🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 170

ennennum ente mathram

രചന: അനു

വൈകുന്നേരായപ്പോ തന്നെ വീട്ടിൽ ഞങ്ങള് മാത്രമായി..... ചായ സമയം ആയപ്പോ അയൽക്കാർ കുറച്ച് പേർ വന്നു പുതു പെണ്ണിനെ കാണാൻ.... അവര് അവരുടെ സംസാരത്തിലേക്ക് കടന്നപ്പോ ഞാൻ ഹാളിൽ നിന്ന് കോലായിലേക്ക് ഇറങ്ങി അനന്തന്റെ കൂടെ തിണ്ണയിൽ ഇരുന്നു... നന്തൻ എവിടായിരുന്നു, എന്തെടുക്കായിരുന്നു, ന്നും മറ്റും ചോദിച്ചതിന് റൂമിൽ ഉണ്ടായിരുന്നു ന്ന് പറഞ്ഞ് ഞാൻ തടി തപ്പി..... ~~~~~~~~~~~~ ഹമ്മോ,,,, പുറത്തിറങ്ങിയില്ല അപ്പഴേക്കും എവിടാ, എന്താ, ന്നൊക്കെ തുടങ്ങി ചോദ്യങ്ങളുടെ അതിപ്രസരം ആയിരുന്നു... ഒരുവിധം എന്തൊക്കെയോ അങ്ങനെയൊക്കെയോ എല്ലാർക്കും മറുപടി കൊടുത്ത് വേഗം നേരെ അകത്തളത്തിലെ റൂമിലേക്ക് ചെന്നു... ഏട്ടനും മീനുവും അവിടേക്കാണ് തൽക്കാലം കയറിയത്.... പാലും പഴവും കൊടുക്കലൊക്കെ കഴിഞ്ഞു നാട്ടുക്കാരും അയൽക്കരുമൊക്കെ പിരിഞ്ഞ് പോയി..... റൂമിലേക്ക് കയറി ചെന്നതും മീനു ഓടിവന്ന് തല്ലാനും നുള്ളാനും തുടങ്ങി....

ഒറ്റയ്ക്കാക്കി പോയില്ലേ, എവിടായിരുന്നു, എന്തെടുക്കായിരുന്നു എന്നൊക്കെ എണ്ണിയെണ്ണി ചോദിച്ചാ പെണ്ണ് നുള്ളുന്നത്.... മീനൂന്റെ പേടിയും വെപ്രാളവും കണ്ടാ തോന്നും ഏട്ടനെയും വീട്ടുകാരെയും ആദ്യയിട്ട് കാണാന്ന്.....!!!!! ഫോട്ടോ ഷൂട്ട് കഴിഞ്ഞ് പെണ്ണ് ഇപ്പഴാന്ന് ഫ്രീയായത്.. അതോണ്ട് ഞാൻ ഓർണമെൻസ് അഴിക്കാനും മുടിയഴിച്ഛ് കെട്ടാനുമൊക്കെ അവളെ ഹെൽപ്പ് ചെയ്ത് കൊടുത്തു... മുകളിലെ റൂമിൽ നിന്ന് ഒരു കോട്ടൻ സാരി എടുത്ത് കൊണ്ട് വന്ന് അവളെ ഫ്രഷാക്കാൻ വിട്ട് ഞാനും ഫ്രഷാവാൻ കയറി... ബന്ധുക്കൾ ഇന്ന് തന്നെ പോകാനുള്ള തയ്യാറെടുപ്പിലാണ്, നാളെ വർക്കിംഗ് ഡേ ആയതോണ്ടും ലീവ് ഇല്ലാതോണ്ടും എല്ലാരും ഇന്ന് തന്നെ പോകാൻ നിർബന്ധം പിടിച്ചു.... ഫ്രഷായി വരുമ്പോഴേക്കും അവരൊക്കെ ഇറങ്ങിയിരുന്നു.... അവരൊക്കെ പോയി കുറച്ഛ് കഴിഞ്ഞപ്പോ അമ്മുവും കണ്ണനും ഇറങ്ങി... എല്ലാരേയും യാത്രയാക്കി ഞാനും അമ്മയും ആമിയും നിമ്മിയും ഏട്ടത്തിയും മീനുവും ദേവുവും ചെറിയമ്മയിന്മാരും ഹാളിൽ വന്നിരുന്നു വർത്തമാനത്തിൽ മുഴുകി... മീനൂന്റെ അച്ഛനും അമ്മയും കൂടി ഈ ആ കൂട്ടത്തിൽണ്ട്.. വൈകുന്നേരം ഒരു നാല് മണിയായപ്പോ അയൽപക്കത്തുള്ള ഒരമ്മയും അച്ഛനും ചേച്ചിയും വന്നു...

ചേച്ചി എട്ട് മാസം ഗർഭിണിയാ..... അതോണ്ട് അമ്പലത്തിൽ വരാനോ കല്യാണം കാണാനോ ഒന്നും കഴിഞ്ഞില്ല, അപ്പോ കല്യാണപ്പെണ്ണിനെ വീട്ടിൽ വന്ന് കാണാ ന്ന് വെച്ചു.... കഴിഞ്ഞ മാസം കൂട്ടികൊണ്ട് വന്നതാ ചേച്ചിയെ... ഇതാദ്യത്തെ കുട്ടിയാണ്... ഒരുപാട് വയറൊക്കെണ്ട്.... മാസം തികയുന്നതിന്റെ അസ്വസ്ഥതകൾ ചേച്ചിയുടെ ശരീരത്തിൽ ഉണ്ടെങ്കിലും നല്ല ഭംഗിണ്ട് ചേച്ചിയെ കാണാൻ.... സന്തോഷം തിളങ്ങുന്ന മുഖം... ഒരു കുഞ്ഞ് ജീവനെ തന്റെ ഉദരത്തിൽ വഹിക്കുന്ന ദൈവം...!!!! ഇങ്ങനെയല്ലാതെ, ഇതിലും കവിഞ്ഞ് ഞാനെങ്ങനെയാണ് ആ ചേച്ചിയെ വിശേഷിപ്പിക്കുകാ.... മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ചേച്ചിയേയും വീർത്ത് ഉന്തിയ വയറിലേക്കും കണ്ണെടുക്കാതെ നോക്കി ഇരുന്നു.... അവർക്ക് ചായ കൊടുത്ത് കൊണ്ട് ദേവുവും ചെറിയമ്മയും കൂടി അവരുടെ അടുത്ത് ഞങ്ങളെ കൂടെ വന്നിരുന്നു.... ചേച്ചിയുടെ വയറ് നോക്കി ചെറിയമ്മയും ദേവുവും അമ്മായിന്മാരും ആണ്കുട്ടിയാ ന്ന് ഉറപ്പിച്ഛ് പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു....

ഞാൻ വീണ്ടും ചേച്ചിയുടെ വയറിലേക്ക് നോക്കി... ശെരിക്കും ആണ്കുട്ടിയായിരിക്കോ..??? " എന്താ ഇങ്ങനെ നോക്കണേ...???" എന്റെ അത്ഭുതത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം ചേച്ചി എന്നെ നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു... "ഞാൻ..... ഞാനൊന്ന് തൊട്ടോട്ടെ ചേച്ചീ..???" വർദ്ധിച്ച ആഗ്രഹത്താൽ യാചനയോടെ ഞാൻ ചോദിച്ചത് കേട്ട് ചേച്ചി മനോഹരമായി ചിരിച്ചു.... "അതിനെന്താ....!!!!" എന്റെ രണ്ട് കയ്യുമെടുത്ത് ചേച്ചി തന്നെ ചേച്ചീന്റെ വയറിലേക്ക് വെപ്പിച്ചു.... വലിഞ്ഞ് മുറുക്കി വയറിൽ ഉള്ളം കൈ ചേർന്നതും എന്തോ അറിയില്ല വല്ലാത്തൊരു സന്തോഷം എന്നിൽ നിറഞ്ഞു കവിഞ്ഞു.... ഇരു കൈയാലും ആ വീർത്ത് ഉന്തിയ വയറിനെ തഴുകി തലോടുമ്പോ കണ്ണുകൾ നിറഞ്ഞിരുന്നു.... ആവേശത്തോടെ ഞാനെന്റെ ചെവി ചേച്ചിയുടെ വയറിനോട് ചേർത്ത് വെച്ചു... സാവധാനം മിടിക്കുന്ന ഒരു കുഞ്ഞു ഹൃദയം... കണ്ണടച്ഛ് ആ മിടിപ്പ് ശ്രവിക്കേ ഓമനത്തമുള്ള ഒരു കുഞ്ഞു മുഖം മനസ്സിൽ അറിയാതെ തെളിഞ്ഞു....

പെട്ടന്ന് കുഞ്ഞ് കാലുകൊണ്ട് എന്റെ കൈ വെള്ളത്തിൽ തൊഴിച്ചതും ഞാൻ കണ്ണ് തുറന്ന് സന്തോഷത്തോടെ തിരിഞ്ഞ് നോക്കി..... "ഡാ ആമീ, നിമ്മീ, മീനൂ,,,, നോക്കടാ കുഞ്ഞ് എന്റെ കയ്യിൽ തൊഴിച്ചു...!!!!" ആവേശത്തോടെ കണ്ണുകൾ വിടർത്തി എല്ലാരോടുമായി ഞാൻ വിളിച്ഛ് പറഞ്ഞതും ആമിയും നിമ്മിയും മീനുവും ഓടി എന്റെ അടുത്തേക്ക് വന്ന് ചേച്ചിയുടെ വയറിൽ കൈ ചേർത്തു..... ആവേശത്തോടെ അമ്മയോടും ദേവുവുനോടും പറയാൻ തിരിഞ്ഞു.... "അമ്മേ,,,, ദേവൂ,,,, എന്റെ കയ്യിൽ ചവിട്ടി...!!!" ഉള്ളംകൈ ഉയർത്തി കാട്ടി സന്തോഷത്തോടെ ഞാൻ പറഞ്ഞു... "മ്മ്മ്.... നീയിങ്ങനെ നടന്നോ...???" എന്നെ നോക്കി അമർത്തി മൂളി ചെറിയമ്മ ഗൗരവത്തിൽ ചോദിച്ചത് കേട്ട് ഞാൻ എല്ലാരേയും മാറിമാറി നോക്കി.... സംഭവം കയ്യീന്ന് പോയെന്ന് ഉറപ്പായതും ഞാൻ റൂമിലേക്ക് ഓടി... ചെറിയമ്മയുടെ പ്രസ്താവനയെ ശെരിവെച്ഛ് കൊണ്ടുള്ള ഘോരമായ ചർച്ചയും അഭിപ്രായങ്ങളുമായി ഹാളിൽ നിന്ന് ഉയരുന്ന ബഹളവും കളിയും ചിരിയും ഇങ്ങ് റൂംവരെ എന്നെ പിന്തുടർന്നു......

റൂമിലെത്തിയതും നിറഞ്ഞ ചിരിയോടെ ചെറിയമ്മ ചോദിച്ച ചോദ്യവും, അത് കേട്ട് അമ്മയും ദേവുവും ബാക്കിയുള്ളവരും നോക്കിയ നേട്ടവും ചിരിയും, കളിയാക്കലുമൊക്കെ ഓർത്ത് നാണത്തോടെ ഞാൻ കീഴ്ചുണ്ട് കടിച്ചു.... പയ്യെ തലകുനിച്ഛ് നോക്കി വലത് കൈത്തലം ഞാനെന്റെ വയറിനോട് ചേർത്തു.... അടിവയറ്റിൽ തണുപ്പ് പടരുന്നു.... വേഗം അതുപോലെ കണ്ണാടിയുടെ മുന്നിലേക്ക് പോയ്‌ നിന്നു.... പതിഞ്ഞ, ഒട്ടിയ വയർ കണ്ടപ്പോ എന്തോ ഒരു പൂതി, ഞാൻ ബെഡിൽ കിടന്ന ചെറിയ പില്ലോ എടുത്ത് വേഷ്ടിക്കുള്ളിലൂടെ വയറിനോടെ ചേർത്ത് വെച്ഛ് സൈഡ് ചെരിഞ്ഞു നിന്ന് കണ്ണാടിയിലേക്ക് നോക്കി.... സന്തോഷം കൊണ്ട് ഞാൻ അടിമുടിവിറയ്ക്കുന്ന പോലെ തോന്നി... ആ ചേച്ചിയെ പോലെ തന്നെണ്ട്, നിറഞ്ഞ ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി ഞാനാ തലയണയിൽ പയ്യെ തലോടി.... അയ്യോ അനൂ.... നീയെന്തൊക്കെയാ ഈ ചെയ്യുന്നത്....!!!! ഛേ....!!!! വേഷ്ടിക്കുള്ളിൽ നിന്ന് തലയണ എടുത്ത് ബെഡിലേക്ക് എറിഞ്ഞ് ഞാൻ തലയിൽ കൈ വെച്ഛ് സ്വയം പറഞ്ഞു....

എങ്കിലും ഒരു ചെറിയ സങ്കടം തോന്നുന്ന പോലെ... എന്റേയും സിദ്ധുന്റേയും കുഞ്ഞ്...!! ഓർക്കുമ്പോ തന്നെ മേനിയാക്കെ കുളിര് കോരുന്നു... ആഹ്,,, കോന്തന് ഈ വക വികാരവിചാരങ്ങളൊന്നും ഇല്ലേ ദൈവേ...??? ആവോ... അതെങ്ങാനാ ഏത് നേരവും ലാപ്പിന്റെ മുന്നില്ലല്ലേ...?? ജന്തു,,,,, പാക്കരൻ,,,,, കോന്താ.... നിന്നെ ഞാൻ കൊല്ലൂടാ മാക്രി....!!!!!! ചിരിയോടെ റൂമിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... താഴെന്ന് നിമ്മി ചേച്ചി പോവാന്ന് നീട്ടിവിളിച്ഛ് പറഞ്ഞതും ഞാൻ വേഗം ബെഡിൽ നിന്ന് ഫോണും എടുത്ത് താഴേയ്ക്കിറങ്ങി... യാത്ര പറഞ്ഞ് ഇറങ്ങിയ ചേച്ചിയുടെയും അവരുടെ അമ്മയുടെയും അച്ഛന്റേയും കൂടെ നിമ്മിയും ഞാനും കോലായിലേക്ക് ഇറങ്ങി... തിണ്ണയിൽ ഇരുന്ന് സേതൂനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന സിദ്ധുവും ഏട്ടനും അവരെ കണ്ട് എണീറ്റ് നിന്നു... എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവരിറങ്ങിയതും ആമിയും നിമ്മിയും അകത്തേക്ക് കയറി...

കൂടെ കയറാൻ വാതിൽ കട്ടിലയിൽ പിടിച്ഛ് അകത്തേക്ക് കാലെടുത്ത് വെയ്ക്കുമ്പഴാണ് എന്തോ പറഞ്ഞ് സേതൂനെ വയറ്റിൽ ഇക്കിളി കൂട്ടി ചിരിപ്പിക്കുന്ന സിദ്ധുനെ കണ്ടത്.... നിറഞ്ഞ ചിരിയോടെ അവനെ കളിപ്പിച്ഛ് ചിരിക്കുന്ന സിദ്ധുനെ ഒരുവേള ഞാൻ നോക്കി നിന്നു.. ഇങ്ങേർക്ക് സ്വന്തം കുഞ്ഞിനെ ഇങ്ങനെ എടുക്കണം, കളിപ്പിക്കണം എന്നൊന്നുംല്ലേ ന്റെ കൃഷ്ണാ...??? ആരോട് പറയാൻ..?? ആര് കേൾക്കാൻ...??? പുറക്കിൽ നിൽക്കുന്ന എന്നെ കണ്ട് സേതു രാതൂ ന്ന് നീട്ടിവിളിച്ഛ് എന്റെ അടുത്തേക്ക് കൈ നീട്ടിയതും സിദ്ധു തിരിഞ്ഞ് നോക്കി.... നിറഞ്ഞ ചിരിയോടെ സേതൂനെ എടുത്ത് തോളിലേക്കിട്ട് ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഒറ്റപുരികം പൊക്കി സൈറ്റ് അടിച്ഛ് ചുണ്ട് കൂർപ്പിച്ഛ് ഒരുമ്മ കൊടുത്ത് തിരിഞ്ഞ് നടന്നു... വാതിൽക്കൽ എത്തി തിരിഞ്ഞ് നോക്കെ അന്തം വിട്ട് നിൽക്കുന്ന സിദ്ധുനെ നോക്കി കണ്ണ് ചിമ്മി ഞാൻ അകത്തേക്ക് കയറി... മുതിർന്നവർക്ക് നല്ല കല്യാണ ക്ഷീണമുള്ളതോണ്ട് ഞങ്ങൾ രാത്രി ഏഴ് മണിയായപ്പോ തന്നെ അത്താഴം കഴിച്ചു...

ഫുഡ് കഴിഞ്ഞ് കോലായിൽ കുറച്ഛ് നേരം സംസാരിച്ചിരുന്ന് അമ്മായിന്മാരും അമ്മാവന്മാരും അവരവരുടെ വീട്ടിലേക്ക് പോയി... മീനൂന്റെ അച്ഛനും അമ്മയും അല്പം കൂടി കഴിഞ്ഞാ പോയത്... അവരും കൂടി പോയതും അമ്മയും ദേവുവും ചെറിയമ്മയും ചെറിയച്ചനും പോയി കിടന്നു... അവർക്ക് ഡിസ്റ്റർബ് ആവണ്ട ന്ന് കരുതി ലൈറ്റ്‌സൊക്കേ അണച്ഛ് ബാക്കി ഞങ്ങൾ കസിൻസ് എല്ലാരും ഹാളിലെ നടുത്തളത്തിന് ചുറ്റും ഇറങ്ങിയിരുന്നു... ഫുഡ് കഴിച്ഛ് കഴിഞ്ഞപ്പോ തുടങ്ങി നടുത്തളത്തിലെ തൂണിൽ ചാരി കാൽ നീട്ടി ഇരുന്ന് കാര്യമായി പണിലാണ് സിദ്ധു.... ഇടത്തേ സൈഡിലേക്ക് നോക്കിയ അവനെ കാണുന്ന രീതിയിൽ അവൻ കാൽ നീട്ടി ഇരിക്കുന്നതിന് ഓപ്പോസിറ്റായി തൂണിനോട് ചേർന്ന് ഞാനും ഇരുന്നു.... ഞങ്ങൾ പഴേക്കാലത്തെ ഓരോ കാര്യങ്ങളും കുട്ടിക്കാലത്തെ വിശേഷങ്ങളും മറ്റും പറഞ്ഞ് ചിരിക്കുന്നു കളിക്കുന്നുമൊക്കെ ഉണ്ടെങ്കിലും സിദ്ധു എല്ലാം കേട്ട് ലാപ്പിൽ എന്തോ ഗൗരവമായി ടൈപ്പ് ചെയ്തോണ്ടിരുന്നു.... "നല്ല മഴ കോള് ഉണ്ടല്ലോ ല്ലേ...??? കാറ്റിനൊരു തണുപ്പ്....!!!" ആമി കൈ തറയിൽ ഊന്നി മുന്നോട്ടാഞ്ഞ് മാനത്തേക്ക് നോക്കി ആമി പറഞ്ഞത് കേട്ട് ഞങ്ങളും തലയുയർത്തി നോക്കി...

ആമി പറഞ്ഞത് നേരാ നല്ല തണുപ്പുണ്ട് കാറ്റിന്.... മാനത്ത് ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രന്റെ വെളിച്ചത്തിൽ ഓടി കൂടുന്ന കറുത്ത മേഘങ്ങൾ കാണാം....!!!! മുറ്റത്തെ മുല്ല പൂതെന്ന് തോന്നുന്നു, തഴുകുന്ന കാറ്റിന് മനം മയക്കുന്ന മുല്ലപ്പൂ ഗന്ധം... ശ്വാസ വായുവിലൂടെ ആവോളം ശ്വാസിച്ചു കൊണ്ട് ഞാൻ വായിലൂടെ പയ്യെ നിശ്വസിച്ചു.... "ആഹ്... ണ്ട്... നല്ല സുഖമുണ്ട് ഇവിടെ ഈ നേരം ഇങ്ങനെ ഇരിക്കാൻ... ഇരുട്ട്, തണുത്ത കാറ്റ്, നല്ല നിലാവ്" പറഞ്ഞതൊക്കെ അസ്വദിച്ഛ് വിട്ട് പോയത് എന്തോ ഓർത്ത് നിമ്മി വേഗം എണീറ്റ് ഓടി പോയി ഹോം തിയേറ്ററിൽ ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന പാകത്തിന് കുറഞ്ഞ സൗണ്ടിൽ പാട്ട് പ്ലെ ചെയ്തു.... "നെറ്റ്, ലൈറ്റ്, കാറ്റ്, പാട്ട്..... ഹൈവ....!!!!നല്ലൊരു സുലൈമാനി കൂടി ഉണ്ടായിരുന്നെങ്കിൽ സീൻ പെർഫെക്ട് ആയേനെ...." ആഗ്രഹമെന്നോണം നിമ്മി നിരാശയോടെ പറഞ്ഞത് കേട്ടെല്ലാരും അത് ശെരി വെച്ചതും ഞാനും ഏട്ടത്തിയും കിച്ചണിൽ പോയി നല്ല സുലൈമാനി ഉണ്ടാക്കി കൊണ്ട് വന്നു.... രണ്ട് ട്രേയിലായി ഒന്ന് ഏട്ടത്തിയും മറ്റൊന്ന് ഞാനും പിടിച്ഛ് നടുത്തളത്തിലേക്കുള്ള രണ്ട് ചെറിയ സ്റ്റെപ് ഇറങ്ങി....

ഞാൻ വേഗം സിദ്ധുന്റെ അടുത്തേക്ക് നടന്ന് ട്രേ നീട്ടിയതും അവൻ ലാപ്പിലേക്ക് നോക്കിക്കൊണ്ട് തന്നെ ട്രേയിൽ നിന്നൊരു ഗ്ലാസ്സെടുത്തു സൈഡിലേക്ക് വെച്ചു.... ഇങ്ങേര് നന്നാവില്ല....!! എന്റെ മുഖത്തേക്കെങ്കിലും ഒന്ന് നോക്കുന്നുണ്ടോ നോക്കിക്കെ...??? അവനെയൊന്ന് തറപ്പിച്ഛ് നോക്കി നെടുവീർപ്പിട്ട്, ഞാൻ ബാക്കി ഉള്ളവർക്കൊക്കെ കൊടുത്ത് ആദ്യം ഇരുന്ന സ്ഥലത്തു തന്നെ വന്നിരുന്നു.... ലാപ്പിലേക്ക് ശ്രദ്ധിച്ഛ് കൊണ്ട് തന്നെ ഗ്ലാസ് ചുണ്ടോട് ചേർത്ത് പയ്യെ കുടിക്കുന്ന സിദ്ധുനെ ഞാൻ എന്റെ സുലൈമാനി കുടിക്കുന്നതിടയിൽ ഒളികണ്ണിട്ട് നോക്കി കൊണ്ടിരുന്നു.... *വസീഗരാ എൻ നെഞ്ചിനിക്ക ഉൻ പൊൻ മടിയിൽ തൂങ്കിനാൽ പോതും അധൈ കാണം എൻ കണ്ണുറങ്കാ മുൻ ജന്മങ്ങളിൻ യേക്കൻഗൾ തീരും.....* പാട്ട് കേട്ട് ഞാൻ തല ചരിച്ഛ് സിദ്ധുനെ നോക്കി എവടെ,,,,, വല്ലതും എടുത്ത് അവന്റെ തലയടിച്ഛ് പൊട്ടിക്കാനൊക്കെ തോന്നുന്നുണ്ട് എനിക്ക്...!!!! ഇത്രയും നല്ല ക്ലൈമറ്റ് ഉണ്ടായിട്ടും ഇങ്ങേർ അങ്ങനെ സാധിക്കുന്നു ഇങ്ങനെ കുത്തിയിരുന്ന് ലാപ്പിലേക്ക് നോക്കാൻ, ആ നേരം ഈ ജന്തുന്ന് എന്നെ നോക്കി ഇരുന്നൂടെ....???

ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞ് മുഖം വെട്ടിച്ഛ് ഞാൻ നേരെ മുന്നിലേക്ക് നോക്കി.... * അധൈ മഴൈ വരും അതിൽ നാനൈവോമൈ കുളിർ കായ്ചലോടു സ്നേഗം ഒരു പോർവൈക്കുൽ ഇരു തൂക്കം കുളു കുളു പോയ്‌ഗാൽ സൊള്ളി എന്നൈ വേൽവായ്‌ അതു തെരിന്ധും കൂടാ അൻപേ മനം അധൈയെഥാൻ എതിർപാർക്കും * ഹോം തീയറ്ററിൽ നിന്ന് ഒഴുകുന്ന പ്രണയർദ്രമായാ വരികൾ....!!!!! പാട്ടിന്റെ കൂടെ പാടികൊണ്ട് ഞാൻ ഓരോരുത്തരെയായി വീക്ഷിച്ചു.... ഞാൻ ഇരിക്കുന്ന തൂണിന്റെ മറു സൈഡിൽ ഇരിക്കുന്ന മീനൂനോട് കണ്ണും കലാശവും കാണിക്കുന്നുണ്ട് ഏട്ടൻ... അത് കണ്ട് മീനു നാണത്തോടെ ചിരിച്ഛ് മുഖം കുനിച്ചു... നിമ്മി എന്നെ പോലെ പാട്ട് പാടി അസ്വദിച്ഛ് ചുണ്ടിൽ നിറഞ്ഞ ചിരിയോടെ തൂണിൽ ചാരി ഇരിക്കുന്നു... പക്ഷേ അപ്പു അവളെ തന്നെ നോക്കി മറുവശത്തെ തൂണിൽ സൈഡ് ചാരി ഇരുപ്പുണ്ട്... അജുന്റെ കയ്യിലെ സേതൂനെ കളിപ്പിക്കുന്ന ആമി, അത്യാവശ്യം റൊമാൻസ് അവിടെയും നടക്കുന്നുണ്ട്... ഏട്ടൻ ഏട്ടത്തിക്ക് കാര്യമായി എന്തൊക്കെയോ ഫോണിൽ കാണിച്ഛ് കൊടുക്കുന്നുണ്ട്.... അത് കണ്ട് തെല്ല് നാണത്തോടെ ഏട്ടന്റെ കൈ തണ്ടയിൽ തല്ലി ചിരിക്കുന്നു...

ഏട്ടനും ഏട്ടത്തി വരേ ഫുൾ ഫോമിൽ ആണ്... ശെരിക്കും ഏട്ടത്തിയെ സമ്മതിക്കണം... അധികവും അബ്രോഡ് ബിസിനസൊക്കെ നോക്കി നടത്തുന്നത് എട്ടനായതോണ്ട് ഏട്ടന്റെടെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ ഏട്ടത്തിയ്ക്ക് സാധിക്കാറില്ല....!! **ദിനം നീ കുളിത്തതും എന്നൈ തേടി എൻ സേലൈ നൂനിയാൽ ഉൻധൻ തലൈ തുടയ്പ്പായെ അതു കവിധൈ തിരുടൻ പോൽ പതുങ്ങിയേ ദിദീർ എൻഡ്രൂ പിന്നാലിരുന്ദു ‌ എന്നൈ നീ അനൈപ്പായെ അതു കവിധൈ** പാട്ടിന്റെ ഈരടികൾ പതിയെ പാടവേ അന്ന് കിച്ചണിൽ വെച്ഛ് സിദ്ധു എന്റെ പിറക്കിലൂടെ വന്ന് കെട്ടിപ്പിടിച്ഛ് ഓർത്തു ചുണ്ടിൽ വിരിഞ്ഞ ചിരി കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് ഞാൻ തലകുനിച്ഛ് മുന്നോട്ട് ആഞ്ഞ് ഇരുന്നു..... " ന്നെ എതുക്ക്...???" അജൂന്റെ മടിയിൽ നിന്ന് ഊർന്നിറങ്ങി എന്റെ മുന്നിൽ വന്ന് നിന്ന് കൈ നീട്ടി സേതു പറഞ്ഞത് കേട്ട് ഞാൻ വേഗം അവനെ വാരിയെടുത്ത് മടിയിൽ നിർത്തി.... ~~~~~~~~~~~ "രാതൂ..... നോസും നോസും കളിച്ചാ....???" സേതു വിളിച്ചത് കേട്ട് ഞാൻ ലാപ്പിൽ നിന്ന് മുഖമുയർത്തി നേരെ നോക്കി.... നേരെ മുന്നിലെ തൂണിൽ വലത് വശം ചാരി ഇരിക്കുന്ന അനൂനെ ഞാൻ ഇപ്പഴാ ശ്രദ്ധിക്കുന്നത്....

" അതിനെന്താ കളിച്ചാലോ,,,,," അവനെ മടിയിൽ കയറ്റി നിർത്തി സേതൂ ചോദിച്ചതിന് മറുപടിയായി അവള് ആവേശത്തോടെ തലയാട്ടി പറഞ്ഞതും അവൻ അവളെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ഛ് നിന്നു..... "മൂക്ക്,,,, മൂക്ക്,,,, മിന്നും മൂക്ക്....." സേതൂനെ മൂക്കിൻ തുമ്പിൽ കുലുക്കിയും അവളെ മുക്കാൽ മൂക്കുരത്തി അനു കൊഞ്ചിക്കൊണ്ട് പാടുന്നത് കേട്ട് ഞാൻ ലാപ് മടക്കി തൂണിൽ പുറം ചാരി അവളെ നോക്കി ഇരുന്നു... "കുഞ്ഞി കവിൾ,,,,,, കവിൾ" അവന്റെ കവിൾ ഇരു കയ്യാലും പയ്യെ പിച്ചി ആട്ടി... " താടി,, താടി കാത്,,,, കാത് സേതു എന്നും ബൂട്ടിഫുൾ....!!!!!" സേതു താടി കുലുക്കിയും കാത് പിടിച്ഛ് വലിച്ചും അനു പാടുന്നത് കേട്ട് ഞാൻ ചിരിച്ഛ് പോയി.... സേതു കുലുങ്ങി ചിരിച്ഛ് ഇനി ചേതു ന്ന് കൊഞ്ചലോടെ പറഞ്ഞതും അനു അവനെ കരുതലോടെ മടിയിൽ പിടിച്ഛ് നിർത്തി.... "മുക്ക്,,,, മുക്ക്... മിണ്ണും മുക്...." അവള് അവനെ ചെയ്തപ്പോലെ മൂക്ക് പിടിച്ഛ് വലിച്ചും അവന്റെ മൂക്ക് കൊണ്ട് ഉറസ്സിയും അവൻ കൊഞ്ചലോടെ പാടുന്നത് കേട്ട് മുക്കല്ലടാ മൂക്ക് ന്ന് മാറ്റി പറഞ്ഞ് എല്ലാരും ചിരിച്ചെങ്കിലും എനിക്ക് എന്തോ അത്ര ചിരി വന്നില്ല.... "കുഞി കവിള്...."

അനൂന്റെ തുടുത്ത കവിളിൽ അമർത്തി പിച്ചി കുലുക്കുന്ന സേതുനെ കണ്ടതും എനിക്ക് അസൂയയും കുശുബും ഒരുമിച്ഛ് മുള പൊട്ടി.... "താതി,,,, താതി,,,, കാത്,,, കാത്,,,, രാതൂ ന്നും ബൂതിഫുൾ...!!!! എന്നും പറഞ്ഞ് കൈകൊട്ടി ചിരിച്ഛ് അനൂന്റെ മൂക്കിന് തുമ്പിൽ സേതു അമർത്തി കടിക്കുന്നതും വേദനയോടെ ചിരിച്ഛ് അനു അവനെ കൂട്ടിപ്പിടിച്ഛ് വയറ്റിൽ മുഖം കൊണ്ട് മുട്ടിയുരുമ്മി ഇക്കിളി കൂടുന്നത് കണ്ട് ഞാനവളെ കണ്ണെടുക്കാതെ നോക്കി നിന്നു.... *നീ,,,,, മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം...... വേലിപ്പൂവിൻ നാണം......* ഹോം തീയറ്ററിൽ സ്റ്റാർട്ട് ചെയ്ത് പാട്ടിന്റെ വരികളിലൂടെ ഞാനവളെ നോക്കി.... അവനോട് ചിരിച്ഛ് കളിച്ഛ് സൈഡിലേക്ക് നോക്കി പോയ അവളുടെ കരിനീലമിഴിക്കൾ ഒരു നിമിഷം എന്നിൽ തറയച്ഛ് നിന്നു... *മിന്നലഴകേ ഒന്നു നില്ല്.... എന്തു ദാഹം കണ്ടു നിൽക്കാൻ.... കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ.... നൂറു നിറമോടെ എന്നരികിൽ നില്ലു നീ...." അവളെ ചുണ്ടിൽ നിറഞ്ഞ വിരിഞ്ഞ ചിരി പതിയെ ഒരു നേർത്ത പുഞ്ചിരിയായി മാറുന്നത് ഞാൻ നോക്കി നിന്നു....

വർദ്ധിക്കുന്ന നക്ഷത്ര തിളക്കമുള്ള ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറയുന്ന പോലെ ഞാൻ ഇരു കണ്ണിലേക്കും മാറിമാറി നോക്കി കൊണ്ടിരുന്നു... പാട്ടിലെ വരിക്കൾ പോലെ അവളുടെ നേർത്തൊരു നോട്ടത്തിൽ പോലും ഞാൻ വല്ലാതെ ദാഹിച്ചു പോകുന്നു... * മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ..... നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം....* സേതു കയ്യിൽ കിടന്ന് കുതറവേ അവള് വെപ്രാളത്തോടെ അവനെ നോക്കി ചിരിച്ചു.... നിലാവിന്റെ ശോഭയിൽ തിളങ്ങുന്ന അവളുടെ മുഖം കണ്ണിലുടക്കിയ നിമിഷം വിലങ്ങിയ ശ്വാസവും മിടിപ്പും എന്നിൽ വീണ്ടും പുനസ്ഥാപിച്ചു.... തലകുനിച്ഛ് കണ്ണടയ്ച്ഛ് പയ്യെ ശാന്തമായി മിടിക്കുന്ന എന്റെ ഹൃദയത്തിലേക്ക് ഞാൻ കൈ ചേർത്തു.... ഇങ്ങനെയാണ് പോക്കെങ്കിൽ ഞാൻ അറ്റാക്ക് വന്നാവും ചാവാ....!!! ചിരിയോടെ മനസ്സിൽ പറഞ്ഞ് ഞാൻ വീണ്ടും അവളെ നോക്കി.... ഒളിക്കണ്ണാലെ എന്നെ നോക്കി പുഞ്ചിരിച്ഛ് അവള് സേതൂനെ നോക്കി.... "സേതൂട്ടാ,,,, രാതൂ ന്ന് ഉമ്മ തരോ...???" അവള് കാര്യമായി സേതൂനോട് ചോദിക്കുന്നത് കേട്ട് എന്റെ മുഖത്തെ ചിരി മങ്ങി... കേൾക്കേണ്ട താമസം ചെക്കൻ അവളെ കവിളിലും മുഖത്തും അമർത്തി ഉമ്മ കൊടുത്തു...

ഞാൻ കുശുമ്പോടെ അവളെ നോക്കിയതും അവള് എന്നെയൊന്ന് നോക്കി ചിരി കടിച്ഛ് പിടിച്ഛ് വീണ്ടും സേതൂനെ നോക്കി.... "ഇനി രാതൂ ഉമ്മ തരാ..." ദുഷ്ടാ,,,, കുരുപ്പ്‌,,,, പൊട്ടിക്കാളി,,, പട്ടി പെണ്ണ്.... എനിക്ക് അറിയാം അവള് എന്നെ കാണിക്കാൻ വേണ്ടിയാ സേതുനോട് ഉമ്മ തരാ ന്ന് പറഞ്ഞത്.... എന്നെ ഒന്നൂടെ ഗമയിൽ നോക്കി അനു സേതൂനെ കവിളിൽ അമർത്തി ചുംബിച്ചതും എനിക്ക് ദേഷ്യം വന്നു.... പല്ല് കടിച്ഛ് ഞെരിച്ഛ് ഞാനവളെ നോക്കി.... അവന്റെ ഇരു കവിളിലും എന്നെ കുശുമ്പേറ്റും വിധം അവള് ഓരോ ഉമ്മ കൊടുത്തു.... പട്ടി പെണ്ണ്.... നിന്നെ എന്റെ കൈയിൽ കിട്ടുമെഡീ പൊട്ടിക്കാളി കുരുപ്പേ... നോക്കിക്കോ നീ,,, ജന്തു.... എനിക്ക് ദേഷ്യം വരുന്നുണ്ട്, അത് കോന്തിയ്ക്ക് നല്ലോണം മനസ്സിലാവുന്നുണ്ട്....!!!! ദേഷ്യം കൊണ്ട് ഇരുണ്ട എന്റെ മുഖത്തേക്ക് നോക്കി അവള് ഇളിച്ഛ് കാട്ടി ചിരിച്ചതും ഞാൻ കണ്ണ് കൂർപ്പിച്ചു... അത് കണ്ട് അടക്കി ചിരിച്ഛ് അവളെ വീണ്ടും സേതൂന്റെ നേരേ തിരിഞ്ഞു... "സേതുട്ടന് ഇനിയും ഉമ്മ വേണോ...??? രാതൂ തരല്ലോ...???" അവൻ കാണിച്ഛ് കൊടുക്കുന്ന സ്ഥലത്തൊക്കെ ഉമ്മകൾ കൊണ്ട് മൂടുന്ന അനൂനെ നോക്കി ഞാൻ മുഖം വെട്ടിച്ചു...

ബാക്കിയുള്ളവൻ ഒരുമ്മ ചോദിച്ച, അവൾക്ക് കണ്ണടയ്ക്കണം, കൈകെട്ടി നിൽക്കണം എന്നൊക്കെ തുടങ്ങി ഇല്ലാത്ത കണ്ടീഷൻസ് ഒന്നും ഉണ്ടായില്ല... ഇപ്പോ ദേ വാരിക്കോരി കൊടുക്കുന്നു... തെണ്ടി.... നിന്നെണ്ടല്ലോ... നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ.... ഇതിനൊക്കെ നീ വലിയ വില തരേണ്ടി വരും.... നോക്കിക്കോ...???" "അല്ലാ,,, കിടക്കണ്ടേ നമ്മുക്ക്.... സമയം ഒരുപാടായി.... ഇന്ന് ഫസ്റ്റ് നെറ്റ് ആഘോഷിക്കേണ്ട രണ്ട് പേരുണ്ട് നമ്മുടെ കൂട്ടത്തിൽ... അവരെ ശാപം കിട്ടും...!!!" അജു നന്തനേയും മീനൂനേയും നോക്കി തമാശയായി പറഞ്ഞ് കേട്ട് ഞങ്ങളൊക്കെ അവൻ നോക്കി... സത്യം പറഞ്ഞാൽ ആ കാര്യം മറന്ന് പോയിരുന്നു... അവരെ രണ്ടാളേയും മാറിമാറി നോക്കി അജൂ പറഞ്ഞതിനെ ശെരിവെച്ഛ് ഞങ്ങളൊക്കെ പതിയെ അനങ്ങി.... ഏട്ടത്തി ഞങ്ങൾ കുടിച്ഛ് വെച്ച ഗ്ലാസ് എടുക്കാൻ തുടങ്ങിയതും സേതൂനെ ആമിയുടെ കയ്യിലേക്ക് കൊടുത്ത് അവളും ഗ്ളാസ് എടുക്കാൻ തുടങ്ങി... മീനൂന്റേയും അവളുടെയും ഗ്ലാസ് എടുത്ത് ട്രേയിലേക്ക് വെച്ഛ് അവള് എന്റെ അടുത്തേക്ക് വന്നു....

ഇരുന്നത്തിന്റെ വലത്തേ സൈഡിലായി ഞാൻ കുടിച്ഛ് വെച്ച ഗ്ലാസ് എടുക്കാൻ എന്നോണം അവളെന്റെ ആ സൈഡിലേക്ക് അടുത്തേക്ക് കുനിഞ്ഞു.... വലത്തേ ഭാഗത്തേക്ക് വീണ് കിടക്കുന്ന അവളുടെ ഇടതൂർന്ന മുടിയിഴകൾ എന്റെ മുഖം പൂഴ്ന്നു... കാച്ചെണ്ണയുടെ ഗന്ധം നിറഞ്ഞ് അവളുടെ മുടിയിഴകൾക്ക് പതിവിലും വിപരീതമായി മത്ത് പിടിപ്പിക്കുന്ന മുല്ലപ്പൂ ഗന്ധമായിരുന്നു... പട്ട് പോലെ നേർത്ത മുടിഴിയകൾ എന്റെ മുഖത്തേക്ക് ഒന്നാക്കേ പൊതിഞ്ഞതും അവളെ ചേർത്ത് മടിയിലേക്ക് കയറ്റി ഇരുത്തി ആ മുടിയിലേക്ക് മുഖം പൂഴ്ത്തി വെക്കാൻ വെമ്പി... പതിയെ ഗ്ലാസ് എടുത്ത് ഉയരെ എന്റെ നേരെ അവൾ മുഖം ചരിച്ചു... എന്നെ കൊല്ലത്തെ കൊല്ലുന്ന അവളുടെ കരിനീല മിഴികളിൽ മറ്റൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ഭാവം നിറഞ്ഞു... ആ തിളക്കത്തിൽ ഞാൻ സ്വയം ഇല്ലാതായി പോകുന്ന പോലെ തോന്നി... മിടിപ്പേറി കിതയ്ക്കുന്ന ഹൃദയം പൊട്ടി പോകുന്ന പോലെ....

അനൂന്റെ ചുട് നിശ്വാസം ഒരുവേള എന്റെ ചുണ്ടിനെ പൊതിഞ്ഞതും അടക്കി നിർത്താൻ കഴിയാത്ത എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് നുരഞ്ഞ് പൊങ്ങുന്നു.... ചുണ്ടിൽ പതിയാതെ പതിഞ്ഞ ആ ചൂട് ശരീരമാക്കെ പടരുന്ന പോലെ....!!!! ഉയർന്ന് നിന്ന് ബാക്കി ഗ്ലാസ് എടുത്ത് പോകുന്ന ഏട്ടത്തിയെ നോക്കി അനു ട്രേ എന്റെ മുന്നിൽ വെച്ചു.... അഴിഞ്ഞുലഞ്ഞ് കിടക്കുന്ന അവളുടെ ഇടത്തൂർന്ന മുടി രണ്ട് കയ്യുമുയർത്തി മുകളിലേക്ക് കോതിയൊതുകി അവള് കെട്ടുമ്പോ എന്റെ കണ്ണുകൾ പതിഞ്ഞത് അവളുടെ വെണ്ണ തോൽക്കുന്ന ആലില വയറിലേക്കായിരുന്നു... വേഷ്ടിയ്ക്ക് ഇടയിലൂടെ അനാവൃതമായ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ ചേർന്ന് കിടക്കുന്ന സ്വർണ്ണ നൂലിലേക്ക് നോട്ടം പാറി വീണതും ശ്വാസം വിലങ്ങി, തൊണ്ട വറ്റി വരണ്ടു....!!! കണ്ണിമ വെട്ടാതെ നോക്കി നിൽക്കേ അനു മുടി കെട്ടി ട്രേയും എടുത്ത് അകതളത്തിലേക്കുള്ള സ്റ്റെപ്പ് കയറി...........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story