🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 168

ennennum ente mathram

രചന: അനു

*തുറന്നിട്ടാ,, നിങ്ങൾക്ക് ഇഷ്ടല്ലാത്തത് ഞാനും ചെയ്യും.... മുന്താണി തലപ്പ് പിടിച്ഛ് വീശി കറക്കി കൊണ്ട് ഗമയിൽ ഞാൻ പറഞ്ഞതും സിദ്ധുന്റെ രണ്ട് കൈകളും എന്റെ ഇടുപ്പിൽ അമർന്നിരുന്നു... ഞെട്ടി മുകളിലേക്ക് ഏങ്ങി പോയ എന്നെ അങ്ങനെ തന്നെ പൊക്കി നിർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു വെച്ചു.... "കുത്തോ...??" പ്രണയർദ്രമായി എന്റെ കണ്ണിലേക്ക് നോക്കി മൂക്കിൽ മൂക്കുരുമ്മി സിദ്ധു ചോദിച്ചതും ഞാൻ നാണത്തോടെ ഇല്ലെന്ന് പതിയെ തലയാട്ടി.... "അതേയ്... മതി.... മതി വിട്ടേ.... ഏട്ടനും മീനുവുവൊക്കെ അമ്പലത്തിൽ നിന്ന് വന്ന് കാണും... ഞാൻ അങ്ങോട്ട് ചെല്ലട്ടെ...???" അവന്റെ നെഞ്ചിൽ കൈ വെച്ഛ് പിന്നോട്ട് പയ്യെ തള്ളി മാറ്റി ചിരിയോടെ പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങിയതും സിദ്ധു എന്റെ കൈ പിടിച്ഛ് വലിച്ഛ് ചുമരിനോട് ചേർത്ത് വെച്ചു.... "അങ്ങനെയങ്ങ് പോയല്ലോ...???" നടൻ സുകുമാരൻ സ്റ്റൈലിൽ സിദ്ധു ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാൻ ചുമരിൽ കൈകെട്ടി ചാരി നിന്നു... "ഇനിയെന്താ സിദ്ധേട്ടാ....??? "പണിഷ്മെന്റ്....!!!!" ഒരു കൈ എന്റെ തലയ്ക്ക് മുകളിൽ ചുമരിൽ ഊന്നിയും മറ്റേത് സൈഡിലും വെച്ഛ് എന്റെ അടുത്തേക്ക് ആഞ്ഞ് കള്ള ചിരിയോടെ നോക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അത്ഭുതത്തോടെ നോക്കി നെറ്റി ഞുളിച്ചു....

"പണിഷ്മെന്റോ...??? എന്തിന്...??? അതിന് ഞാ..... തികഞ്ഞ സംശയത്തോടെ ഞാൻ അവനെ നോക്കി ചോദിച്ഛ് തീരും മുന്നേ രണ്ട് പുരികവും ഉയർത്തി എന്നെ വിലക്കും പോലെ അവന്റെ ഇടത്തേ ചൂണ്ട് വിരൽ എന്റെ ചുണ്ടിന് മീതെ ചേർന്നു..... "ശൂ......!!!!" മിണ്ടരുതെന്ന അർത്ഥത്തിൽ തല ഇരു വശത്തേക്കും പയ്യെ ചലിപ്പിക്കുന്ന അവനെ സംശയത്തോടെ ഞാൻ നോക്കി... പതിയെ ചുണ്ടിനു കുറുക്കയുള്ള അവന്റെ കൈ അരക്കെട്ടിൽ അമർന്നതും ഞാനൊന്ന് ഉയർന്നു... ഹൃദയം ദ്രുതഗതിയിൽ മിടിപ്പേറി.... പതിയെ മുള പൊട്ടുന്ന പരവേശത്തോടെ പ്രണയർദ്രമായ അവന്റെ കണ്ണിലേക്ക് ഞാൻ മാറിമാറി നോക്കി... സിദ്ധു ഇങ്ങനെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നതോണ്ടോ, അവന്റെ ചുണ്ടിൽ വിരിഞ്ഞ വശ്യമായ ചിരിക്കൊണ്ടോ, അറിയില്ല ശ്വാസം പോലും നേരവണ്ണം എടുക്കാൻ കിട്ടുന്നില്ല...... അടർത്തി മാറ്റാനോ കണ്ണിമ ചിമ്മാനോ കഴിയാത്ത വണ്ണം അകപ്പെട്ടു പോകുന്ന എന്തോ ഒന്ന് അവന്റെ കണ്ണിൽ തിളങ്ങുന്നുണ്ട്.... നോക്കി നിൽക്കെ പതിയെ അവന്റെ അധരങ്ങൾ എന്റെ നെറ്റിയിലേക്ക് അടുത്തതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.... "ഇത് ഇന്നലെ എന്നോട് ദേഷ്യം പിടിച്ച് നിമ്മിന്റെ കൂടെ കിടന്നതിന്.....!!!!"

നെറ്റിയിൽ അരുമായായി ഉമ്മ വെച്ഛ് സിദ്ധു പറഞ്ഞത് കേട്ട് കണ്ണുകൾ വലിച്ഛ് തുറന്ന് ഞാൻ അവനെ അന്തം വിട്ട് നോക്കി..... അതേ വശ്യമായ ചിരിയോടെ സിദ്ധുന്റെ ചുണ്ടുകൾ എന്റെ രണ്ട് കണ്പോളക്കളിലും അമർന്നു.... "ഇത് മണ്ഡപത്തിൽ വെച്ഛ് ഞാൻ തന്ന കിസ്സ് വേസ്റ്റ് ഡെസ്‌ബിനിൽ ഇട്ടത്തിന്, എന്നെ നോക്കി പുച്ഛിച്ഛതിന്...!!!" കണ്ണിൽ ചുംബിച്ഛ് മുഖം നേരെ വെച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അവനെ കുറുമ്പോടെ നോക്കി..... മുഖം ചരിച്ഛ് ഇടത്തേ കവിളിലേക്ക് അവൻ ചാഞ്ഞതും സിദ്ധുന്റെ നിശ്വാസ ചൂട് കാതിലേക്ക് അരിച്ചിറങ്ങി..... കണ്ണുകൾ അടയ്ച്ഛ് വിറയലോടെ ആ ചുംബനവും ഞാൻ ഏറ്റുവാങ്ങി... "ഇത് എന്നെ ഒഴിവാക്കി എല്ലാരോടും ചിരിച്ഛ് കളിച്ചതിന്,സെൽഫി എടുത്തതിന്, എന്നെ മൈൻഡ് ചെയ്യാതെ നിന്നതിന്....!!!" വലത്തേ കവിളിൽ ചുണ്ട് ചേർത്ത് സിദ്ധു ഇത് പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... രണ്ട് കവിളിൽ ചുംബിച്ഛ് മൂക്കിൻ തുമ്പിൽ സിദ്ധു ചെറുതായി കടിച്ചതും ഞാൻ എരിവ് വലിച്ഛ് മൂക്കിൻ തുമ്പിൽ ഉഴിഞ്ഞ് അവനെ രൂക്ഷമായി നോക്കി... "ഇത് എന്നെ കാണിക്കാൻ അവർക്ക് ഷേക്ക് ഹാൻഡ് കൊടുതത്തിന്, കിച്ചൂന്റെ കൂടെ സെൽഫി എടുത്തിന്, മനസ്സിലായോഡീ പൊട്ടിക്കാളി കുരുപ്പേ...???

ഞാൻ നോക്കുന്നതിലും രൂക്ഷമായി എന്നെ നോക്കി കണ്ണുരുട്ടി സിദ്ധു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു..... ~~~~~~~~~~~~ മൂക്കിന്റെ തുമ്പ് ഉഴിഞ്ഞു എന്നെ കുറുക്കനെ നോക്കുന്ന അവളെ നോക്കി കണ്ണുരുട്ടി ഞാൻ പറഞ്ഞത് കേട്ട് അനൂന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.... പെട്ടന്നാണ് പുറത്ത് നിന്ന് നിമ്മി അനുനെ വീട്ടി വിളിക്കുന്നത് കേട്ടത്.... ഞൊടിയിടയിൽ വാതിൽക്കലേക്ക് വെട്ടിത്തിരിഞ്ഞ് നോക്കി അനു വിളി കേൾക്കാൻ ഒരുങ്ങിയതും ഞാൻ അവളുടെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു.... എന്നിൽ നിന്ന് ഇങ്ങനെയൊരു നീക്കം അവളൊട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവാം, അവളിൽ നിന്നൊരു ചെറു മൂളൽ ഉയരുകയും ഇരു കൈകളും എന്റെ കുർത്തയുടെ കോളറിൽ ബലമായി പിടിക്കുകയും ചെയ്തു... വെപ്രാളത്തോടെ ആ കൈകൾ കോളറിൽ മുറുക്കി നെഞ്ചിൽ അമർന്നതും ഞാനവളുടെ അരക്കെട്ടിനെ വരിഞ്ഞു മുറുക്കി എന്നോട് ചേർത്ത് പിടിച്ചു..... ~~~~~~~~~~~ ശ്വാസം വിലങ്ങി തുടങ്ങിയതും സിദ്ധുനെ ബലമായി മുന്നിലേക്ക് തള്ളി മാറ്റി നെഞ്ചിൽ കൈവെച്ഛ്, ചുമര് അള്ളിപ്പിടിച്ചു നിന്ന് ഞാൻ വലിയ വായിൽ ശ്വാസം വലിച്ചെടുത്ത് കിതച്ചു....

എന്റെ വെപ്രാളവും കിതപ്പും കണ്ട് എന്നെ നോക്കി വാ പൊത്തി ചിരിക്കുന്ന സിദ്ധുനെ കുറുക്കനെ നോക്കിക്കൊണ്ട് ഞാൻ മൂന്നാല് തവണ ഞാൻ ശ്വാസം വലിച്ച് വിട്ടു....!!!! കോന്തൻ... നിന്ന് കിണിക്കുന്നത് കണ്ടില്ലേ....???? മര്യാദക്ക് ഒന്ന് ശ്വാസം എടുക്കാന്നുള്ള സമയം പോലും തന്നില്ല പാക്കരൻ... എന്നിട്ട് ഞാൻ നിന്ന് ചക്രശ്വാസം വലിക്കുന്നത് നോക്കി ചിരിക്കുവാ കോന്തൻ ജന്തു......!!!!! "എനിക്ക് ഇഷ്ടല്ലാത്തത് എന്തെങ്കിലും നീ ചെയ്താലോ, ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്താലോ ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കും... എന്റെ അടുത്തേക്ക് ആഞ്ഞ് താടിയിൽ പിടിച്ഛ് കുലുക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അവനെ കൂർപ്പിച്ഛ് നോക്കി... " മനസ്സിലായോ മോളേ അനു....രാധേ.....????" കളിയായ് സിദ്ധു പറഞ്ഞത് കേട്ട് ദേഷ്യത്തോടെ അവനെ നോക്കി ദഹിപ്പിച്ഛ്, എന്നെ നോക്കി ചിരിക്കുന്ന അവന്റെ നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റി ഞാൻ വാതിലിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു... *"രാധൂ...... എനിക്ക് നിന്നോട് പ്രണയമാണോ....???? അറിയില്ല....!!!!!!! പക്ഷേ,,,,, പ്രണയത്തേക്കാൾ കുറഞ്ഞതൊന്നും എനിക്ക് നിന്നോട് തോന്നില്ല.....!!!!!!"*

കാൽ വിരലിൽ ഏന്തി വാതിലിന്റെ കുറ്റി ഊരാൻ കൈ നീട്ടിയ ഞാൻ സിദ്ധു പറഞ്ഞ ഈ വാക്കുകൾ കേട്ട് അല്പനേരം അങ്ങനെ തന്നെ തറയ്ച്ഛ് നിന്നു.... ഞെട്ടലോടെ ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞ് നോക്കേ എന്റെ കണ്ണിൽ അത്ഭുതവും ആശ്ചര്യവും സംശയവും കൂട്ടി കലർന്ന് മിഴിഞ്ഞു... ഒരു നറു ചിരിയോടെ റൂമിലെ മേശയുടെ വക്കിൽ ചാരി ചരിഞ്ഞിരുന്ന് കൈകെട്ടി നിൽക്കുന്ന സിദ്ധുന്റെ അടുത്തേക്ക് ഒരു യന്ത്രം പോലെ ഞാൻ നടന്നു.... ഇത്....??? സിദ്ധു ഇപ്പോ പറഞ്ഞ ഈ വരികൾ...??? ഇതെങ്ങനെ സിദ്ധുന്ന്...??? എന്റെ മുഖത്തേക്ക് സിദ്ധു വിരൽ ഞൊടിച്ചതും ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു... തൊട്ട് മുന്നിൽ നിൽക്കുന്ന സിദ്ധുനെ നോക്കി ഞാൻ സംശയത്തോടെ എന്റെ പുരികം ഞുളിച്ചു.... "ഈ വരികൾ എനിക്കെങ്ങനെ അറിയാം ന്നല്ലേ ഈ ഞുളിഞ്ഞ പുരികത്തിന്റേയും അന്തം വിട്ട് നീപോലുമാറിയാതെ തുറന്ന് പോയ ഈ വായുടേയും പിന്നിൽ...????" എന്റെ തുറന്ന പോയ വാ വിരലാൽ പൂട്ടിച്ഛ് സിദ്ധു ചോദിച്ചത് കേട്ടും ശിലപ്പോലെ നിൽക്കുന്ന എന്നെ പിടിച്ഛ് തിരിച്ഛ് നിർത്തി പുണർന്നു കൊണ്ട് എന്റെ ഷോള്ഡറിലേക്ക് താടി കയറ്റി കുത്തി നിർത്തി....

. "എനിക്ക് ഒരുപാടൊരുപാട് വേണ്ടപ്പെട്ട ഒരാളുടെ പ.....ഴേ ഡയറിയീന്ന് കിട്ടിയതാ...!!!!!" ~~~~~~~~~~~ ഇത്രയും പറഞ്ഞ് ഇടംകണ്ണിട്ട് ഞാൻ അനൂനെ നോക്കി.... അവളെ കുഞ്ഞ് മുഖത്തെ സംശയവും അമ്പരപ്പും ചെറിയ ദേഷ്യത്തിനും കുശുമ്പിനും വഴി മാറുന്നത് ഞാൻ കണ്ട് എനിക്ക് ചിരി വന്നു..... ഒരു നിമിഷം പോലും പാഴാക്കാതെ വെട്ടിതിരിഞ്ഞു നിന്ന് എന്റെ കോളറിൽ പിടിച്ച് കുലുക്കി അവള് ചിണുങ്ങി..... "കോന്തൻ....!!!! എന്റെ ഡയറി വായിച്ചല്ലേ......???" കൊച്ഛ് കുഞ്ഞിനെ പോലെ കുറുമ്പോടെ ചുണ്ട് പിളർത്തി ദേഷ്യത്തോടെ അനു ചോദിച്ചത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ഛ് അവളെ ചേർത്ത് അടക്കി പിടിച്ചു.... "അതിനെന്താ ഞാൻ അല്ലേ....???? നിന്റെ കോന്തനല്ലേ,,,,,, അന്യനൊന്നും അല്ലല്ലോ....!!!!" അവളെ കൊഞ്ചിച്ഛ് കൊണ്ട് ഞാൻ ചോദിച്ചതും അവള് കുറുമ്പോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു... "അതോണ്ടന്താ ഒരു ഭൂലോക കളളിയുടെ കള്ളത്തരം വെളിച്ചതായില്ലേ....???" ഞാൻ പറഞ്ഞത് കേട്ട് പതർച്ചയോടെ അവളെന്റെ മുഖത്തേക്ക് നോക്കി.... "എ...ന്ത്....എന്ത് കള്ളത്തരം.....??? ആരുടെ കള്ളത്തരം...???? വിട്ടേ എനിക്ക് പോണം... നിമ്മി തിരക്കുന്നുണ്ടാവും...!!!"

വെപ്രാളത്തോടെ അവള് പറഞ്ഞ് കുതറി മാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല.... "ഹ.... അങ്ങനെയങ്ങ് പോവല്ലേ.... ഇത് പറഞ്ഞിട്ട് പോ...??" മുഖത്തെ പതർച്ച മറയ്ക്കാൻ ദേഷ്യമെടുത്തണിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കാതെ അനു ചോദിച്ചു.... "എന്ത്...???" "ഇത്ര കാലായിത് തുടങ്ങീട്ട്......????" അനൂന്റെ അടുത്തേക്ക് തല കുനിച്ഛ് ഞാൻ ചോദിച്ചതും അവള് നിന്ന് വിയർക്കാൻ തുടങ്ങി.... "എ....ഏത്...????" "എന്നോടുള്ള അഗാധമായ പ്രണയം....!!!" വെപ്രാളത്തോടെ പരക്കം പായുന്ന അവളുടെ കരിനീലമിഴിക്കൾ എനിക്ക് നേരെ ഉയർന്നെങ്കിലും ഞൊടിയിടയിൽ അവ താഴേയ്ക്ക് താഴ്ന്നു.... "എനിക്ക്... എനിക്ക് ഇയാളോട് പ്രേമം ഒന്നുംല്ലായിരുന്നു.....??" കുറുമ്പോടെ അവള് പറഞ്ഞത് കേട്ട് ഞാൻ വാശിയോടെ അവളെ പിടിച്ഛ് കുലുക്കി.. "അയ്യട മോളേ,,,, അത് നീ വല്ല പള്ളിയിലും പോയ്‌ പറഞ്ഞാ മതി... ഒന്നും ഇല്ലാഞ്ഞിട്ട് അണോടീ പൊട്ടിക്കാളി,,, നിന്റെ ഡയറിയിൽ ഞാൻ നേരത്തെ പറഞ്ഞ വരിക്കളുടെ ചുവട്ടിൽ എന്റെ പേര് വെണ്ടയ്ക്ക വലുപ്പത്തിൽ,,,,, അതും നിന്റെ പേരിനോട് ചേർത്ത് എഴുതി കണ്ടത്..... ഏഹ്ഹ്ഹ്...???"

ഞാൻ കുറച്ഛ് ഗൗരവത്തിൽ പറഞ്ഞതും അവളെന്നെ ആവേശത്തോടെ നോക്കി "അയ്യോ സിദ്ധു,,,, അത് ഈ അടുത്ത് എഴുതിയതാ.....???? നമ്മുടെ കല്യാണം കഴിഞ്ഞതിന് ശേഷം.....!!!!" അവള് പറഞ്ഞ നട്ടാ മുളയ്ക്കാത നുണ കേട്ട് ഞാൻ തലയാട്ടി ചിരിച്ചു.... "മണ്ടത്തരം പറയല്ലേ അനൂ...... ആ ഡയറിയിൽ നീ എഴുതിയ എല്ലാ വരികൾക്കും ചുവട്ടിൽ dated sign ഇട്ടിട്ടുണ്ട്... ഞാൻ പറഞ്ഞ വരിയുടെ ചുവട്ടിലും അത് ഞാൻ കണ്ടു... അതോണ്ട് കള്ളം പറയാതെ, വിളച്ചിലെടുക്കാതെ വേഗം സത്യം പറ...???" ഇത്രയും പറഞ്ഞ് ഞാനവളെ ബലമായി പിടിച്ഛ് ബെഡിൽ ഇരുത്തി മുന്നിൽ മുട്ട് കുത്തിയിരുന്നു "പ്ലീസ്,,,,,, രാധൂ.... പറയെടാ നീ എന്നെ സ്നേഹിച്ചിരുന്നോ...???" അവളെ രണ്ട് കയ്യും കൂട്ടിപ്പിടിച്ഛ് യാചിക്കുന്ന പോലെ കെഞ്ചി ചോദിച്ചതും ഒരു നേടുവീർപ്പോടെ അനു എന്റെ കണ്ണിലേക്ക് നോക്കി മനോഹരമായി ചിരിച്ചു... നാണത്തോടെ മുഖം കുനിച്ഛ് കീഴ്ചുണ്ട് കടിച്ചു.... "ഹ.... ഇങ്ങനെ ചിരിച്ഛ് എന്റെ ജീവിനെടുക്കാത്തെ പറഡാ...!!!!!" എന്റെ കൈക്കുള്ളിൽ നിന്ന് അവളെ കൈ വലിച്ഛ് എന്റെ കൈ പൊതിഞ്ഞ് പിടിച്ഛ് അവളെന്നെ നോക്കി... പ്രണയത്തോടെ....!!!! "അറിയില്ല...... For god say,,,,,, I don't know....

സ്നേഹിച്ചിരുന്നോ ന്ന് ചോദിച്ചാൽ...." ഇത്രയും പറഞ്ഞ് അവൾ അറിയില്ലെന്നഎം മട്ടിൽ പയ്യെ തലയാട്ടി.... "പക്ഷേ സിദ്ധു,,,,,,, ആമിയുടെ കുട്ടനെ എനിക്ക് വല്യ ഇഷ്ടായിരുന്നെടോ.....!!!! ആരാധനന്നൊക്കെ പറയില്ലേ....???? അത്..! അതൊരിക്കലും നിന്നോടായിരുന്നില്ല,, ആമിയുടെ പ്രിയപ്പെട്ട കുട്ടനോട്.....!!!!! നീ ആമിയെ സ്നേഹിക്കുന്നപ്പോലെ ആമി നിന്നെ സ്നേഹിക്കുന്നപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏട്ടനില്ലാത്ത ഏതൊരു പെണ്ണും ആഗ്രഹിക്കും.....!!!! പഠിക്കുന്ന കാലത്ത് ഞാൻ ഒരുപാട് തവണ ആമിയോട് പറഞ്ഞിട്ടുംണ്ട്..... ' നീ ഒരുപാട് ഭാഗ്യവതിയാണ്, ഇങ്ങനെയൊരു ഏട്ടനെ കിട്ടിയതിൽ ' ന്ന്.... അതിന് കുറുമ്പോടെ ' കണ്ണ് വെക്കല്ലേഡീ ' ന്നും പറഞ്ഞ് ആമി എന്റെ കയ്യിൽ കളിയായി തല്ലുമായിരുന്നു.... ' നിന്നെ ഞാൻ എന്റെ കുട്ടനെ കൊണ്ട് കെട്ടിക്കും ' ന്ന് ആമി പറയുമ്പോഴൊക്കെ പുറമെ തമാശയായി ചിരിച്ചു തള്ളുമായിരുന്നെങ്കിലും എന്തോ,,,,, എനിക്ക് അറിയില്ല ഉള്ള് കൊണ്ട് ഞാനതൊരുപാട് ആസ്വദിച്ചിരുന്നു.... ഉള്ളിന്റെ ഉള്ളിൽ ഞാനത് ആഗ്രഹിച്ചിരുന്നു...!!! കേൾക്കുമ്പോ എനിക്കെന്തോ,,, വല്ലാത്ത സന്തോഷം തോന്നാറുണ്ടായിരുന്നു... അത് പക്ഷേ അതൊരിക്കലും നിന്നോടയിരുന്നില്ലട്ടോ സിദ്ധു,,,, നിന്നിലെ ഏട്ടനോട്...!!!! നിന്നിലെ കുട്ടനെ....!! അവനെയാണ് ഞാൻ സ്നേഹിച്ചത്.....!!!

പെങ്ങളെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരാൾ,,,, ഭാര്യയെ എത്രത്തോളം സ്നേഹിക്കുമെന്ന്, കരുതലോടെ നോക്കുമെന്ന്, ഞാൻ വെറുതെ ചിന്തിച്ഛ് നോക്കുമായിരുന്നു.... എന്നിട്ട് ആ ഭാര്യാ സ്ഥാനത്തേക്ക് ഞാൻ എന്നെ തന്നെ പ്രതിഷ്ഠിച്ചു നോക്കുമായിരുന്നു... വെറുതേ..... വെറുതെ....!!!!!!" എന്നെ നോക്കി കള്ളത്തരം പിടിച്ഛപ്പോലെ സൈറ്റ് അടിച്ഛ് അനു ചുമൽ കൂച്ചി ചടപ്പോടെ കീഴ്ചുണ്ട് കടിച്ചു... അവളെ എസ്പ്രഷൻ കണ്ട് എന്റെ ചുണ്ടിലും ചെറിയൊരു ചിരി വിരിഞ്ഞു... "വെറുതെയാണെങ്കിൽ എന്റെ പേരിനോട് ഞാൻ നിന്റെ പേര് പല സ്ഥലത്തും കൂട്ടി എഴുതി വെച്ചിരുന്നു, മനസ്സിൽ വെറുതെ വായിച്ഛ് നോക്കുമായിരുന്നു...... * അനുരാധ സിദ്ധാർത്ഥ്*...!!! ഒരിക്കലും സ്വന്തമാവില്ലെന്ന് ഉറപ്പുള്ള ഒന്നിനോട്, കിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ള ഒന്നിനോട് തോന്നുന്ന ഒരുതരം ഇഷ്ടം....!!!അതിനെ പ്രണയം ന്ന് വിളിക്കാവോ...??? അറിയില്ല...!!!! ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ആമി പറഞ്ഞ് പറഞ്ഞ് എന്റെ മനസ്സിൽ നിനക്കൊരു മുഖം ഉണ്ടായിരുന്നു.... സ്നേഹനിധിയായ ഒരു ഏട്ടന്റെ, ഉത്തരവാദിത്വമുള്ള ഒരു മകന്റെ, നല്ലൊരു ഭർത്താവിന്റെ, അങ്ങനെ.... അങ്ങനെ..... ഒരുപാട് നല്ല മുഖങ്ങൾ.....!!!!

പക്ഷേ,,,, എന്നെ കല്യാണം കഴിച്ച വെൽ നോൺ ബിസിനസ്മാൻ സിദ്ധാർത്ഥ് സേതുമാധവനിൽ ഞാൻ കണ്ടത് വെറുപ്പായിരുന്നു, പകയായിരുന്നു, ദേഷ്യമായിരുന്നു.... എനിക്ക് നേരെ നീളുന്ന അവന്റെ ഓരോ നോട്ടത്തിലും ഞാൻ അത് മാത്രമാണ് കണ്ടത്....!!!! അലക്ഷ്യമായി നോക്കി അവളിത് പറയുമ്പഴും അനൂന്റെ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.... "അന്ന് ആദ്യമായി,,,, അമ്മയിൽ നിന്ന് നീ ആമിയുടെ ഏട്ടനാണെന്നും, അവളെപ്പഴും പറയാറുള്ള ഞാൻ ആരാധിച്ച കുട്ടനാണെന്നും മനസ്സിലാക്കിയ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.....!!!! കാരണെന്താന്ന് അറിയോ സിദ്ധു...???" ചോദ്യത്തോടൊപ്പം എന്റെ കൈ പിടിച്ഛ് വലിച്ഛ്, അവളെ വലത്തേ സൈഡിൽ ബെഡിലേക്ക് ഇരുത്തിച്ഛ് ഇടത്തേ കൈ കോർത്തു... ചിരിയോടെ എന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അവളെ ആകാംഷയോടെ ഞാൻ തിരിച്ഛ് നോക്കി..... "ആ നിമിഷം ലോകത്തിലെ എറ്റവും ഭാഗ്യവതിയും നിസ്സഹായയും ഞാനായിരുന്നു.......!!!!!!" മിഴികൾ താഴേയ്ക്കൂന്നി കൊണ്ട് അനു വീണ്ടും പറഞ്ഞു... "ആമി പറഞ്ഞു ഞാൻ അറിഞ്ഞ കുട്ടനിൽ നിന്ന് ഒരുപാട് വ്യത്യസ്തനായിരുന്നു ഞാൻ കണ്ടറിഞ്ഞ സിദ്ധാർത്ഥ് എന്ന സിദ്ധു...!!!!

നീ തരുന്ന വേദനെയേക്കാൾ എന്റെ വിധിയെ ഓർത്താണ് ഞാനേറെ സങ്കടപ്പെട്ടിരുന്നത്...!!!! ഓരോ തവണ നീ എന്നെ കുറ്റപ്പെടുത്തുമ്പോഴും ദേഷ്യപ്പെടുബോഴും നിസ്സഹായായി നോക്കി നിൽക്കാന്നല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയുമായിരുന്നില്ല.....!!! ആമിയുടെ കുട്ടനിൽ നിന്ന് നീ അങ്ങനെയാക്കാൻ കാരണം ഞാൻ കൂടെയാണെന്ന് കുറ്റബോധം എന്നെ വല്ലാതെ നീറി പുകച്ചിരുന്നു...... അതോണ്ടാ നഷ്ടപ്പെട്ട ന്ന് നീ പറഞ്ഞതൊക്കെ, എന്നാൽ കഴിഞ്ഞത് ഞാൻ തിരിച്ഛ് തരാൻ ശ്രമിച്ചത്... നിന്നിൽ എനിക്കറിയാവുന്ന ആ പഴയ കുട്ടനെ കാണാൻ.....!!!! ഏട്ടനെ കാണാൻ....!!! ഇപ്പോ ഞാൻ കാണുന്നുണ്ട് ആമിയുടെ ആ പഴേ കുട്ടനെ... അറിയുന്നുണ്ട് നിന്നിലെ ഏട്ടനെ, ഭർത്താവിനെ.... ഞാൻ കാണാൻ ആഗ്രഹിച്ചതൊക്കെ...!!" നിറഞ്ഞ ചിരിയോടെ അനു പറഞ്ഞ് നിർത്തിയതും ഞാനവളെ ഇറുക്കെ കെട്ടിപ്പിടിച്ചിരുന്നു.... അനൂന്റെ തോളിലേക്ക് തല ചരിച്ഛ് വെച്ഛ് ഞാൻ കുറേ നേരം അവളെ കെട്ടിപ്പിടിച്ഛ് ഇരുന്നു.... കുറ്റബോധത്താൽ നെഞ്ച് നീറുന്നു....

ബാലിശമായ തെറ്റിദ്ധാരണയാൽ ഞാൻ തീർത്ത പകയിലും വെറുപ്പിലും ഞങ്ങളുടെ രണ്ടാളുടെ ജീവിതത്തിൽ എന്തൊക്കെ ദുരിതങ്ങൾ നടന്നു.... എന്റെ ബുദ്ധിമോശം കാരണം അനൂ എന്തൊക്കെ അനുഭവിച്ചു... അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കമായിരുന്ന നീണ്ട രണ്ട് വർഷങ്ങൾ... ആ ദിവസങ്ങൾക്കിടയിൽ പാവം എത്ര വേദന തിന്നു, എന്തൊക്കെ കേട്ടു.... !!!! അവളാൽ കഴിയുന്നതൊക്കെ അവളെനിക്ക് തിരിച്ഛ് തന്നു, പകരം ഞാൻ കൊടുത്തത് കണ്ണീരും, വേദനയും മാത്രല്ലേ...??? ഞാൻ കാരണം അവൾക്ക് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ... നിരപരാധിയായ അനൂന്റെ അച്ഛൻ...??? അവളെ പറഞ്ഞതും കാണിച്ചതും ഓർക്കെ നെഞ്ച് വിങ്ങി പൊട്ടുന്നു... ചങ്കിൽ വേദന കെട്ടി നിൽക്കുന്നു... ഞാനവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി എന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story