🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 164

ennennum ente mathram

രചന: അനു

വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് ചോദിച്ചപ്പോ വെള്ളം കുടിക്കാൻ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു.... മെഹന്തി ഇട്ടായിരുന്നതോണ്ട് ഞാൻ ഉള്ളിലേക്ക് കയറി പോയത് അവര് ശ്രദ്ധിച്ചിരുന്നില്ല... ഭാഗ്യം... ഇല്ലെങ്കിൽ ഇപ്പോ തുടങ്ങിയേനെ മൂന്നും കൂടി എന്നെ വാരാൻ...!!!! ലാസ്റ്റ് കൈ എന്റെ ആയിരുന്നു.... രണ്ട് കയ്യിലും മെഹന്തിയൊക്കെ ഇട്ട് കുറെ ഫോട്ടോസും സെൽഫിയുമൊക്കെയെടുത്ത് ഡാൻസും പാട്ടും കൂത്തുമൊക്കെയായി ഇന്നും വന്ന് കിടക്കുമ്പോ പാതിരാത്രി കഴിഞ്ഞു.... മീനൂന്റെ റൂമിൽ വെച്ഛ് കണ്ടതിൽ പിന്നെ സിദ്ധുനെ ഞാൻ കണ്ടില്ല... ഇവിടെ പോയോ എന്തോ...??? ~~~~~~~~~~~~ ഇന്നാണ് മീനൂന്റെ കല്യാണ പാർട്ടി... വൈകുന്നേരം എല്ലാരും അതിന്റെ തിരക്ക് പിടിച്ച ഒരുക്കത്തിലാണ്... ഇന്നലെ പിന്നാമ്പുറം വഴി പന്തലിലേക്ക് നടക്കുമ്പഴാണ് ജയന്റെ കോൾ വന്നത്.. പ്രോജെക്റ്റുമായി ബന്ധപ്പെട്ട ഒരു മെയിൽ എനിക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെന്നും അതിന് റീപ്ലെ അയക്കണം ന്ന് ജയൻ പറഞ്ഞത് പ്രകാരം ഞാൻ വേഗം തറവാട്ടിലേക്ക് പോന്നു...

അനൂനെ ഇന്ന് കണ്ടിട്ടേയില്ല... ഇന്ന് രാവിലെ മുതൽ എല്ലാരും മീനൂന്റെ വീട്ടിൽ ആയിരുന്നു.... പാർട്ടിയ്ക്ക് ഒരുങ്ങി പൂവാൻ വേണ്ടി എല്ലാരും തിരിച്ഛ് വന്നിട്ടുണ്ട്... എല്ലാരും അങ്ങോട്ട് പോവാനുള്ള തത്രപ്പാടിലാണ്, ഈ കൂട്ടത്തിൽ എവിടെയോ അവളും കാണണം... പാർട്ടിയ്ക്ക് പോവാൻ ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് അകത്തളത്തിലെ ദിവാൻ കോട്ടിൽ ഇരുന്ന് ഫോണിൽ കാണിക്കുന്നതിനോടൊപ്പം എന്റെ കണ്ണുകൾ അവളെ തിരഞ്ഞ് ഹാളിൽ അലഞ്ഞു..... അമ്മയുടെ റൂമിൽ നിന്ന് ആമിയെ വിളിക്കുന്ന അവളുടെ സ്വരം കേട്ടതും എന്റെ കണ്ണുകൾ ആവേശത്തോടെ അങ്ങോട്ട് പാഞ്ഞു... വണ് ലയറിൽ ഉടുത്ത Solid silk light green സാരിയിലും rose designer ബ്ലൗസിലും ഒരുങ്ങി ഇറങ്ങി നിന്ന അവളൊയൊരു ദേവതയെപ്പോലെ തോന്നി എനിക്ക്... കരിമഷിയാൽ വലയം തീർന്ന അവളുടെ കരിനീലമിഴിക്കളിൽ നിറഞ്ഞ നക്ഷത്ര തിളക്കത്തിൽ ഞാൻ മതിമറന്ന് നിന്നു.... മുന്നിൽ പൊങ്ങി ഒതുക്കമില്ലാതെ നിൽക്കുന്ന പ്ലീറ്റ് ശെരിയാക്കാൻ ശ്രമിക്കുന്ന അനൂന്റെ അടുത്തേക്ക് കാലുകൾ അറിയാതെ നീണ്ടു....

മുഷിച്ചിലോടെ ആമിയെ വിളിച്ഛ് വീണ്ടും വീണ്ടും പ്ലീറ്റ് കുടഞ്ഞ് ഒതുക്കാൻ ശ്രമിക്കുന്ന അനൂന്റെ മുന്നിൽ ഞാൻ മുട്ട് കുത്തി ഇരുന്നു... അമ്പരപ്പോടെ എന്നെ നോക്കുന്ന അവളെ തലയുയർത്തി നോക്കി ചിരിച്ഛ് കൊണ്ട് ഞാൻ സാരി ഞൊറിക്കൾ ഓരോന്നും ഒതുക്കി ചേർത്ത് വെക്കുന്നത് കണ്ട് അനു കൊഞ്ചലോടെ എന്റെ തലമുടിയെ വിരലുകളാൽ കുലുക്കി.... എല്ലാം ഒതുക്കി വൃത്തിയാക്കി ഞാൻ എണീറ്റ് നിന്നതും കിരൺ ഞങ്ങളുടെ അടുത്തേക്ക് വന്ന് അവന്റെ ക്യാമറയുടെ ഡിസ്പ്ലേ എനിക്ക് നേരെ നീട്ടി.... താഴെ ഇരുന്ന് ഞാൻ അവളേയും അവള് എന്നേയും നോക്കി ചിരിക്കുന്നതും, അനു എന്റെ തലമുടിയിൽ വിരലോടിക്കുന്നതും, ഞാൻ ഞൊറി നേരയാക്കുന്ന സമയം അനു അവളെ വലത്തേ കൈ ഉയർത്തി എന്നെ അനുഗ്രഹിക്കുന്ന പോലെ വെച്ഛ് നിൽക്കുന്നതും പിന്നെ ക്യാമറ കണ്ട് വലത്തേ കൈ കൊണ്ട് മുഖം പാതി മറയ്ച്ഛ് ചിരിക്കുന്നതുമൊക്കെയായി ഞങ്ങൾ അറിയാതെ അവൻ എടുത്ത ഒരു മൂന്ന്, നാല് ഫോട്ടോസ്....

തലയിൽ കൈവെച്ഛ് അനുഗ്രഹിക്കുന്ന പിക് കണ്ട് ഞാനവളെ കുറുക്കനെ നോക്കിയതും അവളെന്നെ നോക്കി പല്ലിളിച്ചു കാട്ടി... ഏതായാലും സംഭവം തകർത്തിട്ടുണ്ട്... അപ്പോ തന്നെ ആ പികിന്റെയൊക്കെ കോപ്പി അവന്റെ കാർഡിൽ നിന്ന് എന്റെ ലാപ്പിലേക്കാക്കിച്ചു.... വൈകുന്നേരം പാർട്ടി തുടങ്ങുന്നതിന് മുൻബെ തന്നെ നന്തൻ ഒഴികെ ബാക്കി ഞങ്ങൾ എല്ലാരും മീനൂന്റെ വീട്ടിലേക്ക് പോയി.... ~~~~~~~~~~~~~ ഞങ്ങൾ എത്തുമ്പോഴേക്കും മീനൂന്റെ ഒരുക്കം കഴിഞ്ഞിരുന്നു.... നെറ്റ് ബോട്ടം നേക്കഡ് grape കളർ ഫുൾ ഗൗണ് ആണ് മീനൂന്റെ കോസ്‌റൂം... മുടി മുഴുവൻ വരി ബണ് ചെയ്ത് കെട്ടിയിട്ടുണ്ട്... ഡാർക്ക് ഐ മേക്കപ്പും ലിപ്പ് സ്റ്റിക്കും മാത്രേ അഡീഷണൽ മേയ്ക്കപ്പ് ചെയ്തിട്ടുള്ളൂ.... രണ്ട് കയ്യിലും സിംപിൾ ഡൈമൻഡ് ബാങിൽസ്, അത്യാവശ്യം വലിയൊരു ഡൈമെൻഡ് റിങ് ഇടത്തേ കൈ വിരലിൽ ഇട്ടിട്ടുണ്ട്.... അയൽക്കാരും വീട്ടുകാരും കുടുംബക്കാരുമൊക്കെയായി വീട്ടിൽ ഇപ്പോ തന്നെ ആളേറെയുണ്ട്...

ഒരു ആറര, എഴ് ആയതും നാട്ടുകാർ വന്ന് തുടങ്ങി... പാർട്ടി പകുതിയായാപ്പഴാണ് അമ്മുവും കണ്ണനും വന്നത്... ഏട്ടൻ പ്രത്യേകം പോയി ക്ഷണിച്ചിരുന്നു.... തറവാട്ടിൽ പരിചയമില്ലാത്ത എല്ലാർക്കും അവളെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു... ഞാൻ വന്നിട്ടെ ഫുഡ് കഴിക്കാവൂ ന്ന് അമ്മു നേരത്തെ പറഞ്ഞതോണ്ട് ഞങ്ങൾ ഫുഡ് കഴിച്ചില്ലായിരുന്നു... ഫുഡ് കഴിച്ഛ് വന്നതും വരുന്നവർക്കും പോകുന്നവർക്കും ഫാമിലിയിലെ ജാഡ ടീമിസ്നും പുട്ടി വണ്ടികൾക്കും മറ്റും മാർക്കിട്ട് ഞാനും അമ്മുവും നിമ്മിയും ആമിയും ഒരു മൂലയ്ക്ക് സ്വസ്ഥമായി ഇരുന്നു.... പാർട്ടി പകുതി മുക്കാലും കഴിഞ്ഞപ്പോ സേതൂനെയും ഫോണും ഞങ്ങളെ എൽപ്പിച്ഛ് സിദ്ധുവും അജുവും അപ്പുവും കണ്ണനും എങ്ങോട്ടോ ഇറങ്ങി പോയി... അങ്ങോട്ടാ പോണേ ന്ന് ചോദിച്ചപ്പോ ഇപ്പോ വരാന്ന് പറഞ്ഞ് മൂന്നും പുറക്ക് വശത്തേക്ക് നടന്നു.... അങ്ങോട്ടാണാവോ...??? ~~~~~~~~~~~~ നാളത്തെ കല്യാണത്തിന് വേണ്ടി ദൂരെ സ്ഥലത്തുള്ള അവന്റെ ഫ്രണ്ട്സൊക്കെ രാത്രിയായപ്പോ വീട്ടിൽ എത്തി....

നന്തൻ എല്ലാരും വന്നെന്ന് വിളിച്ഛ് പറഞ്ഞതും ഞങ്ങൾ എല്ലാരും മീനൂന്റെ വീട്ടിൽ നിന്ന് പുറക്ക് വശം വഴി തറവാട്ടിലേക്ക് പോന്നു... അവന്റെ ഒട്ടുമിക്ക എല്ലാ ഫ്രണ്ട്സിമായിട്ട് ഞാൻ നല്ല കമ്പനി ആയതോണ്ട് പരിചയപ്പെടലിന്റെ ആവിശ്യം വന്നില്ല..... അപ്പോ പാത്തും പതുങ്ങിയും ഭാര്യന്മാരോട് കള്ളം പറഞ്ഞ് ഇപ്പോ ഇങ്ങോട്ട് വന്നത് എന്തിനാ ന്ന് വെച്ചാ... ആഹ് തത് തന്നെ... നന്തന്റെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ... ഫ്രണ്ട്സിനോട് സാധനം വാങ്ങി വരാനാണ് നന്തൻ പറഞ്ഞത്... ഇന്നാവുമ്പോ സൗകര്യമാണ്.. എല്ലാരും മീനൂന്റെ വീട്ടിലാണ്, പോരാത്തതിന് പാട്ടും കൂത്തും എല്ലാം കഴിഞ്ഞ് വരാൻ കുറേ സമയം എടുക്കും.... ~~~~~~~~~~~ പാർട്ടി കഴിഞ്ഞതും ഫുഡ് കഴിച്ഛ് എല്ലാരും പോയി കിടന്നോ ന്ന് ചെറിയമാമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ എണീറ്റ് പന്തലിലേക്ക് നടക്കുമ്പഴാണ് നേരത്തെ ഇപ്പോ വരാന്ന് പറഞ്ഞ് ഇറങ്ങി പോയവരെ കുറിച്ഛ് ഓർത്തത്... പാർട്ടിയും കഴിഞ്ഞ് നാട്ടുകാരും പോയി പാട്ടും കൂത്തും അതും കഴിഞ്ഞു എന്നിട്ടും ഇപ്പോ വരാന്ന് പറഞ്ഞ് പോയവരെ കുറിച്ഛ് ഒരു വിവരവും ഇല്ലല്ലോ...????

അമ്മയും ദേവുവും വെല്യമ്മമാരും വെല്യച്ചന്മാരും ചെറിയമ്മായിയുടെ കുടുംബക്കാരും ആദ്യത്തെ ട്രിപ്പിൽ കയറിയതും പന്തൽ നിറഞ്ഞു... ആ സ്ഥിതിയ്ക്ക് അവരെ ഒന്ന് പോയി നോക്കാ ന്ന് വെച്ചു... ജയേട്ടൻ ഇടയ്ക്ക് രണ്ട് തവണ സിദ്ധുനെ അന്വേഷിച്ഛ് വിളിച്ചിരുന്നു.. അതൊന്നും പറഞ്ഞ് ഫോൺ കൊടുക്കുകയും ചെയ്യല്ലോ ന്ന് വെച്ഛ് ആമിയോടും നിമ്മിയോടും അമ്മൂനോടും നോക്കീട്ട് വരാന്ന് പറഞ്ഞ് ഞാൻ അവര് പോയ വഴി പിന്നാമ്പുറത്തേക്ക് നടന്നു.... ഇതിലെ തറവാട്ടിലേക്ക് പോവാനുള്ള ഒരു ഷോർട്ട് വഴിയേള്ളൂ, അപ്പോ എല്ലാം അവിടെ കാണും... മനസ്സിൽ പറഞ്ഞ് ഞാൻ പയ്യെ മുന്നോട്ട് നടന്നു... മീനൂന്റെ വീട്ടിൽ നിന്ന് നല്ല വെളിച്ചം ഇടവഴിയിലേക്ക് ഉണ്ട്, പോരാത്തതിന് നിലാവും.... വീട്ടിൽ നിന്ന് ഉയർന്ന കേൾക്കുന്ന പാട്ടിന്റെ ഈരടികൾ പതിയെ പാടി സിദ്ധുന്റെ ഫോൺ കയ്യിട്ട് തട്ടി കളിപ്പിച്ഛ് ഞാൻ നടന്നു.... ഇടയിൽ വെച്ഛ് വഴി തറവാട്ടിലേക്കും കുളത്തിലേക്കും രണ്ടായി മുറിഞ്ഞു... വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പഴാണ് കുളക്കടവിന് മുന്നിൽ ആരോ നിൽകുന്നപ്പോലെ തോന്നിയത്... സൂക്ഷിച്ഛ് നോക്കി അത് അനന്തേട്ടനാണെന്ന് മനസ്സിലായതും ഞാൻ അങ്ങോട്ട് നടന്നു...

ഫോണും കാര്യവും ഏട്ടനോട് പറയാണെങ്കിൽ ഞാൻ വെറുതേ വീട് വരേ നടക്കണ്ടല്ലോ... സൈഡിലേക്ക് നോക്കി ഫോൺ ചെയ്യുന്ന ഏട്ടന്റെ പുറക്കിൽ പോയി നിന്ന് ഞാൻ ഉറക്കെ വിളിച്ചു... പാട്ട് ഉള്ളതോണ്ട് പയ്യെ വിളിച്ചാൽ കേൾക്കില്ല...!! " അനന്തേട്ടാ...???" വെട്ടിത്തിരിഞ്ഞ് നോക്കിയ അനന്തേട്ടൻ എന്നെ കണ്ട് ഞെട്ടി.... "ആഹ്.... എ..ന്താ... എന്താനൂ...???" ചുറ്റിലും നോക്കുന്ന ഏട്ടന്റെ മുഖത്ത് നിറയുന്ന വെപ്രാളം കണ്ട് ഞാൻ സംശയത്തോടെ നെറ്റി ഞുളിച്ചു.... "എന്താ ഏട്ടാ.... എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്...???" അല്ലാ എന്താ ഇവിടെ നിൽകുന്നത്...??? ഒരു ചിരിയോടെ ചുറ്റും നോക്കി ഞാൻ ചോദിച്ചതും ഏട്ടൻ പരുങ്ങളോടെ എന്നെ നോക്കി ചിരിച്ചു.... "ഏയ്‌.... ഒ..ഒന്നുല്ലല്ലോ...!!! നീ..നീപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്...??" വേഗത്തിൽ ഏട്ടൻ ചോദിച്ഛ് നിർത്തിയതും ഞാൻ ഫോൺ ഉയർത്തി പിടിച്ചു.... "ഞാൻ.... ഞാൻ സിദ്ധുനെ തിരക്കി വന്നതാ.... എവിടെയാ....??? ഏട്ടൻ കണ്ടിരുന്നോ...???"

"ഏ...യ്‌... ഇല്ലല്ലോ....???" ഏട്ടൻ പറഞ്ഞ് മുഴുമിക്കും മുന്നേ പാട്ട് കഴിഞ്ഞ നിശ്ശബ്ദതയെ കീറി മുറിച്ഛ് കുളകടവിലെ ചുമരിന് അപ്പുറത്ത് നിന്ന് സിദ്ധുന്റെ പൊട്ടിച്ചിരിയും കുറേ കൂട്ട ചിരിക്കളും ഞാൻ മുഴങ്ങി കേട്ടു.... അത് ശ്രദ്ധിച്ഛ് ഒരു നേടുവീർപ്പോടെ ഞാൻ ഏട്ടനെ നോക്കിയതും ഏട്ടൻ അക്കിടി പറ്റിയ പോലെ കണ്ണിറുക്കി എരിവ് വലിച്ഛ് തല കുനിച്ചു നിന്നു.... അടുത്ത പാട്ട് തുടങ്ങിയതും ഞാൻ കൈകെട്ടി നിന്ന് ഏട്ടനെ രൂക്ഷമായി നോക്കി..... " എന്താ ഇവിടെ...??? ഏഹ്ഹ്...???" "ഏയ്‌... ഒന്നുല്ലെടാ..... ഞങ്ങൾ വെറുതേ.... ഇങ്ങനെ.... പഴേ കഥയൊക്കെ പറഞ്ഞ്..... ചുമ്മാ...." ഞാൻ ചോദിച്ചാൽ കേട്ട് എന്താ പറയാ ന്ന് അറിയാതെ ഉഴറുന്ന ഏട്ടനെ തള്ളിമാറ്റി ഞാൻ അകത്തേക്ക് കയറി നിന്ന് പടവിലേക്കുള്ള ലൈറ്റ് ഇട്ടു.... ~~~~~~~~~~~~ നാളെ മുതൽ നന്തൻ കുടുംബസ്ഥനാവാൻ പോകുന്നതിന്റെ സന്തോഷം ഞങ്ങൾ എല്ലാരും കൂടി കുളക്കടവിൽ ഇരുന്ന് കുടിച്ഛ് ആഘോഷിക്കുബോഴാണ് എന്റെ സഹധർമ്മിണി പൊടുന്നനെ കയറി വന്ന് ലൈറ്റ് ഇട്ടത്ത്....

അവള് ആദ്യം നോക്കിയത് വലത്തേ സൈഡിലേക്ക് ആയതോണ്ട് ഇടത്തേ സൈഡിലുള്ള ഞാൻ വേഗം എന്റെ കയ്യിൽ ഇരുന്ന് ബിയർ ബോട്ടിൽ പുറക്കിലേക്ക് മറയ്ച്ഛ് പിടിച്ചു... മറ്റുള്ളവരും പണിപ്പെട്ടു കുപ്പിയൊക്കെ മറച്ച് നല്ല കുട്ടികളായി നിന്നു.... അവള് എല്ലാരേയും നല്ലോണം നോക്കി തിരിഞ്ഞപ്പഴാണ് പുറക്കിലെ എന്നെ കണ്ടത്.... അവളെ പുറക്കിൽ വന്ന് നിന്ന നന്തനെ നോക്കി കണ്ണുരുട്ടി കാണിക്കുമ്പഴാണ് അനു എന്റെ നേരെ തിരിഞ്ഞു... നേടുവീർപ്പോടെ ഊരയ്ക്ക് രണ്ട് കയ്യും കൊടുത്ത് രൂക്ഷമായി നോക്കുന്ന അവളെ നോക്കി നല്ല കുട്ടികളെ പോലെ ഞങ്ങൾ അറ്റൻഷനിൽ നിന്ന് ചിരിച്ചു... എന്റെ ചിരിയ്ക്ക് കുറച്ച് വോൾട്ടേജ് കൂടിയോന്നൊരു ഡൗട്ട് രണ്ട് പടവ് താഴേയ്ക്ക് ഇറങ്ങി എന്റെ മുന്നിൽ വന്ന് നിന്ന് അനു അടിമുടി വൃത്തിയായി നോക്കി കൈകെട്ടി നിന്നു.....

"എന്താ പുറകിൽ.....????" ഗൗരവത്തോടെ അനു ചോദിച്ചത് കേട്ട് ഞാൻ വേഗം സംശയത്തോടെ രണ്ട് സൈഡിലൂടെയും പുറകിലേക്ക് നോക്കി... അനൂന്റെ പുറക്കിൽ വരിയ്ക്ക് നിൽക്കുന്ന ബാക്കി ഉള്ളവന്മാരെ നോക്കി.... "എന്താ..ഒന്നുല്ലല്ലോ....!!! ഡാ നോക്കെടാ എന്റെ പുറകിൽ എന്തെങ്കിലുംണ്ടോ.....????" അവരെ നോക്കി എങ്ങനെയോ നാക്ക് വളയ്ച്ഛ് ഞാൻ ചോദിച്ചതും അവന്മാരുടെ ഒരു കോറസ്... "ഏയ്........ഒന്നുല്ലടാ.....ല്ലേ....??" പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി അവര് പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി ചിരിച്ചു....എന്നോടും അവർ പരസ്പരവും നോക്കി പറയുന്നത് കേട്ട് അനു ഇടംകണ്ണിട്ട് സൈഡിലൂടെ രൂക്ഷമായി അവരെനോക്കി... അപ്പൊ തന്നെ അവരൊക്കെ വാ പൊത്തി പിടിച്ഛ് മിണ്ടാതെ നിന്നതും അനു എന്റെ നേരെ തിരിഞ്ഞു..... "പുറകിൽ എന്താന്നല്ല...!!!!! പുറക്കിൽ പിടിച്ച കയ്യിൽ എന്തെന്നാ ചോദിച്ചത്......?? രൂക്ഷമായി അവള്ചോദിച്ചതും ഞാൻ നിറഞ്ഞ ചിരിയോടെ അവളെ നോക്കി..... "ഏയ് ഒന്നുല്ല അനൂ..." "ഓഹോ... എന്നാ ആ ഒന്നുംല്ലാത്ത കൈയോന്ന് കാണിച്ചേ...??" പെട്ടല്ലോ കർത്താവേ.....!!!! ഞാൻ കുപ്പി ഇടത്തേ കയ്യിലേക്ക് മാറ്റി വലത്തേ കയ്യും, തിരിച്ചും കാണിച്ഛ് കൊടുത് നിഷ്കളങ്കമായി ചിരിച്ചു...

ദേഷ്യത്തോടെ അവള് എന്റെ അടുത്തേക്ക് വന്ന് പുറക്കിൽ മറയ്ച്ഛ് പിടിച്ച ബോട്ടിൽ ബലമായി പിടിച്ച് വാങ്ങി പൊക്കിപ്പിടിച്ഛ് പുറക്കിലുള്ള നന്തന്റെ നേരെ തിരിഞ്ഞു.... "വെറുതെ കഥ പറഞ്ഞിരിക്കാ അല്ലേ അനന്തേട്ടാ.....???? ഈ നാട്ടിൽ മദ്യപ്പിക്കുന്നതിന് കഥ പറഞ്ഞിരിക്കാന്നാണോ പറയാ....???? കൊള്ളാലോ.....????" അനന്തനെ നോക്കി നിറഞ്ഞ പരിഹാസരൂപേണ ദേഷ്യത്തോടെ അവള് ചോദിച്ചതും അവൻ നിന്ന് പരുങ്ങി കളിച്ചു.....പിന്നെ ഒരു വളിച്ച ചിരിയോടെ കീഴടങ്ങിയതും അവള് വീണ്ടും എന്നെ നോക്കി..... "സിദ്ധു ഡ്രിങ്‌സ് കഴിച്ചല്ലേ.......??? അവള് ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ അവളെ അടുത്തേക്ക് നടന്ന് ചെന്ന് നിന്നു.... "ഏയ്....... ഇല്ലനൂ.....!!!! ഞാൻ അങ്ങനെ ചെയ്യോ മുത്തേ.....??? ഞാൻ ജസ്റ്റ്...... ഒരു ബോട്ടിൽ ബിയറേ കഴിച്ചുള്ളൂ.... സത്യം....!!!!!" അവളെ തലയിൽ കൈ വെച്ഛ് ഞാൻ പറഞ്ഞതും അവള് ദേഷ്യത്തോടെ എന്റെ കൈ തട്ടിയെറിഞ്ഞു, ബിയർ ബോട്ടിൽ എന്റെ കയ്യിലേക്ക് ബലമായി വെച്ഛ് തന്നെ കയറി പോയതും ഞാൻ നന്തന്റെ അടുത്തേക്ക് ചെന്ന് നിന്നു....

. "എടാ മുള്ളാണി പപ്പു...... നിനക്കൊരു ക്ലൂ തന്നൂടായിരുന്നോടാ തെണ്ടീ.....????" "ടാ,,,,, മിണ്ടരുത് നീ.......!!!! ഇത്രയും ബോധമില്ലാതായി പോയല്ലോടാ പോത്തേ...???? നീ അല്ലാതെ വെളിവുള്ള ആരെങ്കിലും ബോട്ടിൽ പുറക്കിൽ ഒളിപ്പിച്ച് വെക്കോ....? വല്ല തൊടിയിലേക്കോ കുളത്തിലേക്കോ മറ്റോ എറിഞ്ഞൂടായിരുന്നോ.....???? അതും പോരാത്തതിന് അവള് കഴിച്ചോന്ന് ചോദിച്ചതിന് "ല്ല ഒരു ബോട്ടിലെ കുടിച്ചുള്ളൂ ന്നൊരു ചൊറിഞ്ഞ ഡയലോഗും.... എന്തായാലും നന്നായിട്ടുണ്ട്...!!!! അനു അയതോണ്ട് വേറെ ആരോടും പറയില്ലെന്ന് തോന്നുന്നു... പക്ഷേ നല്ല ചൂടില്ലാ അനു പോയത്.... നിന്റെ കാര്യത്തിൽ ഇതോടെ ഒരു തീരുമാനം ആവും....!!!!" നന്തൻ പറഞ്ഞത് കേട്ട് ഞാൻ പടവിൽ ഇരുന്ന് മലർന്ന് കിടന്നു.... മ്മ്മ് അവൻ പറഞ്ഞതിലും കാര്യം ണ്ട്...!!!! ആഹ്,,,, ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാ...!!! ഞാൻ വീണ്ടും ബിയർ ബോട്ടിൽ ചുണ്ടോട് ചേർത്തു...... ~~~~~~~~~~ ഏട്ടന്റെ പരുങ്ങി കളിയും വെപ്രാളവും കണ്ടപ്പോ തന്നെ എനിക്ക് ചെറിയ ഡൗട്ട് തോന്നിയതാണ് ഇവിടെ ഇത് തന്നെ ആവും പരിപാടി ന്ന്... ചോദിച്ചപ്പോ കോന്തൻ പറഞ്ഞത് കേട്ടില്ലേ ഒരു ബോട്ടിൽ ബിയറെ കഴിച്ചുള്ളു പോലും.....

നാക്കൊക്കെ കോഴ കോഴ ന്ന് ണ്ട്... ഒരു വളിച്ച ചിരിയും എല്ലാം കൂടി ബിയർ ബോട്ടിൽ എടുത്ത് തലയടിച്ഛ് പൊട്ടിക്കാനാ തോന്നിയത്.... ഫുഡ് കഴിക്കാൻ വിളിക്കാൻ കൂടി പോയതാ.... ഫുഡിനേക്കാൾ വലുതാണല്ലോ അവര് കഴിക്കുന്നത് പിന്നെ ന്തിനാ ഫുഡ്....!!!!! ദേഷ്യത്തോടെ ബോട്ടിൽ അവന്റെ കയ്യിലേക്ക് തന്നെ വെച്ച് കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു..... പിന്നാമ്പുറത്ത് എത്തിയതും അവരെ കണ്ടോ ന്നും ചോദിച്ഛ് ആമിയും നിമ്മിയും അമ്മുവും എന്റെ അടുത്തേക്ക് വന്നു... അവർക്കൊന്നും ഫുഡ് വേണ്ടന്ന് ദേഷ്യത്തോടെ പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നതും ആമി പിടിച്ഛ് നിർത്തി..... "എന്താടീ.... നീ കണ്ടോ അവരെ...?? എന്ത് ചെയ്യാ...??? ഫുഡ് വേണ്ടേ അവർക്ക്...???" "അവര് കുളക്കടവിൽ ഇരുന്ന് കഥ പറയുന്നുണ്ട്..... പോയ് ചെന്ന് ചോദിക്ക്...???" അവളെ നോക്കി കളിയായി ചിരിച്ഛ് രൂക്ഷമായി ഞാൻ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാതെ ആമി നിമ്മിയേയും അമ്മൂനേയും മാറി മാറി നോക്കി.... "ഹ... നോക്കി നിൽക്കാത്തെ ചെൽ... ചെന്ന് ചോദിച്ചിട്ട് വാ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം...??" എന്നെ സംശയത്തോടെ നോക്കി നെടുവീർപ്പിട്ടു ആമി നിമ്മിയേയും അമ്മുനേയും കൂട്ടി കുളക്കടവിലേക്ക് നടന്നു...

കുറച്ച് കഴിഞ്ഞ് എന്നേക്കാൾ വീർത്ത് കെട്ടിയ മുഖവുമായി അവര് വന്നു..... ഞങ്ങൾ നാലാളും അവരെ കുറേ ചീത്തയൊക്കെ പറഞ്ഞ് വേഗം ഫുഡ് കഴിച്ച് തറവാട്ടിലേക്ക് നടന്നു.... ഞങ്ങൾ കിടക്കുന്ന റൂമിൽ ഏതോ വെല്യമ്മന്മാര് കിടക്കുന്നത് കണ്ട് വേറെ നിവൃത്തിയില്ലാതെ ഞാനും ആമിയും മുകളിലെ അജൂന്റെയും സിദ്ധുന്റേയും റൂമിലേക്കും നിമ്മിയും അമ്മുവും താഴെയുള്ള അവരവരുടെ റൂമിലേക്കും കയറി കിടന്നു.... രാത്രി എല്ലാരും ഉറക്കം പിടിച്ചപ്പഴാണ് കഥ പറയാൻ പോയ ആൾക്കാർ ഓരോന്നോരോന്നായി മുറിയിലേക്ക് എത്തിയത്... "ഹ.... ആരായിത്...??? എന്ത് പറ്റി ഈ വഴിക്ക് അതും രാത്രി...???? നാല് കാലിൽ ആടിയാടി വന്ന് വാതിലിൽ ചാരി നിന്ന് എന്നെ നോക്കി ഇളിച്ചു കൊണ്ട് സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ദേഷ്യത്തോടെ അവനെ നോക്കി വാശിയോടെ സൈഡിലേക്ക് തിരഞ്ഞു കിടന്നു.... "ഹോ..... നീ ഇങ്ങനെ ബലമായി തിരിഞ്ഞ് കിടന്ന് ആ കട്ടിൽ പൊളിക്കല്ലേ അനൂ......???? പഴയെ കട്ടിലാ നമ്മുടെ വീട്ടിലെ കട്ടിലിന്റെ അത്ര ശേഷിണ്ടാവില്ല....!!!"

എന്നെ നോക്കി കളിയായി സിദ്ധു കോഴ കോഴങ്ങനെ പറഞ്ഞത് കേട്ട് ഞാൻ ദേഷ്യത്തോടെ അവനെ തിരിഞ്ഞ് നോക്കി.... മുണ്ട് മുറുക്കിയുടുത്തു പതിയെ കട്ടിലിന്റെ അടുത്തേക്ക് നടന്ന് വന്ന് മലർന്ന് കിടക്കുന്ന സിദ്ധുനെ അടിമുടിയൊന്ന് നോക്കി ഞാൻ വീണ്ടും തിരിഞ്ഞ് കിടന്നു.... ഭാരപ്പെട്ട എന്തോ പണിയെടുത്ത് വന്ന പോലെയാ മട്ടും ഭാവവും കണ്ടാ.... മൂക്കറ്റം കുടിച്ഛ് കാണും ജന്തു....!!!! മനസ്സിൽ പിറുപിറുത്തു ദേഷ്യം കടിച്ചമർത്തി കിടക്കുമ്പഴാണ് സിദ്ധുന്റെ കൈ എന്റെ അരക്കെട്ടിലൂടെ വട്ടം ചേർന്നത്.... വാശിയോടെ കൈ തട്ടി മാറ്റി ഞാൻ എണീറ്റ് നിന്നു.... "ദേ എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ.....!!!!! വല്ലതും എടുത്ത് തലയടിച്ഛ് പൊട്ടിക്കും നോക്കിക്കോ...???? മൂക്കറ്റം വരെ കുടിച്ചു വന്നേക്കാ കള്ളുകുടിയൻ....!!!!" ഉറഞ്ഞ് തുള്ളി ഞാൻ പറഞ്ഞത് കേട്ട് അവൻ പണിപ്പെട്ട് എണീറ്റ് ഇരുന്ന് എന്നെ നോക്കി..... " എന്റെ അനൂസേ..... അനന്തന്റെ ലാസ്റ്റ് ബാച്ചിലേഴ്‌സ് പാർട്ടി ആയിരുന്നെഡീ...

. ഇതിന് കഴിക്കാതെ ഞാൻ പിന്നെ ഏതിനാ കഴിക്കാ......???? വലിയ ഡ്രിങ്‌സ് ഒന്നും അല്ല...... ജസ്റ്റ് ബിയർ അല്ലേ..???? ബിയറിനൊക്കെ ആരെങ്കിലും കള്ള് ന്ന് പറയോ....???? You know radhoo..... beer so good for health.... the third most popular drink overall after water and tea.... ഇടയ്ക്ക് കഴിക്കുന്നത് വളരെ നല്ലതാ ന്ന് ഈയിടെ തെളീച്ചിട്ടുണ്ട്....!!! And also,,, it's good for heart...... സത്യം....!!!! നീ ഗൂഗിൾ ചെയ്ത് നോക്ക്...???" "ആഞ്ഞോ.....????? പുതിയ അറിവാണല്ലോ....???? കുടിച്ചതും പോരാ ന്യായീകരിക്കുന്നത് കേട്ടില്ലേ....???? ഗുഡ് ഫോർ ഹെൽത്ത് ആണത്രേ...!!!!! കോന്തൻ......!!!! അത്രയ്ക്ക് നല്ലേയാണെങ്കിൽ ബിയർ ബോട്ടിൽ കെട്ടിപ്പിടിച്ചു കിടന്നോ എന്നെ കെട്ടിപിടിക്കാൻ വരണ്ട......!!! ഞാൻ പോവാ......!!!!!" "ഹ.. അനൂ....ഡീ..... പോവല്ലേ....????ഛെ......!!!!!ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ....!!!!" പുതപ്പും തലയണയും എടുത്ത് പുറത്തേക്കിറങ്ങവെ ബെഡിൽ മലർന്ന് കിടന്ന് സിദ്ധു വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story