജയനോട് ഓഫീസ് കാര്യങ്ങളെ കുറിച്ഛ് ചോദിച്ഛ് തൂണിൽ ചാരി നിൽകുമ്പഴാണ് താഴെയുള്ള റൂമിൽ നിന്ന് അനു പുറത്തേക്കിറങ്ങി നിന്നത്... Dusty pink സാരിയിൽ വെട്ടിതിളങ്ങി നിൽക്കുന്ന അവളെ കണ്ട് ശ്വാസംവിലങ്ങി ഞാൻ അന്തം വിട്ട് വാ തുറന്ന് നിന്നു....

മുന്നിലെ പ്ലീറ്റ് ശെരിയാക്കി ഇടത്തേ കയ്യിലേക്ക് വണ് ലെയർ പിൻ ചെയ്ത് ഇട്ടേക്കുന്ന ബാക്കി സാരി ഒതുക്കി വെച്ഛ് അവളെന്നെ നോക്കിയതും ഫോൺ കയ്യിൽ നിന്ന് വീഴാൻ പോകുന്ന പോലെ ഊർന്നിറങ്ങി... വേഗം മുറുക്കിപ്പിടിച്ഛ് കാതോട് ചേർത്ത് അവളെ നോക്കി..,, പക്ഷേ എന്നെ കണ്ടപ്പോ അവളെ മുഖത്ത് നിറഞ്ഞ പരിഭ്രമവും, തിരിച്ഛ് കയറാനും, സൈഡിലേക്കോ മറ്റോ പെട്ടെന്ന് മാറാനും കളിക്കുന്നത് ശ്രദ്ധിച്ഛ് അവളെ ഞാൻ ഒന്നൂടെ സൂക്ഷിച്ഛ് നോക്കി.... നെറ്റ് സാരിയാണ്... ഫ്രണ്ടിൽ മാത്രം ഹെവി സ്റ്റോണ് വർക്കും ബാക്കി ത്രെഡ് വർക്കുംമുള്ള സാരി... ഇടയിലൂടെ അവളുടെ ഒതുങ്ങിയ വയറിന്റെ ഷെയ്പ്പും നാഭിച്ചുഴിയും സൂക്ഷിച്ചു നോക്കിയാ കാണാം... ഓ....അപ്പൊ അതാണ് കാര്യം...!!!!! സാരി ഒന്നൂടെ ഒതുക്കി കയിലേക്ക് പിടിച്ഛ് എന്നെ നോക്കി ഇളിച്ഛ് കാട്ടുന്ന അവളെ തൂണിൽ ഒന്നൂടെ ചാരി നിന്ന് തല ചരിച്ഛ് ഞാൻ രൂക്ഷമായി നോക്കി.... അനൂന്റെ നിപ്പും ഭാവവും ചിരിയും എല്ലാം കൂടി കണ്ടതും എനിക്ക് ദേഷ്യം അങ്ങോട്ട് ഇരച്ഛ് കയറി... ദേഷ്യത്തോടെ ജയനോട് പിന്നെ വിളിക്കാന്ന് പറഞ്ഞ് കോൾ കട് ചെയ്ത് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു...

അഴിഞ്ഞ് കിടക്കുന്ന മുണ്ടിന്റെ തലപ്പ് കാൽമുട്ട് ഉയർത്തിയെടുത്ത് മടക്കി കുത്തി... എന്റെ മുഖം മാറുന്നത് കണ്ട് അനു വെപ്രളത്തോടെ ചുറ്റും നോക്കി എന്നെ നോക്കി ഇളിച്ചു... പതിയെ കൈ കൊണ്ട് പോയ് സാരി ലയറെടുത്ത് കുത്താൻ ആംഗ്യം കാണിച്ഛ് പറഞ്ഞതും അനു എന്നെ ദയനീയമായി നോക്കി സാരി കയ്യിലേക്ക് വിരിച്ഛ് സ്റ്റോണ് വർക്കും ത്രെഡ് വർക്കും കാണിച്ഛ് ലയറെടുത്ത് കുത്തിയാൽ ഇത് കാണൂല്ല ന്ന് ചുണ്ട് പിളർത്തി പിള്ളേരെ പോലെ കണ്ണോണ്ട് കെഞ്ചി..... അനു കാണിക്കുന്നത് കണ്ട് ഒരു നേടുവീർപ്പോടെ ഞാൻ ചുറ്റും നോക്കി, വീണ്ടും തിരിച്ഛ് അവളെ നോക്കി.... നീ ഉടുക്കുന്നോ അതോ ഞാൻ വരണോ ന്ന് ആഗ്യം ചോദിച്ചതും അനു പ്ലീസ് ന്ന് പറഞ്ഞ് വീണ്ടും കണ്ണോണ്ട് കെഞ്ചുന്നത് കണ്ടതും എനിക്ക് ദേഷ്യം കൂടി.... കൈ ചുരുട്ടി തൂണിൽ ആഞ്ഞ് കുത്തി ദേഷ്യം കണ്ട്രോൾ ചെയ്ത് ഞാൻ അവളെ നോക്കി പല്ല് കടിച്ചതും അനു ഞാൻ മാറ്റിക്കോളാ ന്ന് ധൃതിയിൽ പറഞ്ഞ് തിരിച്ഛ് റൂമിലേക്ക് കയറി... ~~~~~~~~~~ നല്ല ബെസ്റ്റ് ടൈം ആരെ കാണരുതെന്ന് വിചാരിച്ചോ കൃത്യമായി ആൾടെ മുന്നിലേക്ക് തന്നെ പോയി നിന്നല്ലോ അനൂ നീ... കോന്തൻ കണാരൻ...!!! ദുഷ്ടൻ...!!!!

ഞൊറിഞ്ഞ് ഉടുത്താൽ ഇതിന്റെ വർക്കൊന്നും കാണില്ല... അത് പറഞ്ഞിട്ട് മനസ്സിലാവണ്ടേ ജന്തുന്ന്...!!!! കുറച്ഛ് വയറല്ലേ... സാരിയുടുത്താ കുറച്ഛ് വയറൊക്കെ കാണണം...!!!! എനിക്ക് മാത്രം എന്താ ദൈവമേ ഇങ്ങനെ...????ആദ്യം സാരി ഇടുപ്പിൽ കുത്താൻ പാടില്ലാ, ദേ ഇപ്പോ വണ് ലയർ ഇട്ടാനും പാടില്ലത്രേ...!!!! പിൻ അഴിച്ഛ് ലയറെടുത്ത് കുത്തവേ ആരോടെന്നില്ലാതെ ഞാൻ മുഷിച്ചിലോടെ പറഞ്ഞൂ.... ഒതുക്കി പിൻ ചെയ്ത് കണ്ണാടിയിൽ നോക്കേ എനിക്ക് ദേഷ്യം വന്നു... ചാടികുത്തി പുറത്തേക്ക് ഇറങ്ങി നിൽക്കുമ്പോ അതേ സ്ഥാനത്ത് തൂണും ചാരി തന്നെ നിൽപ്പുണ്ടായിരുന്നു കോന്തൻ...!!! അവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി മതിയോ ന്ന് ഉറപ്പിച്ചു കൈ കാണിച്ഛ് ശബ്ദമുണ്ടാക്കാതെ ചോദിച്ചതും അവനെന്നെ അടുമുടി നല്ലോണം നോക്കി ചിരിച്ഛ് ചുണ്ട് കൂർപ്പിച്ഛ് ഉമ്മ തന്നു..അത് കണ്ട് ഞാൻ ദേഷ്യത്തോടെ പോടാ പട്ടീ ന്ന് തല ചരിച്ഛ് ശബ്‌ദമില്ലാതെ വിളിച്ചു.... വീണ്ടും ദേഷ്യത്തോടെ അവനെന്റെ അടുത്തേക്ക് വരാൻ നോക്കിയതും ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ഛ് വേഗം ആമിയുടെ അടുത്തേക്ക് ഓടി പോയി നിന്നു....

തിരിഞ്ഞ് നോക്കെ 'നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ' ന്ന് തലയാട്ടി പറയുന്ന അവനെ ഞാൻ നോക്കി പുച്ഛിച്ചു... ഹല്ല പിന്ന....!!!! ആമിയും നിമ്മിയും എന്തിനാ ഞൊറിഞ്ഞ് കുത്തിയതെന്ന് ചോദിച്ചതിന് ആ കോന്തൻ ചീത്ത പറഞ്ഞെന്ന് പറഞ്ഞപ്പോ രണ്ടും കൂടി കെട്ടിപ്പിടിച്ഛ് ചിരിക്കാ... മാക്രികൾ... എല്ലാം കണക്കാ... ബ്ലഡി നാത്തൂൻസ്!!! രണ്ടിനേയും കണ്ണുരുട്ടി പേടിപ്പിച്ഛ് ഞാൻ മീനൂന്റെ വീട്ടിലേക്ക് നടന്നു... ഇന്നലെ ഹൽദിക്ക് സെറ്റ് ചെയ്ത സ്ഥലം തന്നെയാണ് മെഹന്തിക്കും സെറ്റ് ചെയ്തത്... ഇന്നലെത്തെ പൂവൊക്കെ എടുത്ത് മാറ്റി റെഡ്, റോസ്, യെല്ലോ കളർ ശീലകൾ ഇട കലർത്തി മൂന്ന് ഭാഗവും കവർ ചെയ്തിട്ടുണ്ട്, അതിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് LED ബൾബ് തൂക്കിയിട്ടിട്ടുണ്ട്... അതിന് ഔട്ട് ലൈൻ ആയി പ്ലാസ്റ്റീക്ക് ഗ്രീൻ ലീഫ്... മൂന്ന് ഭാഗത് ഇരിക്കാൻ പാകത്തിന് കുഷ്യൻ സോഫകളും കൈ വെക്കാൻ ചെറിയ പിലോസും ഇട്ടിട്ടുണ്ട്... രണ്ട് സൈഡിലും വലിയ കൂളിംഗ് ഫാൻ... നടുവിൽ ഒരു വലിയ താലത്തിൽ മെഹന്തി ട്യൂബ് പൂ പോലെ സെറ്റ് ചെയ്ത വെച്ചിട്ടുണ്ട്.... നല്ല റൊമാന്റിക് സോങ്‌സ് അവിടെ മാത്രം കേൾക്കാൻ പാകത്തിന് ചെറിയ സൗണ്ടിൽ വെച്ചിട്ടുണ്ട്.... ~~~~~~~~~~~~

പെണ്പ്പട നേരത്തെ ഇറങ്ങിയെങ്കിലും ഞങ്ങൾ കുറച്ഛ് നേരം കഴിഞ്ഞാ ഇറങ്ങിയത്... ഇന്ന് മെഹന്തിയായതോണ്ട് ഞങ്ങളേയും ഞങ്ങളെ കൊണ്ടും അവിടെ ആവിശ്യം ഒന്നുല്ലല്ലോ.... ഞാനും അജുവും കിച്ചുവും ഉണ്ണിയും അപ്പുവും നന്തന് കുറേ നേരം കമ്പിനി കൊടുത്ത് വീട്ടിൽ തന്നെ ഇരുന്നു... ഇന്ന് വൈകുന്നേരമാണ് ഉണ്ണി വന്നത്... രാത്രിയായി തുടങ്ങിയപ്പോ ഒന്നവിടം വരേ പോകാന്ന് ഉറപ്പിച്ഛ് ഞങ്ങൾ നന്തനെ അവിടെ നിർത്തി ചെറിയമാമ്മയുടെ വീട്ടിലേക്ക് നടന്നു.... കുറയ്ച്ഛ് മുൻബെ ചെറുതായൊന്ന് മഴ പൊടിഞ്ഞിരുന്നു... പയ്യെ വീശുന്ന കാറ്റിന് വല്ലാത്തൊരു കൂളിംഗ് ഇഫക്റ്റ്.... വീട്ടിലേക്ക് അടുക്കുംതോറും പ്ലെ ചെയ്ത മ്യൂസികിന്റെ സൗണ്ട് കൂടി കൂടി വന്നു... വീട്ടിലേക്ക് കയറി നിന്നതും എവിടായിരുന്നു, എപ്പഴാണോ എഴുന്നള്ളിയത്, എന്നൊക്കെ തുടങ്ങി ചോദ്യങ്ങളുടെ ബഹളമായിരുന്നു... അവരെയൊക്കെ നോക്കി ചിരിച്ഛ് ഞാനും ഉണ്ണിയും കിച്ചുവും അപ്പുവും കൂടി മുറ്റത്ത് ഇട്ടിരുന്ന ചെയറിൽ ഇരുന്നു...

എന്റെ പട്ടി പെണ്ണ് ഇവിടെ പോയോ ആവോ...??? ആമിയും നിമ്മിയും മെഹന്തി ഇട്ടാൻ മീനൂന്റെ കസിൻസിന്റേയും ചേച്ചിമാരുടെയും കൂടി ഇരിക്കുന്നുണ്ട്.... മീനൂന്റെ മെഹന്തി കംപ്ലീറ്റ് ആയി അവള് സൈഡ് മാറി കാറ്റും കൊണ്ട് ആരോടോ സൊറ പറഞ്ഞ് ഇരിക്കുന്നുണ്ട്, ആ കൂട്ടത്തിലും അനൂനെ കാണുന്നില്ല.... ഒരു നേടുവീർപ്പോടെ ഞാൻ ഇരിക്കുന്നതിന്റെ സൈഡിലേക്ക് വെറുതേ നോക്കിയപ്പോ ദേ ഇരിക്കുന്നു എന്റെ ആള്.... സേതൂനെ മടിയിൽ നിർത്തി കളിപ്പിച്ഛ് ഇരിക്കാണ് പുള്ളിക്കാരി... ഞാൻ വന്നത് കണ്ടിട്ടില്ല ന്ന് തോന്നുന്നു... അവള് കണ്ണൊക്കെ വിടർത്തി സേതൂനോട് എന്തൊക്കെയോ കാര്യമായി ചോദിക്കുന്നുണ്ട്... അതിനൊക്കെ കൊഞ്ചലോടെ ചിരിച്ചോണ്ട് സേതു ഉത്തരവും കൊടുക്കുന്നുണ്ട്... കോർണറിൽ സെറ്റ് ചെയ്ത റോട്ടേറ്റിങ് കൂളിംഗ് ഫാനിൽ നിന്ന് നിശ്ചിത ഇടവേളകളിൽ അവളെ പൊതിയുന്ന കാറ്റിൽ മുടിയിഴകൾ മുഖം പാതി മറയ്ച്ഛ് സൈഡിലേക്ക് ഒഴുകി... പതിയെ അവയെ ചെവിയ്ക്ക് പിറക്കിലേക്ക് വകഞ്ഞുമാറ്റവേ കാതിൽ തൂങ്ങുന്ന വൈറ്റ് സ്റ്റോണ് ഇയറിങ് ലൈറ്റിൽ വെട്ടിത്തിളങ്ങി....

സേതു അവളെ കഴുത്തിലെ താലിമാല പിടിച്ഛ് വലിച്ഛ് കടിക്കാൻ നോക്കിയതും അവൾ കപട ദേഷ്യത്തോടെ നാക്ക് കടിച്ഛ് അവനെ ചീത്ത പറഞ്ഞ് കയ്യോങ്ങി... അത് കണ്ടതും അവന്റെ മുഖം സങ്കടത്താൽ വിതുമ്പി, ചുണ്ട് വിറയ്ച്ചു... ഇപ്പോ കരയും ന്ന് ആയപ്പോ അനു അവനെ മാറോട് ചേർത്ത്‌ നിർത്തി എന്തൊക്കെയോ പറഞ്ഞ് ഇക്കിളിയാക്കി ചിരിപ്പിക്കുന്നത് കണ്ടപ്പോ ഞാനും അറിയാതെ ചിരിച്ചു പോയി..... സേതു കുറുമ്പോടെ അവളെ മുഖത്തേക്ക് ആഞ്ഞ് പാൽ പല്ല് കൊണ്ട് അവളെ കവിളിൽ അമർത്തി കടിക്കുന്നത് കാണേ എനിക്ക് അവനോട് വല്ലാത്ത കുശുമ്പ് തോന്നി... അസൂയ തോന്നി... ആ ചെറിയ വേദന ചിരിയോടെ കണ്ണടയ്ച്ഛ് ആസ്വദിക്കുന്ന അനൂന്റെ ചുവന്ന് തുടുത്ത കവിളിൽ അമർത്തി കടിക്കാൻ പല്ല് തരിച്ചു.... അവനെ അടർത്തി മാറ്റി അവന്റെ മൂക്കിൽ മൂക്ക് കൊണ്ട് വാത്സല്യത്തോടെ അനു മുട്ടി ഉരസി കളിപ്പിക്കുന്നത് ഞാൻ നോക്കി ഇരുന്നു.... അവളെ മാറോട് ചേര്ന്ന് കെട്ടിപ്പിടിച്ഛ് കിടന്ന് താലിയിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന കരിമണി മാലയിൽ അവളറിയാതെ കടിക്കുന്ന അവനെ നോക്കി ഞാൻ കുറുമ്പോടെ കീഴ്ചുണ്ട് കടിച്ചതും അവൻ ചിരിയോടെ അവളെ മാറിലേക്ക് മുഖം പൂഴ്ത്തി ഒളിപ്പിച്ചു....

ഞാൻ നോക്കുന്നില്ല ന്ന് ശ്രദ്ധിച്ഛ് അവൻ വീണ്ടും മാല വായിലേക്ക് ഇടുമ്പോ അറിയാത്ത പോലെ ഞാൻ വീണ്ടും നോക്കി കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് കുറുമ്പോടെ അവനെ നോക്കും... അവളെ മടിയിൽ കിടന്ന് തുള്ളി കളിച്ഛ് സാരിക്കുള്ളിലേക്ക് അവൻ മുഖം ഒളിപ്പിച്ചതും ഞാൻ പൊട്ടിചിരിച്ഛ് കൊണ്ട് അവനെ നോക്കി.... മറ്റാരോടോ സംസാരിച്ഛ് ഇരുന്ന അനു സേതൂന്റെ ഈ ചിരിയും കളിയും ശ്രദ്ധിച്ഛ് ചിരിയോടെ സൈഡിലേക്ക് നോക്കിയതും അപ്പു ഇരിക്കുന്ന ചെയറിന്റെ മുകളിൽ കൈ താങ്ങി ഇരിക്കുന്ന എന്നെ കണ്ട് അവളുടെ ചിരി മങ്ങി മുഖത്ത് രൂക്ഷഭാവം നിറഞ്ഞു..... ചിരിയോടെ അവളെ അടിമുടി കണ്ണുഴിഞ്ഞ് ഒറ്റപുരികം പൊക്കി കളിക്കുന്ന എന്നെ പുച്ഛിച്ഛ് കൊണ്ട് അനു നേരെ നോക്കി ഇരുന്നു.... സാരി ഞൊറിഞ്ഞ് കുത്താൻ പറഞ്ഞതിന്റെ പ്രതിഷേധം...!!! ഫോൺ അറ്റെന്റ് ചെയ്യാൻ സൈഡിലേക്ക് മാറി നിന്ന അജു ഞങ്ങളെ അടുത്ത് വന്നിരിക്കുന്നത് കണ്ടതും സേതു അനൂന്റെ മടിയിൽ നിന്ന് ആവേശത്തോടെ ഊർന്നിറങ്ങി.... അവള് അവനെ നല്ലോണം പിടിച്ഛ് ഇറക്കി അജൂന്റെ അടുത്തേക്ക് ഓടി പോകുന്ന അവനെ പരിഭ്രമത്തോടെ നോക്കി...

അവൻ സേഫായി അജൂന്റെ മടിയിൽ കയറിയതും അവള് ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ഛ് എന്നെ നോക്കി മുഖം വെട്ടിച്ചു.... ഓപ്പോസിറ്റ് സൈഡിലേക്ക് ചരിഞ്ഞിരുന്ന് ഫോണിൽ തോണ്ടുന്ന അവളെ കണ്ട് ഞാനെന്റെ ഫോൺ എടുത്തു... ആഹാ അങ്ങനെ വിട്ടാ പറ്റൂല്ലല്ലോ...???? അവള് വാട്‌സ്ആപ്പിൽ ഓണ്ലൈനിൽ ഉണ്ടെന്ന് കണ്ടതും ഞാൻ ചിരിക്കുന്ന ഒരു സ്മൈലി(😁) അയച്ചു... അത് ഡെലിവേർഡ് ആയതും അവള് തിരിഞ്ഞ് എന്നെയൊന്ന് നോക്കി, വീണ്ടും ഫോണിലേക്ക് തിരിഞ്ഞു.... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ദേ 😏 പുച്ഛം വന്നു... എന്റെ സൂർത്തുക്കളെ പുച്ഛമാണ് ഇവളെ മെയിൻ....!!!!!! ഞാൻ എന്ത് സ്മൈലി അയച്ചിട്ടും എല്ലാത്തിനും ഒരേ റിയാക്ഷൻ ഫീലിംഗ് ഒരു ലോഡ് പുച്ഛം...!!!! എണ്ണം മാത്രം കൂടിയും കുറഞ്ഞും ഇരുന്നു.... കുറേ അങ്ങോട്ടും ഇങ്ങോട്ടും സ്മൈലി ഇട്ട് കളിച്ഛ് ബോറടിച്ചതും ഞാൻ സ്മൈലിയിൽ നിന്ന് സ്റ്റിക്കറിലേക്ക് മാറി... ഫ്ലയിങ് കിസ് കൊടുക്കുന്നതും കെട്ടിപ്പിടിച്ഛ് കിസ് കൊടുക്കുന്നതുമൊക്കെയായി കിസ് സ്റ്റിക്കർഴ്‌സ് മാത്രം ഒരു പത്തു ഇരുപത് എണ്ണം നിരത്തി അങ്ങോട്ട് ഇട്ടതും, ഒരു പെണ്ണ് ബക്കറ്റിൽ നിന്ന് വെള്ളം ഒഴിക്കുന്ന ഒറ്റ സ്റ്റിക്കറിൽ എന്റെ എല്ലാ സ്റ്റിക്കറിനെയും അനു ഒരുമിച്ച് മുക്കി കളഞ്ഞു....

നിരാശയോടെ ചെറിയ കുട്ടികളെ പോലെ ഞാൻ അവളെ നോക്കി ചുണ്ട് പിളർത്തി കള്ളക്കളി, കള്ളക്കളി, കൂട്ട് വെട്ടിയെന്ന മട്ടിൽ തലയാട്ടിയതും ഫോൺ എന്റെ നേരെ ചരിച്ഛ് ഡാറ്റ ഓഫാക്കുന്നത് കാണിച്ഛ് പുച്ഛിച്ഛ് അനു നേരെ ഇരുന്നു.... ഹമ്പടി കേമീ.... എന്നോടാ കളി... എനിക്ക് ഡെയിലി നൂറ് sms ഫ്രീണ്ട് അറിയോ...??? ഞാൻ വാട്‌സ്ആപ്പിൽ നിന്ന് ഇറങ്ങി ഡയറക്റ്റ് മെസഞ്ചറിലേക്ക് കയറി.... വിട്ടില്ല ഞാൻ.... വിട്ടില്ല....!!!!!! ~~~~~~~~~~~ ഈ കോന്തനെ കൊണ്ട് തോറ്റല്ലോ കൃഷ്ണാ.... വാട്‌സ്ആപ്പിൽ വെറുപ്പിച്ചത് കൊണ്ട് ഡാറ്റ ഓഫാക്കിയപ്പോ ദേ മെസേജ് അയച്ഛ് വെറുപ്പിക്കുന്നു.... തുടരെത്തുടരെ മെസേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അടുത്ത് ഇരിക്കുന്ന അമ്മന്മാരൊക്കെ നോക്കി തുടങ്ങി... ഈ കോന്തൻ കണാരനെ ഞാൻ....!!!! മുഖത്തു നോക്കി പേടിപ്പിച്ചപ്പോ ചുണ്ട് കൂർപ്പിച്ഛ് കിസ് തരാ ജന്തു... ഇവിടെ ഇത്രയും ആൾ നിൽകുന്നതും നടക്കുന്നതൊന്നും ഈ പാക്കരൻ കാണുന്നില്ലേ ദൈവേ...

ഈ മനുഷ്യൻ എന്നെ നാണം കെടുത്തും....!!!! ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി അബദ്ധത്തിൽ പോലും അവന്റെ ഭാഗത്തേക്ക് നോക്കാതെ സൈഡിലേക്ക് നോക്കി ഇരിക്കുമ്പഴാണ് ചെറിയമ്മായി ഒരു വലിയ പൊതി എന്റെ കയ്യിലേക്ക് നീട്ടിയത്.... "മോളേ അനൂ നീ ഇതൊന്ന് മീനൂന്റെ റൂമിൽ കൊണ്ട് വെക്കോ...??? എന്റെ ഫ്രണ്ട് കൊണ്ട് തന്ന ഗിഫ്റ്റാ... അവർക്ക് നാളെയും മറ്റന്നാളും അടുത്ത ആരുടെയോ കല്യാണം ഉണ്ടത്രേ അതോണ്ട് ഇന്ന് വന്നതാ..!!!" ചെറിയമ്മായിയുടെ കയ്യിൽ നിന്ന് ആ വലിയ പൊതി വാങ്ങി പിടിച്ഛ് അമ്മായിയുടെ കൂടെ നിൽക്കുന്ന ഫ്രണ്ടിനെ നോക്കി അതിഥ്യ മര്യാദയോടെ ഞാൻ ചിരിച്ചു... അമ്മായി അവരെ കൊണ്ട് അകത്തേക്ക് കയറുന്നത് കണ്ട് കവറും കൊണ്ട് ഞാനും ഉള്ളിലേക്ക് കയറി... ഡിന്നർ സെറ്റോ, അങ്ങനെ പൊട്ടുന്ന സാധാനമോ മറ്റോ ആണെന്ന് തോന്നുന്നു മുടിഞ്ഞ വെയിറ്റ്.... മുറ്റത്തു നിന്ന് ഒരു കയ്യിൽ ഗമയിൽ പിടിച്ഛ് ഉള്ളിലേക്ക് കയറിയെങ്കിലും ഇടനാഴിയിലേക്ക് കടന്നതും ഞാൻ വേഗം രണ്ട് കയ്യോണ്ടും കൂട്ടിപ്പിടിച്ചു... ഹോ കൈ മുറിഞ്ഞ് പോവാഞ്ഞത് ഭാഗ്യം....!!!!!! പതിയെ കവർ സൈഡിലേക്ക് പിടിച്ഛ് ഞാൻ മുകളിലേക്കുള്ള കോണി സാവധാനം കയറി....

അത്യാവശ്യം വലിയ അപ്സ്റ്റയർ വീടാണ് മീനൂന്റെ... അച്ചു വലുതായപ്പോ പുതുക്കി പണിത്തതാണ്.... മുകളിലെ നിലയിൽ ലൈറ്റ് ഇട്ടിട്ടില്ല, എങ്കിലും താഴത്തെ ഫങ്‌ഷന്റെ വെട്ടം കൊണ്ട് റൂം വ്യക്തമായി കാണാം... റൂമിന്റെ ഒരു സൈഡിൽ ഗിഫ്റ്റോക്കെ വെച്ച കോർണറിൽ ഞാൻ കവർ പതിയെ കൊണ്ട് വെച്ഛ് കൈ കുടഞ്ഞു.... ഇറങ്ങാൻ നേരം അടുത്ത് സെറ്റ് ചെയ്ത വാനിറ്റി മിററിൽ നോക്കി മുടി ഒന്നൂടെ മാടിയൊതുകി തിരിഞ്ഞതും മുന്നിലൊരു നിഴൽ രൂപം കണ്ട് ഞെട്ടി വിറയ്ച്ഛ് നിലവിളിക്കാൻ തുടങ്ങിയതും അയാൾ ഒരു കൈ എന്റെ വാ പൊത്തിപ്പിടിച്ഛ് എന്നെ അരക്കെട്ടിലൂടെ ചേർത്ത് അടുപ്പിച്ചു.... "ഒച്ച വെക്കല്ലേ പെണ്ണേ.... ഇത് ഞാനാ നിന്റെ കെട്ടിയോൻ....!!!!" ജനൽ വിടവിലൂടെ കടന്ന് വരുന്ന വെളിച്ചത്തേക്ക് കയറി നിന്ന് സിദ്ധു പതിയെ പറഞ്ഞത് കേട്ട് ഞാൻ വാശിയോടെ അവന്റെ കൈതട്ടി മാറ്റി മാറി നിന്ന് ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ഛ് ശ്വാസം ആഞ്ഞ് വലിച്ചു... "എന്റെ കൃഷ്ണാ.....!!!!!

നിങ്ങളോട് ഞാൻ പലതവണ പറഞ്ഞിട്ടേ മനുഷ്യാ എന്നെ ഇങ്ങനെ പേടിപ്പിക്കരുത് ന്ന് ഇല്ലേ...???? നിങ്ങളെന്റെ ജീവൻ എടുക്കൂല്ലോ..??? ഹോ എന്റെ നല്ല ജീവൻ എങ്ങോ പോയി... " അവനെ രൂക്ഷമായി നോക്കി ശ്വാസം ആഞ്ഞാഞ്ഞ് വലിച്ഛ് ദേഷ്യത്തോടെ പറഞ്ഞ് സിദ്ധുനെ തള്ളിമാറ്റി ഞാൻ മുന്നോട്ട് നടന്നെങ്കിലും എന്റെ വലത്തേ കയ്യിൽ പിടിച്ഛ് വലിച്ഛ് അവൻ തിരിച്ഛ് നിർത്തിച്ചു.... " ഹ.... എന്താടാ....??? എന്തിനാ ഈ ദേഷ്യം,,,, അതിന് മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ...??? നിന്നെ വിളിക്കാൻ നോക്കുമ്പഴാണ് നീ പെട്ടെന്ന് തിരിഞ്ഞത്.... സത്യം...!!!" എന്നെ നോക്കി സിദ്ധു അരുമായായി പറഞ്ഞത് കേട്ട് എനിക്ക് അവനോട് വല്ലാത്ത അനുകമ്പ തോന്നി.... ദേഷ്യത്തിൽ ആണെന്ന് പോലും ആ നിമിഷം ഞാൻ മറന്നു പോയി.... എന്റെ രണ്ട് കയ്യും പിടിച്ഛ് ചിരിയോടെ നിൽക്കുന്ന അവനെ ഞാൻ കണ്ണിമ വെട്ടാതെ നോക്കി..... "എന്തിനാ ദേഷ്യം പിടിക്കുന്നത്...??? പറ...??? ഞാൻ സാരി ഞൊറിഞ്ഞ് ഉടുക്കാൻ പറഞ്ഞതിനാണോ അനൂ...???

അതിന് കാരണം എന്താ ന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാവുന്നത് അല്ലെടാ...??? അകത്തും പുറത്തുമായി ഒരുപാട് പേരുണ്ടെവിടെ, നിനക്ക് അടുത്ത് അറിയാവുന്നവരും ഒട്ടും അറിയാത്തവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട്... ഇല്ലേ...??? നിന്നോട് എന്നേക്കാൾ സ്നേഹത്തിൽ മറ്റൊരാള് പെരുമാറുന്നത് പോലും എനിക്ക് ഇഷ്ടല്ല,, അപ്പൊ മറ്റൊരു കണ്ണിൽ, അതും മോശമായൊരു രീതിയിൽ, നോക്കുന്നത് എനിക്ക് അങ്ങനെ സഹിക്കാനാവും.... അപ്പഴത്തെ ദേഷ്യത്തിൽ ഞാൻ റഫായി എന്തെങ്കിലും ചെയ്തോ പറഞ്ഞോ പോയാൽ ഈ കല്യാണത്തിന്റെ മുഴുവനും സന്തോഷവും അതോടെ തീരും.. ഇതൊന്നും നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞ് തരണ്ടല്ലോ അനൂ... നിനക്ക് അറിയുന്നതല്ലേ, അനുഭവമുള്ളതല്ലേ...???" സത്യം പറഞ്ഞാ എനിക്ക് അവനോട് ദേഷ്യമൊന്നും ഇല്ലായിരുന്നു... ചെറിയൊരു പിണക്കം അത്രേ ഉണ്ടായിരുന്നുള്ളൂ... അല്ലെങ്കിൽ അവൻ പറഞ്ഞത്‌ കാര്യല്ലേ, എനിക്ക് അനുഭവമുള്ളതല്ലേ...???

ആ പിണക്കം ഞാൻ സേതൂനെ കളിപ്പിക്കുന്നത് കണ്ണെടുക്കാതെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ തന്നെ മാറിയതാ... പിന്നെ ഇപ്പോ ദേഷ്യപ്പെട്ടത് ഈ കൊന്തനോട് ഞാൻ പലപ്പഴും പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ പേടിപ്പിക്കരുത് ന്ന്... സിദ്ധു പറഞ്ഞു തരുന്നത് കേൾക്കെ അവനോടെനിക്ക് തോന്നിയ വികാരം എന്താന്ന് അറിയില്ല... സ്നേഹമാണോ, വാത്സല്യമാണോ, അതോ അതെല്ലാം കൂടിച്ചേർന്ന മറ്റെന്തോ ആണോ, അതോ ഇതിലെല്ലാം കവിഞ്ഞ് വേറെന്തോ ആണോ... അറിയില്ല...!!!! പക്ഷേ അവനെ തന്നെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നുന്നു.... മതിവരുവോളം അവനെ കേൾക്കാൻ, അങ്ങനെ... അങ്ങനെ എന്തിനൊക്കെയോ....!! പറഞ്ഞ് കഴിഞ്ഞും ഞാനവനെ തന്നെ നോക്കി നിൽകുന്നത് ശ്രദ്ധിച്ഛ് സംശയത്തോടെ എന്നെ നോക്കുന്ന അവന്റെ അടുത്തേക്ക് ഞാൻ നീങ്ങി നിന്ന് സിദ്ദൂന്റെ കണ്ണിലേക്ക് നോക്കി... "എന്താ രാധൂ....!!!" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story