🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 167

ennennum ente mathram

രചന: അനു

അവൻ ഇപ്പോ അവളെ പെങ്ങളായിട്ടാണ് കാണുന്നതെങ്കിലും മറ്റൊരു കണ്ണിലൂടെ അവൻ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... അത് കോന്തിക്ക് അറിയാവുന്നതുമാണ്... എന്നിട്ടും.....!!!! എല്ലാം കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്......!!!!!! എനിക്ക് അറിയാ,,,,, അവള് എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്.... അനന്തന്റെ ഫ്രണ്ട്സിനോടൊക്കെ എന്താ വർത്താനം,,,, കൈ കൊടുത്ത് സംസാരിച്ഛ് അനു ചിരിച്ഛ് മയങ്ങുന്നത് കണ്ട് മുഷ്ടി ചുരുട്ടിയും പല്ല് കടിച്ചും ഞാനെന്റെ ദേഷ്യം നിയന്ത്രിച്ചു നിർത്തി....!!!! ~~~~~~~~~~~~ ഫോട്ടോയും സെൽഫിയുമൊക്കെ എടുത്ത് വാട്‌സ്ആപ്പിൽ ഇട്ട കമെന്റസിന് റിപ്ലെ കൊടുത്തും കൂട്ടത്തിൽ സംസാരിച്ചും ഇരിക്കുമ്പഴാണ് ചെറിയമ്മ എന്റെ അടുത്തേക്ക് വന്നത്...... "അനൂ,,,,,,, ചെറുക്കനും പെണ്ണിനും വീട്ടിൽ കയറാനുള്ള മുഹൂർത്തമായി മോള് ചെന്ന് ആ പാലും പഴവുമൊക്കെയൊന്ന് റെഡിയാക്കി വെക്കാൻ ചേച്ചിയോട് പറയോ..???

ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല... എനിക്ക് തിരുമേനിയെ ഒന്ന് കാണണം...!!!" "ഓഹ് അതിനെന്താ ചെറിയമ്മേ ഞാൻ പോയി പറഞ്ഞോളാ...!!!!" എന്റെ തലയിൽ തലോടി ചിരിച്ഛ് കൊണ്ട് ചെറിയമ്മ ക്ഷേത്രത്തിലേക്ക് പോയതും ആമിയേയും നിമ്മിയേയും അമ്മൂനേയും കൂട്ടി ഞാൻ തറവാട്ടിലേക്ക് നടന്നു... തറവാട്ടിലെത്തി ദേവൂനോട് പാലും പഴവും സെറ്റ് ചെയ്യാൻ പറഞ്ഞ് തിരിഞ്ഞതും അമ്മ പുറക്കീന്ന് വിളിച്ചു... " കുട്ടികൾ കളിച്ഛ് റൂം ആകെ അലങ്കോലമാക്കി ഇട്ടിരിക്കാവും മോള് അതൊന്ന് വൃത്തിയാക്കി ഇട്ട് ട്ടോ...???" അമ്മ പറഞ്ഞത് കേട്ട് ചെയ്തോളാ ന്ന് മട്ടിൽ തലകുലുക്കി ഞാൻ മുകളിലേക്ക് ഓടി കയറി.... ഏട്ടന്റെ റൂമിൽ കയറി ചുറ്റും നോക്കി..... അമ്മ പറഞ്ഞപ്പോലെ എല്ലാം വലിച്ഛ് വാരി ഇട്ടിട്ടുണ്ട്.... സാരി മുന്താണി ചുറ്റി അരയിൽ തീരി ഞാൻ വേഗം ബെഡ് കുടഞ്ഞ് വിരിച്ചു... ഏട്ടന്റെ ഡ്രെസ്സിന്റെ കവറും വാച്ചിന്റേയും ചെരുപ്പിന്റെയും മറ്റും പെട്ടിക്കളും അങ്ങിങ്ങായി കിടന്ന് ബാഗുമൊക്കെ തൽക്കാലം വാർഡ്രോബിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കയറ്റി വെച്ചു...

സൈഡ് ടേബിലിന്റെ മുകളിലെ ഗിഫ്റ്റ് ബോക്സസ് ഒതുക്കി വൃത്തിയാക്കുമ്പഴാണ് പെട്ടന്ന് വാതിൽക്കൽ നിന്നൊരു സൗണ്ട് കേട്ടത്.... പൊടുന്നനെ തിരിഞ്ഞ് നോക്കി, സിദ്ധുവാണെന്ന് കണ്ട് ഞാൻ വീണ്ടും അടുക്കി വെക്കലിലേക്ക് ശ്രദ്ധിച്ചു... എല്ലാം സെറ്റാക്കി തിരിഞ്ഞതും എന്റെ തൊട്ട് പുറക്കിൽ എത്തിയിരുന്നു സിദ്ധു... ദേഷ്യത്തോടെ മുണ്ട് മടക്കി കുത്തി കുർത്തയുടെ കൈ മുകളിലേക്ക് കേറ്റി എന്നെ രൂക്ഷമായി നോക്കുന്ന അവനെ ഞാനും തുറിച്ഛ് നോക്കി.... അവനെയൊന്ന് നോക്കി വലിയ മൈൻഡ് ചെയ്യാതെ മറികടന്ന് പോകാൻ തുനിഞ്ഞതും സിദ്ധു എന്റെ കൈ പിടിച്ച് വലിച്ഛ് ഏട്ടന്റെ മുറിയിൽ നിന്ന് ഇറക്കി തൊട്ടടുത്തുള്ള ഞങ്ങളെ മുറിയിലേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു...... ബലമായി അവന്റെ കൈ വിടീച്ഛ് ഞാൻ കുറ്റി തുറക്കാൻ ആഞ്ഞതും സിദ്ധു എന്റെ കൈ ബലമായി പിടിച്ച് തിരിച്ഛ് പുറക്കിലേക്കാക്കി അവനോട് ചേർത്ത് നിർത്തി...

മുഖമുയർത്തി നോക്കവേ, സിദ്ധുന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ട് എനിക്ക് ചെറിയൊരു പേടി തോന്നി.. കാരണം,,,, സിദ്ധുന്റെ മുഖത്ത് ഇത്രയും ദേഷ്യം കണ്ടിട്ട് കുറച്ചായി....!!!!! പോരാത്തതിന് റൂമിൽ ഞാനും അവനും മാത്രം.... ഞാൻ കിച്ചുന്റെ കൂടെ സെൽഫി എടുത്തതിനും ഏട്ടന്റെ ഫ്രണ്ട്സിനോട് കൈ കൊടുത്ത സംസാരിച്ചതിനുമാണ് സിദ്ധു ഇങ്ങനെ നിന്ന് ഉറഞ്ഞു തുള്ളുന്നതെന്ന് എനിക്ക് അറിയാ....!!! "സിദ്ധു വിട്ട്....... എനിക്ക് കൈ വേദനിക്കുന്നൂ....." അവന്റെ കൈ പിടിയിൽ മുറുക്കി ഞെരിക്കുന്ന വേദന അടക്കിപ്പിടിച്ഛ് ഞാൻ സിദ്ധുനെ നോക്കി ദേഷ്യത്തോടെ പറഞ്ഞ് നിർത്തിയതും അവൻ ഒന്നൂടെ എന്നെ അവനോട് ചേർത്ത് നിർത്തി പിടി മുറുക്കി.... "സിദ്ധു... പ്ലീസ്...വിട്ട്....!!!!! എനിക്ക് വല്ലാതെ വേദനിക്കുന്നുണ്ട്.... പ്ലീസ് വിട്ട്.....!!!! എന്താ,,,, എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത്....???? വിട്ട്.....!!! എന്തിനാ ദേഷ്യം പിടിക്കുന്നത്....???" വേദനയിൽ നിറയുന്ന കണ്ണുകളോടെ സിദ്ധുന്റെ കൈ പിടിയിൽ കുതറി പുളഞ്ഞ് ഞാൻ സിദ്ധുനെ നോക്കി ഞാൻ ചോദിച്ചു....

"നിനക്കാറിയില്ലേ എന്തിനാന്ന്...??? ഏഹ്ഹ്ഹ്....??? അറിയില്ലേ ന്ന്...??? എന്നെ ദേഷ്യം പിടിപ്പിക്കാനല്ലേ നീ അവരുടെയോക്കെ കൂടെ തിരിഞ്ഞും മറിഞ്ഞും ചിരിച്ചും കളിച്ചും സെൽഫി എടുത്തത്, ഷേക്ക് ഹാൻന്റ് കൊടുത്തത്.... അല്ലേ.....???അല്ലേന്ന്....??? നിനക്കു അറിയാവുന്നതല്ലേ എനിക്ക് അതൊന്നും ഇഷ്ടല്ലന്ന്....??? കിച്ചു നിന്നോട് പെരുമാറിയതൊക്കെ ഇത്ര പെട്ടെന്ന് നീ മറന്ന് പോയോ...??? ഏഹ്ഹ്.....??? നീ എല്ലാരോടും കളിച്ചു, ചിരിച്ചു, സംസാരിച്ചു... എന്നോട്,,,, എന്നോട് മാത്രം ഒരക്ഷരം മിണ്ടിയില്ല.... ഡ്രിങ്കിങ്സ് കഴിച്ചതിന് ഞാൻ സോറി പറഞ്ഞതല്ലേ....???അല്ലേന്ന്.....??? ~~~~~~~~~~~ ദേഷ്യത്തിൽ ഉറഞ്ഞ് തുള്ളി അലർച്ചയോടെ ഞാൻ ചോദിച്ഛ് തീർന്നതും അവളെന്നെ വാശിയോടെ പുറക്കിലേക്ക് തള്ളി മാറ്റി... "സോറി പറഞ്ഞതല്ലാതെ ഇനി ഞാൻ കുടിക്കില്ലന്ന് ഒരു വാക്ക് നിങ്ങള് പറഞ്ഞോ....???? ഇല്ലല്ലോ...??? രാത്രി കുളക്കടവിൻ വെച്ഛ് ചോദിച്ചപ്പോ എന്താ പറഞ്ഞത്,,,, ജസ്റ്റ് ഒരു ബോട്ടിൽ ബിയർന്ന്,,,,, ല്ലേ.....????

ബിയർ എന്താ മദ്യം അല്ലേ,, അതോ നിങ്ങള് കുടിച്ച ബോട്ടിലിൽ പകരം അമൃതയിരുന്നോ ഉണ്ടായിരുന്നത്.....???പറ...????" നിറഞ്ഞൊഴുകുന്ന മിഴികൾ അമർത്തി തുടയ്ച്ഛ് എന്നെ നോക്കി വാശിയോടെ ചോദിക്കുന്ന അനൂനെ ഞാൻനോക്കി നിന്നു.... എന്തിനാ അനു ഇങ്ങനെ റൈസാവുന്നത്...???? " ഞാൻ മാത്രോന്നും അല്ലല്ലോ,,, ഏട്ടന്റെ ഗേൾ ഫ്രണ്ട്സിനോട് നിങ്ങളും കൊഞ്ചി കുഴയുന്നത് കണ്ടിരുന്നല്ലോ....? അതിനൊന്നും പ്രശ്നം ഇല്ലല്ലേ.... ഞാൻ ചെയ്താ മാത്രം തെറ്റ്,,,ല്ലേ.......?? എന്നെ നോക്കി ചുണ്ട് കോട്ടി അനു പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് പോയി.... ഇതൊക്കെ അവളെപ്പോ കണ്ടു... അനൂനെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ ആ പരിസരം മുഴുവൻ ഞാൻ തപ്പിയിരുന്നു... പൊടിപ്പോലും കണ്ടിരുന്നില്ല.. പക്ഷേ,,, ഞാൻ അവരോട് സംസാരിച്ചതും കളിതമാശ പറഞ്ഞതുമൊക്കെ അനു നല്ലോണം ശ്രദ്ധിച്ചിട്ടുണ്ട്... എന്തോ പറഞ്ഞതിന്റെ ഇടയിൽ അവന്റെ ഫ്രണ്ട്സിൽ ഒരുത്തി എന്നെ തമാശയ്ക്ക് ഷോള്ഡറിൽ തല്ലിയത് പോലും അനു നോട്ട് ചെയ്തിട്ടുണ്ട്....!!!!!

ഇത്രയും കാലത്തിനിടയ്ക്ക് ഇന്നാദ്യമായി അനൂന്റെ കണ്ണിൽ ഞാൻ കുശുമ്പ് കണ്ടു... ഞാൻ മറ്റൊരുത്തിയോട് മിണ്ടിയത്ത് അവളിൽ അസൂയ തീർത്തിരിക്കുന്നു..... കുറുമ്പ് നിറഞ്ഞ അവളെ കണ്ണിലേക്ക് നോക്കുമ്പോ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... " എന്തേയ് ഒന്നും പറയാൻ ഇല്ലേ...??? എന്തൊരു സംസാരമായിരുന്നു,,,, ചിരിയോ, കളിയോ, തല്ലല്ലോ, കുത്തല്ലോ... ഹോ...!!!! ഞാൻ മിണ്ടാതെ നിൽകുന്നതൊന്നും നിങ്ങൾക്കൊരു പ്രശ്നല്ലല്ലോ, കൊഞ്ചാനും കുഴയാനും കഥ പറയാനും തല്ലാനും കുത്താനുമൊക്കെ വേറെ ആൾക്കാരുണ്ടല്ലോ ല്ലേ...??? " ബലമായി കൈ കുടഞ്ഞു ഞാൻ പിടിച്ച ഞെരിച്ച ഭാഗത്തേക്ക് നോക്കി, ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ നോക്കി ദഹിപ്പിക്കുന്ന അനൂനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.... ചുവന്ന് വാണ്ട കൈത്തണ്ടയിൽ പതിയെ ഉഴിഞ്ഞ് ഊതി വാശിയോടെ എന്റെ നെഞ്ചിൽ രണ്ട് കയ്യും ചേർത്ത് തള്ളി മാറ്റി പോകാനൊരുങ്ങിയ അവളെ പിടിച്ഛ് വലിച്ഛ് ഞാനെന്റെ മുന്നിലേക്ക് നിർത്തി...

ചുവന്ന് ചീർത്ത കയ്യിൽ പതിയെ ഊതവേ അവള് കൈ വലിക്കാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ലെന്ന് കണ്ട് ദേഷ്യത്തോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു..... "രാധൂ.... സോറിഡീ..... ആം റീലി സോറി......!!!! ടാ,,,, അതൊക്കെ എന്റേയും കൂടെ ഫ്രണ്ട്സാണ് അനൂ.... അവന്റെ കൂടെ മെഡിസിൻ ചെയ്തവരാ അതൊക്കെ... ഞാൻ അവരൊക്കെയായി നല്ല കമ്പനിയാണ്... എന്ന് കരുതി നിനക്ക് പകരാവോ അവരൊക്കെ...??? നീയെന്താടാ ഇങ്ങനെയൊക്കെ പറയുന്നത്...ഏഹ്ഹ്...??? കുറേ കാലത്തിന് ശേഷം കണ്ടപ്പോ കുറച്ഛ് ക്ലോസായി ബിഹേവ് ചെയ്തതാ.... നിന്നെ പരിചയപ്പെടുത്താൻ ഞാൻ കുറേ തിരഞ്ഞു, കണ്ടില്ല....!!! പിന്നെ,,, നിനക്കു അറിയാവുന്നത് അല്ലേഡാ, നിന്റെ കാര്യത്തിൽ ഞാൻ over possessed ആണെന്ന്.... നീ എന്നേക്കാൾ കൂടുതൽ മറ്റൊരാളോട്, അതിനി ആണോ പെണ്ണോ ആയിക്കോട്ടെ, സംസാരിക്കുന്നത് പോലും എനിക്ക് ഇഷ്ടല്ല...!!! എനിക്ക് കിട്ടാത്ത നിന്റെ അറ്റെൻഷൻ മറ്റാർക്കും കിട്ടുന്നത് എനിക്ക് സഹിക്കില്ല..... നീ എന്നെ ചൊടിപ്പിക്കാൻ വേണ്ടി വെറുതെയാണ് അവരോടൊക്കെ അടുത്ത് ഇടപഴകിയത്, സെൽഫി എടുത്തത് I know,,,,,, എനിക്ക് അറിയാ...

പക്ഷേ അത് പോലും, അത്ര പോലും എനിക്ക് ടോളറേറ്റ് ചെയ്യാൻ കഴിയില്ല.... നിന്നെ മറ്റൊരാള് നോക്കുന്നത് പോലും എനിക്ക് ഇഷ്ടല്ല.....!!!! പിന്നേ,, ഞാനൊരു ബിസിനസ് മാനല്ലേ... so,, ഡ്രിങ് കഴിക്കാതിരിക്കാൻ ചിലപ്പോ എനിക്ക് പറ്റിയെന്ന് വരില്ല.... അങ്ങനെയുള്ളപ്പോ ഞാൻ നിനക്ക് എങ്ങനെയാ ഇനി കഴിക്കില്ല ന്നൊരു fake promise തരാ....??? സോറി.... ഇനി ബിസിനസ്സ് ആവശ്യത്തിന്,,,, അല്ല അത്യാവശ്യം ആണെങ്കിൽ മാത്രേ കഴിക്കൂ.... പ്രോമിസ്....!!!!! എന്റെ പൊട്ടിക്കാളി ആണേ സത്യം..... I swear....!!!" സൈഡിലേക്ക് മുഖം വെട്ടിച്ഛ് നിൽക്കുന്ന എന്നോടായി അലിവോടെ അവൻ പറഞ്ഞത് കേട്ട് എനിക്ക് സങ്കടം വന്നു..... "വേണ്ട....!!!!!! എനിക്ക്,,,,, എനിക്ക് ഇഷ്ടല്ല....!!!! എനിക്ക് ആരുംല്ലാ... ആരും....!!! മാറ് അങ്ങോട്ട്....!!!" വാശിയോടെ അവന്റെ മുഖത്തേക്ക് നോക്കി നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റി വിതുമ്പികൊണ്ടിത് പറയുമ്പോ, എന്റെ നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ നീറി... ദേഷ്യത്താൽ ഞാൻ കിതച്ചിരുന്നു....

കണ്ണിൽ നിന്ന് ഒഴുക്കിയിറങ്ങിയ കണ്ണീര് കവിൽത്തടം ചുട്ട് പൊളളിച്ചു.... "എന്താടാ,,,, എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്...??? നിനക്ക് ഞാനില്ലേ...?? എന്തിനാ ഇത്ര സങ്കടം...??? ഞാൻ ഇത്രയേറെ ദേഷ്യത്തിൽ പറഞ്ഞിട്ടും തള്ളി മാറ്റിയും നനുത്ത ചിരിയോടെ അവന്റെ കണ്ണിൽ നിറഞ്ഞ വാത്സല്യം എന്റെ സങ്കടത്തിന്റെ ആഴം കൂട്ടി..... അവനെ കെട്ടിപ്പിടിച്ഛ് ആ നെഞ്ചോട് ചേർന്ന് ഹൃദയതാളത്തിന് കാതോർത്ത് നിൽക്കുമ്പോ, സങ്കടം കൊണ്ട് എന്റെ ചങ്ക് പൊടിഞ്ഞു..... അറിയില്ല എന്തിനാന്ന്....???? ശെരിക്കും സിദ്ധു എന്നോട് വന്ന് മിണ്ടാതതായിരുന്നോ എന്റെ പ്രശ്നം, അതോ അവൻ ഏട്ടന്റെ ഫ്രണ്ട്സിനോട് സംസാരിച്ചതോ...??? അതിന് എനിക്ക് അവനോട് കുശുമ്പല്ലേ തോന്നേണ്ടത്...??? പകരം ഇത്രയേറെ സങ്കടം തോന്നുന്നത് എന്തിനാ...??? ദേഷ്യം തോന്നുന്നത് എന്തിനാ....???? മറ്റെന്തോ ഒരു കാരണം ഉള്ളിൽ നീറുന്നുണ്ട് പക്ഷേ,,,, അതെന്താ....??? അറിയില്ല....!!! "രാധൂ.....????" എന്റെ നെറുക്കിൽ തലോടി കൊണ്ട് സിദ്ധു അരുമായായി വിളിച്ചു....

"മ്മ്മ്....!!!!!" കണ്ണീരോടെ ഇടറുന്ന സ്വരത്തിൽ ഞാൻ മൂളി വിളി കേട്ടു.... "അച്ഛനെ ഓർമ വന്നോ...???" എന്റെ സങ്കടങ്ങൾക്ക് പുറക്കിൽ ഞാൻ തേടികൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരമായിരുന്നു സിദ്ധുന്റെ ഈ ചോദ്യം.... അച്ഛൻ....!!! അച്ഛന്റെ ഓർമ,,, അതല്ലേ എന്റെ സങ്കടത്തിന് പിന്നിലെ കാരണം... അതായിരുന്നില്ലേ ഉള്ളിൽ കിടന്ന് പുകഞ്ഞത്....??? അതെ....!!!! ഒരേ സമയം അത്ഭുതവും ഞെട്ടലുമാണ് ആ ചോദ്യം എന്നിൽ തീർത്തത്.... അമ്പരപ്പോടെ മുഖമുയർത്തി അവനെ നോക്കേ ആ മുഖത്തെ നിറഞ്ഞ ചിരിയിൽ വേദന നിഴലിച്ചിരുന്നു.... നമ്മേക്കാൾ നമ്മുടെ മനസ്സ് വായിക്കാൻ ആർക്കെങ്കിലും പറ്റുമോ...??? നമ്മളേക്കാൾ നമ്മെ മനസ്സിലാക്കാൻ പറ്റുന്ന ഒരാൾ...!!!! അസാധ്യമല്ലേ അത്...??? പക്ഷേ ഞാൻ അങ്ങനെ ഒരാളെ കാണുകയാണ്.... അങ്ങനെ ഒരാളുടെ നെഞ്ചിൽ തല ചായ്ച്ഛ് നിൽക്കുകയാണ്.... പൊട്ടിക്കരഞ്ഞ് അവന്റെ നെഞ്ചോട് ചേർന്ന് വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ഛ് നിൽക്കുമ്പോ സങ്കടത്താൽ ഏറേ സന്തോഷമായിരുന്നു ഉള്ളിൽ... ഇത്ര മനോഹരമായി സ്നേഹിക്കപ്പെടാൻ, പ്രണയിക്കപ്പെടാൻ ഞാൻ ഒരുപാട് പുണ്യം ചെയ്തിരിക്കണം.... ഇത്രയേറെ ഭാഗ്യം ചെയ്തവളാണോ ഞാൻ...??? ~~~~~~~~~~~~~

അനൂന്റെ മുഖം കണ്ടപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു, ശെരിക്കും ഞാൻ ഡ്രിങ്ക്‌സ് കഴിച്ചതോ, ഫ്രണ്ട്സിനോട് മിണ്ടിയതോ ഒന്നുമല്ല അവളെ പ്രശ്നം ന്ന്... അതിലൊക്കെ കഴിഞ്ഞ് അവളെ ദേഷ്യത്തിൽ കലർന്ന സങ്കടത്തിന്റെ ലാഞ്ചന അവളുടെ ഓരോ വാക്കിലും എനിക്ക് ഫീൽ ചെയ്തിരുന്നു.... അത് എന്തുകൊണ്ടാ ന്നും എനിക്ക് മനസ്സിലായിരുന്നു... കാരണം,, ചെറിയമാമ്മ മീനൂന്റെ കൈ പിടിച്ഛ് നന്തനെ ഏല്പിച്ചപ്പോ അവളെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു.... ഒരു നിമിഷം ആ ഉള്ളം വിങ്ങിയത് ഞാൻ അറിഞ്ഞിരുന്നു.... എനിക്ക് അറിയാം,,, ഞാൻ ഇത്രയൊക്കെ അവളെ അച്ഛന്റെ സ്ഥാനത്ത് നിന്നാലും അതവളുടെ അച്ഛന് പകരമാവില്ല....!!! എല്ലാം,,,, ഞാൻ കാരണം..... ഞാനൊരാൾ കാരണം....!!!! എന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി കണ്ണുകൾ അമർത്തി തുടയ്ച്ഛ് നിറഞ്ഞ ചിരിയോടെ അനു എന്നെ നോക്കി.... "സോ...സോറി സിദ്ധേട്ടാ... ഞാൻ... ഞാൻ അപ്പഴത്തെ... സങ്കടത്തിൽ... അറിയാതെ... എന്തൊക്കെയോ... ഞാൻ...."

വിറയ്ക്കുന്ന അവളുടെ ചുണ്ടിൽ നിന്ന് ഉതിരുന്ന ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് വന്ന് വീണത്... എനിക്ക് ആരുംല്ല എന്ന അവളുടെ വാക്ക് ഉള്ളിൽ വേദനയോടെ ആഴ്നിറങ്ങുന്ന പോലെ... "വെറുപ്പ് തോന്നുന്നുണ്ടോ രാധൂ....??? ഒരുപാട് ഇഷ്ടമാണ് എനിക്കറിയാം,, എന്നാലും,, ഉള്ള്ക്കൊണ്ട് ദേഷ്യമില്ലേ എന്നോട്...???" അവളെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോ ഞെട്ടലോടെ അവളെന്റെ മുഖത്തേക്ക് നോക്കിയിരുന്നു.... കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങിയിരുന്നു.... കുറ്റബോധത്തോടെ അവളെന്റെ അടുത്തേക്ക് വന്ന് നിന്ന് ദയനീയമായി കണ്ണുകളിലേക്ക് മാറിമാറി നോക്കി.... "ഇല്ല സിദ്ധേട്ടാ..... ഒരിക്കലുംല്ലാ.... എന്നോട് അങ്ങനെ ചോദിക്കല്ലേ,,, പ്ലീസ്.... ഞാൻ..... സത്യയിട്ടും ഞാൻ അപ്പഴത്തെ ദേഷ്യത്തിൽ അറിയാതെ പറഞ്ഞു പോയതാ..... അച്ഛനെ ഓർമ വന്നെന്നുള്ളത് സത്യാ.... എല്ലാം കഴിഞ്ഞ് സിദ്ധു അടുത്തേക്ക് വരും, അപ്പോ ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നാൽ ആ സങ്കടം തീരും ന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...

പക്ഷേ സിദ്ധു വന്നില്ല, ഏട്ടന്റെ കൂടെ പ്രതിക്ഷണം വെച്ഛ് ഇറങ്ങി നിന്നപ്പോ ആരോടൊക്കെയോ ചിരിച്ഛ് കളിച്ഛ് സംസാരിച്ഛ് നിൽകുന്നത് കണ്ടപ്പോ സങ്കടം വന്നു... ഒറ്റയ്ക്കായ പോലെ തോന്നി... വിശന്ന് വലഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നപ്പോ കഴിക്കാൻ സമ്മതിക്കാതെ കൈ പിടിച്ഛ് വെച്ചപ്പോ ദേഷ്യം തോന്നി.... പിന്നേ ദേ ഇപ്പോ കൈ പിടിച്ഛ് തിരിച്ഛ് വേദനിപ്പിച്ചപ്പോ, ദേഷ്യപ്പെട്ടപ്പോ,, എല്ലാം കൂടി നിയന്ത്രിക്കാൻ പറ്റിയില്ല... വട്ടാവുന്ന പോലെ തോന്നി... അതാ,,,, ഞാൻ.... അറിയാതെ എന്തൊക്കെയോ...." ഇത്രയും പറഞ്ഞൊപ്പിച്ഛ് കരച്ചിലടക്കി തലകുനിച്ഛ് നിൽക്കുന്ന അനൂനെ ഞാൻ ഇറുക്കെ കെട്ടിപ്പിടിച്ചു.... അവളെ മനസ്സൊന്ന് നൊന്തപ്പോ, അടുത്ത് വേണം ന്ന് അവള് ആഗ്രഹിച്ചപ്പോ നിനക്ക് അതിന് കഴിഞ്ഞില്ലല്ലോ സിദ്ധു...??? അനൂന്റെ മുഖത്ത് അല്പനേരം മാത്രം നിഴലിച്ച ദുഃഖം ഞാൻ ശ്രദ്ധിച്ചിരുന്നു, പക്ഷേ അവളെയൊന്ന് അടക്കിപ്പിടിക്കാൻ എനിക്ക് തോന്നിയില്ലല്ലോ...??? മനസ്സാക്ഷി എന്നെ നോക്കി പുച്ഛിച്ചു....

"സോറിടാ.... റീലി സോറി..." ഞാൻ പറഞ്ഞ് കേട്ട് അനു ചിരിയോടെ തലയുയർത്തി എന്നെ നോക്കി അടർന്ന് മാറി നിന്നു.... "അമ്മ തിരക്കുന്നുണ്ടാവും ഞാൻ പോട്ടേ...???" ചിരിയോടെ വിരലുകൾ കൊണ്ട് കണ്ണിന് താഴെ പരന്ന കരിമഷി തുടയ്ച്ഛ് എന്നെ നോക്കി പറഞ്ഞ്, വാതിലിന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയ അനൂനെ ഞാൻ വീണ്ടും പിടിച്ഛ് വലിച്ഛ് എന്റെ മുന്നിലേക്ക് നിർത്തി.... അമ്പരന്ന് സംശയത്തോടെ എന്നെ നോക്കുന്ന അവളെ ഗൗരവത്തിൽ നോക്കി കൈകെട്ടി നിന്ന് അരക്കെട്ടിലേക്ക് കണ്ണ് കാണിച്ചു..... ~~~~~~~~~~~~ സിദ്ധു ഗൗരവത്തോടെ കണ്ണ് കാണിച്ചത് കണ്ട് സംശയത്തോടെ ഞാൻ ഇടുപ്പിലേക്ക് നോക്കി.... അരയിൽ ചുറ്റി തീരി വെച്ചിരിക്കുന്ന മുന്താണി കണ്ട് എന്റെ മുഖത്തെ സംശയം മാറി കള്ള ചിരി വിടർന്നു... ധൈര്യത്തോടെ ഒറ്റ പുരികം പൊക്കി ഇടത്തേ കൈ ഊരയ്ക്ക് കുത്തി ഞാനവന്റെ മുഖത്തേക്ക് നോക്കി.... "അപ്പോ ഇതെന്താ...???" തുറന്ന് കിടക്കുന്ന അവന്റെ കുർത്തയുടെ ബട്ടണ് ചൂണ്ടിക്കാട്ടി ഗമയിൽ ഞാൻ ചോദിച്ചത് കേട്ട് അവൻ സംശയത്തോടെ തലകുനിച്ഛ് കുർത്തയിലേക്ക് നോക്കി.... പിന്നെ അന്തിച്ഛ് എന്നേയും....

"ഇത് ഓപ്പൺ ചെയ്ത് ഇട്ടാമെങ്കിൽ എനിക്ക് മുന്താണിയും ഇങ്ങനെ കുത്താ...!!!" ഇരുപുരികവും പൊക്കിയും താഴ്ത്തിയും ഞാൻ ഗർവോടെ പറഞ്ഞത് കേട്ട് ഒരു നേടുവീർപ്പോടെ സിദ്ധു നെറ്റിയിൽ കൈ വെച്ചു.... "കുശുമ്പി....!!!!!" "ഓഹ്,,,,ഇല്ലാത്തൊരാള്...!!!" എന്നെ നോക്കി ഇളിച്ഛ് കാട്ടി സിദ്ധു ബട്ടണ് ഇട്ടുമ്പോ അരയിൽ തീരിയാ മുന്താണി തലപ്പ് ഊരി കുടഞ്ഞ് ഞാനും നേരെയിട്ടു.... "മ്മ്മ്.... അന്ത ഭയം ഇറുക്കണം....!!! ഷർട്ടിന്റെ ബട്ടണും തുറന്നിട്ട് നടന്നോളും കോന്തൻ കണാരൻ....!!! ഇനി ഇതിങ്ങനെ തുറന്നിട്ട് കണ്ടാ...???" അവന്റെ അടുത്തേക്ക് നീങ്ങി കുറുക്കനെ നോക്കി ഭീക്ഷണിപ്പോലെ പറഞ്ഞ് നിർത്തിയതും വശ്യമായ ചിരിയോടെ മുഖം ചരിച്ഛ് മീശത്തുമ്പ് പിരിച്ഛ് കയറ്റി അവനെന്റെ അടുത്തേക്ക് നടന്നു...... "തുറന്നിട്ടാ....????" പുരികം പൊക്കി എന്റെ അടുത്തേക്ക് നടന്നടുക്കുന്നതിനൊപ്പം സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ചുറ്റും നോക്കി പുറക്കിലേക്ക് ചുവട് വെച്ചു.... "പറ തുറന്നിട്ടാ...???"

ദൈവമേ പണിയായീന്നാണല്ലോ തോന്നുന്നത്... സിദ്ധു ന്റെ ഈ വരവ് അത്ര പന്തിയല്ല... അവന്റെ ചോദ്യംകേട്ട് പുറക്കോട്ട് നടന്ന് നടന്ന് ഞാൻ ചുമരിടിച്ഛ് നിന്നതും സിദ്ധു രണ്ട് കയ്യും ചുമരിൽ കുത്തി ഊന്നി എന്റെ അടുത്തേക്ക് ആഞ്ഞു.... "പറയെഡീ പൊട്ടിക്കാളി,,, തുറന്നിട്ടാ നീ എന്ത് ചെയ്യും...." സിദ്ധു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത് കേട്ട് ഞാൻ വാശിയോടെ അവനെ നോക്കി.... "തുറന്നിട്ടാ,, നിങ്ങൾക്ക് ഇഷ്ടല്ലാത്തത് ഞാനും ചെയ്യും.... മുന്താണി തലപ്പ് പിടിച്ഛ് വീശി കറക്കി കൊണ്ട് ഗമയിൽ ഞാൻ പറഞ്ഞതും സിദ്ധുന്റെ രണ്ട് കൈകളും എന്റെ ഇടുപ്പിൽ അമർന്നിരുന്നു... ഞെട്ടി മുകളിലേക്ക് ഏങ്ങി പോയ എന്നെ അങ്ങനെ തന്നെ പൊക്കി നിർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു വെച്ചു.... "കുത്തോ...??" അവന്റെ ഷോള്ഡറിൽ അള്ളിപ്പിടിച്ഛ് നിൽക്കുന്ന എന്റെ കണ്ണിലേക്ക് പ്രണയർദ്രമായി നോക്കി മൂക്കിൽ മൂക്കുരസ്സി സിദ്ധു ചോദിച്ചതും ഞാൻ നാണത്തോടെ ഇല്ലെന്ന് പതിയെ തലയാട്ടി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story